1. വിഭീഷണന്‍ മന്ത്രിമാരോടുകൂടി രാമനെ ശരണം പ്രാപിച്ച സാഥലം.?
2. വിഭീഷണന്‍ രാവണനെ ഉപേക്ഷിച്ച് രാമനില്‍ അഭയം പ്രാപിച്ചത് എന്തിനെ സൂചിപ്പിക്കുന്നു.?
3. ഓരോരുത്തരില്‍ ഇരിക്കുന്ന ഭഗവാനെ മറയ്ക്കുന്നത് അഞ്ചുകോശങ്ങളാണ്. ഏതൊക്കെയാണാ കോശങ്ങള്‍ ?
4. എത്ര ദിവസം കൊണ്ടാണ് നളന്‍ രാമ സേതു നിര്‍മ്മിച്ചത്?
5. രാമസേതുവിന്റെ നീളം എത്ര യോജന?
6. രാമസേതുവിലൂടെ ആദ്യം ലങ്കയിലേക്ക് സഞ്ചരിച്ചത് രാമലക്ഷ്മണന്മാരും, വാനരരും, രാക്ഷസന്മാരുമായിരുന്നു. അതില്‍ എത്ര രാക്ഷസന്മാരുണ്ടായിരുന്നു.?
7. സേതു കടന്ന് ലങ്കയിലെത്തിയ വാനരന്മാര്‍ ഒരു പര്‍വ്വതത്തിലാണ് വാസുമുറപ്പിച്ചത്. ആ പര്‍വ്വതത്തിന്റെപേരെന്ത്?
8. ഏതു പര്‍വ്വതത്തിന്റെ മുകളില്‍ നിന്നാണ് രാമലഷ്മണന്മാര്‍ ലങ്കയേയും രാവണനേയും കണ്ടത്?
9. ആരുടെനേതൃത്വത്തിലാണ്‌സേതുബന്ധനംനടത്തിയത്?
10. സേതുബന്ധനം വിഘ്‌നം കൂടാതെ ചെയ്യുവാന്‍ ശ്രീരാമന്‍ ആരെയാണ് പ്രതിഷ്ഠിച്ചാരാധിച്ചത്?
ഉത്തരങ്ങള്‍
1. രാമേശ്വരം.
2. ദുഃഖത്തെ ജനിപ്പിക്കുന്ന എന്റേതെന്ന ഭാവത്തെ വിട്ട് ആനന്ദത്തെ നല്‍കുന്ന ഈ ശ്വരനില്‍ എന്റേതെന്ന ഭാവം ജനിപ്പിക്കുന്ന (രോദനത്തെ കൊടുക്കുന്നവന്‍ രാവണന്‍, സകലതിനേയും രമിപ്പിക്കുന്നവന്‍ രാമന്‍)
3. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം.
4. അഞ്ചു ദിവസം കൊണ്ട് (1-ാം ദിവസം 14 യോജന, 2-ാംദിവസം 20 യോജന,
3-ാം ദിവസം 21 യോജന,
4-ാം ദിവസം 22 യോജന, 5-ാം ദിവസം 23 യോജന.)
5. 100 യോജന
6 രാക്ഷസന്മാര്‍, (വിഭീഷണനും നാലു മന്ത്രിമാരും, ശുകനും)
7. സുവേല പര്‍വ്വതം.
8. സുവേല പര്‍വ്വതം.
9. വിശ്വകര്‍മ്മാവിന്റെപുത്രനായ നളന്റെ നേതൃത്വത്തില്‍.
10. രാമേശ്വരന്‍ എന്ന പേരോടു കൂടിയ ശിവനെ.
No comments:
Post a Comment