1. ആരാണ് ശുകനെ ശപിച്ചത്?
2. ആരാണ് മാല്യവാന്‍ ?
3. ശ്രീരാമന്റെ സന്ദേശവും വാനരസേനയുടെ വിവരണവും രാവണനു നല്‍കിയതാര്?
4. ബ്രഹ്മജ്ഞാനം കിട്ടിയശേഷവും ഭേദബുദ്ധിയോടും ഫലകാംക്ഷയോടും കൂടി ധാരാളം യാഗാദികര്‍മ്മങ്ങള്‍ ചെയ്തതു കൊണ്ടാണ് ശുകന് ദോഷഫലമായ ശാപം കിട്ടാന്‍ ഇടയായത്. ഭേദബുദ്ധിയോടുകൂടിയ എന്തു കര്‍മ്മ ഫലത്തേയാണ് ശുകന്‍ ആഗ്രഹിച്ചത് ?
5. ശുകന്റെ ആശ്രമം ?
6. മേഘനാദന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്താല്‍ വീണുകിടന്ന വാനരന്മാരെ രക്ഷിച്ചതെങ്ങനെ ?
7. ബ്രഹ്മാവിനാല്‍ വിരചിതമായ രാമായണം (ബ്രഹ്മാണ്ഡ പുരാണാന്തര്‍ഗതം ) ത്തില്‍ 100 കോടി ശ്ലോകങ്ങളുള്ളതിനെ 24000 ശ്ലോകങ്ങളാക്കി വാല്‍മീകി രാമകഥ വര്‍ണ്ണിച്ചു. ഇതിനെ രണ്ടദ്ധ്യായങ്ങളിലൂടെ ശ്രീമദ് ഭാഗവതത്തില്‍ വ്യാസ ഭഗവാന്‍ സംഗ്രഹിച്ചു. അതു പോലെ 20 ശ്ലോകങ്ങളിലൂടെ രാമകഥയെ സംഗ്രഹിച്ചു പറഞ്ഞിട്ടുള്ളതും ഏതു കൃതിയിലാണ്.?
8. യുദ്ധത്തില്‍ ആരെയാണ് ശ്രീരാമന്‍ ആദ്യമായി വധിച്ചത്.?
9. ദിവ്യാസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രാക്ഷസസേനയെ വാനരസേന നേരിട്ടത് ഏതെല്ലാം ആയുധങ്ങള്‍ ഉപയോഗിച്ചാണ്.?
10. സാല്വനുമായുള്ള യുദ്ധത്തില്‍ വാസുദേവരെപ്പോലെ ഒരുവനെ മായയായി സൃഷ്ടിച്ച് ശ്രീരാമകൃഷ്ണന്റെ മുമ്പില്‍വെച്ച് കഴുത്തറത്തെടുത്തു. അതുപോലെ യുദ്ധസമയത്ത് മായ കൊണ്ട് സീതാദേവിയെ സൃഷ്ടിച്ച് ശ്രീരാമന്റെ മുമ്പില്‍ വച്ച് വധിച്ചതാരാണ്.?
ഉത്തരം
1. അഗസ്ത്യ മഹര്‍ഷി
2. കൈകസിയുടെ വലിയച്ഛന്‍. സുമാലിയുടെ അച്ഛന്‍.
3. ശുകന്‍
4. ദേവന്മാരുടെ അഭിവൃദ്ധിയും അസുരന്മാരുടെ നാശവും.
5. വൈഖാനസാശ്രമം.
6. ശ്രീരാമന്റെ ഉപദേശപ്രകാരം ഹനുമാന്‍ പാല്‍ക്കടല്‍ തീരത്തു നിന്നും ദിവ്യ ഔഷധങ്ങളുള്ള ദ്രോണപര്‍വ്വതത്തെ കൊണ്ടുവന്നു.
7. നാരായണീയം (34 ഉം 35 ഉം ദശകങ്ങള്‍.)
8. കുംഭകര്‍ണ്ണനെ.
9. വൃക്ഷങ്ങള്‍, പല്ല്, നഖം, പര്‍വ്വതം, പാറ എന്നിവയായിരുന്നു ആയുധങ്ങള്‍.
10.ഇന്ദ്രജിത്ത്.
No comments:
Post a Comment