1. സമുദ്രാന്തര്‍ഭാഗത്ത് ജ്വാലാമുഖിയായ പെണ്‍ കുതിരയുടെ പേരെന്താണ്?
2. അഗ്നി ദേവനെ പ്രസാദിപ്പിക്കാന്‍ ഇന്ദ്രജിത്ത് എവിടെയാണ് ഹോമം നടത്തിയത്?
3. എന്തുകൊണ്ട് ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണനെ നിയോഗിച്ചത്?
4. ലക്ഷ്മണന്‍ വനവാസക്കാലത്ത് ആഹാര നിദ്രാദികളെ ഉപേക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് ശ്രീരാമന്‍ ഒന്നും പറയാതിരുന്നത്?
5. ഇന്ദ്രജിത്തിനെ വധിക്കാന്‍ ഉപയോഗിച്ച അസ്ത്രം.?
6. എത്ര ദിവസം കൊണ്ടാണ് ഇന്ദ്രജിത്തിനെ വധിച്ചത്.?
7. പാതാളത്തിലെ ഗംഗ (ഗംഗ മൂന്നു ലോകങ്ങളിലും ഒഴുകുന്നു.) ?
8. സീതയെ വധിക്കാന്‍ പോയ രാവണനെ പിന്‍തിരിപ്പിച്ചതാര്.?
9. ഹോമം നടത്താന്‍ രാവണനെ ഉപദേശിച്ചതാര്.?
10. രാവണന്റെ ഹോമസ്ഥലത്തെ വാനരപ്പടയ്ക്കു കാണിച്ചു കൊടുത്തതാര്?
ഉത്തരം
1. ബഡവാ.
2. നികുംഭിലയില്‍.
3. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ചവനു മാത്രമേ ഇന്ദ്രജിത്തിനെ കൊല്ലാന്‍ പറ്റൂ എന്ന് ബ്രഹ്മാവിന്റെ വരം ഇന്ദ്രജിത്തിനുള്ളതുകൊണ്ട്.
4. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട്. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ച ആളിനു മാത്രമേ മേഘനാദനെ വധിക്കാന്‍ കഴിയൂ.
5. ഇന്ദ്രാസ്ത്രം.
6. മൂന്ന് അഹോരാത്രങ്ങള്‍ കൊണ്ട്.
7. ഭോഗവതി.
8. സുപാര്‍ശ്വന്‍ എന്ന മന്ത്രി.
9. ശുക്രന്‍.
10. വിഭീഷണന്റെ ഭാര്യ സരമ.
No comments:
Post a Comment