1. വിഭീഷണന്‍ നാലു മന്ത്രിമാരോടുകൂടി വന്ന് രാമനെ ശരണം പ്രാപിച്ചത് എവിടെ വച്ച്.?
2 അയോദ്ധ്യയിലേക്ക് ‘ഭരതനെ വിവരം ധരിപ്പിക്കുന്നതിന് ആരെയാണ് രാമന്‍ പറഞ്ഞയച്ചത്.?
3. ഭരതനെ ശ്രദ്ധിക്കണമെന്നും രാജ്യത്തിലാസക്തനോ വിരക്തനോ എന്നു സംശയിക്കുന്നതായും തോന്നുമാറ് മാരുതിയോട് പറഞ്ഞതെന്തുകൊണ്ട്.?
4 ഭഗവാന്‍ പരമ’ഭക്തനായ ‘ഭരതനെ സംശയിക്കുന്നതായി ‘ഭാവിക്കുന്നതെന്തുകൊണ്ട്.?
5 ആരാണ് ഗുഹനോട് ശ്രീരാമന്റെ ആഗമനം അറിയിച്ചത്.
6 പുഷ്പകവിമാനം നിര്‍മ്മിച്ചതാര്.?
7 നന്ദി ഗ്രാമത്തില്‍ ‘ഭരതന്റെ ആശ്രമത്തില്‍ എത്തിയശേഷം പുഷ്പകവിമാനത്തിന് എന്തു സംഭവിച്ചു.?
8 അയോദ്ധ്യ നിവാസികളായ സ്ത്രീ ജനങ്ങള്‍ ശ്രീരാമന്‍ തിരിച്ചുവരുമ്പോള്‍ അത്യാവശ്യ ഗൃഹകാര്യങ്ങള്‍ ഉപേക്ഷിച്ചെങ്കിലും വിശേഷ വസ്ത്രാഭരണങ്ങള്‍ ധരിച്ചിരുന്നു. (ഗോപസ്ത്രീകളെ പോലെയല്ല ) ഇത് എന്തിനെ സൂചിപ്പിക്കുന്നു.
9 അഭിഷേകത്തിന് നാല് സമുദ്രത്തില്‍ നിന്നും ജലം കൊണ്ടുവരുവാന്‍ സുഗ്രീവന്‍ ആരെയൊക്കെ നിയോഗിച്ചു?
10 ശ്രീരാമ പട്ടാഭിഷേകം ഏതെല്ലാം മഹര്‍ഷിമാര്‍ കൂടിയാണ് ചെയ്തത്?
ഉത്തരം
1. രാമേശ്വരത്ത് വച്ച്.
2 മാരുതിയെ.
3.പതിനാലുകൊല്ലക്കാലം രാ ജാധിപത്യം വഹിച്ചശേഷം ജിതേന്ദ്രീയനായാല്‍കൂടെ അ ധികാരത്തെ ഒഴിയുവാന്‍ പ്ര യാസമായ സംഗതിയാണ്.
4. അധികാരം ഉള്ള എല്ലാവരും ‘ ഭരതനെപ്പോലെ ആയിരിക്കി ല്ല എന്നറിയിക്കാന്‍.
5. മാരുതി
6.ബ്രഹ്മാവ് മനസങ്കല്‍പത്താല്‍ ഉണ്ടാക്കി.
7.വിശ്രവസ്സിന്റെ പുത്രനായ കുബേരന് തിരിച്ചു നല്‍കി.
8. സ്ത്രീകളുടെ പ്രകൃതി സിദ്ധമായ ആഗ്രഹത്തെ അതീവബദ്ധപ്പാടുളള സമയത്തു കൂടി അവരുപേക്ഷിച്ചില്ല
9. മാരുതി, ജാംബവാന്‍, അംഗദന്‍, സുഷേണന്‍.
10. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, ഗൗതമന്‍.
No comments:
Post a Comment