ശ്രീ ഗുരുഭ്യോ നമ
ഷണ്‍മുഖ ശരണം
സ്കന്ദ ഷഷ്ടി കവചം എഴുതിയത് ബാലദേവരായന്‍ സ്വാമികള്‍. മുരുക ഭഗവാന്റെ വല്യ ഭക്തന്‍. ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു. മരുന്നുകള്‍ ഒന്നും തന്നെ സഹായിച്ചില്ല. ഒടുവില്‍ ഇദ്ദേഹം ജീവിതം തന്നെ അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഉത്സവം കണ്ടുകൊണ്ടു ഒരു മനം മാറ്റം അനുഭവപ്പെട്ടു. പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു. അമ്പലത്തിലെ മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു.
ഷഷ്ടി കവചത്തിന്റെ ആദ്യത്തില്‍ "ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍" തുടങ്ങിയാണ് കവചം എഴുതിയത്. തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച മറ്റു ക്ഷേത്രങ്ങള്‍ തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി. തീവ്രമായ വയറുവേദന അതോടെ നീങ്ങി. അങ്ങിനെ ഒരു അസുഖം വന്നത് ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുക ഭഗവാന്റെ ഒരു കൃപയാണെന്ന് കരുതപെടുന്നു
No comments:
Post a Comment