ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരുദിവസം. നിർമാല്യം മുതൽ തൃപ്പുകവരെയുള്ള ചടങ്ങുകളും, പൂജാവിധാ ന മഹാസങ്കൽപ്പങ്ങളും.
6.
കണ്ണന്റെ നിർമാല്യ ദർശനം, എണ്ണ അഭിഷേകം, വാകചാർത്ത് എന്നിവയുടെ മാഹാത്മ്യത്തെ പറ്റി എഴുതി.
വാകചാർത്ത് കഴിഞ്ഞാൽ കണ്ണന് വലംപിരി ശംഖു കൊണ്ടുള്ള മന്ത്ര ജലാഭിഷേകമാണ്. പാരമ്പര്യ ഇല്ലങ്ങളിലെ നാല് ഒതിക്കന്മാർ പ്രധാന പൂജാരിമാർ സ്വർണ്ണ കിണ്ടിയിലെ മന്ത്ര പൂരിത ജലം വലം പിരി ശംഖിലേക്ക് പകർന്ന് വീണ്ടും വേദമന്ത്രങ്ങൾ ഉരുവിട്ട് ശാഖാഭിഷേകം നടത്തും. സ്വർണ്ണം കെട്ടി രത്നങ്ങൾ പതിച്ച വലംപിരി ശംഖു കാണുമ്പോൾ കണ്ണന് തന്റെ കുട്ടിക്കാലം ഒർമ്മ വരും. ഒരു ഗുരുദക്ഷിണയുടെ പവിത്രമായ ഒർമ്മ. പാഞ്ചജനൻ എന്ന കടൽക്കൊള്ളക്കാരന്റെ അധീനത്തിൽ നിന്ന് ഗുരു പുത്രനെ അതിസാഹസികമായി രക്ഷിച്ച് ഗുരുദക്ഷിണ നൽകിയ മാതൃകാ ശിഷ്യനാണ് ഗരുവായൂർ കണ്ണൻ. സാന്ദീപനിയുടെ പ്രഭാസ തിരത്തുള്ള ഗുരുകുലത്തിൽ താമസിച്ച് നാല് വേങ്ങളും, ആറ് ശാസ്ത്രങ്ങളും 64 കലകളും കണ്ണൻ 64 ദിവസം കൊണ്ട് അഭിസിച്ചു എന്റെ കണ്ണൻ.
സപ്ത ശുദ്ധി മന്ത്രങ്ങൾ പൂജാരിമാരായ ഓതിക്കന്മാർ സ്വരിച്ച് ചൊല്ലി മന്ത്ര പൂരിത ജലത്തിലേക്ക് സന്നിവേശ്യക്കുമ്പോൾ കണ്ണനും വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടു രസിക്കും സ്വച്ഛമായ നിർമ്മല ജലം സ്വശരീരത്തിലുടെ ഒഴുകുമ്പോൾ കണ്ണൻ സന്തോഷത്തോടെ ആനന്ദ നൃത്തം ചെയ്ത് ഭക്തമനസ്സിൽ തുള്ളിച്ചാടും. കണ്ണന്റെ അഭിഷേകം കണ്ട് ഭക്തർ ആനന്ദിക്കും.
108 ഉരു സപ്തശുദ്ധി അഭിഷേകം കഴിഞ്ഞാൽ കണ്ണന് വാരുണ ജ ലാഭിഷേകമാണ്.
ക്ഷേത്രത്തിൽ ശ്രീലകത്ത് ഈ ആവശ്യത്തിന് മാത്രമായി കണ്ണൻ സൂക്ഷിച്ച് വെച്ച വലിയ സ്വർണ്ണകുഭത്തിലെ വേദോക്തമായ പഞ്ചവാരുണ മന്ത്രം ജപിച്ച വാരുണ ജലം മേ ശാന്തി കണ്ണന് അഭിഷേകം ചെയ്യും. ഈ മഹാ ദിഷേകം കഴിഞ്ഞ് തല നനുത്ത് മൃദുവായ പട്ടുകൊണ്ട് തുവർത്തി പീലി ചാർത്തിയസ്വർണ്ണ കിരീടം നെറുകയിൽ വെക്കും. ഈ ദൃവ്യ ദർശനം ഒരു നോക്ക് കാണാൻ ഭക്തജനങ്ങൾ കാത്ത് നിൽക്കും.
എന്റെ കണ്ണൻ നല്ല സ്മാർട്ടാണ് എല്ലാറ്റിനും കൃത്യതയുണ്ട്. കടുകിട പിഴക്കില്ല കണ്ണന്റെ നിത്യനിദാനങ്ങൾ. മൂന്നരക്ക് കണ്ണന്റെ മലർ നിവേദിത്തിന് സ്വർണ്ണവാതിൽ അടക്കും മലർനിവേദ്യം കഴിഞ്ഞെ നട തുറക്കു. നാളെ മലർ നിവേദ്യം
ചെറുതയുർ വാസുദേവൻ നമ്പൂതിരി.9048205785
ചെറുതയൂർ വാസുദേവൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.
No comments:
Post a Comment