ശ്രീ ത്രിപുരസുന്ദര്യൈ നമഃ
തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷൂദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.
2
അർത്ഥം
തനീയാംസം പാംസും = അതിസൂക്ഷ്മമായ പൊടിക്കൂട്ടത്തെ
തവചരണപങ്കേരുഹം = നിന്തിരുവടിയുടെ പാദപത്മങ്ങളിൽ
വിരിഞ്ചിഃ = നിന്നുണ്ടായ ബ്രഹ്മാവ്
സഞ്ചിന്വൻ വിരചയതി = സമ്പാദിച്ചിട്ട് സൃഷ്ടിക്കുന്നു
ലോകാൻ = സ്ഥാവരജംഗമാത്മകമായ പ്രപഞ്ചത്തെ
അവികലം വഹതി = ഒന്നോടൊന്ന് ചേരാതെ വിസ്താരമായി രക്ഷിക്കുന്നു.
ഏനം = ഈ പ്രപഞ്ചരൂപങ്ങളായ പതിനാല് ലോകങ്ങളെയും
ശൗരിഃ കഥമപി = വിഷ്ണു, ശ്രമപ്പെട്ട്
സഹസ്രേണ ശിരസാം = 1000 ശിരസ്സുകളെ കൊണ്ടും
ഹരഃ സംക്ഷൂദ്യ = രുദ്രൻ , നല്ലവണ്ണം മർദ്ദിച്ചിട്ട്
ഏനം = ഈ പ്രപഞ്ചാത്മകമായ പാദധൂളിയെ
ഭജതി = ഭജിക്കുന്നു
ഭസിതോദ്ധൂളനവിധിം = ഭസ്മധാരണാനുഷ്ഠാനത്തെ
No comments:
Post a Comment