ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.
1. നിത്യാനിത്യവസ്തുവിവേകം :-
നിത്യവും അനിത്യവുമായ വസ്തുക്കളെ വിവേചിച്ചറിയുക. അതായത് ലോകത്തിലുള്ള വസ്തുക്കളെല്ലാം അനിത്യങ്ങളാണെന്നും ബ്രഹ്മം അഥവാ ബോധം മാത്രമാണ് സത്യം എന്നുമുളള തിരിച്ചറിവ്.
2. ഇഹാമുത്രഫലഭോഗവിരാഗം:-
ഈ ലോകം മുതൽ ബ്രഹ്മലോകം വരെയുള്ള സമസ്ത പദാർത്ഥങ്ങളിലുമുള്ള വൈരാഗ്യം.
3. ശമാദിസാധനാസമ്പത്തി:-
ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം, ഇവയാണ് ശമാദിസാധനാസമ്പത്തി. ശമം -മനസ്സിന്റെ സംയമനം, ദമം - ഇന്ദ്രിയ സംയമനം, ഉപരതി - ലൗകികവിഷയങ്ങളിൽ നിന്നുള്ള വിരക്തി, തിതിക്ഷ - സുഖദുഃഖങ്ങളെ ആക്ഷേപം കൂടാതെ സഹിക്കുവാനുള്ള കഴിവ്, ശ്രദ്ധ - ശാസ്ത്രങ്ങളിലും ഗുരുവാക്യങ്ങളിലുമുള്ള ദൃഢമായ വിശ്വാസം, സമാധാനം - മനസ്സിന്റെ ഏകാഗ്രത.
4. മുമുക്ഷുത്വം:-
സംസാരത്തിൽ നിന്നും മോചനം നേടാനുള്ള ആഗ്രഹം.
ബ്രഹ്മജിജ്ഞാസു ഈ ഗുണങ്ങളെല്ലാം നേടിയിരിക്കണമെന്നാണ് ആചാര്യമതം. അതുകൊണ്ട് സൂത്രത്തിൽ 'ഇനി ' എന്നു പറഞ്ഞാൽ സാധനാചതുഷ്ടയ സമ്പത്തിക്കുശേഷമെന്നാണർത്ഥമാക്കുന്നത്.
ബ്രഹ്മജ്ഞാനമാണ് പരമപുരുഷാർത്ഥം. അത് അവിദ്യയെ മുഴുവൻ ഇല്ലാതാക്കും. അതുകൊണ്ട് അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ് ബ്രഹ്മം. ബൃഹ്ധാതുവിൽ നിന്നാണ് ബ്രഹ്മശബ്ദം ഉണ്ടായിട്ടുള്ളത്. പെരുകുക എന്നാണ് ധാത്വർത്ഥം. സൂക്ഷ്മരൂപത്തിൽ നിത്യമായി വിളക്കുന്ന ബോധരൂപമായ സത്ത തന്നെയാണ് സ്ഥൂലരൂപത്തിൽ പ്രപഞ്ചമായി പെരുകി കാണുന്നത്.
എന്താണ് ബ്രഹ്മലക്ഷണം ?
അതു വെളിപ്പെടുത്തുകയാണ് ഭഗവാൻ സൂത്രകാരൻ രണ്ടാംസൂത്രത്തിൽ.
തുടരും...
വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി
No comments:
Post a Comment