പ്രയാസങ്ങള്‍ ഉണ്ട് എന്ന് സ്വയം അറിയണം.... !
ഒരു ദിവസം ഒരു കൃഷിക്കാരന്‍ വണ്ടി നിറയെ കോഴികളും പന്നികളും മറ്റുമായി പട്ടണത്തിലെ ചന്തയിലേക്ക് പുറപ്പെട്ടു.....
അവയെ ലേലത്തില്‍ വില്‍ക്കാനായിരുന്നു ഉദ്ദേശം....
വഴിയില്‍ കിട്ടുന്ന വാഹനത്തില്‍ കയറി ഉല്ലാസയാത്ര നടത്തുന്ന ഒരാളും ആ വണ്ടിയില്‍ കയറി...
കൃഷിക്കാരന്‍ മദ്യപിച്ചിരുന്നു. വണ്ടി നിയന്ത്രണം വിട്ടു ഒരു വലിയ കുഴിയില്‍ ചെന്ന് ചാടി...
കൃഷിക്കാരന് സാരമായ പരിക്കൊന്നും പറ്റിയില്ല. എന്നാല്‍ യാത്രക്കാരന്റെ സ്ഥിതി ദയനീയമായിരുന്നു..
ദേഹമാസകലം മുറിവും ചതവും. കൈയും കാലും ഒടിഞ്ഞിരുന്നു......
വണ്ടിയിലുണ്ടായിരുന്ന മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരുന്നു.....
ചിറകും കാലും ഒടിഞ്ഞു അനങ്ങാന്‍ വയ്യാത്ത സ്ഥിതി...
കൃഷിക്കാരന്‍ വിചാരിച്ചു, “ഇവയെ ഇനി ആര് വാങ്ങിക്കാന്‍?”വണ്ടിയില്‍ നിന്നും തോക്കെടുത്ത് കൊണ്ടുവന്നു കോഴികളെയൊക്കെ അയാള്‍ കശാപ്പു ചെയ്തു......
അപ്പോഴാണ് പന്നികളുടെ നേരെ ശ്രദ്ധ തിരിഞ്ഞത്...
അവയും ചോര ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു...
“ഇനി ഇവറ്റയെ എന്തിനുകൊള്ളാം?”
പന്നികളെയും ഒന്നൊന്നായി അയാള്‍ വെടിവെച്ചു കൊന്നു...
അതുകഴിഞ്ഞപ്പോഴാണ് ആടുകളെ കണ്ടത്. അവയ്ക്കും പലവിധത്തിലുള്ള പരിക്കുകള്‍ പറ്റിയിരുന്നു....
രണ്ടാമതൊന്ന് ആലോചിക്കാതെ കൃഷിക്കാരന്‍ ആടുകളുടെ കഥയും കഴിച്ചു......
ഇതെല്ലാം കണ്ടു പേടിച്ചു വിറച്ചു ചാലില്‍ കിടക്കുകയായിരുന്നു ആ യാത്രക്കാരന്‍.....
ചാലിലേക്കെത്തിനോക്കി കൃഷിക്കാരന്‍ ചോദിച്ചു: "തനിക്കൊന്നും പറ്റിയിട്ടില്ലല്ലോ, സുഖം തന്നെയല്ലേ?”
ചാലില്‍ നിന്നും ഞെരങ്ങി നീങ്ങി പുറത്ത് വന്ന യാത്രക്കാരന്‍ പറഞ്ഞു, "അതെയതെ, സുഖം, പരമ സുഖം. ഭാഗ്യം, ഒന്നും പറ്റിയിട്ടില്ല എനിക്ക്!”
പ്രയാസങ്ങള്‍ ഉണ്ട് എന്ന് സ്വയം അറിയണം....
അപ്പോഴേ അതിനൊരു അറുതി വരുത്താന്‍ നമ്മള്‍ ശ്രമിക്കൂ,....
അല്ലെങ്കില്‍ പ്രയാസങ്ങള്‍ അതിന്റെ പടി തുടര്‍ന്നുപോകും.... നരകത്തില്‍ കൊണ്ടുപോയി ഇട്ടാലും യാതൊരു യാതനയും അനുഭവിക്കാത്ത ചിലരുണ്ട്. അതാണ് വേണ്ടത്.....
നരകത്തില്‍ പോകേണ്ടിവന്നാലും ആരും യാതന അനുഭവിക്കാന്‍ ഇടവരരുത്.....
അതിനുതക്കവണ്ണമുള്ള മനോഭാവം സ്വായത്തമാക്കണം.......
No comments:
Post a Comment