ശ്ലോകം
ന ഭൃത്യാനാം വൃത്തിസംരോധനേന
ബാഹ്യം ജനം സഞ്ജിഘൃക്ഷേദപൂര്‍വം
ത്യജന്തി ഹ്യേനമുചിതാവരുദ്ധാഃ
സ്നിഗ്ധാ ഹ്യമാത്യാഃ പരിഹീനഭോഗാഃ
(വിദുരനീതി)
സാരം
തന്റെ ഭൃത്യന്മാരുടെ വേതനം തടഞ്ഞുവെച്ചുകൊണ്ടോ, അവര്‍ക്കുള്ള സഹായധനം നിര്‍ത്തിവെച്ചുകൊണ്ടോ ഒരുവൻ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാന്‍ ആഗ്രഹിക്കരുത്. യജമാനനോട് സ്‌നേഹമുള്ള മന്ത്രിമാര്‍ പോലും തങ്ങളുടെ വരുമാനം നിലച്ചുകഴിഞ്ഞാൽ പിന്നെ യജമാനനെതിരെ തിരിയുകയും, (ആപത്തു വരുമ്പോള്‍) അയാളെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
No comments:
Post a Comment