യോഗമാർഗ്ഗം
യോഗം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് യോഗവിദ്യയും യോഗാസനങ്ങളുമാണ്. ഇത് നാം ഇവിടെ പ്രതിപാദിക്കാൻ തുടങ്ങുന്ന ഹഠയോഗത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇന്ന് കാണുന്ന, ശാരീരികക്ഷമത നിലനിർത്താൻ ആവശ്യമായ ഒരു വ്യായാമപദ്ധതി മാത്രമല്ല യോഗമാർഗ്ഗം എന്ന് നാം അറിയേണ്ടതാണ്.
പതഞ്ജലി മഹർഷിയാണ് അഷ്ടാംഗയോഗ എന്ന പേരിൽ യോഗശാസ്ത്രത്തെ ആത്മസാക്ഷാത്കാരത്തിനുള്ള ഒരു ഉപാധിയായി രൂപകൽപ്പന ചെയ്തത്. യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനു വേണ്ടിയല്ല, നമ്മുടെ തെറ്റായ ശീലങ്ങളെ നിഷ്കാസനം ചെയ്യാനാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിന് തടസ്സമാകുന്നവയാണ് ഈ തെറ്റായ ശീലങ്ങള്‍.
അഷ്ടാംഗം എന്നാൽ എട്ട് അംഗങ്ങൾ എന്നാണ് അർത്ഥം. യോഗയുടെ എട്ട് അംഗങ്ങൾ ഇനിപ്പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. മനസ്സിനെ നിരോധിച്ച് സത്യത്തെ അറിയുന്ന മാർഗ്ഗമാണ് യോഗം. മനസ്സിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രാണസ്പന്ദനവും മറ്റൊന്ന് വാസനാക്ഷയവും. വാസനയെ ക്ഷയിപ്പിച്ച് മനസ്സിനെ നശിപ്പിക്കുന്ന മാർഗ്ഗമാണ് ജ്ഞാനയോഗം. എന്നാൽ പ്രാണനെ നിരോധിച്ച് മനസ്സിനെ നശിപ്പിക്കുന്ന മാർഗ്ഗമാണ് യോഗം. മനസ്സിന് കാരണമായ ഇതിൽ ഏതെങ്കിലും ഒന്ന് നശിച്ചാൽ രണ്ടും നശിക്കും. ഇതിനാണ് ഒരു യോഗി ശ്രമിക്കുന്നത്.
തുടരും.......
©സദ്ഗമയ സത്സംഗവേദി
No comments:
Post a Comment