വെളുത്തപക്ഷ ഷഷ്‌ഠിയാണ് വ്രതം അനുഷ്‌ഠിക്കുന്നതിന് ഉത്തമം.
തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന് അറിയപ്പെടുന്നു
അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത് വളരെ ഉത്തമം.
കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്.
ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത് സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്
കുഞ്ഞുങ്ങള്‍ക്ക് നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ് ഷഷ്‌ഠിവ്രതം
ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത് ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.
വെളുത്തപക്ഷ ഷഷ്‌ഠിയാണ് വ്രതം അനുഷ്‌ഠിക്കുന്നതിന് ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന് അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത് വളരെ ഉത്തമം
ഷഷ്‌ഠിദേവി
മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന് വിളിക്കുന്നു.
ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്. ദേവസേന എന്ന് പേര്.
സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത് വള്ളീദേവിയും ഇടതുവശത്ത് ദേവസേനയും (ഭഗവാന് രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല.
കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്. കുട്ടികള്‍ക്ക് ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും
ഷഷ്‌ഠിസ്‌തുതി
ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം.
ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത് സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്.
സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ് ഈ സ്‌തുതി.
നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം
ശ്രദ്ധയ്‌ക്കായ് ദേവസേനയ്‌ക്കായ്
ഷഷ്‌ഠിക്കായ് ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ് പുത്രദയയ്‌ക്കായ്‌ധനദയയ്‌ക്കായ് നമിച്ചിടാം.
സുഖമോക്ഷദയാം
ഷഷ്‌ഠീദേവിക്കായ് ഞാന്‍ നമിച്ചിടാം
സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ!
നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ!
ഷഷ്‌ഠിദേവീ! നമിച്ചിടാം
സാരയ്‌ക്കായ് ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ് ഷഷ്‌ഠിദേവിക്കിതാ നമഃ
കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി!
പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു
ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും
സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത
ഷഷ്‌ഠീദേവി നമിച്ചിടാം
ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ് വന്ദിതയ്‌ക്കായ് സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത
ഷഷ്‌ഠിക്കായ് ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും
ഷഷ്‌ഠീദേവിക്കായ് നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും
നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം
ഷഷ്‌ഠീദേവീ! നമിച്ചിടാം
ഫലം :-
ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും
ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ് മഹാവന്ധ്യയെങ്കിലും വിദ്വാനായ് വീരനായ് കീര്‍ത്തിമാനായ് സല്‍ഗുണവാനുമായ് ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ് മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന് രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും
ഷഷ്‌ഠീകൃപാ ബലാല്‍.
തുടര്‍ന്ന് സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക
ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച് ശുദ്ധമായി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക.
വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ച് മക്കള്‍ക്ക് വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും
മുരുകാ.....ഹര ഹരോ ഹര ഹര.....
No comments:
Post a Comment