ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 11, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – ശാസ്തൃഗായത്രീ മന്ത്രം (10)



ayappan






മന്ത്രങ്ങളില്‍വെച്ചുസര്‍വശ്രേഷ്ഠമായ മന്ത്രമാണ്ഗായത്രീമന്ത്രം. ‘ഓം ഭൂര്‍ഭുവഃസ്വഃതത്‌സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്’എന്നാണുഗായത്രീ മന്ത്രം. ഒരു പാദത്തില്‍ എട്ടക്ഷരങ്ങള്‍വീതംമൂന്നു പാദങ്ങളിലായി 24 അക്ഷരങ്ങളുള്ളഛന്ദസ്സാണ്ഗായത്രി. ഛന്ദസ്സുകളുടെമാതാവാണ്ഗായത്രി(ഗായത്രീ ഛന്ദസ്സാംമാതാ).ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവ(രക്ഷിക്കുന്നവ)യാണ്ഗായത്രീമന്ത്രങ്ങള്‍(ഗായകം ത്രായതീതിഗായത്രി).



പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍(ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. മഹാഗണപതിയുടെവ്യത്യസ്തങ്ങളായ7 ഗായത്രീ മന്ത്രങ്ങളുണ്ട്.ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രിഎന്നിങ്ങനെ രണ്ട് മുഖ്യഗായത്രീ മന്ത്ര ങ്ങളാണുള്ളത്. ‘ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’ എന്നാണുശാസ്തൃഗായത്രീ മന്ത്രം. ‘ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’എന്നു ഭൂതനാഥഗായത്രീ മന്ത്രം .


ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്.ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ(ശിവ)പുത്രനായദേവനെ, ധീമഹി   ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.


ഭൂതനാഥനാണ് ശാസ്താവ്.ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ (പൃ ഥ്വ്യപ്‌തേജോവായ്വാകാശപന്‍ചകം  ഭൂമി, ജലം,  തേജസ്സ്(അഗ്നി), വായു, ആകാശം)നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.


ഭൂതഗണങ്ങളുടെ അധിപനാകയാലുംശിവനും ശാസ്താവും ഭൂതാധിപന്‍(ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവസാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥനകൂടിയാണ്ശാസ്തൃഗായത്രീ മന്ത്രം.


സുകേഷ് പി. ഡി.




No comments:

Post a Comment