ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 12, 2017

ചെമ്മന്തിട്ട മഹാദേവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ


108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രൻ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തിട്ട തൃശ്ശൂർ ജില്ല

Image result for ചെമ്മന്തിട്ട മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചെമ്മന്തിട്ട ഗ്രാമത്തിലാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം.


ദക്ഷയാഗത്തെ തുടർന്നുള്ള സതി പരിത്യാഗത്തിനുശേഷമുള്ള രൗദ്രശിവനാണ് ഇവിടെ കുടികൊള്ളുന്നത്. ശിവലിംഗ പ്രതിഷ്ഠയെങ്കിലും ശിവതാണ്ഡവത്തിനുവേണ്ടി നിൽക്കുന്ന രൂപാമാണിവിടെ സങ്കലം.


പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.

No comments:

Post a Comment