കുണ്ഡലനീശക്തിയെ ഉണര്‍ത്തി വിടുകയാണ് ക്ഷേത്ര പ്രദക്ഷിണം ലക്‌ഷ്യം വയ്ക്കുന്നത് . എന്താണ് കുണ്ഡലനീ ശക്തി?
ഈ ബ്രഹ്മാണ്ടത്തിന്റെ (പ്രപഞ്ചം) നിര്‍മ്മാണം ആ പരബ്രഹ്മത്തിന്റെ മുന്നില്‍ ഒന്ന് ശക്തിയാലാണ് , ശേഷിച്ചു നില്‍കുന്ന മൂന്നില് രണ്ടു ശക്തിയെയാണ് ത്രിപുര സുന്ദരി എന്നും മായ എന്നും പറയുന്നത്.
ബ്രഹ്മാണ്ഡത്തിന്റെ തനി പകര്‍പ്പായ പിണ്ടാണ്ട്ഠമാണ് മനുഷ്യ ശരിരം.
(ഓം പുര്‍ണ്ണമദ പുര്‍ണ്ണമിദം പുര്‍ണ്ണത് പുര്‍ണ്ണമുദച്ച്യദേ). ആ മനുഷ്യ ശരീരത്തിലും മുന്നില്‍ ഒന്ന് ശക്തി മാത്രമേ ഉപയോഗിക്കുന്നുള്ളൂ .
മുന്നില്‍ രണ്ടു ഭാഗം കുണ്ഡലനീശക്തിയായി നമ്മുടെ മുലാധാരത്തില്‍ ഉറങ്ങി ക്കിടക്കുകയാണ് , അതിന്റെ ഉയര്‍ന്ന അവസ്ഥയാണ് നാം ഋഷിശ്വരന്മാരിലും യോഗികളിലും ദര്‍ശിച്ച അതീന്ത്രിയ ജ്ഞാനം.
സമ്പൂര്‍ണ സമര്‍പ്പണത്തോടെ ദേവനെ, ദേവിയെ വിളിച്ച് ആരാധിക്കുംപോൾ ആ ക്ഷേത്രത്തില്‍ നിറഞ്ഞു നില്‍കുന്ന മന്ത്ര ചൈതന്യം അവരുടെ ദേഹങ്ങളിലേക്ക് അനുകരണം ചെയ്യുകയും ആ ശക്തി അവരുടെ മുലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലനീ ശക്തിയെ ഉപര്യുപരി ആയിക്കിടക്കുന്ന ആധാര ചക്രങ്ങളിലൂടെ ക്രമമായി മുകളില്‍ കയറ്റി സഹസ്രാര ചക്രത്തില്‍ യോജിപ്പിക്കുകയും ആ ശക്തി ആ ഭക്തരുടെ ആഗ്രഹങ്ങളെ സാധിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു .
കൃത്യമായ ശാസ്ത്ര വിധിപ്രകാരമുള്ള ആചാര അനുഷ്ടാനങ്ങള്‍ ഒന്നും ഇല്ലാതെ മന്ത്ര ചൈതന്യത്തെ മനുഷ്യ ദേഹത്തില്‍ ആവിഷ്കരിക്കാമെന്ന മനശ്ശാസ്ത്ര എഞ്ചിനീയറിംഗ് പദ്ധതിയാണ് നമ്മുടെ ഋഷിശ്വരന്മാര്‍ ക്ഷേത്ര നിര്‍മ്മിതി കൊണ്ട് സാധിച്ചിരിക്കുന്നത് .
ആ താന്ത്രിക യന്ത്രത്തിന്റെ ടെക്നിഷ്യന്‍ ശന്തിക്കാരനും , എഞ്ചിനീയര്‍ തന്ത്രിയുമാകുന്നു
#ഭാരതീയചിന്തകൾ
No comments:
Post a Comment