ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 12, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – സ്വാമിയേ ശരണമയ്യപ്പാ (11)



ayyappa-swami


ശാസ്താവിന്റെ മൂലമന്ത്രവും ഗായത്രീ മന്ത്രങ്ങളും താന്ത്രിക പൂജാക്രമത്തില്‍ ജപിച്ചുവരുന്നതാണ്. എന്നാല്‍ അനേകകോടി ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും എല്ലാ ദിക്കുകളിലേക്കും വ്യാപിക്കുന്ന പുണ്യനാമഘോഷമാണ്  ’സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷര ശരണമന്ത്രം.


സ്വാമിശബ്ദത്തിനു രക്ഷകന്‍, നാഥന്‍, രാജാവ്, ആദ്ധ്യാത്മിക ഗുരു, ആചാര്യന്‍, യോഗിഎന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളുണ്ട്. എല്ലാഅര്‍ത്ഥവും അയ്യപ്പനു യോജിക്കുന്നതുമാണ്.ശരണംഎന്നവാക്കിനു ആശ്രയം(സംസാരദുഃഖഹരണാര്‍ത്ഥംഈശ്വരനില്‍ ആശ്രയിക്കുക) എന്ന അര്‍ത്ഥമാണു ഭഗവദ്ഗീതാഭാഷ്യത്തില്‍(18.62) ശങ്കരാചാര്യസ്വാമികള്‍സ്വീകരിച്ചിരിക്കുന്നത്.സ്വാമിയേശരണമയ്യപ്പാ എന്നതിനു ‘രക്ഷകനായ അയ്യപ്പാ അവിടുന്നാണു എനിക്കാശ്രയം’എന്നു അര്‍ത്ഥം പറയാം.


അയ്യപ്പനില്‍ശരണാഗതിതേടുന്ന ഭക്തര്‍ ഈ നവാക്ഷരി നിരന്തരം ജപിക്കുന്നു.ശരണാഗതിഎന്നതുകൊണ്ട്എന്താണ്അര്‍ത്ഥമാക്കുന്നത്? ശ്രീവിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ശരണാഗതിയുടെഅര്‍ത്ഥം നമുക്കു ലളിതമായവരികളിലൂടെ പറഞ്ഞുതരുന്നു.



‘മര്‍ത്യനീശ്വരപാദത്തില്‍തന്നെയുംതന്റെസര്‍വ്വവുംതിരുമുല്‍ക്കാഴ്ചവെക്കുന്നതാകുന്നുശരണാഗതി’. സര്‍വ്വവും ഭഗവാനില്‍സമര്‍പ്പിച്ച് ആശ്രയം പ്രാപിക്കുന്നതാണ്(സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്) ശരണാഗതി. സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യമാമേകംശരണം വ്രജഎന്ന്ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു.അങ്ങിനെയുള്ള ഭക്തന്റെസകലസംരക്ഷണവും ഭഗവാന്‍ ഏറ്റെടുക്കുന്നു(ന മേ ഭക്തഃ പ്രണശ്യതി, യോഗക്ഷേമംവഹാമ്യഹംഎന്നീ ഭഗവദ്ഗീതാവചനങ്ങളുംഓര്‍ക്കുക).



ഭക്തന്‍ തന്നെയുംതന്റെസര്‍വ്വവുംസ്വാമിയായഈശ്വരനു സമര്‍പ്പിക്കുമ്പോള്‍ ഈശ്വരനില്‍ നിന്നുംവേറിട്ട യാതൊന്നുമില്ല എന്ന ബോധത്തിലേക്ക്എത്തുന്നു. എല്ലാവരിലും ഭക്തന്‍ സ്വാമിയെ(അയ്യപ്പനെ) കാണുന്നു. സ്വയം അയ്യപ്പനായിമാറുന്നു. ഭാഗവതം പ്രകീര്‍ത്തിക്കുന്ന നവവിധഭക്തികളില്‍ആത്മനിവേദനം എന്നതും ഈ ശരണാഗതിതന്നെ.



സ്വാമിശരണംഎന്നതിനു മറ്റൊരു പ്രസിദ്ധ വ്യാഖ്യാനം ഇതാണ്


സ്വാകാരോച്ചാരമാത്രേണ സ്വാകാരംദീപ്യതേമുഖേ
മകാരാന്ത ശിവം പ്രോക്തംഇകാരംശക്തിരുച്യതേ
ശം ബീജം ശത്രുസംഹാരംരേഫംജ്ഞാനാഗ്നിവാചകം
ണകാരം സിദ്ധിദം ശാന്തംമുദ്രാവിനയ സാധനം


‘സ്വാ’കാരംഉച്ചരിക്കുന്നതിലൂടെ ഭക്തന്റെസ്വാകാരം(ആത്മബോധം) മുഖത്തെ പ്രകാശിപ്പിക്കുന്നു.

മകാരംശിവനേയുംഇകാരംശക്തിയേയുംസൂചിപ്പിക്കുന്നതിനാല്‍മകാരത്തോടുഇകാരംചേര്‍ന്ന ‘മി’കാരം ശിവശക്തിസംയോഗത്തെ (പരമാത്മസാക്ഷാത്കാരത്തെ) കുറിക്കുന്നു.

സ്വാമിശബ്ദംഅതിനാല്‍ജീവാത്മപരമാത്മഐക്യമെന്ന തത്വത്തെ ഭക്തനു അനുഭവവേദ്യമാക്കുന്നു. ശരണശബ്ദത്തിലെ ‘ശ’കാരം ശത്രുസംഹാരക ബീജമാണ്. ‘ര’കാരംഅഗ്നി ബീജവുംജ്ഞാനത്തെ ദ്യോതിപ്പിക്കുന്നതുമാണ്. ‘ണ’കാരം സിദ്ധിദായകമായ ബീജമാണ്. ‘ശരണം’അതിനാല്‍ ഭക്തന്റെ ശത്രുക്കളാകുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളെജ്ഞാനാഗ്നിയാല്‍ ഭസ്മമാക്കി സിദ്ധിപ്രദാനം ചെയ്യുന്ന ശബ്ദമാണ്. സ്വാമിശരണംഎന്നു ജപിക്കുമ്പോള്‍(സ്വാമിശരണം എന്ന അടയാളം ധരിക്കുമ്പോള്‍) ഭക്തന്‍ വിനയാന്വിതനാകുന്നു. അവന്‍ മോക്ഷമാര്‍ഗ്ഗത്തിലേക്കുള്ള പതിനെട്ടു പടികള്‍കയറിതത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍അറിഞ്ഞവനായിതാരകബ്രഹ്മവും ചിന്‍മയനുമായ ഭഗവാനില്‍എത്തുന്നു.



കാനനവാസനായ അയ്യനെ കാണാന്‍ യാത്രതിരിക്കുന്ന ഭക്തര്‍ ഉച്ചത്തില്‍ശരണംവിളിച്ച്കാടുംമലയും പുഴയുംഎല്ലാംകടക്കുന്നു. ആദ്യകാലങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുവാനായിആരംഭിച്ചതാവാം ഭക്തന്മാരുടെകൂട്ടശരണംവിളികള്‍. ഉച്ചത്തില്‍ശരണം വിളിക്കുമ്പോള്‍ ശ്വാസഗതിയിലുണ്ടാകുന്ന വ്യത്യാസവും ഭക്തിഭാവവുംഉള്ളിലെദുഷ്ചിന്തകളെഅകറ്റുന്നു. വനത്തിലൂടെയുള്ളയാത്രയുടെകാഠിന്യത്തെ ലഘൂകരിക്കുകയുംചെയ്യുന്നു.


സുകേഷ് പി. ഡി.

No comments:

Post a Comment