ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, December 11, 2017

നിര്‍വ്വാണഷട്കം


  
മനോ ബുദ്ധ്യഹംകാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

                ഞാന്‍ മനസ്സോ, ബുദ്ധിയോ, അഹംകാരമോ, മാനസിക വൃത്തിയോ അല്ല. ഞാന്‍ പഞ്ചേന്ദ്രിയങ്ങളല്ല, അവയ്ക്കെല്ലാം അതീതനാണ്. ഞാന്‍ ആകാശമോ, ഭൂമിയോ, അഗ്നിയോ, വായുവോ (പഞ്ച ഭൂതങ്ങള്‍) ആല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.



ന ച പ്രാണ സംജ്ഞോ ന വൈ പഞ്ച വായുഃ
ന വാ സപ്ത ധാതുര്‍ ന വാ പഞ്ച കോശഃ
ന വാക്ക് പാണി പാദൌ ന ചോപസ്ഥപായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

      എന്നെ പ്രാണനെന്നു പറയാനാവില്ല. ഞാന്‍ അഞ്ചുതരത്തില്‍‍ ഉള്ള വായുക്കളുമല്ല.
ഞാന്‍ ഏഴ് ധാതുക്കളുമല്ല, അഞ്ചു കോശങ്ങളുമല്ല. നിരാകരണം, ഉത്പാദനം, വിസര്‍ജ്ജനം, ഗ്രഹണം, സംസാരം എന്നീ അഞ്ച് ക്രിയകള്‍ക്കുള്ള ഉപകരണങ്ങളുമല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.




ന മേ ദ്വേഷരാഗൌ ന മേ ലോഭമോഹൌ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്ത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.

              എനിക്ക് ദ്വേഷമോ ഇഷ്ടമോ ഇല്ല. ലോഭ,മോഹങ്ങളില്ല. അത്യാഗ്രഹമില്ല, മിഥ്യാ ഭ്രമമില്ല, മദമില്ല, ഗര്വ്വമില്ല, ധര്‍മ്മമോ, അര്‍ത്ഥമോ, കാമമോ, മോക്ഷമോ ഇല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.





ന പുണ്യം ന പാപം ന സൌഖ്യം ന ദു:ഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.

              എനിക്ക് പാപമോ പുണ്യമോ ഇല്ല. ഞാന്‍ സത്പ്രവൃത്തിയോ ദുഷ്പ്രവൃത്തിയോ ചെയ്യുന്നില്ല. എനിക്ക് ദു:ഖമോ സുഖമോ ഇല്ല. വേദനയോ സന്തോഷമോ ഇല്ല. എനിക്ക് മന്ത്രങ്ങളുടെയോ, പുണ്യതീര്‍ത്ഥങ്ങളുടെയോ, വേദങ്ങളുടെയോ, യജ്ഞങ്ങളുടെയോ, ആവശ്യമില്ല. ഞാന്‍ അനുഭവത്തിന്‌ സാക്ഷിയോ, അനുഭവിക്കുന്നവനൊ, അനുഭവിക്കപ്പെടുന്ന വസ്തുവോ, ഇവ മൂന്നും അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.





ന മേ മൃത്യുശങ്കാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്‍ ന മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

         എനിക്ക് മരണമില്ലാത്തതുകൊണ്ട് മരണഭയം ഇല്ല. എന്‍റെ യഥാര്‍ത്ഥ സത്തയില്‍നിന്ന് വേര്‍പിരിയല്‍‍ ഇല്ല. എന്‍റെ അസ്തിത്വത്തെക്കുറിച്ച് സംശയമില്ല. എനിക്ക് ജാതിഭേദമില്ല. എനിക്ക് പിതാവും, മാതാവുമില്ല, ജന്മം ഉണ്ടായിട്ടും ഇല്ല. ഞാന്‍ ബന്ധുവോ, മിത്രമോ, ഗുരുവോ, ശിഷ്യനോ അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.





അഹം നിര്‍വ്വികല്പോ നിരാകാര രൂപഃ
വിഭുര്‍ വ്യാപ്യ സര്‍വ്വത്ര സര്‍വ്വേന്ദ്രിയാണാം
സദാ മേ സമത്വം ന മുക്തിര്‍ ന ബന്ധഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.

            ഞാന്‍ സര്‍വ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാന്‍ സമതുലിതാവസ്തയിലാണ്. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്........


ആദിശങ്കരന്‍ രചിച്ചത്

No comments:

Post a Comment