ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 5, 2017

കാഞ്ഞിലശേരി മഹാദേവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ

  
108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


കാഞ്ഞിലശേരി മഹാദേവക്ഷേത്രം രുദ്രൻ പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി കോഴിക്കോട് ജില്ല 

Related image


കേരളത്തിൽ കോഴിക്കോട് ജില്ലയിൽ  കൊയിലാണ്ടിക്കടുത്താണ്  'കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്
പരശുരാമൻ  പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.  ആറടിയോളം പൊക്കമുള്ള ഇവിടുത്തെ ശിവലിംഗ സങ്കൽപം രൗദ്ര ശിവന്റെതാണ് എന്നു വിശ്വസിക്കുന്നു.


കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രo എന്നാണു വിശ്വാസം.ശിവന്റെ രുദ്രരൂപമാണ് ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ സമയത്തും അതു കഴിഞ്ഞും ദേഷ്യമടങ്ങാതെ കാണപ്പെട്ട ശിവരൂപമാണ് രുദ്രരൂപം. കാശി, കാഞ്ചീപുരം, കാഞ്ഞരങ്ങാട്, കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ സമയം പ്രതിഷ്ടിച്ചതാണ് എന്നു പറയപ്പെടുന്നു. ആദ്യത്തെ മൂന്നിടത്തും പ്രതിഷ്ഠ കഴിഞ്ഞ് കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു സംശയമായി. പ്രതിഷ്ഠസമയം കഴിഞ്ഞുവോ. സമയംകഴിഞ്ഞില്ലഎന്നൊരു അശരീതി ഉണ്ടാവുകയും അതിനാല്ശരിഎന്നു നിനച്ച് മുനി പ്രതിഷ്ഠ നടത്തുകയും ചെയ്തു. “കഴിഞ്ഞില്ല”, “ശരിഎന്നിവ കൂടിച്ചേര്ന്ന് സ്ഥലത്തിന്കഴിഞ്ഞില്ലശ്ശേരിഎന്നും കാലക്രമേണ മഹത്തായ കാഞ്ഞിലശ്ശേരി ആയി മാറിയെന്നും പഴമക്കാര് പറയുന്നു. ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യo ഇവിടെ കാണപ്പെട്ടിരുന്നു. കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിനു പുറത്ത് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ ദേവന്മാരെ ശിവസാമീപ്യത്തില് നാലമ്പലത്തിനുള്ളില് കുടിയിരുത്തി. എന്നാല് നടവഴിയില് കാണപ്പെട്ട പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള് നടവഴിയില് വെച്ചു സ്വയo സ്വീകരിച്ചിരുന്നത്തിനാല് ശിവനു വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള് ശിവന് പരദേവതയുടെകുന്നി” (ചെവി) പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു. വന്നു വീണ സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു. പിന്നീട് അവിടെ പരദേവത സാനിദ്ധ്യം കാണപ്പെടുകയുo അവിടെകുന്നിമOo” എന്നറിയപ്പെടുകയുo ചെയ്തു. ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക് തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമOo സ്ഥിതി ചെയ്യുന്നു


വിഷ്ണുവിന്റെ നരസിo രൂപമാണു ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്.നരസിoഹത്തിനു സ്വന്തമായി ക്ഷേത്രo വേണമെന്നു സ്വര്ണപ്രശ്നത്തില് തെളിഞ്ഞതിനാല്, പുതിയ ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ തന്ത്രി നരസിoഹത്തെ ആവാഹിച്ചു. ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത് പ്രതിഷ്ടയും നടത്തി. പക്ഷെ ആവാഹന സമയത്ത് നരസിoo അല്ലായിരുന്നു ആവാഹിക്കപ്പെട്ടത് എന്നു അടുത്ത സ്വര്ണപ്രശ്നത്തില് തെളിഞ്ഞു. ശിവക്ഷേത്രത്തില് അദ്യശ്യമായി നിലകൊണ്ടിരുന്ന വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു ആവാഹിക്കപ്പെട്ടതുo പ്രതിഷ്ടിച്ചതുo. നരസിoo ശിവക്ഷേത്രത്തില് തന്നെ കുടികൊള്ളുന്നു. നരസിoഹത്തിന് നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നുo പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച് പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.
എല്ലാ മഹാശിവക്ഷേത്രങ്ങളിലും മഹാവിഷ്ണു സാന്നിധ്യം പതിവുള്ളതുപോലെ ഇവിടെയും ശിവക്ഷേത്രത്തിനോട് ചേർന്ന് വിഷ്ണു സാന്നിധ്യം ഉണ്ട്. മഹാക്ഷേത്രരീതിയിൽ തന്നെയാണ് ഇവിടെയും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. ചതുര ശ്രീകോവിലും നാലമ്പലവും തിടപ്പള്ളിയും എല്ലാം ഇവിടെ പണിതീർത്തിരിക്കുന്നു




ഉപക്ഷേത്രങ്ങൾ

ദക്ഷിണാമൂർത്തി
ശിവശ്രീകോവിലിൽ തന്നെ തെക്കു ദർശനമായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയും ഉണ്ട്.

ഉണ്ണി ഗണപതി
വാഴപ്പള്ളിയിലെതു പോലെതന്നെ ഇവിടെയും രണ്ടു ഭാവത്തിൽ രണ്ടു ഗണപതി പ്രതിഷ്ഠകൾ ഉണ്ട്. ഒന്ന് ഉണ്ണി ഗണപതിയും രണ്ടാമത്തേത് മഹാ ഗണപതിയുമാണ്.


മഹാഗണപതി
ക്ഷേത്രം പിന്നീട് പണിതതാവാനാണ് സാധ്യത. ഉണ്ണിയപ്പം ഇവിടെ വിശിഷ്ടമേറിയ വഴിപാടാണ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കാഞ്ഞിലശ്ശേരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേമഞ്ചേരി പൂക്കാട് നിന്നും ക്ഷെത്രത്തിൽ എത്താൻ ഒരുകിലോമീറ്റർ ദൂരം ഉണ്ട്.

No comments:

Post a Comment