ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന സാധന ശരണം വിളിയാണ്. അത് ഭക്തി സാധനയിലെ പ്രധാന ശരണാഗതിയാണ്. ശരണം എന്നവാക്കിന് രക്ഷയെന്നും രക്ഷിതാവ് എന്നും അര്‍ത്ഥമുണ്ട്. ഈശ്വരനെ തന്റെ രക്ഷിതാവായി വെയ്ക്കുന്നതാണ്ശരണാഗതി. ശരണാഗതിയ്ക്ക് ആറ് അംഗങ്ങള്‍ ഉണ്ടെന്ന് വൈഷ്ണവ തന്ത്രത്തില്‍ പ്രതിപാദിയ്ക്കുന്നു.
1 ഉപാസ്യദേവതയായ ഈശ്വരന്‍ തനിക്കെപ്പോഴും അനുകൂലമാണെന്നു സങ്കല്‍പ്പിക്കുക.
2 ഈശ്വരസേവനത്തിന്പ്രതികൂലമായി നില്‍ക്കുന്നതെന്തും ഉപേക്ഷിയ്ക്കുക.
3എല്ലാ ആപത്തുകളില്‍നിന്നും സംസാര ദുഃഖങ്ങളില്‍നിന്നും ഈശ്വരന്‍ എന്നെ രക്ഷിയ്ക്കുമെന്ന് വിശ്വസിയ്ക്കുക.
4 മനസ്സുകൊണ്ട് ഈശ്വരനെ രക്ഷിതാവായിക്കരുതുക.
5 താന്‍ ദുഃഖിതനാണെന്ന് കരുതുക
6 ദുഃഖ പരിഹാരത്തിന് തന്നെയും തന്റെ സര്‍വ്വസ്വത്തേയും ഈശ്വരന് മനസ്സുകൊണ്ട് സമര്‍പ്പിയ്ക്കുക.
സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണം വിളിയുടെ അര്‍ത്ഥം ഭഗവത് സമര്‍പ്പണമാണ്.ശരണാഗതിയെ കുറിച്ച് വേദങ്ങളില്‍ പരാമര്‍ശിയ്ക്കുന്നു. ശരണാഗതിയിലെ ആറ് അംഗങ്ങള്‍ ഈശ്വരനും ജീവനും തന്നിലുള്ള ബന്ധത്തെയാണ് ദൃഢമാക്കുകയാണ് ചെയ്യുന്നത്. ഭക്തന്‍ ഭഗവാന്റെ ദാസനാണെന്ന് ഉറപ്പിയ്ക്കണം. ഭഗവാന്റെ വിഗ്രഹം ദര്‍ശിക്കുമ്പോള്‍ എന്റെ ഭഗവാന്‍ എന്ന ഉല്‍ക്കട വികാരം ഉണ്ടാകണം. സകല ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുകയും ആ ദിവ്യചൈതന്യം താനാണെന്ന് ഉറപ്പിക്കുകയും വേണം. ഇങ്ങനെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെക്കണ്ട് വിശ്വപ്രേമം ഊട്ടി ഉറപ്പിക്കുകയും അങ്ങനെ എല്ലാത്തിനേയും സ്വാമിയായിക്കണ്ട് വേണം ശരണമന്ത്രം ജപിക്കാന്‍.
സ്‌തോത്രങ്ങളും മന്ത്രങ്ങളും
ധ്യായേദുമാപതി, രമാപതി ഭാഗ്യപുത്രം
വേത്രോജ്വലത്കരതലം ഭസിതാഭിരാമം
വിശൈ്വക വശ്യവപുഷം മൃഗയാവിനോദം
ത്രിഗുണിത മണിപത്മം വജ്രമാണിക്യദണ്ഡം
സിത സുമ ശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതഭൃതമധുപാത്രം ബിഭ്രതംഹസ്തപദ്‌മൈ..
ഹരിഹരസുതമീഡേ ചക്രമന്ത്രാത്മമൂര്‍ത്തീം
സിത സുമ ശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതഭൃതമധുപാത്രം ബിഭ്രതംഹസ്തപദ്‌മൈ..
ഹരിഹരസുതമീഡേ ചക്രമന്ത്രാത്മമൂര്‍ത്തീം
കാലേശ്വോപരി സംസ്ഥിതം
കലുഷവിധ്വംസ: കലാവല്ലഭ
ശൂലാരിക്ഷുരികേഷു ചാപമസി
ചര്‍മ്മം ശംഖമാഷ്ടായുധം
കലുഷവിധ്വംസ: കലാവല്ലഭ
ശൂലാരിക്ഷുരികേഷു ചാപമസി
ചര്‍മ്മം ശംഖമാഷ്ടായുധം
തേജോമണ്ഡല മദ്ധൃഗം ത്രിണനയനം ദിവ്യാംബരാലംകൃതം
ദേവം പുഷ്പശരേഷുകാര്‍മ്മുക കലാസ- ന്മാണി പാത്രഭയ
ബിഭ്രാണം കരപങ്കജൈര്‍മ്മദഗജ സ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമിസതതം ത്രൈലോക്യ സമ്മോഹനം.
ദേവം പുഷ്പശരേഷുകാര്‍മ്മുക കലാസ- ന്മാണി പാത്രഭയ
ബിഭ്രാണം കരപങ്കജൈര്‍മ്മദഗജ സ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമിസതതം ത്രൈലോക്യ സമ്മോഹനം.
No comments:
Post a Comment