ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, December 1, 2017

ഈയവും നാറാണത്ത്‌ ഭ്രാന്തനും




ഒരുദിവസം നാറാണത്തുഭ്രാന്തന്‍ നടന്നുപോകുന്ന വഴി കള്ളുചെത്തി ജീവിക്കുന്ന ഒരാളുടെ കുടിലിന്റെ മുമ്പിലെത്തി. മറ്റൊന്നും നല്‍കാനില്ലാതെ അയാള്‍ ഭക്ത്യാദരപൂര്‍വ്വം അന്നുശേഖരിച്ച ഇളംകള്ള്‌ നാറാണത്ത്‌ ഭ്രാന്തന്‌ സമര്‍പ്പിച്ചു. അദ്ദേഹം അതില്‍ കുറച്ചെടുത്ത്‌ കുടിച്ചിട്ട്‌ നടന്നു. പിന്നാലെ വന്ന ശിഷ്യനും കുടിലിന്റെ മുമ്പിലെത്തി പറഞ്ഞു, “
ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണ്‌. ഗുരു കഴിച്ചതിന്റെ ബാക്കി പ്രസാദം എനിക്ക്‌ അവകാശപ്പെട്ടത്‌.” അതും പറഞ്ഞ്‌ അയാള്‍ ബാക്കിയുണ്ടായിരുന്ന കള്ളുമുഴുവന്‍ കുടിച്ചിട്ട്‌ നാറാണത്ത്‌ ഭ്രാന്തനെ പിന്തുടര്‍ന്നു. കുറേ ദൂരമെത്തിയപ്പോള്‍ ഒരു കൊല്ലന്റെ ആല കണ്ടു. അവിടെ ഈയം ഉരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.



നാറാണത്ത്‌ ഭ്രാന്തന്‍ നേരെ കടന്നുചെന്ന്‌ ഉരുകിയ ഈയത്തില്‍ നിന്ന്‌ ഒരു കൈക്കുമ്പിള്‍ കോരിക്കുടിച്ചു. എന്നിട്ടു പറഞ്ഞു, “എന്റെ ശിഷ്യന്‍ പിന്നാലെ വരുന്നുണ്ട്‌. ഈ ഇരിക്കുന്ന ബാക്കി അവന്‌ ഉള്ളതാണ്‌. അത്‌ മുഴുവന്‍ കുടിപ്പിച്ചേക്കണം.” ഇതും പറഞ്ഞ്‌ അദ്ദേഹം നടത്തം തുടര്‍ന്നു. ശിഷ്യന്‍ ആലയിലെത്തി. കൊല്ലന്‍ ഗുരുവിന്റെ നിര്‍ദ്ദേശം അറിയിച്ചു. ഉരുകിയ ഈയമെടുത്ത്‌ നീട്ടി. “മുഴുവന്‍ കുടിപ്പിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന” ശിഷ്യനെ പിടിച്ചുനിര്‍ത്തിക്കൊണ്ട്‌ കൊല്ലന്‍ പറഞ്ഞു. ആ കൊല്ലന്റെ ഉരുക്കുമുഷ്ടിയില്‍ നിന്ന്‌ എങ്ങനെയോ രക്ഷപ്പെട്ട്‌ അയാള്‍ ഓടിയ വഴിയില്‍ ഇനിയും പുല്ലുകിളിര്‍ത്തിട്ടില്ല.



– മാതാ അമൃതാനന്ദമയീദേവി

No comments:

Post a Comment