പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു. ആരോഗ്യം കൊണ്ടും ശക്തി കൊണ്ടും പ്രബലനായ ശംബരൻ ഏതു ക്രൂര മൃഗത്തേയും നിഷ് പ്രയാസം നേരിടുന്നതിൽ അതിസമർത്ഥനായിരുന്നു.
ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങുകയായിരുന്ന ശംബരൻ വഴിയിൽ ജീർണ്ണിച്ച് നാമാവശേഷമായി കിടക്കുന്ന ഒരു ശിവക്ഷേത്രം കാണുവാനിടയായി. ക്ഷേത്രത്തിന്റെ ഭിത്തികളും വാതിലുകളും പൊട്ടിപൊളിഞ്ഞു കിടക്കുന്ന ആ ക്ഷേത്രത്തിൽ മഴയും മഞ്ഞും വെയിലും ഏറ്റു കിടക്കുന്ന ഒരു ശിവലിംഗം ആവേടന്റെ ദൃഷ്ടിയിൽപ്പെട്ടു.അത്യധികം തേജസ്സുള്ള ആ ശിവലിംഗത്തേയും കൈയ്യിലെടുത്ത് ശംബരൻ കാട്ടിലൂടെ തന്റെ മാടത്തിലേക്കുള്ള യാത്ര തുടർന്നു
മാർഗ്ഗമദ്ധ്യേ വേട്ടയ്ക്കായി കാട്ടിലെത്തിത്തിയ പാഞ്ചാല രാജാവിനെ കാണാനിടയായ ശംബരൻ അദ്ദേഹത്തെ താണു തൊഴുതു കൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.
'മഹാഭോ! അടിയനാരു വേടനാണ്. വനത്തിൽ നാമാവശേഷമായി കിടക്കുന്ന ഒരു ക്ഷേത്രത്തിൽ നിന്നം അടിയന് ലഭിച്ചതാണ് ഈ ശിവലിംഗം. നീച ജാതിക്കാരനായ അടിയന് പൂജാവിധികളൊന്നും തന്നെ അറിയുകയില്ല.. അതിനാ ദയവുണ്ടായി അങ്ങ് നീച ജാതിക്കൊത്ത പൂജാവിധികൾ വല്ലതും ഉണ്ടെങ്കിൽ അടിയന് പറഞ്ഞു തന്നാലും:'
വേട വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശബരന് യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം വിവരിച്ചു കൊടുത്തു" അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തി ശിവലിംഗത്തെ ഒരു പാറമേൽ വെച്ച് പുഴ വെള്ളത്താൽ കുളിപ്പിക്കണം. പൂജ ചെയ്യുന്നവനാരോ അവൻ നിത്യവും തന്റെ വസ്ത്രവും പല്ലും വെളുപ്പിക്കണം ശിവപൂജക്ക് ഏറ്റവും ശ്രേഷ്ഠമായത് ചുടല ഭസ്മമാകയാൽ നീ ആ ഭസ്മം ശരീരത്തിലും ശിവലിംഗത്തിലും പൂശണം .ഫലമൂലാദികളും വരിനെല്ലാംoചാറും ചാമയും ഭഗവാന് നിവേദിയ്കണം ഒരിക്കലും ശൈവ പൂജ കഴിയാതെ ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല
പാഞ്ചാല രാജന്റെ ഉപദേശങ്ങൾ കേട്ട ശംബരൻ മാടത്തിലെത്തിയ ഉടൻ തന്നെ ദേഹശുദ്ധി വരുത്തിയ ശേഷം ഒരു പാറപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിിച്ച് പുഴ വെള്ളം കൊണ്ടുവന്ന് സ്നാനം കഴിപ്പിച്ചു.കാടായ കാടെല്ലാം അലഞ്ഞ് ' കണ്ടെത്തി കൊണ്ടുവന്ന ചുടല ഭസ്മം തന്റെ ദേഹത്തും ശിവലിംഗത്തിലും പൂശികയുണ്ടായി. നെല്ലും ചോറും കാട്ടിൽ ലഭ്യമല്ലാത്തതിനാൽ യഥാശക്തി ക്കനുസരിച്ച് ശംബരൻ ചുട്ട മാംസമാണ് ദഗവാന്ു നിേവദിച്ചത്. 'പുലിത്തോലുവിരിച്ചതിലിരുന്ന് ശ്രീപരമേശ്വരന് നിവേദ്യങ്ങൾ അർപ്പിച്ച് പുഷ്പാഞ്ഞലി നടത്തുന്ന ശംബരന്റെ ചെയ്തികൾ നോക്കി നിൽക്കാറുള്ള വേടത്തിയും ഭഗവദ് ഭക്തിയാൽ പൂജാവിധികൾ നിർവഹിക്കുവാൻ തുടങ്ങി
എന്നും ശിവപൂജ നിർവഹിക്കുന്ന .ശംബരൻ പൂജ കഴിഞ്ഞ് പ്രസാദം വേടത്തിയ്ക്ക് നൽകുകയും അവൾ അത് ഭക്തിയോടെ ഭുജിക്കുകയും പതിവാക്കി. വർദ്ധിച്ചഭക്തിയാൽ വേടത്തി ശിവലിംഗ പ്രതിഷ്ഠയ്ക്ക്് സമീപം തന്നെ ഒരു പർണ്ണശാല തീർത്ത് അതിൽ താമസ്സ് വുമാക്കി'
മാസങ്ങൾ പലതു കഴിഞ്ഞു' ഒരിയ്ക്കൽ ചുടല ഭസ്മം തേടി വളരെ അലഞ്ഞിട്ട് അത് ലഭിക്കാതെ വന്ന ശബരൻ അതീവ ദുഃഖവും നിരാശയും ഉണ്ടായി'
മാസങ്ങൾ പലതു കഴിഞ്ഞു' ഒരിയ്ക്കൽ ചുടല ഭസ്മം തേടി വളരെ അലഞ്ഞിട്ട് അത് ലഭിക്കാതെ വന്ന ശബരൻ അതീവ ദുഃഖവും നിരാശയും ഉണ്ടായി'
ഭഗവത് പൂജയ്ക്ക് ഒരിക്കലും വിഘ്നം സംഭവിക്കരുതെന്ന് മനസ്സിലുറപ്പിച്ച ശംബരൻ തന്റെ പ്രിയപത്നി പടുത്തുയർത്തിയ പർണ്ണശാലക്ക് തീവെച്ചു.ആ പർണ്ണ ശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്നു വെന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല, ആശ്രമത്തോടൊപ്പ.ം അവളും വെന്ത് െവണ്ണറായി. യാതൊന്നും സംഭവിക്കാത്ത മട്ടിൽ ശബരൻ ആഭസ്മം എടുത്ത് തന്റെ ദേഹത്തും ശിവ ലിംഗത്തിലും പൂശി യഥാവിധി പൂജകൾ നടത്തി
നിത്യേനയുള്ള പൂജ കഴിഞ്ഞ ശംബരൻ പ്രസാദം നൽകാനായി തന്റെ പ്രിയ പത്നിയെ വിളിച്ചു 'അത്ഭുതമെന്ന് പറയട്ടെ വേടത്തി ചിരിച്ചു കൊണ്ട് രണ്ട് കൈകളും നീട്ടി പ്രസാദം ഏറ്റുവാങ്ങാൻ തൊട്ടരുകിൽ നില്കുന്നു ആശ്രമത്തിനൊപ്പം തന്റെ പ്രിയ പത്നിയേയും അഗ്നിക്കിരയാക്കിയ കാര്യം ഓർമ്മിച്ചു പോയി.
അത്ഭുത മൂറുന്ന മിഴികളോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന വേടനോടായിoവടത്തി പറഞ്ഞു
" അല്ലയോനാഥാ! ചുടല ഭസ്മം ലഭിക്കാതെ വന്നതി നാൽ ശിവപൂജഒരിക്ക ലും മുടങ്ങരുത് എന്ന ചിന്തയിൽ ആശ്രമത്തോടെപ്പം എ ന്നെയും അഗ്നിക്കിരയാക്കി് യെങ്കീലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേയില്ല. ആ ശ്രമം കത്തിയ മരുമ്പോൾ പിന്നീട് എന്തുണ്ടായി എന്ന് എനിയ്ക്കു ഓർമ്മയില്ല. അങ്ങയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.. ഈ അത്ഭുതങ്ങൾക്കെല്ലാം കാരണം മുടങ്ങാതെ അങ്ങു ചെയ്തു വന്ന ശിവലിംഗ പൂജയുടെ മാഹാത്മ്യമൊന്നു തന്നെയാണ് എന്ന് എനിക്ക് ബോദ്ധ്യമായി. വേടത്തിയുടെ വാക്കുകൾ കേട്ട ശംബരൻ അതീവസന്തുഷ്ടനായി.ശിവലിംഗ പൂജയുടെ മാഹാത്മ്യം നേരിട്ടറിഞ്ഞ ഇരുവരും ഭക്തി പുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു - ക്ഷണനേരം കൊണ്ട് പുഷ്പകവിമാനത്തിൽ നിന്നിറങ്ങിയ ശിവ ഭൂതങ്ങൾ ശംബര നേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തേക്ക് പോയി
ശക്തിക്കനുസരിച്ച് ആണങ്കിലും മുടങ്ങാതെ ശിവലിംഗ പൂജ നിർവഹിച്ച ശംബരനും പത്നീ യും അങ്ങനെ ശിവപാദ മൂലം പ്രവേശിക്കയുണ്ടായി. ശംബ ചരിതം മറ്റേതിനേക്കാളും ഭക്തിയാണ് അത്യുത്തമം എന്ന് നമ്മേ ഓർമ്മിപ്പിക്കുന്നു
ലളിത കൈമൾ
No comments:
Post a Comment