ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, November 19, 2017

ഭക്തി മൂന്നുതരം





മൂന്നുതരം ഭക്തിയുണ്ട്


1. വിദേഹ ഭക്തി
2. ദാസ്യഭക്തി
3. വിദ്വേഷ ഭക്തി


പ്രകടഭക്തി ,കപടഭക്തി ,ആത്മാർത്ഥ ഭകതി ഇങ്ങനെ നമുക്ക് ഈ കലികാലത്ത് ഭക്തിയെ കാണാം.


ഉദാഹരണം പറയാം വേഗത്തിൽ മനസ്സിലാകും.


1. പ്രഹ്ലാദൻ, കുചേലൻ
2. ഹനുമാൻ
3. രാവണൻ, കുംഭകർണൻ


നിഷ്കാമ ഭക്തി. കാര്യസാധിക്കുന്നതിന് ആകരുത് ഭക്തി .ഞാൻ ഇന്നതു തരാം എനിക്ക് ഇതു സാധിച്ചു തന്നാൽ, ഇത് കപടഭക്തിയാണ്.


ഭക്തി എന്നാൽ ഒരുവന് ഒരു ദേവതയോടുള്ള ആത്മാർത്ഥയുള്ള പ്രേമമാകണം. സംഭാഷണമാകണം. ജീവത വൃതമാക
 ആരാണോ തന്നെതന്നെ സമർപ്പിക്കുന്നത് അവർക്ക് മാത്രമേ ഭഗവാനെ പ്രാപിക്കുകയുള്ളു. ആത്മ സമർപ്പണം ഇല്ലാതെ ഭഗവാനെ സേവിക്കാൻ  സാധിക്കുകയില്ല. സമബുദ്ധി ഉള്ളവർക്ക് മാത്രമേഭഗവാനെ പ്രാപിക്കുവാൻ സാധിക്കു. ( നിന്ദിച്ചാലും പുകഴ്തിയാലും  ഒരേ രീതിയിൽ കാണുന്നവനാണ് യഥാർത്ത ഭക്തൻ )



ഭഗവദ് ഗീത നാലുതരം ഭക്തൻമാരെപ്പറ്റി പറയുന്നുണ്ട്.

ആർത്തൻ, ജിജ്ഞാസു, അർഥാർഥി, ജ്ഞാനി
ഗീത - 7 ( 16)


ആർത്തൻ - ദുഃഖനിവാരണത്തിനായി ഭജിക്കുന്നവൻ.
ജിജ്ഞാസു - യഥാർത്ഥ രൂപത്തിൽ അറിയുവാൻ ആഗ്രഹിക്കുന്നവൻ
അർഥാർഥി - ലൗകിക സുഖങ്ങൾക്ക് വേണ്ടി
ജ്ഞാനി- അദ്ധ്യായം - 12 , ഭക്തി യോഗം വായിക്കുക.


പരമ പ്രേമമാണ് ഭക്തി

ഹനുമാന് ശ്രീരാമനോട് തോന്നുന്ന ഭക്തി

 രാധാ ദേവിക്ക് കൃഷ്ണനോടു തോന്നിയ ഭക്തി
അതുപോലെ അർജുനന് കൃഷ്ണനോടുള്ള ഭക്തി


നിന്റെ ഈശ്വരൻ എവിടെ എന്നു പ്രഹ്ലാദനോട് ചോദിച്ചപ്പോൾ മറുപടിക്ക് ഒരു താമസവും ഇല്ലായിരുന്നു "സർവ്വത്ര " എന്ന്. ഇതാണ് ഭക്തി.

ഇതു പോലുള്ള നിസ്വാർത്ഥ ഭക്തിയാണ് 'ഇന്നത്തെ കാലഘട്ടത്തിൽ വേണ്ടത്. 

നാരദനാണ് ഭക്തി എന്തെന്ന് പ്രഹ്ലാദന് പറഞ്ഞു കൊടുത്തത്. പക്ഷേ ആ നാരദൻ പോലും രണ്ടാമതായി എന്നതാണ്.



നമ്മൾ ഭഗവാന്റെ കയ്യിലെ ഒരു ഉപകരണം ആണന്നും തന്റെ കർമ്മങ്ങളെല്ലാം  ഭഗവത്ആരാധന ആണന്നും ദൃഢമായി ഭാവനചെയ്താൽ  ഏതു കർമ്മവും ഭഗവത്സമർപ്പണമായി തീരും. കർമ്മസ്വരൂപം നോക്കാതെ അർപ്പിക്കണം. യഥാർത്ത ഭക്തൻ   ഏതു കർമ്മവും സമർപ്പണമായി കരുതുന്നു.


ഭക്തി വർദ്ധിപ്പിക്കാനും മനോമാലിന്യങ്ങൾ കഴുകി കളയാനും ഉത്തമമാണ്നാമജപം


ഉണ്ട്. മറ്റൊന്നും നമുക്ക് ഭഗവാന് കൊടുക്കാനില്ല.  നാവുകൊണ്ട് ചൊല്ലുന്ന നാമം മാത്രം. നമ്മൾ കൊടുക്കുന്ന സാധനങ്ങൾ ഒന്നിന്റെയും ഉടമസ്ഥൻ നമ്മൾ അല്ല. ചിലരുണ്ട് ഭഗവാന് *എന്റെ വക* പഴക്കുല കൊടുത്തിട്ട് അങ്ങനെ നിൽക്കും. ചിലർ വിളക്കു കൊടുക്കും, എന്നിട്ട് അതിൽ നമ്മുടെ പേര് എഴുതും. എല്ലാറ്റിന്റെയും ഉടമസ്ഥനായ ഭഗവാന് എന്തു കൊടുക്കാനാണ്. 


ഭഗവത് ഗീതയിൽ പറയുന്നതുപോലെ ഫലേച്ഛയില്ലാതെ ചെയ്യുന്ന കർമ്മമൊക്കെയും ഭക്തി തന്നെയല്ലെ?


ഈശ്വരനെ  ഏതു രൂപത്തിൽ ഭജിക്കുന്നു  എന്നതല്ല എങ്ങിനെ ഭജിക്കുന്നു എന്നതാണ് പ്രധാനം. ലക്ഷ്യത്തെക്കുറിച്ച സംശയം ഇല്ലാതിരിക്കുക, ഭഗവാനിൽ പൂർണ്ണമായി മനസ്സർപ്പിച്ചിട്ടുള്ളവർക്ക് ഭഗവാൻ മരണാത്മകമായ ഈ സംസാരസമുദരത്തിൽ നിന്നും വളരെ വേഗം സമുദ്ധാരകനായി ഭവിക്കുന്നു.

No comments:

Post a Comment