ശബരിമലയുടെ ദര്‍ശനത്തിന് ആഗ്രഹിക്കുന്ന ഭക്തന്‍ ആ ദ്യമായ് പോകുകയാണെങ്കില്‍ 51 ദിവസം വ്രതമെടുക്കണമെന്നാണ് പൂര്‍വാചാരം. അതിനായി തയ്യാറെടുക്കുന്നതിനുമുമ്പായി മാല്യം ധരിക്കണം. മാല്യത്തില്‍ അയ്യാമുദ്ര ഉണ്ടാകണം. ഈ മാലയ്ക്ക് അയ്യപ്പമുദ്ര അഥവാ വനമുദ്ര എന്നാണ് നാമധേയം. മാല ധരിക്കേണ്ടത് ഗുരുവിങ്കല്‍ നിന്നോ ശാസ്താക്ഷേത്രത്തില്‍ നിന്നോ ആകണം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നത് അത്യുത്തമം. മാല ധരിക്കുന്നതിന് മുമ്പ് ഗുരുദക്ഷിണ കൊടുത്ത് ഗുരുപാദം നമസ്കരിച്ച് അനുഗ്രഹം വാങ്ങണം. ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്.
അങ്കുലിയൊന്റിറൈ താനൊരു പത്തു
അക്കൊടു പത്തിരൈ മാമണി നൂറ്
ശങ്കൊടു വെമ്പവീഴും ശതപത്തു
താന്‍പടികം പതിനായിരമാകും
പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം
പോതവെണ്ടാമരൈ പൊന്നൊരുകോടി
എങ്കുമെഴും കുശൈതാന്‍ ശതകോടി
എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ.
ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക് എരുക്കു കൊണ്ടാണ് മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം. ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം. സ്ഫടിക മാലയ്ക്ക് പതിനായിരം, മുത്തുമാലയ്ക്കൊരുലക്ഷം, തുളസിമാല പത്തുലക്ഷം, താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി സ്വര്‍ണമണിമാലയ്ക്കൊരുകോടി, ദര്‍ഭയുടെ ചുവട് കടഞ്ഞ് മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം. രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്.
സ്വാമിയേ……. ശരണം അയ്യപ്പാ…… എന്നുറക്കെ വിളിച്ചു മാല ധരിക്കുക.
മാലധാരണ മന്ത്രം
ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ
ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം
ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ
വി. സജീവ് ശാസ്താരം
No comments:
Post a Comment