ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 29, 2017

വിരാട് പുരുഷനായ വാസ്തുപുരുഷന്‍



ബാലേട്ടാ നാളെ എന്റെ വീടിന്റെ കുറ്റിയടിയാണ്, നാളെ പത്തു മണിക്ക് ആശാരിയും കുറച്ചു വേണ്ടപ്പെട്ട ആളുകളും വരും, ബാലേട്ടനും എത്തണട്ടോ..


മൂസേ, എനിക്കൊരു സംശയമുണ്ട്‌. കുറേ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ്...


എന്താ ബാലേട്ടാ കേൾക്കട്ടെ...


അത് പിന്നെ മൂസേ, ഞങ്ങൾ ഹൈന്ദവരുടെ ഐതിഹ്യങ്ങളിൽ ഒരു കഥയുണ്ട്.ത്രേതായുഗത്തില്‍ സര്‍വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാ ഭൂതമാണ് വാസ്തുപരുഷന്‍. അന്ധകാരന്‍ എന്ന രാക്ഷസനുമായി ഉണ്ടായ യുദ്ധത്തിനിടെ പരമശിവന്‍റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്ന് വീണ വിയപ്പ് തുള്ളിയില്‍നിന്നാണ് വാസ്തുപുരുഷന്‍റെ ഉത്ഭവം വാസ്തു പുരുഷനെ കൊണ്ട് ആളുകൾക്ക് ശല്യമായപ്പോൾ ബ്രഹ്മാവ്‌ വാസ്തു പുരുഷനെ ഭൂമിയിലേക്ക്‌ എടുത്തെറിഞ്ഞു, അപ്പോൾ അദ്ദേഹത്തിനു ബ്രഹ്മാവ്‌ ഒരു വാക്ക് കൊടുത്തിരുന്നു...വാസ്തു പുരുഷാ നീ നശിച്ചാലും നിന്നെ ഭൂമിയിലെ മനുഷ്യർ പൂജിക്കുന്ന മൂന്നവസരങ്ങൾ നിനക്ക് നാം വാഗ്ദത്തം ചെയ്യുന്നു...


✍ഒന്ന്, വീടിനു കുറ്റിയടിക്കുമ്പോൾ.

✍മറ്റൊന്ന് വീടിനു കട്ടിള വെക്കുമ്പോൾ.

✍മൂന്നമാത്തത് വീട് കയറികൂടുമ്പോൾ 


വീട് കയറിക്കൂടുമ്പോൾ ഞങ്ങൾ പാല് കാച്ചുന്നത് എന്താണെന്നറിയോ..
ഞങ്ങളുടെ മഹാവിഷ്ണു ക്ഷീര സാഗരത്തിൽ (പാൽക്കടലിൽ) ആണ്. പാലിൽ വെണ്ണ അലിഞ്ഞു ചേർന്നത്‌ പോലെ വിഷ്ണു ഈ പ്രപഞ്ചം മുഴുവൻ അലിഞ്ഞു ചേർന്നിരിക്കുകയാണ്. വിഷ്ണുവിനെ വീട്ടിൽ പ്രതിഷ്ടിക്കാനായിട്ടാണ് പാല് കാച്ചി അതിലെ വെണ്ണയുടെയും നെയ്യിന്റെയും അംശം തിളപ്പിച്ച്‌ പതച്ചു പുറത്തു കളയുന്നത്


ഞങ്ങളുടെ ഈ വിശ്വാസം നിങ്ങൾ മുസ്ലിമുകളും ചെയ്യുന്നുണ്ടല്ലോ...
അപ്പോൾ ബ്രഹ്മാവിലും വാസ്തു പുരുഷനിലുമൊക്കെ നിങ്ങളും വിശ്വസിക്കുന്നുണ്ടോ.....


..ന്റെ ബാലേട്ടാ ഇതിന്റെയൊക്കെ പിന്നിൽ ഇങ്ങനെയൊക്കെ ഒരു കഥയുള്ളത് തന്നെ ഞാനിപ്പോഴാ കേൾക്കുന്നത്‌...


ഞമ്മളോടാരും ഇങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല . നന്ദീണ്ട് ബാലേട്ടാ . മൂസക്ക് തിരിഞ്ഞത് നമുക്കിനിയും തിരിഞ്ഞിട്ടുണ്ടോ ??? 


樂നിങ്ങളനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് നീങ്ങിക്കിട്ടാന്‍ വീട്ടിലെ അടുക്കള , കക്കൂസ് എന്നിവ മാറ്റുന്നവരാണോ ? കന്നിമൂലയിലെ മാലിന്യം കാരണമാണ് നിങ്ങള്‍ക്കുണ്ടായ ദോഷങ്ങള്‍ എന്ന് വിശ്വസിക്കുന്നവരാണോ ? 


കന്നിമൂലയിലെ കക്കൂസ് മാറ്റി പകരം പ്രാര്‍ഥനാമുറിയാക്കാന്‍ ശ്രമിക്കുന്നവരാണോ ? എങ്കില്‍ അറിയുക ..എന്താണ് കന്നിമൂല വിശ്വാസം 


✍അഷ്ടദിക്കില്‍ 7 നും ദേവന്മാരായ അധിപതികളുള്ളപ്പോൾ തെക്കുപടിഞ്ഞാറേ മൂലയുടെ (കന്നിമൂല,നിരൃതികോൺ ) സംരക്ഷകൻ ഒരസുരനാണെന്നു വിശ്വസിക്കുന്നു വിരാട് പുരുഷനായ
വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും(മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത് . അവിടെ എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നുംവിസർജ്ജനം, ശൗചം തുടങ്ങിയവ വര്‍ജ്ജ്യമെന്നുമാണ് വിശ്വാസം.


✍ കന്നിമൂല മലീമാസമായാല്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത, ധനം,ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും, മദ്യം, മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും,ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും,കര്‍മ്മ മേഖണ നശിക്കുകയും ചെയ്യും . വളരെ പ്രധാനപ്പെട്ട ദോഷം, ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും, തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക , വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും വരിക എന്നിവയുമാണ്‌ . 


 ഇനി പറയൂ മേല്‍ പറഞ്ഞ അസുരനെ ഭയപ്പെട്ടു വീടിനു സ്ഥാനം നിര്‍ണ്ണയിക്കണോ ? അസുരനെ പ്രീതിപ്പെടുത്താന്‍ അവിടം വൃത്തിയാക്കി സൂക്ഷിക്കണമോ ? അങ്ങനെയൊരു സങ്കല്പവും ആസങ്കല്പ്പ ശക്തിയെ പ്രീതിപ്പെടുത്തി വാസ്തു പ്രകാരം ചെയ്തില്ലെങ്കില്‍ നമ്മെ കഷ്ടപ്പെടുത്താനും നമ്മുടെ ഭാവി മോശമാക്കാനും അതിനു കഴിയുമെന്ന് വിശ്വസിച്ചു അതിനെ നാമറിയാതെ പൂജിക്കുന്നു !!

No comments:

Post a Comment