അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
ദേവിയുടെ നാമത്തിന്റെ കൂടെ 'നാരായണ' ചേർക്കുന്നത് എന്തുകൊണ്ടാണെന്ന് പറയുമോ?
പ്രകൃതിയേയും പുരുഷനേയും സ്മരിക്കുന്നു അതാണ് നമ്മള്‍ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ ദുർഗ്ഗെ നാരായണ എന്നു വിളീക്കുന്നത്
ഇവർ തന്നെയാണ് ശിവപാർവ്വതിമാർ ഇവർ തന്നെയാണ് ബ്രഹ്മാവും സരസ്വതിയും ഇവർ തന്നെയാണ് ലക്ഷ്മിയും നാരായണനും ...
സൌന്ദര്യലഹരിയിൽ പറയുന്നത് പോലെ ശിവശക്ത്യായുക്തൊ അതായത് ശിവനില്ലാതെ ശക്തിയില്ല ശക്തിയില്ലാതെ ശിവനില്ല അതിനർത്ഥം രണ്ടില്ല ഒന്നേയുള്ളു രണ്ടു പേരും ഒന്നു തന്നെ അതാണ് അർദ്ധനാരീശ്വരരൂപവും ഈ നാമങ്ങളിലൂടെ പ്രകൃതിയെയും പുരുഷനേയുമാണ് ആഹ്വാനം ചെയ്യുന്നത്
പ്രകൃതി പുരുഷ സംയോഗത്തിലാണ് സൃഷ്ടി നടക്കുന്നത്. ഏത് എടുത്താലും അങ്ങനെ തന്നെയാണ്.
ഉദാഹരണമായി മാവ് പ്രകൃതിയാണ് , ഇത് പൂക്കുന്നത് പുരുഷൻ (ചൈതന്യം) ഉള്ളതുകൊണ്ടാണ്. അന്തര്യാമിയായി ഇരിക്കുന്നത് പുരുഷൻ.
നമ്മൾ നമഃ എന്നു ചൊല്ലാറ്റില്ലേ ? ഇതിൽ ന- കാരം നാരായണൻ ആണ്. നാരായണൻ എന്നാൽ നാരം, പരാമാർത്ഥ വിഷയത്തെ സംബന്ധിച്ചത് നാരം. മ -കാരം മേയം , അളക്കുന്നത്. പ്രകൃതിയെ അളക്കുന്നത് അഞ്ചു തരത്തിലാണ് ശബ്ദസ്പർശ രസ രൂപ ഗന്ധം. ന കാരം സൂക്ഷ്മമാണെങ്കിൽ മ കാരു സ്ഥൂലം. ന-കാരം പുരുഷൻ, മ -കാരം പ്രകൃതി, ന - കാരം സ്വരൂപം, മ -കാരം സ്വഭാവം.
No comments:
Post a Comment