കണികാണും നേരം കമല നേത്ര ന്റ്
നിറമേറും മഞ്ഞതുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവനേ
മലർ മതിൻ കാന്തൻ വസുദേവാത്മജൻ
പുലർകാലെ പാടി കുഴലൂതി
കിലുകിലെ എന്ന് കിലുങ്ങും
കാഞ്ചന ചിലമ്പിട്ടോടി വാ കണികാണാൻ
ശിശുക്കളായു ള്ള സഖിമാരും താനും
പശുക്കളെ മേയ്ച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർന്നുണ്ണും
കൃഷ്ണനടുത്തു വാ ഉണ്ണി കണി കാണാൻ
ബാല സ്ത്രീകടെ തുകിലും വാരി കൊണ്ട്
അരയാലിൻ കൊമ്പത്തിരുന്നോരു
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീല കാർവർണ്ണ കണി കാണാൻ
എന്തിരേ ഗോവിന്ദ നരികേ വന്നോരു
പുതുമയായുള്ള വചനങ്ങൾ
മധുരമാവണ്ണം പറഞ്ഞു താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ
കണി കാണും നേരം കമല നേത്രന്റെ
നിറമേറും മഞ്ഞ തുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
No comments:
Post a Comment