ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 24, 2017

അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവൻ - 108 ശിവ ക്ഷേത്രങ്ങൾ



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവൻ കിഴക്ക് അടാട്ട് അടാട്ട് തൃശ്ശൂർ ജില്ല

Image result for അടാട്ട് മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിലാണ് അടാട്ട് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.



ഐതീഹ്യം


അടാട്ട് ശിവവിഷ്ണു ക്ഷേത്രം എന്നാണ് പൊതുവിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്.


സ്ഥലനാമ ചരിത്രം

അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂർ മനയെന്ന ഭവനവുമായും, അവിടത്തെ കുറൂരമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നൊ ഒരു ബാലൻ എത്തിയത്രെ. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നെയെന്നെ നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്നപേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു.



മറ്റുദേവ പ്രതിഷ്ഠകൾ

വേണുഗോപാലകൃഷ്ണൻ

കുറൂരമ്മ പൂജിച്ചിരുന്ന ഉണ്ണികണ്ണന്റെ പ്രതിഷ്ഠ ഇവിടെയാണ്. വേണുഗോപാലനായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.


ഗണപതി

മറ്റു ക്ഷേത്രങ്ങളിലേതുപോലെ തന്നെ ഇവിടേയും ഗണപതി പ്രതിഷ്ഠ ഉണ്ട്.


പൂജകൾ, വിശേഷങ്ങൾ

ശിവരാത്രിയും, അഷ്ടമിരോഹിണിയും അല്ലാതെ പ്രത്യേക ഉത്സവങ്ങൾ ഇവിടെ പതിവില്ല.



എത്തിച്ചേരാൻ

തൃശ്ശൂർ - ഗുരുവായൂർ റോഡിൽ മുതുവറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അടാട്ട് റോഡിൽ ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.

No comments:

Post a Comment