ഇവിടെ മകരമാസം മുഴുവനും അവില്‍ വഴിപാട് പ്രസിദ്ധമാണ്.ഈ അവില്‍ കഴിച്ചാല്‍ മഹാ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്ന് വിശ്വാസം….
ഇതിന്റെ പിന്നിലൊരു ഐതിഹ്യമുണ്ട്…
ഇത് ഇന്ന് എത്ര പെര്‍ക്കറിയുമെന്നു നിശ്ചയമില്ല്യ….
പണ്ട് വില്വമംഗലം സ്വാമിയാര്‍ ഗുരുവായൂര്‍ ഭജനത്തിനു പോകുന്ന വഴി ഇവിടെ എത്തിയെന്നും ക്ഷേത്രത്തിന്റെ ആല്‍തറയില്‍ വിശ്രമിച്ചുവെന്നും വിശ്വാസം…..
വിശന്നു വലഞ്ഞ സ്വാമിയാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും കഴകം കഴിഞ്ഞു വരുന്ന കാരക്കാട് വാര്യത്തെ വാരസ്സ്യാര്‍ കുറച്ചു അവലും ശര്‍ക്കരയും കഴിക്കാന്‍ കൊടുത്തുവെന്നും അതില്‍ സംപ്രീതനായ സ്വാമിയാര്‍ അവിടെ അവില്‍ നിവേദ്യം കഴിക്കാന്‍ നിര്‍ദേശിച്ചുവെന്നും ദേശവാസികള്‍ വിശ്വസിച്ചു പോരുന്നു….
ആ അവില്‍ നിവേദ്യം കഴിച്ചാല്‍ രോഗങ്ങള്‍ക്ക് അടിമപ്പെടില്ല എന്ന വിശ്വാസത്തില്‍ ഇന്നും മകര മാസം മുഴുവനും കേമമായി അവിടെ അവില്‍ നിവേദ്യം കഴിക്കുന്നു. അതില്‍ നല്ലൊരു പങ്കു കഴകക്കാരായ കാരക്കാട് വാര്യത്തെ അവകാശമാണ് താനും
മറ്റു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെപ്പോലെ തൈപൂയവും സ്കന്ദ ഷഷ്ടിയും തന്നെ ഇവിടത്തെയും പ്രധാന ആഘോഷം.
ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണല്ലോ വിശ്വാസം. (സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.)
#ഭാരതീയചിന്തകൾ
No comments:
Post a Comment