ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 21, 2017

ശ്രീനാരായണഗുരു കഥകൾ,



ഓം ശ്രീനാരായണപരമഗുരവേ നമഃ 


ആലുവാ അദൈ്വതാശ്രമത്തില്‍ നടന്ന ഒരു സംഭവം ചുവടെ ചേര്‍ക്കുന്നു .....
ഒരു സ്ത്രീ പ്രസവിക്കുന്ന കുട്ടികള്‍ പ്രസവത്തോടെ മരിച്ചുപോകുന്നു.
പ്രസിദ്ധന്മാരായ വൈദൃന്മാരെക്കൊണ്ടും ഡോക്ടര്‍മാരെക്കൊണ്ടും ചികിത്സിപ്പിച്ചു.ആ വീട്ടുകാര്‍ ഗുരുദേവഭക്തരുമാണ്.

അവരുടെ നാട്ടില്‍തന്നെ ഗുരുദേവന്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രത്തിലെ പൂജാരിയെക്കൊണ്ട് പൂജനടത്തുവാന്‍ വേണ്ടി വലിയ തോതില്‍ ഒരു ചാര്‍ത്തും എഴുതി വാങ്ങി .


ആ സ്ത്രീയുടെ അമ്മയുടെ അച്ഛന്‍ ഗുരുദേവഭക്തനാണ്.
ഗുരുദേവന്‍ ആലുവാ അദൈ്വതാശ്രമത്തില്‍ വിശ്രമിക്കുന്നു.
പൂജാരിയുടെ പൂജയ്ക്കുള്ള ചാര്‍ത്ത് കാരണവരെ കാണിച്ചപ്പോള്‍ "പൂജ നടത്താന്‍ വരട്ടെ ഗുരുദേവന്‍ ആലുവായില്‍ ഉണ്ട്.
ഗുരുദേവനെക്കണ്ട് സങ്കടം ഉണര്‍ത്തിച്ച് പരിഹാരം തേടാം.
പൂജ പിന്നീടാകാം'

എന്നും കാരണവര്‍ അഭിപ്രായപ്പെട്ടു.


കുടുംബവും കാരണവരും പൂജാരിയും ഒരുമിച്ച് ആലുവാ ആശ്രമത്തിലെത്തിയപ്പോള്‍ ഗുരുദേവന്‍:

`കൊള്ളാം നിന്‍റെ ചാര്‍ത്ത്.
നിനക്ക് ആവശൃമുള്ളതെല്ലാം ഈ ചാര്‍ത്തില്‍ ഉണ്ടല്ലോ. തരക്കേടില്ലാ.'

ഗുരുദേവന്‍ വന്നവരോട്:നാം പറഞ്ഞാല്‍ ഈഅസുഖം മാറുമെന്ന് വിശ്വാസമുണ്ടോ?

കാരണവര്‍:വിശ്വാസമുണ്ട്.

സ്വാമികള്‍ കല്പിച്ചാല്‍ അസുഖം മാറും.

ഗുരുദേവന്‍:അപ്പോള്‍ വിശ്വാസമാണ് മാറ്റുന്നത്.നല്ല വിശ്വാസം വേണം.
കാരണവര്‍:നല്ല വിശ്വാസമുണ്ട് സ്വാമീ.

ഗുരുദേവന്‍:നാം ചെയ്യുന്നതെല്ലാം വിശ്വാസമാണല്ലോ.

കാരണവര്‍:തീര്‍ച്ചയായും.

ഗുരുദേവന്‍ ഒരു തീപ്പെട്ടികൊണ്ടു വാരാന്‍ അന്തേവാസിയോടു പറഞു.
തീപ്പെട്ടി ഉരച്ച് ഗുരുദേവന്‍ ചാര്‍ത്തുചുട്ടു.അനന്തരം ആ സ്ത്രീ 'സുകുമാരം സേവിക്കട്ടെ.മാറും.നല്ല സന്താനമുണ്ടാകും'എന്നു കല്‍പ്പിച്ചിട്ട് അവര്‍ കൊണ്ടുവന്നിരുന്ന പഴത്തില്‍ നിന്നു ഒരു പഴമെടുത്ത് ആ രോഗിണിക്ക് കൊടുക്കുകയും ചെയ്തു.ആ സ്ത്രീയുടെ ഭര്‍ത്താവ് ഇതിനിടയില്‍ കാരണവരോട് സുകുമാരം സേവിച്ചതാണല്ലോ മുന്‍പ് എന്ന് പറഞ്ഞപ്പോള്‍ കാരണവര്‍ അല്പം ഈര്‍ഷൃയോടുകൂടി തൃപ്പാദങ്ങള്‍ കല്പിച്ചിട്ടു സേവിച്ചില്ലല്ലോ എന്നു ശാസിക്കുകയും ചെയ്തു.


ആ സ്ത്രീ ഗുരുദേവകല്പനയനുസരിച്ച് സുകുമാരം സേവിച്ചു ഗര്‍ഭവതിയായി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.ആ കുട്ടിക്കു പേരിട്ടതും ഗുരുദേവനാണ്
_'നരേന്ദ്രന്‍.'വിദൃാരംഭം നടത്തിയതും ഗുരുദേവന്‍ തന്നെ.ആ നരേന്ദ്രനാണ് കേരളഹൈക്കോടതി ജസ്റ്റീസായിത്തീര്‍ന്ന ശ്രീ.നരേന്ദ്രന്‍.കൊല്ലങ്ങള്‍ക്കു മുന്‍പ് ശിവഗിരിയില്‍ തീര്‍ത്ഥാടനയോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ജസ്റ്റിസ് നരേന്ദ്രന്‍ വളരെ ഭക്തിയോടെ തന്‍റെ ജനനകാരണം വിവരിച്ച് ഭക്തജനങ്ങളെ ഉത്ബോധിപ്പിക്കുകയും നമ്മുടെ അഭിവൃദ്ധിക്ക് ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിവിശ്വാസങ്ങള്‍ കാരണമാണെന്ന് പ്രതിപാദിക്കുകയും ചെയ്തു.



കടപ്പാട്:വി ഭാര്‍ഗ്ഗവന്‍ വൈദ്യര്‍
ശിവഗിരി മാസിക
4സെപ്റ്റംബര്‍ 2016
വാലൃം :38
ലക്കം;9


❗ജനകോടികളെ കൈവിടാതെ കാത്തുരക്ഷിച്ചു പോരുന്ന ഭഗവാന്‍ ശ്രീനാരായണപരമഹംസദേവന്‍റെ തൃപ്പാദങ്ങളില്‍ കണ്ണീര്‍പ്രണാമങ്ങള്‍ അര്‍പ്പിച്ച് ...

1 comment: