ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 2, 2017

വൈശാഖ മാസം



ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന  മാസമാണ് വൈശാഖപുണ്യമാസം



ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.
ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.


മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.


വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല.


വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു.


ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.


ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.


വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്.


വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ശ്രീമദ് ഭാഗവത സപ്താഹങ്ങള്‍ നടത്തിക്കാണാറുണ്ട്.


ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്‍ക്കും തുടങ്ങാം….

#ഭാരതീയചിന്തകൾ

No comments:

Post a Comment