ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 31, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ദശരഥസദ്ഗതിവര്‍ണ്ണനം (36 )



ayyappa-swami







ലോപാമുദ്രാപതിയായ അഗസ്ത്യനെ വന്ദിച്ച് സന്ദോഷപൂര്‍വ്വം പന്തളമഹാരാജാവ് ചോദിച്ചു: സൂര്യവംശത്തില്‍ ജനിച്ച ദശരഥമഹാരാജാവ് പിണ്ഡദാനത്തിനാല്‍ ബ്രഹ്മലോകം പ്രവേശിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. തപോനിധേ, ആ ചരിത്രം കേള്‍ക്കുവാന്‍ എനിക്ക് മോഹമേറുന്നു. അപ്പോള്‍ അഗസ്ത്യന്‍ പറഞ്ഞു: നൃപമണേ, ചുരുക്കി ഞാന്‍ പറയാം. കേട്ടുകൊള്ളുക. രാവണനെ വധിച്ചശേഷം രാജ്യാഭിഷേകം നടത്തി ശ്രീരാമചന്ദ്രന്‍ സീതാസമേതനായി സാമോദം അയോദ്ധ്യയില്‍ വാണു. അക്കാലത്തൊരു ദിനം സഹോദരനായ ലക്ഷ്മണനോടും സീതയോടും കൗസല്യാകൈകേയിസുമിത്രമാരോടുമൊപ്പം കാശി മുതലായ പുണ്യതീര്‍ത്ഥങ്ങള്‍ കണ്ടു വന്ദിക്കുവാന്‍ ശ്രീരാമചന്ദ്രന്‍ പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തും എണ്ണമറ്റദാനങ്ങള്‍ ചെയ്തും പിതൃതര്‍പ്പണം നടത്തിയും അവര്‍ ഗയയില്‍ എത്തി.



പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിച്ചു ഭക്ഷിക്കുന്ന പുണ്യമേറുന്ന ഗയയിലെത്തിയ പുണ്ഡരീകേക്ഷണനായ ശ്രീരാമചന്ദ്രന്‍ ഫല്‍ഗു നദീതീരത്തു വിളങ്ങുന്ന ഉത്തമമായ വടവൃക്ഷവും ഗദാധരനായ മഹാവിഷ്ണുവിന്റെ പാദങ്ങളും കണ്ടു വന്ദിച്ചു. തീര്‍ത്ഥപാദനായ രാമനോടൊപ്പം ഉണ്ടായിരുന്നവരും ഗദാധരനെ വന്ദിച്ചു. ആര്‍ത്തവകാലമായതിനാല്‍ സീതാദേവി അവരോടൊപ്പം ചേരാതെമാറി നിന്നിരുന്നു. വിഷ്ണുപാദം പതിഞ്ഞ ആ പുണ്യഭൂമിയില്‍ ലക്ഷ്മണനോടും മാതാക്കളോടുമൊപ്പം ശ്രീരാമന്‍ ദശരഥമഹാരാജാവിനു ആമപിണ്ഡം സമര്‍പ്പിക്കുവാന്‍ ഒരുങ്ങി. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സീതാദേവി ഫല്‍ഗുനദീതീരത്ത് മണ്ണുകൊണ്ടുണ്ടാക്കിയ പിണ്ഡം ദശരഥനുവേണ്ടിയെന്ന സങ്കല്‍പ്പത്തില്‍ സമര്‍പ്പിച്ചു. പൂര്‍ണ്ണസങ്കല്‍പ്പത്തോടുകൂടി കര്‍മ്മത്തിനായി സീതാദേവി സമര്‍പ്പിച്ച പിണ്ഡം മര്‍മ്മസ്ഥാനത്തു തന്നെ ചെന്നേറ്റു. ദശരഥന്‍ പിണ്ഡം സ്വീകരിച്ചു സംതൃപ്തനായി.



ഇതേസമയം ദാശരഥിയായ രാമന്‍ പിതാവിനായി വിഷ്ണുപാദത്തില്‍ വിധിപൂര്‍വ്വം ആമപിണ്ഡം സമര്‍പ്പിച്ചു. എന്നാല്‍ ആ പിണ്ഡം ദശരഥന്‍ നേരിട്ടെത്തി വാങ്ങുകയുണ്ടായില്ല. മറ്റ് രാജാക്കന്‍മാര്‍ അവരവരുടെ പിതാക്കന്‍മാരെ സങ്കല്‍പ്പിച്ചുചെയ്ത പിണ്ഡങ്ങളെല്ലാം അതാതു പിതൃക്കള്‍ നേരിട്ടുവന്നു വാങ്ങിത്തുടങ്ങി. സമര്‍പ്പിച്ച പിണ്ഡം ഏറ്റുവാങ്ങാന്‍ തന്റെ പിതാവുമാത്രം വരാത്തതില്‍ നാണവുംകോപവും മനസ്സില്‍ വര്‍ദ്ധിച്ച് രാമചന്ദ്രന്‍ മാതാവായ കൗസല്യയോടു ചോദിച്ചു. മാതാവേ, എന്റെ പിതാവ് വരാത്തതെന്താണ്? ഭവതിക്കു തെറ്റു സംഭവിച്ചുവോ? രാജാക്കന്‍മാര്‍ നല്‍കുന്ന പിണ്ഡം പിതൃക്കള്‍ വന്നുവാങ്ങുന്നതുകാണുന്നില്ലയോ? ഈ ഭൂമിയില്‍ അച്ഛനില്ലാത്തവരായി ഞാനും ലക്ഷ്മണനും നില്‍ക്കുന്നു.

കോപത്തോടെ രാമന്‍ പറഞ്ഞതുകേട്ട് കൗസല്യ പറഞ്ഞു: മകനേ, നിന്റെ പിതാവിനെയൊഴിഞ്ഞു അന്യപുരുഷനെ ഞാന്‍ സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചിട്ടില്ല. സൂര്യചന്ദ്രാദികളായ പതിന്നാലുദേവകള്‍ ഇതിന് എപ്പോഴും സാക്ഷികളാണ്.

മാതൃവാക്യംകേട്ട ്ഖിന്നനായി ശ്രീരാമന്‍ പവനസുതനായ ഹനുമാനെ സ്മരിച്ചു. തല്‍ക്ഷണം മാരുതി പ്രത്യക്ഷനായി രാമനെ വന്ദിച്ചു. രാമപാദങ്ങള്‍ കഴുകി തീര്‍ത്ഥത്തില്‍ ആറാടി സാദരം രാമനെ വന്ദിച്ച് ആഞ്ജനേയന്‍ ചോദിച്ചു: ശ്രീപതേ, അടിയനെ സ്മരിച്ചതെന്തിനാണ്? ചിന്തിതചിതാമണേ! മമദൈവമേ! ദയാനിധേ! നിന്തിരുവടിയുടെകാരുണ്യമുണ്ടെങ്കില്‍ എന്തുചെയ്യുവാനും ഞാന്‍ ശക്തനാകും. നിന്തിരുവടിയുടെ മുദ്രാംഗുലീയത്തിന്റെ മാഹാത്മ്യത്താല്‍ ഞാന്‍ ദക്ഷിണസാഗരം ചാടിക്കടന്നുവല്ലോ. വേണ്ടുന്നകാര്യം എന്താണ് എന്ന് എന്നോടുചൊല്ലിയാലും. നിന്തിരുവടിയുടെ കൃപയാല്‍ അതെല്ലാം നടക്കും.



ഇതുകേട്ട് ഭക്തപ്രിയനായ ശ്രീരാമന്‍ വായുപുത്രനെ ആലിംഗനം ചെയ്തു പറഞ്ഞു: എന്റെ പിതാവ് എവിടെയാണു വസിക്കുന്നതെന്നു കണ്ടെത്തി അദ്ദേഹത്തെ വേഗംതന്നെ ഭവാന്‍ ഇവിടെയെത്തിക്കുക. രാമവാക്യം ശ്രവിച്ച മാരുതി തന്റെ ദിവ്യദൃഷ്ടിയാല്‍ ദശരഥനെ കണ്ടെത്തി. രാമപാദാംബുജം വന്ദിച്ചശേഷം ആകാശമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ക്ഷണനേരംകൊണ്ട് ഹനുമാന്‍ സത്യലോകത്തിലെത്തി. ബ്രഹ്മലോകത്ത് ബ്രഹ്മദേവനോടൊരുമിച്ച് രത്‌നസിംഹാസനത്തിലിരിക്കുന്ന ദിവ്യനായ ദശരഥമഹാരാജാവിനെ കണ്ട് ഹനുമാന്‍ വന്ദിച്ചു. വിവരങ്ങളെല്ലാം അറിയിച്ച് ബ്രഹ്മദേവന്റെ അനുവാദവും വാങ്ങി ദശരഥമഹാരാജാവിനെ തേരില്‍കയറ്റി ക്ഷണനേരംകൊണ്ട് മാരുതി ഗയയില്‍ എത്തിച്ചേര്‍ന്നു. ദശരഥനെ രാമപാര്‍ശ്വത്തിലെത്തിച്ച് ഹനുമാന്‍ വന്ദിച്ചു നിലകൊണ്ടു.



പിതാവിനെക്കണ്ട് കുണ്ഠിതം വെടിഞ്ഞ് രാമചന്ദ്രന്‍ നമസ്‌ക്കരിച്ചു. മന്ദഹാസത്തോടെ രാമനെ തൊഴുത് ആനന്ദത്തോടെ ദശരഥന്‍ പറഞ്ഞു: ചാതുര്യമേറുന്ന നിന്നുടെ മായയാല്‍ ഈ ലോകങ്ങളില്‍ യാതൊരുവനാണു മയങ്ങാത്തത്?. താരകബ്രഹ്മമാണു ഭവാന്‍ എന്നിരിക്കെ അതുതിരിച്ചറിയാതെ കേവലം എന്റെ പുത്രനാണ് എന്ന്ചിന്തിച്ച് ഞാന്‍ ലാളിച്ചു. കഷ്ടം!. ജഗല്‍പതേ, അതുമൂലം എനിക്കു സംസാരദുഃഖത്തില്‍ നിന്നും കരകയറുവാന്‍ സാധിച്ചില്ല. ദേഹമുണ്ടെങ്കില്‍ മോഹവുംഉണ്ടാകും. മോഹമാണു ദുഃഖബീജമാകുന്നത്. അതിനാല്‍ ഇനി സംസാരദുഃഖം ഉണ്ടാകാതിരിക്കാനുള്ളവരം അങ്ങ് എനിക്കു നല്‍കണം. അങ്ങ് സമര്‍പ്പിച്ച ആമപിണ്ഡം ഞാന്‍ നേരിട്ടുവന്നുവാങ്ങാത്തതിന്റെ കാരണം അങ്ങേയ്ക്ക് അറിയാം.


അല്ലയോ രമാപതേ!, എങ്കിലും ഇവിടെയുള്ള ജനങ്ങളെല്ലാവരും കേള്‍ക്കാനായി ഞാന്‍ പറയാം. അങ്ങയുടെ ശക്തിയായ ജാനകിയെന്ന ചിഛക്തിരൂപിണി മാനുഷരൂപത്തില്‍ പുഷ്പിണിയാണെങ്കിലും എന്നെ സങ്കല്‍പ്പിച്ച് മണ്ണുകൊണ്ടുള്ള പിണ്ഡം സമര്‍പ്പിച്ചു. അതു ഞാന്‍ ഭക്ഷിച്ചു. ആ പിണ്ഡദാനത്തിനാല്‍ ഞാന്‍ സ്വര്‍ഗ്ഗലോകത്തു നിന്നും സത്യലോകത്തിലെത്തി. ഉണ്ടു വയറുനിറഞ്ഞവന്‍ വീണ്ടും ഉണ്ണുവാന്‍ കൊതിക്കുന്നതെങ്ങിനെ? സ്ത്രീരത്‌നമായ കൗസല്യയില്‍ അല്‍പംപോലും ദോഷം ആരും കരുതരുത്. ഇങ്ങനെ പറഞ്ഞു ദശരഥന്‍ മറഞ്ഞു. ഇതെല്ലാംകണ്ടുസര്‍വരും അത്ഭുതപ്പെട്ടു.


ഇനിമുതല്‍ പിതൃക്കള്‍ക്കു നേരിട്ടുവന്നു ആമപിണ്ഡം സ്വീകരിച്ചു ഭുജിക്കുവാന്‍ സാധിക്കാതെ പോവട്ടെ എന്ന് ശ്രീരാമചന്ദ്രന്‍ ശപിച്ചു. അന്നുതൊട്ട് ഗയയില്‍ പിതൃക്കള്‍ നേരിട്ടുവന്ന് പിണ്ഡം സ്വീകരിക്കാതെ അദൃശ്യരായി നിന്ന് പിണ്ഡം വാങ്ങി ഭക്ഷിച്ച് ബ്രഹ്മപദത്തില്‍എത്തുന്നു.


 പന്തളമഹാരാജാവേ, ഇങ്ങനെയെല്ലാം വൈശിഷ്ട്യമേറുന്ന ഗയയ്ക്കു സമമാണ് ഇവിടെയുള്ള പമ്പാനദി എന്നറിയുക. താരകബ്രഹ്മമായ ധര്‍മ്മശാസ്താവിനെ അഭിഷേകംചെയ്ത ജലം ചേര്‍ന്നൊഴുകുന്ന കുംഭദളതീര്‍ത്ഥത്തിന്റെ(കുമ്പളത്തോടിന്റെ) മാഹാത്മ്യവും ഇനി പറയാം.



സുകേഷ് പി. ഡി.
ജന്മഭൂമി: 

മനസ്സും ചിന്തയും - ശുഭചിന്ത



പക്ഷ ഭേദമില്ലാത്ത മനസ്സ് ഇളകാതെ പിടിച്ച ഒരു തെളിഞ്ഞ കണ്ണാടി പ്പോലെയാണ്...........,


തിടുക്കത്തിലെടുത്ത തീരുമാനങ്ങൾ കൊണ്ട് അത് ചഞ്ചലമാകുന്നില്ല!
ചിലപ്പോഴെക്കെ അന്യരെ വിശകലനം ചെയ്യേണ്ടത് ആവശ്യമായി വരും,
എങ്കിലും നമ്മുടെ മനസ്സ് നിക്ഷ്പക്ഷമായി കാത്തു സൂക്ഷിക്കുക എന്നതാണ് പ്രധാനം!



നമ്മുടെ ഓരോരുത്തരുടെയും പോരായ്മകൾ നാം കർശനമായി സ്വയം വിശകലനം ചെയ്യുക കൂടി വേണം!
               

രുഗ്‌മിണി കൊടുത്തയച്ച എഴുത്തും




പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാര്‍ ഭാഗവതം വായിച്ചു അര്‍ത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അര്‍ത്ഥം പറയാറായിത്തീര്‍ന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അര്‍ത്ഥം പറയുന്നതു കേള്‍ക്കാന്‍ എല്ലാവര്‍ക്കും വളരെ കൗതുകമുണ്ടായിത്തീര്‍ന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അര്‍ത്ഥം പറയാന്‍ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങള്‍ക്കു നിര്‍ബന്ധമായിത്തീര്‍ന്നു. അതുകൊണ്ടു വിദ്വാന്മാരായവര്‍ക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അര്‍ത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീര്‍ന്നു. 


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭാഗവതം വായന പതിവായിട്ടുണ്ടല്ലോ. ഒരു ദിവസം ഒരു വിദ്വാന്‍ വായിക്കാനും പൂന്താനത്തു നമ്പൂരി അര്‍ത്ഥം പറയാനും തുടങ്ങി. വായന കേള്‍ക്കാന്‍ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. വ്യുല്പത്തിയില്ലാതിരുന്നതിനാല്‍ നമ്പൂരി അര്‍ത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധര്‍മ്മംപോലെയെന്നല്ലാതെ ശ്ലോകാര്‍ത്ഥം മനസ്സിലായിട്ടല്ലായിരുന്നു. അതിനാല്‍ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കില്‍ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നര്‍ത്ഥം പറഞ്ഞു.



 എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തില്‍ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാല്‍ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു. അതു കേട്ടപ്പോള്‍ പൂന്താനത്തു നമ്പൂരി മറുപടി പറയാന്‍ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോള്‍ ശ്രീകോവിലിനകത്തു നിന്ന് 

"എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണന്‍ എന്റെ അടുക്കല്‍ വന്നപ്പോള്‍ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." 

എന്നൊരശരീരി വാക്കു കേള്‍ക്കപ്പെട്ടു. ഇതു കേട്ടപ്പോള്‍ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോ‌ഷിക്കുകയും ശേ‌ഷമുള്ളവര്‍ അത്ഭുത പ്പെടുകയും ചെയ്തു.

ജ്ഞാനപ്പാന



കവി: പൂന്താനം നമ്പൂതിരി (1547-1640)
വൃത്തം: പാന / സര്‍പ്പിണി


വന്ദനം


കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥന്‍ തുണചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍!



കാലലീല

ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം

കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ
സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;



തത്ത്വവിചാരം

ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌
ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി-
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.



കര്‍മ്മഗതി

ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍
മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.
ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം
കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കര്‍മ്മപാശത്തെ ലംഘിക്കയന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകര്‍മ്മികളാകിയ നാമെല്ലാ-
മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍
ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും
കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.




ജീവഗതി

നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയില്‍ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
പരിപാകവുമെള്ളോളമില്ലവര്‍
പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍
ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.
വന്നൊരദ്‌ദുരിതത്തിന്‍ഫലമായി
പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.
സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.
അസുരന്മാര്‍ സുരന്മാരായീടുന്നു;
അമര‍ന്മാര്‍ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;



ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍
ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍
സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നില്‍
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍
തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.
ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.



ഭാരതമഹിമ


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കര്‍മ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.
ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും
വിശ്വമാതാവു ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.
അവനീതലപാലനത്തിന്നല്ലൊ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.
ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍
കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,
കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.




കലികാലമഹിമ

യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാന്‍.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീര്‍ത്തനമെന്നീയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍
പതിമ്മൂന്നിലുമുള്ള ജനങ്ങളൂം
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍
യോഗ്യത വരുത്തീടുവാന്‍ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു
മാനുഷര്‍ക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍
എന്നതെന്തിനു നാം പറഞ്ഞീടുന്നു?




എന്തിന്റെ കുറവ്‌

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!




മനുഷ്യജന്മം ദുര്‍ല്ലഭം

എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താല്‍!
എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ;
നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!




സംസാരവര്‍ണ്ണന

സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;
സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;
കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ
വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;
അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.
സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശ പറ്റുകഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌ മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കള്‍.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍
തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.




വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍
സദ്യയൊന്നുമെളുതല്ലിനിയെന്നും;
ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;
കോണിക്കല്‍ത്തന്നെ വന്ന നിലമിനി-
ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവാനാവോളമെല്ലാരും.
കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതില്‍ വന്നു പിറന്നതുമെത്രനാള്‍
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍
വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും
കൂടിയല്ല പിറക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ
അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?
മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.
ഭുവനത്തിലെ ഭൂതിക്കളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.





നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.
കാണാകുന്ന ചരാചരജീവിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടന്‍
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍
മത്തനെപ്പോലെ നൃത്തം കുതിക്കണം.
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സില്‍ മുഴുക്കേണ്ട
തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!
ജാതി പാര്‍ക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍
എണ്ണമറ്റ തിരുനാമമുള്ളതില്‍
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരു നേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു
ബാദരായണന്‍ താനുമരുള്‍ചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍
ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുള്‍ക ഭഗവാനെ.

Saturday, December 30, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം: ശബരിമല യാത്രാവിധി (35 )

കാരുണ്യപൂര്‍വ്വം ഭൂതനാഥന്‍ അരുള്‍ചെയ്തവാക്കുകള്‍കേട്ട് ഭക്തനായരാജാവ് പറഞ്ഞു. ഭക്തര്‍ക്കുള്ളസങ്കടം നീങ്ങുവാന്‍

നിര്‍ഗ്ഗുണനായ അവിടുന്ന്‌ സഗുണാകാരത്തില്‍ ശങ്കരനാരായണസ്വരൂപനായിതീര്‍ന്നിരിക്കുന്നു. ചില്‍ഘനമൂര്‍ത്തേ, എന്റെ ആഗ്രഹംകേട്ടാലും.


ayappanധന്യനായഅവിടുന്ന്എന്റെമന്ദിരത്തില്‍വസിക്കണം. അതിനുള്ള ക്ഷേത്രംഎവിടെയാണു നിര്‍മ്മിക്കേണ്ടത് എന്ന്ദക്ഷാരിസൂനുവായഅവിടുന്ന് പറഞ്ഞാലും.


രാജാവിന്റെവാക്കുകള്‍ ശ്രവിച്ച് ആനന്ദപൂര്‍വം മണികണ്ഠന്‍ പറഞ്ഞു: ഭൂപതേ, കേട്ടുകൊള്ളുക. എന്റെ ഭക്തയായശബരിയെന്ന തപസ്വിനി ദുര്‍ഭരമായസംസാരതാപത്തെ അകറ്റുവാന്‍ നിര്‍ഗ്ഗുണനായഎന്നെ സദാസ്മരിക്കുന്നു. ധന്യാംഗിയായശബരിയുംഞാനും ഒന്നായിരിക്കുന്നു
.

പമ്പാനദിയുടെ വടക്കുകിഴക്കായി വമ്പേറുന്ന  നീലപര്‍വതത്തിന്റെ വടക്കേച്ചെരുവില്‍ അതിതേജസ്സോടെ സുസ്ഥിരയായി ശബരി വസിക്കുന്നു. അവിടെ നല്ലഒരു ക്ഷേത്രം പണിതീര്‍ത്ത്എന്റെലിംഗം പ്രതിഷ്ഠിച്ചുകൊള്ളുക.


ക്ഷേത്രത്തില്‍എന്റെലിംഗപ്രതിഷ്ഠയുടെകിഴക്കു ഭാഗത്ത് പതിനെട്ട് പടിയോടുകൂടിയസോപാനം പണിതീര്‍ത്തുകൊള്ളുക. പഞ്‌ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യഎന്നിവയെകടന്നാലേ നിര്‍ഗ്ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേ പോലെ പതിനെട്ടു പടികേറിവന്നാല്‍ ഭക്തര്‍ക്ക്എന്റെലിംഗംകാണാന്‍ കഴിയണം.


ലീലാസ്വരൂപിണിയായമഞ്ജാംബികയ്ക്ക്ഒരുമാളികഎന്റെവാമഭാഗത്തായി നിര്‍മ്മിക്കണം. കടുശബ്ദന്‍ (കടുത്തസ്വാമി) എന്ന എന്റെദാസനുവേണ്ടിയുംഒരു ക്ഷേത്രം പണിയണം. എന്റെ ഭക്തയായശബരിവസിക്കുന്ന കുന്നിനു അവളുടെ നാമസ്മരണ നിലനിര്‍ത്താനായിശബരിഗിരിയെന്ന പേരുണ്ടാകും. എന്റെസംഗമത്താല്‍ പമ്പാനദി ഗംഗയ്ക്കുതുല്യമാകും. എന്റെലിംഗത്തെ വിശ്വനാഥലിംഗമായുംമഞ്ജാംബികാദേവിയെ അന്നപൂര്‍ണ്ണേശ്വരിയായുംകടുശബ്ദനെ ഭൈരവനായുംകാണുക.


ഭൂപതേ, അതിനാല്‍കാശിക്കുതുല്യമായിശബരിമലയെ ഭവാന്‍ ചിന്തിച്ചുകൊള്ളുക. എന്റെ ഭൂതങ്ങളുടെ നാഥനായവാപരന്‍സന്തുഷ്ടനായിആലയമുറപ്പിച്ചുവാഴുന്ന കാനനപ്രദേശംമഹിഷീമാരികം(എരുമേലി) എന്നറിയപ്പെടും. വാപരനേയും മാനിച്ചു പൂജിച്ചുകൊള്ളുക.


ശബരിമലക്ഷേത്രത്തില്‍എന്റെലിംഗം പ്രതിഷ്ഠിച്ച്ഉത്‌സവവുംകൊണ്ടാടണം.  വിപ്ര•രാകുന്ന ഭക്തന്മാര്‍ ആനന്ദപൂര്‍വംവേദം ജപിക്കണം. ഉത്‌സവത്തിന്റെഒടുവില്‍എന്റെ പ്രിയങ്കരരായ ഭൂതവൃന്ദങ്ങള്‍ക്ക് ബലി നല്‍കണം. എന്റെലിംഗംകണ്ടു വന്ദിക്കുവാന്‍ ഭക്തര്‍പോകേണ്ടവിധി ഞാന്‍ ധന്യനായ ഭവാനോടുഇതാ പറയുന്നു. ഇതുകേള്‍ക്കുന്നവര്‍ക്കെല്ലാം നന്മയുണ്ടാകും.
ആദ്യമേദേശികനായ(ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാല്‍ സംപ്രീതനാക്കണം.


പിന്നീട്അദ്ദേഹത്തിന്റെആജ്ഞസ്വീകരിച്ചു

ബ്രഹ്മചര്യവ്രതംകൈക്കൊള്ളണം. പക്ഷത്രയം(45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം(30 ദിവസം) ആയാലുംമതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂര്‍വ്വംഎട്ടുവിധത്തിലുള്ളമൈഥുനവുംത്യജിക്കണം.

സ്ത്രീയെസൂക്ഷിച്ചു നോക്കുക, സ്ത്രീ നന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടുസംസാരിക്കാനായി പോവുക, അവളെചെന്നുകാണുക, മന്ദംഅവളോടുസംസാരിക്കുക, ഒടുവില്‍കാര്യം സാധിക്കുകഎന്നിവയാണുഅഷ്ടവിധത്തിലുള്ളമൈഥുനങ്ങള്‍.



ഒന്നാമത്തേത്ഇല്ലെങ്കില്‍മറ്റ്ഏഴുംഉണ്ടാവുകയില്ല. അതിനാല്‍ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു(ഗുരുവിനോട്) അനുജ്ഞവാങ്ങി യോഗുരുവിനോടൊപ്പമോ യാത്രതുടങ്ങുന്നതാണുഉത്തമം. ഭവാന്‍ എനിക്കുതന്നതു പോലുള്ളഒരു പൊക്കണം(കെട്ട്) തലയിലേന്തിവേണം പോകേണ്ടത്. എന്റെ നാമം ഉച്ചരിക്കുകയുംഎന്റെ ഭക്തരെ പൂജിക്കുകയുംചെയ്യണം. പോകുന്ന വഴിക്ക്‌വാപരന്റെഗോഷ്ഠത്തിലെത്തി ആനന്ദത്തോടെവന്ദിക്കണം. ദുഷ്ടസത്വങ്ങളെ അകറ്റുവാന്‍ ഞാന്‍ കൊണ്ടുപോയതു പോലെശരവുംകൊണ്ടു പോവുക.



അംഗജവൈരിയായചന്ദ്രചൂഡന്‍ ഞാന്‍ മഹിഷിയുടെമുകളില്‍ നൃത്തമാടുന്നത്കണ്ടുനിന്നപ്പോള്‍ഒരു കാട്ടുപ്ലാവിനോടുചേര്‍ന്ന് നന്ദി നിന്ന വൃഷഭഘട്ടവും (കാളകെട്ടി) വന്ദിച്ചുവേഗത്തില്‍ പോവുക. പ്രസ്ഥരഗിരിയില്‍(കല്ലിടാംകുന്നില്‍)കല്ലെറിഞ്ഞ് പമ്പയില്‍ ചെന്നുകുളിച്ച് പിണ്ഡദാനം ചെയ്ത് പിതൃക്കളെതൃപ്തരാക്കുക. പാപങ്ങളേയെല്ലാം പമ്പാനദിയില്‍സമര്‍പ്പിച്ച് പര്‍വതയുഗ്മങ്ങള്‍(കരിമല, നീലിമല) വാട്ടംകൂടാതെവന്ദിച്ച്കയറുക. അങ്ങനെ കേറിപ്പോകുന്ന വഴിയില്‍താണഒരുകുഴിയില്‍എന്റെ പാര്‍ഷദനായ കടുരവന്‍ ദുര്‍ദേവതകളെഅമര്‍ത്തിവെച്ചിട്ടുണ്ട്. ശക്തിപോലെഅവര്‍ക്ക്‌വേണ്ട പൂജചെയ്യുക(അപ്പാച്ചിമേട്ടിലെഅരിയുണ്ടഎറിയല്‍). പിന്നീട് ശബരിവസിച്ചിരുന്ന സ്ഥലവുംവന്ദിച്ച്എന്റെസന്നിധിയില്‍എത്തണം.

തത്ത്വസോപാനത്തിലെ പതിനെട്ടുപടികള്‍ കയറിസത്വരംഎന്റെലിംഗംകണ്ടുവന്ദിക്കണം.  മഹാരാജാവേ, ഭക്തര്‍ക്ക്അപ്പോള്‍ ആനന്ദമുണ്ടായിവരും. അതിലും അധികമായിമറ്റെന്താണുഅവര്‍ക്കുവേണ്ടത്?  പിന്നീട് പ്രദക്ഷിണംചെയ്ത്മഞ്ചമാതാവിനെ(മാളികപ്പുറത്തമ്മയെ) കൂപ്പണം.



ദുര്‍ദ്ദേവതകളെ നീക്കുന്നവനായകടുശബ്ദനെ(കടുത്ത സ്വാമിയെ) ഭക്തിയോടെവണങ്ങണം. ആകാശഗംഗയിലെ ജലം കൊണ്ട്‌ദേവകള്‍ എനിക്ക്അഭിഷേകംചെയ്യുന്ന ജലം ഒഴുകിച്ചേര്‍ന്ന് പുണ്യതീര്‍ത്ഥമായൊഴുകുന്ന ഉരല്‍ക്കുഴിതീര്‍ത്ഥത്തില്‍സ്‌നാനം ചെയ്ത്ശക്തിക്കൊത്തവിധം ദാനം ചെയ്യണം.



വീണ്ടുംഎന്റെലിംഗത്തെ വന്ദിച്ച്കൃതാര്‍ത്ഥരായിമന്ദംമടങ്ങുക. എങ്കില്‍അവര്‍ക്ക്‌യാത്രാഫലം സിദ്ധിക്കും. ഭൂമിയില്‍അവര്‍എത്രയും ധന്യരായിരിക്കും. ഭക്തിയോടെ ഇങ്ങനെ ചെയ്യുന്നവര്‍മുക്തരായിത്തീരും.ബ്രഹ്മചര്യാദി വ്രതങ്ങളില്ലാതെ എന്നെ വന്നുകാണുന്നവര്‍ക്ക് ഒരുഗുണവുംലഭിക്കുന്നതല്ല. നിര്‍ദ്ധനനായവന്‍ അങ്ങാടിയില്‍ ചെന്ന് ഒന്നും സാധിക്കാതെ മടങ്ങിവരുന്നതു പോലെയാണു അവരുടെ അവസ്ഥ.



അങ്ങയുടെ വംശജരായരാജാക്കന്മാരെക്കണ്ടു മനസ്സില്‍ ഞാനെന്നുറപ്പിച്ച്‌ വന്ദിക്കുന്നവര്‍ അങ്ങയോടുള്ള ഭക്തികൊണ്ട് എന്റെ ഭക്തരായിമാറുന്നതാണ്. പുണ്യമേറുന്ന മകരസംക്രാന്തി നാളില്‍എന്റെലിംഗംദര്‍ശിക്കുന്നവര്‍ക്ക്‌വിശേഷപുണ്യംലഭിക്കുന്നതാണ്.



പണ്ട്എന്നെ രാമന്‍ എന്ന സഗുണരൂപമോര്‍ത്തുസേവിച്ച ശബരിവീണ്ടും ജനിച്ച്എന്നെ നിര്‍ഗ്ഗുണരൂപത്തില്‍ ഭജിക്കുന്നു. ശബരിക്ക്‌സായൂജ്യം നല്‍കുവാന്‍ ഞാന്‍ ഇതാ പോകുന്നു. പുണ്യവതിയായശബരിയുടെദേഹം ഭസ്മമാകുമ്പോള്‍ ആ ഭസ്മം എന്റെ വാമഭാഗത്ത്ശരംകൊണ്ടുകുഴിച്ച കുഴിയില്‍ നിക്ഷേപിക്കുന്നതാണ്. അവിടം ഭസ്മവാപിയെന്ന്(ഭസ്മക്കുളം) അറിയപ്പെടും. കേരളത്തെ സംരക്ഷിക്കുവാന്‍ ഭാര്‍ഗ്ഗവരാമന്‍ എന്നോട്അഭ്യര്‍ത്ഥിക്കുകയാല്‍ ഞാന്‍ പതിനെട്ട് ക്ഷേത്രങ്ങളില്‍വസിക്കുന്നതാണ്. അതില്‍മുഖ്യമായതുശബരിമലയാണ്. പിന്നെ ഗുളദേവന്‍ എന്ന നാമത്തോടെ ക്ഷേത്രങ്ങള്‍ ഉണ്ടായിവരും.



ശബരിമലയുടെ പതിനാറുദിക്കുകളിലുംഎന്റെ ക്ഷേത്രങ്ങള്‍ ഉണ്ടായിവരും. ഭക്തന്മാര്‍ പണികഴിപ്പിക്കുന്ന മന്ദിരങ്ങളും അനവധിയുണ്ടായിവരും.



മഹാരാജാവേ, ഗൂഢമായഒരുതത്വം ഞാന്‍ പറയാം. ആനന്ദത്തോടെ ഭവാന്‍ കേള്‍ക്കുക.ദേഹികളുടെദേഹമാണുഎന്റെആലയം. അതില്‍ദേഹിയായി നില്‍ക്കുന്നതും ഞാന്‍ തന്നെയാണ്.തത്ത്വങ്ങളാകുന്ന പതിനെട്ട് സോപാനങ്ങള്‍ കടന്നാല്‍എന്നെ കാണാം. എന്റെ പൂജാവിധികളുംമറ്റുംവേണ്ടവിധത്തില്‍അഗസ്ത്യമഹര്‍ഷി പറഞ്ഞുതരുന്നതാണ്. എന്റെ ക്ഷേത്രപ്രതിഷ്ഠാ ദിനത്തില്‍മുനിസത്തമനായ അഗസ്ത്യന്‍ വന്നുചേരും.



നമ്മള്‍ തമ്മില്‍ പിരിയുന്നുഎന്നോര്‍ത്ത് അല്‍പം പോലുംസങ്കടപ്പെടേണ്ട. എന്നും അങ്ങയുടെ ചിത്തപങ്കജത്തിലും അങ്ങയുടെമന്ദിരത്തിലും എന്നുമാത്രമല്ലലോകംമുഴുവനും ഞാന്‍ നിറഞ്ഞിരിക്കുന്നു.  പിന്നെ അങ്ങയെ പിരിയുന്നതെങ്ങിനെ എന്നു പറഞ്ഞാലും.

എന്റെ ക്ഷേത്രം പണികഴിപ്പിക്കുന്നതിനുള്ളസ്ഥലംഅങ്ങേയ്ക്ക് കാട്ടിത്തരാന്‍ ഞാന്‍ ഒരുഅസ്ത്രംഅയക്കുന്നതാണ്. അതുവീഴുന്ന സ്ഥാനം കാണാന്‍ അങ്ങേയ്ക്ക് ഞാന്‍ ദിവ്യദൃഷ്ടി നല്‍കുന്നതാണ്. ഇത്രയും പറഞ്ഞ്മണികണ്ഠസ്വാമിഒരു ബാണമയച്ചു. ശബരിമലയില്‍ ആ അമ്പു വീണസ്ഥലംദിവ്യദൃഷ്ടിയാല്‍ പന്തളരാജാവുകണ്ടു.



രാജാവിനെ നോക്കിആമോദത്തോടെ ഭൂതനാഥന്‍ വീണ്ടും പറഞ്ഞു. നമ്മള്‍ തമ്മില്‍ ചെയ്ത ഈ സംവാദംസന്തോഷത്തോടെ ശ്രവിക്കുന്നവരെല്ലാംഎന്റെ അനുഗ്രഹത്താല്‍ ഭക്തരായിത്തീരും. അവര്‍ക്ക്മുക്തി സിദ്ധിക്കുമെന്നതില്‍ സംശയമില്ല.


പുത്രപൗത്രാദികളോടെസന്തോഷത്തോടെധര്‍മ്മം പരിപാലിച്ചു ഭൂമി ഭരിച്ച്എന്റെ ഭക്തരില്‍ അഗ്രഗണ്യനായിഅങ്ങുവാഴുക. ദേഹാന്ത്യത്തില്‍അങ്ങേയ്ക്ക്‌കൈവല്യംവരുന്നതാണ്. ഇത്രയും പറഞ്ഞ്‌സുന്ദരനും സുകുമാരനും ഭൂതനാഥനുമായ ഈശ്വരന്‍ മറഞ്ഞു.


മഹാരാജാവുംസഭയിലെ ധന്യരായസജ്ജനങ്ങളും ഭൂതേശനെ ചിത്തത്തില്‍ ധ്യാനിച്ചുസന്തോഷത്തോടെഅവരവരുടെഗൃഹങ്ങളില്‍വസിച്ചു. സൂതന്‍ പറഞ്ഞു, താപസന്മാരേ, ഭവാന്മാര്‍ക്ക്‌സംസാരതാപം അകറ്റണമെങ്കില്‍ ധര്‍മ്മശാസ്താവിനെ സേവിച്ചുകൊള്ളുക.


സമ്മോദത്തോടെ മംഗളംവരുന്നതാണ്. ഇങ്ങനെയെല്ലാം പറഞ്ഞു ഭൂതേശനെ മാനസത്തില്‍ ധ്യാനിച്ച് മൗനിയായി സൂതന്‍ ഇരുന്നു.

ധ്യനനിരതരായിമുനിമാരുംവാണു(പത്താം അദ്ധ്യായം സമാപിച്ചു)
ഭൂതനാഥോപാഖ്യാനം പൂര്‍വഖണ്ഡംസമാപിച്ചു


സുകേഷ് പി. ഡി.
ജന്മഭൂമി

ക്ഷമയും കോപവും - ശുഭചിന്ത



അസാധാരണ വൈദഗ്ദ്ധ്യമായ ക്ഷമ, നിങ്ങളുടെ വ്യക്തിത്വത്തിന് കൂടുതൽ സാമൂഹികാംഗീകാരം നേടിത്തരും..........,


അതിതീവ്ര വൈകാരികതകളെ ഒഴിവാക്കുന്ന മാനുഷിക ചിന്താശേഷിയും, സമചിത്തതയുമാണ് ക്ഷമ............,


ക്ഷമയുടെ നേർ വിപരീതമായ കോപം നിങ്ങളുടെ എല്ലാ നന്മകളെയും ഇല്ലാതാക്കുന്ന വിപത്താണ്..........,



കോപം നിറഞ്ഞ വ്യക്തികളോട് ഇടപഴകുവാൻ മറ്റുളളവർ വൈമുഖ്യം കാട്ടുമെന്നും, കോപം നമ്മുടെ ശാരീരിക സുസ്ഥിതിയെപ്പോലും താറുമാറാക്കുന്ന വികാരമാണെന്നും തിരിച്ചറിയുക..........!

വിഭക്തിയെ തോല്പിച്ച ഭക്തി



ശ്രീകൃഷ്ണനു കുചേലന് എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം. പൂന്താനത്തിന്റെ ഒരുവരിയെങ്കിലും ചൊല്ലാതെയോ കേള്ക്കാതെയോ കേരളത്തിലെ ഒരു ഭക്തന്റെ ദിനം കടന്നുപോകില്ല എന്നുറപ്പ്.


ഭക്തി കൊണ്ട് കവിത്വം നേടിയ കവിയായാണ് നാം പൂന്താനത്തെ വിലയിരുത്തുന്നത്.


മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരില് അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥര്ത്ഥപേര് വ്യക്തമല്ല. ദീര്ഘനാള് നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില് ഉണ്ണി പിറന്നപ്പോള് ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല് അന്നപ്രാശനദിനത്തില് ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്ക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണന് മനസ്സില് കളിക്കുമ്പോള് മക്കളായി മറ്റുണ്ണികള് വേണ്ടെന്നുവെക്കുമ്പോള് ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയില്.


മേല്പത്തൂര് ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള് നിര്ദേശിക്കാന് മേല്പത്തൂരിനെ സന്ദര്ശിച്ച പൂന്താനത്തെ സംസ്കൃതം പഠിച്ചിട്ട് എഴുതാന് പറഞ്ഞ് മേല്പത്തൂര് അപമാനിച്ചു. തുടര്ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില് ഒരു ബാലന്റെ രൂപത്തില് ഗുരുവായൂരപ്പന് പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള് പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്ചെയ്തതായി ഭക്തര് വിശ്വസിക്കുന്നു. ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര് ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില് വന്ന് ഗുരുവായൂരപ്പന് രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.


ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന പൂന്താനത്തിന്റെ ജീവിതത്തെ ഭക്തിമാര്ഗ്ഗത്തിലൂടെയും ശാസ്ത്രീയതയിലൂടെയും സമീപിച്ച ചരിത്രകാരന്മാര് നിരവധിയാണ്. പക്ഷെ ജ്ഞാനപ്പാന മലയാളത്തിന്റെ ഭഗവദ്ഗീതയാണെന്നതില് ആര്ക്കും സംശയമില്ല.
അദ്ദേഹത്തിന്റേതെന്ന് സാഹിത്യലോകം അംഗീകരിച്ച 22 കൃതികളും അദ്ദേഹത്തിന് പച്ചമലയാളകവി എന്ന സ്ഥാനപ്പേര് ചാര്ത്തിക്കൊടുത്തു. ജ്ഞാനപ്പാനയ്ക്കു പുറമെ ശ്രീകൃഷ്ണകര്ണാമൃതം, സന്താനഗോപാലം, കുമാരഹരണം തുടങ്ങിയ കൃതികളും ഇന്നും ചര്ച്ച ചെയ്യപ്പെടുന്നു.
മാർച്ച് രണ്ടിന് വീണ്ടും ഒരു പൂന്താനം ദിനം കടന്നുവരുമ്പോള് അദ്ദേഹത്തിന്റെ അനശ്വരങ്ങളായ വരികള്ക്കൊപ്പം ആ മഹാനുഭാവനേയും നമുക്ക് സ്മരിക്കാം. പൂന്താനത്തിന്റെ ചിന്തകള് പതിനാറാം നൂറ്റാണ്ടിലെന്നതുപോലെ ഇന്നും പ്രസക്തമാണല്ലോ എന്നോര്ത്ത് ആശ്ചര്യപ്പെടാം.

ഗോപികമാരുടെ ശ്രീകൃഷ്ണവര്‍ണ്ണന – ഭാഗവതം (254)




വത്സലോ വ്രജഗവാം യദഗധ്രോ വന്ദ്യമാനചരണഃ പഥി വൃദ്ധൈഃ
കൃത്സ്നഗോധനമുപോഹ്യ ദിനാന്തേ ഗീതവേണുരനുഗേഡിതകീര്‍ത്തിഃ (10-35-22)


ഉത്സവം ശ്രമരുചാപി ദൃശീനാ മുന്നയന്‍ ഖുരരജഃശ്ചുരിതസ്രക്‌
ദിത്സയൈതി സുഹൃദാശിഷ ഏഷ ദേവകീ ജഠരഭൂരുഡുരാജഃ (10-35-23)



ശുകമുനി തുടര്‍ന്നു:


പകല്‍ സമയത്ത്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പശുക്കളെ മേയ്ക്കാന്‍ പോകുമ്പോള്‍ ഗോപികമാര്‍ക്ക്‌ വിരഹമനുഭവപ്പെട്ടു. അവര്‍ ഇങ്ങനെ പാടി: ‘ഓടക്കുഴല്‍ വായനയില്‍ അഗ്രഗണ്യനായിട്ടുളള കൃഷ്ണന്‍ തന്റെ ചുണ്ടുകള്‍ ഓടക്കുഴലില്‍ അമര്‍ത്തി കൈവിരലുകള്‍ അതില്‍ നൃത്തം ചെയ്യാന്‍ അനുവദിക്കുമ്പോള്‍ അപ്സരസ്ത്രീകള്‍ പോലും പ്രേമവിവശരായിത്തീരുന്നു. അല്ലല്ല, കൃഷ്ണന്റെ സംഗീതം മാന്‍പേടകളേയും പശുക്കളേയും ആകര്‍ഷിക്കുന്നു. ഹൃദയം പ്രേമസുരഭിലമായിത്തീര്‍ന്ന അവര്‍ വായിലിരിക്കുന്ന പുല്ലു തിന്നാന്‍ പോലും മറന്നിരിക്കുന്നു.’


‘കൃഷ്ണന്‍ പശുക്കളെ വിളിക്കുമ്പോള്‍ നദികള്‍ പ്രക്ഷുബ്ധമാവുന്നു. അവര്‍ തിരകളാകുന്ന കൈകള്‍ ഉയര്‍ത്തി കൃഷ്ണപാദരേണുക്കള്‍ തൊടാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവന്റെ മധുരസ്വരം കേട്ട്‌ അവര്‍ സ്തബ്ധരായി നിന്നുപോവുന്നു. കൃഷ്ണന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മരങ്ങളും വളളിച്ചെടികളും ഉല്ലാസത്തിമിര്‍പ്പില്‍ തേനൊഴുക്കുന്നു. തേനീച്ചകളും ഹംസങ്ങളും കൊക്കുകളും മറ്റു പക്ഷികളും കൃഷ്ണനു ചുറ്റും കൂടുന്നു. കൃഷ്ണന്‍ പാടുമ്പോള്‍ മേഘങ്ങള്‍ മുരളുന്നു. അവ കൃത്യമായ സമയം പാലിച്ച്‌ കുടപോലെ നിന്നു്‌ പൂക്കള്‍ ചൊരിയുന്നു. ഇന്ദ്രനും ബ്രഹ്മാവിനും കൂടി കൃഷ്ണന്റെ സംഗീതം കേള്‍ക്കുമ്പോള്‍ ഭഗവാന്റെ ഗഹനമായ വശ്യശക്തിയുടെ ആഴമളക്കാന്‍ കഴിയാതെ നിന്നുപോകുന്നു. അപ്പോള്‍ പിന്നെ വ്രജസ്ത്രീകളായ നമുക്ക്‌ കൃഷ്ണദര്‍ശനം കൊണ്ട്‌ ദേഹബുദ്ധിയും ലോകബോധവും നഷ്ടമാവുന്നതില്‍ അത്ഭുതമെന്തുളളൂ?’


കൃഷ്ണന്‍ തന്റെ തോഴരോടും തോഴിമാരോടുമൊത്ത്‌ യമുനാതീരത്ത്‌ വിഹരിക്കുമ്പോള്‍ മന്ദമാരുതന്‍ അവനെ വീശുന്നു. സ്വര്‍ഗ്ഗഗായകര്‍ അവന്റെ മഹിമകളെ വാഴ്ത്തുന്നു. അതാ വരുന്നു കൃഷ്ണന്‍, വ്രജസംരക്ഷകന്‍, ഗോപലന്‍. മുതിര്‍ന്നവര്‍പോലും ആ പാദകമലങ്ങളില്‍ വന്ദിക്കുന്നു. പശുക്കളെ മേയ്ക്കാന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന കൃഷ്ണന്‍ തളര്‍ന്നപോലെ കാണപ്പെടുന്നുവെങ്കിലും ആ മുഖം എത്ര സുന്ദരവും രമണീയവുമാണ്‌. കഴുത്തിലണിഞ്ഞ പൂമാല പശുക്കുളമ്പടികളില്‍ നിന്നുളള പൊടിയണിഞ്ഞിരിക്കുന്നു. ആ പശുക്കളാകട്ടെ കൃഷ്ണനേറ്റവും പ്രിയപ്പെട്ടവയത്രേ. ചെറിയൊരാന നടക്കുന്നതുപോലെ അവന്‍ വരുമ്പോള്‍ നമ്മിലെ വിരഹദുഃഖമെല്ലാം പൊയ്പ്പോവുന്നു.



അങ്ങനെ ഗോപികമാര്‍ അവനെക്കുറിച്ചു പാടി. സര്‍വ്വസമര്‍പ്പണം കൊണ്ടും പരിപൂര്‍ണ്ണ പ്രേമം കൊണ്ടും ഗോപികമാരുടെ ഹൃദയങ്ങള്‍ നിറഞ്ഞിരുന്നു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

Friday, December 29, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : ഒന്‍പതാം അദ്ധ്യായം ഭൂതനാഥഗീത: ഭക്തിലക്ഷണം (34 )



വിദ്യ, അവിദ്യ എന്നിങ്ങനെ ശക്തിക്കു രണ്ടു നാമങ്ങളുണ്ട്. വിദ്യയും ശക്തിയും ഭക്തിയുംകൊണ്ട് ഞാന്‍ മുന്‍പു പറഞ്ഞ സിദ്ധികള്‍ ലഭിക്കും. അവിദ്യയോടുചേര്‍ന്നുള്ള ഭക്തികൊണ്ട് കോട്ടമേറിയ ജന്മങ്ങള്‍ വന്നുചേരും. ശുദ്ധസാത്വിക ഗുണത്തോടുചേര്‍ന്നതാണു വിദ്യ.


ayappan



തമോരജസ്സുകള്‍ ചേര്‍ന്നതാണു അവിദ്യ. മുന്‍പില്‍ നില്‍ക്കുന്ന അവിദ്യ ബുദ്ധിരൂപിണിയും പിന്നില്‍ നില്‍ക്കുന്ന വിദ്യ മനോരൂപിണിയുമാണ്. ചിത്തത്തില്‍ നിന്ന് ബുദ്ധിയെ താഴ്ത്തണമെന്നു ഞാന്‍ മുന്‍പ് പറഞ്ഞത് ഇതുകൊണ്ടാണ്.



ചിത്തം ബ്രഹ്മത്തിലൊട്ടിയാല്‍ അപ്പോള്‍ത്തന്നെ വിദ്യയും പോയി അവന്‍ നിര്‍ഗുണനായിവരും. പുണ്യകര്‍മ്മയുതമാണു വിദ്യ. പാപകര്‍മ്മയുതമാണു അവിദ്യ. ദൃഢനിശ്ചയവും, ധൈര്യവും, ഈശ്വരനുണ്ടെന്നുള്ള വിശ്വാസവും, നല്ല സന്തോഷവും, കാരുണ്യവുമെല്ലാമാണു നല്ല സാത്വികലക്ഷണങ്ങള്‍.



ഗര്‍വ്, അസൂയ, താന്‍ മറ്റുള്ളവരേക്കാളെല്ലാം യോഗ്യനെന്ന ചിന്ത, നല്ലവന്‍ എന്ന പേരുകേള്‍ക്കുവാന്‍ നല്ലകര്‍മ്മങ്ങള്‍ ഓരോന്നുചെയ്യുക, ഡംഭം ഇത്യാദികളാണു രാജസലക്ഷണം. അജ്ഞാനം, പകല്‍ നേരത്തുള്ള ഉറക്കം, വിജ്ഞാനസിദ്ധി ഇല്ലാതിരിക്കല്‍, ചാപല്യം, അതിമോഹം, എപ്പോഴും പാപകര്‍മ്മങ്ങളില്‍ ഉറച്ച ബുദ്ധി ഇത്യാദികളെല്ലാമാണു തമോഗുണലക്ഷണം. അധികം  വിസ്തരിക്കാതെ ഇവയെല്ലാം ഞാന്‍ അങ്ങയോടുചുരുക്കിപ്പറഞ്ഞു.



ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ ഭക്തി മൂന്നുവിധത്തിലുണ്ട്. നിഷ്‌കാമചേതസ്സോടെഎന്നെ സര്‍വനാഥനെന്നു എപ്പോഴും ചിന്തിച്ച് ജീവവൃന്ദങ്ങളില്‍ കാരുണ്യത്തോടെകഴിയുന്നതും, എല്ലാകാലത്തും തന്നാല്‍കഴിയുന്ന ഉപകാരങ്ങള്‍ യാതൊരു പ്രതിഫലവും  വാങ്ങാതെ അന്യര്‍ക്കു ചെയ്തുകൊടുക്കുകയും, എന്റെ കഥകള്‍ കേള്‍ക്കുകയും, ഗര്‍വ് ഡംഭ് ആദിയായദോഷങ്ങള്‍ നീക്കിയും, സദാ എന്റെ ഭക്തരെ ബഹുമാനിക്കുകയും, തന്റെചിത്തത്തെ എന്റെ ക്ഷേത്രമാക്കിയും, സത്യമെന്ന വ്രതം തെറ്റാതെ കാക്കുകയും, മിത്ഥ്യാ പ്രലാപങ്ങളോക്കെ ത്യജിക്കുകയും, ഭോഗങ്ങളിലുള്ള ആസക്തി നീക്കിയും, ദുഃഖമേതുംകൂടാതെ സദാ എന്റെ നാമം ജപിക്കുകയും, നിത്യവൃത്തിക്കുവേണ്ട കര്‍മ്മങ്ങളെല്ലാം സത്യമായും ന്യായമായും ചെയ്യുകയും ചെയ്യുന്നവരാണു ഉത്തമഭക്തി ലക്ഷണങ്ങളോടുകൂടിയ ധന്യന്മാര്‍.



അവരുടെ സംസാരദുഃഖം ഇല്ലാതെയാക്കുവാന്‍ അവരുടെ മനസ്സില്‍ ഗുരുവായി നിന്ന്‌വേണ്ടുന്ന ഉപദേശങ്ങള്‍ ഞാന്‍ സംശയമെന്യേ നല്‍കുന്നതാണ്. നിര്‍ഗ്ഗുണരായി അവര്‍ ഞാനായിരിക്കുന്ന ചില്‍ഘനാനന്ദമായിത്തീരുന്നതാണ്.



സമ്പത്തില്‍ ആശമൂത്തും പുത്രകളാത്രാദികള്‍ ലഭിക്കുന്നതിനായും ലോകത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിനായും മറ്റും ചിലര്‍ എന്നെ ഭജിക്കുന്നു. അവര്‍ക്ക് അതുകിട്ടുമെങ്കിലും ഈ ജന്മത്തിലെ പ്രാരബ്ധകര്‍മ്മങ്ങള്‍ തീരുകയില്ല എന്നത് ഉറപ്പാണ്. അല്ലെങ്കില്‍ അത് അന്യ ജന്മത്തില്‍ അനുഭവിക്കേണ്ടി വരും.



തമോഗുണയുക്തരായവര്‍ അന്യര്‍ക്കു നാശം സംഭവിക്കുവാനായി എന്നെ ഭജിക്കുന്നു. അത് അവര്‍ക്ക് സാധിക്കുമെങ്കിലും അതില്‍ഭേദമുണ്ട്. ആരെ നശിപ്പിക്കുവാന്‍ ചിന്തിക്കുന്നുവോ അവര്‍ സല്‍ഗുണങ്ങളോടുകൂടിയവരാണെങ്കില്‍ അവരെ നശിപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരില്‍തന്നെ എന്റെ കോപം വന്നുചേരുന്നതാണ്.



മഹാരാജാവേ, ഭൂമിയിലെ സാത്വികി, രാക്ഷസി, താമസിഎന്നിങ്ങനെയുള്ള മൂന്നുവിധം ഭക്തിയെക്കുറിച്ചും ഞാന്‍ ചുരുക്കിപ്പറഞ്ഞു. അങ്ങേയ്ക്ക് ഇനിയും അറിയേണ്ടതെന്താണ് എന്നു പറയുക.



പന്തളരാജാവ് ധന്യനായ മണികണ്ഠനോടു പറഞ്ഞു. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തി നിത്യവൃത്തിക്കുവേണ്ടുന്ന കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുവന്‍ ശക്തനാകുന്നതെങ്ങിനെ എന്നു പറഞ്ഞാലും.



ധന്യമതേ, വൈരാഗ്യം വന്നുകൂടുന്നത് എങ്ങിനെയെന്നും എന്റെ സംശയം തീരുംവിധം പറഞ്ഞുതന്നാലും.



അപ്പോള്‍ പരമദയാപരനായ ഭൂതനാഥന്‍ പറഞ്ഞു: ഉയരമേറിയ ഒരുകൊടിമരത്തിനു മുകളില്‍ക്കയറി ഒരു മനുഷ്യന്‍ അഭ്യാസം നടത്തുന്നു എന്നുകരുതുക. തന്റെഅഭ്യാസത്തില്‍മാത്രം മനസ്സുറപ്പിച്ചുകൊണ്ടാണു അവന്‍ അതുചെയ്യുന്നത് എന്നുകാണാം. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തിയാലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ തടസ്സം ഒന്നുമില്ല.



ജനകമഹാരാജാവും, ഖട്വാംഗനും, ശ്രീശുകനാദിയായയോഗികളും സംസാരികളെപ്പോലെ കാണപ്പെട്ടിരുന്നുവെങ്കിലും സംശയമെന്നിയേമോക്ഷം പ്രാപിച്ചു. ഇക്കാണുന്നതൊന്നും നിലനില്‍ക്കുന്നതല്ല. നിലനില്‍ക്കുന്നത് ഏകമായ ആനന്ദം ഒന്നുമാത്രമാണ്.



കല്ലും മരവും ഇരുമ്പുമെല്ലാം കാലക്രമത്തില്‍ ഇല്ലാതായിത്തീരുന്നു. എല്ലുംതൊലിയും ചോരയും മാംസവും മലമൂത്രങ്ങളുമെല്ലാം കലര്‍ന്ന മനുഷ്യശരീരം പിന്നെ നിലനില്‍ക്കുമോ?. ഇതെല്ലാം മായാവികാരങ്ങളാണെന്ന് ഓര്‍ത്തുനോക്കുകയാണെങ്കില്‍ അതില്‍ അപ്പുറമായ മറ്റെന്ത് അത്ഭുതമാണുള്ളത്?.



ജനിച്ച ഉടന്‍ തന്നെ പശുക്കുട്ടി തള്ളപ്പശുവിന്റെ അകിടില്‍ പാലുതേടിചെന്നുതപ്പുന്നു. ആ അകിടില്‍ പാലുണ്ട് എന്ന് അതിനു പറഞ്ഞുകൊടുത്തത് ആരാണെന്ന് ഓര്‍ക്കുക. മായാവികാരങ്ങളെക്കുറിച്ച് ഇതിലധികം ഞാന്‍ എന്തുപറയേണ്ടൂ.


സുകേഷ് പി. ഡി.
ജന്മഭൂമി

ശുഭചിന്ത




വിവേകവും വിവരവുമുണ്ടെങ്കില്‍, ഇന്നലെ വരെയുള്ള നിങ്ങളെ പൂര്‍ണമായും ഉടച്ചുകളഞ്ഞ്‌, പുതിയൊരു  നിങ്ങളെ സൃഷ്‌ടിച്ചെടുക്കാനാകും.......


അതിനൊന്ന് മാത്രമാണ് പ്രതിവിധി........,


പഴയ നിങ്ങളെ, മോശമെങ്കിൽ പൂര്‍ണമായും ഉപേക്ഷിക്കുക.......


നഷ്ടപ്പെട്ട അവസരത്തെയോർത്ത് ദുഃഖിച്ചിരിക്കാതെ ഉടൻ മനസിനെ പ്രവർത്തനസജ്ജമാക്കണം...!


നാളത്തെ ഭാവി ഏങ്ങനെയാകണമെന്ന് തീരുമാനങ്ങളെടുക്കുവാനുള്ള അവകാശം നിങ്ങൾക്ക് മാത്രമാണ്......                     

ശ്രീകൃഷ്ണസ്തുതികൾ




ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും...


നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം..
ദേവാ...ദേവാ...


കാലികള്‍ മേയുമീ കാനനത്തില്‍ നിന്‍റെ
കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാതരംഗം
നിന്‍ പുണ്യതീര്‍ത്ഥമാകാന്‍ എന്തു ദാഹം..
കണ്ണാ...കണ്ണാ...

സുദര്‍ശനന് ശാപമോഷവും, ശംഖചൂഡവധവും – ഭാഗവതം (253)



സ ചുക്രോശാഹിനാ ഗ്രസ്തഃ കൃഷ്ണ, കൃഷ്ണ, മഹാനയം
സര്‍പ്പോ മാം ഗ്രസതേ താത പ്രപന്നം പരിമോചയ (10-34-6)


സ വൈ ഭഗവതഃ ശ്രീമത്‌ പാദസ്പര്‍ശഹതാശുഭഃ
ഭേജേ സര്‍പ്പവപുര്‍ഹിത്വാ രൂപം വിദ്യാധരാര്‍ച്ചിതം (10-34-9)



ശുകമുനി തുടര്‍ന്നു:


ഒരിക്കല്‍ വ്രജവാസികള്‍ അംബികാവനത്തിലേക്ക്‌ പോയി. അവിടെ അവര്‍ സരസ്വതീനദിയില്‍ കുളിച്ച്‌ ശിവനെയും പാര്‍വ്വതിയെയും പൂജിച്ചു. പരിപൂര്‍ണ്ണവ്രതമെടുത്ത അവര്‍ ആ രാത്രി നദിക്കരയില്‍ വിശ്രമിച്ചു. അപ്പോള്‍ ഒരു പെരുമ്പാമ്പ്‌ വിശന്നാര്‍ത്തനായി അവിടെയെത്തി. അവന്‍ നന്ദനെ വിഴുങ്ങാന്‍ തുടങ്ങി. അദ്ദേഹം കൃഷ്ണനെ വിളിച്ച്‌ ഉറക്കെ കരഞ്ഞു: ‘കൃഷ്ണാ, കൃഷ്ണാ. വലിയൊരു പെരുമ്പാമ്പ്‌ എന്നെ വിഴുങ്ങുന്നു. എനിക്ക്‌ നീയല്ലാതെ അഭയമാരുളളൂ? എന്നെ രക്ഷിക്കൂ.’ ഗോപാലന്മാര്‍ തീപ്പന്തവുമായി അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയെങ്കിലും എന്തു ചെയ്തിട്ടും പാമ്പ്‌ പിടിവിടുന്നില്ല. അപ്പോള്‍ കൃഷ്ണന്‍ അവിടെയെത്തി പാമ്പിനെ തന്റെ കാലുകൊണ്ടൊന്നു തൊട്ടു. പെട്ടെന്നു്‌ പെരുമ്പാമ്പിന്റെ ഉടല്‍ രൂപം മാറി സ്വര്‍ഗ്ഗവാസിയായ ഒരു വിദ്യാധരനായി തീര്‍ന്നു. അവന്‍ കൃഷ്ണനെ നമസ്കരിച്ചു. കൃഷ്ണന്‍ അവനാരാണെന്നു ചോദിച്ചു.
വിദ്യാധരന്‍ അവന്റെ കഥ പറഞ്ഞു. ‘സ്വര്‍ഗ്ഗവാസിയായ എന്റെ പേര്‌ സുദര്‍ശനന്‍. സുന്ദരനായ ഞാന്‍ ആകാശവാഹനങ്ങളില്‍ കയറി അലയുക പതിവായിരുന്നു. ഒരിക്കല്‍ ഞാന്‍ വിരൂപരായ കുറെ മാമുനിമാരെക്കണ്ട്‌ അവരെ കളിയാക്കി ചിരിച്ചു. അവരുടെ ശാപത്താലാണ്‌ ഞാന്‍ പെരുമ്പാമ്പായി ജനിക്കാനിടവന്നത്‌. എന്നാല്‍ ആ ശാപവും എത്ര അനുഗ്രഹപ്രദമായി എന്ന്‌ ഞാന്‍ അറിയുന്നു. അവിടുത്തെ പാദാരവിന്ദസ്പര്‍ശമേല്‍ക്കാനുളള ഭാഗ്യം എനിക്കു സിദ്ധിച്ചുവല്ലോ. ആ നാമോച്ചാരണം ഒന്നുകൊണ്ടു തന്നെ സര്‍വ്വപാപങ്ങളും ഇല്ലാതാകുന്നു. അതുകൊണ്ട്‌ അവിടുത്തെ പാദസ്പര്‍ശമേറ്റ എന്റെ പാപവും നശിച്ചു എന്ന പറയേണ്ടതില്ല. എന്നെ പോകാന്‍ അനുവദിച്ചാലും. മരണവക്രത്തില്‍ നിന്നും രക്ഷപ്പെട്ട നന്ദനും മറ്റു വൃന്ദാവന വാസികളും കൃഷ്ണമഹിമയില്‍ ആശ്ചര്യം പൂണ്ടു.



ഒരു ദിവസം രാമകൃഷ്ണന്‍മാര്‍ ഗോപികമാരുമൊത്ത്‌ ആടിയും പാടിയും വനത്തില്‍ കഴിയുകയായിരുന്നു. ജ്യേഷ്ഠാനുജന്മാരുടെ മധുരഗീതങ്ങള്‍ കേട്ട്‌ സന്തോഷിച്ച്‌ മനം മയങ്ങിയ ഗോപികമാര്‍ സ്വയം മറന്നു നൃത്തമാടി. അപ്പോള്‍ അവിടെ ധനാധീശനായ കുബേരന്റെ ഭൃത്യന്‍ ശംഖചൂഡന്‍ എത്തിച്ചേര്‍ന്നു. അവന്‍ ഗോപികമാരെ ഒരാകാശവാഹനത്തിലേക്ക്‌ ബലമായി പിടിച്ചു കയറ്റി അവരേയും കൊണ്ട്‌ വേഗത്തില്‍ ഓടിച്ചു കടന്നുകളഞ്ഞു. സ്ത്രീകള്‍ കൃഷ്ണനെ വിളിച്ചു കരഞ്ഞു. ജ്യേഷ്ഠാനുജന്മാര്‍ ശംഖചൂഡനു പിറകേ ചെന്ന് അവനെ കീഴടക്കി. തെറ്റു മനസിലാക്കി അവന്‍ സ്ത്രീകളെ ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ കൃഷ്ണന്‍ അവനെ പിന്തുടര്‍ന്നു. ബലരാമന്‍ ഗോപികമാര്‍ക്ക്‌ കാവല്‍ നിന്നു. കൃഷ്ണന്‍ ശംഖചൂഡനെ പിടികൂടി തലവെട്ടി അവന്റെ തലയിലെ മണിരത്നമെടുത്തു കൊണ്ടുവന്നു്‌ ജ്യേഷ്ഠനു സമ്മാനിച്ചു.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

Thursday, December 28, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥഗീത സൃഷ്ടിപ്രകരണം (33 )



ayyappan





ധന്യരായ മുനിമാരോടു സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി. മണികണ്ഠസ്വാമി കരുണയോടെ മഹാരാജാവിനോടു പറഞ്ഞു. സത്വാദികളായ ഗുണത്രയത്തില്‍ നിന്നാണു പഞ്ചഭൂതങ്ങള്‍ ഉത്ഭവിച്ചത്. സത്വഗുണത്തില്‍നിന്ന് ശബ്ദയുതമായി ആകാശം ഉണ്ടായി. ശബ്ദ  സ്പര്‍ശയുതനായി വായു ആകാശത്തില്‍നിന്ന് ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപയുതനായി വായുവില്‍നിന്ന് അഗ്നി ഉത്ഭവിച്ചു. ശബ്ദസ്പര്‍ശരൂപരസയുതമായ ജലം അഗ്നിയില്‍ നിന്ന് ഉത്ഭവിച്ചു.



ശബ്ദസ്പര്‍ശരൂപരസഗന്ധയുതമായ ഭൂമി ജലത്തില്‍ നിന്നുണ്ടായി. ഇങ്ങനെയുള്ള പഞ്ചഭൂതങ്ങള്‍കൊണ്ട് ഈ പ്രപഞ്ചമശേഷവും ഉണ്ടായിവന്നു. ഓരോ ഭൂതത്തിലും ഓരോഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ നില്‍ക്കുന്നു. ആകാശത്തില്‍ സത്വഗുണം അധികവും രജസ്തമോഗുണങ്ങള്‍ കുറവുമാണ്.



വായുവിലാകട്ടേ സത്വവും രജസ്സും സമമായും തമസ്‌കുറഞ്ഞുമിരിക്കുന്നു. അഗ്നിയില്‍ തമസ്സേറുന്നു. രജോഗുണം പാതിയോളവും സത്വം അല്‍പവും അഗ്നിയിലുണ്ട്. ജലത്തില്‍ സത്വം വളരെയേറെയും രജസ്തമോഗുണങ്ങള്‍ നന്നേ ചുരുക്കവുമാണ്. ഇങ്ങിനെ ത്രിഗുണങ്ങള്‍ ഭൂതങ്ങളില്‍ തിങ്ങിനില്‍ക്കുന്നു എന്ന്അറിഞ്ഞാലും.



മഹാരാജാവേ, പിന്നീട് പഞ്ചഭൂതങ്ങളുടെ പഞ്ചീകരണംകൊണ്ട് ദേഹം സൃഷ്ടിക്കപ്പെടുന്നു. കര്‍മ്മംപോലെ അതില്‍ദേഹിയുംചേരുന്നു. സത്വാംശത്താല്‍ ദേവന്മാര്‍, ഗുഹ്യകര്‍, കിന്നരര്‍, യക്ഷര്‍, ഗന്ധര്‍വന്മാര്‍ എന്നിവരുണ്ടായി. സത്വവും തമസ്സും ചേര്‍ന്നു പൈശാചരും മറ്റ് ഇക്കാണുന്ന ദിവ്യസൃഷ്ടികളും ഉണ്ടായി. ഭൂമിയില്‍ സൃഷ്ടികള്‍ അണ്ഡജം, യോനിജം, ക്ലിന്നജം, സ്വേദജം എന്നിങ്ങനെ നാലുവിധത്തിലാണുള്ളത്. ഒരോന്നായി ഞാന്‍ പറഞ്ഞുതരാം. പന്തളേശ്വരാ, കേട്ടുകൊള്ളുക.



ഭൂമിയില്‍ മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങിയവ യോനിജന്മാരാണ്. പാമ്പ്, പക്ഷികള്‍, ജലജന്തുക്കള്‍ എന്നിവ അണ്ഡജങ്ങളാണ്. അട്ട, ശലഭം, പുഴുക്കള്‍ തുടങ്ങിയവ ക്ലിന്നജ വര്‍ഗ്ഗമാണ്. മൂട്ടകള്‍, യൂകം, വൃക്ഷലതാദികള്‍ എന്നിവയെല്ലാം സ്വേദജമാകുന്നു. വൃക്ഷലതാദികള്‍ ക്ലിന്നജമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഭൂമിയുടെ വിയര്‍പ്പില്‍ നിന്നു ജനിക്കുന്നതിനാല്‍ വൃക്ഷലതാദികളെ സ്വേദജമെന്നു വിദ്വാന്മാര്‍ പറയുന്നു.



ഭൂമിയിലെ ജന്മങ്ങളില്‍വെച്ചു മര്‍ത്ത്യജന്മം അത്യുല്‍കൃഷ്ടമാകുന്നു. മനുഷ്യനല്ലാതെ മറ്റൊരു ജന്തുവിനും ബ്രഹ്മത്തെ ചിന്തിക്കാനുള്ള ശക്തിയില്ല. മനുഷ്യദേഹത്തില്‍ തൊണ്ണൂറ്റിയാറു തത്ത്വങ്ങള്‍ ഉണ്ട്. സാത്വികാംശം ആയതിനാല്‍ ആ തത്ത്വങ്ങളില്‍വെച്ച് ഏറ്റവും ശുദ്ധമായ തത്ത്വം മനസ്സാണ്.



ബന്ധമോക്ഷങ്ങള്‍ക്കുള്ള കാരണം മനസ്സാണ് എന്ന്അറിയുക. ബുദ്ധി എന്ന വികാരം രജസ്തമോയുക്തമായി മനസ്സില്‍ നിലകൊള്ളുന്നു. ഹേ മഹാരാജന്‍, അതിനാലാണു മനസ്സിനു ദോഷങ്ങള്‍ വന്നുകൂടുന്നത്. നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മനസ്സിനു അശേഷം മോഹമില്ല. എന്നുമാത്രമല്ല അത്തരം കാര്യങ്ങള്‍ചെയ്യുന്നത് ദോഷകരമാണു എന്നുകൂടി മനസ്സു വിചാരിക്കുന്നു. എന്നാല്‍  വല്ലാത്തതാണെങ്കിലും ഈ പ്രവൃത്തിചെയ്യാതെ വഴിയില്ലഎന്ന് ബുദ്ധി മനസിനെ ഇളക്കി കുഴപ്പത്തില്‍ ചാടിക്കുന്നു.



അതുകൊണ്ടു മഹാരാജാവേ, മനസ്സിന്നു വശംവദനായി ബുദ്ധിയെ നിര്‍ത്തിയാല്‍ ഒരുവന് ഒരുദോഷവും വന്നു ഭവിക്കുകയില്ല. അവന്‍ പരമസുഖങ്ങള്‍ അനുഭവിക്കും. ബുദ്ധിയേയും മനസ്സിനേയും തിരിക്കുവാന്‍ മഹാന്മാര്‍ക്കുപോലും പ്രയാസമാണ്. അതുസാധിച്ചുവെന്നാല്‍ സകലസിദ്ധികളും അവര്‍ക്കുവന്നുചേരും.



സ്വസ്ഥമായിരിക്കുക എന്നതാണു ചിത്തത്തിന്റെ സ്വഭാവം. എന്നിരിക്കിലും ബുദ്ധി തന്റെ വികാരത്താല്‍ സത്വരം മനസ്സിനെ ഇളക്കിക്കൊണ്ടിരിക്കും. അദ്വൈതത്തിന്റെ ഹൃദയമാണിത്. ഇതോര്‍ക്കാതെ തത്ത്വം തൊണ്ണൂറ്റാറെന്നും മറ്റുമുള്ള യുക്തിയുക്തമായ ശാസ്ത്രങ്ങള്‍ ജല്‍പിച്ച് കാലം വ്യര്‍ത്ഥമാക്കരുത്. പാലില്‍വെള്ളമെന്നപോലെ മനസ്സില്‍ ബുദ്ധി കലര്‍ന്നിരിക്കുന്നു.



ക്ഷീരത്തെ മനസ്സായും നീരത്തെ ബുദ്ധിയായും കരുതുക. രണ്ടും തമ്മില്‍ ചേര്‍ന്നാല്‍ പിരിക്കുവാന്‍ വളരെ പ്രയാസമാണ്. പക്ഷേ, മെല്ലെ തീയില്‍വെച്ചു വെള്ളം വറ്റിച്ചെടുത്താല്‍ പാല്‍ നല്ലതായിമാറുന്നു. ഔഷധങ്ങള്‍ ഉപയോഗിച്ച് പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അവ രണ്ടും ഉപയോഗയോഗ്യമല്ലാതെയാകുന്നു.



ഗുരുവിന്റെ വാക്കുകളാണ് അഗ്നിജ്വലിപ്പികാനുള്ള ഇന്ധനം. ശാസ്ത്രമാണു അഗ്നി. അഗ്നി കത്തി ജ്വലിക്കണമെങ്കില്‍ ഇന്ധനം ഇല്ലാതെ സാധിക്കുമോ? ഈശ്വരകാരുണ്യമാകുന്ന പാത്രത്തില്‍ വെള്ളംകലര്‍ന്ന പാല്‍(മോഹബുദ്ധി ചേര്‍ന്ന മനസ്സ്) പകര്‍ന്ന് ആചാര്യവചനങ്ങളാകുന്ന വിറകുകള്‍ കൊണ്ടുജ്വലിക്കുന്ന ശാസ്ത്രത്തീയില്‍വെച്ച് വെള്ളമശേഷവും വറ്റിച്ചാല്‍ നല്ല പാലു ലഭിക്കും. മനസ്സ് ശുദ്ധമാകും.



ഗുരുവാക്യാനുസാരംശാസ്ത്രം പഠിച്ച് എന്റെ കരുണയേറ്റുവാങ്ങി ധ്യാനം തുടങ്ങിയാല്‍ അവനു സല്‍ഗതിവരും . മറ്റെവിടേയും തിരയേണ്ട ആവശ്യമില്ല. ഞാന്‍ പറഞ്ഞത് സത്യമാണ്. ഗുരുവിന്റെ സഹായമില്ലതെ അഭ്യസിക്കുന്ന വിദ്യജാരസംസര്‍ഗ്ഗത്താലുണ്ടായ ഗര്‍ഭംപോലെയാണ്.



രാജശേഖരരാജാവ് മണികണ്ഠനെ വന്ദിച്ച് വീണ്ടും ചോദിച്ചു : ഗുരുനാഥന്റെ ലക്ഷണങ്ങളും അങ്ങയില്‍ ഭക്തിയുണ്ടാകാനുള്ളമാര്‍ഗ്ഗങ്ങളും അരുള്‍ചെയ്താലും. ആ ശാസ്ത്രങ്ങള്‍ ഏതൊക്കെയാണ് എന്നും കരുണയോടെ അരുള്‍ചെയ്താലും.



രാജാവിന്റെചോദ്യം ശ്രവിച്ച് സന്തുഷ്ടനായ മണികണ്ഠന്‍ പറഞ്ഞു: ധനത്തോടുള്ള ആശ മനസ്സിലില്‍ഇല്ലാത്തവനും ശിഷ്യര്‍ക്ക് എക്കാലവും നല്ലതുചെയ്യുന്നവനും തത്ത്വവേദിയുമായവനാണ് ഉത്തമ ഗുരുനാഥന്‍.



ഘോരമായ സംസാരദുഃഖത്തെ അറിഞ്ഞ് അതില്‍നിന്നു രക്ഷനേടാനായി എന്നോടു പ്രാര്‍ത്ഥിക്കുന്നവന്‍ ആരായാലും അവനെന്റെ ഭക്തനായിത്തീരുമെന്ന് അറിയുക. അഷ്ടരാഗങ്ങളാകുന്ന ശത്രുക്കളേ തട്ടിനീക്കാനുള്ള മാര്‍ഗ്ഗം വിസ്തരിച്ച് ഉപദേശിച്ചുതരുന്നത് ഏതോ അതുതന്നെയാണ് ശാസ്ത്രം.



ശിഷ്യന്മാരുടെ സമ്പത്ത് അപഹരിക്കുവാന്‍ ഗുരുക്കന്മാര്‍ പെരുകും. ശിഷ്യന്മാരുടെ ദുഃഖം നീക്കുവാന്‍ മാര്‍ഗ്ഗം ചിന്തിക്കുന്ന ഗുരുക്കന്മാര്‍ ദുര്‍ല്ലഭമാണ്. എന്നെ നിഷ്‌ക്കാമഭക്തിയോടെ സ്മരിക്കുന്നവരുടെ മനസ്സില്‍ ഞാന്‍ ഗുരുവായും പരനായും(ഈശ്വരനായും) നിലകൊള്ളും. അപ്പോള്‍ അവര്‍ നിര്‍ഗ്ഗുണരായിത്തീരും. അവര്‍ക്ക് പിന്നീടൊരു ജന്മമില്ല.



പന്തളഭൂപതേ, ഞാന്‍ ഇപ്പോള്‍ ഇത്രയും ചുരുക്കിപ്പറഞ്ഞതാണ്. എന്നെ സേവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പിന്നീട് ഞാന്‍ വിശദമായി പറഞ്ഞുതരുന്നതാണ്. ഇത്രയുംപറഞ്ഞ് കരുണാകരനായ ശിവപുത്രന്‍ നിലകൊണ്ടു. ചിത്തത്തില്‍ അത്യന്തം ഭക്തിയോടെ മഹാരാജാവ് മണികണ്ഠനെ വന്ദിച്ചു.



ഘോരസംസാരമാകുന്ന ആതപം മണികണ്ഠന്റെ സാരമേറിയ വാക്കുകളാല്‍ നീങ്ങിപ്പോകുന്നതുപോലെ സൂര്യാതപവും(വെയില്‍) നീങ്ങിത്തുടങ്ങി. സമയം സന്ധ്യയായി. താമരമൊട്ടിനെ വെല്ലുന്ന കൊങ്കത്തടത്തില്‍ കുങ്കുമരാഗം ചാര്‍ത്തിയ സന്ധ്യയാകുന്ന പെണ്‍കൊടി വന്നുചേര്‍ന്നു.



സായാഹ്ന ശംഖനാദം മുഴങ്ങുന്നതുകേട്ട് മഹാരാജാവും സഭാവാസികളും മണികണ്ഠനും സന്തോഷപൂര്‍വ്വം സന്ധ്യയെ വന്ദിച്ചു. സന്ധ്യാസമയത്തിന് അനുയോജ്യമായ ആഹാരങ്ങള്‍ കഴിച്ച് അവര്‍ തൃപ്തരായി വിശ്രമിച്ചു. വല്ലാത്ത സംസാരക്കൂരിരുള്‍മാറി പ്രകാശംവരുന്നതുപോലെ സൂര്യതേജസ്സിനാല്‍ വീണ്ടും ലോകമെല്ലാം പ്രകാശിച്ചു.



മണികണ്ഠസ്വാമിയുടെ വദനംപോലെ താമരപ്പൂക്കള്‍ വിടര്‍ന്നു നിന്നു. അവയില്‍വണ്ടുകള്‍ മുരണ്ടു നടന്നു. അതുകേട്ടാല്‍ അവ മണികണ്ഠനെ സ്തുതിക്കുകയാണോ എന്നുതോന്നും. പ്രഭാതശംഖനാദം കേട്ടുണര്‍ന്ന് പ്രാതകൃത്യങ്ങളെല്ലാം നിര്‍വഹിച്ച് നിത്യനൈമിത്തിക കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ഭക്ഷണം കഴിച്ചശേഷം രാജാവും പരിവാരങ്ങളും വീണ്ടും സഭാമണ്ഡപത്തിലെ സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുന്നരുളുന്ന സ്വാമിയെ വന്ദിച്ചു. ഭക്തിയോടെ മഹാരാജാവ് വീണ്ടും ഭൂതനാഥനോടൂ ചോദിച്ചുതുടങ്ങി(എട്ടാം അദ്ധ്യായം സമാപിച്ചു)


സുകേഷ് പി. ഡി.

ശുഭചിന്ത



അനാവശ്യമായ ഭയമാണ് ആത്മവിശ്വാസ കുറവിന്റെ അടിസ്ഥാന കാരണം........,


എന്ത് കാര്യവും ചെയ്യുന്നതിന് നമ്മുക്ക് തടസ്സമായിത്തീരുന്നതിന് കാരണം ഭയമെന്ന വികാരമാണ്...........,


ഈ ഭയം ഉടലെടുക്കുന്നത് നമ്മുടെ തെറ്റായ സങ്കല്പങ്ങളിൽ നിന്നാണ്.......,


എന്നെ കൊണ്ടിതിന് കഴിയും എന്ന ബോധം എത് രംഗത്തും നമ്മെ മുൻപന്തിയിലെത്തിക്കും.......,


ചെയ്യുന്ന ഓരോ പ്രവൃത്തിയിലും സംതൃപ്തി കണ്ടെത്തുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കും..........!


ശ്രീകൃഷ്ണസ്തുതികൾ



കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ


കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം 

കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വളമോതിരവും ചാർത്തി
ഭംഗിയോടെ മുമ്പിൽ കാണാകേണം.

കീർത്തി ഏറിടും ഗുരുവായൂർ മേവുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കൂത്താടീടും പശുക്കുട്ടികളുമായിട്ടൊത്തു -
കളിപ്പതും കാണാകേണം.

കെട്ടിയിട്ടിടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം

കേ കീകളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലേ വരുത്തിയ
ലോകൈകനാഥനെ കാണാകേണം

കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലിമേയ്ക്കുന്നതും കാണാകേണം

കൗതുകമേറിയോരുണ്ണി ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസ സഹോദരിതന്നിൽ പിറന്നോരു
വാസുദേവൻ തന്നെ കാണാകേണം


കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം)



ഇത് ദുര്‍ഗ്ഗാസൂക്തമെന്നും പഞ്ചദുര്‍ഗ്ഗാമന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുര്‍ഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുര്‍ഗ്ഗാസൂക്തത്തില്‍ അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ്സ്‌ എന്നിവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്രം അത്യുത്തമം ആകുന്നു.
ഭഗവതിസേവയില്‍ വലിയ വിളക്കിലെ അഞ്ച് തിരികളും കത്തിക്കുന്നത് ദുര്‍ഗ്ഗാസൂക്തത്തിലെ ഓരോ മന്ത്രവും ജപിച്ചുകൊണ്ടായിരിക്കും.
ദുര്‍ഗ്ഗാദേവിയ്ക്ക് അഭിഷേകസമയത്തും ദുര്‍ഗ്ഗാസൂക്തം ജപിക്കുന്നു. സകലവിധ കാര്യസാദ്ധ്യത്തിനും ദുര്‍ഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി അത്യുത്തമം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.


ചന്ദ്രദശയും ചന്ദ്രാപഹാരവും ഉള്ളവരും, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാരും, കര്‍ക്കടകക്കൂര്‍ ആയവരും (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം), ചന്ദ്രന്‍ നീചരാശിയായ വൃശ്ചികത്തില്‍ നില്‍ക്കുന്നവരും (വിശാഖം-അവസാനപാദം, അനിഴം, കേട്ട), ഒമ്പതാംഭാവാധിപനായ ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നില്‍ക്കുവരും സ്ഥിരമായി ദുര്‍ഗ്ഗാസൂക്തം ഭക്തിയോടെ ജപിക്കുന്നത് വളരെ നല്ലതാണ്.
രാത്രിയില്‍ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.



ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കും.



ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
1) " ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
       സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി
       വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:


2)  താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം
      ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ:


3)  അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
     പൂശ്ച പൃഥ്വി ബഹുലാ ന
     ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ:


4) വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി
     അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം


5)  പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്
      സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:"

Wednesday, December 27, 2017

ഭൂതനാഥ ഗീതാപ്രാരംഭം - കലിയുഗവരദന്റെ മഹിമകളിലൂടെ # 32



sree-ayyappan





സൂതന്‍ പറഞ്ഞു: മണികണ്ഠന്റെ ജനനത്തേക്കുറിച്ചും അവതാരലക്ഷ്യത്തേക്കുറിച്ചും അഗസ്ത്യമഹര്‍ഷി പന്തളരാജാവിനോടു പറഞ്ഞു. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് ഖേദവും, ഭീതിയും, സന്തോഷവും, ഭക്തിയും, ആദരവും, അത്ഭുതവും കലര്‍ന്ന മനസ്സോടെ രാജശേഖരമഹാരാജാവ് മണികണ്ഠന്റെ പാദങ്ങള്‍ വന്ദിച്ചു സ്തുതിച്ചു


വന്ദേ ഹരിഹരനന്ദന! ഹേമണി
കന്ധരാ! സ•യ! ചി•യ! സുന്ദര!
പുണ്യപൂര്‍ണ്ണ! പുരുഷോത്തമ! ശങ്കര!
പുണ്ഡരീകേക്ഷണ! ദേവ! ദയാനിധേ!



അവിടുന്ന് പന്തളരാജധാനിയില്‍ വസിക്കാന്‍ ആരംഭിച്ചതുമുതല്‍ നിന്തിരുവടിയുടെ പരമാര്‍ത്ഥം അറിയാതെ ഞാന്‍ എന്തെങ്കിലും ധിക്കാരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍അതെല്ലാം ദയാപൂര്‍വ്വം ക്ഷമിച്ചാലും. ദുഷ്ടനായ മന്ത്രി ചെയ്ത ദുഷ്പ്രവൃത്തികള്‍ ഒന്നാലോചിച്ചാല്‍ പൊറുക്കാവുന്നതല്ല. കഷ്ടം! എന്റെ ഭാര്യയേക്കൂടി വച്ചു കാപട്യവാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത് ഓര്‍ക്കുമ്പോള്‍ മന്ത്രിയെ ശിക്ഷിക്കാതെ വിട്ടയയ്ക്കാനും എനിക്കുതോന്നുന്നില്ല. വിഭോ, അങ്ങയുടെ കല്‍പ്പനപോലെ എല്ലാംചെയ്യുന്നതിനാണ് എനിക്കുതാല്‍പര്യം. സുന്ദരാംഗനായ ഭഗവാനേ, അങ്ങയുടെ കൂടെവന്നിട്ടുള്ള ദേവവൃന്ദങ്ങളാകുന്ന പുലിക്കൂട്ടത്തെ തിരിച്ചയച്ചാലും. അല്ലെങ്കില്‍ നാട്ടുകാരെല്ലാം വല്ലാതെ ഭയന്നുവലയും. സര്‍വജ്ഞനും, സര്‍വേശനും, ശര്‍വാത്മജനുമായ ജഗല്‍പതേ, എന്റെ മനസ്സിലുള്ളതെല്ലാം അറിയുന്നവനാണ്അങ്ങ്. എന്റെ ഉള്ളില്‍ അല്‍പം പോലും ഗര്‍വ്ഉണ്ടാകാതെസര്‍വദാ എന്നെ കാത്തുരക്ഷിച്ചാലും.


ഇങ്ങനെയെല്ലാം പറഞ്ഞു ഭക്തിപൂര്‍വം ഭഗവാന്റെ പാദം വന്ദിച്ച് രാജാവ് നിലകൊണ്ടു. ഭൂതനാഥന്റെ നിര്‍ദ്ദേശാനുസാരം പുലിക്കൂട്ടം അപ്രത്യക്ഷമായി. ഈ കാഴ്ചകളെല്ലാം വീക്ഷിച്ച പ്രജകള്‍ വിസ്മയിച്ചു. പന്തളരാജനെ ആലിംഗനം ചെയ്ത് ദയാവാരിധിയായ ഭൂതേശന്‍ പറഞ്ഞു: ദേവകാര്യം സാധിക്കുന്നതിനായാണു ഞാന്‍ അങ്ങയുടെ കൊട്ടാരത്തില്‍ സന്തോഷപൂര്‍വം വസിച്ചത്. ഇഷ്ടമുള്ള വരംചോദിച്ചുകൊള്ളുക. ചാഞ്ചല്യം കൂടാതെ ഞാന്‍ നല്‍കുന്നതാണ്. മന്ത്രിയെ അങ്ങ് ഒരുകാലത്തും ശിക്ഷിക്കരുത്. മന്ഥരയേപ്പോലെ മന്ത്രിയേയും കൈകേയിയേപ്പോലെ പത്‌നിയേയും ദശരഥനേപ്പോലെ അങ്ങയേത്തന്നെയും രാമനേപ്പോലെ എന്നേയും കരുതുക. അല്ലയോ ഭൂമിപതേ, അങ്ങേയ്ക്ക് നല്ലതുവരുന്നതാണ്.


ഭൂതനാഥന്റെ വാക്കുകള്‍കേട്ട് സന്തോഷപൂര്‍വം കൈകള്‍കൂപ്പി രാജാവ് പറഞ്ഞു: നിന്തിരുവടിയുടെകാരുണ്യം എല്ലാകാലത്തും എന്നില്‍ ഉണ്ടായിരിക്കുന്നതിലും കവിഞ്ഞ ഒരാഗ്രഹവും എനിക്കു മനസ്സിലില്ല. എന്നിരിക്കിലും; ജനനമരണങ്ങളില്‍ നിന്ന് മുക്തനാവാനുള്ള വരം അവിടുന്ന് എനിക്കു നല്‍കിയാലും. എന്റെവംശത്തെ രക്ഷിക്കുവാനായി അവിടുന്ന് എന്നും എന്റെകൊട്ടാരത്തില്‍ വാഴണം. കാമവൈരിയുടെ നന്ദനനായ ദൈവമേ, ഇതല്ലാതെ എനിക്കൊരു ആഗ്രഹവുമില്ല.



രാജാവിന്റെവാക്കുകള്‍കേട്ട് ഭൂതനാഥന്‍ അരുള്‍ചെയ്തു: മഹാരാജാവേ,
ജനനമരണദുഃഖങ്ങള്‍ ഇല്ലാതെയാവാന്‍ കര്‍മ്മനാശം തന്നെ വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഭവാന്‍ കേള്‍ക്കുക. ഇത്രയും പറഞ്ഞ് അഗസ്ത്യമഹര്‍ഷിയെ കടാക്ഷിച്ച് ഭഗവാന്‍ നിന്നു. അതു കണ്ട് അഗസ്ത്യമഹര്‍ഷി മണികണ്ഠനോട് ആദരവോടെ പറഞ്ഞു: അവിടുന്നുതന്നെ ഇന്നു പന്തളരാജനു തത്ത്വോപദേശം ചെയ്യണം. ഭൂമിയില്‍ വസിക്കുന്നവര്‍ക്കെല്ലാം പ്രയോജനപ്രദമായ ഭൂതനാഥഗീതയായി അത്അറിയപ്പെടും. ഇങ്ങനെ പറഞ്ഞ് ഭൂതേശപാദങ്ങള്‍ പ്രണമിച്ച് അഗസ്ത്യന്‍ മറഞ്ഞു.



നേരം ഉച്ചയായതിനാല്‍ രാജാവും മറ്റുള്ളവരും കുളിച്ച് ശുദ്ധിവരുത്തി. തുടര്‍ന്ന് ബ്രാഹ്മണരോടൊരുമിച്ച് അര്‍ഘ്യാദികള്‍ നടത്തി ആദരപൂര്‍വ്വം മണികണ്ഠനു പാലും, പഴവും, പഞ്ചസാരയും, ഗുളവുമെല്ലാം രാജാവ് നിവേദിച്ചു. ആനന്ദമോടെ രാജശേഖരനൃപനും ഭക്ഷണം കഴിച്ചു.. സ്വര്‍ണ്ണ സിംഹാസനത്തില്‍ മണികണ്ഠനെ ഇരുത്തിയശേഷം ദണ്ഡനമസ്‌ക്കാരംചെയ്ത രാജാവും ബ്രാഹ്മണരും നിലത്തുവിരിച്ച പുലിത്തോലില്‍ ഇരുന്നു. മഹാരാജ്ഞിയും മന്ത്രിയും മണികണ്ഠനെ വന്ദിച്ച് ചിന്താകുലരായി കണ്ണീര്‍വാര്‍ത്തു നിന്നു. അവരെ കാരുണ്യപൂര്‍വം കടാക്ഷിച്ചുകൊണ്ട് മണികണ്ഠസ്വാമി പറഞ്ഞു: നിങ്ങള്‍ എന്തിനു കരയുന്നു?. എന്തുദുഃഖമാണു ഇപ്പോള്‍ നിങ്ങളെ അലട്ടുന്നത്? എന്നെ വധിക്കാന്‍ ശ്രമിച്ചിട്ടു ഫലിക്കാത്തതിനാലാണോ ഈ ദുഃഖം?. ദേവകാര്യാര്‍ത്ഥമായിട്ടായിരുന്നു നിങ്ങളുടെ പ്രവൃത്തി. അതിനാല്‍ നിങ്ങള്‍ക്കു യതൊരു പാപവുമില്ല. എന്നാല്‍ ഇനി മേലില്‍ ഇത്തരം ദുഷ്ചിന്തകള്‍ മനസ്സില്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. രാജ്ഞിയോടും മന്ത്രിയോടും ഇങ്ങനെ പറഞ്ഞശേഷം ഭൂതനാഥന്‍ മഹാരാജാവിന് ഉപദേശം നല്‍കുവാന്‍ ആരംഭിച്ചു.

ശുഭചിന്ത





സ്വാർത്ഥതമനുഷ്യനെകീഴടക്കിയവർത്തമാനകാലത്ത് സമൂഹത്തിന്റെ ശരിയായ നിലനിൽപിന് പരസ്പര സാഹോദര്യം കൂടിയേ കഴിയൂ


 നന്മയുടെ ഈ വെളിച്ചം അഥവാ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിന് സമർപ്പിക്കേണ്ടത് നമ്മളാണ്.


വീട്ടിലും നാട്ടിലുമെല്ലാം സാഹോദര്യത്തിന്റെ വക്താക്കളായി നിലകൊളളാൻ നമ്മൾ സദാ സന്നദ്ധരാകണം.


പണമോപദവിയോമറ്റുഭൗതികാനുഗ്രഹങ്ങളോസാഹോദര്യ ചിന്തകൾക്കും ചെയ്തികൾക്കുംതടസ്സമാകരുത്


സാഹോദര്യ കാര്യത്തിലുംചെറിയവർക്ക് മാതൃകവലിയവർ തന്നെയാവട്ടെ!!

ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തി




ഭൂലോക വൈകുണ്ഡം എന്ന ഖ്യാതി നേടിയ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.


ഗുരുപവനപുരിയിൽ ഒരു ദിവസം മുതൽ ഒരു വര്ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. 


ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തിൽ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി  വരുത്തി ക്ഷേത്രദര്ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടിൽ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാൽ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.


അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങൾ യാഗാഗ്നിയിൽ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയൻ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരിൽ ഭജനമിരിയ്ക്കാൻ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീർഥയാത്രക്കിടയിൽ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലിൽ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തിൽ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനർനിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.


മേല്‍പുത്തൂർ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരിൽ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.
മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗഭൂമിയിൽ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂർ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. 


ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോൾ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂർ.
കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങൾ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്.  കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാർ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. പന്ത്രണ്ട്ഭാവങ്ങളിൽ ഭഗവാൻ ദർശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.

ശ്രീകൃഷ്ണസ്തുതികൾ



ത്രിച്ചംബരത്തപ്പനെ വാഴ്ത്തികോണ്ടുള്ള, നാമശകലങ്ങൾ.  പണ്ടു മലബാറിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും ചോല്ലുമായിരുന്നു



ഉദയഗിരി ചുവന്നു ഭാനുഭിംഭം വിളങ്ങി
നളിനമുകുളജാലേ മന്ദഹാസം വിടർന്നു
പനിമതി മറവായി ശംഖനാഥം മുഴങ്ങി
ഉണരുക കണികാണ്മാനമ്പരേ ത്രിച്ചമ്പരേശാ

ത്രിച്ചംബരത്തു പെരുമാൾക്കു ചെറുപ്പമെന്നുച്ചേർ വിളിച്ചു പറയുന്നിതു ലോകരെല്ലാം

വിശ്വം ചമക്കുമുടനെയതു കാത്തടുക്കും
വിശ്വൈകനാഥനു കളിപ്പുരയെന്നപോലെ


വെളുത്ത വെന്നീരണിയുന്നു ദേഹം
വെളിച്ചമേ കണികാണ്മതിനുണ്ട് കാംക്ഷ
തളിപ്പറമ്പ് അന്പിന തമ്പുരാനെ
കനക്കവേ ഞാനിതാ കൈതോഴുന്നേൻ


ചിറ്റാടയും ചെറുചിലമ്പ് മോരോണവില്ലും
പോന്തലിയും കനക ചേലകൾ പൂണ്ട ദേഹം
ത്രിച്ചംബരത്തു ശ്രീയുൽസവ വേലകാണാൻ
ക്രിഷ്ണാ നിനക്കായ് സന്തതം കൈതോഴുന്നേൻ


പുലർന്നുതേ ദേവകി നന്ദനാ കേൾ
വിരിഞ്ഞുതേ താമരയമ്പൽ കൂമ്പി
നടന്നുതേ കാലികൾ കാടുതോറും
ഉണരാത്തതെന്തെന്നുടെ വാസുദേവാ


വ്രിന്ദാവനത്തിൽ മരുവീടിന വാസുദേവാ
നിന്നോടെനിക്കു ചെറുതായോരു ചോദ്യമുണ്ട്
ധതിയുറി തൊടുവാൻ നീളമില്ലാത്ത നീ
ചെന്ന് ത്രിഭുവനമീരടിയായളന്ന വാറെങ്ങനെ വാസുദേവാ


അണ്ണാക്കിൽ തങ്ങി വെണ്ണക്കഷ്ണമലിയുവാനെന്നു
കള്ളക്കണ്ണീരോടും യശോദക്കുടയ മ്രിദു തുകിൽ തുണ്ട്
തൂങ്ങിപ്പിടിച്ചും തിണ്ണം ശാഠ്യം പിടിച്ചും
കണ്ണനുണ്ണിക്കുടൻ താൻ കണ്ണിൽ കാരുണ്യപൂരം
കവിത വിതരുമെൻ നാക്കു നന്നായിടട്ടെ


ഉണ്ണീ വാ വാ കുളിച്ചു കുറികളുമിട്ടുണ്ണണം
നീ കുമാരാ ഇന്നല്ലോ നിൻപിറന്നാൾ
ചളിപോടികളഞ്ഞു എന്നീവണ്ണം നടപ്പാൻ
എന്നീവണ്ണം യശോദവച്ചനാമതുകേട്ട്
മെല്ലെ ചിരിച്ചൊരുണ്ണി ശ്രീ ക്രിഷ്ണരൂപം
മമ ഹ്രിതി വാഴണം വാസുദേവാ



#ഭാരതീയചിന്തകൾ

Tuesday, December 26, 2017

ആലുവ ശിവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



ആലുവ ശിവക്ഷേത്രം ശിവൻ കിഴക്ക് ആലുവ ആലുവ എറണാകുളം ജില്ല



പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം.


എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്‍റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.പെരിയാറിന്‍റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി കൊണ്ട് പ്രശസ്തമായതാണ് ഈ ക്ഷേത്രം.
ആലുവ മഹാദേവക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്




പെരിയാറിലൂടെ സഞ്ചരിക്കുകയായിരുന്ന വില്വമംഗലം സ്വാമിയാര്‍ മണപ്പുറത്തെ ശിവചൈതന്യം തിരിച്ചറിഞ്ഞ് സ്വയംഭൂവായി അവിടെയുണ്ടായിരുന്ന ശിവലിംഗത്തിലേക്ക് ആ ചൈതന്യം ആവാഹിച്ച് ശിവപൂജ ചെയ്തു. സ്വാമിയുടെ പൂജയില്‍ സംപ്രീതനായ മഹാദേവന്‍ വില്വമംഗലത്തിന് മുന്നില്‍ പ്രത്യക്ഷനായി അനുഗ്രഹം നല്‍കി. സ്വാമിയും നാട്ടുകാരും ചേര്‍ന്ന് മണപ്പുറത്ത് ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായത്.
ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു.



വൃത്താകൃതിയില്‍ കെട്ടിയ പടികള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ചെറിയ ഒരു ആല്‍ത്തറ, ഇതിന് മുമ്പിലായി ഭൂനിരപ്പില്‍ നിന്ന് 3 അടിയോളം താഴെയാണ് പുരാതനമായി നിലനില്‍ക്കുന്ന തറയില്‍ സ്വയംഭൂവായ ശിവലിംഗം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്തായി ഗണപതി, ഭദ്രകാളി, അനന്തന്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. യഥാവിധി പ്രതിഷ്ഠിക്കാത്തതും പൂജകള്‍ ഒന്നും നടക്കാത്തതുമായ ഈ ദൈവീകശിലകളില്‍ ഭക്തജനങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ദേവീകചൈതന്യമുണ്ടായി എന്നാണ് പറയപ്പെടുന്നത്.
ആലുവശിവക്ഷേത്രത്തിന്‍റെ പടിഞ്ഞാറുള്ള ആൽ മരത്തിൽ നിന്നാണ് " ആലുവ " എന്ന പേരു വന്നതെന്ന് ഒരു വിശ്വാസം ഉണ്ട്. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ച് പിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. എന്നാൽ ആലല്ല ,ശിവക്ഷേത്രം തന്നെയാണ്‌ സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് വാദങ്ങളും ഉണ്ട്.



മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തതായി കരുതുന്നു.



ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ ഒരു പാമ്പിന്‍റെ വായയും നടുഭാഗവും വാലുമായി മൂന്നമ്പലങ്ങളെ (ശിവക്ഷേത്രം, കടുങ്ങല്ലൂരമ്പലം, തിരുവാല്ലൂരമ്പലം) ബന്ധിപ്പിക്കുന്ന ഒരു കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.



പ്രകൃതിയുടെ നിയന്ത്രണത്തില്‍ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലുവ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാര്‍ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുപ്പോഴാണ് ഇവിടെ ആറാട്ട് നടക്കുക എന്നത് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ചമ്രവട്ടം അയ്യപ്പക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കല്‍ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങള്‍



ഏകദേശം 11 ഏക്കറോളം വരുന്ന മണല്‍പ്പുറത്ത് ലക്ഷക്കണക്കിന് ആളുകൾ എല്ലാ ശിവരാത്രിക്കും ആലുവാമണപ്പുറത്ത് ശിവരാത്രിദിവസം രാത്രി ഉത്സവം ആഘോഷിക്കാൻ ഒത്തുകൂടുന്നു.ശിവരാത്രിക്കുശേഷമുള്ള ദിവസം രാവിലെ തീര്‍ത്ഥാടകര്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നു. ശ്രീരാമന്‍ ശിവരാത്രി ദിവസം ഇവിടെ ജഡായുവിനു കര്‍മ്മങ്ങള്‍ ചെയ്തുവെന്നു ഐതിഹ്യമുണ്ട്.


ദക്ഷിണഗംഗയായ പെരിയാര്‍ ആലുവയിലെത്തി രണ്ടായി പിരിയുന്നിടമാണ് ത്രിവേണി സ്‌നാനഘട്ടം. ഇവിടെ എത്തിച്ചേരുന്ന ജലം നീലക്കോടുവേലി എന്ന അപൂര്‍വ്വ ഔഷധ സസ്യത്തിന്റെ വേരുകള്‍ തട്ടിയാണ് ഒഴുകുന്നത് എന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനാല്‍ ഇവിടെ സ്‌നാനം ചെയ്യുന്നവര്‍ക്ക് ഉണര്‍വ്വും രോഗപ്രതിരോധശേഷിയും ലഭിക്കുമെന്നും പറയപ്പെടുന്നു.ഇത് മനസിലാക്കിയ തിരുവിതാംകൂര്‍ മഹാരാജാവ് ഇവിടെയെത്തുമ്പോള്‍ കുളിച്ച് തൊഴുന്നതിന് വേണ്ടി പുഴയുടെ തീരത്ത് ഒരു കൊട്ടാരം പണികഴിപ്പിച്ചു. ഇന്ന് അത് കേരള സര്‍ക്കാരിന്‍റെ അതിഥിമന്ദിരമാണ്.1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്.


ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ.



വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമേ ഇവിടെ ദിവസപ്പൂജയുള്ളൂ. ബാക്കി ഒമ്പത് മാസവും രണ്ട്‌നേരം നിവേദ്യം മാത്രമാണുള്ളത്.

മകരസംക്രമം മുതല്‍ വിഷു വരെയുള്ള കാലം ക്ഷേത്രത്തിലെ ഉത്‌സവക്കാലമാണ്. മകരവിളക്ക്, ശിവരാത്രിവിളക്ക്, കൊടിപ്പുറത്ത് വിളക്ക്, ഉത്രവിളക്ക്, വിഷുവിളക്ക് എന്നിങ്ങനെ പഞ്ചവിളക്കുകളും ഇവിടെ വളരെ പ്രധാനമാണ്.


വില്വമംഗലത്ത് സ്വാമിയാര്‍ സ്വയംഭൂവായ ശിവലിംഗത്തെ ദര്‍ശിച്ചത് മകരസംക്രമണത്തിലാണെന്ന കരുതിവരുന്നു. അതുകൊണ്ട് ഈ ദിവസം മകരസംക്രമണവിളക്കായി കൊണ്ടാടുന്നു. ഈ ദിനം മുതല്‍ കുംഭമാസത്തിലെ കറുത്ത വാവ് വരെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലില്‍ ശീവേലീവിഗ്രഹം പ്രതിഷ്ഠിച്ച് പൂജകള്‍ നടത്തുന്നു.


കൊടിയേറ്റമോ ആറാട്ടോ ഇല്ലാത്ത ഉത്സവമാണ് ആലുവ ശിവക്ഷേത്രത്തിലുള്ളത്. മീനമാസത്തിലെ തിരുവാതിര നാളില്‍ തുടങ്ങി ഉത്രം നാളില്‍ ഉത്സവം സമാപിക്കുന്നു. ഉത്സവം പ്രമാണിച്ച് നടക്കുന്ന ഏഴ് ദിവസത്തെ വിളക്കാണ് കൊടിപ്പുറത്ത് വിളക്ക്.

ശിവന് ഏറെ പ്രിയമുള്ള വഴിപാടാണ് അഭിഷേകം. ഈ ക്ഷേത്രത്തില്‍ എണ്ണമയമുള്ളതൊന്നും അഭിഷേകം നടത്താറില്ല. ശുദ്ധജലം, ഭസ്മം, കരിക്ക്, പാല്‍, പനിനീര് എന്നിവയാണ് പ്രധാനപ്പെട്ടവ.
ആയിരംകുടം അഭിഷേകം, ശംഖാഭിഷേകം എന്നിവയുമുണ്ട്.


അസ്ഥിസംബന്ധമായ അസുഖങ്ങള്‍ക്ക് വിറക് കൊണ്ട് തുലാഭാരവും, ആസ്ത്മയ്ക്ക് കയറും പാളയും നടയ്ക്ക് വയ്ക്കുന്ന ചടങ്ങും മഹാദേവക്ഷേത്രത്തിലെ വേറിട്ട വഴിപാടുകളില്‍ ചിലതാണ്.

കലിയുഗവരദന്റെ മഹിമകളിലൂടെ - പുലിവാഹനന്‍ (31)


ayaaapan

മഹിഷിയുടെ ശരീരം മറവുചെയ്തശേഷം ഭൂതനാഥന്‍ വാപരന്‍ എന്ന് പേരുള്ള ഭൂതത്തെ തന്റെ സമീപത്തേക്കു വിളിച്ചു. ശോഭനഗാത്രനായ മണികണ്ഠസ്വാമി വാപരനോടു പറഞ്ഞു: ഈസ്ഥലത്ത് ഒരു ആലയം പണികഴിപ്പിച്ച് ഭൂതവൃന്ദങ്ങളോടുകൂടി ഭവാന്‍ സന്തോഷപൂര്‍വം വസിക്കുക. പന്തളരാജനെ കണ്ട് ഞാന്‍ തിരികെവരുന്നതുവരെ  ഭക്തരെ സംരക്ഷിക്കുവാന്‍ ദുഷ്ടസത്വങ്ങളെ ഭൂതഗണങ്ങളോടൊരുമിച്ച് വേട്ടയാടി അമര്‍ച്ചചെയ്ത് ഇവിടെ വാസമുറപ്പിക്കുക. അലംഭാവമൊട്ടുമില്ലാതെ ഭക്തരെ സംരക്ഷിക്കുക.

വാപരനോട് ഇങ്ങനെ പറഞ്ഞശേഷം താപസകുലത്തെ ഒന്നാകെ കടാക്ഷിച്ച് പന്തളരാജധാനിയിലേക്ക് അന്തകാന്തകപുത്രനായ ഭൂതനാഥന്‍ പുറപ്പെട്ടു. ലോകത്തെ ഭരിക്കുന്ന നാഥനെ ചുമക്കുവാന്‍ തനിക്കുയോഗമുണ്ടായല്ലോ എന്ന സന്തോഷത്തോടെ ദേവേന്ദ്രന്‍ വ്യാഘ്രരൂപം ധരിച്ച് മണികണ്ഠനുമുന്നില്‍ നിന്നു. വ്യാഘ്രത്തിന്റെ പുറത്തേറി ഭഗവാന്‍ യാത്രയാരംഭിച്ചു.

ദേവവനിതകള്‍ പെണ്‍പുലികളായും ദേവന്മാര്‍ പുലിക്കുട്ടികളായും ഇന്ദ്രനോടൊപ്പംചേര്‍ന്നു പന്തളത്തേയ്ക്കു നടന്നു. മണികണ്ഠനും പുലിക്കൂട്ടവും പന്തളരാജധാനിയില്‍ എത്തി.

പുലികളെകണ്ടു പേടിച്ച് നഗരവാസികള്‍ ഭയഭീതരായി കോലാഹലശബ്ദത്തോടെ രക്ഷതേടിഅങ്ങുമിങ്ങും ഓടിത്തുടങ്ങി. മഹാരാജാവ് കുമാരനെ കാട്ടില്‍അയച്ചതുമൂലം ഇതാ നമുക്കു ഇപ്പോള്‍ നാട്ടിലും വസിക്കാനാവാത്ത അവസ്ഥയായിരിക്കുന്നു.

കാട്ടിലെ പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ട്ഒരുകേടും സംഭവിക്കാതെ ഇതാ മണികണ്ഠന്‍ വന്നിരിക്കുന്നു. ഇങ്ങനെ പറഞ്ഞു പലായനം ചെയ്യുന്ന പ്രജകളുടെ ശബ്ദംകേട്ട് രാജശേഖരരാജാവ് കൊട്ടാരത്തിന്റെ ഗോപുരവാതിലില്‍വന്നു നോക്കി. ഉഗ്രതയേറുന്ന ശാര്‍ദ്ദൂലത്തിന്റെ കഴുത്തിലേറി കയ്യില്‍ ചാപബാണങ്ങളോടും എണ്ണമറ്റ ഈറ്റപ്പുലികളോടും പുലിക്കുട്ടികളോടുംകൂടിവരുന്ന ശോഭന ഗാത്രനായ മണികണ്ഠനെ രാജാവ്കണ്ടു. ആനന്ദത്താല്‍ വിസ്മിതനായ മഹാരാജാവ്‌വൃക്ഷത്തെപ്പോലെ ചലിക്കാനാവാതെ നിന്നു.

പിതാവിനെ കണ്ട് ഭൂതനാഥന്‍ പെട്ടെന്നുതന്നെ പുലിപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തെ വന്ദിച്ചു പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ കാര്യം സാധിച്ചു പുലികളേയുംകൊണ്ട് ഇതാവന്നിരിക്കുന്നു.

ശീഘ്രംതന്നെ കിണ്ടിയുമായിവന്ന് പുലിപ്പാല്‍ കറന്നെടുത്ത് രാജ്ഞിക്കു നല്‍കാന്‍ ഭൃത്യന്മാരോട് ആജ്ഞാപിച്ചാലും. രാജ്ഞിയുടെഅസുഖം നിശ്ശേഷംമാറുന്നതാണ്. പാല്‍ ഉടന്‍ തന്നെ കറന്നെടുത്തില്ലെങ്കില്‍ പുലിക്കൂട്ടം വിശന്നുതളരും. ഇവയ്ക്ക് തിന്നാന്‍ എന്തെങ്കിലും നല്‍കുവാന്‍ നമുക്കു സാധിക്കുകയില്ല. പുലികള്‍കടിക്കും എന്നുവിചാരിച്ചു പാല്‍കറന്നെടുക്കാതിരിക്കരുത്.

ഞാന്‍ അവയെ പിടിച്ചു നിര്‍ത്തിക്കൊള്ളാം. ഈ വാക്കുകള്‍കേട്ടു ഭീതിയോടെ വിറച്ചുകൊണ്ട് ഗദ്ഗദപൂര്‍വ്വം മഹാരാജാവ് ഉത്തമപുരുഷനായ മണികണ്ഠസ്വാമിയോടു പറഞ്ഞു: എന്തിനായാണ് അവിടുന്ന് എന്നെ ഈ വിധമെല്ലാം പരീക്ഷിക്കുന്നത്? നിന്തിരുവടി ആരാണ്എന്ന് എന്നോടു അരുളിച്ചെയ്താലും. പുലിക്കൂട്ടത്തെ ഭവാന്‍ കൊണ്ടുവന്നതില്‍ എനിക്ക് അശേഷം അത്ഭുതമില്ല.

ദിവ്യമന്ത്രൗഷധങ്ങളാലും രത്‌നങ്ങളാലുമൊക്കെ ഇതു സാധിക്കുന്ന മനുഷ്യര്‍ പലരുമുണ്ട്എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും നിന്തിരുവടിയുടെ തേജസ്സുപോലെ ദിവ്യമായതേജസ്സ്ആര്‍ക്കും മന്ത്രൗഷധങ്ങളാല്‍ നേടിയെടുക്കാനാവില്ല. ഇത്രനാളും ഇല്ലാതിരുന്ന ദിവ്യതേജസ്സ് അങ്ങയുടെ തിരുമുഖത്ത്ഇന്നുകാണുകയാല്‍ അങ്ങ് എന്റെ പുത്രനാണ് എന്നുള്ള ഭാവം ഇന്നുമുതല്‍ എനിക്കില്ല. സത്യനായ ജഗദീശ്വരനാണ് അങ്ങ ്എന്ന് ഞാന്‍ ഇന്നുമുതല്‍ ഓര്‍ക്കുന്നതാണ്.

ധന്യനായ ഭവാന്‍ ഇവിടെ നിന്നും വനത്തിലേക്ക് പോയ അന്നുമുതല്‍ എന്റെ പത്‌നിയുടെ രോഗവും ശമിച്ചു. അതിനാല്‍ ഇനി പുലിപ്പാല്‍ ആവശ്യമില്ല. ഈ പുലികളെ വന്ന വഴിയേതന്നെ വനത്തിലേക്കുവിട്ടാലും. അങ്ങയുടെ തത്വമെല്ലാം വിസ്തരിച്ച് ഉപദേശിച്ചുതന്ന് പന്തളരാജനായ എന്നെ മുക്തനാക്കിയാലും’.

ഇപ്രകാരം മണികണ്ഠനെ വന്ദിച്ച് രാജശേഖരനൃപന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടെ താപസോത്തമനായ അഗസ്ത്യന്‍ വന്നുചേര്‍ന്നു. കുംഭോത്ഭവനും ലോപാമുദ്രയുടെപതിയുമായ അഗസ്ത്യമഹര്‍ഷിയെ വിധിപ്രകാരം മഹാരാജാവ് പൂജിച്ചു.

മഹര്‍ഷിയുടെ പാദപത്മങ്ങളില്‍ പ്രണമിച്ച് അതീവ പരിഭ്രമത്തോടെ രാജശേഖരന്‍ ചോദിച്ചു. മഹാമുനേ, പന്തളരാജ്യത്തിന്റെ ഭാഗ്യലക്ഷ്മിയായ മണികണ്ഠകുമാരന്‍ ആരാണ് എന്നുള്ളത് ഇത്രയുംകാലമായിട്ടും ഞാന്‍ അറിഞ്ഞില്ല. അത് അറിയുവാനുള്ള യോഗ്യത എനിക്ക് ഇല്ല എന്നറിയാം.എങ്കിലും അങ്ങ് അതെനിക്ക് പറഞ്ഞു തരുവാന്‍ ദയയുണ്ടാകണം.

രാജാവിന്റെ ചോദ്യംകേട്ട് അഗസ്ത്യമഹര്‍ഷി ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങള്‍ സ്മരിച്ചശേഷം മണികണ്ഠസ്വാമിയുടെ ജന്മലക്ഷ്യവും മറ്റും അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു.

വിസ്മയാവഹമായ ഭൂതനാഥചരിതം കേട്ട് രാജശേഖരമഹാരാജാവ് ആനന്ദവിവശനായി. (ആറാം അദ്ധ്യായം സമാപിച്ചു)

രാജശേഖരമഹാരാജാവിന് ഭൂതനാഥനായ ഭഗവാന്‍ ഉപദേശിച്ചു നല്‍കിയ അദ്വൈതശാസ്ത്രത്തിന്റെ സംഗ്രഹമായ ‘ശ്രീഭൂതനാഥഗീത’യാണു ഭൂതനാഥോപാഖ്യാനത്തിലെ ഏഴുമുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം.


സുകേഷ് പി. ഡി.



ശുഭചിന്ത




മറ്റുള്ളവരുടെ നേട്ടങ്ങൾ, ആശയങ്ങൾ,നിർദ്ദേശങ്ങൾ എന്നിവയെ കൊച്ചാക്കി കാണുന്നത് അല്പത്തമുള്ളവരാണ്...........,


അവരുടെ മഹത്ത്വങ്ങൾ അംഗീകരിക്കുവാൻ മഹത്തുക്കൾ എപ്പോഴും തയ്യാറായിരിക്കും........,


മറ്റുള്ളവരുടെ വിജയങ്ങൾ നിങ്ങളുടെ നേട്ടങ്ങളെ മറയ്ക്കുമെന്നുള്ളത് കൊണ്ട് അവയെ നിസ്സാരമായി കാണരുത്........!


അവരുടെ വിജയങ്ങളിലൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ആഹ്ലാദിക്കുവാൻ കഴിയുന്ന വിധത്തിൽ വലിയവനായിതീരാൻ മനസിനെ തയ്യാറാക്കണം..........,



ശ്രീകൃഷ്ണസ്തുതികൾ



ഉണ്ണിക്കണ്ണാ നിന്നെക്കാണാൻ
കാർമുകിലിൻ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
നറു പുഞ്ചിരിയോ നൂറഴക്....



നന്ദ നന്ദന ഗോവിന്ദാ..
നന്ദജ ബാലാ...
നാരായണ ഗോവിന്ദാ....
നന്ദ കിഷോരാ.....



മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് കാട്ടിലഞ്ഞി മാലയിട്ട്  നല്ലമുളം തണ്ടുമൂളി ഗാനമോടെ ഓടിവായോ വേണുഗാനമോടെ ഓടിവായോ... വേണുഗാനമോടെ ഓടിവയോ....


നീലാഞ്ജന സുന്ദരാ...
നീല ശ്യാമ മോഹനാ..... മായാമുരളീ..ധരാ മാധവാ.....
ഓ ഓ... ഒ ഓ....ഒ...


ഗോകുലജനരഞ്ചനാ
ഗോപീ വല്ലഭാ മായാമുരളീധരാ മാധവാ.... ഓ..ഓ...ഓഓഓ..


പീലികെട്ടി കാട്ടിലെല്ലാം
മേഞ്ഞിടുന്നോരുണ്ണിയല്ലേ
കണ്ണനല്ലേ കള്ളനല്ലേ
മായകാട്ടും മാരനല്ലേ
വിശ്വ മായ കാട്ടും മാരനല്ലേ
വിശ്വമായകാട്ടും മാരനല്ലേ...


കാളിയ നർത്തന ഗോവിന്ദാ കണ്മഷഹീനാ
കാറോളിവർണ്ണാ ഗോവിന്ദാ കാരുണ്യരൂപാ.. ആ.. ആ.. ആ......


നീലമുകിൽ ഭംഗിയോടെ
നീയണയും നാളതിനായ്
ഗോപജനം കാത്തിരിപ്പൂ
ഗോപബാലാ ഓടിവായോ
എന്റെ ഗോപ ബാലാ ഓടിവായോ
എന്റെഗോപബാലാ ഓടിവായോ...


ബോലുമാ..... ബോലുമാ.... ബോലുമാ ബോലുമാരേ... രാധാകൃഷ്ണാ... മുരളീ കൃഷ്ണാ... ബോലുമാരേ...ബോലുമാ..... ബോലുമാ.... ബോലുമാ ബോലുമാരേ... രാധാകൃഷ്ണാ... മുരളീ കൃഷ്ണാ... ബോലുമാരേ...



ഉണ്ണിക്കണ്ണാ നിന്നെക്കാണാൻ
കാർമുകിലിൻ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്
നറു പുഞ്ചിരിയോ നൂറഴക്..

Monday, December 25, 2017

മഹാവിഷ്ണുസ്തുതികൾ




നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



പാലാഴിവെണ്‍‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍‌വെച്ചു കണികാണാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ



കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ


കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ


നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : ആറാം അദ്ധ്യായം മഹിഷീമര്‍ദ്ദകന്‍ (29)

MAHISHI

സുന്ദരമഹിഷവുമായി പിരിയുന്ന മഹിഷി വീണ്ടും ദേവലോകം ആക്രമിക്കുന്നതും, ദേവന്മാരുടെ സ്തുതികേട്ട് ധര്‍മ്മശാസ്താവ് മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുന്നതും, മാളികപ്പുറത്തമ്മയുടെ ഉത്ഭവവും, പുലിക്കൂട്ടത്തോടൊപ്പം പന്തളരാജധാനിയിലെത്തിയ സ്വാമിയുടെ തത്വം രാജശേഖരമഹാരാജാവ് തിരിച്ചരിയുന്നതുമാണ് ആറാം അദ്ധ്യായത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.


സൂതന്‍ പറഞ്ഞു: പൊന്നമ്പലമേട്ടില്‍ ഭൂതനാഥസ്വാമി  വിശ്രമിക്കുന്ന അവസരത്തില്‍ മഹിഷി എന്തുചെയ്തുവെന്നുകേള്‍ക്കുക. സുന്ദരമഹിഷത്തോടൊപ്പം കാമകേളികളാടിമഹിഷി കഴിയാന്‍ ആരംഭിച്ചതോടെ രക്ഷിക്കാന്‍ ആരുമില്ലാതെ വലഞ്ഞ ദാനവന്മാര്‍ ഒത്തുചേര്‍ന്ന് ഒരുദിവസം മഹിഷിയുടെ മുന്നിലെത്തി.


അവര്‍ മഹിഷിയോടു പറഞ്ഞു: ധന്യയായ ഭവതിയെ മോഹിപ്പിക്കുവാന്‍ ദുര്‍ന്നയന്മാരായ ദേവകള്‍ നിര്‍മ്മിച്ചതാണ് ഈ സുന്ദരമഹിഷത്തെ. മഹിഷത്തെ കാമിച്ച് ഭൂതലത്തിലെ വനാന്തരങ്ങളില്‍ അലഞ്ഞുതിരിയുന്ന ഭവതിയെ കണ്ടിട്ട് ഞങ്ങള്‍ക്ക് അതിയായദുഃഖമുണ്ട്. ഇന്ദ്രാദിദേവന്മാര്‍ ഇപ്പോള്‍ ദേവലോകത്ത് സുഖിച്ചുവാഴുകയാണ്.


പാലാഴികടയാന്‍ സുരന്മാരോടൊരുമിച്ച് ഞങ്ങളും കഠിന പരിശ്രമംചെയ്തു. എന്നിട്ടും ഒരുതുള്ളി അമൃതുപോലും തരാതെ ഞങ്ങളെ പാതാളത്തിലേക്ക് ഓടിച്ചുവിട്ടു. ഞങ്ങളിനി എന്താണുചെയ്യേണ്ടത്? അമൃതപാനത്താല്‍ അതിശക്തരായിത്തീര്‍ന്ന അമരന്മാരോട് ഏറ്റുമുട്ടാന്‍ ഞങ്ങള്‍ അശക്തരായിരിക്കുന്നു. ദാനവന്മാര്‍ക്കെല്ലാം കഷ്ടകാലം വന്നുചേര്‍ന്നു കഴിഞ്ഞു.


ദാനവന്മാരുടെ വാക്കുകള്‍കേട്ട് മഹിഷികോപം കൊണ്ടുജ്വലിച്ചു. സുന്ദരമഹിഷത്തെ തല്‍ക്ഷണം ത്യജിച്ച മഹിഷി ബ്രഹ്മദേവന്റെ വരത്തേക്കുറിച്ച് ചിന്തിച്ചു. ആ വരത്തിന്റെ പ്രഭാവത്താല്‍ മുന്‍പുണ്ടായപോലെ എണ്ണമറ്റ മഹിഷീഗണം അവളുടെ ശരീരത്തില്‍ നിന്നും ആവിര്‍ഭവിച്ചു. ഇതേസമയം സുന്ദരമഹിഷം തന്റെ ദേഹം ത്യജിച്ച് തന്റെ ഉത്പത്തിക്കുകാരണമായ ത്രിമൂര്‍ത്തികളില്‍ ലയിച്ചു.


വന്‍പടയോടുകൂടി മഹിഷി ദേവലോകത്തിലെത്തി. ദാനവസേനയും മഹിഷസേനയും ഒത്തു പരമശക്തയായ മഹിഷി സ്വര്‍ഗ്ഗകവാടത്തിലെത്തി ഇടിമുഴക്കംപോലെ ഗംഭീരശബ്ദത്തില്‍ സിംഹനാദംചെയ്ത് ഇന്ദ്രനെ പോരിനു വിളിച്ചു  ദുര്‍മ്മതിയായ ഇന്ദ്രാ, നീ എന്നെ വഞ്ചിച്ച് അപഹരിച്ച നാകലോകം ഞാന്‍ തന്നെ വീണ്ടും അനുഭവിക്കുന്നതാണ്. എന്റെ പരാക്രമം നീ മുന്‍പേ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദേവന്മാരായ നിങ്ങളുടെ അഹങ്കാരമാകുന്ന കാട്ടാനക്കൂട്ടത്തെ സംഹരിക്കുവാന്‍ സിംഹിയെപ്പോലേ ഒറ്റയ്ക്ക് ഞാന്‍ വന്നിതാ നില്‍ക്കുന്നു. ദുര്‍ന്നയന്മാരായ നിര്‍ജ്ജരകീടങ്ങളേ, എന്നോടു പോരിനായ്‌വരിക.


മഹിഷിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍കേട്ട് ക്ഷുഭിതരായ ദേവകള്‍ വന്‍സൈന്യത്തോടൊപ്പം അസുരപ്പടയെ നേരിട്ടു. യാതൊരു അസ്ത്രവും മഹിഷിയുടെ ശരീരത്തില്‍ഏല്‍ക്കുകയില്ല എന്നു കണ്ട് ദേവകള്‍ വിഷണ്ണരായി. അവളുടെ പരാക്രമത്തില്‍ വലഞ്ഞ ദേവകള്‍ ഹരിഹരപുത്രനായ ധര്‍മ്മശാസ്താവിന്റെ പാദപങ്കജങ്ങള്‍ സ്മരിച്ചു.


തങ്ങള്‍ക്കു ഭഗവാന്‍ മുന്‍പേ നല്‍കിയവരത്തെക്കുറിച്ച് ഓര്‍മ്മിച്ച അവര്‍ ഭക്തിപൂര്‍വം ശാസ്താവിനെ ഭജിക്കാനൊരുമ്പെട്ടു. ദക്ഷിണദിക്കിലെ പമ്പാനദിയുടെ തീരത്തുചെന്ന് അവര്‍ ദക്ഷാരിസുതനായ ശാസ്താവിനെ സ്തുതിച്ചുതുടങ്ങി


ഓം നമസ്‌തേ ഭഗവതേ, നാരായണായ നമോ
നമസ്‌തേ ഭഗവതേ, പാര്‍വ്വതീശായ നമഃ
ഘോരസംസാരാര്‍ണ്ണവതാരകായതേ നമഃ
താരകബ്രഹ്മരൂപധാരിണേ നമോ നമഃ
ഭൂതനാഥായ നമോ ബോധരൂപായ നമോ
പൂതരൂപായ നമോ പുണ്യപൂര്‍ണ്ണായ നമോ
ഓം എന്ന വര്‍ണ്ണത്രയമൊന്നായിവിളങ്ങീടു
മോങ്കാരരൂപായതേ നമസ്‌തേ നമസ്‌ക്കാരം
നമസ്‌തേ പകാരായസാദരം നമസ്‌ക്കാരം
നമസ്‌തേരേഫാന്തായസമസ്‌തേശായ നമഃ
നമസ്‌തേയകാരായ നമസ്‌തേഗോകാരായ
നമസ്‌തേ പകാരായ നമസ്‌തേതകാരായ
നമസ്‌തേരേഫാന്തായ നമസ്‌തേ നകാരായ
നമസ്‌തേമകാരായ നമസ്‌തേ നമോ നമഃ
നമസ്‌തേഹരിഹരനന്ദനായതേ നിത്യം
സമസ്തദുഃഖങ്ങളുമൊഴിച്ചുകൊള്ളേണമേ
വിശ്വകര്‍ത്താവേ! പരിപാലയജഗത്പതേ!
വിശ്വഭര്‍ത്താവേ! ജയവിശ്വഹര്‍ത്താവേ! ജയ
ജീവികള്‍ക്കെല്ലാമേകരൂപമാംജീവനാകും
ദേവദേവനാം ഭവാനെപ്പൊഴുംജയിച്ചാലും
ജന്മ•ദുഃഖങ്ങളെല്ലാംതീര്‍ത്തരുളീടുന്നൊരു
ധര്‍മ്മശാസ്താവേ! ജയിച്ചീടുകസദാകാലം
പന്തളഭൂമീശന്റെ പുണ്യപുഞ്ജമായീടും
സന്താനദൃമം പൂത്തുകായ്ച്ചു നിന്നീടും പോലെ
ചന്തംചിന്തീടുന്നൊരു നിന്തിരുപാദങ്ങളെ
ചിന്തചെയ്തീടുന്നോര്‍ക്കുസന്താപമുണ്ടാകുമോ?
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)



ഇങ്ങനെ സ്തുതിച്ച് ദേവവൃന്ദം ഭക്തിപരവശരായി നൃത്തംചെയ്തു. (ധര്‍മ്മശാസ്താവിന്റെ അഷ്ടാക്ഷര മന്ത്രമായ ഓം പരായഗോപ്‌ത്രേ നമഃ ഈ സ്തുതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു).


സ്തുതി സ്വീകരിച്ച ഭക്തവത്‌സലനും പുരുഷോത്തമനുമായ ഭൂതനാഥന്‍ ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷനായി. ഭഗവാന്‍ അമരന്മാരോടു പറഞ്ഞു: നിങ്ങളാല്‍ സ്തുതിക്കപ്പെട്ട ഞാന്‍ ഇതാ വരദായകനായി വന്നിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം അറിയിക്കുക.  ആര്യതാതനായ ഭൂതനായകസ്വാമി ഇങ്ങനെ കാരുണ്യാമൃതം ചൊരിഞ്ഞ് അരുളിച്ചെയ്തപ്പോള്‍ ദേവന്മാര്‍ ഭഗവാനെ വന്ദിച്ച് ഒന്നുംമിണ്ടാതെ വിഷാദമോടെ മൗനം പൂണ്ടു നിന്നു.



ആദിതേയന്മാരുടെ അവസ്ഥ മനസ്സിലാക്കിയ ഭൂതനാഥന്‍ ഇന്ദ്രനോടു പറഞ്ഞു : ദുര്‍മ്മദമേറിയ മഹിഷിയുടെ മദം നശിപ്പിച്ച് സ്വര്‍ഗ്ഗലോകം ഭവാനു ഞാന്‍ നല്‍കുന്നതാണ്. മാത്രമല്ല, മേലില്‍ ഇങ്ങനെയുള്ള ദുഃഖങ്ങളുണ്ടായാല്‍അവയും ഞാന്‍ തന്നെ പരിഹരിച്ചുതരുന്നതാണ്. നിങ്ങള്‍ചൊല്ലിയ ഈ സ്തുതി നിറഞ്ഞ ഭക്തിയോടെ ജപിക്കുന്നവരാരോ അവര്‍ ഉത്തമജ്ഞാനികളായി ഭവിക്കും. അവര്‍ക്ക്ഒരുകാലത്തും ദുഃഖമുണ്ടാവുകയില്ല.



മകരലഗ്നത്തിലേക്ക് സൂര്യന്‍ കടക്കുന്ന  വേളയിലോ മന്ദവാസരങ്ങളിലോ(ശനിയാഴ്ചകളിലോ) ഉള്ളില്‍ ഭക്തിയോടെ ഈ സ്‌തോത്രം ജപിക്കുന്നവന്‍ എനിക്കു പ്രിയങ്കരനാകും. ഇതുസത്യമാണ്.ഇങ്ങനെ അരുള്‍ചെയ്ത് ഭൂതവൃന്ദത്തോടൊപ്പം ഭൂതനാഥസ്വാമി സ്വര്‍ഗ്ഗലോകത്തിലെത്തി. ആയുധപാണിയായിവന്നുചേര്‍ന്ന ആര്യതാതനെക്കണ്ട് കോപിച്ച മഹിഷിതന്റെ ഉഗ്രമായശൃംഗങ്ങള്‍(കൊമ്പുകള്‍) കുലുക്കി യുദ്ധത്തിനു പുറപ്പെട്ടു.


കൊമ്പുകള്‍ കൊണ്ടു ഭൂതനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച മഹിഷിയെ ഭൂതനാഥന്‍ കോപത്തോടെ കൊമ്പുകളില്‍ പിടിച്ചുയര്‍ത്തി ആകാശത്തു വട്ടംകറക്കി. കുട്ടികള്‍ വടി വട്ടംകറക്കി  കളിക്കുന്ന ലാഘവത്തോടെ ശാസ്താവ ്മഹിഷിയെ ചുഴറ്റിയശേഷം ഭൂമിയിലേക്ക് എറിഞ്ഞു. പമ്പാനദിയുടെ പടിഞ്ഞാറുഭാഗത്ത് അലസാനദിയുടെ(അഴുതയാറിന്റെ) തീരത്താണു മഹിഷി വന്നുവീണത്.


ഭൂമിയില്‍ നിന്നും മഹിഷി എഴുന്നേല്‍ക്കുന്നതിനു മുന്‍പേ മണികണ്ഠസ്വാമിമഹിഷിയുടെ ശരീരത്തിലേക്കു ചാടി അവളുടെ ഘോരശരീരത്തില്‍ കാല്‍പ്പാദങ്ങളാല്‍ പ്രഹരിച്ചു. മഹിഷീശരീരത്തില്‍ ഭൂതനാഥന്‍ നര്‍ത്തനം ചെയ്യുന്നതു കണ്ടദാനവന്മാര്‍ ഭീതരായി പലായനം ചെയ്തു. സ്വാമിയുടെ നിര്‍ദ്ദേശാനുസാരം ഭൂതഗണങ്ങള്‍ ദാനവന്മാരെ സംഹരിച്ചു തുടങ്ങി.


സുകേഷ് പി. ഡി.


ശുഭദിനം നേരുന്നു.





പ്രകോപനപരമായ സാഹചര്യങ്ങളിൽ പുലർത്തുന്ന ഉയർന്ന വൈകാരിക പക്വതയും സംയമനവും തികവുറ്റ വ്യക്തിത്വത്തിന്റെ ലക്ഷണമാണ്........,



ചാപല്യം നിറഞ്ഞ മനസ്സോടെ വൈകാരിക പക്വതയില്ലായ്മ കാട്ടുമ്പോഴാണ്  അർത്ഥശൂന്യമായ പ്രശ്നങ്ങളുണ്ടാകുന്നത് .......,


ഉത്തരവാദിത്വവും ശക്തിയും ധീരതയും സാഹസികതയും സമന്വയിപ്പിക്കാൻ ശ്രമിക്കുക .......,


ലാളിത്യവും വിനയവും സേവന സന്നദ്ധതയും പ്രകടിപ്പിക്കുമ്പോൾ അതിന് കൂടുതൽ മാഹാത്മ്യമുണ്ടാകും.........,



അജാമിളമോക്ഷം




നാരായണനാമത്തിന്റെ മാഹാത്മ്യം ഉദാഹരിക്കാൻ ശ്രീമദ് മഹാ ഭാഗവതത്തിൽ വിവരിച്ചിട്ടുള്ള ഒരു കഥയിലെ നായകനാണ് അജാമിളൻ. അജാമിളമോക്ഷം, അജാമിളോപാഖ്യാനം തുടങ്ങിയ പേരുകളിൽ ഈ ഇതിവൃത്തം സംസ്കൃതത്തിലും ഇതര ഭാരതീയ ഭാഷകളിലും പല സാഹിത്യസൃഷ്ടികൾക്കും പ്രേരകമായിട്ടുണ്ട്.



കന്യാകുബ്ജത്തിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു അജാമിളൻ. ഇദ്ദേഹം ജാത്യാചാരകർമങ്ങളെ അതിലംഘിച്ച്, ദുഷ്കർമങ്ങളിൽ വ്യാപൃതനായി ജീവിതം നയിച്ചുപോന്നു. ഒരിക്കൽ ഹോമത്തിനുവേണ്ടി ചമത, പൂവ് മുതലായ പൂജാദ്രവ്യങ്ങൾ ശേഖരിക്കാൻ പിതാവ് ഇയാളെ നിയോഗിച്ചു. വനത്തിൽവച്ച് ഒരു ശൂദ്രസ്ത്രീയെ കാണുകയും ബ്രാഹ്മണ്യം വിസ്മരിച്ച് അവളെ പരിഗ്രഹിക്കുകയും ചെയ്തു. അജാമിളന്റെ പിന്നീടുള്ള ജീവിതം അവളോടൊത്തായിരുന്നു. വർണാശ്രമധർമങ്ങളെല്ലാം കൈവെടിഞ്ഞ്, കുത്തിക്കവർന്നും മോഷ്ടിച്ചും അവളെ സന്തോഷിപ്പിച്ച് ജീവിക്കുകയെന്നത് മാത്രമായി അജാമിളന്റെ ലക്ഷ്യം. അവളിൽ ഇദ്ദേഹത്തിന് പത്തു പുത്രൻമാരുണ്ടായി. മരണസമയത്ത് തന്നെ നരകത്തിലേക്ക് കൊണ്ടുപോകാൻ യമകിങ്കരൻമാർ വരുന്നതുകണ്ട് ഭയപ്പെട്ട അജാമിളൻ ഇളയപുത്രനായ നാരായണനെ വിളിച്ചു വിലപിച്ചുവെന്നും നാരായണ ശബ്ദോച്ചാരണത്തോടുകൂടി പാപങ്ങളെല്ലാമകന്ന ഈ ബ്രാഹ്മണനെ വിഷ്ണുപാർഷദൻമാർ, കാലദൂതൻമാരെ പറഞ്ഞയച്ചു രക്ഷപ്പെടുത്തിയെന്നുമാണ് കഥ.



അതിനുശേഷം വിഷ്ണുഭക്തനായി വളരെക്കാലം ജീവിച്ചിരുന്ന അജാമിളൻ ഗംഗാതീരത്തുവച്ച് അന്തരിച്ചപ്പോൾ സായുജ്യം ലഭിക്കുകയും ചെയ്തു. ഇതാണ് അജാമിള മോക്ഷത്തിന്‍റെ കഥാചുരുക്കം,ഇത് വെറും ഒരു കഥയായി ശ്രവിച്ചു കളയാനുള്ളതല്ല നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോളെങ്കിലും നമ്മള്‍ അജാമിളന്‍മാരാകാറുണ്ട്, നല്ല ആചാരങ്ങളിലൂടെയാണ് ധർമം ഉരുത്തിരിയുന്നത്. ധർമം ആയുസ്സിനെ വർധിപ്പിക്കുന്നു. ഭക്ഷണം, ഉറക്കം, ഭയം, ഇണചേരൽ എന്നിവ മനുഷ്യർക്കും മൃഗങ്ങൾക്കും ഉള്ള പൊതുസ്വഭാവമാണ്. ധർമാനുഷ്ഠാനം ഒന്നു മാത്രമത്രെ മൃഗങ്ങളിൽനിന്ന് മനുഷ്യരെ വേർതിരിക്കുന്ന ഗുണം. ധർമഹീനർ മൃഗതുല്യർതന്നെ. ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക, കേവലമായ ഒരാനന്ദമുണ്ട്, അതിനു മാറ്റമില്ല എന്നു തത്ത്വശാസ്ത്രം പറയുന്നു. അതു നമുക്കു ജീവിതത്തില്‍ അനുഭവമാകുന്ന സുഖങ്ങളായിരിപ്പാന്‍ വയ്യ. എന്നല്ല അതൊന്നേ യഥാര്ത്ഥാ നന്ദമായുള്ളൂ. ജീവിതസുഖാനന്ദങ്ങളെല്ലാം ആ കേവലാനന്ദത്തിന്റെ ലേശാംശങ്ങളാണ് എന്നു വേദാന്തം നമുക്കു കാണിച്ചുതരുന്നു. അതിനെയാണ് നാം നിമിഷംതോറും അനുഭവിക്കുന്നത്: എന്നാല്‍ അതിനെ മൂടിയും തെറ്റിദ്ധരിച്ചും വികൃതമാക്കിക്കൊണ്ടുമാണ്. ഒരു രസമോ തൃപ്തിയോ ആനന്ദമോ എവിടെയുണ്ടോ, അവിടെ അതുണ്ട്. മോഷ്ടാവിന്റെ മോഷണരസമായാല്പ്പോലും അത് ആ കേവലാനന്ദത്തിന്റെ ബഹിസ്ഫുരണമാണ്. പക്ഷേ അതു ബാഹ്യോപാധികള്‍ പലതും കൂടിക്കലര്ന്നു മിശ്രമായി മങ്ങിയിരിക്കുന്നു. അതിനെ സാക്ഷാല്‍ രൂപത്തില്‍ അറിയണമെങ്കില്‍ ത്യാഗമാര്ഗ്ഗം അവലംബിക്കണം. അപ്പോള്‍ ലാഭമാര്ഗ്ഗം തെളിയുകയായി. ആദ്യത്തില്‍ അജ്ഞാനവും അസത്തും നീക്കിക്കളയണം. അപ്പോള്‍ സത്യം പ്രകാശിക്കും. സത്യം പ്രകാശിക്കുമ്പോള്‍ ആദ്യം ത്യജിച്ചതെല്ലാം പുതിയ രൂപംപൂണ്ടു തിരികെ വരും. സത്യപ്രകാശത്തില്‍ അവയെല്ലാം ഈശ്വരമയമായി പ്രത്യക്ഷമാകും.


ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ