ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 21, 2017

കാണ്ഡഹാര്‍-ഗാന്ധാരം


പേരും പെരുമയും
ധൃതരാഷ്ട്രരുടെ ധര്‍മപത്‌നിയായ ഗാന്ധാരി പിറന്ന നാടായ ഗാന്ധാരമാണ് അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യയായ കാന്ദഹാര്‍. ഗാന്ധാരം ഭരിച്ചിരുന്ന പ്രബലനായൊരു രാജാവാണ് സുബലന്‍. സുബലന്റെ പുത്രി ഗാന്ധാരി.ഋഗ്വേദത്തിലും ഗാന്ധാര പരാമര്‍ശമുണ്ട്. ‘പുരുഷപുര്‍’ ആയിരുന്നു തലസ്ഥാനം (ഇന്നത്തെ പെഷവാര്‍).

സിന്ധുനദീതടം മുതല്‍ കാബൂള്‍വരെയായിരുന്നു ഈ പ്രദേശം എന്നാണ് കരുതപ്പെടുന്നത്.
ഗാന്ധാരം സ്ഥാപിച്ചത് നാഗരാജാക്കന്മാരാണെന്നും വിശ്വസിക്കപ്പെടുന്നു. നാഗരാജാവായ തക്ഷകന്റെ ഭരണത്തെത്തുടര്‍ന്നാണ് തക്ഷശിലയെന്ന നഗരമുണ്ടായതെന്നൊരു വിശ്വാസമുണ്ട്. ഗാന്ധാരരാജ്യത്തിന്റെ തലസ്ഥാനം പുഷ്‌കലാവര്‍ത്തിയാണെന്നും അഭിപ്രായമുണ്ട്. പുഷ്‌കലാവര്‍ത്തിക്ക് പുഷ്‌കലാവതി, പുഷ്‌കരാവതി എന്നി പാഠഭേദങ്ങളുണ്ട്.

വിവിധ സംസ്‌കാരങ്ങളുടെ സര്‍വകലാശാലയായിരുന്ന തക്ഷശില രാമായണ-മഹാഭാരതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധാരത്തിലെ ഒരു രാജാവ് വേദാധ്യാപകനായിരുന്നുവെന്ന് ഐതരേയബ്രാഹ്മണം പറയുന്നു.

അഗ്നിപുരാണത്തില്‍, ഗാന്ധാരദേശക്കാര്‍ക്കും ദ്രാവിഡര്‍ക്കും തമ്മില്‍ ബന്ധമുള്ളതായി പരാമര്‍ശമുണ്ട്. വിഷ്ണുവിന്റെ വംശാവലിയിലെ ഗാന്ധാരത്തില്‍നിന്നാണ് ഗാന്ധാരര്‍, കേരളര്‍, ചോളര്‍, പാണ്ഡ്യര്‍, കോലര്‍ എന്നിങ്ങനെ അഞ്ചുദേശക്കാരുണ്ടായത്. ബൗദ്ധസാഹിത്യത്തില്‍ ഗാന്ധാരത്തിലെ തക്ഷശിലാനഗരത്തെപ്പറ്റി ധാരാളമായിപ്പറയുന്നുണ്ട്.അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കാന്ദഹാര്‍. കാണ്ഡഹാര്‍ എന്നും ഉച്ചാരണമുണ്ട്. മഹത്തായൊരു സാംസ്‌കാരിക പാരമ്പര്യമുള്ളൊരു നഗരമാണിത്.

ചെമ്മരിയാട്, കമ്പിളി, പട്ട്, ഭക്ഷ്യധാന്യങ്ങള്‍, ഉണക്കിയ പഴങ്ങള്‍ തുടങ്ങിയവയുടെ സുപ്രധാന വാണിജ്യകേന്ദ്രമാണിവിടം. മുന്തിയയിനം മുന്തിരിയുടെ ഉത്പാദന കേന്ദ്രവും.

‘പഴയ കാണ്ഡഹാര്‍’ എന്ന് ഇന്നറിയപ്പെടുന്ന പ്രദേശത്തിന് ബി.സി. നാലാം നൂറ്റാണ്ടില്‍ അടിത്തറ പാകിയത് അലക്‌സാണ്ഡര്‍ ചക്രവര്‍ത്തിയാണ്. അലക്‌സാണ്ടര്‍ ഈ ഭൂവിഭാഗത്തിന് നല്‍കിയ പൗരാണിക ഗ്രീക്ക് പേരായ അലക്‌സാണ്ഡ്രിയ പിന്നീട് ‘ഇസ്‌കന്ദര്‍’ ആവുകയും ഒടുവിലത് കാണ്ഡഹാര്‍ ആയിത്തീരുകയും ചെയ്തു എന്നൊരഭിപ്രായമുണ്ട്.

അലക്‌സാണ്ഡറിന്റെ പേരില്‍ ഒരു ക്ഷേത്രവും ചില ശിലാലിഖിതങ്ങളുമൊക്കെ പില്‍ക്കാലത്ത് ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടത്തെ വാണിജ്യപാതകളുടെ തന്ത്രപ്രാധാന്യം കാരണം അത് കൈക്കലാക്കാന്‍ നിരവധി സാമ്രാജ്യക്കാര്‍ പല കാലങ്ങളിലും പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.

1709 ല്‍ മിര്‍വായിസ് ഹൊടാക് ഈ ഭൂഭാഗത്തെ ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റി.

ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനെന്ന് പറയാവുന്ന, 1747 ല്‍ നാടുവാണിരുന്ന അഹമ്മദ് ഷാ ഡുറാനിയാണ് കാന്ദഹാറിനെ അഫ്ഗാന്റെ തലസ്ഥാനമാക്കിയത്.

17-ാം നൂറ്റാണ്ടില്‍ സമ്പദ് സമൃദ്ധമായൊരു വന്‍ നഗരമായിരുന്ന കാന്ദഹാര്‍ എന്ന് ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment