ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 18, 2014

ശ്രീ നാരായണം ഭജേ നാരായണം

SRee-GuruvAyoorappa-smaraNam!!

श्री-लक्ष्मी-नारायण भजनम्

नारायणम् भजे नारायणम् ..

नारायणम् भजे नारायणम् , लक्ष्मी-नारायणम् भजे नारायणम्- - २
नारायणम् नारायणम् 

वृन्दावन-स्थितम् नारायणम् 
देववृन्दैर् अभिस्थितम् नारायणम् . . . नारायणम् भजे . . . 

दिनकर-मध्यम् नारायणम् 
दिव्य कनकाम्बर-धरम् नारायणम्  . . . नारायणम् भजे . . . 

पंकज-लोचनम् नारायणम् 
भक्त संकट मोचनम् नारायणम्  . . . नारायणम् भजे . . . 

करुणा पयोनिधिम् नारायणम् 
भव्य-शरणागत निधिम् नारायणम्  . . . नारायणम् भजे . . . 

रक्षित-जगत् त्रयं नारायणम् 
चक्र-शिक्षितासुरचयम् नारायणम्  . . . नारायणम् भजे . . . 

अज्ञान-नाशकम् नारायणम् 
शुद्ध-विज्ञान-भाशकम् नारायणम्  . . . नारायणम् भजे . . . 

श्रीवत्स-भूषणम् नारायणम् 
नन्द-गोवत्स-पोषणम् नारायणम्  . . . नारायणम् भजे . . . 

शॄगार-नायकम् नारायणम् 
पदगङ्गा-विधायकम् नारायणम्  . . . नारायणम् भजे . . . 

श्रीकान्त सेवितम् नारायणम् 
नित्य-वैकुण्ठ -सितम् नारायणम्  . . . नारायणम् भजे . . . 

      इति श्री नारायणम् भजे नारायणम् 
ശ്രീ-ലക്ഷ്മീ-നാരായണ ഭജനം

നാരായണം ഭജേ നാരായണം ..

നാരായണം ഭജേ നാരായണം , ലക്ഷ്മീ-നാരായണം ഭജേ നാരായണം- - 2
നാരായണം നാരായണം 

വൃന്ദാവന-സ് ഥിതം നാരായണം 
ദേവവൃന്ദൈർ അഭിസ് ഥിതം നാരായണം . . . നാരായണം ഭജേ . . . 

ദിനകര-മധ്യം നാരായണം 
ദിവ്യ കനകാംബര-ധരം നാരായണം  . . . നാരായണം ഭജേ . . . 

പങ്കജ-ലോചനം നാരായണം 
ഭക്ത സങ്കട മോചനം നാരായണം  . . . നാരായണം ഭജേ . . . 

കരുണാ പയോനിധിം നാരായണം 
ഭവ്യ-ശരണാഗത നിധിം നാരായണം  . . . നാരായണം ഭജേ . . . 

രക്ഷിത-ജഗത് ത്രയം നാരായണം 
ചക്ര-ശിക്ഷിതാസുരചയം നാരായണം  . . . നാരായണം ഭജേ . . . 

അജ്ഞാന-നാശകം നാരായണം 
ശുദ്ധ-വിജ്ഞാന-ഭാഷകം നാരായണം  . . . നാരായണം ഭജേ . . . 

ശ്രീവത്സ-ഭൂഷണം നാരായണം 
നന്ദ-ഗോവത്സ-പോഷണം നാരായണം  . . . നാരായണം ഭജേ . . . 

ശൄങ്ഗാര-നായകം നാരായണം 
പദഗങ് ഗാ-വിധായകം നാരായണം  . . . നാരായണം ഭജേ . . . 

ശ്രീകാന്ത സേവിതം നാരായണം 
നിത്യ-വൈകുണ്ഠ -സ് ഥിതം നാരായണം  . . . നാരായണം ഭജേ . . . 

    ഇതി ശ്രീ നാരായണം ഭജേ നാരായണം

ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...

ജയിക്കാന്‍ പ്രയാസമുള്ള പോരാട്ടം...

ഒരിക്കല്‍ ബുദ്ധനും ശിഷ്യഗണങ്ങളും ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. യാത്രക്കിടെ ബുദ്ധന്‍ പാതയോരത്തെ ഒരു മരച്ചോട്ടില്‍ വിശ്രമിക്കാനിരുന്നു. സാധാരണ അത്തരം സന്ദര്‍ഭങ്ങളിലാണ് ബുദ്ധന്‍ തന്റെ ആശയങ്ങള്‍ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ബുദ്ധന്‍ സംസാരിച്ചുതുടങ്ങിയതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ കേള്‍ക്കാനായി ചുറ്റുംകൂടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം ദുരെ മാറി നിന്ന് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നഗരത്തില്‍ നിന്ന് ഗ്രാമത്തിലെത്തി നാട്ടുകാരെ കയ്യിലെടുത്ത് സാധനങ്ങള്‍ വിറ്റഴിക്കുന്ന സംഘമെന്നാണ് അയാള്‍ കരുതിയത്. ആളുകളുടെ എണ്ണം കൂടിവരുന്നത് കണ്ട് കോപാകുലനായ ചെറുപ്പക്കാരന്‍ ബുദ്ധനടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. പക്ഷേ ബുദ്ധനൊന്നും പ്രതികരിച്ചില്ല. ശാന്തനായി അയാളുടെ ചീത്തവിളി കേട്ടിരുന്ന ബുദ്ധന്‍ ഒടുവില്‍ ചോദിച്ചു-
ചെറുപ്പക്കാരാ, നിങ്ങളൊരാള്‍ക്ക് വേണ്ടി ഒരു സ്‌നേഹസമ്മാനം വാങ്ങിയിട്ട് അയാളത് സ്വീകരിച്ചില്ലെങ്കില്‍ അത് അപ്പോള്‍ ആരുടേതായിരിക്കും?
വിചിത്രമായ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്ന ചെറുപ്പക്കാരന്‍ പറഞ്ഞു-അയാളത് സ്വീകരിച്ചില്ലെങ്കില്‍ എന്റേത് തന്നെയായിരിക്കും, ഞാനാണല്ലോ അത് വാങ്ങിയത്.
തീര്‍ച്ചയായും, താങ്കള്‍ പറഞ്ഞത് ശരിയാണ്-ബുദ്ധന്‍ ചിരിച്ചുകൊണ്ട് തുടര്‍ന്നു,
നിങ്ങളിപ്പോഴെന്നോട്, ദേഷ്യപ്പെട്ടു, എന്റെ മേല്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞു, പക്ഷേ ഞാന്‍ ആ അധിക്ഷേപങ്ങള്‍ സ്വീകരിച്ചില്ലെങ്കിലോ? തിരിച്ച് താങ്കളോട് കോപിച്ചില്ലെങ്കിലോ? അവയെല്ലാം താങ്കളുടെ മേല്‍ തന്നെയായിരിക്കില്ലേ പതിക്കുക, സമ്മാനം ഉടമസ്ഥന് തന്നെ തിരികെ ലഭിക്കുന്നത് പോലെ.
തെറ്റ് മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ ബുദ്ധനെ വണങ്ങി ശിഷ്യരുടെ കൂട്ടത്തിലിരുന്നു.
അപ്പോള്‍ ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു-കണ്ണാടി ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുന്നതുപോലെ, തടാകം ആകാശത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ, വാക്കുകളെയും പ്രവൃത്തിയെയും കുറിച്ച് കരുതലെടുക്കുക, അത് നല്ലതിനായിരിക്കണം. നല്ലത് എപ്പോഴും നല്ലതായിരിക്കും തിരികെ തരുക, മോശമായത് എപ്പോഴും മോശമായതും. ആരെങ്കിലും ദേഷ്യപ്പെടുന്നവരോട് തിരിച്ചും ദേഷ്യപ്പെട്ടാല്‍
അയാളും അതില്‍ പങ്കാളിയാവുകയാണ്. കോപിഷ്ടനോട് ആര് കോപിക്കാതിരിക്കുന്നുവോ അയാള്‍ ജയിക്കാന്‍ ഏറെ പ്രയാസമുള്ള പോരാട്ടത്തില്‍ വിജയിക്കുകയാണ് ചെയ്യുന്നത്, ബുദ്ധന്‍ പറഞ്ഞു

Tuesday, September 16, 2014

ശ്രീ വെങ്കടേശ്വര സുപ്രഭാതം


കൗസല്യാ സുപ്രജാരാമ പൂര്‍വാ സന്ധ്യാ പ്രവര്തതേ
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവ മാഹ്നികം
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ കമലാ കാന്താ ത്രൈലോക്യം മംഗളം കുരു
മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃവക്ഷോവിഹാരിണി മനോഹര ദിവ്യമൂര്തേ
ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേശ്രീ വേംകടേശ ദയിതേ തവ സുപ്രഭാതം

തവ സുപ്രഭാതമരവിന്ദ ലോചനേ ഭവതു പ്രസന്നമുഖ ചംദ്രമംഡലേ
വിധി ശംകരേംദ്ര വനിതാഭിരര്ചിതേ വൃശ ശൈലനാധ ദയിതേ ദയാനിധേ
അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സംധ്യാം ആകാശ സിംധു കമലാനി മനോഹരാണി
ആദായ പാദയുഗ മര്ചയിതും പ്രപന്നാഃ ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം

പംചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവംതി
 ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത് ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം
ഈശത്-പ്രഫുല്ല സരസീരുഹ നാരികേള പൂഗദ്രുമാദി സുമനോഹര പാലികാനാമ്
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം

ഉന്മീല്യനേത്ര യുഗമുത്തമ പംജരസ്ഥാഃപാത്രാവസിഷ്ട കദലീ ഫല പായസാനി
ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠംതിശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം
തംത്രീ പ്രകര്ഷ മധുര സ്വനയാ വിപംച്യാഗായത്യനംത ചരിതം തവ നാരദോ‌உപി
ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യംശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം

ഭൃംഗാവളീ ച മകരംദ രസാനു വിദ്ധഝുംകാരഗീത നിനദൈഃ സഹസേവനായ
നിര്യാത്യുപാംത സരസീ കമലോദരേഭ്യഃ ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം
യോഷാഗണേന വരദധ്നി വിമധ്യമാനേ ഘോഷാലയേഷു ദധിമംഥന തീവ്രഘോഷാഃ
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം

പദ്മേശമിത്ര ശതപത്ര ഗതാളിവര്ഗാഃ ഹര്തും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദമ് ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം
ശ്രീമന്നഭീഷ്ട വരദാഖില ലോക ബംധോ ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിംധോ
ശ്രീ ദേവതാ ഗൃഹ ഭുജാംതര ദിവ്യമൂര്തേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിര്മലാംഗാഃ ശ്രേയാര്ഥിനോ ഹരവിരിംചി സനംദനാദ്യാഃ
ദ്വാരേ വസംതി വരനേത്ര ഹതോത്ത മാംഗാഃ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
ശ്രീ ശേഷശൈല ഗരുഡാചല വേംകടാദ്രി നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാമ്
 ആഖ്യാം ത്വദീയ വസതേ രനിശം വദംതി ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

സേവാപരാഃ ശിവ സുരേശ കൃശാനുധര്മ രക്ഷോംബുനാധ പവമാന ധനാധി നാഥാഃ
ബദ്ധാംജലി പ്രവിലസ ന്നിജ ശീര്ഷദേശാഃ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
ധാടീഷു തേ വിഹഗരാജ മൃഗാധിരാജ നാഗാധിരാജ ഗജരാജ ഹയാധിരാജാഃ
സ്വസ്വാധികാര മഹിമാധിക മര്ഥയംതേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യ ശൗരി സ്വര്ഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
തത്-പാദധൂളി ഭരിത സ്പുരിതോത്ത മാംഗാഃ സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ
കല്പാഗമാ കലനയാ‌உകുലതാം ലഭംതേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംത
മര്ത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ ദേവാദിദേവ ജഗദേക ശരണ്യ മൂര്തേ
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ വൈകുംഠ മാധവ ജനാര്ദന ചക്രപാണേ
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
കംദര്പ ദര്പ ഹര സുംദര ദിവ്യ മൂര്തേ കാംതാ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ
കല്യാണ നിര്മല ഗുണാകര ദിവ്യകീര്തേ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം

മീനാകൃതേ കമഠകോല നൃസിംഹ വര്ണിന് സ്വാമിന് പരശ്വഥ തപോധന രാമചംദ്ര
 ശേഷാംശരാമ യദുനംദന കല്കി രൂപ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
ഏലാലവംഗ ഘനസാര സുഗംധി തീര്ഥം ദിവ്യംവിയത്സരിതു ഹേമഘടേഷു പൂര്ണമ്
 ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃതിഷ്ഠംതി വേംകടപതേ തവ സുപ്രഭാതം

ഭാസ്വാനുദേതി വികചാനി സരോരുഹാണി സംപൂരയംതി നിനദൈഃ കകുഭോ വിഹംഗാഃ
ശ്രീവൈഷ്ണവാഃ സതത മര്ഥിത മംഗളാസ്തേധാമാശ്രയംതി തവ വേംകട സുപ്രഭാതം
ബ്രഹ്മാദയാ സ്സുരവരാ സ്സമഹര്ഷയസ്തേസംതസ്സനംദന മുഖാസ്ത്വഥ യോഗിവര്യാഃ
ധാമാംതികേ തവ ഹി മംഗള വസ്തു ഹസ്താഃശ്രീ വേംകടാചലപതേ തവ സുപ്രഭാതം


ലക്ശ്മീനിവാസ നിരവദ്യ ഗുണൈക സിംധോ സംസാരസാഗര സമുത്തരണൈക സേതോ
 വേദാംത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ ശ്രീ വേംകടാചലപതേ തവ സുപ്രഭാതം
ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം യേ മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ


വെങ്കിടേശ്വര സുപ്രഭാതം

Thursday, September 11, 2014

പ്രബോധനം

പ്രബോധനം

മഹാകവി ഉള്ളൂർ 

അവിരതം സുഖ, മവികലം ശുഭ-
  മെവിടെയുണ്ടതീയുലകിൽ മാനുഷ ?
ചിലേടം പൊങ്ങുന്നു, ചിലേടം താഴുന്നു,
  മലയുമാഴിയുമിയലുമീ മന്നിൽ.

പകലുമാവശ്യം   ഇരവുമാവശ്യം 
  അഹസ്സിൻ ജീവിതമഖണ്ഡമാക്കുവാൻ.
നിഴലുമേൽക്കണം, വെയിലുമേൽക്കണം
  വഴിയിൽ മുന്നോട്ടു നടന്നുപോകുവാൻ.

ജലസമം സൃഷ്ടിക്കുതകിടും ഭൂതം
  ജ്വലനനും ;--ഒന്നു തണുത്ത, തൊന്നുഷ്ണം.
അചലമാം മൃത്തും ചലമാം വായുവു-
  മജന്നു തൻപണിക്കവശ്യമമ്മട്ടിൽ.

അഴുകിപ്പോയതായ് നമുക്കു തോന്നുന്ന--
  തഴകിൻ മറ്റൊന്നിന്നമൃതമാകുന്നു ;
അതിനെയും നമ്മെപ്പടച്ച കയ് യാൽത്താൻ
  വിധി ചമച്ചതെന്നറിയണം നമ്മൾ.

തടിപ്പിലെന്തുള്ളൂ കൊതിച്ചുകൊള്ളുവാൻ ?
  ചടപ്പിലെന്തുള്ളൂ വെറുത്തുതള്ളുവാൻ?
മധുരഗാത്രിമാർക്കഴകല്ലീ തുല്യം
  പൃഥുനിതംബവും പ്രതനുമധ്യവും ?

                           II

നമുക്കു കണ്ടിടാം ജയത്തിൽപ്പോലവേ
  സമഗ്രമാം മെച്ചം പരാജയത്തിലും.
പകയ്പതെന്തിന്നു ? പതിപ്പതു ധാത്രീ--
  ഭഗവതിയുടെ മടിയിലല്ലയോ ?

അവിടുന്നാശ്വാസമരുളുമപ്പുറം :
  നിവർന്നുയർന്നു നാം നിലകൊള്ളും വീണ്ടും.
ഒരുമലർമാതുണ്ടുലകി, ലദ്ദേവി-
  ക്കൊരിടത്തെപ്പൊഴുമിരുന്നാൽപ്പോരുമോ ?

ഭവനം തോറുമാ പ്രമദ പോകട്ടെ
  നവനവാപാങ്ഗചലനലോലയായ്.
ഒരുദിനം നമുക്കരികിലുമവൾ
  വരും ; വരം തരുമുണർന്നിരിക്കുകിൽ.

അമൃതിലോഹരി നമുക്കുമു,ണ്ടതിൻ
  ക്രമത്തിലായതു വിളന്പും  മോഹിനി.
ഒടുവിലാകിലെന്തതു ? തൽ പാത്രത്തി-
  ന്നടിയിൽ വായ് ക്കുവതുറഞ്ഞ സത്തല്ലീ ?

ദിതിജരായിടാതിരിക്കുകിൽ നമ്മെ-
  ത്രിദശപങ് ക്തിയിലിരുത്തിടും.കാലം.
അതുവരെ നമുക്കഴലിലാഴാതെ
  മധുരമാമാശാഫലം ഭുജിച്ചിടാം.        (40)

                         III

ഗണിച്ചിടേണ്ട നാമഥവാ മറ്റൊന്നും ;
  മനസ്സല്ലീ സാക്ഷാന്മനുഷ്യസാമ്രാജ്യം ?
അതു നമുക്കു നാമധീനമാക്കിയാ-
  ലതിന്നു മേലെന്തുണ്ടധീശ്വരപദം ?

വൃഥയാമീയത്തെസ്സുഖമാം പൊന്നാക്കാൻ
  വിദഗ്ദ്ധൻ താൻ മർത്ത്യ,നവൻ രസസിദ്ധൻ.
വിഷത്തെയും നല്ല മരുന്നാക്കാമെന്നു
  ഭിഷക് പ്രവരന്മാർ തെളിച്ചുകാട്ടുന്നു.

ധനത്തിൻ നേട്ടത്താൽ വരാത്തതാം സുഖം
  ധനത്തിൻ ഗത്യാത്താൽ ചിലർക്കു കിട്ടുന്നു;        (?)   Error?    
എഴുനിലമേട തരാത്തൊരാനന്ദ-
  മെളിയ പുൽക്കുടിൽ ചിലർക്കു നൽകുന്നു ;

തനിശ്ശൃങ്ഗാരത്തിൽ ചെടിപ്പു തോന്നിടും
  മനം കരുണത്തിൽപ്പുളകം കൊള്ളുന്നു.
ഇതിന്റെയൊക്കെയും രഹസ്യമോർക്കുകിൽ
  മതി ; നരൻ സുഖി, കുശലി,യപ്പുറം.

ക്ഷണനേരത്തേയ് ക്കു  കുപിതനായ്ത്തോന്നാ-
  മനുഗ്രഹിപ്പതിന്നണയുമീശ്വരൻ ;
ചെറിയ നുള്ളൊന്നു തരാം ദയാബ്ധി, തൻ-
  തിരുവടിയെയൊന്നുയർന്നു നാം നോക്കാൻ,

അലറുന്നു മുഖം കറുപ്പിച്ചും കൊണ്ടു
  മഴപൊഴിക്കുവാനുഴറിടും മേഘം ;
ശുഭമാശ്ശബ്ദമോ കൃഷീവലന്മാർക്കു
  വിപഞ്ചിയിൽനിന്നു പൊഴിയും കാകളി.       (64)

                      IV

ജനനം--എന്തോന്നുണ്ടതിങ്കൽ മോദിപ്പാൻ ?
  മരണം--എന്തോന്നുണ്ടതിങ്കൽ ഖേദിപ്പാൻ ?
ഇവിടത്തെജ്ജനിക്കിതരലോകത്തി-
  ലെവിടെയോ പെടും മൃതിയല്ലീ ബീജം ?

ഒരിടം മുങ്ങലുമൊരിടം പൊങ്ങലും--
  ഒരു നീർമുക്കിളിക്കളിയിതോർക്കുകിൽ,
പ്രപഞ്ചജീവിതതടിനിക്കീറ്റില്ലം
  പ്രഭവമ,ല്ലന്തം ശ്മശാനവുമല്ല.

ഇരുകതകെഴും മുറിയൊന്നീയൂഴി,-
  യൊരുവശം ജനി, മറുവശം മൃതി.
തുറന്നതിലൊന്നുമടച്ചുമറ്റൊന്നു-
  മിരുന്നിടുന്നീല വിധി സമദർശി.

എവിടെയോനിന്നു പറന്നുവന്ന നാ-
  മെവിടെയോ നോക്കിപ്പറക്കും പക്ഷികൾ.
വിശാലമായിടും വിഹായസത്തിന്റെ
  വിഭാഗമാമിരുവശവും വിട്ടു നാം

നെടുനാളിക്കൂട്ടിലടിയുവാനെങ്കി-
  ലുടയവനെന്തിന്നരുളി പക്ഷങ്ങൾ ?
പെരുമഴയിലും കൊടുവെയിലിലു-
  മൊരേ കുടതന്നേ തുണ--ശമം--ശമം.        (84)

                    V

അവിരതം സുഖ, മവികലം ശുഭ-
  മിവയെനൽകും പോൽ ചില ജഗത്തുകൾ !
എനിക്കു മോഹമില്ലശേഷമെങ്ങും വെൺ-
  മണൽ പരക്കുമമ്മരുക്കളിൽപ്പാർക്കാൻ.

തിരകളറ്റൊരക്കടലുകളിലെൻ
  തരി നയിപ്പതിൽത്തരിമ്പുണ്ടോ രസം ?
അവനി, പെറ്റമ്മേ, ഭവദുത്സങ്ഗംതാൻ
  നവനവക്രീഡയ് ക്കുചിതമാം രങ്ഗം.

ഭവതിതൻ മേന്മ മുഴുവൻ വായ്പതു
  വിവിധതയിലും വികലതയിലും.
തലയിൽ സർവജ്ഞനണിവതു തിങ്കൾ-
  ക്കലയെത്താൻ, മുഴുമതിയെയല്ലല്ലോ.

പ്രതിക്ഷണം മോദമരുളുന്നു സുഖ-
  പ്രതീക്ഷയാം സുധ പകർന്നു നൽകി നീ.
പ്രവൃത്തിക്കെന്നെ നീയൊരുക്കുന്നു പേർത്തും
  പ്രവൃദ്ധമായിടും പ്രചോദനത്തിനാൽ

തൊഴിലാളിക്കുള്ളോരുലകം നീ മാത്രം ;
  മുതലാളിക്കുള്ളോരുലകം മറ്റെല്ലാം.
അശിപ്പതൊന്നല്ലെൻ പിറവിതൻ ലക്ഷ്യം ;
  നശിപ്പതില്ല ഞാനൊരിക്കലുമെങ്ങും.

ഇരുകൈകൊണ്ടുമെൻ ജനനി, നിൻ പരി-
  ചരണം ചെയ്യുവാൻ തരം വന്നാൽപ്പോരും--
അവിതഥമെനിക്കതൊന്നിനാൽ നേടാ-
  മവിരതം സുഖ,മവികലം ശുഭം.

Railway station phone numbers

Railway Station Phone Numbers In Kerala
����������
Aluva 0484 2624141
Alappuzha 0477 2253965
Ambalappuzha 0477 2272620
Angamali 0484 2452340
Chalakkudi 0480 2701368
Changanassery 0481 2420108
Chengannur 0479 2452340
Cherthala 0478 2812500
Cochin Terminals 0484 2666050
Edappalli 0484 2344202
Edava 0470 2660322
Eranakulam Jng 0484 2376131
Eranakulam Town 0484 2390920
Ettumanoor 0481 2535531
Guruvayoor 0487 2554300
Harippadu 0479 2412714
Irinjalakkuda 0480 2881243
Kadalundi 0495 2470244
Kalamassery 0484 2532579
Kaniyapuram 0471 2450241
Kanjangadu 0467 2204444
Kannur 0497 2705555
Karunagappally 0476 2620240
Kasaragod 0499 4220800
Kayamkulam 0479 2442042
Kollam 0474 2765231
Kottayam 0481 2563535
Kozhikkode 0495 2701234
Kuruppumthara 0482 9242319
Mavelikkara 0479 2302249
Mulamthuruthy 0484 2740234
Nilambur 04931 220237
Ollur 0487 2352325
Ottappalam 0466 2244353
Palakkadu 0491 2555231
Parappanangadi 0494 2410235
Pattambi 0466 2212227
Payyannur 04985 203078
Piravam 04829 257138
Quilandy 0496 2620255
Shornur Jng 0466 2222913
Thanur 0494 2440252
Thalassery 0490 2322250
Thiruvalla 0469 2601314
Thiruvananthapuram Cntrl 0471 2331047
Thiruvananthapuram Petta 0471 2470181
Thrissur 0487 2423150
Thrippoonithura 0484 2777375
Thiroor 0494 2422240
Vadakara 0496 2524254
Vaikkam 0482 9236356
Varakkala 0470 2602222

It may be helpful for you...

Wednesday, September 10, 2014

Letter to son


Must send to your children
Following is a letter to his son from a renowned Hong Kong TV broadcaster cum Child Psychologist.
The words are actually applicable to all of us, young or old, children or parents.!

This applies to daughters too. All parents can use this in their teachings to their children.

Dear son ,
I am writing this to you because of 3 reasons
1. Life, fortune and mishaps are unpredictable, nobody knows how long he lives. Some words are better said early.
2. I am your father, and if I don't tell you these, no one else will.
3. What is written is my own personal bitter experiences that perhaps could save you a lot of unnecessary heartaches. Remember the following as you go through life
 
 1. Do not bear grudge towards those who are not good to you. No one has the responsibility of treating you well, except your mother and I.
To those who are good to you, you have to treasure it and be thankful, and ALSO you have to be cautious, because, everyone has a motive for every move. When a person is good to you, it does not mean he really likes you. You have to be careful, don't hastily regard him as a real friend.
2. No one is indispensable, nothing is in the world that you must possess.
Once you understand this idea, it would be easier for you to go through life when people around you don't want you anymore, or when you lose what/who you love most.
 3.Life is short.
When you waste your life today, tomorrow you would find that life is leaving you. The earlier you treasure your life, the better you enjoy life.
4.Love is but a transient feeling, and this feeling would fade with time and with one's mood. If your so called loved one leaves you, be patient, time will wash away your aches and sadness.
Don't over exaggerate the beauty and sweetness of love, and don't over exaggerate the sadness of falling out of love.
 5.A lot of successful people did not receive a good education, that does not mean that you can be successful by not studying hard! Whatever knowledge you gain is your weapon in life.
One can go from rags to riches, but one has to start from some rags!
 6.I do not expect you to financially support me when I am old, neither  would I financially support your whole life. My responsibility as a supporter ends when you are grown up. After that, you decide whether  you want to travel in a public transport or in your limousine, whether rich or poor.
7.You honour your words, but don't expect others to be so. You can be good to people, but don't expect people to be good to you. If you don't understand this, you would end up with unnecessary troubles.
 8. I have bought lotteries for umpteen years, but I could never strike any prize. That shows if you want to be rich, you have to work hard! There is no free lunch!
9. No matter how much time I have with you, let's treasure the time we have together. We do not know if we would meet again in our next life.
 
 Your papa
 

Monday, September 8, 2014

ആത്മവിശ്വാസത്തോടെയായിരിക്കണം ഇന്‍റര്‍വ്യൂ

ഒരാളുടെ കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഇന്‍റര്‍വ്യൂ (അഭിമുഖപരീക്ഷ)യിലൂടെ ശ്രമിക്കുന്നത്.
സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. ആദ്യ 30 മിനിറ്റുകളാണ് ഏറ്റവും നിര്‍ണായകമായത്. എന്തിനൊക്കെ ഉത്തരം നല്‍കുന്നുവെന്നതിനെക്കാള്‍ എങ്ങനെ ഉത്തരം നല്‍കുന്നുവെന്നതാണ് വിലയിരുത്തപ്പെടുക എന്നത് പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ മറന്നുപോകുന്നു. ഏറെ കഴിവുകളുണ്ടാകുന്നതിലല്ല, കഴിവുകള്‍ അവസരോചിതം പ്രകടിപ്പിക്കാന്‍ കഴിയുകയെന്നതാണ് ഇവിടത്തെ മിടുക്ക്. തയാറെടുപ്പ്, പരിശീലനം, അവതരണം - ഈ മൂന്ന് ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം.
അഭിമുഖങ്ങള്‍ക്ക് തയാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍മേഖലയെയും കമ്പനി/സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും ഗുണം ചെയ്യും. മാത്രമല്ല, ഇന്‍റര്‍വ്യൂ സമയത്ത് കമ്പനി/സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും നല്ലതാണ്. കമ്പനി വെബ്സൈറ്റ് സന്ദര്‍ശിക്കുകയും സ്ഥാപനത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്യുക.

എങ്ങനെ ഒരുങ്ങണം:
പ്രഥമ ദര്‍ശനത്തിന്‍െറ പ്രാധാന്യം തള്ളിക്കളയാനാവില്ല. ആദ്യകാഴ്ചയില്‍ത്തന്നെ ഒരാള്‍ വിലയിരുത്തപ്പെടും. നിങ്ങള്‍ എന്തു വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പെരുമാറുന്നു, സംസാരിക്കുന്നു എന്നതിലെല്ലാം നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കും. വസ്ത്രധാരണരീതി വളരെ പ്രധാനപ്പെട്ട ഘടകമാണ്. മാന്യമായ വേഷം തെരഞ്ഞെടുക്കുക, ഇണങ്ങുന്നതും. ഏതുതരം ജോലിയാണെന്നതും വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകഘടകമാണ്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും ചമയങ്ങളിലും (make up) പരമാവധി മാന്യത പുലര്‍ത്താന്‍ ശ്രമിക്കുക, കഴിയുന്നത്ര ലളിതമാക്കുക. ആഭരണങ്ങള്‍ പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍ പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് പറയേണ്ടതില്ലല്ളോ. ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. റെസ്യൂമേയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. റെസ്യൂമേയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക.
കൃത്യനിഷ്ഠ:
സമയത്തിന് അഞ്ചോ പത്തോ മിനിറ്റ് മുമ്പെങ്കിലും ഇന്‍റര്‍വ്യൂ സ്ഥലത്തത്തൊന്‍ നോക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍ അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും. ഇന്‍റര്‍വ്യൂ മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് അല്ളെങ്കില്‍ സൈലന്‍റ് ആക്കാന്‍ ശ്രദ്ധിക്കുക.
ആത്മവിശ്വാസം:
ഇന്‍റര്‍വ്യൂവിനത്തെുമ്പോള്‍ മനസ്സ് ശാന്തമാക്കുക. ഇന്‍റര്‍വ്യൂവിന് പ്രവേശിക്കുമ്പോള്‍ ചോദ്യകര്‍ത്താക്കളെ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുക. ഹസ്തദാനം ചെയ്യുക. ബോര്‍ഡില്‍ വനിതകളുണ്ടെങ്കില്‍ അവരെ ആദ്യം അഭിവാദ്യം ചെയ്യുക. എല്ലായ്പോഴും മുഖത്ത് ഒരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കുക. ചോദ്യങ്ങള്‍ പൂര്‍ണമായി ശ്രദ്ധിച്ചശേഷം സമാധാനപൂര്‍വം ഉത്തരം നല്‍കുക. ചാടിക്കയറി ഉത്തരം നല്‍കാന്‍ ശ്രമിച്ച് തെറ്റിപ്പോകാനോ ചോദ്യം മറന്നുപോകാനോ ഇടയാക്കരുത്. ഉത്തരങ്ങള്‍ കൃത്യവും വ്യക്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. വലിച്ചുനീട്ടാതിരിക്കുക. ഉത്തരങ്ങളിലൂടെ നിങ്ങളുടെ അറിവ്, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. എന്തുകൊണ്ട് നിങ്ങളെ തെരഞ്ഞെടുക്കണമെന്നതിനുള്ള ഉത്തരമായിരിക്കണം നിങ്ങളുടെ മറുപടികള്‍. ജോലിക്ക് നിങ്ങള്‍ അനുയോജ്യരാണെന്ന് തെളിയിക്കുന്ന കുറഞ്ഞത് മൂന്നു പോയന്‍റുകളെങ്കിലുമായി ഇന്‍റര്‍വ്യൂവിന് പുറപ്പെടുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കമ്പനിയെയും ജോലിയെയും ഇഷ്ടപ്പെടുന്നതെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവസരമുണ്ടാക്കുക.
ശരീരഭാഷ:
സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ചോദ്യകര്‍ത്താവുമായി കണ്ണില്‍നോക്കി സംസാരിക്കുക. അത് ആത്മവിശ്വാസത്തിന്‍െറ ലക്ഷണമാണ്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്‍െറ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്.
അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ളെങ്കില്‍ ചോദ്യകര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ളെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും മടിക്കേണ്ടതില്ല.
ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്‍റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് നന്ദി പറയാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലത്. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.

--

Saturday, September 6, 2014

മറ്റൊരു ഓണം കൂടി ....

മറ്റൊരു ഓണം കൂടി ....
കള്ളവും കളവും പൊളി വചനവും ഇല്ല .. കഴിഞ്ഞു പോയ നല്ലൊരു കാലത്തിന്റെ ഓര്മ ,ഇന്നിന്റെ ചിന്തയില്‍ കടന്നു വരുന്നത് ഓണച്ചന്തകളും ഓണക്കാലപൂക്കളങ്ങളും -
തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത ഒരു കാലം മുമ്പ്‌ ഉണ്ടായിരുന്നു എന്ന് ആവേശത്തോടെ പറയുന്ന ഒരു ആഘോഷം ഇന്ന് നടത്തപ്പെടുന്നതു സമ്പൂര്‍ണ്ണ വെട്ടിപ്പും ചതിയും നടത്തിയാണ് ,
വിപണിയില്‍ കിട്ടുന്ന ഏതെന്കിലും ഒരു സാധനം വാങ്ങുമ്പോള്‍ നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ അതില്‍ മായം ഇല്ല .. തട്ടിപ്പില്ല . എന്ന് ?

നിങ്ങള്‍ വാങ്ങുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ഓണത്തിന് വേണ്ടി ദിവസങ്ങള്‍ക്ക് മുമ്പേ കൃഷിയിടത്തു നിന്നും കയറിപോന്നതാണ് -നിങ്ങളുടെ കയ്യില്‍ എത്തുമ്പോഴും ഒരു കുഴപ്പവും ഇല്ലാതെ -അതെങ്ങനെ സാധിക്കുന്നു ? നിങ്ങള്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ വിളവെടുപ്പിനു ശേഷം
കുറഞ്ഞ സമയത്തിനുള്ളില്‍ വാടിപ്പോകുകയും ,തമിഴ്‌ നാട് പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ദിവസങ്ങളോളം കേട് വരാതെ ഇരിക്കുകയും ചെയ്യുന്നു എങ്കില്‍ എന്താണ് അതില്‍ നിന്നും നാം മനസിലാക്കേണ്ടത് ,,
വിഷം ,,വിഷമയം , അതാണ് നാം കഴിക്കുന്നത്‌ ,, നമ്മുടെ കുട്ടികള്‍ക്കും കൊടുക്കുന്നത് അത് തന്നെ ,കരുതിയിരിക്കുക,മറ്റൊരു എന്ടോസള്‍ഫാന്‍ ദുരന്തം ,പേര് വേറെ എന്തെങ്കിലും ആയിരിക്കാം ,നാമത് കണ്ടു പിടിച്ചു വരുമ്പോഴേക്കും കൈവിട്ടു പോയിരിക്കും -

നിങ്ങളോര്‍ക്കുക നിങ്ങളും കുടുംബവും കഴിക്കുന്നത്‌ മാരക വിഷാംശം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് ,, ഇവിടെയാണ് ''ഹരിത ഭവനം വിഷ മുക്ത ഭക്ഷണ''ത്തിന്റെ പ്രസക്തി - നിങ്ങള്ക്ക് കഴിയുന്ന വിധത്തില്‍ കൃഷി ചെയ്യൂ .. സ്വയം ഉള്പാതിപ്പിച്ചു മറ്റുള്ളവര്‍ക്കും മാതൃകയാവൂ ..അടുത്ത ഓണത്തിന് നമ്മുടെ സ്വന്തം പ്രയത്നം കൊണ്ട് ഉണ്ടാക്കിയ വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങൂ ...

വിഷ ഭക്ഷണം ഞങ്ങള്‍ക്ക് വേണ്ട ,, ഞങ്ങളുടേത് വിഷരഹിത കൃഷി മാത്രം , ഈ മഹത്തായ ആഘോഷ അവസരത്തില്‍ നമുക്ക് പ്രതിഞ്ജ ചെയ്യാം ,,

എല്ലാ കൃഷി സ്നേഹികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ചെമ്പരത്തിയും മഞ്ഞകോളമ്പിയും വേലിയാക്കി നിൽക്കണ ആ വീട്ടിലേക്കു പോകുന്നമുന്നെ ഒരു തോടുകടക്കണം. തോട്‌ നിറഞ്ഞോഴുകുകയാവും എല്ലാ ഓണക്കാലത്തും.അതിനിരുവശത്തും കഞ്ഞുണ്ണിയും, ബ്രമ്മിയും,പൂവാംകുരുന്നിലയും പടർന്ന പാടവരമ്പ്.തോടിൽ ബ്രാലിനെ പിടിക്കാൻ തോർത്തുമുണ്ടും വലയാക്കി നിക്കുന്ന കൗമാരങ്ങൾ .. പാടാവരമ്പിലെ വഴുക്കിനെ സമർത്ഥമായി നേരിട്ടുപിന്നേം മുന്നോട്ടു നടന്നാൽ ആ പടിപ്പുര കാണാം.ആ വീട് .... ഓണക്കാലത്ത്‌ ആ വീടിനോടു വല്ലാത്ത ഇഷ്ടാണ്. പൂക്കൾ നിറഞ്ഞ ആ മുറ്റം.... വേലിപടർപ്പിലും പറമ്പിന്റെ അതിരിലും വസന്തം പരിലസിക്കുന്നതു കാണാം. ജമന്തിയും മന്ദാരവും സുഗന്ധമോഹിനിയും നന്ദ്യാർവ്വട്ടവും പിന്നെ എന്നും കൊതിപ്പിക്കാറുള്ള ആ പനിനീർപ്പുക്കളും..അവിടെ ഒരു അമ്മമ്മ ഉണ്ടായിരുന്നു..പൊടുണ്ണിയില കുമ്പിളുക്കുത്തി അതു നിറച്ചും പൂക്കളിരുത്തു തരാറുള്ള ,നല്ല ഭംഗിലു പൂക്കളം ഒരുക്കണംട്ടൊ എന്നു ഓർമ്മിപ്പിക്കുന്ന ആ സ്നേഹം...അവരാണ് എന്നെ ഒരു കാര്യം പഠിപ്പിച്ചു തന്നത്‌. പൂക്കളങ്ങൾ തീർക്കേണ്ടതു അരിമാവുകൊണ്ടു അണിഞ്ഞ മുറ്റങ്ങളിൽ അല്ല... മറിച്ച്‌ നമ്മുടെ മനസ്സുകളിൽ ആണെന്നു....

നന്മയും സാഹോദര്യവും നിറഞ്ഞ ഓണം എല്ലാ ഹൃദയങ്ങളിലും പൂക്കൾങ്ങൾ ത്‌Iർക്കട്ടെ എന്നു ആശംസിക്കുന്നു.