ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 23, 2019

നിര്‍വ്വാണഷട്കം (ആദിശങ്കരന്‍ രചിച്ചത്)



മനോ ബുദ്ധ്യഹംകാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.


                ഞാന്‍ മനസ്സോ, ബുദ്ധിയോ, അഹംകാരമോ, മാനസിക വൃത്തിയോ അല്ല. ഞാന്‍ പഞ്ചേന്ദ്രിയങ്ങളല്ല, അവയ്ക്കെല്ലാം അതീതനാണ്. ഞാന്‍ ആകാശമോ, ഭൂമിയോ, അഗ്നിയോ, വായുവോ (പഞ്ച ഭൂതങ്ങള്‍) ആല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.


ന ച പ്രാണ സംജ്ഞോ ന വൈ പഞ്ച വായുഃ
ന വാ സപ്ത ധാതുര്‍ ന വാ പഞ്ച കോശഃ
ന വാക്ക് പാണി പാദൌ ന ചോപസ്ഥപായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.


      എന്നെ പ്രാണനെന്നു പറയാനാവില്ല. ഞാന്‍ അഞ്ചുതരത്തില്‍‍ ഉള്ള വായുക്കളുമല്ല.
ഞാന്‍ ഏഴ് ധാതുക്കളുമല്ല, അഞ്ചു കോശങ്ങളുമല്ല. നിരാകരണം, ഉത്പാദനം, വിസര്‍ജ്ജനം, ഗ്രഹണം, സംസാരം എന്നീ അഞ്ച് ക്രിയകള്‍ക്കുള്ള ഉപകരണങ്ങളുമല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.


ന മേ ദ്വേഷരാഗൌ ന മേ ലോഭമോഹൌ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്‍മ്മോ ന ചാര്ത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.


              എനിക്ക് ദ്വേഷമോ ഇഷ്ടമോ ഇല്ല. ലോഭ,മോഹങ്ങളില്ല. അത്യാഗ്രഹമില്ല, മിഥ്യാ ഭ്രമമില്ല, മദമില്ല, ഗര്വ്വമില്ല, ധര്‍മ്മമോ, അര്‍ത്ഥമോ, കാമമോ, മോക്ഷമോ ഇല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.


ന പുണ്യം ന പാപം ന സൌഖ്യം ന ദു:ഖം
ന മന്ത്രോ ന തീര്‍ത്ഥം ന വേദോ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.



              എനിക്ക് പാപമോ പുണ്യമോ ഇല്ല. ഞാന്‍ സത്പ്രവൃത്തിയോ ദുഷ്പ്രവൃത്തിയോ ചെയ്യുന്നില്ല. എനിക്ക് ദു:ഖമോ സുഖമോ ഇല്ല. വേദനയോ സന്തോഷമോ ഇല്ല. എനിക്ക് മന്ത്രങ്ങളുടെയോ, പുണ്യതീര്‍ത്ഥങ്ങളുടെയോ, വേദങ്ങളുടെയോ, യജ്ഞങ്ങളുടെയോ, ആവശ്യമില്ല. ഞാന്‍ അനുഭവത്തിന്‌ സാക്ഷിയോ, അനുഭവിക്കുന്നവനൊ, അനുഭവിക്കപ്പെടുന്ന വസ്തുവോ, ഇവ മൂന്നും അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.


ന മേ മൃത്യുശങ്കാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ
ന ബന്ധുര്‍ ന മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.


         എനിക്ക് മരണമില്ലാത്തതുകൊണ്ട് മരണഭയം ഇല്ല. എന്‍റെ യഥാര്‍ത്ഥ സത്തയില്‍നിന്ന് വേര്‍പിരിയല്‍‍ ഇല്ല. എന്‍റെo അസ്തിത്വത്തെക്കുറിച്ച് സംശയമില്ല. എനിക്ക് ജാതിഭേദമില്ല. എനിക്ക് പിതാവും, മാതാവുമില്ല, ജന്മം ഉണ്ടായിട്ടും ഇല്ല. ഞാന്‍ ബന്ധുവോ, മിത്രമോ, ഗുരുവോ, ശിഷ്യനോ അല്ല. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.


അഹം നിര്‍വ്വികല്പോ നിരാകാര രൂപഃ
വിഭുര്‍ വ്യാപ്യ സര്‍വ്വത്ര സര്‍വ്വേന്ദ്രിയാണാം
സദാ മേ സമത്വം ന മുക്തിര്‍ ന ബന്ധഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.


            ഞാന്‍ സര്‍വ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാന്‍ സമതുലിതാവസ്തയിലാണ്. ഞാന്‍ പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്........!!!!!

Monday, April 22, 2019

ശബരിമല വ്രതം എങ്ങനെ?

സ്വാമി ശരണം


സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്.


 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്.    ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പനെ കാണാന്‍, അയ്യപ്പനായി ഭക്തജനങ്ങള്‍ പതിനെട്ടാംപടി ചവിട്ടുന്നു.


മണ്ഡലകാല  വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സില്‍ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം   ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നത്. മാലയിട്ടു  41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.
ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്.


സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)

എന്നാണ് യോഗശാസ്ത്രം പറയുന്നത്. സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓര്‍മ്മ, കീര്‍ത്തിക്കല്‍, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ വര്‍ജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.
പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തില്‍ എട്ടമാത്തേതായ  സ്ത്രീ-പുരുഷ സംഗമം മാത്രം വര്‍ജിച്ചാല്‍ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുകതന്നെ വേണം. ഇതാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമാകുന്നതിനു പിന്നാലെയുള്ള പ്രധാന കാരണം.


ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍ പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തര്‍ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദര്‍ശിക്കുന്നു. യഥാര്‍ഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കര്‍ശനമായി പാലിക്കണം.



സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് ” തത്ത്വമസി “, 
തത്+ത്വം+അസി , “അതുതന്നെയാണ് നീ” എന്നര്‍ത്ഥം. വിശദീകരിച്ചാല്‍. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിന്‍റെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’.  അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നതും.
ഈ വ്രുതാനുഷ്ഠാനങ്ങള്‍ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.



1.മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.

2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.

3.മാംസഭക്ഷണം പാടില്ല.

4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല.

5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.

6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.

7.ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.

8.ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.

9.ആരെയും പരിഹസിക്കരുത്.

10.ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.

11.പകലുറങ്ങരുത്.



വ്രതാനുഷ്ഠാനവേളയില്‍ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ ചുരുക്കിപറയാം.



1. മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

2. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകള്‍ ആരംഭിക്കണം.

3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം.

4.മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്.

5.മദ്യപാനശീലമുള്ളവരുണ്ടെങ്കില്‍ അത് ഒഴിവാക്കണം.

6.വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

7. സര്‍വ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം.

8. വാക്കുകളെ കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.

9. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.

10. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തുക.


സ്വാമി ശരണം.

Sunday, April 21, 2019

ഞാന്‍ ഹിന്ദുവായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങള്‍:




1. ദൈവമില്ലെന്നു പറഞ്ഞാലും കുറ്റവാളിയാക്കാത്ത മതം.

2.ഇന്ന ദിവസം, സമയം അല്ലെങ്കില്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തിയിരിക്കണം എന്ന് നിര്‍ബന്ധിക്കാത്ത മതം.

3. കാശി രാമേശ്വരങ്ങളില്‍ ദര്‍ശനം നടത്തണം എന്ന് കല്‍പ്പന പുറപ്പെടുവിക്കാത്ത മതം.

4. മതഗ്രന്ധങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത മതം.

5. മതചിഹ്നങ്ങള്‍ അണിയണം എന്ന് നിഷ്കര്‍ഷിക്കാത്ത മതം.

6. അഖിലലോക ഹിന്ദു നിയന്ത്രണത്തിനായി മതനേതാവെന്ന് ആരും ഇല്ലാത്ത മതം.

7. തെറ്റു ചെയ്തത് സന്യാസിയാണെങ്കിലും തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവമുണ്ട് ഹിന്ദുമതത്തിന്.

8. പ്രകൃതിജന്യമായവയ്ക്ക് ജനിമൃതികളില്ല

#. മരവും ഈശ്വരന്‍
#. കല്ലും ഈശ്വരന്‍
#. ജലവും ഈശ്വരന്‍ (ഗംഗ)
#. കാറ്റും ഈശ്വരന്‍
#. കുരങ്ങും നായും പന്നിയും (ഹനുമാന്‍, ഭൈരവന്‍,
വരാഹം) ഈശ്വരന്‍


9. നീയും ഞാനും ഈശ്വരന്‍
കാണുന്നതിലെല്ലാം പരബ്രഹ്മം


10. എണ്ണിയാലൊടുങ്ങാത്ത വേദേതിഹാസപുരാണങ്ങള്‍ നല്‍കിയ മതം

# കാമമോഹങ്ങളിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - രാമായണം
# ഭൂസ്വത്തിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - മഹാഭാരതം
# കര്‍ത്തവ്യങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നത് - ഭാഗവതം
# രാഷ്ട്രതന്ത്രം - അര്‍ത്ഥശാസ്ത്രം
# ദാമ്പത്യവിജയം - കാമശാസ്ത്രം
# രോഗരക്ഷക്ക് - ആയുര്‍വേദം
# വിദ്യോന്നതിക്ക് - വേദഗണിതം
# ആരോഗ്യസംരക്ഷണത്തിന് - യോഗാ ശാസ്ത്രം
# ഗൃഹനിര്‍മ്മിതി പ്രതിപാദ്യം - വാസ്തു ശാസ്ത്രം
# ഭൗമേതര ജ്ഞാനം - ജ്യാതിശാസ്ത്രം



11. ആരേയും നിര്‍ബന്ധിച്ചോ യുദ്ധം ചെയ്തോ പ്രചരിപ്പിക്കപ്പെടാത്ത മതം


12. എല്ലാത്തെയും കൊന്നു തിന്നാമെന്നതില്‍ നിന്നും വിഭിന്നമായി അഹിംസ, സഹവര്‍ത്തിത്വം, സഹജീവി സ്നേഹം, സസ്യഭോജനം എന്ന് ഉണര്‍ത്തിയ മതം.

13. ഹിന്ദു ദിവ്യഗ്രന്ഥമെന്ന പേരില്‍ ഒരു കൃതി ചൂണ്ടിക്കാട്ടുക കഠിനതരം. കാരണം മുതിര്‍ന്ന തലമുറ പകര്‍ന്നു നല്‍കിയ എല്ലാ ഗ്രന്ഥങ്ങളും ദിവ്യമായിത്തന്നെ നാം കരുതുന്നു.

14. മുക്തി എന്ന അമരജീവിതത്തിലേക്ക് മുന്നേറാന്‍ പഠിപ്പിക്കുന്ന മതം.

15. ക്ഷേത്രം എന്ന വിശ്വാസകേന്ദ്രത്തില്‍ നിന്നും ജീവരഹസ്യങ്ങളേയും ഭൗമാഭൗമ ചലനങ്ങളുടെ രഹസ്യങ്ങളേയും ലോകത്തിനു നല്‍കിയ ജീവിതചര്യ!!!

16. സ്ത്രീകളെ അടിമകളാക്കാനല്ല, മറിച്ച് ബഹുമാനിക്കാൻ പഠിപ്പിച്ച മതം.


മതം എന്നത് അഭിപ്രായം എന്നും അര്‍ത്ഥമാക്കാം. അല്‍പവിശ്വാസങ്ങളുടെ ക്രോഢീകരണമല്ല, അനല്‍പ്പാനന്ദത്തിന്‍റെ പരമകാഷ്ടയത്രേ മുക്തി! മുക്തിയിലേക്ക് നയിക്കുന്ന ജീവചര്യയേ മതം എന്ന ചട്ടക്കൂട്ടില്‍ ഒതുക്കാനാവില്ല എങ്കിലും സാധാരണ ജനത്തിന് മനപ്രാപ്തമാകുന്നതിനായി ആ വാക്ക് ഉപയോഗിച്ചിരിക്കുന്നു.



ജയ് ഹിന്ദുസ്ഥാൻ.

Saturday, April 20, 2019

പരശുരാമാവതാരം



വിഷ്ണുഭഗവാന്റെ അവതാരങ്ങളില്‍വച്ച് ത്രേതായുഗം മുതല്‍ കലിയുഗംവരെ പ്രത്യക്ഷപ്പെടുന്ന ഒരു പുണ്യാവതാരമാണ് പരശുരാമന്‍.

നിഗൂഢമായ താന്ത്രികവൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍. ക്ഷത്രിയനിേേഗ്രാഹം എന്ന കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷം പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നതെല്ലാം തപസ്വിയോ, ഗുരുവോ ആയാണ്. മര്‍ത്ത്യന്റെ രജോഗുണത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി പരശുരാമന്റെ ക്ഷത്രിയവംശ നിഗ്രഹത്തെ കണക്കാക്കാം. അതിനുശേഷമാണ് മര്‍ത്ത്യന് ആദ്ധ്യാത്മികമായ ഉന്‍മുഖത ഉണ്ടാകുന്നത്. അതില്‍ പരശുരാമന്റെ ഗുരുസ്ഥാനത്തെയും കണക്കാക്കാം. വേദമാതാവെന്ന് പ്രസിദ്ധമായ ഗായത്രീമന്ത്രത്തിന്റെ ഋഷിയായിരിക്കുന്ന വിശ്വാമിത്രനും തന്ത്രവിദ്യയുടെ ആചാര്യനായിരിക്കുന്ന പരശുരാമനും തമ്മില്‍ ഒരു സഹോദരൂഢബന്ധമുണ്ട്. ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്.



പുരുരവസ്സിന്റെ വംശത്തില്‍ പിറന്ന കൗശികന്റെ പുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി പരിണയിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്‌നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും പിന്നെ സ്വഭാര്യയായ സത്യവതിക്ക് ബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള പായസത്തെയും നല്‍കി.  വിധിവൈപരീധ്യംകൊണ്ട് അവര്‍ പായസത്തെ മാറി കഴിച്ചു. അങ്ങിനെ കൗശികന്റെ പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു. സ്വപുത്രനായ ജമദഗ്നിയെ ഋചീകമുനി തന്റെ  തപശക്തികൊണ്ട് ബ്രാഹ്മണസ്വഭാവത്തോടുകൂടി യവനാക്കി. പക്ഷേ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു.


 ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു സ്വന്തമാക്കി. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന നാമധേയത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു. ഒരിക്കല്‍ രേണുക ജലം കൊണ്ടുവരുന്നതിനായി നര്‍മ്മദയിലേക്കു പോയി. ഈ സമയത്ത് അവിടെ സ്‌നാനം ചെയ്യുകയായിരുന്ന ചിത്രരഥന്‍ എന്ന ഗന്ധര്‍വനെ രേണുക മോഹത്തോടുകൂടി നോക്കിനിന്നു. രേണുക തിരികെയെത്തിയപ്പോള്‍ ജമദഗ്നി കാര്യങ്ങളെല്ലാം ദിവ്യദൃഷ്ടികൊണ്ട് മനസ്സിലാക്കുകയും പത്‌നിയുടെ ശിരസ് ഛേദിച്ചു കളയുവാന്‍ പുത്രന്മാരോട് പറയുകയും ചെയ്തു. പക്ഷേ ആരുംതന്നെ അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ ആ കൃത്യത്തെ നിര്‍വഹിച്ചു. സന്തുഷ്ടനായ ജമദഗ്നി ഇഷ്ടമുള്ള വരത്തെ വരിച്ചുകൊള്ളുവാന്‍ പരശുരാമനോടു പറഞ്ഞു. അമ്മയെ ജീവിപ്പിച്ചുകിട്ടണമെന്ന് പരശുരാമന്‍ അപേക്ഷിച്ചു. അതനുസരിച്ച് മുനി രേണുകയ്ക്ക് പുനര്‍ജന്മം നല്‍കി


പരശുരാമന്‍ ക്ഷത്രിയവധം ആരംഭിക്കുവാനുണ്ടായ സംഭവം ഇങ്ങനെയാണ്. കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ നേടിയെടുത്തു. ഒരിക്കല്‍ കാര്‍ത്തവീര്യന്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയി. അങ്ങിനെ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലും എത്തിച്ചേര്‍ന്നു. മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കാമധേനുവിന്റെ മാഹാത്മ്യം കണ്ട് അത്ഭുതവിവശനായ കാര്‍ത്തവീര്യന്‍ അതിനെ തനിക്കു നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. മുനി അതിന് വിസമ്മതിച്ചപ്പോള്‍ കാര്‍ത്തവീര്യന്‍ പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. ഈ സമയത്ത് പരശുരാമന്‍ അവിടെയുണ്ടായിരുന്നില്ല.  ഈ വിവരം അറിഞ്ഞ് പരശുരാമന്‍ കാര്‍ത്തവീര്യന്റെ തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും അദ്ദേഹത്തെ വധിക്കുകയും കാമധേനുവിനെ തിരികെകൊണ്ട് വരികയും ചെയ്തു.



ഇതിനുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്‍മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പ്രതികാരമൂര്‍ത്തിയായി മാറിയ പരശുരാമന്‍ ഭാരതവര്‍ഷമാകെ സഞ്ചരിച്ച് ഇരുപത്തൊന്ന് തവണ ക്ഷത്രിയന്മാരെ നിഗ്രഹിച്ചു. ക്ഷത്രിയസ്ത്രീകളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന ശിശുക്കളെ വരെ പരശുരാമന്‍ നശിപ്പിച്ചതായി പറയപ്പെടുന്നു. അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ ക്ഷത്രിയനിഗ്രഹത്തില്‍ നിന്നും പിന്‍തിരിപ്പിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃക്കള്‍ക്ക് തര്‍പ്പണം നടത്തുകയും ചെയ്തു. കുരുക്ഷേത്രത്തിന്റെ സമീപത്തുള്ള ആ പുണ്യസ്ഥലം സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു.


ഇരുപത്തൊന്നു തവണ ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി തന്റെ ധനമെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുവാന്‍ പരശുരാമന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് ഒരു മഹായാഗം നടത്തി. ആ യാഗത്തിന്റെ പ്രധാന ഋത്വിക് കശ്യപനായിരുന്നു. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്‍ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്‍കുവാന്‍ സാഗരദേവതയായ വരുണനോട് അഭ്യര്‍ത്ഥിച്ചു. സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞ ദേശം കടലിറങ്ങി കരയായി കാണപ്പെട്ടു. പ്രസ്തുതദ്ദേശം ശൂര്‍പ്പാരകം അഥവാ കേരളം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു. പരശുരാമന്‍ പരശുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ആ പുണ്യസ്ഥലവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തശേഷം പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.


പരശുരാമനെകുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ശ്രീരാമന്‍ സീതയെ പരിണയിച്ച് ദശരഥാദികളോടൊത്ത് അയോധ്യയിലേക്ക് മടങ്ങുകയായിരുന്നു. മാര്‍ഗമധ്യേ പരശുരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി ശ്രീരാമനോട് ഇപ്രകാരം ചോദിച്ചു. ” ഭവാന്‍ ജനകരാജധാനിയില്‍വെച്ച് ശൈവചാപത്തെ കുലച്ചുവെന്ന് കേട്ടിരിക്കുന്നു. ഈ വൈഷ്ണവ ചാപത്തെ കുലയ്ക്കുവാന്‍ ഭവാന് സാധിക്കുമോ?”. ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങികുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ സ്വതപശക്തിയെ തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. സന്തുഷ്ടനായ പരശുരാമന്‍ സ്വതപശക്തിയെ ശ്രീരാമന് നല്‍കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി.


ഭീഷ്മരെയും കര്‍ണ്ണനെയും ആയുധവിദ്യ അഭ്യസിപ്പിച്ചത് പരശുരാമനാണെന്ന് മഹാഭാരതം പറയുന്നു. ഭീഷ്മര്‍ അംബയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതില്‍ കുപിതനായി പരശുരാമന്‍ അദ്ദേഹത്തോട് യുദ്ധത്തിന് വരികയുണ്ടായി. തുടര്‍ന്ന് ദേവന്‍മാരും പിതൃക്കളും ഗംഗാദേവിയും അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഭീഷ്മര്‍ പരശുരാമനോടുള്ള യുദ്ധം അവസാനിപ്പിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളില്‍വീണ് പ്രണമിക്കുകയും ചെയ്തു.


പരശുരാമന്‍ കര്‍ണനും തമ്മിലുള്ള ചരിത്രം ഇപ്രകാരമാണ് പറയുന്നത്. കര്‍ണന്‍ താന്‍ ഭൃഗുവംശത്തില്‍ ജനിച്ച ബ്രാഹ്മണനാണെന്ന് പറഞ്ഞ് പരശുരാമന്റെ അടുക്കല്‍ ബ്രഹ്മാസ്ത്രവിദ്യ പഠിക്കുവാന്‍ ചെന്നു. ഒരുനാള്‍ പരശുരാമന്‍ കര്‍ണന്റെ മടിയില്‍ തലവെച്ച് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് അളര്‍ക്കന്‍ എന്നുപേരോടുകൂടിയ ഒരു വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം കുടിക്കുവാന്‍ തുടങ്ങി. ഗുരുവിന് നിദ്രാഭംഗം വരരുതല്ലോ എന്നു കരുതി കര്‍ണന്‍ വേദന സഹിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഉറക്കമുണര്‍ന്ന പരശുരാമന്‍ അതുകണ്ട് ബ്രാഹ്മണന് സാധ്യമല്ല എന്നു പറഞ്ഞു. പരശുരാമന്റെ ആജ്ഞ കേട്ടു ഭയചകിതനായ കര്‍ണ്ണന്‍ സത്യമെല്ലാം തുറന്നുപറഞ്ഞു. അപ്പോള്‍ പരശുരാമന്‍, ശത്രുവിനോടു എതിരിടുമ്പോള്‍ ഞാന്‍ ഉപദേശിച്ച ബ്രഹ്മാസ്ത്രവിദ്യ നിഷ്ഫലമായി പോകട്ടെയെന്ന് കര്‍ണ്ണനെ ശപിച്ചു. ഈ ശാപത്തിന്റെ ഫലമായാണ് കര്‍ണ്ണന് ബ്രഹ്മാസ്ത്രത്തെ അര്‍ജ്ജുനന് നേരെ പ്രയോഗിക്കാന്‍ സാധിക്കാതെ പോയത്.

ഭാവനാഷ്ടകം



അംഗനാമംഗനാമന്തരേ വിഗ്രഹം
കുണ്ഡലോദ്ഭാസിതം ദിവ്യകര്‍ണ്ണദ്വയം
ബിഭൃതം സുസ്ഥിതം യോഗപീഠോത്തമേ
സന്തതം ഭാവയേ ശ്രീപതീശാത്മജം

മോഹനീയാനനം ശൃംഗപര്‍വസ്ഥിതം
കാനനേഷു പ്രിയാവാസമത്യത്ഭുതം
ദീനസംരക്ഷകം വാസവേനാര്‍ചിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം

കോമളം കുന്തളം സ്നിഗ്ദ്ധമത്യത്ഭുതം
ബിഭൃതം മോഹനം നീലവര്‍ണാഞ്ചിതം
കാമദം നിര്‍മ്മലം ഭൂതവൃന്ദാവൃതം
സന്തതം ഭാവയേ ശ്രീപതീശാത്മജം

അംബരം ദിവ്യനീലദ്യുതിം ശോഭനം
അംബുവര്‍ണോപമം ഗാത്രശോഭാകരം
ബിംബമത്യത്ഭുതാകാരജം ബിഭൃതം
സന്തതം ഭാവയേ ശ്രീപതീശാത്മജം

വാഹനം തുംഗമശ്വോത്തമം സുന്ദരം
സൈന്ധവം സംശ്രിതം വിശ്വവശ്യാകൃതിം
ബാന്ധവം ബന്ധുഹീനാശ്രിതം മോഹനം
സന്തതം ഭാവയേ ശ്രീപതീശാത്മജം

ഭാസിതം വക്ഷസാ ഹാരമുക്താഞ്ചിതം
ദേവദേവാര്‍ച്ചിതം കേരളേസുസ്ഥിതം
ഭൂസുരൈര്‍വന്ദിതം ദിവ്യപീഠസ്ഥിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം

പാവനം പങ്കജം ദിവ്യപാദദ്വയം
ബിഭൃതം ഭക്തസംഘ പ്രശോഭ്യംഘ്രികം
കാമദം മോക്ഷദം താരകം സാദരം
സന്തതം ഭാവയേ ശ്രീപതീശാത്മജം

വിഗ്രഹം മംഗളം സര്‍വകാമാര്‍ഥദം
അഗ്രിമൈഃ വന്ദിതം ദീനരക്ഷാത്മകം
ഭൂഷണൈഃ മണ്ഡിതം മാലയാരാജിതം
സന്തതം ഭാവയേ ശ്രീപതീശാത്മജം

കൊട്ടിയൂർ വൈശാഖോത്സവം - പ്രക്കൂഴം ഏപ്രിൽ 21 ( മേടം - 7 ) ഞായറാഴ്ച



 വൈശാഖോത്സവ ചിട്ടകളും കര്‍മങ്ങളും അളവുകളും നിശ്ചയിക്കുന്ന ചടങ്ങാണ് പ്രക്കൂഴം . ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രനടയ്ക്ക് താഴെയായി കല്ലുവാഴയുടെ ഇലകള്‍ നിരത്തി തേങ്ങയും ശര്‍ക്കരയും പഴവും വെച്ചതോടെ കര്‍മങ്ങള്‍ക്ക്  തുടക്കമാകും . 

 ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ തിയതി കുറിക്കും  അവില്‍ സമര്‍പ്പണം , നെല്ലളവ് , അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളുകളിലെ മറ്റു ചടങ്ങുകള്‍ .

ഇക്കരെ കൊട്ടിയൂരിലെ കുത്തോട്‌ എന്ന സ്‌ഥലത്ത്‌ ഊരാളന്മാരും ക്ഷേത്രം സമുദായി ഭട്ടതിരിപ്പാട്‌ , കണക്കപ്പിള്ള , ഏഴില്ലക്കാര്‍ , നമ്പീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തരയോഗം ചേര്‍ന്ന്‌ നാള്‍കുറിക്കും . തുടര്‍ന്ന്‌ തണ്ണീര്‍കുടി ചടങ്ങ്‌ നടക്കും  ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്നാണ് തണ്ണീര്‍കുടി ചടങ്ങ് നടത്തുന്നത്    .   ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധാനത്ത് ആയില്യാര്‍ കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തും മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബാവലിപ്പുഴക്കരയില്‍ വച്ചും തണ്ണീര്‍കുടി ചടങ്ങും നടക്കും .   ഒറ്റപ്പിലാന്‍, പെരുവണ്ണാന്‍, ആശാരി, പുറംകലയന്‍, കണിശന്‍, കൊല്ലന്‍, കാടന്‍ എന്നീ സമുദായങ്ങളെ പ്രതിനിധാനം ചെയ്‌ത് അവകാശികള്‍ എത്തും . ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത്‌ മന്ദംചേരി കിഴക്കെനടയിലെ വലിയമാവിന്‍ ചുവട്ടില്‍ പരസ്‌പരം ഒത്തുചേര്‍ന്ന്‌ വന്ദിച്ച്‌ പ്രസാദം പങ്കുവയ്ക്കും  . ഇതിനുശേഷം ക്ഷേത്രം ഊരാളന്മാര്‍ കുളിച്ച്‌ ഈറനായി എത്തിയാണ്‌ ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്‌, അരിയളവ്‌, അവില്‍ അളവ്‌ എന്നീ ചടങ്ങുകള്‍ നടത്തുന്നത്    .


തിരുവഞ്ചിറയിലേക്കുള്ള വെള്ളം ഒഴുക്കലിനും തുടക്കമിടും  . ഒറ്റപ്പിലാനും പുറംകലയനും ചേര്‍ന്ന് ഒരുമിച്ച് ബാവലിയില്‍ മൂന്നുതവണ മുങ്ങി മൂന്നുകല്ലുകള്‍    എടുത്ത് ബാവലി കെട്ടിനായി വെക്കുന്നതാണ് ഈ ചടങ്ങ് . ഇക്കരെ ക്ഷേത്രസന്നിധിയില്‍ കണക്കപ്പിള്ള ആദ്യം നെല്ല്‌ അളക്കും   ആചാരപ്രകാരം പിന്നീടത്‌ നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളില്‍വച്ച്‌ വീണ്ടും അളക്കും  . പ്രക്കൂഴത്തിന്റെ വിളക്ക് തെളിക്കുവാനുള്ള പശുവിന്‍ നെയ്യ് മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്ന് കുറ്റ്യേരി നമ്പ്യാർ  എന്ന സ്ഥാനികന്റെ നേതൃത്വത്തിലും അവല്‍ പാല നരസിംഹക്ഷേത്രത്തിലെ മേല്‍ശാന്തിയുമാണ് കൊണ്ടുവരുന്നത്  പ്രക്കൂഴത്തിന്റെ ഭാഗമായി ഏപ്രിൽ  21  അര്‍ധരാത്രി ആയില്യാര്‍കാവില്‍ ഗൂഢപൂജയും അപ്പട നിവേദ്യവും നടക്കും . 


ആചാരപ്രകാരം അനുവദിക്കപ്പെട്ട സ്ഥാനികര്‍ക്കല്ലാതെ മറ്റാര്‍ക്കും ആയില്യാര്‍ കാവിലെ പൂജയിലേക്ക് പ്രവേശനമില്ല. വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രമാണ് ആയില്യാര്‍ കാവില്‍ പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കുക.  പ്രക്കൂഴത്തെ തുടര്‍ന്നുള്ള അടുത്ത ചടങ്ങ്‌ മണത്തണയിലുള്ള കരിമ്പന ഗോപുരത്തില്‍ വച്ചു മുഴുവന്‍ സ്‌ഥാനികര്‍ക്കും വേണ്ടി നടത്തുന്ന പട്ടത്താനം സദ്യനടത്തും .പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ക്കാരും മഠങ്ങളില്‍ കഠിന വ്രതം ആചരിക്കാന്‍ തുടങ്ങും.

കടപ്പാട് 

Friday, April 19, 2019

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, #കാസർഗോഡ്.]



         കാസര്‍കോട്‌ ജില്ലയിലെ ഉദുമ പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രം. നൂറ്റിയെട്ട്‌ ശിവാലയങ്ങളിലൊന്നാണ്‌. 

അറബിക്കടലിനഭിമുഖമായി കടലോരത്ത്‌ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രം. ദക്ഷിണകാശിയെന്നും ഇത്‌ അറിയപ്പെടുന്നു. തൊട്ടടുത്ത്‌ പ്രസിദ്ധമായ പാലക്കുന്നില്‍ ഭഗവതി ക്ഷേത്രമുണ്ട്‌. 

ഒരിക്കല്‍ തൃക്കണ്ണാട്‌ ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ കടലിലൂടെ പോവുകയായിരുന്ന മൂന്നുകപ്പലുകള്‍, അവയിലുണ്ടായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ തെറ്റിദ്ധരിച്ചുപോയി, ഇവിടം ഏതോ ശത്രുപാളയമാണെന്ന്‌. അവര്‍ പീരങ്കികൊണ്ട്‌ വെടിയും വച്ചു. ക്ഷേത്രത്തിനും തൊട്ടടുത്തുണ്ടായിരുന്ന കൊട്ടാരത്തിനും കേടുപറ്റി. കൊട്ടാരം പാടേ നശിക്കുകയും ചെയ്തു. സംഭവങ്ങളെല്ലാം കണ്ട്‌ കൊടുങ്ങല്ലൂരമ്മ ഒരു ദൂതനെ ക്ഷേത്രത്തിലേയ്ക്ക്‌ അയച്ചു. പൂജാരിയുടെ സഹായത്തോടെ ദൂതന്‍ കടലിലേയ്ക്ക്‌ ദീപമൊഴുക്കി. ആ ദീപത്തിന്റെ അഗ്നിമൂലം രണ്ടുകപ്പലുകളും കത്തിനശിച്ചു. ഇതറിഞ്ഞ പാണ്ഡ്യരാജാവ്‌ മാപ്പ്‌ അപേക്ഷിക്കുകയും ക്ഷേത്രത്തില്‍ ധ്വജം തീര്‍ത്തുകൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ മാറി കടലില്‍ കാണുന്ന കല്ലുകള്‍ തകര്‍ന്നടിഞ്ഞുപോയ കപ്പലുകളുടെ അവശിഷ്ടങ്ങളാണെന്നാണ്‌ വിശ്വാസം. പാണ്ഡ്യന്‍കല്ലുകള്‍ എന്നാണ്‌ അവ അറിയപ്പെടുന്നതും. കല്ലിന്റെ ആകൃതിയും പേരും ഈ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ മൂവാളം കുഴി ചാമുണ്ഡി ഉറഞ്ഞാടുമ്പോള്‍ ക്ഷേത്രപ്പറമ്പില്‍നിന്നും കത്തിക്കരിഞ്ഞ അരിമണികള്‍ പൊന്തിവരാറുണ്ട്‌. പാണ്ഡ്യപ്പടയുടെ വെടിയേറ്റ്‌ കരിഞ്ഞുപോയ കൊട്ടാരത്തിലെ നിലവറയ്ക്കുള്ളിലെ അരിമണികളാണവ എന്നാണ്‌ വിശ്വാസം.



പ്രധാനറോഡിലാണ്‌ ക്ഷേത്രം .ജംഗ്ഷനില്‍ വലുതവശത്ത്‌ ക്ഷേത്രഗോപുരം. നേരെ എതിര്‍വശത്ത്‌ വിസ്തൃതമായ കടല്‍ത്തീരം. മണല്‍പ്പരപ്പില്‍ കാറ്റിലുലഞ്ഞുനില്‍ക്കുന്ന ഒരാല്‍മരം. അകലെ ഉണക്കാനിട്ടിരിക്കുന്ന വലകളും കരയ്ക്ക്‌ കയറ്റിവെച്ച വള്ളങ്ങളും അപൂര്‍വ കാഴ്ച. ഈ മനോഹരതീരത്ത്‌ ബലിതര്‍പ്പണത്തിനെത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തര്‍. അങ്ങനെ ഇവിടം സമുദ്രസ്നാനത്തിനും പിതൃബലിക്കും പേരുകേട്ട സ്ഥാനവും ശ്രീകോവിലില്‍ മഹാദേവന്‍ ത്രയംബകന്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനം. ഉപദേവന്മാരായി ഗണപതിയെ കൂടാതെ ചുറ്റമ്പലത്തിനുപുറത്തായി ചാമുണ്ഡിത്തറയ്ക്കുള്ളില്‍ കീഴേടങ്ങളായ ചന്ദ്രഗിരി ശാസ്താക്ഷേത്രവും കുതിരക്കാളിയമ്മയും കുടികൊള്ളുന്നു. മൂവാളം കുഴി ചാമുണ്ഡിത്തറ പുനഃപ്രതിഷ്ഠിച്ചു. ക്ഷേത്രത്തില്‍ മൂന്ന്‌ വാവുകള്‍ പ്രധാനം. തുലാം, കുംഭം, കര്‍ക്കടകം മാസങ്ങളിലെ വാവുകളാണവ. എല്ലാദിവസവും പിതൃതര്‍പ്പണം നടക്കുന്ന ക്ഷേത്രമാണ്‌. മരിച്ചവര്‍ക്കായി പ്രതിമ ആവാഹിച്ചുള്ള കര്‍മങ്ങളും ചെയ്തുവരുന്നു.


കുംഭമാസത്തിലാണ്‌ ഉത്സവം. കൃഷ്ണപഞ്ചമിനാളില്‍ കീഴൂര്‍ ക്ഷേത്രത്തില്‍നിന്ന്‌ എഴുന്നെള്ളിപ്പ്‌ എത്തുന്നതോടെ കൊടിയേറും. ഇവിടെ കൊടികയറണമെങ്കില്‍ ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍നിന്നും തിടമ്പെഴുന്നെള്ളിച്ച്‌ ഇവിടെ എത്തണം. കൊടിയേറ്റം കഴിഞ്ഞാല്‍ കമ്പും കയറും ഏറ്റുവാങ്ങുക എന്നൊരു ചടങ്ങുണ്ട്‌. പിന്നെ നാലുദിവസം അഷ്ടമിവിളക്ക്‌ ഉത്സവമാണ്‌. ഏഴാം ദിവസം ആറാട്ട്‌. അന്ന്‌ വൈകിട്ട്‌ എഴുന്നെള്ളത്ത്‌. ഇവിടെനിന്നും അഞ്ചുകിലോമീറ്റര്‍ അകലെ ആറാട്ടുകടവിലേയ്ക്കാണ്‌ ഘോഷയാത്ര പോകുന്നത്‌. വഴിനീളെ അലങ്കാരങ്ങളും വിളക്കുമുണ്ടാകും.

 കാസര്‍കോട്‌ കുറുംബ ഭഗവതിക്ഷേത്രം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, ഉദുമ തെരുവത്ത്‌ ഭഗവതിക്ഷേത്രം, കൊട്ടിക്കുളം ശ്രീ ഭഗവതി ക്ഷേത്രം, പാലക്കുന്ന്‌ ഭഗവതി ക്ഷേത്രം, ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം എന്നിവര്‍ പാരമ്പര്യരീതിയനുസരിച്ച്‌ ആഘോഷത്തോടെ എത്തും. ആറാട്ടുദിവസം ആറാട്ടുകടവിലേയ്ക്ക്‌ പോകുമ്പോള്‍ ശ്രീ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും തിരിച്ചെഴുന്നെള്ളുമ്പോള്‍ പാലക്കുന്ന്‌ ഭഗവതി ക്ഷേത്രസ്ഥാനിമാരും അകമ്പടി സേവിക്കും. കൊടിയിറങ്ങിയശേഷം പാലക്കുന്ന്‌ ക്ഷേത്രസ്ഥാനിമാര്‍ ഇവിടെനിന്നും ഓലയും മുളയും കൊണ്ടുപോയി പാലക്കുന്ന്‌ ഭരണി മഹോത്സവത്തിന്‌ തുടക്കം കുറിക്കും.

Thursday, April 18, 2019

സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?


കടപ്പാട് ആചാര്യശ്രീ രാജേഷ് കോഴിക്കോട് കശ്യപ ആശ്രമം .



വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്.

നമ്മുടെ ഉപനിഷത്തുക്കളുടെയും വേദങ്ങളുടെയും അര്‍ഥം നാനാവിധമാക്കി നമ്മുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ഹിന്ദു ആചാര്യന്മാര്‍ ഇതിനോട് പ്രതികരിക്കുമ്പോള്‍ അതിനെപ്പോലും വിമര്‍ശിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് പലരും അയച്ചുതന്ന് അവരുടെ ആശങ്കകള്‍ പങ്കുവെക്കുന്നത്. വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്. 


ബൃഹദാരണ്യകോപനിഷത്താണ് ഇപ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഇതിനായി ആയുധമാക്കുന്നത്. ബൃഹദാരണ്യകത്തില്‍ സല്‍സന്താനത്തെ കിട്ടാന്‍ കാളയിറച്ചി കഴിക്കണമെന്ന് ഉപദേശിച്ചുവത്രേ. എന്താണ് ഇതിന്റെ യാഥാര്‍ഥ്യമെന്ന് നമുക്കൊന്ന് പരിശോധിച്ചുനോക്കാം.


ഈ വാദം ആദ്യമായി ഉന്നയിക്കുന്നത് 19-ാം നൂറ്റാണ്ടിലെ ഇന്‍ഡോളജിസ്റ്റായിരുന്ന രാജേന്ദ്രലാല്‍ മിത്രയാണ്. മിത്ര തന്റെ Beef in Ancient India  എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഈ ബൃഹദാരണ്യകോപനിഷത് ശ്ലോകത്തിന് (6.4.18) നല്‍കിയ അര്‍ഥം ‘നാലു വേദങ്ങളും ഗ്രഹിക്കാന്‍ പ്രാപ്തിയുള്ള, ദീര്‍ഘായുസ്സുള്ള പുത്രനെ ലഭിക്കാന്‍ ദമ്പതികള്‍ ചോറും വെണ്ണയും കൂടെ പ്രായപൂര്‍ത്തിയായതോ പ്രായം ചെന്നതോ ആയ കാളയുടെ മാംസവും കഴിക്കണം’ എന്നാണ്. എന്താണ് സത്യം എന്നു നോക്കാം.

ഇതേ ബൃഹദാരണ്യകോപനിഷത്തില്‍ ഇതേ അധ്യായത്തില്‍ ഇതേ ബ്രാഹ്മണത്തിലെ ഒന്നാംമന്ത്രത്തില്‍ പുരുഷബീജത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതിലെവിടെയും മാംസാഹാരമെന്ന കാര്യമേ വരുന്നില്ല. മറിച്ച് ഫലങ്ങളുടെ ഉപഭോഗമാണ് ഉത്തമമായ ബീജോല്പാദനത്തിന് കാരണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍പ്പിന്നെ മാംസം ഉപയോഗിച്ച് ഉത്തമബീജോല്പാദനം സാധ്യമാകുന്നു എന്ന മിത്രയുടെ പ്രസ്താവന എങ്ങനെ ശരിയാകും? സത്യമറിയാന്‍ വിവാദപരമായ ബൃഹദാരണ്യകോപനിഷത് ശ്ലോകത്തിലേക്കുതന്നെ പോകാം.

അവിടെ അഭിപ്രായവ്യത്യാസമുള്ള പദങ്ങള്‍ മൂന്നെണ്ണമാണ്. അവയും അവയ്ക്ക് മിത്ര കൊടുക്കുന്ന അര്‍ഥവും കാണുക. 


1. മാംസൗദനം- boild rice and meat, 2. ഔക്ഷേണ – meat of a full-grown bull, 3. ആര്‍ഷഭേണ -meat of an old bull.
ഇംഗ്ലീഷില്‍ ”‘flesh’ ‘ എന്നതിന് ‘meat’ എന്ന് മാത്രമല്ല അര്‍ഥമുള്ളത്. Oxford English Dictionaryയില്‍ flesh’എന്നതിന്”‘The edible pulpy part of a fruit or vegetable’എന്ന അര്‍ഥവും കാണാം. അതുപോലെതന്നെ ‘മാംസം’ എന്ന സംസ്‌കൃത പദത്തിന് മോണിയര്‍ വില്യംസിന്റെ Sanskrit-English Dictionaryയില്‍ ‘fleshy portion or pulp of a fruit’ എന്ന അര്‍ഥവും കാണാം. ‘മാംസം’ എന്നതിന് ഇതില്‍ ഏതര്‍ഥം സ്വീകരിക്കുമെന്നത് മറ്റു രണ്ട് പദങ്ങളുടെ (ഔക്ഷ-ആര്‍ഷഭ ശബ്ദങ്ങളുടെ) അര്‍ഥമനുസരിച്ചിരിക്കും. അതെന്താണെന്ന് നോക്കാം.


1) ‘ഔക്ഷേണ’ എന്നത് ഉക്ഷശബ്ദത്തില്‍നിന്നുണ്ടായതാണ്. ഉക്ഷശബ്ദത്തിന് മോണിയര്‍ വില്യംസ് കൊടുത്ത അര്‍ഥങ്ങള്‍i) a bull (as impregnating the flock), (ii) name of ‘Soma’ (as sprinkling or scattering small drops), (iii) One of the eight chief medicaments  എന്നെല്ലാമാണ്.


2) ‘ആര്‍ഷഭേണ’ എന്നത് ‘ഋഷഭ’ശബ്ദത്തില്‍ നിന്നുണ്ടായതാണ്. ‘ഋഷഭ’യ്ക്ക് മോണിയര്‍ വില്യംസ് കൊടുത്ത അര്‍ഥവും കാണുക: (i) a bull (as impregating the flock), (ii) a kind of medical plant (susruta, Bhava-Prakasa), (iii) Carpopogon Pruriens (Caraka).
ബൃഹദാരണ്യക ഉപനിഷത്ത് 6.4.18-ല്‍ അവസാന ഭാഗത്ത് ‘ഔക്ഷേണ വാര്‍ഷഭേണ വാ’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ‘ഉക്ഷത്തില്‍നിന്നുള്ളതോ ഋഷഭത്തില്‍നിന്നുള്ളതോ’ എന്നര്‍ഥം. ഉക്ഷ-ഋഷഭശബ്ദങ്ങള്‍ക്ക് മോണിയര്‍ വില്യംസ് കൊടുത്ത ആദ്യ അര്‍ഥം സമാനമാണ് (a bull) ആ അര്‍ഥം സ്വീകരിച്ച് ‘ഔക്ഷേണ വാര്‍ഷഭേണവാ’ എന്നതിനെ വിവര്‍ത്തനം ചെയ്താല്‍ ‘കാളയില്‍നിന്നുള്ളതോ അല്ലെങ്കില്‍ കാളയില്‍നിന്നുള്ളതോ’ എന്ന് നിരര്‍ഥകമായിപ്പോകും. എന്നാല്‍ മിത്ര ഒരു പ്രമാണവുമില്ലാതെ അവിടെ പ്രായവിവേചനം കൊണ്ടുവന്ന് തനിക്കു തോന്നിയപോലെ അര്‍ഥം പറഞ്ഞതായി കാണാം(‘ a full grown old bull’). ഇതിനു കാരണം മറ്റൊന്നാണ്.
സംസ്‌കൃതത്തില്‍ വേണ്ടുവോളം അവഗാഹം ഇല്ലാത്തതുകൊണ്ടുതന്നെ മിത്ര ബൃഹദാരണ്യകോപനിഷത്തിന്റെ ശാങ്കരഭാഷ്യത്തെ ആശ്രയിക്കുകയാണ് ചെയ്തത്. എന്നാല്‍ അവിടെ ശങ്കരാചാര്യര്‍ ഉപേക്ഷിച്ച കുരുക്ക് കാണാന്‍ മിത്രയ്ക്കായതുമില്ല.



‘ഉക്ഷ’, ‘ഋഷഭ’ എന്നുതന്നെ എഴുതുകയല്ലാതെ അത് കാളയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നൊന്നും ശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ പറഞ്ഞിട്ടില്ല. ബൃഹദാരണ്യകശ്ലോകത്തിലില്ലാത്ത, ‘തതഃ അപി അധികവയഃ’ എന്ന തന്റെ പ്രയോഗത്തിന്റെയും യഥാര്‍ഥ അര്‍ഥമെന്തെന്ന് (വയഃ എന്നതിന് പ്രായം എന്നുള്ള ഒരര്‍ഥം മാത്രമല്ല ഉള്ളത്) അദ്ദേഹം സൂചിപ്പിച്ചിട്ടുമില്ല. ഇവിടെ ശങ്കരാചാര്യര്‍ക്ക് തെറ്റിയിട്ടില്ല എന്ന് വിശ്വസിക്കുകയാണെങ്കില്‍, താനെഴുതിയ ഗ്രന്ഥങ്ങളില്‍ നിന്നുതന്നെ ഉദ്ധരിച്ചുകൊണ്ട് തന്നോടുതന്നെ വാദത്തിനു വരുന്നവരെ കുടുക്കാനുള്ള കെണിയൊരുക്കുകയായിരിക്കാം ശങ്കരാചാര്യര്‍ അതിലൂടെ ചെയ്തത് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കില്‍ യഥാര്‍ഥ അര്‍ഥം എന്താണ്?


‘ഉക്ഷ’ എന്നതിന് ‘കാള’ എന്ന ആദ്യ അര്‍ഥം വ്യാകരണനിയമങ്ങള്‍ക്കു യോജിക്കാത്തതിനാല്‍ത്തന്നെ മോണിയര്‍ വില്യംസിന്റെ രണ്ടാമത്തെ അര്‍ഥമായ ‘സോമലത’ (Sarco Stemma Viminalis or Asclepias Acide)  എന്നത് സ്വീകരിക്കാം. വാജീകരണചികിത്സയിലുപയോഗിക്കുന്ന അത്യപൂര്‍വമായ ഒരു സസ്യമാണ് സോമലത. ഇവിടെ സന്ദര്‍ഭം ഉത്തമ ബീജോത്പാദനത്തെക്കുറിച്ചായതിനാല്‍തന്നെ ഈ അര്‍ഥമാണ് ഏറ്റവും അനുയോജ്യം.


ഇനി ‘ഋഷഭ’ശബ്ദത്തെക്കുറിച്ച് ചിന്തിക്കാം. ഭാവപ്രകാശം പൂര്‍ണ്ണഖണ്ഡത്തിലും, സുശ്രുതസംഹിത, സൂത്രസ്ഥാനം 38-ാം അധ്യായത്തിലും ‘ഋഷഭകം’ എന്ന ഔഷധസസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ചരകസംഹിത സൂത്രസ്ഥാനത്തില്‍ ഷഡ്വിരേചന ശതാശ്രിതീയം എന്ന അധ്യായത്തില്‍ 14-ാം ശ്ലോകത്തില്‍ ‘ഋഷഭകം’ ആദ്യമഹാകഷായത്തിലെ ഒരു ഔഷധസസ്യമാണെന്ന് പറയുന്നുണ്ട്. ഇതിനു സമാനമായി നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന സസ്യമാണ് ‘നായ്ക്കുരുണ’ (Carpopogon Pruriens).)െ. നായ്ക്കുരുണവിത്ത് (അതിന്റെ മാംസളഭാഗത്തിന് വാജീകരണ ചികിത്സയിലുള്ള പങ്ക് അറിയണമെങ്കില്‍ ആയുര്‍വേദത്തിലെ രസായന വാജീകരണമൊക്കെ പഠിച്ചാല്‍ മതിയാകും.)- ‘കപികച്ഛു’ എന്നും പേരുള്ള ഇതുപയോഗിച്ചാണ് ‘വാനരീകല്പം’ നിര്‍മ്മിക്കുന്നത്. ഇന്ന് ചിലപ്പോള്‍ ആളുകള്‍ കുരങ്ങിനെ കൊന്ന് രസായനം വെച്ചാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല!


ആയുര്‍വേദത്തിലെ ഭാവപ്രകാശനിഘണ്ടുവില്‍ ‘കപികച്ഛൂരാത്മപ്രോക്താ ഋഷ്യപ്രോക്താ’ എന്നു പറയുന്നു.1 അതായത് നായ്ക്കുരുണയ്ക്ക് ഋഷ്യപ്രോക്താ എന്നും പര്യായമുണ്ട്. ഇവിടത്തെ ഋഷഭവും ഇതുതന്നെ. തുടര്‍ന്ന് നായ്ക്കുരുണയുടെ ഗുണത്തെ വിവരിക്കുന്നതിങ്ങനെയാണ്: ‘തദ്ബീജം വാതശമനം സ്മൃതം വാജീകരം പരം’ അതായത് ‘നായ്ക്കുരുണവിത്ത് വാതത്തെ ശമിപ്പിക്കും, അത് വളരെ വാജീകരണഗുണമുള്ളതുമാകുന്നു.’ ഉത്തമബീജോലപാദനത്തിനുള്ള ഔഷധമാണിതെന്നു സാരം. നായ്ക്കുരുണയ്ക്ക് Buffalo bean’ എന്നും പേരുണ്ട് എന്നതും അറിയുമ്പോഴാണ് സംസ്‌കൃത ശബ്ദങ്ങളെ വിവര്‍ത്തനം ചെയ്യുന്നതില്‍ വന്നുചേര്‍ന്ന അപാകമാണ് ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് പിന്നീട് കാരണമായതെന്നു മനസ്സിലാവുക.


ശങ്കരാചാര്യരുടെ ഭാഷ്യത്തെ നിഷേധിക്കാതെതന്നെ പ്രസ്തുതശ്ലോകത്തിന് ഇപ്രകാരം അര്‍ഥം പറയാം. കാണുക:


” ‘ഉക്ഷ’ എന്ന ഔഷധസസ്യത്തിന്റെ മാംസളമായ ഭാഗം വാജീകരണത്തിനായി ഉപയോഗിക്കുന്നു. അല്ലെങ്കില്‍ അതിനേക്കാള്‍ വീര്യം കൂടിയ ‘ഋഷഭ’ത്തിന്റെ മാംസളമായ ഭാഗം ഉപയോഗിക്കുന്നു.” (‘അധികവയഃ’ എന്നതിന് വീര്യാധിക്യമുള്ളത് എന്നതാണ് അനുയോജ്യമായ അര്‍ഥം)
ഇങ്ങനെ നമ്മുടെ ഉപനിഷത്തുക്കളുടെയും വേദങ്ങളുടെയും അര്‍ഥം നാനാവിധമാക്കി നമ്മുടെതന്നെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. ഹിന്ദു ആചാര്യന്മാര്‍ ഇതിനോട് പ്രതികരിക്കുമ്പോള്‍ അതിനെപ്പോലും വിമര്‍ശിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മാത്രമല്ല, അവരേക്കാള്‍ ഇക്കാര്യത്തില്‍ തങ്ങള്‍ നിഷ്ണാതരാണെന്നുകൂടി ഇവര്‍ ഭള്ളു പറയുന്നു. സാമാന്യമായ ചിന്തയോ സംസ്‌കൃതപഠനമോ ഇല്ലാതെ ഉപരിപ്ലവമായി കാര്യങ്ങളെ പറയാന്‍ ശ്രമിക്കുന്ന വ്യാഖ്യാന കസര്‍ത്തുകളെ എടുത്തുദ്ധരിച്ച് സാമാന്യ ഭക്തരെപ്പോലും ഇവര്‍ കബളിപ്പിക്കുന്നു.

Wednesday, April 17, 2019

തൃശൂർ പൂരം



കേരളത്തിൽ ആഘോഷങ്ങളുടെ മാസമാണ് ഏപ്രിൽ  മെയ് മാസങ്ങൾ.

സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവം നടക്കുന്നത് ഈ മാസങ്ങളിലാണ്


എല്ലാ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും സംസ്ഥാനത്ത് ആഘോഷിക്കപ്പെടാറുണ്ട്. ഈ ആഘോഷങ്ങളിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടാറുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ തൃശൂർ പൂരം വേറിട്ടു നിൽക്കുന്നത് പങ്കാളിത്തത്തിന്റെ കാര്യത്തിലാണ്.

മേട മാസത്തിൽ തൃശൂർ പട്ടണത്തിൽ നടക്കുന്ന ഈ ഒത്തുചേരൽ ഹൃദ്യമായ ഒരു അനുഭവം ആണ്.


ചെമ്പട്ടും കുങ്കുമവും ചേലയിൽ പൊതിഞ്ഞ വാൽക്കണ്ണാടിയുമൊക്കെ മാറി തലേക്കെട്ടു ചാർത്തി തലയെടുപ്പോടെ ആനകൾ എഴുന്നള്ളാൻ തുടങ്ങിയതിനു ശേഷമാണു തൃശൂർ പൂരം ആരംഭിക്കുന്നത്.


സ്വർണ നിറമുള്ള നെറ്റിപ്പട്ടം കെട്ടിനിൽക്കുന്ന കരിവീരൻമാരാണു പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. നെറ്റിപ്പട്ടം ഒരു അലങ്കാരം മാത്രമല്ല, അത് ഒരു മഹാക്ഷേത്രം കൂടിയാണ്.


അതായതു മുപ്പത്തി മുക്കോടി ദൈവങ്ങൾ ചേരുന്ന ഇടം. സ്വർണം പൂശി അലങ്കരിച്ചിട്ടുള്ള ഓരോ ഗോളങ്ങളും ഓരോ ദേവസങ്കൽപങ്ങളാണ്. ഓരോ മൂർത്തിക്കും നെറ്റിപ്പട്ടത്തിൽ പ്രത്യേക സ്ഥാനങ്ങളുമുണ്ട്.


പൂരമെന്നാൽ മേള  വാദ്യ താളം കൂടിയാണ്.


കർണപുടം ഇലത്താളംപോലെ തുള്ളിപ്പെരുക്കുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? രാവിലെ മഠത്തിൽ വരവിനെത്തി പിറ്റേന്ന് ഉച്ചയ്ക്കു പകൽപൂരം കഴിഞ്ഞു മടങ്ങുംവരെ പൂരപ്പറമ്പിൽതന്നെ കൂടിയാൽ ആ പെരുക്കം അനുഭവിക്കാം.


മഠത്തിൽവരവു മുതൽ പിറ്റേന്നു പകൽ പാണ്ടിമേളം വരെ നീളുന്ന മേള–വാദ്യ സദ്യയ്ക്കു കോപ്പുകൂട്ടുന്നതു പകരംവയ്ക്കാനില്ലാത്ത പ്രമാണിമാരും.


തൃശൂർ പൂരത്തിന്റെ ഏറ്റവും വലിയ സവിശേഷത 36 മണിക്കൂർ നീളുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്


  പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രം

തിരുവമ്പാടി ക്ഷേത്രം

കണിമംഗലം ശാസ്താവ്

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി

പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി

ലാലൂർ കാർത്ത്യാനി ഭഗവതി

ചൂരക്കോട്ടുകാവ് ഭഗവതി

അയ്യന്തോൾ കാർത്ത്യായനി ഭഗവതി

കുറ്റൂർ നെയ്തലക്കാവിലമ്മ

വടക്കുംനാഥൻ ക്ഷേത്രം



  പ്രധാനചടങ്ങുകൾ

മഠത്തിൽ വരവ്

പൂരപ്പുറപ്പാട്

ഇലഞ്ഞിത്തറ
മേളം 

തെക്കോട്ടിറക്കം

കുടമാറ്റം

വെടിക്കെട്ട്



പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം



കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർപൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്.
പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.


മേടമാസത്തിലെ പൂരംനക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രംവരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.


ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടിക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.


തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്,


മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്,


ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്,
അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം,


ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച,


കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്,


രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌,


പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.



ചരിത്രം

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.  അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം.


ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു.


അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (977 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണ്.



ഉത്സവം

തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്.

തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.



പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌.


രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നൈതിലക്കാട്ട് ഭഗവതി. ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളിശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്.


ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.


പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു.തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു.
ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.



തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.



പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.



നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.



തിരുവമ്പാടി ക്ഷേത്രത്തിൽ

തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.



പാറമേക്കാവ് ക്ഷേത്രത്തിൽ

പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്.



ആനച്ചമയം പ്രദർശനം

തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.



ചടങ്ങുകൾ

കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണി കണ്ടുണരുന്നത്

കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.


ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.


ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.
പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.



ചെറു പൂരങ്ങൾ

പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ. മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.



കണിമംഗലം ശാസ്താവ്

വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.



പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.



ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി

പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും.പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.



പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി

പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.



ലാലൂർ കാർത്ത്യാനി ഭഗവതി

കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.




ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം

തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.


കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.


രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും


വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.



അയ്യന്തോൾ കാർത്ത്യായനി ഭഗവതി

പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും.


രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.



കുറ്റൂർ നെയ്തലക്കാവിലമ്മ

പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്തി ന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതറയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

എന്താണ് വേദം?



സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?

വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.

വേദങ്ങള്‍ എത്ര? ഏതെല്ലാം?

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം

ഓരോ വേദത്തിന്റെയും വിഷയമെന്താണ്?

ഋഗ്വേദം - ജ്ഞാനം
യജുര്‍വേദം - കര്‍മ്മം
സാമവേദം - ഉപാസന
അഥര്‍വവേദം - വിജ്ഞാനം

ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.

ഋഗ്വേദം - 10522 മന്ത്രങ്ങള്‍
യജുര്‍വേദം - 1975 മന്ത്രങ്ങള്‍
സാമവേദം - 1875 മന്ത്രങ്ങള്‍
അഥര്‍വവേദം - 5977 മന്ത്രങ്ങള്‍
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍

വേദം എന്തിനു വേണ്ടി പ്രകാശിതമായി?

സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.

ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?

ഋഗ്വേദം - അഗ്നി
യജുര്‍വേദം - വായു
സാമവേദം - ആദിത്യന്‍
അഥര്‍വവേദം - അംഗിരസ്

ആരാണ് ഋഷി?

ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.

എന്താണ് ഛന്ദസ്സ് ?

ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.

ദേവതയുടെ നിര്‍വചനം എന്താണ്?

ദേവോ ദാന്വാദാ, ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു. ആ പദാര്‍ത്ഥം ചേതനമാകാം, അചേതനമാകാം.

ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?

പദാര്‍ത്ഥങ്ങളുടെ ഗുനകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.

യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?

ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം.

സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?

ഉപാസനയാണ് മുഖ്യവിഷയം.

അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?

അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ടം അല്ല.

കടപ്പാട്

ഈ വർഷത്തെ പത്താമുദയം അതിവിശേഷം, പൂർണ്ണ ഫലസിദ്ധി!



മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം.ഈ വർഷം പത്താമുദയദിനം ഏപ്രിൽ ഇരുപത്തിമൂന്ന് തിങ്കളാഴ്ചയാണ് . സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടം പത്ത് ആണ് അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാണു തുലാം പത്ത്. സൂര്യന് ഏറ്റവും ബലം കുറഞ്ഞ ദിവസമാണു തുലാപ്പത്ത്.



 സൂര്യന്റെ അതിനീചം എന്നാണു ജ്യോതിഷത്തിൽ ഇതിനെ പറയുന്നത്.  പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും. കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്.


 പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതി ഭഗവാനോടൊപ്പം സൂര്യദേവനെ സ്മരിക്കുന്നത് ഉത്തമമാണ്.


പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശുദ്ധിയായി നിലവിളക്കു കൊളുത്തി ദീപം കണികാണുന്നത് നന്ന്.  ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക്‌ തുടക്കമിടുന്ന ശുഭദിനമാണിത്. ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രാധാന്യമുള്ള തിങ്കളാഴ്ച പത്താമുദയം വരുന്നതിനാൽ ശിവനെയും ശക്തിയെയും ഒരു പോലെ ഭജിച്ചു വ്രതം അനുഷ്ഠിക്കുന്നത് പൂർണ്ണ ഫലസിദ്ധിക്ക് നന്ന്.കൂടാതെ ഗായത്രിമന്ത്രം കഴിയാവുന്നത്ര തവണ ചൊല്ലുന്നത് ഉത്തമമാണ്.


സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായ പത്താമുദയദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ അകന്നുപോവും എന്നാണ് വിശ്വാസം .പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യദേവൻ നവഗ്രഹങ്ങളുടെ നായകനാണ്.


ഊർജ്ജകേന്ദ്രവും ത്രിമൂർത്തീചൈതന്യം നിക്ഷിപ്തവുമായിരിക്കുന്ന സൂര്യദേവനെ ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം വർദ്ധിക്കും. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. സൂര്യഭഗവാന്റെ ഏറ്റവും ശക്തിയേറിയ മന്ത്രമാണ്  ആദിത്യഹൃദയം. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കിൽ അജ്ഞതയും വിഷാദവും അലസതയുമകന്ന് ഹൃദയശുദ്ധി കൈവരും. ജീവിതത്തിൽ നിത്യവിജയിയാവാൻ മാതാപിതാക്കൾ കുട്ടികളെ ആദിത്യഹൃദയമന്ത്രജപം ചെറുപ്പം മുതലേ ശീലിപ്പിക്കണം.


ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃദയം എന്നിവ ജപിക്കാൻ പാടില്ല.



 ആദിത്യഹൃദയം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ



 സൂര്യസ്തോത്രം

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ്വപാപഘ്നം
പ്രണതോസ്മി ദിവാകരം



വെള്ളിമുറം കാണിക്കൽ

പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.