ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 18, 2015

ജ്ഞാനി

മേഘങ്ങള്‍ ഇടതിങ്ങി നിറഞ്ഞാലും കൊടുങ്കാറ്റടിച്ചാലും ആകാശത്തിന് അതുകൊണ്ടൊന്നും യാതൊരു വികാരവും ഉണ്ടാവുന്നില്ല. ആകാശം സദാ ഒരേവിധം സ്വച്ഛമായിരിക്കുന്നു. അതുപോലെ പ്രാരബ്ധവശാല്‍ ഉണ്ടാവുന്ന വിവിധപ്രവൃത്തികള്‍ ജ്ഞാനിയെ അല്‍പംപോലും ബാധിക്കുന്നില്ല.


ഒരേ പ്രകാരത്തില്‍ നിര്‍മലബ്രഹ്മാകാരമായിത്തന്നെ വര്‍ത്തിക്കുന്നു. ഏതു പരിതഃസ്ഥിതിയിലും പതിവ്രതയായ സ്ത്രീ തന്റെ പതിയില്‍ത്തന്നെ പരിപൂര്‍ണമായും മനസ്സര്‍പ്പിച്ചിരിക്കുന്നതുപോലെ ജ്ഞാനിയും ഏതവസ്ഥയിലായിരുന്നാലും (ഏതു പരിതസ്ഥിതിയിലും) നിരന്തരം സ്വസ്വരൂപാവസ്ഥയില്‍ത്തന്നെ ലയിച്ചിരിക്കുന്നു. ജ്ഞാനിയുടെ മൗനംതന്നെ വാക്കുകള്‍ക്കോ, മനസ്സിനോ എത്താനാവാത്ത ബ്രഹ്മസ്വരൂപത്തിന്റെ ഉത്തമവ്യാഖ്യാനമാണ്. ഇടയ്‌ക്കെപ്പോഴെങ്കിലും ജ്ഞാനി വല്ലതും മൊഴിഞ്ഞാല്‍ത്തന്നെ ആ ഭാഷണം ആകാശവാണിയെ (അശരീരിയെ)പ്പോലെ അഹന്താ രഹിതമായിരിക്കും.


ഗുരു, ശിഷ്യന്‍, ജ്ഞാനി, അജ്ഞാനി മുതലായ യാതൊരു ഭേദഭാവങ്ങള്‍ക്കും ബ്രഹ്മാകരമായി വര്‍ത്തിക്കുന്ന ജ്ഞാനിയുടെ ഉള്ളില്‍ സ്ഥാനമുണ്ടാവില്ല. സുഖദുഃഖരഹിതമായ നിലയില്‍ വര്‍ത്തിച്ചാലും ചിലപ്പോള്‍ അവിടുന്ന്, അടുത്തുള്ളവരുടെ ദുഃഖത്തില്‍ അനുതാപമുള്ളവനായി കാണപ്പെടും. ഏതു പ്രവൃത്തിയും-ജ്ഞാനിയുടെ ജീവിതത്തിലുടനീളം-സഹജമായിത്തന്നെ പരോപകാരാര്‍ത്ഥമായിരിക്കും.
രമണമഹര്‍ഷി



Wednesday, April 15, 2015

ചലനമില്ലാത്ത ഉണ്മയാണ് ആത്മാവ്


ആത്മാവ് ഇന്ദ്രിയങ്ങള്‍കൊണ്ട്  അറിയാനാകാത്തതും അചിന്ത്യവും വികാരങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ്. ചിന്തിച്ച് കണ്ടെത്താനാകാത്തതാണ് ആത്മാവ്. അതിനാല്‍ ചിന്തിക്കുന്നതിലൂടെയല്ല ജീവിക്കുന്നതിലൂടെയാണ് ജീവിതം അര്‍ഥമുള്ളതാകുന്നത്. എല്ലാ ചിന്തകളും അസ്തമിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതം ആരംഭിക്കുന്നത്.


ആത്മാവെന്നാല്‍ പ്രപഞ്ചത്തിനാധാരമായ പരംപൊരുളാണ്. അല്ലാതെ കവിതയിലെ ആത്മാവല്ല എന്ന് സ്വാമി വിശദീകരിച്ചു. ആത്മാവിനെ ആയുധങ്ങള്‍കൊണ്ട് മുറിവേല്പിക്കാനോ, അഗ്നിയാല്‍ ദഹിപ്പിക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റിനാല്‍ ശോഷിപ്പിക്കാനോ സാധ്യമല്ല. അത് എല്ലായിടത്തും ഉള്ളതാണ്, സ്ഥിരസ്വഭാവമാര്‍ന്നതാണ്, ചലനമില്ലാത്തതാണ്, എന്നും ഉള്ളതാണ്.

അഥവാ ആത്മാവ് എന്നും ജനിക്കുന്നതായും എന്നും മരിക്കുന്നതായും സങ്കല്പിച്ചാലും ദുഃഖത്തിന് അവകാശമില്ലെന്ന് ഭഗവാന്‍ അര്‍ജുനനെ ഓര്‍മിപ്പിക്കുന്നു. ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. പരിഹരിക്കാനാവാത്ത ഈ വിഷയത്തില്‍ ദുഃഖത്തിനിടമില്ലെന്ന് ഭഗവാന്‍ പറയുന്നു. ദുഃഖം അജ്ഞാനത്തില്‍ നിന്നാണ് ജനിക്കുന്നത്. ദുഃഖംകൊണ്ട് ആരും കരുത്താര്‍ജിക്കുന്നില്ല. അത് ശരീരത്തെയാകെ തളര്‍ത്തുകയാണ് ചെയ്യുക. ഒരാളുടെ ദുഃഖം മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിക്കും. ഊര്‍ജം ഇല്ലാതെയാക്കും.

ശരീരം കുടവും ആത്മാവ് അതിനകത്തെ വായുവുമാണ്. കുടത്താല്‍ വായു പരിമിതമാണ് എന്നു തോന്നുന്നു. കുടത്തെ നമുക്കെങ്ങോട്ടും കൊണ്ടുപോക‍ാം. എന്നാല്‍ ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന വായുവിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എവിടെയെങ്കിലും വച്ച് കുടം പൊട്ടിയാലും ഒന്നും സംഭവിക്കുന്നില്ല. ഉള്ളിലെ വായു പുറത്തെ വായുവുമായി ലയിക്കുന്നു എന്നതുപോലും നമ്മുടെ തോന്നലാണ്. കുടം പോയി. അത്ര മാത്രമേ സംഭവിക്കുന്നുള്ളു. കുടം നശിക്കുന്നതുപോലെ മാത്രമാണ് മരണം. ആത്മാവ് ഉണ്ടാവുകയോ, ജീവിക്കുകയോ, വര്‍ധിക്കുകയോ, മാറ്റം വരുകയോ, ക്ഷയിക്കുകയോ, നശിക്കുകയോ ചെയ്യുന്നില്ല.


അവലംബം: സ്വാമി സന്ദീപാനന്ദഗിരി ഗീതാജ്ഞാന യജ്ഞം

Friday, April 10, 2015

എളവൂർ തൂക്കം - എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം



കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം നിരോധിച്ചു




തൂക്കുന്ന വിധം, ആനുഷ്ടാനം 



നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകർ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്.

നേർച്ചക്കാർ തൂക്കക്കാരായ ആളുകളേയും നിർദ്ദേശിച്ചുവന്നു. അങ്ങനെ നിർദ്ദേശിക്കപ്പെടുന്ന ആളുകൾ മീനമാസം 1-തീയതി മുതൽ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളിൽ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേർത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചർമം മാംസത്തിൽ നിന്ന് വേർതിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാർ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തിൽ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു.

തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രദേശങ്ങളിൽ ബലികർമരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.



ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാട് 

ശ്രീ പുത്തന്‍കാവിലമ്മയുടെ പ്രധാനമായ ഒരു വഴിപാടായിരുന്നു തൂക്കം. തൂക്കം എന്ന വഴിപാടു കൊണ്ട് ഒരു ഗ്രാമം പിന്നീട് ലോകത്ത് അറിയപ്പെട്ടു. ചരിത്രപ്രസിദ്ധമായ എളവൂർ തൂക്കം നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നു വന്നിരുന്ന ഒരു ആചാരമായിരുന്നു. രൗദ്രഭാവമുള്ള ശ്രീ പുത്തന്‍കാവിലമ്മയുടെ ഇഷ്ട വഴിപാടായും തൂക്കം അറിയപ്പെട്ടിരുന്നു.  തൂക്കച്ചാടിലെ കൊളുത്തിൽ വഴിപാടു നടത്തുന്ന ഭക്തന്റെ തൊലിയിൽ നേരിട്ടു കുത്തുന്നതു കൊണ്ട് എളവൂർ തൂക്കം മറ്റുള്ള തൂക്കങ്ങളിൽ നിന്നു വ്യത്യസ്തമാകുന്നു.. 


പുരാതന കാലത്ത് ഏഴു ദിവസങ്ങളിലായാണ് തൂക്കം നടത്തപ്പെട്ടിരുന്നത്.തൂങ്ങിയ ഭക്തനെ ഏഴാം ദിവസമായിരുന്നു തൂക്കച്ചാടിൽ നിന്ന് ഇറക്കിയിരുന്നത്.  ശ്രീപുത്തന്‍കാവിലമ്മയുടെ കടുത്ത ഭക്തയായ ഒരമ്മയുടെ പ്രാര്‍ത്ഥന മൂലം ദേവിയുടെ വെളിപാടുണ്ടായ അന്നത്തെ കാരണവർ പിന്നീട് അത് മൂന്നു പ്രദക്ഷിണമായി ചുരുക്കി. തൂക്കച്ചാടിലേറിയ ഭക്തനെ എടുത്ത് ദേവിക്ക് മൂന്നു പ്രദക്ഷിണം വയ്ക്കലായിരുന്നു പിന്നീട് ചെയ്തുവന്നിരുന്നത്. ഒന്നു മുതല്‍ ഏഴു തൂക്കം വരെ ഒറ്റത്തവണ നടന്നിരുന്നതായി ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നു . തൂങ്ങുന്ന ഭക്തൻ നാല്പ്പത്തൊന്നു നാൾ വ്രതം അനുഷ്ഠിച്ച് ക്ഷേത്രത്തിൽ താമസിച്ച് പ്രത്യേക തിരുമൽ ചികിത്സക്കു ശേഷമാണ് തൂക്കച്ചാടിലേറുന്നത്. 32 അടി പൊക്കമുള്ള തൂക്കച്ചാടും കൊളുത്തും ദേവസ്വം ഇന്നും സൂക്ഷിച്ചു പോരുന്നു .  


 ദേവിയുടെ ഹിതം മാനിച്ചു നിർത്തലാക്കിയ ഈ ചടങ്ങ് ഇന്ന് ദേവിക്ക് പൂമൂടലായി പത്താമുദയനാളിൽ പുനർജനിച്ചു. ചുവന്ന പട്ടും ചിലങ്കയും വാളുമേന്തി തിരുവാഭരണം ചാർത്തി സർവ്വാലങ്കാരഭൂഷിതയായി നില്‍ക്കുന്ന പുത്തന്‍കാവിലമ്മയെ പത്താമുദയനാളിൽ ദർശിക്കുന്നതു തന്നെ ഒരു മനുഷ്യായുസ്സിന്റെ പുണ്യമായി ഭക്തജനങ്ങൾ കരുതുന്നു . ദേവിയുടെ ഇഷ്ട വഴിപാട് കൂടിയായ പുഷ്പാഭിഷേകം വളരെയധികം ദർശനപ്രധാനമേറിയതുമാണ്. കഴിഞ്ഞ 27 വർഷമായി മുടക്കമില്ലാതെ ഇതു നടന്നു പോരുന്നു. എളവൂർകരയേയും മറ്റു നാല്പ്പതു കരയേയും ആനന്ദത്തിലാക്കുന്ന ഈ ചടങ്ങ് ഏപ്രില്‍ 24 ന് നടക്കുന്നു. എല്ലാവര്‍ക്കും ശ്രീ പുത്തന്‍കാവിലമ്മയുടെ പത്താമുദയ മഹോത്സവത്തിലേക്ക് സ്വാഗതം...








Saturday, April 4, 2015

ക്ഷേത്ര വഴിപാടുകളും അതിന്റെ ഗുണഫലങ്ങളും


1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം

2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.

3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.

4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം

5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്

6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.

7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.

8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം

9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.

10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി

11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.

12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.

13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.

14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.

15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.

16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി

17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍

19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി

20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.

21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.

22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.

23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം

24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .

25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.

26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.

27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.

28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.

29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി

30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം

31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം

32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം

33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി

34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.

35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും

36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.

38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം

39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.

40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്

41. ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും

42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്

43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി

44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.

45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു

46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.

47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും

48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന

49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.