ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 31, 2019

ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..



നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല



മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...


1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.



തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.



ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
 തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത്  കേശവന്റെ പുറത്താണ്.



ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.

1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി  12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി  പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.


പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ  " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം  ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.


കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.


നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...

Friday, August 30, 2019

ശ്രീലളിതാത്രിശതീ - 36



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


36. ഏകാന്തപൂജിതാ


_ഏാകന്തത്തിൽ പൂജിക്കപ്പെടുന്നവൾ. 28ാം നാമത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച ഗീതാശ്ലോകങ്ങൾ ഓർക്കുക. ആരാധനയ്ക്ക് ഏകാന്തത നല്ല പശ്ചാത്തലമാണ്. ശബ്ദവും ബഹളവും ഇല്ലാത്ത ശുചിയായ സ്ഥലത്ത് നിവർന്നിരുന്ന് കർമ്മേന്ദ്രിയങ്ങളെ ബന്ധിച്ച് ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ദേവിയുടെ നേർക്കു നയിച്ചുള്ള പൂജ എളുപ്പത്തിൽ ഫലപ്രാപ്തിയിലെത്തും. ആത്മനിയന്ത്രണം അഭ്യാസം കൊണ്ടു നേടിയാൽ ഏതു കോലാഹലത്തിലും മനസ്സു ദേവിയിൽ നിന്നു വേർപെടാതെ നിറുത്താൻ കഴിയും. അപ്പോഴും ഏകാന്തപൂജ മെച്ചമാണ്._
_മോക്ഷപ്രാപ്തി എന്ന ലക്ഷ്യത്തോടെ പൂജിക്കപ്പെടുന്നവൾ എന്നും വ്യാഖ്യാനിച്ചു കാണുന്നു. ലക്ഷ്യം ഏതായാലും അന്തർമുഖത്വം പൂജയ്ക്ക് ആവശ്യമാണ്. 'അന്തർമുഖസമാരാദ്ധ്യാ, ബഹിർമുഖസുദുർല്ലഭാ ' എന്നു ലളിതാസഹസ്രനാമം.


_പ്രളയം കഴിഞ്ഞുള്ള ശൂന്യതയിൽ പുനഃസൃഷ്ടിക്കുള്ള ശക്തി തേടി ഈശ്വരനാൽ ഏകാന്തത്തിൽ  പൂജിക്കപ്പെടുന്നവൾ എന്നും.



ഓം ഏകാന്തപൂജിതായൈ നമഃ



37. ഏധമാനപ്രഭാ



_വർദ്ധിച്ച പ്രഭയുള്ളവൾ. എല്ലാ പ്രകാശവും ദേവിയുടെ വിഭൂതിയാണ്. പ്രകാശം ജ്ഞാനമാണ്. സർവ്വജ്ഞാനനിധിയായ ലളിതാംബികയുടെ അനന്തപ്രഭയുടെ അല്പ മയൂഖങ്ങളെയാണ് നാം ജ്ഞാനമെന്നു പറയുന്നത്. നമുക്ക് പ്രകാശത്തിന് സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും നക്ഷത്രങ്ങളുടെയും സഹായം വേണം. സൂര്യചന്ദ്രതാരകാദികളുടെ പ്രകാശം ആവശ്യമില്ലാത്ത ജ്യോതിർമണ്ഡലത്തിലാണ് ദേവിയുടെ ആസ്ഥാനം. സ്വയം ജ്യോതിയായ പരാശക്തിയുടെ പ്രഭയ്ക്ക് ക്ഷയമില്ല. ഉത്തരോത്തരം അത് വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതിനാൽ ഏധമാനപ്രഭാ എന്നു നാമം. 'പരം ജ്യോതി, പരം ധാമ' എന്നീ നാമങ്ങളിൽ ലളിതാസഹസ്രനാമം ഈ ആശയം ആവിഷ്കരിക്കുന്നു.



ഓം ഏധമാനപ്രഭായൈ നമഃ



  38.   ഏജദനേജജ് ജഗദീശ്വരീ



_ഏജത് - ജീവനുള്ളത്, ചരമായത്, അനേജത് - ചലിക്കാത്തത്; ചരവും അചരവുമായ എല്ലാ ലോകങ്ങൾക്കും ഈശ്വരി ആയവൾ. പരാശക്തിയായ ദേവി തന്നെയാണ് ജഗദ്രൂപത്തിൽ വർത്തിക്കുന്നത്.ജഗത്തിലുള്ള ജീവനുള്ളതും ജഡവുമായ വസ്തുക്കൾക്ക് നിയാമക ചൈതന്യവും ലളിതാംബിക തന്നെ. ഏജത്തും അനേജത്തുമായി പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ഈശ്വരി.


' _അനേകകോടിബ്രഹ്മാണ്ഡജനനീ, ആബ്രഹ്മകീടജനനീ, ജഗദീകന്ദാ, ചേതനാരൂപാ, ജഡശക്തി' തുടങ്ങി പല നാമങ്ങളിൽ ലളിതാസഹസ്രനാമം ഈ ആശയം അവതരിപ്പിക്കുന്നു.


ഓം ഏജദനേജജ് ജഗദീശ്വര്യൈ നമഃ


_ശ്രീവത്സം കടപ്പാട് 

ശുഭദിനം



അതിരുകവിഞ്ഞ പ്രതീക്ഷകളുടെ കുംഭാരമാണ് ജീവിതയാത്രയിൽ ചിലപ്പോൾ നമ്മെ തളർത്തുന്നത്....,

പ്രതീക്ഷിച്ച കാര്യങ്ങൾ സംഭവിക്കാതിരിക്കുമ്പോൾ നമുക്ക് പലർക്കും മനസ്സിനെ പിടിച്ചു നിർത്താൻ പ്രയാസപ്പെടുന്നു.....,

അമിതപ്രതീക്ഷകളെ നിയന്ത്രിക്കാൻ മനസ്സിനെ ശീലിപ്പിക്കുക തന്നെ വേണമെന്നു സാരം....

അർഹതയുണ്ടെങ്കിൽ അതു നമ്മെ തേടിയെത്തും എന്ന ശ്രീ ടാഗോറിന്റെ വാക്കുകൾ  ഉൾകൊണ്ടുകൊണ്ട് ശുഭപ്രതീക്ഷകളോടെ മുന്നോട്ടുപോവുക.....

Thursday, August 29, 2019

ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും



സമൂഹത്തിലെ മിക്ക ജനങ്ങള്‍ക്ക് ചെറുപ്പത്തിലെ വായിച്ചതും കേട്ടിട്ടുള്ളതുമായ വിവരങ്ങളില്‍ നിന്നായിരിക്കും ദേവീ-ദേവന്മാരെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. ഇങ്ങനെ കിട്ടുന്ന അല്പമായ വിവരം കാരണം ഈശ്വര വിശ്വാസവും അവരില്‍ കുറവായിരിക്കും. ദേവീ-ദേവന്മാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഭഗവാനില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാവുകയും ഈ വിശ്വാസം പിന്നീട് ദൃഢമാകുകയും ദേവതോപാസനയും സാധനയും നല്ല രീതിയില്‍ നടക്കുകയും ചെയ്യും. അതുകൊണ്ടാണ് ഈ ലേഖനത്തില്‍ ശിവനെക്കുറിച്ചുള്ള വളരെ ഉപയോഗപ്രദമായ അധ്യാത്മശാസ്ത്രീയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



ശിവന്‍

ശിവന്‍ എന്നാല്‍ മംഗളകരവും കല്യാണസ്വരൂപവുമായ തത്ത്വം. ശിവന്‍ സ്വയം സിദ്ധനും സ്വയം പ്രകാശിയുമാണ്. ശിവന്‍ സ്വയം പ്രകാശിച്ചുകൊണ്ട് ഈ സമ്പൂര്‍ണ വിശ്വത്തെയും പ്രഭാമയമാക്കുന്നു. അതിനാലാണ് ശിവനെ പരബ്രഹ്മം എന്നു വിളിക്കുന്നത്. ശിവന്റെ കൃപ നേടുന്നതിനായി ഭക്തന്മാര്‍ മഹാശിവരാത്രി ദിവസം ഭക്തിഭാവത്തോടെ ശിവനെ ആരാധിക്കുന്നു. എപ്പോഴും നാമജപം ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരു ദേവനാണ് ശിവന്‍. ശിവന്‍ എപ്പോഴും ബന്ധമുദ്രയില്‍ ആസനസ്ഥനായിരിക്കും.


ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം വയ്ക്കുന്നതിന്റെ കാരണമെന്ത് ?



പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഓവ് മുതല്‍ തുടങ്ങി തന്റെ ഇടതുവശത്തു കൂടി നടന്ന് ഓവിന്റെ മറു വശം വരെ പോകുക. ഇനി ഓവ് മുറിച്ചു കടക്കാതെ തിരിച്ച് പ്രദക്ഷിണം തുടങ്ങിയ സ്ഥലം വരെ വന്ന് പ്രദക്ഷിണം പൂര്‍ണമാക്കുക. ഓവിന്റെ സ്രോതസ്സില്‍ നിന്നും ശക്തി ബഹിര്‍ഗമിക്കുന്നതിനാല്‍ സാധാരണ വ്യക്തി ആ ഓവിനെ വീണ്ടും വീണ്ടും മുറിച്ചു കടന്നാല്‍ അയാള്‍ക്ക് ശക്തിയുടെ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിവലിംഗത്തിന് അര്‍ദ്ധപ്രദക്ഷിണം മാത്രം വയ്ക്കുക. സ്വയംഭൂ അഥവാ വീട്ടിലെ ശിവലിംഗത്തിന് ഈ നിയമം ബാധകമല്ല.


ഭസ്മം, രുദ്രാക്ഷം എന്നിവയുടെ ആന്തരാര്‍ഥം


ഭസ്മം : ശരീരം നശ്വരമാണ് എന്ന കാര്യം സദാ സ്മരണയിലിരിക്കണം എന്ന് ഭസ്മം സൂചിപ്പിക്കുന്നു.


രുദ്രാക്ഷം : രുദ്രാക്ഷം ബീജമാണ്, അതൊരിക്കലും നശിക്കുകയില്ല. ആത്മാവും അതേ പോലെയാണ്. രുദ്രാക്ഷം ആത്മാവിന്റെ പ്രതീകമാണ്.


ശിവന് കൂവളയില എന്തിന്, എങ്ങനെ അര്‍പ്പിക്കണം ?


കൂവളത്തിലയില്‍ ശിവതത്ത്വം കൂടുതല്‍ ആകര്‍ഷിക്കാനുള്ള കഴിവുള്ളതിനാല്‍ ശിവന് അത് അര്‍പ്പി ക്കുന്നു. ശിവന് 3 ഇലകള്‍ ഒരുമിച്ചുള്ള കൂവളത്തിലകള്‍ അര്‍പ്പിക്കുമ്പോള്‍ ഇലയുടെ അഗ്രഭാഗം നമ്മുടെ നേരെ വരത്തക്ക രീതിയില്‍ ശിവലിംഗത്തില്‍ കമഴ്ത്തി വയ്ക്കുക. ഇതിലൂടെ ഇലകളില്‍നിന്നും നിര്‍ഗുണ തലത്തിലെ സ്പന്ദനങ്ങള്‍ കൂടുതല്‍ അളവില്‍ പ്രക്ഷേപിക്കപ്പെട്ട് ഭക്തര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നു.



മഹാശിവരാത്രി വ്രതത്തിന്റെ മഹത്ത്വം എന്താണ് ?


ശിവന്‍ രാത്രിയുടെ ഒരു യാമത്തില്‍ വിശ്രമിക്കുന്നു. ഈ യാമത്തിനെയാണ്  ‘ മഹാശിവരാത്രി’ എന്നു പറയുന്നത്. ശിവന്റെ വിശ്രമസമയത്ത് ശിവതത്ത്വത്തിന്റെ പ്രവര്‍ത്തനം നില്‍ക്കുന്നു; അതായത് ആ സമയത്ത് ശിവന്‍ ധ്യാനാവസ്ഥയില്‍നിന്നും സമാധി-അവസ്ഥയിലേക്കു പോകുന്നു. ശിവന്റെ സമാധി-അവസ്ഥ എന്നാല്‍ ശിവന്‍ തനിക്കുവേണ്ടി സാധന ചെയ്യുന്ന സമയം. ഈ സമയത്ത്, അന്തരീക്ഷത്തിലെ തമോഗുണം ശിവന്‍ സ്വീകരിക്കാത്തതിനാല്‍ അന്തരീക്ഷത്തില്‍ തമോഗുണവും അതു കാരണം അനിഷ്ട ശക്തികളുടെ ബലവും വളരെയധികം വര്‍ധിക്കുന്നു. അതുകൊണ്ട് അനിഷ്ട ശക്തികളുടെ ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാനായി നാം മഹാശിവരാത്രി വ്രതം അനുഷ്ഠിച്ച് ശിവതത്ത്വം നേടാന്‍ ശ്രമിക്കുന്നു.



വ്രതത്തിന്റെ ഫലം : ‘മഹാശിവരാത്രി വ്രതം’ അനുഷ്ഠിക്കുന്നവരില്‍ എന്റെ കൃപാകടാക്ഷം താഴെ പറയും പ്രകാരമുണ്ടാകും



1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാകും,

2. കുമാരികമാര്‍ക്ക് ആഗ്രഹിക്കുന്നതുപോലുള്ള വരനെ കിട്ടും,

3. വിവാഹിത സ്ത്രീകളുടെ സൗഭാഗ്യം നിലനില്‍ക്കും,



എന്നിങ്ങനെ ശിവന്‍ സ്വയം ഭക്തന്മാര്‍ക്ക് വചനം നല്‍കിയിട്ടുണ്ട്.


എന്തുകൊണ്ടാണ് മഹാശിവരാത്രി ദിവസം ശിവന്റെ നാമം ജപിക്കുന്നത് ?
മഹാശിവരാത്രിക്ക് ലോകത്ത് വര്‍ധിക്കുന്ന തമോഗുണത്തില്‍ നിന്നും സംരക്ഷണം നേടുന്നതിനായി ശിവതത്ത്വത്തെ ആകര്‍ഷിച്ചെടുക്കുന്ന ശിവന്റെ നാമം കൂടുതലായി ജപിക്കുവാന്‍ ശ്രമിക്കുക. മഹാശിവരാത്രി ദിവസം ശിവതത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ 1000 മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു. അതിന്റെ ഗുണം നേടുന്നതിനായി ‘ഓം നമഃ ശിവായ’ എന്ന നാമം എത്ര അധികം സാധിക്കുന്നുവോ അത്ര അധികം ജപിക്കുക.



ശിവജപം : നമഃ ശിവായ എന്നത് ശിവന്റെ പഞ്ചാക്ഷരീ മന്ത്രമാകുന്നു. ജപത്തിലെ ഓരോ അക്ഷരത്തിന്റെയും അര്‍ഥം ഇപ്രകാരമാണ് :



ന – എല്ലാവരുടേയും ആദിദേവന്‍
മ – പരമജ്ഞാനം നല്‍കുന്നവന്‍, മഹാപാതകങ്ങളെ നശിപ്പിക്കുന്നവന്‍
ശി – മംഗളകാരിയും ശാന്തവും ശിവാനുഗ്രഹം നേടിത്തരുന്നതും
വാ – വൃഷഭവാഹനം, വാസുകി, വാമമംഗി ശക്തി ഇവയുടെ പ്രതീകം
യ – പരമാനന്ദസ്വരൂപനും ശിവന്റെ ശുഭമായ വാസസ്ഥാനവും
അതിനാല്‍ ഈ 5 അക്ഷരങ്ങളെ ഞാന്‍ നമസ്‌കരിക്കുന്നു

Wednesday, August 28, 2019

നാരായണ നാമം ജപിക്കൂ സുകൃതം നേടൂ!!




ഭഗവാന്റെ കഥകള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. എങ്കിലും ഭഗവാന്റെ കടാക്ഷം കൊണ്ട്‌ ചില കഥകള്‍ എഴുതി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.


ഭഗവാന്‍ പല വേഷത്തില്‍ പ്രത്യക്ഷപ്പെടും. പൂന്താനത്തെ കള്ളന്മാരില്‍ നിന്നും മങ്ങാട്ടച്ചന്റെ രൂപത്തില്‍ വന്നു രക്ഷിച്ചതും പിറ്റെ ദിവസം തൊഴാന്‍ ചെന്നപ്പോള്‍ പൂന്താനം സമ്മാനിച്ച മോതിരം സ്വപ്‌നത്തില്‍ തിരികെ കൊടുക്കാന്‍ പറഞ്ഞപ്പോഴാണ്‌ ഭഗവാന്‍ കൃഷ്‌ണനാണ്‌ തന്നെ രക്ഷിച്ചതെന്ന്‌ പൂന്താനത്തിന്‌ മനസ്സിലായത്‌.



വിഭക്തിയെക്കാള്‍ ഭഗവാന്‌ ഇഷ്‌ടം ഭക്തിയാണ്‌. പൂന്താനം തിരുമേനിയുടെ ജ്ഞാനപാന നോക്കാന്‍ മഹാപണ്‌ഡിതനായ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം അഹങ്കാരത്തോടെ സാദ്ധ്യമല്ല എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. പെട്ടെന്ന്‌ അദ്ദേഹത്തിന്റെ കൈ കുഴഞ്ഞു. പിന്നീട്‌ ഭഗവാന്റെ അരുളപ്പാട് ഉണ്ടായി നിന്റെ വിഭക്തിയെക്കാള്‍ എനിക്ക്‌ ഇഷ്‌ടം ഭക്തിയാണ്‌ ഉടനെ ഭട്ടതിരി പൂന്താനം തിരുമേനിയുടെ പുസ്‌തകം നോക്കികൊടുത്തു അങ്ങനെ അദ്ദേഹത്തിന്റെ അസുഖവും മാറി.



കുറൂരമ്മ പൂജയ്‌ക്കായി നമ്പൂതിരിയെ കാത്തിരുന്ന സമയം നമ്പൂതിരിയാകട്ടെ മറ്റൊരു ഇല്ലത്ത്‌ പോയി അപ്പോള്‍ ഉണ്ണികൃഷ്‌ണന്‍ ആ കുട്ടിയുടെ രൂപത്തില്‍ വരുകയും കൂരമ്മയ്‌ക്ക്‌ പൂജയ്‌ക്കാവശ്യമായ എല്ലാം ഒരുക്കി കൊടുക്കുകയും ചെയ്‌തു. പിന്നീട്‌ നമ്പൂതിരി കുറൂരമ്മയുടെ ഇല്ലത്ത്‌ പൂജ ചെയ്യുമ്പോള്‍ പുഷ്‌പങ്ങള്‍ എല്ലാം അവിടെ എല്ലാം കണ്ട്‌ നിന്നിരുന്ന ഈ കുട്ടിയുടെ കാല്‍ക്കല്‍ വന്നു വീണു. തിരുമേനി ആ കുട്ടിയുടെ മുമ്പില്‍ നമിച്ചു കാരണം അത്‌ ഭഗവാനായിരുന്നു.


നാം അറിയാതെ നാരായണ എന്നു വിളിച്ചാല്‍ പോലും ഭഗവാന്‍ അവിടെ വന്നു നമ്മെ രക്ഷിക്കുന്നു. ഇതിനുദാഹരണമായി അജാമിളന്റെ കഥ പറയാം.



അജാമിളന്‍ ധര്‍അനിരതനായി ജീവിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം വനത്തില്‍ പോകുമ്പോള്‍ വേശ്യാംഗനയെ കണ്ടുമുട്ടി. അവളെ കണ്ടതോടെ ഭാര്യയെ മറന്ന്‌ അവളെ കല്യാണം കഴിച്ചു. പാപഫലങ്ങളെന്ന പോലെ അവള്‍ പ്രസവിച്ച പുത്രന്മാരെല്ലാം വളര്‍ന്നു വന്നെങ്കിലും കാലക്രമത്തില്‍ എല്ലാം നഷ്‌ടപ്പെട്ടു. അതുവരെ അദ്ദേഹം ബ്രാഹ്മണധര്‍മ്മങ്ങളെല്ലാം മറന്നാണ്‌ ജീവിച്ചിരുന്നത്‌. കാലദൂതന്‍മാര്‍ വന്ന്‌ കയറിട്ടു കൊണ്ടു കഴുത്തില്‍ കെട്ടുവാന്‍ തുടങ്ങി. ആ സമയത്ത്‌ അദ്ദേഹത്തിന്റെ പുത്രനായ നാരായണനെ പേരു ചൊല്ലി വിളിച്ചു. ആ സമയത്ത്‌ അദ്ദേഹത്തിന്റെ പുത്രനായ നാരായണനെ പേരു ചൊല്ലി വിളിച്ചു. ഉടനെ വിഷ്‌ണു പാര്‍ഷദന്മാര്‍ അവിടെ പാഞ്ഞെത്തി എന്നിട്ട്‌ തടഞ്ഞു. കാലദൂതന്മാര്‍ ചോദിച്ചു നിങ്ങള്‍ ആരാണ്‌ ധര്‍അരാജന്റെ കല്‌പനയെ തടയുന്നതെന്തിന്‌ അവര്‍ പറഞ്ഞു ഞങ്ങള്‍ വിഷ്‌ണു ദൂതരാണ്‌. അദ്ദേഹം പറഞ്ഞയച്ചതാണ്‌ എന്നിട്ട്‌ പറഞ്ഞു ധര്‍അരഹസ്യമറിഞ്ഞു പ്രജശാസനം ചെയ്യേണ്ടവര്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ എന്തുചെയ്യും. അനേക ജന്മങ്ങളിലെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്‌തു കഴിഞ്ഞു. അദ്ദേഹം ലോകമംഗളകരമായ നാരായണനാമം ഉച്ചരിച്ചല്ലോ? മറ്റൊരു പ്രായശ്ചിത്തവും ഇതേത്തേ പാപനാശകമല്ല. ഇക്കാര്യം നിങ്ങളുടെ നാഥനായ ധര്‍അരാജനോട്‌ ചോദിച്ചുകൊള്ളുക. അവര്‍ അവിടെ നിന്ന്‌ പോയി അങ്ങനെ അജാമിളന്‍ ഭഗവത്‌സേവയില്‍ മുഴുകുകയും ഒടുവില്‍ അദ്ദേഹത്തിന്‌ വൈകുണ്‌ഠ പ്രാപ്‌തി ലഭിച്ചു. അങ്ങനെ ഹരിനാമം ഉച്ചരിക്കുന്നവര്‍ക്കു മുക്തിപദം ലഭിക്കുമെന്ന്‌ തീര്‍ച്ച.



ഭാഗവതത്തിലും, രാമായണത്തിലും ഗീതയിലും എല്ലാം തത്വങ്ങള്‍ മനസ്സിലാക്കി തരുന്ന ഇന്ന്‌, ജീവിച്ചിരിക്കുന്ന ഗുരുക്കുന്മാരില്‍ ബാബയും അമ്മയും കൃഷ്‌ണനെക്കുറിച്ചു പറയുന്നു.



വിഷ്‌ണു സഹസ്രനാമത്തില്‍ ഒരു നാമമെങ്കിലും ദിവസത്തില്‍ ജപിക്കൂ എവിടെ രാമനാമജപം ചെയ്യുന്നവോ അവിടെ മഹാവിഷ്‌ണുവിന്റെ സുദര്‍ശന ചക്രം ഭക്ത രക്ഷയ്‌ക്കായി കറങ്ങിത്തിരിയുന്നുണ്ടാകും.



ദ്വാപരയുഗത്തിലെ കൃഷ്‌ണാവതാരത്തില്‍ ഗോപികന്മാര്‍ അനുഭവിച്ച ദിവ്യമായ ആനന്ദം അതുല്യമായ ദിവ്യാനന്ദം ഓര്‍ക്കുക, നിങ്ങളുടെ പ്രേമം കൊണ്ടു ഭക്തികൊണ്ടും ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുക. കൃഷ്‌ണാവതാരത്തിലെ പോലെ മറ്റൊരു അവതാരത്തിലും ഭക്തന്മാര്‍ ഇത്രമാത്രം ദിവ്യത പ്രേമത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടില്ല. ആയിക്കണക്കിനു ഭക്തന്മാര്‍ കൃഷ്‌ണാവതാര കാലത്ത്‌ ഈശ്വരനില്‍ ലയിച്ചു ചേര്‍ന്നു. അതുകൊണ്ട്‌ ഈശ്വരനുമായി സായൂജ്യം പ്രാപിക്കണമെങ്കില്‍ ഭക്തി ഗാനാലാപനംഎന്ന ഒരുമാര്‍ഗ്ഗമേയുള്ളൂ.


അമ്മ (മാതാ അമൃതാനന്ദമയി) കൃഷ്‌ണനെ കുറിച്ചിങ്ങനെ പറയുന്നു. എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകി തലോടിയ ഒരുകുളിര്‍കാറ്റുപോലെയായിരുന്നു.ശ്രീകൃഷ്‌ണന്റെ ജീവിതം ഒരു മുറിയില്‍ നിന്ന്‌ മറ്റൊരു മുറിയിലേക്ക്‌ പോകുന്ന ലാഘവത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരി വിതറി ആ പരമാത്മാവ്‌ ശരീരം വെടിഞ്ഞപ്പോഴും സ്വന്തം കാലില്‍ അമ്പെയ്‌ത വേടനു പോലും പരമപദം നല്‍കി അനുഗ്രഹിച്ചിട്ടാണ്‌ യാത്രയായത്‌. ജീവിതത്തോടുള്ള ഈ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും കര്‍അകുശലതയും മറക്കാതെ എല്ലാവരുടെയും ഓര്‍അയില്‍ ഉണ്ടാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.


ഗീതയിലും ഭാഗവതത്തിലും ചില വചനങ്ങള്‍ ഭഗവാന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌. എന്നെ വിശ്വസിക്കുന്നവരെ ഞാന്‍ രക്ഷിക്കും എന്നെ ദുഷിച്ചാലും എന്റെ ഭക്തനെ ദുഷിക്കുന്നത്‌ എനിക്ക്‌ സഹിക്കുകയില്ല. ഞാന്‍ യുഗങ്ങളായി അവതരിച്ചുകൊണ്ടിരിക്കും. ഭഗവാന്റെ എല്ലാ കാരുണ്യവും എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഈ ഭഗവാന്റെ കഥകള്‍ ഭഗവാന്റെ മുമ്പില്‍ അര്‍പ്പിക്കാന്‍ അവസരം കിട്ടിയതു തന്നെ ഗുരുവായൂരപ്പന്റെ കടാക്ഷം.

Tuesday, August 27, 2019

പ്രചോദന കഥകൾ



ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര വാദി ഉണ്ടായിരുന്നു . ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ വേദിയും തയ്യാറായി.



ജനങ്ങള്‍ സമ്മേളിച്ചു . സംവാദത്തിനു തയ്യാറായി യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍ എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം ഇഴഞ്ഞു കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി ചേര്‍ന്നു .എല്ലാവരോടും ക്ഷമാപണങ്ങളോടെ പണ്ഡിതന്‍ മൈക്കിന് മുന്‍പില്‍ എത്തി .


"പ്രിയമുള്ളവരേ , വൈകിയതിന് മാപ്പ് ! ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ ഗ്രാമത്തിലെ നദിയാവട്ടെ കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു കുറുകെ കെട്ടിയ തടിപ്പാലം വെള്ളത്തില്‍ ഒലിച്ചു പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ? എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍ നില്‍കുമ്പോള്‍ എന്‍റെ ഭാഗ്യത്തിന് പുഴക്കരയിലെ വലിയ മരം കട പുഴകി നദിയിലേക്ക് വീണു .ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ അതിന്‍റെ ശിഖിരങ്ങള്‍ സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍ തന്നെ ആ മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ് ഞാന്‍ വരുന്നത് .വൈകിയതിനു എന്നോട് ക്ഷമിക്കൂ ..."



ദൈവ വാദിയുടെ വാക്കുകള്‍ കേട്ട യുക്തിവാദിയും ആബാലവൃദ്ധം ഗ്രാമീണരും ആര്‍ത്തലച്ചു ചിരിച്ചു .ചിരിയടക്കാന്‍ പാട് പെട്ട് കൊണ്ട് യുക്തിവാദി വിളിച്ചു പറഞ്ഞു :


" ഇയാള്‍ക്ക് ഭ്രാന്താണ്! ഒരു മരം ആരുടേയും സഹായമില്ലാതെ സ്വയം ഒരു ബോട്ടായി മാറുമെന്നോ ?


വട്ടന്‍ !"

ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു ചിരിച്ചു .


"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍ വിളിച്ചു പറഞ്ഞു .


ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍ വീണ്ടും സംസാരിക്കാന്‍ തുടങ്ങി:


"ഒരു ബോട്ട് സ്വയം ഉണ്ടാവില്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ എങ്ങനെയാണ് ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ കൃത്യതയോടെ സ്വയം ഉണ്ടായത് ?


പൂവും പൂമ്പാറ്റയും തേനും തേനീച്ചയും ആണും പെണ്ണും മഴയും വെയിലും താരങ്ങളും താരാപഥങ്ങളും പുല്ലും പുല്‍ച്ചാടിയും എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!

ശുഭചിന്ത

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം



നാമോരോരുത്തരും തിരിഞ്ഞുനോക്കുമ്പോൾ എത്രയോ അഗ്നികുണ്ഡങ്ങളുടെ അനുഭവങ്ങൾ നാം പിന്നിട്ടിട്ടുണ്ട്.......!

ജീവിതത്തിന്റെ അത്തരം അവസ്ഥകളിലെല്ലാം നമ്മെ ആശ്വസിപ്പിക്കുന്നതും ദിശാബോധം വരുത്തുന്നതുമായ ഒന്നാണ്
നമ്മുടെ പ്രത്യാശയുടെ നങ്കൂരം.......

അതാണ് മുന്നേറാൻ നമുക്ക് ഉത്സാഹമുണർത്തുന്നതും ഊർജം പകരുന്നതും.....

പിന്മാറാത്ത നിശ്ചയദാർഢ്യവും, ഉതിർന്നു പോകാത്ത ഉറച്ച വിശ്വാസവും കൈമുതലായിട്ടുണ്ടെങ്കിൽ ആരും ഹതാശരായി മാറിപ്പോകയില്ല.......

കൊടുങ്കാറ്റടിച്ചാലും, പ്രതികൂലമായ കാലാവസ്ഥ വന്നാലും,പട്ടിണിയും, ക്ഷീണവും നേരിട്ടാലും തളർന്നുപോകാതെ ലക്ഷ്യബോധത്തോടും, ശുഭപ്രതീക്ഷയോടും മുന്നേറുകയാണു വേണ്ടത്.....


സുബ്രഹ്മണ്യ സ്തുതി




















നമസ്‌തേ സച്ചിദാനന്ദ
നമസ്‌തേ ഭക്തവത്സല
 നമസ്‌തേ ഗിരിവാസ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ പാര്‍വ്വതീപുത്ര
നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂര്‍ത്തേ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ദേവദേവേശ
 നമസ്‌തേ വിശ്വനായക
നമസ്‌തേ ശര്‍വ്വസൂനോ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

 നമസ്‌തേ സര്‍വ്വലോകേശ
നമസ്‌തേ പുരുഷോത്തമ
 നമസ്‌തേ ജ്യോതിരൂപ
 ശ്രീ കാര്‍ത്തികേയ നമോസ്തുതേ
 നമസ്‌തേ ഷണ്‍മുഖാ നിത്യം
നമസ്‌തേ മുക്തിദായക
നമസ്‌തേ പഴനീശ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ


ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
ഹര ഹര ഹര ഹര സുബ്രഹ്മണ്യം

 ശിവ ശരവണ ഭവ സുബ്രഹ്മണ്യം
 ഗുരു ശരവണ ഭവ സുബ്രഹ്മണ്യം

 ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം
 ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം

സുബ്രഹ്മണ്യം സുബ്രഹ്മണ്യം
ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം

Monday, August 26, 2019

ഭക്തിയോഗവിവരണം – ഭാഗവതം (351)



 നരേഷ്വഭീക്ഷ്ണം മദ്ഭാവം പുംസോ ഭാവയതോഽചിരാത്‌
സ്പര്‍ദ്ധാസൂയാതിരസ്കാരാഃ സാഹങ്കാരാ വിയന്തി ഹി (11-29-15)

വിസൃജ്യ സ്മയമാനാന്‍ സ്വാന്‍ ദൃശം വ്രീഡാം ച ദൈഹികീം
പ്രണമേദ്ദണ്ഡവദ്‌ ഭൂമാവാശ്വചാണ്ഡാളഗോഖരം (11-29-16)



ഉദ്ധവന്‍ പറഞ്ഞു:

ഭഗവന്‍, അവിടുന്നു പഠിപ്പിച്ച ഈ യോഗമാര്‍ഗ്ഗം തുലോം ദുഷ്കരമാണ്‌. മനോനിയന്ത്രണം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അതില്ലാതെ യോഗാഭ്യാസം അസാദ്ധ്യവുമാണല്ലോ. ഈ ദുര്‍ഘടത്തെ എങ്ങനെ അതിജീവിക്കാമെന്നു പറഞ്ഞു തന്നാലും.



ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു:

ഏതൊരു കാര്യംകൊണ്ട്‌ എന്നെ ഏറ്റവും എളുപ്പത്തില്‍ പ്രീതിപ്പെടുത്താനാവുമോ, അമരത്വം ലഭിക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമേതാണോ, ഏതൊരു തരം യോഗമാര്‍ഗ്ഗമാണോ ഞാന്‍ ഉത്തമമെന്ന് കരുതുന്നത്, അതു ഞാന്‍ പറഞ്ഞു തരാം. മനസ്സു മുഴുവന്‍ എന്നില്‍ സമര്‍പ്പിച്ച്, ഹൃദയം മുഴുവന്‍ എന്നിലേയ്ക്കു തിരിച്ച്, സര്‍വ്വാത്മനാ എല്ലാ പ്രവൃത്തികളും എനിക്കായി മാത്രം അനുഷ്ഠിക്കുക. എല്ലാ ജീവജാലങ്ങളിലും എന്നെമാത്രം ദര്‍ശിച്ച്‌ സകലജീവികളോടും സമഭാവത്തോടെ വര്‍ത്തിക്കണം. ഉന്നതകുലജാതനായ ബ്രാഹ്മണനോടും ഭക്തനോടും അധമരില്‍ അധമരായ കൃമികീടങ്ങളോടും സമദൃഷ്ടി വളര്‍ത്തിയെടുക്കുക. ‘ഇങ്ങനെ ഇടതടവില്ലാതെ അഭ്യസിക്കുന്നപക്ഷം പകയുടെയും വെറുപ്പിന്റെയും മല്‍സരത്തിന്റെയും മറ്റുളളവരില്‍ കുറ്റം കണ്ടുപിടിക്കുന്നതിന്റെയും പ്രവണത ഇല്ലാതാവുന്നു. ഇവയെല്ലാം ആത്മഗര്‍വ്വത്തിന്റെ ഭാഗങ്ങളാണല്ലോ. യാതൊരു വിധത്തിലുളള നാണമോ മടിയോ കൂടാതെ, മറ്റുളളവര്‍ എന്തു പറയും എന്ന ചിന്തയേതുമില്ലാതെ കഴുത പോലുളള മൃഗങ്ങളുടെ മുന്നില്‍ പോലും വെട്ടിയിട്ട മരംപോലെവീണ്‌ സാഷ്ടാംഗനമസ്കാരം ചെയ്യണം., ഇങ്ങനെ അയാള്‍ എല്ലാറ്റിനേയും അനന്തനായ പരബ്രഹ്മമെന്നു കണക്കാക്കാന്‍ ഇടവരുന്നു. ഇതാണ്‌ ആത്മസാധനാമാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മഹത്തായ മാര്‍ഗ്ഗം. മഹത്തായ യോഗവും ആത്മജ്ഞാനലാഭത്തിനുളള എളുപ്പമേറിയ മാര്‍ഗ്ഗവും ഇതു തന്നെ. ഈ പാതയില്‍ നേട്ടങ്ങളല്ലാതെ നഷ്ടങ്ങള്‍ യാതൊന്നും ഇല്ല. ഞാന്‍ സ്വയം നിര്‍ദ്ദേശിച്ച മാര്‍ഗ്ഗമായതു കൊണ്ട്‌ ത്രിഗുണങ്ങള്‍ക്ക്‌ ഇതിനെ ബാധിക്കുക അസാദ്ധ്യം. എന്നിലേക്കര്‍പ്പിക്കപ്പെട്ട പ്രവൃത്തികള്‍ക്കൊന്നും ത്രിഗുണങ്ങള്‍ ബാധിക്കയില്ല. അതിനാല്‍ മുക്തിലാഭത്തിനുത്തമമത്രേ ഈ പാത. ഞാനിതുവരെ പറഞ്ഞു തന്നിട്ടുളളള കാര്യങ്ങള്‍ വേദാന്തവിജ്ഞാനത്തിന്റെ സാരസമ്പത്താണ്‌. ഈ വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ ഞാന്‍ എന്റെ ആത്മാവുതന്നെ നല്‍കുന്നതാണ്‌. നമ്മുടെ ഈ സംഭാഷണം കേള്‍ക്കുന്നവര്‍ക്ക്‌ പരമഭക്തിയുണ്ടാവുകയും അവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നു്‌ മോചനം ലഭിക്കുകയും ചെയ്യും.



ഉദ്ധവര്‍ പറഞ്ഞു:

എന്റെ അറിവിനെ മൂടിക്കിടന്ന അജ്ഞാനാന്ധകാരം അവിടുത്തെ ശിക്ഷണം കൊണ്ട്‌ ഇല്ലാതായി. അവിടുത്തോട്‌ എന്നും നിലനില്‍ക്കുന്ന പ്രേമം എന്റെ ഹൃദയത്തില്‍ നിറയാന്‍ എന്നെ അനുഗ്രഹിച്ചാലും.


ശുകമുനി പറഞ്ഞു: ഭഗവാന്‍ കൃഷ്ണന്‍ അപ്പോള്‍ ഉദ്ധവരോട്‌ ബദരികാശ്രമത്തില്‍ പോയി ഭഗവാനെ നിരന്തരമായി ധ്യാനിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ധവര്‍ ഭഗവാനെ നമസ്കരിച്ച്‌ ബദരികാശ്രമത്തിലേക്ക്‌ യാത്രയായി. അവിടെ ഭഗവാന്‍ പഠിപ്പിച്ച യോഗമാര്‍ഗ്ഗമനുഷ്ഠിച്ച്‌ ഭഗവാനില്‍ വിലീനനായി മുക്തിപദം പ്രാപിച്ചു.


 കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

സന്ധ്യാനാമങ്ങള്‍




ഗുരുവന്ദനം


ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്‌മൈ ശ്രീ ഗുരവേ നമഃ ഗുരുവന്ദനത്തിനുശേഷം



മാതൃ-പിതൃ വന്ദനം


ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ



ഗണപതി വന്ദനം


ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം




സരസ്വതിവന്ദനം


സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലായ ദേവീസമാം പാദ സരസ്വതീ




സുബ്രഹ്മണ്യ വന്ദനം


അന്തകാന്തക നന്ദന നിന്‍ പാദം ചിന്ത ചെയ്തു മരുവീടുമെന്നുടെ അന്ധകാരങ്ങള്‍ നീക്കി രക്ഷിക്കണം താരകാരേ പഴനിവേലായുധാ.




ശാസ്താവന്ദനം


ഭൂതനാഥ സദാനന്ദാ സര്‍വ്വഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ
നന്മകള്‍ വരുത്തുക നമുക്കുനിലവയ്യാ
നല്ലവഴിയെങ്കലരുളീടുക തെളിഞ്ഞ്
അല്ലലകലേണമതിനായി ഹ തൊഴുന്നേന്‍
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ




ശിവസ്തുതി


ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം
അന്യഥാശരണം നാസ്തിത്വമേവ ശരണം മമ
തസ്മാല്‍ കാരുണ്യഭാവേന രക്ഷരക്ഷ മഹേശ്വരാ.





ദേവീസ്തുതി


സര്‍വ്വമംഗള മംഗല്യേ ശിവേസര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ.




വിഷ്ണുസ്തുതി


ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വ വിഘ്‌നോപശാന്തയേ
അവികാരായ ശുദ്ധായ നിത്യായ പരമാത്മതേ
സദൈക രൂപരൂപായ വിഷ്ണുവേ പ്രഭ വിഷ്ണുവേ
സശംഖചക്രം സ കിരീട കുണ്ഡലം
സ പീതവസ്ത്രം സരസീ രൂപോക്ഷണം
സഹാര വക്ഷസ്ഥല ശോഭികൗസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം
യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേട്ടതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്തതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ
നമസ്‌തേതു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്‌തേ മഹാലക്ഷ്മീ നമോസ്തുതേ.




ശ്രീകൃഷ്ണവന്ദനം


കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ
നന്ദനം വസുദേവസ്യ നന്ദഗോപസ്യ നന്ദനം
യശോദാ നന്ദനം വന്ദേ! ദേവകീനന്ദനം സദാ.




രാമജപം


രാമായ രാമഭദ്രായരാമചന്ദ്രായവേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ



ഹനുമാന്‍ സ്തുതി


ആഞ്ജനേയമതി പാടലാനനം കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാതതരുമൂലവാസിനം ഭാവയാമി പവമാന നന്ദനം.
ഹരേരാമഹരേ രാമ രാമരാമ ഹരേഹരേ!
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ!

Sunday, August 25, 2019

ശ്രീലളിതാത്രിശതീ - 31




ശ്രീലളിതാത്രിശതീ വ്യാഖ്യാനം



31. ഏനഃകൂടവിനാശിനീ


_ഏനസ് എന്നതിന് പാപം, ദുരിതം, ആപത്ത്, എന്നൊക്കെ ബന്ധപ്പെട്ട അർത്ഥങ്ങൾ. കൂടം - സമൂഹം, ഏനസ്സുകളുടെ സമൂഹത്തെ നശിപ്പിക്കുന്നവൾ. ദേവിയെ സ്മരിക്കുന്ന നിമിഷത്തിൽ ഏനസ്സുകൾ - അവ പാപങ്ങളായാലും പാപജന്യമായ ദുരിതങ്ങളായാലും സ്വയം നശിക്കും. ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാഃ ( ആപത്തിൽ എന്താണ് ചെയ്യേണ്ടത്? അമ്മയുടെ തൃപ്പാദങ്ങൾ രണ്ടും സ്മരിക്കണം ) എന്ന് പ്രഥിതമായ സൂക്തമാണല്ലോ.


" _മേരുപർവ്വതമാത്രോ fപി രാശിഃ പാപസ്യ കർമണഃ_
_കാത്യായനീം സമാസാദ്യ നശ്യതി ക്ഷണമാത്രതഃ_
_ദുർഗാർചനരതോ നിത്യം മഹാപാതകസംഭവൈഃ_
_ദോഷൈർന്നലിപ്യതേ വീര പദ്മപത്രമിവാംഭസി_ "



_(മേരു പർവ്വതത്തോളം കുന്നുകൂടിയ പാപങ്ങൾപോലും കാത്യായനീ ദേവിയെ സ്മരിക്കുന്ന നിമിഷത്തിൽ നശിക്കുന്നു. താമരയിലയിൽ ജലം പറ്റാത്തതുപോലെ ദുർഗ്ഗാദേവിയെ അർച്ചിക്കുന്നവനിൽ മഹാപാതക സംഭവങ്ങളായ ദോഷങ്ങൾ പറ്റാതാകുന്നു) എന്ന് പദ്മപുരാണം._
" _കൃതസ്യാഖിലപാപസ്യ ജ്ഞാനതോ f ജ്ഞാനതോപി വാ_
_പ്രായശ്ചിത്തം പരം പ്രോക്തം പരാശക് തേഃ പദസ്മൃതിഃ_ "
_(അറിഞ്ഞോ അറിയാതേയോ ചെയ്തുപോയ എല്ലാ പാപങ്ങൾക്കും സർവ്വശ്രേഷ്ഠമായ പ്രായശ്ചിത്തം പരാശക്തിയുടെ പാദസ്മരണമാണ്  എന്ന് ബ്രഹ്മാണ്ഡപുരാണം. നിഷ്പാപാ, പാപനാശിനീ, പാപാരണ്യദവാനലാ തുടങ്ങി പല നാമങ്ങളാൽ ലളിതാസഹസ്രനാമം ഈ ആശയം ആവിഷ്കരിക്കുന്നു.



ഓം ഏനഃകൂടവിനാശിന്യൈ നമഃ



32.ഏകഭോഗാ


_ഏകനായ കാമേശ്വരനോടു ചേർന്നു ഭോഗം അനുഭവിക്കുന്നവൾ. ശിവനും ശിവയും രണ്ടല്ല. പ്രപഞ്ചോത്പത്തി കാരണമായ ലളിതാംബികതന്നെ ശിവശക് ത്യൈക്യരൂപിണിയായി പ്രപഞ്ചത്തെ അനുഭവിക്കുകയും ചെയ്യുന്നതിനാൽ ഏകഭോഗ എന്നു നാമം. ഭോഗത്തിനു ശരീരമെന്നും അർത്ഥം. പ്രപഞ്ചമാകെ ലളിതാംബികയുടെ ശരീരമാണ്. പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളും വസ്തുക്കളും ദേവിയുടെ അവയവങ്ങൾ. അങ്ങനെ ഏകശരീരയായി വർത്തിക്കുന്നതിനാലും ഏകഭോഗ._
_ഭോഗശബ്ദത്തിനു സർപ്പശരീരമെന്നും സർപ്പത്തിന്റെ ഫണമെന്നും അർത്ഥമുണ്ട്. മൂന്നരച്ചുറ്റായ സർപ്പത്തിന്റെ ആകൃതിയിൽ മുലാധാരത്തിൽ ഉറങ്ങുകയും അനുകൂല സാഹചര്യത്തിൽ ഉണർന്നുയർന്നു സഹസ്രാരത്തെ പ്രാപിക്കുകയും ചെയ്യുന്ന കുണ്ഡലിനീരൂപത്തിൽ വർത്തിക്കുന്ന ചൈതന്യമെന്ന് ഈ പക്ഷത്തിൽ അർത്ഥം.


_ഭോഗത്തിനു സുഖസാക്ഷാത്കാരം എന്നു സാമാന്യമായ വ്യാവഹാരികാർത്ഥം. ദേവീ ഭക്തന്മാർക്ക് എല്ലാ സുഖങ്ങളും സാക്ഷാത്കരിക്കാൻ കഴിയുമെന്നു വ്യംഗ്യ സൂചന. 'ഭോഗിനീ ' എന്നു ലളിതാസഹസ്രനാമം.


ഓം ഏകഭോഗായൈ നമഃ


_ശ്രീവത്സം കടപ്പാട് 

ജ്ഞാനയോഗത്തിന്റെ വിവരണം – ഭാഗവതം (350)




കിം ഭദ്രം കിമഭദ്രം വാ ദ്വൈതസ്യാവസ്തുനഃ കിയത്‌
വാചോദിതം തദനൃതം മനസാ ധയാതമേവ ച (11-28-4)


യോഗധാരണയാ കാംശ്ചിദാസനൈര്‍ദ്ധാരണാന്വിതൈഃ
തപോമന്ത്രൗഷധൈഃ കാംശ്ചി ദുപസര്‍ഗ്ഗാന്‍ വിനിര്‍ദ്ദഹേത്‌ (11-28-39)


കാംശ്ചിന്‍മാനുധ്യാനേന നാമസങ്കീര്‍ത്തനാദിഭിഃ
യോഗേശ്വരാനുവൃത്ത്യാ വാ ഹന്യാദശുഭദാഞ്ഛനൈഃ (11-28-40)




ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:

അറിവുളളവന്‍, ഏകത്വം മാത്രമാണ്‌ പരമസത്യം എന്നറിയാവുന്നതുകൊണ്ട്‌ ലോകത്തുളള യാതൊന്നിനേയും പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ഇല്ല. നാനാത്വം എന്നത്‌ ജീവന്റെ സുഷുപ്തിയായ അജ്ഞാനത്തിന്റെ സന്തതിയത്രെ. അതൊരു നീണ്ട സ്വപ്നം. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ എന്താണ്‌ നന്മ? എന്താണ്‌ തിന്മ? ‘എന്തെല്ലാം വാക്കുകള്‍ കൊണ്ട്‌ വിവരിക്കാമോ, എന്തെല്ലാം മനസ്സില്‍ ആലോചിക്കാമോ, അതെല്ലാം അസത്യമത്രെ.’



ഉദ്ധവര്‍ ചോദിച്ചു:

ഭഗവാനേ, ശരീരമെടുക്കുന്ന സത്ത എന്ത്‌?



ഭഗവാന്‍ കൃഷ്ണന്‍ അരുളി:


ഉറങ്ങിക്കിടക്കുന്ന ജീവാത്മാവ്‌ ഈ വൈവിധ്യമാര്‍ന്ന ലോകത്തെ സ്വപ്നം കാണുന്നിടത്തോളവും, ഇന്ദ്രിയങ്ങളുമായും ഇന്ദ്രിയവസ്തുക്കളുമായും ഇടപഴകുന്ന കാലത്തോളവും, വിഘ്നങ്ങളെ മനസ്സായും അതിന്റെ മാറ്റങ്ങളായും ബന്ധമുണ്ടാക്കുന്ന കാലത്തോളവും, ഒരു ശരീരത്തില്‍ നിന്നു്‌ മറ്റൊന്നിലേക്ക്‌ മാറിമാറിപോകുന്നതായി അത്‌ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കും. ശരീരമായും ഇന്ദ്രിയങ്ങളുമായും ജീവശക്തിയുമായും മനസ്സുമായും താദാത്മ്യം പ്രാപിക്കുന്ന അന്തരാത്മാവിനെ ജീവന്‍ എന്നു പറയുന്നു. അജ്ഞാനാവസ്ഥയില്‍ ഈ ജീവനാണ്‌ ദുഃഖമനുഭവിക്കുന്നതായി തോന്നുന്നത്‌. വാസ്തവത്തില്‍ ജീവനെ ദുഃഖം ബാധിക്കുന്നില്ല. വിവേകമുദിക്കുമ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഒരുവന്‍, തന്റെ ശരീരവും ലോകംതന്നെയും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതില്‍ ആത്മാവിന്‌ യാതൊരു പങ്കുമില്ലെന്നു മനസ്സിലാക്കുന്നു. അതോടെ ബന്ധമുക്തനായി വ്യാമോഹരഹിതനായി എല്ലാ ആര്‍ത്തികള്‍ക്കും ദുഃഖങ്ങള്‍ക്കും അതീതനായി ലോകത്ത്‌ അലഞ്ഞുതിരിയാന്‍ അയാള്‍ക്കു കഴിയും. ദ്വൈതഭാവത്തിന്‌ നിലനില്‍പ്പില്ല തന്നെ. സൃഷ്ടിക്കുമുന്‍പ്‌ ഞാന്‍ മാത്രമേയുണ്ടായിരുന്നുളളു. സംഹാരത്തിനു ശേഷവും ഞാന്‍ മാത്രം. അതിനാല്‍ എന്തെന്തു രൂപഭാവങ്ങളിലാലോചിച്ചാലും ഞാന്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളു. സ്വര്‍ണ്ണം എപ്പോഴും സ്വര്‍ണ്ണം തന്നെ. ഏതെല്ലാം രൂപങ്ങളിലുളള ആഭരണങ്ങളുടെ രൂപമെടുത്താലും സ്വര്‍ണ്ണം ഒന്നു തന്നെ. അതുകൊണ്ട്‌ ഈ ദ്വൈതഭാവത്തിന്റെ മൂടല്‍മഞ്ഞിനു മുകളിലുയര്‍ന്ന് ആത്മജ്ഞാനപ്രകാശത്തില്‍ മുങ്ങാന്‍ വിവേകബുദ്ധി വളര്‍ത്തിയെടുക്കുക. അതുണ്ടാകുംവരെ വ്യാമോഹത്തിനടിപ്പെട്ട ജീവന്‍ പുതിയ ശരീരങ്ങളെടുത്തുകൊണ്ടേയിരിക്കും. ആത്മസാക്ഷാത്ക്കാരം എന്ന പരിപൂര്‍ണ്ണത എത്തിയാലല്ലാതെ മറ്റൊന്നും മോക്ഷദായകമല്ല. അതുണ്ടാവുംവരെ വൈവിധ്യഭാവസന്തതികളായ കാമവും ആര്‍ത്തിയും വീണ്ടുംവീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ശരിയായി ചികില്‍സിക്കാത്ത അസുഖം പോലെ. ‘പരിപൂര്‍ണ്ണതയിലെത്താന്‍ പരിശ്രമിക്കുന്ന യോഗിക്ക്‌ പാതയില്‍ തടസ്സങ്ങള്‍ നേരിട്ടാല്‍ അവയെ തരണം ചെയ്യണം. ധ്യാനം കൊണ്ട്, അല്ലെങ്കില്‍ യോഗാഭ്യാസങ്ങള്‍ കൊണ്ട്, തപശ്ചര്യകള്‍ കൊണ്ട്, പച്ചമരുന്നുകള്‍ കൊണ്ട്, മന്ത്രജപംകൊണ്ട്, പൂജാദികളും എന്നെക്കുറിച്ചുളള അപദാന കീര്‍ത്തനങ്ങളും കൊണ്ട്, അതുമല്ലെങ്കില്‍ മഹായോഗികളെ ഭക്തിപുരസ്സരം സേവിച്ച്‌, വിഘ്നങ്ങളെ തരണം ചെയ്യണം.’ യോഗമഭ്യസിക്കുന്നവന്‍ എന്റെ കൃപയാല്‍ വിഘ്നങ്ങളാല്‍ കഷ്ടപ്പെടാനിടവരികയില്ല. അയാള്‍ താമസംവിനാ ഈശ്വരസാക്ഷാത്കാരം പൂകുന്നു.


പരിപൂര്‍ണ്ണതയില്‍ താഴെ – ആത്മസാക്ഷാത്കാരമെന്യേ യാതൊന്നിനും നമ്മെ മോചിപ്പിക്കാനാവില്ല. അതുവരെ ആര്‍ത്തിയും കാമവും വൈവിധ്യബോധത്തിന്റെ സന്തതികളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

ബ്രഹ്മാവിന്റെ സാരം



ബ്രഹ്മാവ് എന്ന പദവിശകലനം: ബ്രഹ്മത്തെ യഥാവിധി കൈകാര്യം ചെയ്യുന്ന പ്രതിഭാസത്തിന് ആധാരശക്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവ് മനുഷ്യനല്ല. മാതാപിതാക്കള്‍ക്കു ജനിച്ച മനുഷ്യരൂപധാരിയുമല്ല. നാലുതലയുള്ള രൂപത്തില്‍ നാം സങ്കല്‍പ്പിക്കുന്ന, പിതാമഹന്‍ എന്ന സൃഷ്ടികര്‍ത്താവ് സൃഷ്ടിയുടെ പ്രതീകാത്മക രൂപമാണ്.



ബ്രഹ്മാവിന്റെ നാലുതലയ്ക്ക് ഒരു ശാസ്ത്രീയ വിശകലനവുമാകാം.( ഈ ശാസ്ത്രീയ വിശകലനം സാധ്യമാകുമോ എന്നന്വേഷിച്ചിറങ്ങിയപ്പോള്‍ കണ്ടെത്തിയതു മാത്രമാണ്.) ചിത്രരചനയിലാണെങ്കിലും വിഗ്രഹനിര്‍മാണത്തിലാണെങ്കിലും ഗൃഹനിര്‍മാണത്തിലാണെങ്കിലും അതുപോലെ ഏതൊരു സൃഷ്ടിക്കും ആവശ്യമായതാണ് v x-y-z-time അക്ഷങ്ങള്‍. അതു നാലും ബ്രഹ്മാവിനെ തന്നെ രൂപകല്‍പന നടത്തിയപ്പോള്‍, x-y-z-time എന്നീ നാലു തലകളിലൂടെ പുരാതന ഭാരതീയര്‍ നല്‍കി. സരസ്വതിയെ ബ്രഹ്മപത്‌നിയാക്കി സിംബോളിക് ആയി വച്ച് നാല് അക്ഷവും ജ്ഞാനവും അഥവാ വിദ്യയും സൃഷ്ടിക്കുവേണം എന്നവര്‍ വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശു അമ്മയുമായി പൊക്കിള്‍ക്കൊടിയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതുപോലെ സൃഷ്ടി നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും ദ്രവ്യവും ലഭിക്കുന്നതിന് സൂചിപ്പിക്കുന്ന വിധത്തില്‍ ബ്രഹ്മാവിനെ, പൊക്കിള്‍ക്കൊടിയിലെ താമരയിലൂടെ പ്രപഞ്ചരൂപമായ വിഷ്ണുവുമായി ബന്ധപ്പെടുത്തി. ഇത്തരത്തിലുള്ള ബ്രഹ്മാവിന്റെ സമ്പൂര്‍ണ പ്രതീകാത്മക വിവരണം സ്വബോധമുള്ള പ്രപഞ്ച ഊര്‍ജത്തില്‍ നിന്നും (ബ്രഹ്മത്തില്‍ നിന്നും) ദ്രവ്യത്തില്‍ നിന്നും സൃഷ്ടി നടത്തുന്നതിനെ വ്യക്തമാക്കുന്നതാണ്. ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തില്‍ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരും ലഭിച്ചു. ഭാഗവത പുരാണത്തിലെ ഈ വരി അത്യധികം ശാസ്ത്രീയ സന്ദേശമുള്‍ക്കൊള്ളുന്നതായി തോന്നിയിട്ടുണ്ട്.



സൃഷ്ട്വാ പുരാനി വിവിധാന്യജയാത്മശക്ത്യാ
വൃക്ഷാന്‍ സിരാന്‍സരീന്‍ ഖഗ ദംശ മത്സ്യാന്‍
തിഷ്‌ടൈരതുഷ്ടഹൃദയ പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണം മുദമാപദേവ (ഭാഗവതം)


പ്രപഞ്ചചൈതന്യം, സ്വന്തം ആത്മചൈതന്യാംശത്താല്‍, പണ്ട് വൃക്ഷങ്ങളെയും ഇഴജന്തുക്കളെയും നീന്തുന്നവയെയും പക്ഷിമൃഗാദികളെയുമെല്ലാം സൃഷ്ടിച്ചു. സൃഷ്ടികര്‍ത്താവായ ‘ഈശ്വരചൈതന്യം’ ഉള്ള സൃഷ്ടികളെല്ലാം നടത്തിയിട്ടും സന്തോഷമില്ലാതെ വര്‍ത്തിച്ച് പിന്നീട് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന അതേ ബ്രഹ്മചൈതന്യത്തെക്കുറിച്ചറിയുവാന്‍ പാകത്തിന് ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം, സംതൃപ്തനായി. ഇവിടെ ബ്രഹ്മാവലോകധിഷണം എന്ന വരിക്കര്‍ത്ഥം, പ്രത്യേക ലക്ഷ്യത്തോടുകൂടി തന്നെ സൃഷ്ടിക്കപ്പെട്ട ബുദ്ധിശക്തിയുള്ള ഒരു ജീവിയാണ് മനുഷ്യനെന്നുതന്നെയാണ്. അതായത് പ്രപഞ്ചചൈതന്യം ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തിയ സൃഷ്ടിയാണ് മനുഷ്യര്‍. അതിനായി പ്രപഞ്ചശക്തിക്കൊരു ദിശാബോധമുണ്ടായിരുന്നു. ഈ ദിശാബോധവും ശക്തിയുമുള്ളതുകൊണ്ടാണ് പ്രപഞ്ചചൈതന്യത്തെ ബ്രഹ്മമെന്ന് പറയുന്നത്.



അഗ്നി ബ്രഹ്മമാണെന്ന് ഉപനിഷദ് വര്‍ണിക്കുന്നു. ഇതിന്റെ അര്‍ത്ഥമെന്താണ്? നമസ്‌തേ അഗ്നേ ത്വമേവ, പ്രത്യക്ഷം ബ്രഹ്മാസിഃ ഹേ അഗ്നേ നീയാണ് പ്രത്യക്ഷമായ ബ്രഹ്മം. അഗ്നിജ്വാലയിലൂടെ നടക്കുന്ന പ്രത്യേക ഓക്ക്‌സിഡേഷന്‍ രാസപ്രവര്‍ത്തനത്തില്‍ ചൂടും പ്രകാശവും ഉണ്ടാക്കുവാന്‍ സാധിക്കുന്നതിനാലും, വ്യക്തമായ രാസ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനാലും, അഗ്നിക്ക് ഊര്‍ജ്ജവും ദിശാബോധവുമുണ്ട്. അതിനാല്‍ ബ്രഹ്മചൈതന്യത്തിന്റെ ദൃഷ്ടിഗോചരമായുള്ള ഭാവമാണ് അഗ്നി. അഗ്നിയെന്നത് ബാഹ്യവും ആന്തരികവുമായ രണ്ടുവിധ അഗ്നിയുണ്ട്. ഒന്നാമത്തേത് അഗ്നിയും രണ്ടാമത്തേത് ജഠരാഗ്നിയും. രണ്ടിലും നടക്കുന്നത് ഓക്‌സിഡേഷനാണ്. അഗ്നിയിലും ഒരു പ്രജ്ഞാനമുണ്ട്. ബാഹ്യാഗ്നിയില്‍ കത്താന്‍ ഇഗ്നിഷന്‍ പോയിന്റു വരണം. കാര്‍ബണ്‍ഡൈയോക്‌സൈഡ് അഗ്നിയെക്കെടുത്തും. ചെറിയ അഗ്നിയെ കാറ്റില്ലാതാക്കും വലിയ അഗ്നിയെ പടര്‍ത്തി വലുതാക്കും. ചെറിയ അഗ്നിയില്‍ കത്താത്തതു പലതും അഗ്നിയില്‍ കത്തും. ഇതെല്ലാം അഗ്നിനിയമങ്ങളാണ്.



ജഠരാഗ്നിയില്‍ നടക്കുന്ന ഓക്‌സിഡേഷനെ നാം ദഹനം എന്നുതന്നെ പറയുന്നു. ദഹനം പുറത്തും അകത്തുമുള്ള പ്രക്രിയയാണ്. ഭക്ഷണം ദഹിപ്പിക്കുകയെന്നതും ജഡം ദഹിപ്പിക്കുക എന്നതും! അകത്തെ ജഠരാഗ്നിയുടെ ബയോകെമിക്കല്‍ നിയമങ്ങള്‍ അതിസൂക്ഷ്മങ്ങളാണ്. എല്ലാം കൃത്യവും നിയന്ത്രിതവുമാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരതാപനില 37.30ഇ നിലനില്‍ക്കുന്നത്. അഗ്നികൂടിയാല്‍ ശരീരതാപനില കൂടുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ലായ്മയും വിശപ്പില്ലായ്മയും ശരീരം തന്നെയുണ്ടാക്കുന്നതിനൊരു നിയമമുണ്ട്. കൂടുതല്‍ ഭക്ഷണം അകത്തു വരാതിരിക്കാനും ദഹിപ്പിക്കാതിരിക്കാനുമുള്ള നിയമം! അഗ്നിക്കും വായുവിനും അവയുടെ പ്രവര്‍ത്തനത്തിന് ബോധതലമുണ്ട് അതുകൊണ്ട് അഗ്നിയും വായുവും ബ്രഹ്മമാണ് എന്ന് പൂര്‍വികര്‍ തറപ്പിച്ചുപറയുന്നു.




വായു ബ്രഹ്മമാണെന്നും ഉപനിഷദ് ഉദ്‌ഘോഷിക്കുന്നതിന്റെ സാരമെന്ത്? നമസ്‌തേ വായോ ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി- ഹേ വായുദേവ, നീയും പ്രത്യക്ഷമായ ബ്രഹ്മചൈതന്യമാണ് എന്നര്‍ത്ഥം. ജീവജാലങ്ങള്‍, വായുവില്‍നിന്നും ഓക്‌സിജന്‍ തന്മാത്രകള്‍ സ്വീകരിച്ച് കോശത്തിനകത്തെ വ്യക്തമായ കര്‍മങ്ങള്‍ നിര്‍വഹിപ്പിച്ച് അന്ത്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായി മാറി പുറത്തുവരുമ്പോള്‍, നടക്കുന്ന പ്രക്രിയയിലൂടെ ജീവന്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം. അതിനാല്‍ വായു, ജീവ ഊര്‍ജ്ജത്തിനും ജീവല്‍ പ്രക്രിയക്കും കാരണമാകുന്ന ബ്രഹ്മചൈതന്യമാണ്. ജീവകോശങ്ങളില്‍ ഓക്‌സിജന്‍ തന്മാത്രക്ക് ദിശാബോധമുണ്ട്, ഊര്‍ജ്ജ പ്രദാന ശക്തിയുമുണ്ട്. ഓരോ ഓക്‌സിജനും ഹീമോഗ്ലോബിനുമായി ചേര്‍ന്ന് എത്തേണ്ട സ്ഥലത്തെത്തി സ്വന്തം ദൗത്യം നിര്‍വഹിക്കുന്നു.

Saturday, August 24, 2019

ശ്രീകൃഷ്ണസ്തുതികൾ,



കണ്ണാ കാർമുകിൽവർണ്ണാ കടൽവർണ്ണാ
കർണ്ണപീയൂഷസൽക്കഥാനാമങ്ങൾ
വർണ്ണിച്ചീടുവാൻതോന്നണമെപ്പോഴും
ഉണ്ണികൃഷ്ണാ മുകുന്ദാഹരേജയ!

കാത്തുകൊള്ളേണമെന്നെക്കൃപാനിധേ!
കാൽത്തളിരിണനിത്യം വണങ്ങുന്നേൻ
പൊൽത്തളിരടിമാനസേ ചേർക്കണം
ഭക്തവത്സലാ കൃഷ്ണാഹരേജയ!

കിങ്ങിണിയും തളവളമോതിരം
ഭംഗിയേറും തിരുമേനിശോഭയും
തൊങ്ങലും ചിലവാലിട്ടുടുത്തതും
മംഗലാക്രുതേ കൃഷ്ണാഹരേജയ!

കീർത്തിയേറുന്ന പാർത്ഥന്റെതേർത്തടേ
ആർത്തിതീർപ്പാനിരുന്നരുളീടുന്ന
ഉത്തമമായ ചമ്മട്ടിയുംധരി-
ച്ചുത്തമാകൃതേ കൃഷ്ണാഹരേജയ!

കുണ്ഡലംമകരമണിശോഭിത-
ശംഖദേഹമുഖ്യാദ്യവിലാസവും
കണ്ണെഴുത്തും കുറിയും ചമയവും
കണ്ണിൽക്കാണേണം കൃഷ്ണാഹരേജയ!

കൂട്ടരായുള്ളപിള്ളരും താനുമായ്
കാട്ടിൽ കാളിന്ദീതീരെക്കളിപ്പതും
ഒട്ടൊഴിയാതെ വീടുകളിൽപുക്കു
കട്ടൊളിപ്പതും കൃഷ്ണാഹരേജയ!

കെട്ടിനാളുരലോടു ചേർത്തിട്ടമ്മ
സ്പഷ്ടമാക്കുവാൻ മാമുനിവാക്കിനെ
പുഷ്ടമോദം ധനേശാത്മജന്മാർക്ക-
ങ്ങിഷ്ടമാം ഗതി നൽകിഹരേജയ!

കേശവ തവ പാദത്തോടേശുവാൻ
ആശപാരം നമുക്കു മനക്കാമ്പിൽ
ക്ലേശപാശത്തെഛേദിച്ചു ത്വൽഭക്തി
പാശംബന്ധിക്ക കൃഷ്ണാഹരേജയ!

കൈതോഴുന്നേനടിയൻതവപാദേ
ചെയ്തപാപങ്ങളൊക്കെക്കളഞ്ഞെന്നെ
വൈകാതേതവപാദത്തോടേശുവാൻ
കൈവരേണമേ കൃഷ്ണാഹരേജയ!

കൊണ്ടുപോകേണമെന്നെത്തവപാദേ
ഇണ്ടൽതീർത്തങ്ങനുഗ്രഹിച്ചീടണം
കണ്ടുകണ്ടു ഭഗവൽസ്വരൂപത്തെ
കൊണ്ടൽവർണ്ണ മുകുന്ദഹരേജയ!

കോലുംകൊമ്പുംകുഴലുംവിളിച്ചതും
ബാലഗോപാലവേഷംധരിച്ചതും
പാലും നെയ്യും തയിരും കവർന്നതും
ചാലേതോന്നണം കൃഷ്ണാഹരേജയ!

കൌതുകേന തിരുനാമവും ചൊല്ലി
ചേതസി തവരൂപവുംധ്യാനിച്ചു
പാതകങ്ങളകറ്റുമാറാകണം
മാതുലാന്തക കൃഷ്ണാഹരേജയ!

കംസാരേകരുണാമയവാരിധേ
സംസാരാർണ്ണവതീരം കടത്തുവാൻ
ആശുതൃക്കണ്‍പാർക്കേണമടിയനെ
കേശിസൂദന കൃഷ്ണാഹരേജയ!

കാലകാലനേ നാലുവേദങ്ങൾക്കും
മൂലമായുള്ള ത്വല്പാദപങ്കജം
മാലകുറ്റുവാൻ മാനസേ തോന്നണം
നീലലോചന കൃഷ്ണാഹരേജയ!

പാരിതിന്നുതൊടുകുറിയായൊരു
ചാരുവാം ഗുരുവായൂർപുരാധിപ!
തീരണം ദുരിതങ്ങളശേഷവും
ചേരണംപാദേ കൃഷ്ണാഹരേജയ!

Friday, August 23, 2019

ശ്രീലളിതാത്രിശതീ- 29




ശ്രീലളിതാത്രിശതീ വ്യാഖ്യാനം



29. ഏഷണാരഹിതാദൃതാ


_ഏഷണാരഹിതരാൽ ആദരിക്കപ്പെടുന്നവൾ. എന്തിന്റെയെങ്കിലും നേർക്കുള്ള അഭിലാഷമാണ് ഏഷണ. പുത്രേഷണം, വിത്തേഷണ, ലോകേഷണ എന്ന് ഏഷണകളെ ആചാര്യന്മാർ മൂന്നായി പറയുന്നു. ഭൗതിക വസ്തുക്കളിലും ബന്ധുക്കളിലും പദവിയിലും പ്രശംസയിലും ഒക്കെയുള്ള ആഗ്രഹം മനുഷ്യനെ അനന്തമായ കാമങ്ങളുടെ ചങ്ങലയിൽ ബന്ധിച്ചു അവശനാക്കുന്നു. ഒരാഗ്രഹം സാധിച്ചാൽ അതിൽ നിന്നും ഒരായിരം ആഗ്രഹങ്ങൾ നാമ്പിടുന്നു. ഓരോന്നും സാധിക്കുമ്പോൾ ക്ഷണികമായ തൃപ്തിയും സുഖവും തോന്നുമെങ്കിലും അവ ദുഃഖത്തിലേക്കു നയിക്കുന്നു. ഏഷണയിൽ കുടുങ്ങിപ്പോയ വ്യക്തിക്ക് പരമസത്യത്തെക്കുറിച്ചോ ഈശ്വരനെക്കുറിച്ചോ ചിന്തിക്കാൻ സമയം കിട്ടാറില്ല. കാമക്രോധലോഭമോഹമദമാത്സര്യാദികൾ ഏഷണയുടെ സഹകാരികളാണ്. ഏഷണ ഉപേക്ഷിച്ച നിർമലമായ മനസ്സിൽ ജഗദംബികയുടെ സർവ്വമോഹനമായ രൂപം പ്രകാശിക്കും. ഏഷണാരഹിതന്മാരാൽ ആദരിക്കപ്പെടുന്നവളാണ് ലോകമാതാവ്._




ഓം ഏഷണാരഹിതാദൃതായൈ നമഃ



30. ഏലാസുഗന്ധിചികുരാ


_ഏലത്തിന്റെതുപോലെയുള്ള സുഗന്ധം സ്വാഭാവികമായി പ്രസരിക്കുന്ന തലമുടിയുള്ളവൾ.ദേവിയുടെ സ്ഥൂലരൂപ വർണ്ണനയുടെ ഭാഗമായ നാമം. ഉപാസ്യദേവതയുടെ രൂപം സങ്കല്പിച്ച് ഓരോ അവയവമായി വർണ്ണിച്ചു സ്തുതിക്കുന്നത് ആരാധനയുടെ ഭാഗമാണ്. ഇവിടെ ദേവിയുടെ ചികുരത്തിന്റെ സുഗന്ധം വർണ്ണിക്കുന്നു.


ഓം ഏലാസുഗന്ധിചികുരായൈ നമഃ


_ശ്രീവത്സം കടപ്പാട് 

ആഹാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ




പശുമാംസം ഭക്ഷിക്കുന്നവരും അല്ലാത്തവരും തമ്മിൽ ചേരിതിരിറിഞ്ഞു പോരാടുന്ന സമയത്തു  ആഹാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചിന്തിക്കാം




ചോദ്യം 1 : ആഹാരം കഴിക്കുന്നതെന്തിന്?

ഉത്തരം:     ശരീരത്തിന് വേണ്ട പ്രവർത്തന ഊർജ്ജം (vital  energey)  ലഭിക്കുവാൻ ആണ് ഭക്ഷണം കഴിക്കുന്നത്.



ചോദ്യം2: അങ്ങനെയെങ്കിൽ നമ്മൾ ബുദ്ധിപൂർവ്വം ഭക്ഷണം എങ്ങനെ തിരഞ്ഞെടുക്കും?


ഉത്തരം:   ഭൂമിയുടെ ഊർജ്ജ സ്രോദസ്സ്  സൂര്യനാണ്. സൂര്യനിൽ നിന്നും ഊർജ്ജമെടുത്ത്  മണ്ണിലെ ഘടകങ്ങളും വായുവും ചേർത്ത് സ്വയം തന്റെ ഉള്ളിൽ പാചകം നടത്തി സസ്യങ്ങൾ ഭൂമിയിലെ ഭക്ഷ്യയോഗ്യമായ പ്രഥമോർജ്ജം  നിർമ്മിക്കുന്നു. സസ്യങ്ങളാണ് ഊർജ്ജത്തിന്റെ ഫാക്ടറീസ്. അവയെ ഊർജ്ജത്തിനായി ആശ്രയിക്കുന്നതാണ് ഏറ്റവും ബുദ്ധി. പിന്നെ അവയിൽ നിന്ന് ഊർജ്ജം എടുത്ത് സ്വന്തം ശരീരത്തിൽ സൂക്ഷിക്കുന്ന മൃഗങ്ങൾ റീടൈൽ ഷോപ്പുകളാണ്. പ്രാഥമിക ഊർഗ്ഗത്തിൽ നിന്ന് ഒരുപാട് നഷ്ട്ടം സംഭവിച്ചു കഴിഞ്ഞ രണ്ടാം ഊർജ്ജം മൃഗങ്ങളിൽ നിന്ന് ലഭിക്കുന്നു. പക്ഷെ ഇത് തിരഞ്ഞെടുക്കുന്നത് വലിയ ബുദ്ധിയല്ല. നാളികേരത്തിന്റെ ഒന്നാംപാൽ പിഴിഞ്ഞ് കളഞ്ഞു രണ്ടാംപാൽ കൊണ്ട് പായസം ഉണ്ടാക്കുന്ന  പോലെയല്ലേ ഇത്. ഊർജ്ജത്തിനായി കഴിക്കുന്നു എങ്കിൽ സസ്യാഹാരം തന്നെ ധാരാളം. പിന്നെ നാവിനായി കഴിക്കുന്നവരോട് ഒന്നും എനിക്ക് പറയാനില്ല.




ചോദ്യം3: നാവിനു അൽപ്പം ടേസ്റ്റ് ഇല്ലാതെ എങ്ങനെ ഭക്ഷണം കഴിക്കും. മാംസത്തിനല്ലേ ടേസ്റ്റ് കൂടുതൽ ?

ഉത്തരം:  എന്നോടൊപ്പം മത്സരിക്കാനുണ്ടോ....ഞാൻ മരച്ചീനിയും കാച്ചിലും ഉരുളക്കിഴങ്ങും കന്പവും ചോളവും ക്യാരറ്റും എല്ലാം ഉപ്പിട്ട് പുഴുങ്ങിതരാം. എല്ലാവരും കഴിക്കാൻ തയ്യാറായേക്കും. എന്നാൽ നിങ്ങൾ മാംസമോ മൽസ്യമോ അങ്ങനെ പുഴുങ്ങി എല്ലാവര്ക്കും കൊടുക്കൂ അതിന്റെ ടേസ്റ്റ് എല്ലാവരും നുകരട്ടെ. അതിൽ ചേർക്കുന്ന മാരകമായ കൊഴുപ്പും മസാലകളുമാണ്‌  സ്വാദിന് കാരണം  എന്ന് അവർ അറിയട്ടെ.




ചോദ്യം4 : മനസ്യം മിശ്രഭൂക് അല്ലെ ?

ഉത്തരം:  മനുഷ്യൻ എന്ത് ഭൂക്  ആണെന്ന് അറിയണമെങ്കിൽ അവനു പച്ചക്കു എന്ത് കഴിക്കാൻ കഴിയും എന്ന് നോക്കിയാൽ മതി. പച്ചക്കറി പോലെ വെറുതെ പച്ചക്കു മാംസം കഴിക്കാമെങ്കിൽ മനുഷ്യൻ  മാംസഭൂക് ആണെന്നും സമ്മതിക്കാം.



ചോദ്യം5 : ഈ മൃഗങ്ങളെയൊക്കെ നമുക്ക് കഴിക്കാനല്ലേ സൃഷ്ടിച്ചിരിക്കുന്നത്. നമ്മളല്ലേ ഭൂമിയിലെ പ്രധാന ജീവി. നമുക്കായല്ലേ  മറ്റെല്ലാ ജീവികളും.?

ഉത്തരം:  പ്രധാന ജീവിയുടെ ഉത്തരവാദിത്വം മറ്റുള്ളവക്ക് സുരക്ഷിതത്വം നൽകുക എന്നതാണ്. വീട്ടിലെ കാരണവർ ആയതിനാൽ വീട്ടുകാരെ ഭക്ഷിക്കാൻ പാടുണ്ടോ....




ചോദ്യം6 : നമ്മൾ കഴിച്ചില്ലെങ്കിൽ ഈ ജീവികൾ പെരുകില്ലേ?


ഉത്തരം:  അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ പെരുകുന്ന മനുഷ്യജീവിയെയും ഭക്ഷിച്ചു നിയന്ത്രിക്കുമോ. തെരുവു നായ ശല്യം കുറക്കാനും ഇതേ കാര്യം ചെയ്യുമോ...വലിയ ഉപകാരവും ആയേനെ.



ചോദ്യം7 : പശുവിന്റെ പാലു  കുടിക്കാമെങ്കിൽ പിന്നെ മാംസം തിന്നാലെന്താ?

ഉത്തരം:  അമ്മയുടെ പാലും എല്ലാവരും കുടിക്കാറുണ്ട് പക്ഷെ അമ്മയുടെ  മാംസത്തെ ഭക്ഷിക്കാറില്ല....



ചോദ്യം8 : കരുത്തുണ്ടാവാൻ മാംസം തന്നെ കഴിക്കണ്ട?


ഉത്തരം:  കുതിരയും ആനയും കാണ്ടാമൃഗവും മറ്റും കരുത്തുണ്ടാക്കിയത് ബീഫ് ഫ്രൈ കഴിച്ചിട്ടല്ലല്ലോ. ....



ചോദ്യം9 : പശു അമ്മയാണെന്നത് വെറുമൊരു ഭാവനയല്ലെ, അതിന്റെ പേരിൽ ഭക്ഷണം മുടക്കണൊ ?

ഉത്തരം:  സ്വന്തം അമ്മോയോട് തന്നെ ഉള്ള ഭാവന പോയാൽ പിന്നെ അത് വെറുമൊരു സ്ത്രീ ആകും. ഭാര്യയേയും മകളെയും അമ്മയെയും സഹോദരിയെയും അതാത് രൂപത്തിൽ തന്നെ കാണാൻ കഴിയുന്നത് ഭാവന ഉള്ളത് കൊണ്ടാണ്. ഭാവനയാണ് ജീവിതത്തിന്റെ സാരംതന്നെ.



ചോദ്യം10 : പുരാണങ്ങളിൽ മാംസം കഴിച്ച കഥകളുണ്ടല്ലോ? അപ്പോൾ നമുക്ക് കഴിച്ചു കൂടെ ?


ഉത്തരം:  പുരാണങ്ങളിൽ വിശ്വനന്മക്കായി വിഷം കുടിച്ച കഥയും ഉണ്ട്.... നമ്മൾ എന്ത് ചെയ്യും.....

Thursday, August 22, 2019

ശ്രീലളിതാത്രിശതീ - 28



ശ്രീലളിതാത്രിശതീ വ്യാഖ്യാനം



28. ഏകാഗ്രചിത്തനിർധ്യാതാ


ഏകാഗ്രമായ ചിത്തത്തോടെ ധ്യാനിക്കപ്പെടേണ്ടവൾ. 'ഏകഭക്തി'  എന്നു മുൻ നാമത്തിൽ പറഞ്ഞതിന്റെ പ്രയോഗം ഈ നാമം ഉൾക്കൊള്ളുന്നു.


_ഉപാസന ഫലത്തിലെത്താൻ മനസ്സിന് ഏകാഗ്രത കൈവരണം. ഏതു വിദ്യയിലും ഏകാഗ്രത ഫലസിദ്ധിക്ക്  ആവശ്യമാണ്. മഹാഭാരതത്തിൽ കൗരവ പാണ്ഡവർ ആയുധവിദ്യ അഭ്യസിക്കുന്ന ഘട്ടത്തിലെ ഒരു സംഭവം വ്യാസഭഗവാൻ വിവരിക്കുന്നുണ്ട്. ഒരു മരക്കൊമ്പിൽ ഒരു കൃത്രിമക്കിളിയെ ആചാര്യൻ വച്ചു. അതിനെ എയ്തു താഴെ വീഴ്ത്തുകയാണു വേണ്ടത്. പാണ്ഡവ ജ്യേഷ്ഠനായ ധർമ്മപുത്രർ വില്ലേന്തി അമ്പു തൊടുത്തു. ലക്ഷ്യത്തിൽ കണ്ണുറപ്പിച്ച് അതു തൊടുത്ത ശിഷ്യനോടു ഗുരു ചോദിച്ചു 'നീ എന്തു കാണുന്നു?' ശിഷ്യൻ പറഞ്ഞു ''ആചാര്യ, ഞാൻ അങ്ങയെ കാണുന്നു. എന്റെ സഹോദരന്മാരെ കാണുന്നു, ഈ കാനനം കാണുന്നു, കിളി ഇരിക്കുന്ന മരവും കിളിയും എനിക്കു കാണാം  ''  - " അമ്പു തിരികെ ആവനാഴിയിൽ ഇടൂ" എന്നായിരുന്നു ദ്രോണാചാര്യരുടെ നിർദ്ദേശം. അർജ്ജുനന്റെ ഊഴം വന്നപ്പോഴും ചോദ്യം ആചാര്യൻ ആവർത്തിച്ചു. " നീ എന്തു കാണുന്നു? " "ഞാൻ ലക്ഷ്യമായ കിളിയെ കാണുന്നു ". "എന്നെ കാണുന്നുണ്ടോ?" "ഇല്ല . കിളി ഇരിക്കുന്ന മരം കാണുന്നുണ്ടോ?" "ഇല്ല. കിളിയെ മാത്രമേ കാണുന്നുള്ളു" " കിളിയെ മുഴുവൻ കാണുന്നുണ്ടോ ?" '' ''ഇല്ല. ശരവേധ്യമായ അതിന്റെ കഴുത്തു മാത്രമേ കാണുന്നുള്ളു" . ''ശരി  അമ്പയയ്ക്കൂ ". വില്ലിൽ നിന്നു പുറപ്പെട്ട അമ്പ് കിളിയുടെ  കഴുത്തിൽ തറച്ചു.


പ്രപഞ്ചവ്യവഹാരങ്ങളിൽ കുടുങ്ങിയ മനസ്സിന് അർജ്ജുനന്റെ ഏകാഗ്രത ക്ഷിപ്രസാധ്യമല്ല. എങ്കിലും ഏകാഗ്രതക്കുവേണ്ടിയുള്ള നിരന്തരമായ അഭ്യാസം ഉപാസകനു വേണം. ഭഗവദ്ഗീതയിൽ ഏകാഗ്രത നേടാനുള്ള മാർഗ്ഗം ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിക്കുന്നുണ്ട്.


" യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ
ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിര മാനസ മാത്മനഃ
നാത്യു (ച്ഛിതം നാതി നീചം ചൈലാജിനകുശോത്തരം
തത്രൈകാഗ്രം മനഃ ക്യത്വാ യതചിത്തേന്ദ്രിയ ക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മ വിശുദ്ധയേ
സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ
പ്രശാന്താത്മാ വിഗതഭീർ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനസ്സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ
യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ
ശാന്തിം നിർവാണ പരമാം മത്സംസ്ഥാമധിഗച്ഛതി


ഏകാകിയായി മറ്റാളുകൾ ഇടപെടാൻ ഇടയില്ലാത്ത ഗൂഡസ്ഥലത്ത് മനസ്സും ദേഹവും ഇന്ദ്രിയങ്ങളും അടക്കി ആശ്രയമില്ലാത്തവന്നായി ഒന്നും പരിഗ്രഹിക്കാത്തവനായി ഒതുങ്ങിക്കൂടണം. ശുചിയായ പ്രദേശത്ത് അധികം ഉയരമില്ലാതെയും അധികം താഴാതെയും കുശപ്പുല്ല്, മാന്തോൽ, വസ്ത്രം എന്നിവ വിരിച്ച് ഇരിക്കാനുള്ള ആസനം ഒരുക്കണം.ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കി, ഇന്ദ്രിയവ്യാപാരങ്ങൾ അടക്കി, ആത്മശുദ്ധിക്കായി ധ്യാനിക്കണം. ദേഹം, കഴുത്ത്, തല എന്നിവയെ നേരേയാക്കി ചലിക്കാതെ നിശ്ചലനായിരുന്ന് നാസികാഗ്രത്തിൽ നോട്ടമുപ്പിച്ച് മറ്റു ദിക്കുകളിൽ നോക്കാതെ ശാന്ത മാനസനായി 'നിർഭയനായി' ബ്രഹ്മചര്യവ്രതത്തോടെ മനസ്സിനെ വിഷയങ്ങളിൽ വ്യാപരിക്കാതെ നിയന്ത്രിച്ച് എന്നിൽ ചിത്തത്തെ ഉറപ്പിച്ച് എന്നെത്തന്നെ ധ്യാനിക്കണം. ഇങ്ങനെ നിയതമനസ്സായി യോഗം ചെയ്യുന്നവൻ മോക്ഷാനുഭത്തിനുതകുന്നതും എന്റെ സ്വാധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കും. യോഗി ദീക്ഷിക്കേണ്ട ചര്യകൾ ഭഗവാൻ തുടർന്നു പറയുന്നുണ്ട്. ഗീത ആറാം അദ്ധ്യായം നോക്കുക.

_ഇങ്ങനെ മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കുന്നവർക്ക് ദേവിയെ പ്രാപിക്കാനാകും. ക്ലിഷ്ടമായ ആത്മനിയന്ത്രണം കൊണ്ടു മാത്രം പ്രാപിക്കാവുന്നവളാകയാലാണ് ദേവിയെ 'ദുർഗ' എന്നു കീർത്തിക്കുന്നത്. ഏകഭക്തിയും ഏകാഗ്രചിത്തത്തോടെയുള്ള ധ്വാനവും ജഗത്മാതാവ് അർഹിക്കുന്നു.


ഓം ഏകാഗ്രചിത്തനിർധ്യാതായൈ നമഃ


ശ്രീവത്സം കടപ്പാട് 

കേതുദോഷം പരിഹരിക്കാന്‍



ഗണാഷ്‌ടകം പഠിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരും. ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്‌തി കാലത്തും ഇത്‌ ജപിക്കുന്നത്‌ വിശേഷഫലം നല്‍കുന്നു. കേതുദോഷം തീര്‍ക്കുന്നു എന്നര്‍ത്ഥം.


1. ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേ ഹം ഗണനായകം


സാരം

ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന്‌ സമാനമായ (വര്‍ണ്ണത്തോടെ) പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



2. മൗഞ്‌ജീ കൃഷ്‌ണാ ജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേ ഹം ഗണനായകം


സാരം

മുഞ്ഞപ്പുല്ല്‌, കൃഷ്‌ണാജിനം എന്നിവ ധരിച്ചവനും സര്‍പ്പത്തെ പൂണുലായി ധരിച്ചവനും ശിരസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




3. അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം



സാരം

അമ്മയായ പാര്‍വ്വതീ ദേവിയുടെ ഹൃദയത്തിനാനന്ദമരുളുന്നവനും, സപ്‌ത മാതൃഗണങ്ങളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്‌തന്മാരോട്‌ വാത്സല്യമുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.





4. ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം


സാരം
പലവിധം രത്നങ്ങളാല്‍ അലംകൃതമായ ശരീരത്തോടും നാനാതരം ഹാരങ്ങളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപങ്ങളെ ധരിച്ചിരിക്കുന്നവനും ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




5. ഗജവക്‌്രതം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം


സാരം

ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാല്‍ അലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



6. മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം


സാരം

ദേവാസുര യുദ്ധത്തില്‍ മൂഷികോത്തമനെ വാഹനമാക്കിക്കൊണ്ട്‌ യുദ്ധം ചെയ്‌തവനും മഹാ പരാക്രമിയും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



7. യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം



സാരം

യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരാദികളാല്‍ സദാ സ്‌തുതിക്കപ്പെടുന്നവനും മഹാത്മാവും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




8. സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം



സാരം

സര്‍വ്വ വിഘ്‌നങ്ങളേയും ഉണ്ടാക്കുന്നവനും, ദേവനും, സര്‍വ്വ വിഘ്‌നങ്ങളേയും ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.


ഫലശ്രുതി

ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സ ഗഛതി


സാരം

പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്‌, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും.

Wednesday, August 21, 2019

108 ശിവാലയങ്ങൾ - കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ( 62 )



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


62.കൊടുങ്ങല്ലൂർ കീഴ്ത്തളി ശിവക്ഷേത്രം ശിവൻ കിഴക്ക് തളി കൊടുങ്ങല്ലൂർ തൃശ്ശൂർ ജില്ല




ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും നിലകൊള്ളുന്ന ഭാർഗ്ഗവപുത്രൻ,പരശുരാമനാല്സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.


പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം-കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം -കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം-കോട്ടയം) ഒരു തളിയാണ് മഹാദേവക്ഷേത്രം. കീത്തോളി ക്ഷേത്രം എന്ന പേരിലും ക്ഷേത്രം അറിയപ്പെടുന്നു.


തളി എന്നാല്ശിവക്ഷേത്രം എന്നാണ് അര്ഥം.

തൃശ്ശൂർ ജില്ലയിലുള്ള കൊടുങ്ങല്ലൂർ താലൂക്കിൽ മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് കീഴ്ത്തളി മഹാദേവക്ഷേത്രം. 2000 വര്ഷം പഴക്കം ആണ് ക്ഷേത്രത്തിനുള്ളത് എന്ന് പറയപ്പെടുന്നു (BC 100-AD 300).

കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. ദേവന്മാരാല്പൂജിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നതും , 24 അടി ഉയരമുള്ള ചെറിയകുന്നില്‍ 8 1/2 അടി ഉയരത്തോടും 7 1/2 അടിവ്യാസത്തോടും 49 അടി സമച്ചതുരത്ത്തിലുള്ള പീഠത്തോടും കൂടിയതുമായ കീഴ്ത്തളി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവലിംഗം ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശിവലിംഗങ്ങളില്ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.
മൃത്യുഞയ ജീവനകല കൊത്തിവെക്കപ്പെട്ടിട്ടുള്ള ശിവലിംഗം അപൂര്വങ്ങളില്അപൂര്വവും കിരാതമൂര്ത്തി ചൈതന്യത്തോടു കൂടിയതുമാണ്.


കേരളത്തിലേയും തുളുനാട്ടിലേയും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളെ നിയന്ത്രിക്കാൻ പതിനെട്ടര തളികൾ ഉണ്ടായിരുന്നു എന്ന് കേരളോത്പത്തിയിൽ പറയുന്നു. വടക്ക് പയ്യന്നൂർ മുതൽ തെക്ക് തിരുനന്തിക്കരവരെ ഒട്ടേറെ തളികൾ ഉണ്ടായിരുന്നതായി സ്ഥലനാമങ്ങളും ശാസനങ്ങളും സൂചന നല്കുന്നു. ഇവയിൽ നാല് തളികളുടെ തലവന്മാരായ തളിയാതിരിമാരെ അവയ്ക്കു ചുറ്റുമുള്ള നാടുകളുടെ രക്ഷാപുരുഷന്മാരായി പരശുരാമൻ നിയമിച്ചു എന്നും അവർ ആറിലൊന്നു രക്ഷാഭോഗം പിരിച്ചെടുത്തുവെന്നും കാണുന്നു.
ജനദ്രോഹ നടപടികള്കാരണം തളിയാതിരിഭരണം അവസാനിപ്പിച്ചു എന്നും പിന്നീട് ബ്രാഹ്മണസഭകള്പുറനാടുകളില്ചെന്ന് സമര്ഥന്മാരെ കൊണ്ടുവന്ന് 12 വര്ഷത്തേക്ക് പെരുമാളായി വാഴിക്കുക പതിവാക്കിയെന്നും കേരളോത്പത്തിയില്പരാമര്ശമുണ്ട്.


പെരുമാക്കന്മാരെ നിയന്ത്രിക്കുവാന്നാല് തളികളെ വച്ചു.
പയ്യന്നൂർ, പെരിഞ്ചെല്ലൂർ, പരപ്പൂർ, ചെങ്കണിയൂർ എന്നിവയാണ് തളികൾ. പയ്യന്നൂർ, പെരിഞ്ചെല്ലൂർ, ചെങ്കണിയൂർ തളികൾ ദൂരത്തായതുകൊണ്ട് അവയ്ക്കു പകരം പറവൂരിനൊപ്പം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ വൈദികന്മാരെ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്നു പാർപ്പിച്ചു. കൊടുങ്ങല്ലൂരിലെ നാലുതളികൾ മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്തുതളി, നെടിയതളി എന്നിവയാണ്. അവ യാഥാക്രമം മൂഴിക്കുളം, ഐരാണിക്കുളം, ഇരിങ്ങാലക്കുട, പറവൂർ എന്നീ ബ്രാഹ്മണ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തളികളുടെ മേൽനോട്ടം വഹിക്കുന്ന നമ്പൂതിരി പ്രതിനിധികൾ തളിയാതിരിമാർ എന്നും പറയപ്പെട്ടിരുന്നു.



ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, ശൃംഗപുരം, മേൽത്തളി എന്നിവയായിരുന്നു. തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.


മൈസൂർ സുൽത്താൽ ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിനടുത്തായുണ്ടായിരുന്ന തൃക്കണാമതിലകം ക്ഷേത്രത്തിലായിരുന്നു ഏറ്റവും വലിപ്പമേറിയ ശിവലിംഗം മുൻപ് ഉണ്ടായിരുന്നത്. പക്ഷേ ക്ഷേത്രം കേരളത്തിലെ ചില ഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹം മുതലെടുത്ത ഡെച്ചുകാരുടെ സഹായത്താൽ ഇരിങ്ങാലക്കുട ഗ്രാമക്കാർ നശിപ്പിക്കുകയും ഡെച്ചുകാർ ശിവലിംഗം കൊച്ചിയിൽ കപ്പൽ നങ്കൂരമിടുമ്പോൾ കെട്ടാനായി കടല്ക്കരയില്ഊന്നുകുറ്റിയായി ഉപയോഗിക്കുകയും ചെയ്തുവെന്നുള്ളത് വിധി വൈപരീത്യം.


1759-ല്ഇംഗ്ളീഷുകാര്ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്നിന്ന് സാരസ്വത ബ്രാഹ്മണര് ശിവലിംഗം ലേലത്തില്വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്പ്രതിഷ്ഠിക്കുകയും ചെയ്തു.


തിരുവഞ്ചികുളം മഹാദേവ ക്ഷേത്രത്തിനു സമീപമാണ് കീഴ്ത്തളി ക്ഷേത്രം.

മേക്കാട്ട് മനയ്ക്ക് നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രാവകാശം.