ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 29, 2019

ശ്രീകൃഷ്ണസ്തുതികൾ




"മൂകരാഗമായ്‌  ഒരു  കുഞ്ഞിളം,
തെന്നൽ വന്നിളകിയാടുന്നുവോ,
മയിൽ‌പീലി സ്പർശം പോൽ....
കണ്ണുകൾ മെല്ലെ ചിമ്മിതുറക്കേ,
കണികണ്ടുണരും കണ്ണനുണ്ണിയെ"
"ഉണ്ണിക്കണ്ണാ നമോസ്തുതേ"

Monday, October 28, 2019

പിബത ഭാഗവതം രസമാലയം 73



പുരഞ്ജനോപാഖ്യാനം


ശ്രീമദ് ഭാഗവതത്തിലെ അത്യുദാത്തമായ ഒരു ഭാഗമാണ് പുരഞ്ജനോപാഖ്യാനം.  വേദാന്തചിന്തയുടെ ബാലപാഠങ്ങൾ നമുക്കിവിടെ കാണാം.  കഥകളിൽ ഒളിഞ്ഞിരിക്കുന്ന തത്വങ്ങൾ വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്.  നാരദൻ പ്രാചീനബർഹിസ്സിനെ കേൾപ്പിക്കുന്ന ഈ കഥ അതിന്റെ ഉത്തമ ഉദാഹരണമാണ്.


പുരഞ്ജനൻ എന്ന ഒരു രാജാവുണ്ടായിരുന്നു.  അവന്റെ ഏറ്റവും വലിയ സുഹൃത്താണ് അജ്ഞാതൻ.  പുരഞ്ജനൻ തനിക്ക് രാജോചിതമായ ഒരു നഗരിയുടെ നിർമ്മാണത്തിനായി സ്ഥലം അന്വേഷിച്ച് ഭൂതലം മുഴുവൻ ചുറ്റിക്കറങ്ങി.  അപ്പോൾ അവൻ ഒൻപത് കവാടങ്ങളോട് കൂടിയ ഒരു നഗരി കാണാനിടയായി.  അതേസമയം അവിടെ സുന്ദരിയായ ഒരു സ്ത്രീ തന്റെ പത്ത് സഖിമാരോടുകൂടി വന്നുചേർന്നു. അഞ്ച് ശിരസ്സുകളോട് കൂടിയ ഒരു സർപ്പം അവളുടെ സുരക്ഷയ്ക്കായി കൂടെ ഉണ്ടായിരുന്നു.  ആ നഗരത്തിനു ചുറ്റും ഭംഗിയുള്ള പൂന്തോട്ടം ഉണ്ടായിരുന്നു.



കണ്ടമാത്രയിൽ പുരഞ്ജനൻ അവളിൽ മോഹിതനായി.  അവൻ  ചോദിച്ചു: "നീ ആരാണ്?  ഇവിടെ എന്തിനു വന്നു?  ആരുടെ മകളാണ്?"  അവൾ പറഞ്ഞു: "ഇതൊന്നും എനിക്കറിഞ്ഞുകൂടാ.  അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.  വരൂ എന്റെകൂടെ. നമുക്ക് ഗൃഹസ്ഥാശ്രമം അനുഭവിക്കാം".  അവൻ അവളുടെ വാക്കുകൾ സ്വീകരിച്ചു.  അവർ രണ്ടുപേരും വളരെ ആനന്ദകരമായി ഒന്നിച്ചുകഴിഞ്ഞു.  കൂടെ കഴിയാൻ തുടങ്ങിയപ്പോൾ അവന്റെ ആസക്തിയും എറിയേറി വന്നു. അവൾ പാടുമ്പോൾ അവനും പാടാൻ തുടങ്ങി.  കരയുമ്പോൾ കരയാനും, ഇരിക്കുമ്പോൾ ഇരിക്കാനും, ഉറങ്ങുമ്പോൾ ഉറങ്ങാനും തുടങ്ങി.



ആ സ്ത്രീയിൽ അവൻ അത്രമാത്രം ആസക്തനായിത്തീർന്നു.  ഫലമോ? അവൻ അവളുടെ കളിപ്പാട്ടം ആയിമാറി.  പുറമെ വലിയ ശൂരവീര പരാക്രമിയാണ്. എന്നാൽ ഭാര്യയുടെ മുന്നിൽ കിടുകിടാ വിറക്കാൻ തുടങ്ങും. അവളെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും. ഇപ്രകാരം കാലം കഴിഞ്ഞു.  അവൻ വൃദ്ധനായി.  ഒരുദിവസം ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ തന്റെ സൈന്യവുമായി വന്ന് അയാളുടെ നഗരം ആക്രമിച്ചു.  നഗരം കത്തിയെരിയാൻ തുടങ്ങി.  അപ്പോഴും അവൻ ഭാര്യയെക്കുറിച്ച് ആലോചിച്ചു. ഒടുവിൽ അവനും മൃത്യുവിനു ഇരയായി.



സ്ത്രീയിൽ ആസക്തൻ ആയിരുന്നതിനാൽ അടുത്ത ജന്മത്തിൽ പുരഞ്ജനൻ സ്ത്രീയായി പാണ്ഡ്യരാജാവായ മലയധ്വജനെ വിവാഹം ചെയ്തു.  ആ രാജാവ് മഹാഭക്തനായിരുന്നു.  അദ്ദേഹം സമ്പൂർണ്ണ വിരക്തനായി ദേഹം വെടിഞ്ഞു.  തന്റെ ഭർത്താവ് മരിച്ചുപോയെന്ന വിവരം അറിഞ്ഞപ്പോൾ അവൾ  വിലപിക്കാൻ തുടങ്ങി.  അപ്പോൾ പഴയ അജ്ഞാതൻ  എന്ന സുഹൃത്ത് അവിടെയെത്തി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.  "നീ ഏതു പുരുഷന് വേണ്ടിയാണു കരയുന്നത്?  നീ എന്നെ തിരിച്ചറിയുന്നില്ലേ ?  നാം ഒന്നിച്ചു പുറപ്പെട്ടതാണ്.  പക്ഷെ നീ ഒരു സ്ത്രീയെക്കണ്ട് മോഹിച്ചുപോയി.  അതിനാൽ നീ എന്നെ മറന്നു.


ഇപ്പോൾ സ്ത്രീയായിരിക്കുന്ന പുരഞ്ജനന് തന്റെ യാഥാർത്ഥരൂപം അജ്ഞാതൻ വെളിവാക്കി കൊടുത്തു.  അതോടെ അവന്റെ എല്ലാ ദുഖവും അവസാനിച്ചു.  കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് പറഞ്ഞു: "മഹാത്മൻ,  അങ്ങ് പറഞ്ഞ കഥയുടെ പൊരുൾ എനിക്ക് മനസ്സിലായില്ല. വിശദമായി പറഞ്ഞുതന്നാലും.  നമ്മളിലും  പലർക്കും ഈ കഥ എന്താണെന്നു മനസ്സിലായിക്കാണില്ല.

തുടരും.....

സ്കന്ദ_ഷഷ്ഠി



ഓം ശരവണ ഭവ


   
ഷഷ്ഠി  വ്രതം
   
 സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്.


തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യഭുജംഗം, സ്കന്ദ ഷഷ്ടികവചം,  സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുകയും വേണം.


ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.


സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .



സ്കന്ദ ഷഷ്ടി ദിവസം ആറാം ദിവസമായി വരത്തക്ക കണക്കില്‍ വ്രതം ആരംഭിക്കുക.


ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ  പ്രഥമ തിഥി മുതല്‍ക്കു തന്നെ വ്രതാരംഭം കുറിക്കുന്നത് അഭികാമ്യമാണ്. ചതുര്‍ഥി തിഥി ഉദയാല്പരം രണ്ടു ദിവസങ്ങളില്‍ വരികയാല്‍ ഇത്തവണ വ്രതാനുഷ്ടാനം ഏഴു ദിവസമാകും എന്നു മാത്രം.



സ്കന്ദ ഷഷ്ടി വ്രതാനുഷ്ടാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



 ഭക്ഷണം സസ്യാഹാരം മാത്രം ആറു ദിവസവും ധാന്യഭക്ഷണം ഒരുനേരം മാത്രം, മറ്റു സമയങ്ങളില്‍  പാല്‍, പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നിയന്ത്രണത്തില്‍ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകള്‍ ഒഴിവാക്കരുത്. ഭക്തിയാണ് പ്രധാനം. ഭക്തിയില്ലാതെ പട്ടിണി കിടക്കുന്നതു കൊണ്ട് എന്തു കാര്യം?



ആരോഗ്യം അനുവദിക്കുമെങ്കില്‍ ഉപവാസവും ആകാം.
വ്രത ദിവസങ്ങളില്‍ പറ്റുമെങ്കില്‍ എല്ലാ ദിവസവും സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തുക. കുമാരസൂക്തം, സ്കന്ദ ഷഷ്ടി കവചം, സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക.


എല്ലാ കര്‍മങ്ങളും സുബ്രഹ്മണ്യ സ്മരണയോടെ മാത്രം.

Sunday, October 27, 2019

പിബത ഭാഗവതം രസമാലയം 72



പ്രാചീന ബർഹിസ്സിന് നാരദന്റെ ഉപദേശം.



ഇനി പൃഥുവംശ വർണ്ണനയാണ്.  പൃഥുവംശത്തിൽ ബർഹിസ്സ് എന്ന് പേരുള്ള ഒരു മഹാരാജാവുണ്ടായിരുന്നു.  അദ്ദേഹം കർമ്മകാണ്ഡത്തിൽ മഹാകുശലനായിരുന്നു.  യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നതിൽ അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു.  അദ്ദേഹം നടത്തിയ യജ്ഞങ്ങളിൽ വിരിച്ച ദർഭ കൊണ്ട് ഈ ഭൂമി മുഴുവൻ പൊതിയാമത്രേ.  അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ പ്രാചീന ബർഹിസ്സ് എന്ന് വിളിച്ചു.



പ്രാചീനബർഹിസ്സിന് പത്ത് പുത്രന്മാർ ഉണ്ടായിരുന്നു.  അവരുടെ എല്ലാവരുടെയും സ്വഭാവം ഒരുപോലെയായിരുന്നു.  അതിനാൽ എല്ലാവരുടെയും പേരുകളും ഒന്നായിരുന്നു.  പ്രചേതസ്സ് 1, പ്രചേതസ്സ് 2 എന്നിങ്ങനെ.  അവരെല്ലാം ഭഗവൽ ഭക്തന്മാർ ആയിരുന്നു. പുത്രന്മാർ ദൂരസ്ഥലത്ത് തപസ്സനുഷ്ഠിച്ചപ്പോൾ പിതാവ് യാഗാനുഷ്ഠാനത്തിൽ മുഴുകി.  നാരദമഹർഷിക്ക് അദ്ദേഹത്തിൽ അനുകമ്പ തോന്നി.  അദ്ദേഹം മനസ്സിലോർത്തു.  'സാത്വികനായ ഈ രാജാവ് തന്റെ മോക്ഷപ്രാപ്തിക്ക് സഹായകമല്ലാത്ത കർമ്മകാണ്ഡത്തിൽ മുഴുകി ജീവിതം വൃഥാവിലാക്കുകയാണ്. ഞാൻ അദ്ദേഹത്തെ ഭക്തിമാർഗം ഉപദേശിച്ച് രക്ഷിക്കുന്നുണ്ട്.



നാരദൻ ബർഹിസ്സ് രാജാവിന്റെ സവിധത്തിൽ എത്തി.  രാജാവ് നാരദനെ യഥായോഗ്യം ബഹുമാനിച്ച് ആസനത്തിൽ ഇരുത്തി അദ്ദേഹത്തിന്റെ കാൽക്കൽ ഇരുന്നു.  നാരദൻ രാജ്യക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചശേഷം ഇപ്രകാരം പറഞ്ഞു:  "ഹേ രാജാവേ, അങ്ങ് എണ്ണമറ്റ യാഗങ്ങൾ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം?  ഈ കർമ്മകാണ്ഡത്തിന്റെ ഫലമായി അങ്ങേയ്ക്ക് ഒരിക്കലും മുക്തി ലഭിക്കില്ല.  മനുഷ്യർ ഇഹലോകത്തിൽ ദുഃഖപരിഹാരവും, സുഖസമ്പാദനവും ആണ് ആഗ്രഹിക്കുന്നത്.  ഈ കർമ്മങ്ങളും അവയുടെ അനുഷ്ഠാനങ്ങളും കൊണ്ട് കർമ്മികൾക്ക് ഇവ രണ്ടും സാധ്യമല്ലെന്നു പണ്ഡിതന്മാർ പറയുന്നു. അങ്ങയുടെ ഈ പ്രയത്നത്തിൽ മൂന്നാമതൊരു ലക്ഷ്യമുണ്ടോ?



രാജാവ് പറഞ്ഞു: "ഞാൻ കർമ്മകാണ്ഡത്തിൽ തന്നെ മുഴുകിയിരുന്നത് കൊണ്ട് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.  എന്റെ മനസ്സിന് മോക്ഷം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.  മോക്ഷം നേടാൻ ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുതന്നാലും.  ഗൃഹാസക്തി, അർത്ഥ പുത്ര കളത്രം എന്നിവയിൽ ഭ്രമിച്ച് ഇത്രനാളും കഴിഞ്ഞു.  ഇതുകൊണ്ടൊന്നും സദ്ഗതി സിദ്ധിക്കുകയില്ലെന്നു അങ്ങ് ഇപ്പോൾ എന്നോട് പറയുന്നു.  എന്താണ് ഞാൻ ചെയ്യേണ്ടത്?"



നാരദൻ പറഞ്ഞു: "യജ്ഞത്തിൽ നീ കൊന്നൊടുക്കിയ മൃഗങ്ങൾ എല്ലാം നീ മരിക്കുന്നത് കാത്തിരിക്കുകയാണ്".  നാരദൻ പ്രാചീനബർഹിസ്സിന് ആ മൃഗങ്ങളെയെല്ലാം കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു: "നോക്കൂ അവയെല്ലാം കൂർത്ത കൊമ്പുകൾ കൊണ്ട് നിന്നെ കുത്തിക്കീറാൻ കാത്തിരിക്കുകയാണ്"  പ്രാചീനബർഹിസ് പേടിച്ചരണ്ടുപോയി.  അയാൾ പറഞ്ഞു: "മഹാത്മാവേ, ഇവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം പറഞ്ഞുതന്നാലും.

തുടരും..........

Wednesday, October 23, 2019

പവിത്രേശ്വരം മലനട ശകുനിദേവ ക്ഷേത്രം, കൊല്ലം ജില്ല



ശകുനി ക്ഷേത്രം.


  പുരാണങ്ങളിലെ ദു‌ഷ്ട കഥാപാത്രങ്ങൾക്ക് ആരെങ്കിലും ക്ഷേത്രം പണിതതായി കേട്ടിട്ടുണ്ടോ? അതും മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമായ ശകുനിക്ക്. എന്നാൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട് ,നമ്മുടെ കേര‌ളത്തിൽ തന്നെയാണ് ശകുനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്.



ശകുനി ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചാവര് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി ഒരു കരിങ്കല്ല് കാണാം, ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം



ക്ഷേത്ര ചരിത്രം

മഹാഭാരത കാലത്ത് പാണ്ഡവരും കൗരവരും കൂടി ഭരതവർഷം ചുറ്റിക്കാണുന്നതിനായി യാത്ര തിരിച്ചു ഒടുവിൽ അവർ ദക്ഷിണഭാരതത്തിൽ എത്തിച്ചേർന്നു യാത്ര മധ്യേ പ്രകൃതി രമണീയമായ ഒരു സ്ഥലം കാണുകയും അവർ അവിടെ വിശ്രമിക്കുകയും ചെയ്തു, വിശ്രമ വേളയിൽ ശകുനി ഈ സ്ഥലത്ത് വച്ച് കുറെയധികം ശരങ്ങൾ ഉണ്ടാക്കുകയും അത് കൗരവർക്കും പാണ്ഡവർക്കുമായി പകുത്തു നൽകുകയും ചെയ്തു ശരം പകുത്തു കിട്ടിയ സന്തോഷത്തിൽ അവർ "പകുത്തെ ശരം" പകുത്തെ ശരം" എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു കാലക്രമത്തിൽ ഈ "പകുത്തെ ശരം" എന്ന വാക്കിന് മാറ്റം ഉണ്ടായി ശകുനി ശരങ്ങൾ പകുത്ത സ്ഥലം പവിത്രേശ്വരം എന്ന് അറിയപ്പെട്ടു തുടങ്ങി. പിന്നീട് അവർ മടങ്ങുകയും ചെയ്തു തുടർന്ന് മഹാഭാരത യുദ്ധഅവസാനം ശകുനി സഹദേവന്റെ കരങ്ങളാൽ വാധിക്കപ്പെടുകയും അദ്ദേഹത്തിന്റെ ആത്മീയഅംശം പണ്ട് ശരങ്ങൾ പകുത്ത അതേ മലമുകളിൽ എത്തുകയും ചെയ്തു സമീപ പ്രേദേശത്ത് അതുഗ്രപ്രതാപത്തിൽ വാഴുന്ന മഹാദേവന്റെ അനുഗ്രഹത്തോടെ ശകുനി മായംകോട്ട് മലമുകളിൽ മലയപ്പുപ്പൻ ആയി കുടികൊണ്ടു,


അനേക വർഷങ്ങൾക്ക് ശേഷം കാട്ടുജാതിക്കാരിയായ ഒരു സ്ത്രീ കിഴങ്ങുകൾ ശേഖരിക്കാൻ ഈ സ്ഥലത്ത് എത്തിച്ചേരുകുയും തന്റെ കൈയിൽ ഇരുന്ന അരിവാൾ മൂർച്ച കൂട്ടാൻ ഒരു ശിലയിൽ ഉരക്കുകയും തുറന്ന് ആ ശിലയിൽ നിന്നും രകത പ്രവാഹം ഉണ്ടാവുകയും ചെയ്തു അപ്പോൾ തേജസ്വിനിയായിത്തീർന്ന ആ സ്‌ത്രീ ദിഗന്ധങ്ങൾ നടുങ്ങുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു ഞാൻ കൗരവ മതുലൻ ആയ ശകുനിയാണ് മഹാദേവനെ അഖണ്ഡതപം ചെയ്ത് ഇവിടെ കൂടിയിരിക്കുന്നു, എന്നെ ആരാധിക്കുന്നവരിൽ ഞാൻ സംപ്രീതൻ ആണ് ഇത്രയും പറഞ്ഞു ആ സ്ത്രീ ബോധ രഹിതയായി നിലം പതിച്ചു....



ഇവിടെ പൊന്നു തമ്പുരാൻ സ്വയംഭു ആയി പരശ്ശതം ഭക്തർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു മായംകോട്ട് മലമുകളിൽ മനുഷ്യനെ കാക്കുന്ന മലദൈവമായി മലയപ്പുപ്പനായി വാണരുളുന്നു.



പൂജകൾ ഇല്ലാ‌ത്ത ക്ഷേത്രം


മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം.
ശാകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം; അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്.
യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ടിവന്ന ദയനീയത ഒരുവശത്ത്. ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു.


സുബലനും ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുന്പ്, സുബലനും ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി.

മരിക്കുന്നതിനു മുന്പ് സുബലന്‍ലന്‍ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നുംശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു.


പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്‌. എന്നെ മോചിപ്പിച്ചു, ഹസ്തിനപുരിയിലേക്ക്‌ ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു.

എന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി ഞാൻ...


ഒന്നെനിക്ക്‌ മനസിലായി. പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക എന്നതുമാത്രം...


പാണ്ഡവർ ഒരിക്കലുമെനിക്ക്‌ ശത്രുക്കളല്ലായിരുന്നു.
ഞാനങ്ങനെ ഭാവിച്ചു എങ്കിലും... പ്രതികാരം നിറവേറ്റാനുള്ള എന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ.

പാണ്ഡവരെ കൊല്ലാനുള്ള ദുര്യോധനന്റെ പല പദ്ധതികളും ഞാൻ തന്നെ പൊളിച്ചു. പാണ്ഡവരിലൂടെയാണു എനിക്കെന്റെ പ്രതികാരം നിറവേറ്റേണ്ടത്‌.

കർണ്ണനെ എനിക്കിഷ്ടമായിരുന്നില്ല. അവന്റെ ജന്മരഹസ്യം അറിഞ്ഞിട്ടൊന്നുമല്ല.

പിന്നെയോ, എന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഒരേയൊരു തടസ്സം കർണ്ണനായേക്കാം. ദുര്യോധനനെ പാണ്ഡവരിൽ നിന്നു രക്ഷിക്കാൻ കർണ്ണനു സാധിച്ചേക്കാം...
ഞാനുദ്ദേശിച്ച പോലെയെല്ലാം കാര്യങ്ങൾ നടന്നുകഴിഞ്ഞു. അതിന്റെ അവസാനം ഇതാ, മഹാഭാരതയുദ്ധം.


എന്റെ ജീവൻ ബലികൊടുത്ത്‌ ഞാനെന്റെ പ്രതികാരം പൂർത്തിയാക്കി.
ഇപ്പോൾ ഈ യുദ്ധഭൂമിയിൽ സഹദേവന്റെ ശരമേറ്റ്‌ ഞാനിതാ കിടക്കുന്നു.
ഈ കുരുക്ഷേത്ര ഭൂവിൽ ചോരയണിഞ്ഞ്‌ പ്രാണൻ വിടാൻ കിടക്കുന്ന എന്റെ മുഖത്ത്‌ നിങ്ങൾക്കൊരു പുഞ്ചിരി കാണാം. ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ഞാൻ. കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ഞാൻ.
ആ സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണു നിങ്ങളെന്റെ മുഖത്തു കാണുന്നത്....
ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു.


പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു.
അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.



പവിത്രേശ്വരം മലനട ശകുനിദേവ ക്ഷേത്രം, കൊല്ലം ജില്ല, ph.04742620062

Sunday, October 20, 2019

പിബത ഭാഗവതം രസമാലയം # 65



ധ്രുവനക്ഷത്രം



എന്തുകൊണ്ടാണ് ധ്രുവൻ ദുഖിതനായത്ഭഗവാൻ അവന്റെ ദൃഷ്ടിയിൽനിന്നും മറഞ്ഞുധ്രുവൻ അവിടെ ഒറ്റക്കായിഅച്ഛൻ വാഴുന്ന നഗരത്തിലേക്ക് പോകാൻ ബാലൻ തീരുമാനിച്ചുപക്ഷെ അവൻ പൂർണമായും സന്തോഷഭാവത്തിൽ ആയിരുന്നില്ലധ്രുവൻ ഓർത്തു

 "ഞാൻ ഭഗവാൻ നാരായണനെ ദർശിച്ചിരിക്കുന്നുഅദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നെ അനുഗ്രഹീതനാക്കിസനകാദി ഋഷിമാർക്ക് കൂടി അലഭ്യമായ പരമാനന്ദം എനിക്ക് സിദ്ധിച്ചുഎന്നിട്ടും മോക്ഷത്തിന് അപേക്ഷിക്കാത്ത ഞാൻ മൂഢൻ തന്നെനിന്ദയും സ്തുതിയും ഹൃദയത്തിൽ കൊള്ളേണ്ട പ്രായമല്ലെന്ന് നാരദമഹർഷി പറഞ്ഞത് എത്ര ശരിയാണ്മോക്ഷത്തിൽ നിന്ന് എത്രയോ താഴ്ന്ന പടിയിലുള്ള വരമാണ് ഭഗവാൻ എനിക്ക് അനുവദിച്ചത്തീർച്ചയായും എന്റെ അഹന്ത മുഴുവൻ നശിച്ചിട്ടില്ലഒരു യാചകനായതിൽ ഞാൻ ലജ്ജിക്കുന്നു"


അങ്ങിനെയിരിക്കെ, ധ്രുവന് ഭഗവൽദർശനം ലഭിച്ചതും, അവൻ നാട്ടിലേക്ക് മടങ്ങിവരുന്നതും ഉത്താനപാദ മഹാരാജാവ് അറിഞ്ഞുഇളയ പുത്രൻ ഉത്തമനും, സുരുചി, സുനീതി എന്നീ ഭാര്യമാരോടും കൂടി അദ്ദേഹം ധ്രുവനെ സ്വീകരിക്കാനായി പുറപ്പെട്ടുനഗരപ്രാന്തത്തിൽ എത്തിയ ധ്രുവനെ രാജാവ് ദൂരെനിന്നു തന്നെ കാണുകയും, ഓടിച്ചെന്നു നിറഞ്ഞ കണ്ണുകളോടെ അവനെ ചുംബിക്കുകയും, 'ദീർഘായുഷ്മാനായി ഭവിക്കട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു


കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉത്താനപാദൻ ധ്രുവനെ രാജാവായി വാഴിച്ച് സന്യാസവൃത്തിക്കായി രാജ്യം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയിധ്രുവൻ വളരെക്കാലം ബുദ്ധിപൂർവം രാജ്യത്ത് സൽഭരണം നടത്തിയാഗങ്ങളും അശ്വമേധവും നടത്തിതാൻ ഭൂമി ഭരിക്കാൻ തുടങ്ങിയിട്ട് മുപ്പതിനായിരം സംവത്സരം കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം കണ്ടുഭഗവാൻ പറഞ്ഞ കാലാവധി ആയിരിക്കുന്നു. ഭഗവാന്റെ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്


തന്റെ മോക്ഷപ്രാപ്തിയെ കുറിച്ച് മനസാ സന്തുഷ്ടനായ ധ്രുവൻ തന്റെ പുത്രനെ സിംഹാസനാരൂഢനാക്കി ബദരികാശ്രമത്തിലേക്ക് പോയിഅവിടെ ആദ്യം വിരാടരൂപത്തിൽ മനസ്സുറപ്പിച്ചുതുടർന്ന് ഭഗവൽസമാധിയിൽ ലയിച്ചുഅപ്പോൾ ധ്രുവനെ കൊണ്ടുപോകാനായി ഒരു വിമാനം വന്നുചേർന്നുവിമാനത്തിലേറാൻ ധ്രുവൻ ഒരുങ്ങുമ്പോഴേക്കും യമരാജൻ അവിടെ എത്തി പറഞ്ഞു:  " മൃത്യുലോകത്തിൽ നിന്നും വിടപറഞ്ഞു പോകുന്നവർ എനിക്ക് കരം നൽകാതെ എങ്ങിനെ പോകുംഎന്നാൽ അങ്ങ് മരണത്തെയും അതിജീവിച്ചിരിക്കുന്നുഅതായത് അങ്ങയിൽ എനിക്ക് ഒരധികാരവും ഇല്ലഅതിനാൽ എന്റെ ശിരസ്സിൽ പാദങ്ങളൂന്നി അങ്ങ് വിമാനമേറിയലും"


യമന്റെ  തലയിൽ പാദമൂന്നി വിമാനമേറുക എന്നുപറഞ്ഞാൽ അദ്ദേഹത്തെ മരണം ബാധിച്ചില്ല എന്നർത്ഥംവളരെക്കാലം മുൻപ്  അഞ്ച് വയസ്സുള്ള ധ്രുവനോട് ഭഗവാൻ ഒരു കാര്യം പറഞ്ഞിരുന്നുധ്രുവലോകം പ്രാപ്തമാകുമെന്ന്ഭഗവാനൊഴിച്ച് മറ്റെല്ലാവരേക്കാളും ഉയർന്നതാണ് സ്ഥാനംഅവിടേക്കാണ് ഇപ്പോൾ ധ്രുവൻ പോകുന്നത്സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും സപ്തർഷികളുമൊക്കെ ധ്രുവൻ ഇരിക്കുന്ന സ്ഥാനത്തെ പ്രദക്ഷിണം വെക്കും


മൃത്യുവിന്റെ തലയിൽ പാദമൂന്നി ധ്രുവൻ വിമാനത്തിൽ ആരോഹണം ചെയ്തുഅനശ്വരനായ ധ്രുവൻ മാതാവിനെയും തന്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.



തുടരും..........


Temples of India


Saturday, October 19, 2019

പിബത ഭാഗവതം രസമാലയം # 64




ധ്രുവന്റെ ഭഗവൽസ്തുതി


ഭഗവാന്റെ സ്പർശമുണ്ടായപ്പോൾ ധ്രുവനിൽ നിന്നും ഭഗവൽസ്തുതികൾ അനർഗ്ഗളമായി പ്രവഹിച്ചുഅവയിൽ ആദ്യത്തെ കീർത്തനശ്ളോകം  അതിമനോഹരവും, അതിപ്രശസ്തവുമാണ്.  


യോ f ന്തഃ പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധരഃ സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ
പ്രാണാന്നമോ ഭഗവതേ, പുരുഷായ തുഭ്യം


പരമപുരുഷനായ ഭഗവാന് നമസ്കാരംഎങ്ങനെയുള്ള ഭഗവാനാണ്?  'യോ f ന്തഃ പ്രവിശ്യ' - എന്റെ അന്തഃകരണത്തിൽ പ്രവേശിച്ചിട്ട് തന്റെ ചൈതന്യ ശക്തിയാൽ എന്റെയുള്ളിലുള്ള സുപ്തവചസ്സിനെ ഉണർത്തിവിട്ട ആൾതന്നെപിന്നെ പറയുന്നു, വാഗ്വിശേഷത്തെ മാത്രമല്ല, ത്വഗാദീൻ - എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും പ്രാണനെയും ഉണർത്തുന്നു.


ഇക്കാര്യം കേനോപനിഷത്തിലും പ്രസ്താവിച്ചിട്ടുണ്ട്.  'ശ്രോത്രസ്യ ശ്രോത്രം ' ഭഗവാൻ കാതുകളുടെ കാതാണ്കണ്ണുകളുടെ കണ്ണാണ്മനസ്സിന്റെ മനസ്സാണ്പ്രാണന്റെ പ്രാണനാണ്അദ്ദേഹം കാരണമാണ് കാതുകൾക്ക് ശ്രവണക്ഷമത ഉണ്ടാവുന്നത്കണ്ണുകൾക്ക് ദർശനക്ഷമത ലഭിക്കുന്നത്അങ്ങനെ മാഹാത്മ്യമുള്ള ഭഗവാനെ ഞാൻ നമസ്കരിക്കുന്നുഅഖണ്ഡവും ഏകവുമായ അങ്ങ് നാനാരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു



ധ്രുവൻ വീണ്ടും ഭഗവാനെ സ്തുതിക്കുന്നു.  "അങ്ങയിൽനിന്നും പരാഭക്തി നേടാൻ സാധിക്കുന്നതാണ്എന്നിരുന്നാലും മഹാമൂഢന്മാരായ അജ്ഞാനികൾ അങ്ങയുടെ മായായാൽ മോഹിതരായി ഇന്ദ്രിയ സുഖങ്ങൾ കാംക്ഷിക്കുന്നുആയത് നരകത്തിലും ലഭ്യമാണ്എന്താണ് പരാഭക്തിപരാഭക്തിയുടെ പ്രത്യേകതകൾ ഇനിപറയാംനിത്യവും ഭഗവാന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുകഭഗവാന്റെ  നാമം പ്രകീർത്തിക്കുകഅവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുകഫലപ്രതീക്ഷ കൂടാതെ, ഭഗവാനെ സേവിച്ച് മനസ്സ് പരമപ്രേമത്തിൽ നിമഗ്നമാക്കുകഇതെല്ലാം പരാഭക്തിയുടെ ലക്ഷണങ്ങളാണ്



ധ്രുവൻ സ്തുതി തുടരുന്നു. "ആളുകൾ സ്വർഗ്ഗാദികൾ ആർജ്ജിക്കാൻ ആഗ്രഹിക്കുന്നുഅങ്ങയോടുള്ള പരമപ്രേമം ആഗ്രഹിക്കുന്നില്ല. സ്വർഗ്ഗം നേടിത്തരുന്ന ഭക്തി എനിക്കുവേണ്ടകാരണം ആളുകൾ സ്വർഗ്ഗത്തിൽനിന്നു  പതിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്അതുകൊണ്ട് ഹേ , ഭഗവൻ, അങ്ങ് എന്റെ ഹൃദയത്തിൽ ഭക്തിപ്രവാഹം ഉണ്ടാക്കിയാലുംഎനിക്ക് മറ്റൊന്നും വേണ്ടധ്രുവൻ വീടുവിട്ടിറങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കല്പം ഉണ്ടായിരുന്നു. എന്നാൽ ഭഗവത് ദർശനം ഉണ്ടായപ്പോൾ സങ്കല്പം പൂർണമായി. ഇപ്പോൾ മനസ്സിൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല



ഭഗവാൻ പറയുന്നു:  "വരുമ്പോൾ നിന്റെ ഉള്ളിലുണ്ടായിരുന്ന സങ്കല്പം തീർച്ചയായും പൂർണത നേടുംആർക്കും നേടാൻ സാധിക്കാത്ത സ്ഥാനം ഞാൻ നിനക്ക് നൽകുന്നുഅതിനെ ധ്രുവലോകം എന്ന് പറയുംചന്ദ്രതാരങ്ങൾ എല്ലാം സദാ ലോകത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുംനീ ലോകത്ത് നിശ്ചിന്തന്നയി ഇരിക്കണംഅവിടെ പോകുന്നതിനു മുൻപ് ദീർഘകാലം രാജ്യം ഭരിക്കുകവീട്ടിലേക്ക് തിരിച്ചുപോവുകആർക്കും നിന്നെ തടയാനാവില്ലനിനക്ക് എന്റെ അനുഗ്രഹമുണ്ട്"


ധ്രുവൻ ഭഗവാനെ ദർശിച്ചുഭഗവാനോട് സംവദിച്ചു. ഭഗവാൻ ശ്രേഷ്ഠമായ വരം നൽകി പക്ഷെ ധ്രുവൻ സന്തോഷിച്ചില്ല. മാത്രമല്ല ദുഃഖത്തിന്റെ ലാഞ്ഛനയും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.



തുടരും.............


Temples of India