ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ശ്രീസുബ്രഹ്മണ്യസ്വാമി. Show all posts
Showing posts with label ശ്രീസുബ്രഹ്മണ്യസ്വാമി. Show all posts

Wednesday, October 28, 2020

സ്‌കന്ദഷഷ്ഠി കവചം



ശ്രീ ഗുരുഭ്യോ നമ


ഷണ്‍മുഖ ശരണം


സ്കന്ദ ഷഷ്ടി കവചം എഴുതിയത് ബാലദേവരായന്‍ സ്വാമികള്‍.  മുരുക ഭഗവാന്റെ വല്യ ഭക്തന്‍.  ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു.  മരുന്നുകള്‍ ഒന്നും  തന്നെ സഹായിച്ചില്ല.  ഒടുവില്‍  ഇദ്ദേഹം ജീവിതം  തന്നെ  അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു.  അവിടുത്തെ  ഉത്സവം കണ്ടുകൊണ്ടു  ഒരു മനം മാറ്റം അനുഭവപ്പെട്ടു.  പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു.  അമ്പലത്തിലെ  മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു.


 ഷഷ്ടി  കവചത്തിന്റെ  ആദ്യത്തില്‍ "ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍" തുടങ്ങിയാണ് കവചം എഴുതിയത്.  തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച  മറ്റു ക്ഷേത്രങ്ങള്‍   തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി.  തീവ്രമായ വയറുവേദന അതോടെ  നീങ്ങി.    അങ്ങിനെ ഒരു അസുഖം  വന്നത്  ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുക ഭഗവാന്റെ ഒരു കൃപയാണെന്ന് കരുതപെടുന്നു

Tuesday, October 27, 2020

സന്താന രക്ഷയ്‌ക്കായി ഷഷ്‌ഠിസ്‌തുതി



വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം.


തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു

അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌.

ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത്‌ സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌

കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ്‌ ഷഷ്‌ഠിവ്രതം

ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത്‌ ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.

വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം

ഷഷ്‌ഠിദേവി
മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ വിളിക്കുന്നു.

ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്‌. ദേവസേന എന്ന്‌ പേര്‌.

സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്‌. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത്‌ വള്ളീദേവിയും ഇടതുവശത്ത്‌ ദേവസേനയും (ഭഗവാന്‌ രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല.

കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്‌. കുട്ടികള്‍ക്ക്‌ ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും



ഷഷ്‌ഠിസ്‌തുതി


ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം.

ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത്‌ സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്‌.

സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ്‌ ഈ സ്‌തുതി.


നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം
ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌
ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ്‌ പുത്രദയയ്‌ക്കായ്‌ധനദയയ്‌ക്കായ്‌ നമിച്ചിടാം.
സുഖമോക്ഷദയാം
ഷഷ്‌ഠീദേവിക്കായ്‌ ഞാന്‍ നമിച്ചിടാം

സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ!
നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ!
ഷഷ്‌ഠിദേവീ! നമിച്ചിടാം


സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ

കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി!
പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു
ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും
സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത
ഷഷ്‌ഠീദേവി നമിച്ചിടാം

ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ്‌ വന്ദിതയ്‌ക്കായ്‌ സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത
ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും
ഷഷ്‌ഠീദേവിക്കായ്‌ നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും
നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം
ഷഷ്‌ഠീദേവീ! നമിച്ചിടാം



ഫലം :-
ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും


ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ  ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ്‌ മഹാവന്ധ്യയെങ്കിലും വിദ്വാനായ്‌ വീരനായ്‌ കീര്‍ത്തിമാനായ്‌ സല്‍ഗുണവാനുമായ്‌ ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ്‌ മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന്‌ രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും

ഷഷ്‌ഠീകൃപാ ബലാല്‍.

തുടര്‍ന്ന്‌ സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക


ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ


ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച്‌ ശുദ്ധമായി നിലവിളക്ക്‌ കൊളുത്തി പ്രാര്‍ത്ഥിക്കുക.


വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മക്കള്‍ക്ക്‌ വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും


മുരുകാ.....ഹര ഹരോ ഹര ഹര.....

Monday, October 28, 2019

സ്കന്ദ_ഷഷ്ഠി



ഓം ശരവണ ഭവ


   
ഷഷ്ഠി  വ്രതം
   
 സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മഹാരോഗങ്ങള്‍ കൊണ്ട് ദുരിതം
അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠി വ്രതമെടുത്താല്‍ രോഗ ശാന്തിയുണ്ടാവും.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്‍റെപൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്ഉത്തമമാണ്.


തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. സുബ്രഹ്മണ്യഭുജംഗം, സ്കന്ദ ഷഷ്ടികവചം,  സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുകയും വേണം.


ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വൃതമെടുക്കാം. സ്കന്ദ ഷഷ്ടി സാധാരണയായി ഇപ്രകാരം അനുഷ്ടിക്കുന്നു. തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.


സ്കന്ദ ഷഷ്ടി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യമാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍ രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക വ്രത നിഷ്ഠയുടെ ഭാഗമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രത അനുഷ്ഠാനം അവസാനിപ്പിക്കേണ്ടതാണ് . ദേവന്‍റെ അനുഗ്രഹത്തിന് ഷഷ്ഠി വ്രതം വളരെ പ്രധാനപ്പെട്ട അനുഷ്ഠാനമാണ് . സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടുത്ത്ഫലസിദ്ധി നേടിയതായും പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ് .



സ്കന്ദ ഷഷ്ടി ദിവസം ആറാം ദിവസമായി വരത്തക്ക കണക്കില്‍ വ്രതം ആരംഭിക്കുക.


ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ  പ്രഥമ തിഥി മുതല്‍ക്കു തന്നെ വ്രതാരംഭം കുറിക്കുന്നത് അഭികാമ്യമാണ്. ചതുര്‍ഥി തിഥി ഉദയാല്പരം രണ്ടു ദിവസങ്ങളില്‍ വരികയാല്‍ ഇത്തവണ വ്രതാനുഷ്ടാനം ഏഴു ദിവസമാകും എന്നു മാത്രം.



സ്കന്ദ ഷഷ്ടി വ്രതാനുഷ്ടാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



 ഭക്ഷണം സസ്യാഹാരം മാത്രം ആറു ദിവസവും ധാന്യഭക്ഷണം ഒരുനേരം മാത്രം, മറ്റു സമയങ്ങളില്‍  പാല്‍, പഴം, ലഘുഭക്ഷണം എന്നിവ ആകാം. ആഹാര നിയന്ത്രണത്തില്‍ അവനവന്റെ ആരോഗ്യമാണ് പ്രധാനം. മരുന്നുകള്‍ ഒഴിവാക്കരുത്. ഭക്തിയാണ് പ്രധാനം. ഭക്തിയില്ലാതെ പട്ടിണി കിടക്കുന്നതു കൊണ്ട് എന്തു കാര്യം?



ആരോഗ്യം അനുവദിക്കുമെങ്കില്‍ ഉപവാസവും ആകാം.
വ്രത ദിവസങ്ങളില്‍ പറ്റുമെങ്കില്‍ എല്ലാ ദിവസവും സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തുക. കുമാരസൂക്തം, സ്കന്ദ ഷഷ്ടി കവചം, സ്കന്ദ പുരാണം മുതലായവ പാരായണം ചെയ്യുക.


എല്ലാ കര്‍മങ്ങളും സുബ്രഹ്മണ്യ സ്മരണയോടെ മാത്രം.

Tuesday, August 27, 2019

സുബ്രഹ്മണ്യ സ്തുതി




















നമസ്‌തേ സച്ചിദാനന്ദ
നമസ്‌തേ ഭക്തവത്സല
 നമസ്‌തേ ഗിരിവാസ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ പാര്‍വ്വതീപുത്ര
നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂര്‍ത്തേ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ദേവദേവേശ
 നമസ്‌തേ വിശ്വനായക
നമസ്‌തേ ശര്‍വ്വസൂനോ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

 നമസ്‌തേ സര്‍വ്വലോകേശ
നമസ്‌തേ പുരുഷോത്തമ
 നമസ്‌തേ ജ്യോതിരൂപ
 ശ്രീ കാര്‍ത്തികേയ നമോസ്തുതേ
 നമസ്‌തേ ഷണ്‍മുഖാ നിത്യം
നമസ്‌തേ മുക്തിദായക
നമസ്‌തേ പഴനീശ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ


ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
ഹര ഹര ഹര ഹര സുബ്രഹ്മണ്യം

 ശിവ ശരവണ ഭവ സുബ്രഹ്മണ്യം
 ഗുരു ശരവണ ഭവ സുബ്രഹ്മണ്യം

 ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം
 ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം

സുബ്രഹ്മണ്യം സുബ്രഹ്മണ്യം
ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം

Thursday, May 16, 2019

സുബ്രഹ്മണ്യ സ്തുതി



ഷഡാനനം കുങ്കുമരക്തവര്‍ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ


സ്കന്ദായ കാര്‍ത്തികേയായ,
പാര്‍വ്വതീ നന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ


ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേല്‍ കുക്കുടധ്വജം


ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി


കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
കനകരാജി വിരാജിതലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോദ്ഭവമീശസുതം ഭജേ.


Friday, January 11, 2019

ഓം ശരവണ ഭവ



ആശ്ചര്യവീര്യം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായ തേ നമ:

Wednesday, February 7, 2018

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം



കൊടകര കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ കൊടകര ജംഗ്ഷനിൽ നിന്നും വടക്കുകിഴക്കുമാറി വെള്ളിക്കുളങ്ങര റൂട്ടിൽ ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രം എന്നതിനുള്ള ചിത്രം

കുന്നിൻ മുകളിലായി നിലകൊള്ളുന്ന സുബ്രഹ്മണ്യക്ഷേത്രം, കുന്നിന്റെ ഇടത്തട്ടിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം, കുന്നിനു താഴെയായുള്ള വിഷ്ണുക്ഷേത്രം എന്നിവ ചേർന്നതാണ് കുന്നതൃക്കോവിൽ ക്ഷേത്രങ്ങൾ.
ഇവയിൽ പ്രധാനക്ഷേത്രം കുന്നിന്മുകളിലെ സുബ്രഹ്മണ്യക്ഷേത്രമാണ്.
കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ഇവിടെ പടിഞ്ഞാറ് ദിശയിലേക്ക് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യപ്രതിഷ്ഠയും, അതിനഭിമുഖമായി മുരുകനെ വന്ദിച്ചുകൊണ്ട് കിഴക്കോട്ടുദർശനമായുള്ള ഹിഡുംബസ്വാമി പ്രതിഷ്ഠയും കാണാം.


കൊടകര പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയാണ് കുന്നതൃക്കോവിൽ ക്ഷേത്രങ്ങളുടേയും പ്രവർത്തനമേൽനോട്ടം നിർവ്വഹിക്കുന്നത്. വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠിയാണ് ഇവിടത്തെ മുഖ്യ ആഘോഷം.


കൊടകര ഷഷ്ഠി എന്നറിയപ്പെടുന്ന ഈ ആഘോഷമാണ് കൊടകരയുടെ പ്രദേശികോത്സവം.





കൊടകര ഷഷ്ഠി


കൊടകര ഷഷ്ഠിയുടെ ഭാഗമായി കാവടി സെറ്റുകൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ
കൊടകരയുടെ ദേശീയോൽസവം എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി, വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം ആഘോഷിക്കുന്നു. കേരളത്തിലെ ആദ്യ ഷഷ്ഠി ആഘോഷം ഇതാണെന്ന് കരുതപ്പെടുന്നു.


ചടങ്ങുകൾ


ഷഷ്ഠിക്ക് 7 ദിവസം മുൻപേ ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു.
ഷഷ്ഠിദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരതിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു.

പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.


കുന്നതൃക്കോവിൽ മുരുകക്ഷേത്രത്തിലെ പ്രധാന വഴിപാട് പാൽ, ഇളനീർ, പനിനീർ, കളഭം എന്നിവകൊണ്ടുള്ള അഭിഷേകമാണ്. കർപ്പൂരം, ഭസ്മം ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്.



കലാരൂപങ്ങൾ

കൊടകര ഷഷ്ഠി- പൂക്കാവടി

ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.
വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്. 


പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപദേവനും മുരുകസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.


കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു, 18 കാവടിസംഘങ്ങൾ പങ്കെടുത്തിട്ടുണ്ട്.

കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ് വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്.


ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ നാടകം, ഗാനമേള, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.


#ഭാരതീയചിന്തകൾ

Wednesday, January 31, 2018

കാവടിയാട്ടം - ഹരിപ്പാട് ശ്രീസുബ്രമണ്യസാമി ക്ഷേത്രം

തൈപ്പൂയം എന്നതിനുള്ള ചിത്രം

ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തൈപ്പൂയത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയാടുന്നത്. സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ് കാവടിയാട്ടം കുറഞ്ഞത് ഇരുപത്തിയൊന്ന് ദിവസത്തെയെങ്കിലും വ്രതശുദ്ധിയോടുകൂടിയാണ് കാവടി നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്നത് . വെളുപ്പിന് മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയോടൂകൂടിയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. എണ്ണക്കാവടിക്ക് ശേഷം നെയ്യ്, തേന്‍, പാല്‍, പഞ്ചാമൃതം, ശര്‍ക്കര കാവടികള്‍ ആടും. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടിയും ആടും. കുങ്കുമം, ഭസ്മം, പനിനീര്‍, പുഷ്പം കാവടികളാണ് വൈകുന്നേരം ആടുന്നത്.
തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ് ഭഗവാന്‍ അയയ്ക്കുന്നത്. പന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷം.

തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.
തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നു മാണ് വിശ്വാസം. തൈപൂയ ദിവസം രാവിലെ രണ്ടു മണി മുതല്‍ പാണ്ടിമേളം (പമ്പമേളം,നാദസ്വരം,ചെണ്ട തുടങ്ങിയവയുടെ അകമ്പടിയോടെ കാവടികള്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങും.രാവിലെ പത്തു മണിയോട് കൂടി ആദ്യ ഘട്ടം അവസാനിക്കും. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങി പത്തുവരെ രണ്ടാം ഘട്ടം കാവടി വരവ് നടക്കും. ഏകദേശം മൂവായിരത്തോളം കാവടികളാണ് ഇവിടേയ്ക്ക് ഈ ദിവസം ആടി വരുന്നത്. തൃശൂര്‍കാര്‍ക്ക് പൂരം പോലെയോ,ആലുവാക്കാര്‍ക്ക് ശിവരാത്രി പോലെയോ അതിലധികമോ ആണ് ഹരിപ്പാടുകാര്‍ക്ക് തൈപ്പൂയം. ജാതി മത ഭേദമന്യേ എല്ലാ ഹരിപ്പാട്ടുകാരും ഒത്തുകൂടുന്ന മഹാമേള. ഹരിപ്പാട് ക്ഷേത്രം കഴിഞ്ഞാല്‍ കൂര്‍ക്കഞ്ചേരി, പെരുന്ന, ചെറിയനാട്,ഉദയനാപുരം, കിടങ്ങൂര്‍, പയ്യന്നൂര്‍, എളംകുന്നപ്പുഴ എന്നീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലേയും കാവടിയാട്ടങ്ങള്‍ പ്രശസ്തമാണ്.
കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലിപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കര്‍ വരുന്ന വിശാലമായ മതിലകത്തിനത്തിനു പുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവില്‍, വലിയ ആനക്കൊട്ടില്‍, മൂന്ന് ഭാഗത്തുമുള്ള ഗോപുരങ്ങള്‍,(വടക്ക് ചെറിയ രണ്ട് വാതിലുകള്‍ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങള്‍ ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിര്‍മ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.
ക്ഷേത്രത്തില്‍ രണ്ട് തന്ത്രിമാരുണ്ട്. അവര്‍ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോള്‍ ഒഴികെ). കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂര്‍ ഗ്രാമസഭയില്‍ നിന്നുള്ള പത്തിലത്തില്‍ പോറ്റിമാര്‍ക്കാണ് മേല്‍ശാന്തിയവകാശം. കീഴ്ശാന്തിമാര്‍ ദേവസ്വം നിയമനമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.

ഇന്നു തൈപ്പൂയം


തൈപ്പൂയം എന്നതിനുള്ള ചിത്രം
ഭക്തലക്ഷങ്ങൾക്ക് ഇന്ന് ആനന്ദലഹരിയുടെ സുദിനമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുളള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ അതിവിശേഷമായ ഇന്ന്,   വ്രതം നോറ്റ്, കാവടിയേന്തി വേൽമുരുകന് ഭക്ത്യഭിഷേകമാടുവാനെത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.
മകരമാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. തമിഴ് പഞ്ചാംഗപ്രകാരം തൈമാസത്തിലെ പൂയം നക്ഷത്രം ഈ ദിനം വരുന്നതിനാലാണ് തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നത്. ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.
മയിൽപ്പീലികളാൽ അലം‌കൃതമായ കാവടികളിൽ പനിനീർ, ഭസ്മം, പാൽ ഇങ്ങനെ വിവിധ ദ്രവ്യങ്ങൾ നിറച്ച് കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാർ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളിൽ പ്രധാനം. ചെണ്ടയിൽ മുറുകുന്ന രുദ്രതാളത്തിനൊപ്പിച്ച് ഭൗതികപ്രപഞ്ചമെന്ന മിഥ്യാബോധം വെടിഞ്ഞ് സുയം മറന്ന് തുളളിയുറഞ്ഞെത്തുന്ന സുബ്രഹ്മണ്യഭക്തന്മാർ തീക്ഷ്ണവും, സമ്പൂർണ്ണവുമായ സമർപ്പണത്തിന്റെയും, ഭക്തിയുടേയും നേർസാക്ഷ്യം കൂടിയാണ്.

ബന്ധപ്പെട്ട ചിത്രം
കേരളത്തിലെ അസംഖ്യം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇന്ന് വലിയ ആഘോഷമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പെരുന്ന ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം, കിടങ്ങൂർ, നീണ്ടൂർ, ചെറിയനാട്, കരിക്കാട്, തൃപ്പേരൂർ കുളങ്ങര, ആർപ്പൂക്കര, കൊടുന്തറ, ഇടവട്ടം, ചേർപ്പ് തുടങ്ങി കേരളത്തിലെ പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പതിനായിരങ്ങളാണ് ഇന്ന് കാവടിയേന്തി വേലായുധസ്വാമിയ്ക്കു മുന്നിലെത്തുക.
ഒരേസമയം കണ്ണിനും, കാതിനും അതേപോലെ തന്നെ ശരീരത്തിനും, മനസ്സിനും അളവില്ലാത്ത ആനന്ദവും ഊർജ്ജവും പകർന്നു നൽകുന്ന ഇന്നേദിവസം കേരളത്തിലേക്കാളുപരി തമിഴ്‌നാട്ടിലും അതിവിപുലമായി കൊണ്ടാടപ്പെടുന്നു. തികവുറ്റ കലകളുടെ സമ്മേളനം കൂടിയാണ് കാവടിയാട്ടം. കരവിരുതും, താളവും, ശൈവഭാവം പ്രസ്ഫുരിക്കുന്ന, മുരുകഭക്തിയിൽ സ്വയം മറന്ന സ്വാമിമാരുടെ ദ്രുതപദചലനങ്ങളുമെല്ലാം ചേർന്ന് ഓരോ ക്ഷേത്രാങ്കണങ്ങളും താണ്ഡവഭൂമിയായ കൈലാസം തന്നെയായി മാറുന്ന സുദിനം. ഈ തൈപ്പൂയദിനത്തിൽ എല്ലാ ജനങ്ങൾക്കും ജനം ടി.വിയുടെ പ്രണാമം

തൈപ്പൂയം ഇന്ന്


തമിഴരും മലയാളികളും ഉള്ളിടങ്ങളിലെല്ലാം ആഘോഷിക്കുന്ന തൈപ്പൂയ മഹോത്സവം ഇന്ന്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ ദിവസം വിശ്വാസികള്‍ ആഘോഷഭരിതമാക്കും. ഏറെ ജനകീയമായ ഹൈന്ദവാഘോഷങ്ങളിലൊന്നാണ് തൈപ്പൂയം.

തമിഴ് പഞ്ചാംഗപ്രകാരം തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസം) പൂയം നാളാണ് തൈപ്പൂയം. പരമശിവന്റെ പുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്ന് വിശ്വസിച്ചു പോരുന്നു. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാളെന്ന വിശ്വാസവുമുണ്ട്.തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷമുണ്ട്. തൈ പിറന്താല്‍ വഴി പിറക്കും എന്ന് തമിഴ് പഴമൊഴി. തൈമാസം ശുഭാരംഭത്തിനു പറ്റിയതെന്നാണ് കരുതപ്പെടുന്നത്.

സുബ്രഹ്മണ്യന് ഭക്തന്‍ നല്‍കുന്ന കാവടി സമര്‍പ്പണമാണ് ആഘോഷത്തില്‍ മുഖ്യം. ഇഷ്ടസിദ്ധിക്ക് വിവിധ തരത്തില്‍ കാവടി വഴിപാട്. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി എന്നിങ്ങനെ നേര്‍ച്ചകള്‍ പലവിധം. ഒരാഴ്ചയാണ് പല പ്രമുഖ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം. പഴനിയില്‍ രഥോത്സവവും, മധുരയില്‍ തെപ്പരഥോത്സവവും. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ സുബ്രഹ്മണ്യ പ്രീതി നത്തും.

താരകാസുരന്റെ ശല്യം സഹിക്കാതായപ്പോള്‍ ദേവന്മാരും മഹര്‍ഷിമാരും ശിവപാര്‍വതിമാരുടെ സഹായം തേടി. ശിവന്‍ താരകാസുര നിഗ്രഹത്തിന് മകന്‍ സുബ്രഹ്മണ്യനെ നിയോഗിച്ചു. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷമെന്ന സങ്കല്‍പ്പവുമുണ്ട്.

Monday, January 1, 2018

ദേവതമാര്‍ക്കും വിശേഷദിവസങ്ങള്‍


ഓരോരോ ദേവതമാര്‍ക്കും ഓരോരോ വിശേഷ ദിവസങ്ങളുണ്ട്. ഗണപതിക്ക് ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥിയും, തുലാമാസത്തില്‍ തിരുവോണവും മീന മാസത്തിലെ പൂരവും വിശേഷപ്പെട്ടതാണ്. മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്. ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വ, വെള്ളി ദിവസങ്ങളും പ്രധാനപ്പെട്ടതാണ്.

സരസ്വതി ദേവിയ്ക്ക് കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം (വിജയദശമി) എന്നിവ ഏറെ പ്രധാനമാണ്. ഭദ്രകാളി ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരച്ചൊവ്വയും (മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

വിഷ്ണുദേവന് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും (കുചേലദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നതുവരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷപ്പെട്ടതാണ്. ശിവഭഗവാന് ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

ശാസ്താവിന് വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവയാണ് പ്രധാനം. കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്‌കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം (പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവയാണ് സുബ്രഹ്മണ്യന് പ്രധാനം. ശ്രീരാമദേവന് മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശി തിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

Sunday, December 17, 2017

സുബ്രഹ്മണ്യ അഷ്ടക കരാവലംബ സ്തോത്രം












കുജവാരങ്ങള്‍ സുബ്രഹ്മണ്യ ഭജനത്തിന് ഉത്തമമാകുന്നു. ഇന്ന് സുബ്രഹ്മണ്യ അഷ്ടക കരാവലംബ സ്തോത്രം കൊണ്ട് ഭഗവാനെ സ്തുതിക്കാം. 




ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ ,
ശ്രീപാര്‍വതീശ മുഖപങ്കജപദ്മബന്ധോ |
ശ്രീശാദിദേവഗണപൂജിതപാദപദ്മ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 1 ||


ദേവാദിദേവസുത ദേവഗണാധിനാഥ,
ദേവേന്ദ്ര വന്ദ്യ മൃദുപങ്കജമംജുപാദ |
ദേവര്‍ഷിനാരദമുനീന്ദ്ര സുഗീതകീര്‍തെ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 2 ||


നിത്യാന്നദാന നിരതാഖില രോഗഹാരിന്‍ ,
തസ്മാത്പ്രദാന പരിപൂരിതഭക്തകാമ |
ശൃത്യാഗമ പ്രണവവാച്യ നിജസ്വരൂപ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 3 ||


ക്രൗംചാസുരേംദ്ര മദഖംഡന ശക്തിശൂല,
പാശാദി ശസ്ത്രപരിമംഡിത ദിവ്യപാണേ |
ശ്രീകുംഡലീശ ധൃതതുംഡ ശിഖീംദ്രവാഹ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 4 ||


ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം |
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം || 5 ||


ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ |
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 6 ||


പഞ്ചാക്ഷരാദി മനുമന്ത്രിത ഗാംഗതോയൈ,
പഞ്ചാമൃതൈഃ പ്രമുദിതേംദ്ര മുഖൈര്‍ മുനീന്ദ്രൈ : |
പട്ടാഭിഷിക്ത ഹരിയുക്ത പരാശ്വനാഥ,
വല്ലീശനാഥ മമ ദേഹി കരാവലംബം || 7 ||


ശ്രീകാര്‍ത്തികേയ കരുണാമൃതപൂര്‍ണ്ണ ദൃഷ്ട്യാ, കാമാദിരോഗകലുഷീകൃതദുഷ്ടചിത്തം |
ഭക്ത്വാ തു മാമവകളാധര കാന്തി കാന്ത്യാ,
വല്ലീശനാഥ മമ ദേഹി കരാവലംബം|| 8 ||



സുബ്രഹ്മണ്യ കരാവലംബം പുണ്യം യേ പഠന്തി ദ്വിജോത്തമാഃ |
തേ സര്‍വേ മുക്തി മായാന്തി സുബ്രഹ്മണ്യ പ്രസാദതഃ |
സുബ്രഹ്മണ്യ കരാവലംബമിദം പ്രാതരുത്ഥായ യഃ പഠേത് |
കോടിജന്മകൃതം പാപം തത്‍ക്ഷണാദേവ നശ്യതി ||

Friday, November 24, 2017

കാരക്കാട് സുബ്രഹ്മണ്യ ക്ഷേത്രം(ഷൊര്‍ണൂര്‍)



ഇവിടെ മകരമാസം മുഴുവനും അവില്‍ വഴിപാട് പ്രസിദ്ധമാണ്.ഈ അവില്‍ കഴിച്ചാല്‍ മഹാ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്ന് വിശ്വാസം….


ഇതിന്റെ പിന്നിലൊരു ഐതിഹ്യമുണ്ട്…
ഇത് ഇന്ന് എത്ര പെര്‍ക്കറിയുമെന്നു നിശ്ചയമില്ല്യ….

Image result for കാരക്കാട് സുബ്രഹ്മണ്യ ക്ഷേത്രം(ഷൊര്‍ണൂര്‍)

പണ്ട് വില്വമംഗലം സ്വാമിയാര്‍ ഗുരുവായൂര്‍ ഭജനത്തിനു പോകുന്ന വഴി ഇവിടെ എത്തിയെന്നും ക്ഷേത്രത്തിന്റെ ആല്‍തറയില്‍ വിശ്രമിച്ചുവെന്നും വിശ്വാസം…..


വിശന്നു വലഞ്ഞ സ്വാമിയാര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും കഴകം കഴിഞ്ഞു വരുന്ന കാരക്കാട് വാര്യത്തെ വാരസ്സ്യാര്‍ കുറച്ചു അവലും ശര്‍ക്കരയും കഴിക്കാന്‍ കൊടുത്തുവെന്നും അതില്‍ സംപ്രീതനായ സ്വാമിയാര്‍ അവിടെ അവില്‍ നിവേദ്യം കഴിക്കാന്‍ നിര്‍ദേശിച്ചുവെന്നും ദേശവാസികള്‍ വിശ്വസിച്ചു പോരുന്നു….


ആ അവില്‍ നിവേദ്യം കഴിച്ചാല്‍ രോഗങ്ങള്‍ക്ക് അടിമപ്പെടില്ല എന്ന വിശ്വാസത്തില്‍ ഇന്നും മകര മാസം മുഴുവനും കേമമായി അവിടെ അവില്‍ നിവേദ്യം കഴിക്കുന്നു. അതില്‍ നല്ലൊരു പങ്കു കഴകക്കാരായ കാരക്കാട് വാര്യത്തെ അവകാശമാണ് താനും


മറ്റു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെപ്പോലെ തൈപൂയവും സ്കന്ദ ഷഷ്ടിയും തന്നെ ഇവിടത്തെയും പ്രധാന ആഘോഷം.


ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണല്ലോ വിശ്വാസം. (സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.)


#ഭാരതീയചിന്തകൾ

Tuesday, November 7, 2017

സുബ്രമണ്യാഷ്ടകം - സുബ്രമണ്യസ്തുതികൾ



ഹേയ് സ്വാമിനാഥ കരുണാകര ദീന ബന്ധോ
ശ്രീ പാർവതീശ മുഖ പങ്കജ പദ്മ ബന്ധോ,
ശ്രീസാധി ദേവ ഗണ പൂജിത പാദ പദ്മ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.


ദേവാദി ദേവ സുത, ദേവ ഗണാദി നാഥ ,
ദേവേന്ദ്ര വന്ധ്യ മൃദു പങ്കജ മഞ്ജു പാദ,
ദേവർഷി നാരദ മുനീന്ദ്ര സുഗീത കീർത്തെ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.


നിത്യാന്ന ദാന നിരതാഖില രോഗ ഹാരിൻ,
ഭാഗ്യ പ്രദാന പരിപൂരിത ഭക്ത കാമ,
ശ്രുത്യാഗമ പ്രണവ വാച്യ നിജ സ്വരൂപ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.


ക്രൗഞ്ച സുരേന്ദ്ര പരിഗന്ദന ശക്തി സൂല,
ചാപാ തി ശാസ്ത്ര പരിമന്ദിത ദിവ്യ പാനൈ,
ശ്രീ കുണ്ഡലീശ ധൃത തുണ്ഡ ശിഖീന്ദ്ര വാഹ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം..


ദേവാദി ദേവ രഥ മണ്ഡല മധ്യ മേധ്യ,
ദേവേന്ദ്ര പീത നഗരം ധ്രുത  ചാപ ഹസ്ത,
സൂരം നിഹത്യ സുര കോടി  ഭിരദ്യമാന,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.


ഹീരാദി രത്ന വരയുക്ത കിരീട  ഹാര,
കേയൂര കുണ്ഡല സത് കവചാഭിരാമ,
ഹേയ് വീര താരക ജയാ'മര ബൃന്ദ വന്ധ്യ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം..


പഞ്ചാക്ഷരാദി മനു മന്ത്രിത ഗംഗ തായൈ,
പഞ്ചാമൃതൈ പ്രൗഢിതേന്ദ്ര മുഖൈർ മുനീന്ദ്ര്യൈ,
പട്ടാഭിഷിക്ത മഘവത നയാസ നാഥ,
വല്ലീശ നാഥ മമ ദേഹി കരാവലംഭം.


ശ്രീ കാർത്തികേയ കരുണാമൃത പൂർണ്ണ ദൃഷ്ട്യാ,
കാമാദി രോഗ കലുഷി കൃത ദൃഷ്ട ചിത്തം,
ശിക്ത്വാ തു മമവ കലാനിധി കോടി കന്താ,
വല്ലീശ നാഥമമ ദേഹി കരാവലംഭം..



ഫലശ്രുതി :

സുബ്രഹ്മണ്യാഷ്ടകം പുണ്യം യെഹ് പഠന്തി ദ്വിജൊതമ,
തേയ് സർവ്വെ മുക്തിമയന്തി സുബ്രഹ്മണ്യ പ്രസാദത,
സുബ്രഹ്മണ്യാഷ്ടകമിധം പ്രാതർ ഉദ യ പഠെത്,
കോടി ജന്മ കൃതം പാപം തത് ക്ഷണദ് തസ്യ നസ്യതി.

Saturday, October 21, 2017

സ്‌കന്ദഷഷ്ഠി ഇന്ന് വ്രതാരംഭം





2017 ഒക്ടോബർ 26  വ്യാഴം    സ്‌കന്ദഷഷ്ഠി, തുലാമാസത്തിലെ ഷഷ്ഠി, സ്കന്ദ ഷഷ്ഠിയായി ആഘോഷിക്കുന്നു. സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. തുലാം മാസത്തില്‍ ദീപാവലി കഴിഞ്ഞ് വരുന്ന പ്രഥമ (കറുത്ത വാവിന്‍റെ പിറ്റേന്ന്) മുതല്‍ വ്രതം തുടങ്ങണം . കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം.


 സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍. സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.

ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നാപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എലാവര്‍ക്കും കാണാൻ സാധിച്ചു. അവര്‍ ഉച്ച്യ്ക്ക് വ്രതം അവസാനിപ്പിച്ച് സന്തോഷ ചിത്തരായി ഭക്ഷണം കഴിച്ചു.



മറ്റൊരു ഐതിഹ്യ പ്രകാരം ഭഗവാൻ ശിവൻ പഞ്ചമുഖ രൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽനിന്ന് അഞ്ചു ദിവ്യ ജ്യോതിസ്സുകളും പർവതീ ദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യ ജ്യോതിസ്സും വന്നു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും, വായുദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിച്ചു. ഗംഗ ഒഴുകി ഒഴുകി ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. (അങ്ങനെ ഷൻമുഖൻ, അറുമുഖൻ, ശരവണൻ എന്നൊക്കെ പേര് ലഭിച്ചു.)



സുബ്രഹ്മണ്യ ഭജനം നടത്താന്‍ ഓരോ നാളുകാര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിവസങ്ങളില്‍ ആണെങ്കില്‍ അയാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം എന്നാണ് ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നത്. കൂവളം, മുല്ല, ചെമ്പകം, ചെമ്പരത്തി, അരളി, തെച്ചി എന്നീ ആറു പുഷ്പങ്ങള്‍ കൊണ്ട്‌ മുരുക ക്ഷേത്രങ്ങളില്‍ കുമാരസൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ നടത്തുന്നത്‌ നല്ലതാണ്‌. മേടം, മിഥുനം, ചിങ്ങം, തുലാം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഷഷ്ഠിവ്രതം അനുഷ്ഠിക്കല്‍, കാവടിയെടുക്കല്‍ എന്നിവ ചെയ്യുന്നതും നല്ലതാണ്‌. ചൊവ്വയുടെ ദേവതയാണ്‌ സുബ്രഹ്മണ്യന്‍. മകയിരം, ചിത്തിര, അവിട്ടം ഈ നക്ഷത്തങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക്‌ ആയതിനാല്‍ ദശാകാല പരിഗണനയില്ലാതെ ഇക്കൂട്ടര്‍ സുബ്രഹ്മണ്യഭജനം നടത്തണം.




മൂലമന്ത്രം

ഓം വചത്ഭൂവേ നമഃ



ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം.
ദധാനമഥവാകടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.



അർത്ഥം:- 

ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങ്ങളെക്കൊണ്ടും ഭൂഷിതനും, ചമ്പക മാലകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന കഴുത്തോടു കൂടിയവനും രണ്ടു കൈകളെക്കൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.

Monday, October 9, 2017

കാര്‍ത്തികേയ സ്തോത്രം


Image result for lord kartikeya wallpapers

ഓംകാര രൂപ! ശരണാശ്രയ സര്‍വ്വസൂനോ
ശിങ്കാരവേലസകലെശ്വര ദീന ബന്ധോ !

സന്താപ നാശന സനാതന ശക്ത്തി ഹസ്ത !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവലംബം

പഞ്ചാദ്രി വാസ സഹജ സുര സൈന്യ നാഥ!
പഞ്ചാമ്രതപ്രിയ ഗുഹ സകലാധിവാസ 

ഖന്ടെന്ദു മൌലി തനയ മയില്‍ വാഹനസ്താ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവലംബം

ആപദ്വിനാശക കുമാരക ചാരു മൂര്ത്തെ!
താപ ത്രയാന്തക ദയാപര താരകാരെ !

ആര്ത്താ ഭയ പ്രദ ഗുണത്രയ ഭവ്യരാസേ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവലംബം !

വല്ലീപതേ സുകൃതദായക പുണ്യ മൂര്ത്തെ !
സ്വര്‍ ലോക നാഥ പരിസേവിത ശംഭു സൂനോ!

ത്രൈലോക്യ നായക ഷഡാനന പൂതപാദ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവലംബം !

ജ്ഞാന സ്വരൂപ സകലാല്ത്മക വേദ വേദ്യെ!
ജ്ഞാന പ്രിയാഖില ദുരന്ത മഹാ വനാഗ്നെ !

ദീനാ വനപ്രിയ നിരാമയ ദാസ സ്നിധോ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവലംബം !

Tuesday, October 3, 2017

ശ്രീ സുബ്രഹ്മണ്യന് ആറുമുഖൻ എന്ന് പേരുവന്നതെങ്ങിനെ?




ശ്രീ സുബ്രഹ്മണ്യൻറെ അവതാര ഉദ്ദേശ്യം എന്തായിരുന്നു?

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.



മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.

Tuesday, September 19, 2017

ആറുപടൈ വീടുകള് - ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ ആറു കോവിലുകളിലൂടെ



തിരുപ്രംകുണ്ഡ്രത്തില് ഭജിച്ചാല് സമ്പത്ത്.
തിരുച്ചെന്തൂരില് തൊഴുതാല് ആത്മവിശ്വാസം.
പളനിയില് രോഗശാന്തിയും ആത്മശാന്തിയും.
സ്വാമിമലയില് ജ്ഞാനം.
തിരുത്തണിയില് ശാന്തിയും ഐശ്വര്യവും.
പഴമുതിര്ച്ചോലയില് വിവേകം.


ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ ഒരു തീര്ഥാടനം
ഉന്നൈ കാണാന് ആയിരംകണ് വേണ്ടും  കലിയുഗവരദനാണ് സുബ്രഹ്മണ്യന്.

ശിവന്റെ മൂന്നാം കണ്ണില് നിന്നും ആറായുത്ഭവിച്ച് ശക്തിയുടെ പരിരംഭണത്താല് ഒന്നായി തീര്ന്ന ശിവബാലന്.

ദേവകളില് ഏറ്റവും സുന്ദരന്. യുവത്വത്തിന്റെയും വീര്യത്തിന്റെയും  നിദര്ശനമായ സ്കന്ദന്. ശൂരസംഹാരം നടത്തിയ ദേവസേനാപതി. അറിവിന്റെയും വിജ്ഞാനത്തിന്റെയും കുമരന്. പിതാവിന് പ്രണവാര്ഥം പകര്ന്ന ഗുരുഗുഹന്. ജ്ഞാനപ്പഴം. ബ്രഹ്മചാരിയായ ആണ്ടിവടിവേലന്. ഭസ്മലേപനന്. വല്ലീദേവയാനീ സമേതനായ കടമ്പന്. അഭിഷേകപ്രിയന്. വൈരാഗ്യത്തിന്റെ അലൗകികതയും ഗാര്ഹസ്ഥ്യത്തിന്റെ ലൗകികതയും സാധ്യമാക്കുന്ന കാര്ത്തികേയന്. ഷഡ്ദര്ശനങ്ങളുടെ കുലപതിയായ ഷണ്മുഖന്. ശരവണഭവനായ മയില്വാഹനന്. ക്ഷിപ്രപ്രസാദിയായ വേലായുധന്. മുരുകഭക്തിയുടെ ഹൃദയഭൂമിയാണ് തമിഴകം.


 രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില് ഏറ്റവും പ്രാധാന്യമേറിയവയാണ് തമിഴകത്തെ ആറുപടൈവീടുകള്. സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുകതൃപ്പടി എന്ന തന്റെ കൃതിയില് ആറുപടൈവീടുകളെപ്പറ്റി പരാമര്ശിച്ചത്.
ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില് ബാലസുബ്രഹ്ഹ്മണ്യന്  സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം.



ആണ്ടവന്റെ ആറുപടൈവീടുകളില് ദര്ശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം.

തമിഴ്നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങളിലൂടെയുള്ള തീര്ഥയാത്ര തമിഴ്നാടിന്റെ ഗഹനമായ സംസ്കാരത്തിലൂടെയും ഭൂപ്രകൃതിയിലൂടെയുമുള്ള യാത്ര കൂടിയാണ്.
തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്ച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈവീടുകള്.


തിരുപ്രംകുണ്ഡ്രം
Image result for തിരുപ്രംകുണ്ഡ്രം

വിഖ്യാതമായ ആറുപടൈ വീടുകളില് ആദ്യം മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. ആറുമുഖന് ദേവയാനിയെ വേളി ചെയ്ത ഇടം.
വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില് ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം.


അകനാനൂറിലും തേവാരങ്ങളിലും പരന്കുന്ഡ്രം എന്ന പേരില് പരാമര്ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില് പാണ്ഡ്യന്മാരാണ് നിര്മ്മിച്ചതെന്നു കരുതുന്നു.


ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന് ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം.

തിരുപ്രംകുണ്ഡ്രത്തില് വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്, വിവാഹിതരായാല്, ഐശ്വര്യപൂര്ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര് വിശ്വസിക്കുന്നു.


മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം. ക്ഷേത്ര ഗോപുരം ഉള്ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില് നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്.
മണികള് പതിച്ച വലിയ വാതില് കടന്നാല് വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്.
പടികള് കയറിയാല് പാറയില് കൊത്തിയെടുത്ത ഗര്ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില് ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്ബാഹുവായ മുരുകന്.

താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു.

മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്, വിനായകന്, ദുര്ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്ഭഗൃത്തിലുണ്ട്.


ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്മാര് അനുഗ്രഹം ചൊരിഞ്ഞു നില്ക്കുന്നു. മഹാലക്ഷമീ തീര്ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള് നിറഞ്ഞ ക്ഷേത്രത്തിലെ ശില്പ്പങ്ങളില് ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്.



തിരുച്ചെന്തൂര്

Related image

ശിലയില് കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്ശിച്ച്, തെന്തമിഴ്നാട്ടിലെ തിരുനെല്വേലിയിലുള്ള രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.

ശൂരപദ്മാസുരനെ ഹനിക്കാന്, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കോവിലിലേക്ക്

മലമുകളില് കുടിയിരിക്കാന് ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്.


തമിഴ്നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്. ഇവിടെ വെച്ചാണ് ദേവന് ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം.


സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില് ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം.
രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില് ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില് ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി.


ദേവവിജയം കൊണ്ടാടാനാണ് സ്കന്ദഷഷ്ഠിയാഘോഷം.



ദേവന് ശിവഭഗവാനെ ഭജിക്കാന് മയന് നിര്മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര് എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന് തന്നെ.

ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന് ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്ശനം നല്കി ഏകനായി മന്ദഹസിച്ചു നില്ക്കുന്ന ചതുര്ബാഹുവാണ് പ്രതിഷ്ഠ.

പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര് കടത്തികൊണ്ടു പോകാന് ശ്രമിച്ചതാണ്.

തിരുച്ചെന്തൂര് ദേവനെ പ്രകീര്ത്തിച്ച് ശങ്കരാചാര്യര് രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള് ചുമരുകളില് ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്ഥമായ കടലില് കുളിച്ചാണ് ഭഗവാനെ ദര്ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില് സമുദ്രനിരപ്പിനും താഴെയാണ്.



രാവിലെ അഞ്ചിനു നട തുറന്നാല് രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല.,മറ്റു ക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില് മേല് വസ്ത്രം മാറ്റണം. മാര്ത്താണ്ഡ വര്മ്മയാണ് ക്ഷേത്രരീതികള് ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു.


(രാവിലെയുള്ള ഉദയമാര്ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള് തുളു ബ്രാഹ്മണന്മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള് അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം.


തുടര്ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്ത്തി, വളളി, കാശി വിശ്വനാഥന്, വിശാലാക്ഷി, ചണ്ടികേശ്വരന്, ഭൈരവന്, ശനീശ്വരന് എന്നീ മൂര്ത്തികളും 63 നായനാര്മാരുടെ പ്രതിമകളും ഇവിടെ കാണാം.


അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില് ബാലാജിയും മേലെവാസല് വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്. നടപ്പന്തലിനു തുടക്കത്തില് തുണ്ടുകൈ വിനായകന്. സ്കന്ദപുഷ്കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില് നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും.
വഴിയോരത്തുള്ള വേപ്പു മരങ്ങളില് നിറയെ മയിലുകള്.



പഴനി

Image result for pazhani temple photos

കടല് പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്, ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന് പഴനിയിലേക്ക്. മൂന്നാം പടൈവീട്ടിലേക്ക്.


പഴനിയെന്നു പുകഴ്പെറ്റ തിരുവാവിന്കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്.
വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി.
പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്വതീപരമേശ്വരന്മാര് പറഞ്ഞുവത്രെ.

നവപാഷാണങ്ങള് കൊണ്ടു തീര്ത്ത് ഭോഗനാഥര് സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്പെറ്റതാണ്.

Image result for pazhani temple photosവിഗ്രഹത്തിന്റെ കീഴ്പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന് പെരുമാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്മ്മിച്ചത് കാവടിയേന്തിയും, മുണ്ഡനം ചെയ്ത് മുടി മുരുകന് സമര്പ്പിച്ചും ഹരോ ഹര വിളിച്ചും ആയിരങ്ങള് ദിനവും 693 പടികള് കയറി ക്ഷേത്രസന്നിധിയില് എത്തുന്നു. പടിഞ്ഞാറോട്ടു ദര്ശനം നല്കുന്ന ദേവന് കേരളക്കരക്ക് അനുഗ്രഹം ചൊരിയുന്നുവെന്ന് ഒട്ടു പരിഭവത്തൊടെ തമിഴ്ഭക്തര് പറയും.



ശരവണപ്പൊയ്കയില് കുളിച്ച്, അടിവാരത്തുള്ള രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സുബ്രഹ്മണ്യക്ഷേത്രമായ തിരുവാവിന്കുടി ക്ഷേത്രത്തില്, മയില് വാഹനനായ ബാലവേലായുധനെ തൊഴുത്, ആദ്യ പ്രാകാരമായി കണക്കാക്കുന്ന പഴനിമല പ്രദക്ഷിണം (ഗിരിവലം) ചെയ്താണ് (2.4 കി മി) മല കയറേണ്ടത്.


മല കയറാന് വിഷമം അനുഭവപ്പെടുന്നവര്ക്ക് റോപ്പ് കാറും, വിന്ചുമുണ്ട്. മലയുടെ മുകളിലെ പ്രദക്ഷിണ വഴി (രണ്ടാം പ്രാകാരം) ദീര്ഘചതുരാകൃതി
യില്, വിശാലമാണ്. വശങ്ങളില് നടപ്പന്തലുകള്. തെക്കുപടിഞ്ഞാറുള്ള കവാടത്തിനരികെയാണ് ഭോഗരുടെ ക്ഷേത്രം. ഗര്ഭഗൃഹത്തിലേക്കുള്ള രാജഗോപുരത്തിനിരുവശവും 172 തൂണുകളുള്ള നായ്ക്കര് മണ്ഡപം. അകത്തുള്ള പ്രാകാരത്തില് ശോഭന മണ്ഡപവും കാര്ത്തിക മണ്ഡപവും. ഇതോടു ചേര്ന്നുള്ള വസന്തമണ്ഡപത്തില് കന്യാകുമാരി, തിരുനല്വേലിയിലെ ഗാന്ധിമതി, രാമേശ്വരത്തെ പര്വത വര്ദ്ധിനി, മീനാക്ഷി, കാമാക്ഷി, തിരുവാനൈക്കയിലെ അഖിലാണ്ഡേശ്വരി, തിരുക്കടയൂരിലെ അഭിരാമി, മൈലാപ്പൂരിലെ കനകാംമ്പാള്, കാശിയിലെ വിശാലാക്ഷി എന്നീ നവ ദുര്ഗ്ഗമാര്. ഗര്ഭഗൃഹത്തിനു മകുടമായി സ്വര്ണ്ണവിമാനം. ശ്രീകോവിലില് ശുഭ്രവസ്ത്രധാരിയായും, സന്യാസിയായും, വേട്ടക്കാരനായും, ബാലകനായും, അര്ച്ചകനായും രാജാവായും അലങ്കരിക്കപ്പെടുന്ന പഴനിമുരുകന്.



സ്വാമിമലൈ

Image result for swamimalai temple images


പഴനിമുരുകനെ തൊഴുത് കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്. സ്വാമിമലയില് വാഴും സ്വാമിനാഥനെ കാണാന്. അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട്.

കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്ഥം വിശദീകരിച്ച ബാലമുരുകന് ഇവിടെ സ്വാമിനാഥനാണ്.
സ്വാമിയുടെയും നാഥന്. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.


അറുപത് തമിഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന അറുപതു പടികള് കയറി വേണം ശ്രീകോവില് എത്താന്. താഴെ കീഴ് സന്നിധി എന്ന അര്ദ്ധമണ്ഡപത്തില് മീനാക്ഷിയും സുന്ദരേശ്വരനും മകനെ ആശീര്വദിച്ചിരിക്കുന്നു. കിഴക്കു ഭാഗത്താണ് പ്രധാന പ്രവേശന കവാടം, അവിടെ വല്ലഭഗണപതിയുടെ കൂറ്റന് വിഗ്രഹം.
കൂംഭകോണത്തിനടുത്തുള്ള സ്വാമിമലൈ ക്ഷേത്രം കാവേരിയുടെ തീരത്താണ്

Image result for swamimalai temple images


കവാടത്തിന്റെ ഭാഗമായ രാജഗോപുരത്തില് മേലെ ക്ഷേത്രത്തിന്റെ ഉള്ളില്, രണ്ടാം പ്രാകാരത്തില് നിന്നും നോക്കിയാല് കാണുന്നിടത്ത് ബാലസുബ്രഹ്മണ്യന് പിതാവിന്റെ കൈകളില് ഒതുങ്ങി കാതില് ഓംശരവണഭവഗുഹ എന്നു പ്രണവാര്ഥം ഒാതുന്ന ശില്പ്പം. ഉപദേശഘട്ടം എന്നാണീ സ്ഥലം അറിയപ്പെടുപന്നത്. മൂലസ്ഥാനത്ത് ദണ്ഡായുധം ധരിച്ച് ഇടതു കൈ കാലില് ഊന്നി നില്ക്കുന്ന സ്വാമിനാഥന്റെ ആറടിപൊക്കമുള്ള വിഗ്രഹം. സമീപത്ത് പ്രസിദ്ധമായ വൈരവേല്. എല്ലാ ബുധനാഴ്ച്ചകളിലും  സ്വാമിയെ രാജാവിനെപ്പോലെ അലങ്കരിക്കും. അടുത്തുള്ള അലങ്കാരമണ്ഡപത്തില് ഉത്സവമൂര്ത്തി. പുറത്ത് ലക്ഷ്മിയും വിദ്യാസരസ്വതിയും ഷണ്മുഖനും. ക്ഷേത്രക്കിണറായ വജ്രതീര്ഥത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണു വിശ്വാസം



തിരുത്തണി

Image result for thiruthani murugan temple images

സ്വാമിമലൈയില് നിന്ന് വടക്കന് തമിഴകത്തെ തിരുത്തണിയിലേക്ക്. തനികേശനായ വടിവേലന് കുടികൊള്ളുന്ന അഞ്ചാം പടൈവീട്ടിലേക്ക്
തിരുത്തണിയില് തനികേശനാണ് മുരുകന്.

തമിഴ്നാടിന്റെ വടക്കേ അറ്റത്ത് ആര്ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില് നിന്നും മല മുകളിലേക്ക് റോഡുണ്ട്.

365 പടികള് കയറിയും സന്നിധിയിലെത്താം. പരിപൂര്ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില് ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്.


ചുറ്റിലും മനോഹരമായ മലനിരകള്. പടിഞ്ഞാറുള്ള വള്ളിമലയില് വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു. മലകളില് ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്ഥിച്ചവര്ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില് വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്. ദ്വാരപാലകരായി സുദേകനും സുമുഖനും.


അര്ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്. ഉച്ചപ്പിള്ളയാര് എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില് ഏകാംബരേശ്വരന്, അര്ദ്ധനാരീശ്വ
രന് അരുണാചലേശ്വരന് ചിദംബരേശ്വരന് ഉമാമഹേശ്വരന് തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്.



പഴമുതിര്ച്ചോലൈ

Image result for pazhamudircholai murugan temple images

മധുരൈമാനഗരിയുടെ ചാരെയാണ് ആറാംപടവീടായ പഴമുതിര്ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്കിയ ജ്ഞാനസാഗരമായ കടമ്പന് കുടികൊള്ളുന്ന പുണ്യക്ഷേത്രത്തിലേക്ക്
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്ച്ചോലൈ.

ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള് നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര് മല) കീഴെ വസിക്കുന്നവന് എന്നര്ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര് വഴിക്കിടെ ഒരു വൃക്ഷത്തണലില് വിശ്രമിക്കാനിരുന്നപ്പോള് സുന്ദരകളേബരനായ ഒരു ബാലന് ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില് കയറിയ ബാലന് വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര് കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള് കുലുങ്ങി. പഴങ്ങള് താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള് ബാലന് ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന് ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' 



Image result for pazhamudircholai murugan temple images


പഴമുതിര്ന്ന ചോലയില് ബാലന് ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി. അവ്വയാറിനു ബോധോദയം നല്കിയ പുണ്യ സഥലമാണ് പഴമുതിര്ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്. ജ്ഞാനശക്തിയായ മുരുകന് ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്വേല് ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല് ആള്വാര്മാര് പാടിപുകഴേറ്റിയ ഗാംഭീര്യമാര്ന്ന അളഗാര്കോവില്