ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍. Show all posts
Showing posts with label വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍. Show all posts

Tuesday, May 7, 2019

വ്രതവിശുദ്ധി നിറയും വൈശാഖമാസം (3)





അക്ഷയതൃതീയ-2 ഇന്ന് അക്ഷയ തൃതീയ.വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ അക്ഷയയെന്ന് അറിയപ്പെടുന്നു. കാര്‍ത്തിക, രോഹിണി എന്നീ നക്ഷത്രങ്ങളോടു ചേര്‍ന്ന് വരുന്ന അക്ഷയ തൃതീയയില്‍ ദാനം മുതലായ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ ലഭിക്കുന്ന പുണ്യം അക്ഷയമായിരിക്കും എന്ന് ബ്രഹ്മപുരാണം. വൈശാഖേ മാസി രാജേന്ദ്ര ശുക്ലപക്ഷേ തൃതീയകാ അക്ഷയാ സാ തിഥിഃ പ്രോക്താ കൃത്തികാരോഹിണീയുതാ തസ്യാം ദാനാദികം പുണ്യമക്ഷയം സമുദാഹൃതം (ബ്രഹ്മപുരാണം) ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം(സത്യയുഗം) ആരംഭിക്കുന്നത് വൈശാഖശുക്ലപക്ഷ തൃതീയ ആയ അക്ഷയതൃതീയയിലാണ്.വൈശാഖ ശുക്ലപക്ഷ തൃതീയയില്‍ കൃതയുഗവും, കാര്‍ത്തിക ശുക്ലപക്ഷ നവമിയില്‍ ത്രേതായുഗവും, ഭാദ്രപദ കൃഷ്ണ ത്രയോദശിയില്‍ ദ്വാപരയുഗവും, മാഘപൗര്‍ണ്ണമിയില്‍ കലിയുഗവും ആരംഭിക്കുന്നതിനാല്‍ ഈ തിഥികള്‍ യുഗാദികള്‍ എന്നറിയപ്പെടുന്നുഎന്ന് ബ്രഹ്മപുരാണം. വൈശാഖേ ശുക്ലപക്ഷേ തു തൃതീയായാം കൃതം യുഗം കാര്‍ത്തികേ ശുക്ലപക്ഷേ ച തേത്രാ ച നവമേളഹനി അഥ ഭാദ്രപദേ മാസി ത്രയോദശ്യാത്തു ദ്വാപരം മാഘേ തു പൗര്‍ണ്ണമാസ്യാന്തു ഘോരം കലിയുഗം സ്മൃതം യുഗാരംഭാസ്തു തിഥയോ യുഗാദ്യാസ്‌തേന വിശ്രുതാഃ (ബ്രഹ്മപുരാണം) ഹിമവാന്റെ പുത്രിയായി ഗംഗാദേവി അവതരിച്ച ദിനമാണു അക്ഷയതൃതീയ. ഭഗവാന്‍ ശ്രീ മഹാദേവന്റെ ജടയില്‍ നിന്നും വെളിയില്‍ വന്ന ഗംഗാ ദേവി ഗംഗോത്രിയില്‍ വെച്ച് ഭൂമിയിലേക്ക് വിനിര്‍ഗ്ഗമിച്ചതും അക്ഷയ തൃതീയ ദിനത്തിലാണ്. വൈശാഖത്തിന്റെ മഹിമ വ്യക്തമാക്കുന്ന ബൃഹദ്ധര്‍മ്മപുരാണത്തിലെ പരാമര്‍ശങ്ങള്‍ നോക്കുക. തൃതീയാ നാമ വൈശാഖേ ശുക്ലാ നാമ്‌നാക്ഷയാ തിഥിഃ ഹിമാലയ ഗൃഹേ യത്ര ഗംഗാ ജാതാ ചതുര്‍ഭുജാ പുരാണേ കഥിതാ യാ ച യുഗാദ്യാ പ്രഥമാ സഖീ തതോ ജഹ്നുസപ്തമീ ച യത്ര നാമാസ്തു ജാഹ്നവീ (ബൃഹദ്ധര്‍മ്മപുരാണം 15:22,23) വൈശാഖ ശുക്ലതൃതീയയില്‍ ഗംഗാതീരത്തു വെച്ച് വിധിപൂര്‍വം ചെയ്യപ്പെടുന്ന പുണ്യകര്‍മ്മങ്ങളുടെ ഫലത്തേക്കുറിച്ച്‌നാരദീയ പുരാണത്തില്‍ പരാമര്‍ശം കാണാം.വൈശാഖത്തിലെ അക്ഷയ തൃതീയയിലും കാര്‍ത്തികത്തിലും രാത്രിയില്‍ ഉറക്കമൊഴിഞ്ഞ് യവാന്നം, എള്ള് എന്നിവയാല്‍ വിഷ്ണു, ഗംഗ, ശിവന്‍ എന്നീ ദേവതകളെ ഭക്തിഭാവത്തോടെ സുഗന്ധദ്രവ്യങ്ങള്‍, പുഷ്പങ്ങള്‍, കുങ്കുമം, ചന്ദനം, തുളസി, കൂവളത്തില, മാതള നാരങ്ങ, ധൂപം, ദീപം, നൈവേദ്യാദികള്‍ തുടങ്ങി തനിക്കാവുന്ന വിധം വിഭവങ്ങളാല്‍ പൂജിക്കണം.ഇവ്വിധം പൂജിക്കുന്ന ഭക്തന്‍ കോടികല്‍പക്കാലം വിഷ്ണുലോകത്തുവസിക്കുകയും തുടര്‍ന്ന് ഭൂമിയില്‍ ധര്‍മ്മനിഷ്ഠനായ രാജാവായി ജനിക്കുകയും ചെയ്യും. വിവിധ സുഖഭോഗങ്ങള്‍ അനുഭവിച്ച് ഒടുവില്‍ ശിവസായൂജ്യമടയും.യജ്ഞം, ദാനം, തപം, ജപം, ശ്രാദ്ധം, ദേവപൂജ എന്നിവ ഗംഗാ തീരത്തുവെച്ച് ചെയ്താല്‍ കോടികോടിമടങ്ങ് അധിക ഫലം ലഭിക്കും. രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി അഗ്നിപരീക്ഷയിലൂടെ താന്‍ കളങ്കരഹിതയാണ് എന്നു തെളിയിച്ചതും അക്ഷയതൃതീയയിലാണ്. മാഘമാസത്തിലെ ശുക്ലപക്ഷദ്വിതീയ മുതല്‍ ചൈത്രകൃഷ്ണചതുര്‍ദ്ദശിവരെയാണു ശ്രീരാമസേനയും രാവണസേനയും തമ്മില്‍ യുദ്ധം നടന്നത്. രാമന്‍ രാവണനെ ചൈത്രകൃഷ്ണപക്ഷചതുര്‍ദ്ദശിയില്‍ വധിച്ചു. വിഭീഷണനെ ലങ്കാരാജാവായി വൈശാഖശുക്ലദ്വിതീയയില്‍ അഭിഷേകം ചെയ്തു. സീതാദേവി അഗ്നിശുദ്ധിവരുത്തിയതു വൈശാഖശുക്ലതൃതീയയിലാണ്. ദേവകളും ദശരഥനും രാമനെ അനുമോദിച്ചതും അന്നേ ദിനം തന്നെയാണ്. വൈശാഖാദിതിഥൗരാമ ഉവാസരണഭൂമിഷു അഭിഷിക്‌തോ ദ്വിതീയായാം ലങ്കാരാജ്യേ വിഭീഷണഃ സീതാശുദ്ധിസ്തൃതീയായാം ദേവേഭ്യോ വരലംഭനം ദശരഥസ്യാഗമനം തത്ര ചൈവാനുമോദനം (സ്‌കന്ദപുരാണം ബ്രഹ്മഖണ്ഡം ധര്‍മ്മാരണ്യമാഹാത്മ്യ 30: 79,80,81) അക്ഷയ തൃതീയയില്‍ ശിവപൂജ അനുഷ്ഠിച്ചാല്‍ സര്‍വപാപങ്ങളില്‍ നിന്നും മുക്തരായി പരമഗതിയടയും എന്ന് സൗരപുരാണത്തില്‍ പറയുന്നു. തൃതീയാ യാ സമാഖ്യാതാ വൈശാഖേളക്ഷയ സംജ്ഞിതാ തസ്യാം ശിവായ യത്കിഞ്ചിദ്ദദ്യാദ്വാ ശിവയോഗിനേ സര്‍വ പാപവിനിര്‍മുക്തഃ പരാംഗതിമവാപ്‌നുയാത് (സൗര പുരാണം 52: 70, 71) അക്ഷയതൃതീയാ ദിനത്തിലാണു ശ്രീഫലതരു അഥവാ വില്വവൃക്ഷം(കൂവളം) ജനിച്ചത് എന്ന് ബൃഹദ്ധര്‍മ്മപുരാണത്തില്‍ പറയുന്നു. വൈശാഖേ ശുക്ലപക്ഷസ്യ തൃതീയായാം സഖിദ്വയ ജാതോ വൈ ശ്രീഫലതരുര്‍ മാഹാത്മ്യം തസ്യ കഥ്യതേ (ബൃഹദ്ധര്‍മ്മപുരാണം 11.1) ശിവപ്രദവും ശിവരൂപവുമായ വില്വവൃക്ഷത്തെ അക്ഷയതൃതീയാദിനത്തില്‍ പൂജിക്കുന്നു.അക്ഷയതൃതീയ ലളിതാപൂജയ്ക്കും ഉത്തമദിനമാണ് എന്ന് മത്സ്യപുരാണം 62-ാം അദ്ധ്യായം.ഭുക്തിമുക്തി ഫലപ്രദം, സ്ത്രീപുരുഷന്മാര്‍ക്ക് അനന്തപുണ്യദായകം എന്നിങ്ങനെ തൃതീയാതിഥിയിലെ ലളിതാപൂജയുടെ ഫലം പറയുന്നു. അനന്ത തൃതീയാ വ്രതം എന്നും ഇത് അറിയപ്പെടുന്നു. അനന്ത ഫലദായിനിയായ തൃതീയാ ലളിതാ പൂജ അക്ഷയ തൃതീയയില്‍ ചെയ്യുന്നതിന്റെ പുണ്യം അളവറ്റതെന്നതില്‍ സംശയമില്ല. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ എട്ടാമത്തെ അവതാരമാണു ബലരാമന്‍. ഭഗവാന്‍ രോഹിണീ പുത്രനായി അവതരിച്ചത് അക്ഷയ തൃതീയ നാളിലാണ് എന്നാണു വിശ്വാസം. കേരളീയ പഞ്ചാംഗങ്ങളില്‍ അക്ഷയതൃതീയ നാളില്‍ ബലരാമജയന്തി എന്ന് രേഖപ്പെടുത്തി കാണുന്നു. എന്നാല്‍ ബലരാമ ജയന്തിദിനത്തേക്കുറിച്ച് പുരാണപരാമര്‍ശങ്ങളൊന്നും ലഭ്യമല്ല. അക്ഷയതൃതീയ പരശുരാമ ജയന്തിയാണ് എന്ന് ഒരു വിശ്വാസം ഉത്തരഭാരതത്തിലുണ്ട്. .... തുടരും 

Monday, May 6, 2019

വ്രതവിശുദ്ധി നിറയും വൈശാഖ മാസം (2)





അക്ഷയ തൃതീയ 1 വൈശാഖമാസത്തിലെ പുണ്യദിനങ്ങളില്‍ ഏറ്റവും പ്രശസ്തമായത് അക്ഷയ തൃതീയയാണ്.കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വളരെയധികം പ്രശസ്തമായ ഒരു ഹൈന്ദവാഘോഷ ദിനമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ(വെളുത്ത പക്ഷ)ത്തിലെ മൂന്നാം ദിനം (തൃതീയാ തിഥി) ആണ് അക്ഷയ തൃതീയ. സ്വര്‍ണ്ണാഭരണശാലകളും മറ്റും അേന്നദിവസം പ്രതേ്യക പരസ്യങ്ങളും സമ്മാനങ്ങളും ഇളവുകളുമൊക്കെയായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. അേന്ന ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം കൂടുമെന്നും അതിനാല്‍ സ്വര്‍ണ്ണം വാങ്ങാനുളള ഏറ്റവും നല്ല ദിവസമാണ് എന്നുമേ ബഹുഭൂരിപക്ഷത്തിനും അക്ഷയ തൃതീയയെ കുറിച്ച് അറിവുളളൂ. ഈ ദിവസം ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം അക്ഷയം(ക്ഷയിക്കാത്തത്) ആയിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നതു കൊണ്ട് ഈ തിഥിക്ക് അക്ഷയ തൃതീയയെന്ന പേരു ലഭിച്ചു. അക്ഷയ തൃതീയ എന്ന ദിനത്തിന്റെ പ്രാധാന്യം വര്‍ണ്ണിക്കുന്ന മഹാ പുരാണങ്ങളും - മത്സ്യപുരാണം, സ്‌കന്ദപുരാണം, ഭവിഷ്യപുരാണം,പദ്മ പുരാണം - ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നത് അക്ഷയ തൃതീയയിലെ ദാനത്തിന്റെ മഹിമയെക്കുറിച്ചും അന്നേ ദിനം ചെയ്യുന്ന വിഷ്ണു പൂജയുടെ ഫലത്തേക്കുറിച്ചുമാണ്. അതിനാല്‍ എന്താണ് അക്ഷയ തൃതീയ എന്നും അതിന്റെ പ്രാധാന്യമെന്തെന്നും വ്യക്തമാക്കുകയാണു ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ചൈത്രമാസത്തിലെ അമാവാസി കഴിഞ്ഞു വെളുത്ത പക്ഷത്തിലെ പ്രഥമ തിഥിയില്‍ വൈശാഖ മാസം ആരംഭിക്കുന്നു. ശുക്ലപക്ഷത്തിലെ മൂന്നാം തിഥിയായ തൃതീയ(വൈശാഖ ശുക്ല തൃതീയ) 'അക്ഷയ തൃതീയ' എന്ന് അറിയപ്പെടുന്നു. അക്ഷയ ശബ്ദത്തിനു ശബ്ദകല്‍പദ്രുമത്തില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥം 'നാസ്തി ക്ഷയോ യസ്യ സഃ' അഥവാ ക്ഷയരഹിതമായത് എന്നാണ്. 'നാസ്തി ക്ഷയോ അസ്യ. ക്ഷയരഹിതേ സര്‍വദാ വര്‍ത്തമാനേ' എന്ന് വാചസ്പത്യം. വിഷ്ണു പ്രിയങ്കരങ്ങളായ തിഥികളില്‍ തൃതീയയും ഉള്‍പ്പെടുന്നുവെന്ന് പദ്മപുരാണം. തൃതീയാചാഷ്ടമീചൈവനവമീച ചതുര്‍ദ്ദശീ ഏകാദശീവിശേഷേണതിഥിരേഷാ ഹരിപ്രിയാ സര്‍വതീര്‍ഥാധികം പുണ്യം സത്യം സത്യം ന സംശയഃ (പദ്മപുരാണം ഉത്തരഖണ്ഡം 38:105) അതിനാല്‍ വിഷ്ണു പൂജയ്ക്കു ശ്രേഷ്ഠമായ അക്ഷയ തിഥിയാണു വൈശാഖ ശുക്ല തൃതീയ. 'അക്ഷ യതൃതീയ വൈശാഖശുക്ലതൃതീയാ സാ തു സത്യയുഗാദ്യാ തത്ര സ്‌നാനദാനാദാവക്ഷയ ഫലം' എന്ന് ശബ്ദകല്‍പദ്രുമം. സത്യയുഗാരംഭമായ ഈ ദിവസം ചെയ്യുന്നസ്‌നാനദാനാദി പുണ്യ കര്‍മ്മങ്ങളെല്ലാം അക്ഷയം(ക്ഷയിക്കാത്തത്) ആയിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നതു കൊണ്ട് ഈ തിഥിക്ക് അക്ഷയ തൃതീയയെന്ന പേരു ലഭിച്ചു. യുഗങ്ങളില്‍ സത്യയുഗം(കൃതയുഗം) ആരംഭിക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. ശ്രീകൃഷ്ണ സഹോദരനായ ബലരാമന്‍ അവതരിച്ചത് ഈ തിഥിയിലാണ്. മധുരയില്‍ മീനാക്ഷി ദേവിയുടേയും സുന്ദരേശ്വരനായ പരമശിവന്റേയും വിവാഹം മഹാവിഷ്ണുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നതും അക്ഷയ തൃതീയയിലാണ്. കപില ശാപമേറ്റ് ഭസ്മമായിപ്പോയ സഗരപുത്ര•ാരുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ കൊടും തപം ചെയ്ത ഭഗീരഥ ചക്രവര്‍ത്തി ഗംഗാദേവിയെ ഭൂമിയിലേക്ക് ആനയിച്ചതും അക്ഷയതൃതീയ നാളില്‍ തന്നെ. വ്യാസ മഹര്‍ഷി മഹാഭാരത രചന സമാരംഭിച്ചതും, ധര്‍മ്മപുത്രര്‍ക്ക് സൂര്യന്‍ അക്ഷയ പാത്രം സമ്മാനിച്ചതും, ഒരു പിടി അവിലുമായി കുചേലന്‍ കൃഷ്ണനെ സന്ദര്‍ശിച്ചതും അക്ഷയ തൃതീയയിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഭിക്ഷ യാചിച്ചു ചെന്ന ഇല്ലത്തെ ദയനീയ സ്ഥിതി മനസ്സിലാക്കി കനകധാരാ സ്‌തോത്രം ചൊല്ലി ആദിശങ്കരന്‍ സ്വര്‍ണ്ണ നെല്ലിക്കകള്‍ വര്‍ഷിച്ചതും ഇതേ നാളിലാണ്. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് ഉത്തരഭാരതത്തില്‍ ഈ ദിനം പ്രസിദ്ധമാണ്. അക്ഷയ തൃതീയയെക്കുറിച്ച് വിവിധ പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അക്ഷയ തൃതീയയിലെ ദാന മഹിമ വര്‍ണ്ണിക്കുന്ന ആപുരാണ പരാമര്‍ശങ്ങള്‍ നമുക്കൊന്ന് അവലോകനം ചെയ്യാം. അക്ഷയ തൃതീയാ വ്രതവിധിയും മാഹാത്മ്യവും മത്സ്യപുരാണം 65-ാം അദ്ധ്യായത്തില്‍ വ്യക്തമാക്കു ന്നു. ഭഗവാന്‍ പരമേശ്വരന്‍ നാരദ മഹര്‍ഷിയോട് പറയുന്നു. ഹേ നാരദാ, സമസ്ത കാമനകളേയും പ്രദാനം ചെയ്യാന്‍ കഴിവുള്ള തൃതീയാ തിഥിയെക്കുറിച്ചു വര്‍ണ്ണിക്കാം. ഈ തൃതീയയില്‍ ദാനം ചെയ്യുക, ഹവനം ചെയ്യുക, ജപം ചെയ്യുക എന്നിവ ചെയ്താല്‍ ഫലം അക്ഷയമായിരിക്കും. വൈശാഖ മാസത്തിലെ ശുക്ലപക്ഷതൃതീയയില്‍(അക്ഷയ തൃതീയയില്‍) വ്രതോപവാസങ്ങള്‍ ആരനുഷ്ഠിക്കുന്നുവോ അവര്‍ക്ക് സമസ്ത സത്കര്‍മ്മങ്ങളുടേയും അക്ഷയ(നാശമില്ലാത്ത) ഫലം ലഭിക്കും. കാര്‍ത്തിക നക്ഷത്രത്തോടു ചേര്‍ന്നു വരുന്ന അക്ഷയ തൃതീയ കൂടുതല്‍ ഫലദായകവും വിശേഷിച്ച് പൂജിക്കപ്പെടേണ്ടതുമാണ്(കാര്‍ത്തിക നക്ഷത്രത്തോടു ചേര്‍ന്നാണു ഈ വര്‍ഷത്തെ അക്ഷയതൃതീയ). അന്നേ ദിവസം ചെയ്യപ്പെടുന്ന ദാനം, അനുഷ്ഠിക്കപ്പെടുന്ന ഹോമ, ഹവന, ജപ, പൂജാദികള്‍ ഇവയെല്ലാം അക്ഷയമെന്നു പറയപ്പെടുന്നു. അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും. അക്ഷതം കൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നത്. (അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20) - 'നാക്ഷതൈരര്‍ച്ചയേത് വിഷ്ണും'. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളിലെല്ലാം വെളുത്ത എള്ളുകൊണ്ട് വിഷ്ണു പൂജ ചെയ്യണമൊണു വിധി). അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്‌നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്‌വൃത്തരുമായ ബ്രാഹ്മണര്‍ക്ക് (ജ്ഞാനികള്‍ക്ക്) ദാനം നല്‍കുക. തുടര്‍ന്ന് വിഷ്ണു നിവേദ്യം ഭക്ഷിക്കുക. നാരദ മഹര്‍ഷേ, ഇപ്രകാരം ചെയ്യുന്ന മനുഷ്യന്‍ അക്ഷയ സൗഭാഗ്യങ്ങള്‍ അനുഭവിക്കും. വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാ വ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു. ഏതൊരു മനുഷ്യന്‍ അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് ജനാര്‍ദ്ദന സ്വാമി യായ മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണു പ്രാപ്തിയുമുണ്ടാകും. ഉണക്കലരിയും നെല്ലും ചേര്‍ന്നതാണു കേരളീയാചാരപ്രകാരമുള്ള അക്ഷതം. എന്നാല്‍ അക്ഷതം എന്ന വാക്കിനു യവം(ബാര്‍ലി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയാദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്നു പുരാണങ്ങളില്‍ പരാമര്‍ശങ്ങള്‍ കാണാം. സ്‌കന്ദമഹാപുരാണം വൈഷ്ണവഖണ്ഡം വൈശാഖമാസമാഹാത്മ്യം 23-ാം അദ്ധ്യായം 'അക്ഷയതൃതീയാ മാഹാത്മ്യവര്‍ണ്ണന'മാണ്. ശ്രുതദേവന്‍ അക്ഷയ തൃതീയയെക്കുറിച്ച് പറയുന്നു. 'മാധവമാസത്തിലെ ശുക്ലപക്ഷത്തിലുള്ള അക്ഷയതൃതീയയുടെ പാപനാശന മാഹാത്മ്യം ഞാന്‍ പറയുന്നതാണ്. അന്നേ ദിനം സൂര്യോദയത്തില്‍ സ്‌നാനം ചെയ്യുന്നവര്‍ സര്‍വപാപങ്ങളില്‍ നിന്നും മുക്തരായി വിഷ്ണുപദം പൂകും. അന്ന് ദേവകളേയും മുനിമാരേയും പിതൃക്കളേയും ഉദ്ദേശിച്ച് ചെയ്യുന്ന തര്‍പ്പണങ്ങളില്‍ അവര്‍ പ്രീതരാകുകയും നൂറു ശ്രാദ്ധങ്ങളുടെ ഫലം ലഭിക്കുകയും ചെയ്യും. അക്ഷയ തൃതീയയില്‍ മാധവനായ വിഷ്ണുവിനെ പൂജിക്കുകയും ഭഗവദ്കഥകള്‍ കേള്‍ക്കുകയും ചെയ്യുന്ന മനുഷ്യന്‍ മുക്തിക്ക് അര്‍ഹനായിത്തീരും. മധുവൈരിയായ ഭഗവാന്റെ പ്രീതിക്കായി അന്നേ ദിനം ദാനം ചെയ്യുന്നവര്‍ക്ക് അക്ഷയ ഫലം ലഭിക്കും. ദേവ•ാര്‍, ഋഷിമാര്‍, പിതൃക്കള്‍ എന്നിവര്‍ക്കെല്ലാം തൃപ്തി നല്‍കുന്ന മഹാശുഭതിഥിയാണിത്.മധുവൈരിയായ മഹാവിഷ്ണുവിനു പ്രിയങ്കരമായ മാസമാണു വൈശാഖം. മാധവനു പ്രിയമായ മാധവമാസത്തിലെ എല്ലാ തിഥികളും പുണ്യദായകങ്ങളാണ്. അതില്‍ തന്നെ ശുക്ലപക്ഷത്തിലെ അക്ഷയയെന്ന തിഥിയില്‍ സ്‌നാനദാനാദികള്‍ ശ്രദ്ധയോടെ ചെയ്യുന്നവരുടെ ആയിരക്കണക്കിനുള്ള പാപങ്ങള്‍ പോലും നശിച്ചു പോകും എന്നതില്‍ തര്‍ക്കമില്ല. ഭവിഷ്യമഹാപുരാണം ഉത്തരപര്‍വ്വം 30ാം അദ്ധ്യായത്തിലും അക്ഷയതൃതീയയുടെ മാഹാത്മ്യം നല്‍കിയിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്‍ യുധിഷ്ഠിരന് അക്ഷയ തൃതീയയേക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. ശ്രീകൃഷ്ണന്‍ പറഞ്ഞു - 'മഹാരാജാവേ, അങ്ങ് ഇനി വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയെ സംബന്ധിക്കുന്ന കഥ കേള്‍ക്കുക. ഈ ദിവസം സ്‌നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, തര്‍പ്പണം തുടങ്ങി ഏതേതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുവോ, അവയെല്ലാം അക്ഷയമായി ഭവിക്കുന്നു. സത്യയുഗത്തിന്റെ ആരംഭം ഈ തിഥിയിലാണ് ഉണ്ടായത്. അതിനാല്‍ ഈ തിഥിയെ കൃതയുഗാദി തൃതീയ എന്നും പറയുന്നു. സമസ്ത പാപങ്ങളേയും അകറ്റുന്നതും സര്‍വ്വസുഖങ്ങളേയും പ്രദാനം ചെയ്യുന്നതുമാണ് ഈ ദിനം. അല്ലയോ യുധിഷ്ഠിര മഹാരാജാവേ, ഈ തൃതീയയുടെ ഫലം അക്ഷയമാണെന്നു മനസ്സിലാക്കുക. ഇനി അക്ഷയതൃതീയ വ്രത വിധി കേള്‍ക്കുക - സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും; ഏറ്റവും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല. അതിനാല്‍ മുനിമാര്‍ ഈ തിഥിയെ അക്ഷയ തൃതീയ എന്ന് പ്രകീര്‍ത്തിക്കുന്നു. (തുടരും)

സുകേഷ് പി. ഡി

Saturday, January 20, 2018

പാപാങ്കുശൈകാദശി - വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍



"വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം"


അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്ന് പ്രമാണം.


ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്.
ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു.


ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.

ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു.


ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. 

മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.

സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷംഎന്നും പറയുന്നു.
ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.


ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.
ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം.

വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ- ശുക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു.

ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികൾ , വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്.

എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി വ്രതം ദശമിയില് തുടങ്ങി അന്ന് രാത്രിയും(അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു) , ഏകാദശിയില് പൂര്ണ്ണദിനം ( ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ) , ദ്വാദശി വൈകുന്നേരം എന്നിങ്ങനെ 4നരം ഉപവാസമിരിക്കണം.

ദശമിയില് ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. ഒറ്റയ്ക്ക് ശുദ്ധമായതറയില് കിടക്കണം. ഈ ഉപവാസവേളയില് നെല്ലി പരിപ്പ് അരച്ച് ശരീരത്തില് പൂശി നദിയില് സ്നാനം ചെയ്യണം.

ശേഷം ഉപവാസം അനുഷ്ഠിച്ചു കൊണ്ട് ഹരിയെ ധ്യാനിച്ച് ഭജനയിലും പൂജകളിലും പങ്കു കൊള്ളണം.

എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതൽ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്.

ദ്വാദശി നാളില് തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ദ്വാദശിയില് പ്രഭാതകര്മ്മങ്ങള് പൂര്ത്തിയാക്കി കുളികഴിഞ്ഞ് അതിഥികള്ക്ക് ഭക്ഷണം നല്കണം.

അന്ന് അഗത്തി, നെല്ലിക്ക, ചുണ്ടക്കായ എന്നിവ ചേര്ത്ത് ഭക്ഷണമുണ്ടാക്കി കഴിക്കണം.

ഇങ്ങനെ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്ക്കായി വൈകുണ്ഡവാതില് തുറക്കെപ്പടും എന്നാണ് വിശ്വാസം.


#ഭാരതീയചിന്തകൾ

Tuesday, November 28, 2017

തീര്‍ത്ഥാടന വ്രതങ്ങള്‍

തീര്‍ത്ഥാടനം എന്ന പദത്തില്‍ ക്ഷേത്രം അന്തര്‍ഭവിക്കുന്നില്ല. തീര്‍ത്ഥങ്ങളാണ് അതിലെ പ്രതിപാദ്യ വിഷയം. ഗംഗ തുടങ്ങിയ പവിത്രങ്ങളായ സരിത്തുകള്‍ ഭാരതഭൂമിയിലുള്ളത് വളരെ പവിത്രമാണെന്നും അവയില്‍ പോയി മുങ്ങിക്കുളിക്കുന്നതുകൊണ്ട് പാപങ്ങളെല്ലാം കഴുകിക്കളയുമെന്നും നാം ആത്മീയമായി പരിശുദ്ധിയാര്‍ജിക്കുമെന്നുമുള്ള വിശ്വാസം ഇവിടെ രൂഢമൂലമായിട്ടുണ്ട്. ക്ഷേത്രക്കുളങ്ങളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ കുളി എന്നത് ബാഹ്യസ്‌നാനമല്ലെന്നും സഹസ്രാരപത്മത്തില്‍നിന്നുള്ള അമൃതവര്‍ഷണത്തിന്റെ ആപ്ലാവനമാണ്. അങ്ങനെ ആകുമ്പോള്‍ ആ യോഗി ശരീരത്തിലുള്ള അമൃതവാഹിനികളായ നാഡികളും കോശങ്ങളുമായിരിക്കണം ഭാരതത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. അതുകൊണ്ട് ഈ വിശ്വാസത്തിന് ശാസ്ത്രീയതയുണ്ട്.

അത് വെറുമൊരു അന്ധവിശ്വാസമാണെന്നു പറയുന്നത് ശരിയല്ല. പില്‍ക്കാലത്ത് ക്ഷേത്രങ്ങളുടെ പ്രാധാന്യം വര്‍ധിച്ചപ്പോള്‍ പവിത്രതയെയും ആധ്യാത്മികതയെയും തേടിയുള്ള ഈ യാത്ര ഭാരതത്തിലുള്ള മഹാക്ഷേത്രങ്ങളിലേക്കുമായി. അങ്ങനെ നമ്മുടെ കേരളത്തിലും വളരെ നൂറ്റാണ്ടുകള്‍തന്നെ പഴക്കമുള്ള ശബരിമല, കൊട്ടിയൂര്‍ തുടങ്ങിയ ചൈതന്യക്ഷേത്രങ്ങളിലേക്ക് ഏതാണ്ട് സംഘടിതമായ രീതിയില്‍ തീര്‍ത്ഥാടനം ആരംഭിച്ചു. അതിന്റെ പിന്നില്‍ ഐതിഹ്യവും ചരിത്രവും മറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ടാകാം. അത്തരം തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രതേ്യകം വ്രതാനുഷ്ഠാനങ്ങളും പതിവുണ്ട്.

വ്രതധാരികളായി നെയ്‌ത്തേങ്ങയുമായി ശബരിമലയില്‍ ചെല്ലുകയും അതിനടുത്തുള്ള പമ്പാനദിയില്‍ സ്‌നാനം ചെയ്യുകയും ഇൗ തേങ്ങയിലെ നെയ്യ് അയ്യപ്പന് ആടുകയും ചെയ്യുക എന്നതാണ് ഈ തീര്‍ത്ഥാടനത്തിന്റെ മുഖ്യചടങ്ങ്. നെയ്യ് സൂര്യന്റെയും മുകളിലേക്കുയരുന്ന ആധ്യാത്മിക ചൈതന്യത്തിന്റെയും പ്രതീകമാണ്. നാളികേരം സഹസ്രാരപത്മത്തിന്റെയും. അങ്ങനെ നെയ്‌ത്തേങ്ങ നമ്മുടെ ആധ്യാത്മിക ചൈതന്യം സഹസ്രാരത്തിലെത്തിയതിനെ സൂചിപ്പിക്കുന്നു. ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം പിന്നീട് ഈ തീര്‍ത്ഥാടനത്തിന്റെ ആരാധ്യദേവതയായ ഹരിഹരപുത്രന്റെ വിഗ്രഹത്തില്‍ ആടുമ്പോള്‍ അത് അമൃതവര്‍ഷണംതന്നെയാണ്. ഈ ശബരിമല അയ്യപ്പവിഗ്രഹം ഒരു മലമുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലും അത് ഒരു യോഗീശ്വരപദവിയിലിരിക്കുന്ന ഒരു ദിവ്യചൈതന്യമായതിനാലും ശബരിമല കൈലാസം പോലെ സഹസ്രാരത്തെ സൂചിപ്പിക്കുന്നു എന്നു മൊത്തത്തില്‍ പറയാം. അതിനുപുറമെ മൊത്തത്തില്‍ ഏതു ക്ഷേത്രത്തിന്റെ ശ്രീകോവിലും സഹസ്രാരസൂചകമാണല്ലോ.

ഇതിനുവേണ്ടി ഒരു മണ്ഡലകാലത്തെ വൃശ്ചികം 1 മുതല്‍ 41 ദിവസങ്ങളിലെ കഠിനമായ തപസ്സ് അനുഷ്ഠിക്കേണ്ടതുണ്ട്. അതിന്റെ ഫലമായി ഉണ്ടാകുന്ന ആധ്യാത്മിക ശക്തിയാണ് നെയ്യ്. തീര്‍ത്ഥാടനത്തിന്റെ തൊട്ടുമുമ്പിലായി നെയ് നിറയ്ക്കുന്ന ചടങ്ങുണ്ട്.അതിന് കെട്ടുനിറയ്ക്കുക എന്നു പറയുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിപാടും നെയ്‌ത്തേങ്ങയും മുന്‍വശത്തുള്ള കെട്ടിലും സ്വന്തമാവശ്യമുള്ള സാധനങ്ങള്‍ പിന്‍വശത്തിലുള്ള കെട്ടിലുമാണ് വയ്ക്കുക പതിവ്. ഈ വ്രതനിഷ്ഠയോടുള്ള തപസ്സില്‍ നമുക്കു മാര്‍ഗ്ഗദര്‍ശനം തന്ന ഗുരുഭൂതനായ വ്യക്തിയെ അയ്യപ്പന്റെ പ്രതിനിധിയായി കല്‍പിച്ച് ഗുരുസ്വാമി എന്നു വിളിക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തില്‍ ഈ ഗുരുസ്വാമി പ്രത്യേകം ്രപാധാന്യം അര്‍ഹിക്കുന്നു.

അങ്ങനെ ഓരോ ഗുരുസ്വാമിയും താന്‍ ശിഷ്യന്മാരായി കുറച്ചുപേരെ കൂട്ടിയ ഒരു സംഘം ആയി ഘോരവനാന്തരങ്ങളിലൂടെ കാടും മേടും കടന്ന് പമ്പാതീരത്തെത്തുന്നു. അവിടെ സ്‌നാനവും സ്‌നാനത്തിനു മുമ്പ് പിതൃക്രിയയുമാണ് പ്രധാനം. ഏത് തീര്‍ത്ഥാടനത്തിലും ഈ പ്രക്രിയ പതിവുണ്ട്. മന്ത്രദീക്ഷക്കും മറ്റേതു പവിത്രകര്‍മ്മത്തിനും സന്ധ്യാവന്ദനത്തിനും മുമ്പായി നമുക്കു ജന്മം നല്‍കിയിട്ടുള്ള പിതൃക്കളെ തൃപ്തിപ്പെടുത്തുക എന്നത് ഒരു അനിവാര്യ ഘടകമാണ്. മനുഷ്യന്റെ ജൈവശാസ്ത്രപരമായ വേരുകളില്‍ എല്ലാ കുഴപ്പങ്ങളും തീര്‍ത്തിട്ടു വേണമല്ലോ വാസ്തവത്തില്‍ ജീവിക്കുവാന്‍തന്നെ. ആധ്യാത്മിക പ്രയാണത്തില്‍ ഇതിനു പ്രസക്തിയുണ്ട്. കാശി, രാമേശ്വരം, കുരുക്ഷേത്ര തുടങ്ങിയ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പിതൃക്രിയയ്ക്ക് അങ്ങനെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് പമ്പയിലും പ്രസക്തമാണ്. അങ്ങനെ പമ്പയില്‍ പിതൃക്രിയ കഴിഞ്ഞ് തീര്‍ത്ഥസ്‌നാനം നടത്തി ദര്‍ശനത്തിനെത്തുമ്പോള്‍ അതിനു തൊട്ടുമുമ്പ് 18-ാം പടി കയറുക എന്ന ചടങ്ങുകൂടിയുണ്ട്.

പഴയകാലത്ത് മലമ്പ്രദേശത്തുള്ള 18 പ്രതിഷ്ഠകളെ കടന്നു വേണമായിരുന്നുവത്രെ ശബരിമലയിലെത്തുവാന്‍ അവയ്ക്ക് ലോപം വന്ന കാലത്ത് ആ ദേവന്മാരുടെ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച പടികളാണ് ഈ 18 പടികളെന്നും ഈ 18 പടികളിലൂടെ ചവിട്ടി പോകുന്നത് ആ 18 മലകളിലെ തീര്‍ത്ഥാടനത്തിന്റെ ഫലമുളവാക്കുമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനും കേരളത്തിലെ എണ്ണപ്പെട്ട താന്ത്രികാചാര്യനുമായിരുന്ന ശ്രീ താഴമണ്‍ കണ്ഠരര് ശങ്കരര് ഈ ലേഖകനോട് പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ്. അയ്യപ്പന്റെ നിറമായ കറുപ്പണിഞ്ഞുകൊണ്ട് കാണുന്നതെല്ലാം അയ്യപ്പനെന്ന് ചിന്തിച്ചുവേണം സ്വാമി ശരണമയ്യപ്പാ എന്ന ശരണാഗതിവാക്യം മന്ത്രരൂപേണ എപ്പോഴും ഉരുവിട്ടുകൊണ്ട് സ്വന്തം ഗുരുനാഥന്റെ മാര്‍ഗ്ഗദര്‍ശനം സദാ സ്വീകരിച്ചുകൊണ്ട് തന്റെ തപശ്ശക്തിയുടെ പ്രതീകമായ നെയ് സഹസ്രാരത്തില്‍ എത്തിച്ചുകൊണ്ടുള്ള ഈ തീര്‍ത്ഥാടനം വളരെ ഉയര്‍ന്ന പ്രതീകാത്മകത്വം വഹിക്കുന്നതും അതിശക്തവുമായ ഒന്നത്രേ.

41 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്രതം ആര്‍ത്തവകാലാവര്‍ത്തനം അനുഭവിക്കുന്ന യുവതികള്‍ക്ക് ആ കാരണംകൊണ്ടുതന്നെ നിഷിദ്ധമാണ്. കൊട്ടിയൂരൂം ഇതേ വ്രതാനുഷ്ഠാനവും നെയ്‌ത്തേങ്ങയുമെല്ലാം പ്രയോഗത്തിലുള്ളതായി കാണാം. ‘ഗോവിന്ദ്’ എന്ന നാമജപത്തോടും സ്മരണയോടുംകൂടിയ ഈ തീര്‍ത്ഥയാത്ര ദക്ഷന്റെ യാഗധ്വംസനം ചെയ്ത ശിവന്റെയടുത്തേക്കാണെന്നത് രസകരമായ ഒരു കാര്യമാണ്. ഗുരുവായൂര്‍ തുടങ്ങിയ മറ്റ് മഹാക്ഷേത്രങ്ങള്‍ എന്നും പോകാനുള്ളവയാണ്. ശബരിമല തീര്‍ത്ഥാടനം മകരസംക്രമത്തിനും കൊട്ടിയൂരില്‍ ഉത്തരായനത്തിന്റെ മധ്യാഹ്‌നത്തിലും ആലുവയില്‍ ശിവരാത്രി ഉത്‌സവത്തിനും മറ്റുമാണ് തീര്‍ത്ഥാടനസമയങ്ങളായി കണക്കാക്കപ്പെട്ടിട്ടുള്ളത്.

മകരസംക്രമം എന്ന സൂര്യന്റെ ഊര്‍ദ്ധ്വമുഖപ്രയാണം ഭൂമധ്യരേഖയുടെ മനുഷ്യദേഹത്തിലുള്ള കുണ്ഡലിനീ ശക്തിയുടെ ഊര്‍ദ്ധ്വപ്രവാഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ആരംഭമായ മകരസംക്രമം ആ തരത്തില്‍ ഒരു കുണ്ഡലിനി പ്രബോധനകാലമാണ്. ദിവസത്തിന്റെ പകല്‍ ഭാഗം ഈ ഊര്‍ദ്ധ്വപ്രയാണമായും രാത്രിഭാഗം അധഃപ്രയാണവുമായി കല്‍പ്പിക്കുകയാണെങ്കില്‍ പ്രഭാതം മൂലാധാരസംബന്ധിയാണെന്നും മനസ്സിലാക്കാം.

(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്

Monday, November 27, 2017

ശരണമന്ത്രങ്ങളോടെ സന്നിധാനത്തിലേക്ക്‌…




മണ്ഡല-മകരവിളക്ക്‌ വ്രതകാലത്തിന്‌ തുടക്കമായി. ഇനി എല്ലാ പാതകളും മനസ്സുകളും അങ്ങോട്ടുതന്നെ. മലമുകളിലുള്ള പൊന്നിന്‍ ശ്രീകോവിലാണ്‌ ലക്ഷ്യം. അവിടെ ഹരിഹരസുതനായ അയ്യപ്പന്‍ കലിയുഗത്തില്‍ മാറിമാറിയും ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്‍കുവാന്‍ ഈ മഹാക്ഷേത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌. വിവിധതരത്തിലുള്ള തീര്‍ഥാടനങ്ങള്‍ ലോ കത്ത്‌ ഉണ്ടായാലും ശബരിമല തീര്‍ഥാടനം പോലെ സവിശേഷത ഉള്‍ക്കൊണ്ടവ വേറെയൊന്നില്ല.



രാമായണകാലത്തോളം പഴക്കം ശബരിമലയ്ക്കുണ്ട്‌. രാമന്റെ വനവാസക്കാലത്ത്‌ ശബരി ഭഗവാന്‌ കായ്കനികളും തേനും നല്‍കി സത്കരിച്ചു. ആ സ്ത്രീ യുടെ ഓര്‍മ നിലനിര്‍ത്തുന്നതാണ്‌ പുണ്യഭൂമി. കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരിക്കല്‍ സംഭവിച്ച പാണ്ടിമറവരുടെ ആക്രമണത്തെ തുടര്‍ന്ന്‌ അവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രങ്ങളില്‍ പലതും നശിച്ചു. അക്കൂട്ടത്തില്‍ ശബരിമല ധര്‍മശാസ്താക്ഷേത്രവും ഉള്‍പ്പെടുന്നു. അച്ചന്‍കോവില്‍, ആര്യന്‍കാവ്‌, ശബരിമല, പൊന്നമ്പലമേട്‌ എന്നിവിടങ്ങളില്‍ ശാസ്താക്ഷേത്രങ്ങളാണ്‌ ഉള്ളത്‌. പൊന്നമ്പലമേട്ടില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അനുമാനിക്കാം. വിവിധ ഭാവങ്ങളിലുള്ള ശാസ്താ പ്രതിഷ്ഠകളാണ്‌ ഇവിടങ്ങളിലുള്ളത്‌.



അയ്യപ്പന്‍ എന്ന യോഗിവര്യന്‍ ശബരിമല ക്ഷേത്രത്തിന്‌ പുനരുദ്ധാരണം നടത്തി ഹരിഹരസുതനായ ശാസ്താവിനെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാവേളയില്‍ അയ്യപ്പനും ശാസ്താവും ഒന്നായി തീര്‍ന്നുവെന്ന്‌ അഭിപ്രായപ്പെടുന്നവരുണ്ട്‌. ശൈവ-വൈഷ്ണവശക്തികള്‍ ഒന്നിച്ചുള്ള ഒരു കുട്ടിയെ സന്താനമില്ലാതിരുന്ന പന്തളം രാജാവിന്‌ നായാട്ടിന്‌ പോയപ്പോള്‍ പമ്പാനദീതീരത്തുവച്ചു കിട്ടി. പല ദിവ്യ അനുഭവങ്ങളും കാട്ടിയ ആ കുട്ടി ധര്‍മശാസ്താവ്‌ തന്നെയാണെന്ന്‌ രാജാവിനും മറ്റും പിന്നീട്‌ മനസ്സിലായി.


ഭഗവാനും പന്തളം രാജകുടുംബവുമായുള്ള ബന്ധം അഭേദ്യമാണ്‌. മറ്റ്‌ തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുമ്പോള്‍ പന്തളം രാജാവിന്‌ ഇതിന്റെ ആവശ്യമില്ല. മൂപ്പുമുറയനുസരിച്ച്‌ സ്ഥാനമേല്‍ക്കുന്ന വ്യക്തി വലിയ തമ്പുരാനായിരിക്കും. അദ്ദേഹത്തിന്റെ പ്രതിനിധി അയ്യപ്പന്റെ തിരുവാഭരണപേടകത്തെ ശബരിമലയിലേക്ക്‌ അനുഗമിക്കും. തമ്പുരാന്‍ ചെല്ലുമ്പോള്‍ ഭഗവാന്‍ എഴുന്നേറ്റുനിന്ന്‌ ആദരിക്കുമെന്നാണ്‌ വിശ്വാസം.



എരുമേലി പേട്ട കണ്ടിട്ടുവേണം ശബരിമലയില്‍ ചെല്ലേണ്ടത്‌. അമ്പലപ്പുഴക്കാരുടെയും ആലങ്ങാട്ടുകാരുടെയും പേട്ടതുള്ളല്‍ പഴയ രീതിയില്‍ തന്നെ ഇന്നും തുടരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്‍ ഈ മഹോത്സവം ദര്‍ശിക്കുന്നതായിട്ടാണ്‌ ഐതീഹ്യം. എരുമേലിയില്‍ രണ്ടുക്ഷേത്രങ്ങളുണ്ട്‌. മേപ്പാഴൂര്‍ മനയ്ക്കലേക്കായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം. സ്ഥലത്തെ പ്രായമായ ഒരു ഭക്തയ്ക്ക്‌ അയ്യപ്പന്‌ അവലും മലരും നിവേദിക്കണമെന്ന മോഹമുണ്ടായി. പ്രായാധിക്യത്താല്‍ വിഷമിക്കുന്ന അവരുടെ സൗകര്യാര്‍ഥം ഒരു ശ്രീകോവില്‍ നിര്‍മിച്ചു. അതാണ്‌ പേട്ടയിലെ കൊച്ചമ്പലം.



സന്നിധിയിലേക്കുള്ള പടിക്കെട്ടുകളെ രണ്ടായി വിഭജിച്ചിരിക്കുന്നു. തേങ്ങ ഉടച്ച്‌ കയറിച്ചെല്ലുമ്പോള്‍ വിഘ്നേശ്വരന്റെ തിരുനട കാണാം. കര്‍പ്പൂരമുഴിഞ്ഞ്‌ ശരണംവിളികളോടെ അയ്യപ്പന്മാര്‍ യാത്ര തുടരുന്നു. മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന്‌ ചുറ്റും നാളികേരം ഉരുട്ടിയിട്ട്‌ അവലും മലരും മ ഞ്ഞള്‍പ്പൊടിയും ദേവിക്ക്‌ സമര്‍പ്പിക്കണം.
നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്‌ 9 പ്രദക്ഷിണം വച്ച്‌ പ്രാര്‍ഥിക്കണം. നെയ്‌ നിറച്ച തേങ്ങ ഹോമകുണ്ഠത്തിലര്‍പ്പിക്കണം. അയ്യപ്പന്റെ താഴെ തിരുമുറ്റത്ത്‌ വടക്കുഭാഗത്തായിട്ടാണ്‌ വാവരുനട. പതിനെട്ടു മലകളുടെ അധിപനാണ്‌ ശാസ്താവ്‌. പഞ്ചേന്ദ്രിയങ്ങളുടെയും കാമം, ക്രോധം, മോഹം, മതം, മാത്സര്യം, അഹങ്കാരം, അസൂയ, സത്യം, രജസ്സ്‌, തമസ്സ്‌, വിദ്യ, അവിദ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ തൃപ്പടികള്‍ കടന്നുവേണം ഭക്തര്‍ക്ക്‌ അയ്യപ്പദര്‍ശനം ലഭിക്കേണ്ടത്‌.



– തഴവ എസ്‌.എന്‍.പോറ്റി


Sunday, November 26, 2017

അയ്യപ്പന്മാരുടെ അനുഷ്ഠാനവിധി



ശബരിമലയുടെ ദര്‍ശനത്തിന്‌ ആഗ്രഹിക്കുന്ന ഭക്തന്‍ ആ ദ്യമായ്‌ പോകുകയാണെങ്കില്‍ 51 ദിവസം വ്രതമെടുക്കണമെന്നാണ്‌ പൂര്‍വാചാരം. അതിനായി തയ്യാറെടുക്കുന്നതിനുമുമ്പായി മാല്യം ധരിക്കണം. മാല്യത്തില്‍ അയ്യാമുദ്ര ഉണ്ടാകണം. ഈ മാലയ്ക്ക്‌ അയ്യപ്പമുദ്ര അഥവാ വനമുദ്ര എന്നാണ്‌ നാമധേയം. മാല ധരിക്കേണ്ടത്‌ ഗുരുവിങ്കല്‍ നിന്നോ ശാസ്താക്ഷേത്രത്തില്‍ നിന്നോ ആകണം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നത്‌ അത്യുത്തമം. മാല ധരിക്കുന്നതിന്‌ മുമ്പ്‌ ഗുരുദക്ഷിണ കൊടുത്ത്‌ ഗുരുപാദം നമസ്കരിച്ച്‌ അനുഗ്രഹം വാങ്ങണം. ഏതുതരം മാലയാണെങ്കിലും ജപവിധിയില്‍ പറയുന്ന മാലയുടെ ലക്ഷണം ഇപ്രകാരണമാണ്‌.



അങ്കുലിയൊന്റിറൈ താനൊരു പത്തു
അക്കൊടു പത്തിരൈ മാമണി നൂറ്‌
ശങ്കൊടു വെമ്പവീഴും ശതപത്തു
താന്‍പടികം പതിനായിരമാകും
പൊങ്കുതിരക്കടല്‍ മുത്തൊരുലക്ഷം
പോതവെണ്ടാമരൈ പൊന്നൊരുകോടി
എങ്കുമെഴും കുശൈതാന്‍ ശതകോടി
എരുടയാര്‍ മണിക്കെണ്ണമെണ്ണാതെ.


ഇതില്‍ രണ്ടാമത്തെ വരിയില്‍ പറഞ്ഞിരിക്കുന്ന അക്ക്‌ എരുക്കു കൊണ്ടാണ്‌ മാലയെങ്കില്‍ നൂറു കൃശ്ച്‌റഫലം. ശംഖിനും പവിഴമാലയ്ക്കും ആയിരം കൃശ്ച്‌റഫലം. സ്ഫടിക മാലയ്ക്ക്‌ പതിനായിരം, മുത്തുമാലയ്ക്കൊരുലക്ഷം, തുളസിമാല പത്തുലക്ഷം, താമരക്കായകളെ കൊണ്ടുള്ള മാലയ്ക്കും ഒരുകോടി സ്വര്‍ണമണിമാലയ്ക്കൊരുകോടി, ദര്‍ഭയുടെ ചുവട്‌ കടഞ്ഞ്‌ മാലയാക്കി ധരിച്ചാല്‍ പത്തുകോടി ഫലം. രുദ്രാക്ഷക്കായകൊണ്ടുള്ള മാലയുടെ ഫലം എണ്ണാന്‍ പറ്റുന്നതിനും അപ്പുറത്താണ്‌.



സ്വാമിയേ……. ശരണം അയ്യപ്പാ…… എന്നുറക്കെ വിളിച്ചു മാല ധരിക്കുക.



മാലധാരണ മന്ത്രം


ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശമ്പര്‍യ്യാത്ര സത്യേന മുദ്രാം പാതു സദാവിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രകാരിണേ
ശരണാഗത മുക്രാഖ്യാം ത്വന്മുദ്രാം നമാമ്യഹം
ചിന്മുദ്രാം ഖേചരീമുദ്രാം ഭഗ്രമുദ്രാം നമാമഹ്യം
ശമ്പര്‍യ്യാചല മുദ്രായൈ നമസ്തുഭ്യം നമോനമഃ


വി. സജീവ്‌ ശാസ്താരം



Thursday, November 2, 2017

വൈശാഖ മാസം



ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന  മാസമാണ് വൈശാഖപുണ്യമാസം



ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.
ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.


മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.


വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല.


വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു.


ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.


ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.


വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്.


വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ശ്രീമദ് ഭാഗവത സപ്താഹങ്ങള്‍ നടത്തിക്കാണാറുണ്ട്.


ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്‍ക്കും തുടങ്ങാം….

#ഭാരതീയചിന്തകൾ

Monday, October 9, 2017

ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍




ശിവരാത്രി വ്രതം എടുക്കുന്നവര് തലേന്നാള് അനുഷ്ടിക്കേണ്ട കര്മങ്ങള്
സര്വ്വ പാപങ്ങളും തീര്ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.


ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള് പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.


പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള് ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.)
അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന് ഉറക്കമൊഴിച്ചു പ്രാര്ത്ഥിച്ചതിന്റെ ഓര്മക്കായാണ് നമ്മള് ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.



പൂർവികരുടെ  ബലിപൂജയ്ക്ക് മുടക്കം വന്നാല് പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.ശിവരാത്രിയുടെ തലേന്നാള് രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്ശനം നടത്തണം.
വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കണം. അതിനു മുമ്പില് ഒരു നാക്കില വയ്ക്കണം.
പൂവ്, അക്ഷതം(മഞ്ഞളും ഉണക്കലരിയും ചേര്ന്നത്), ചന്ദനം എന്നിവ കൈയില് തൊഴുതുപിടിച്ച് ‘ഓം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില് സമര്പ്പിക്കണം.

ഇത് ഏഴ് തവണ ആവര്ത്തിക്കുക.

പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില് കളയുക. പിന്നീടേ അന്ന പാനീയങ്ങള് പാടുള്ളു എന്നാണ് പഴമക്കാര് അനുശാസിക്കുന്നത്.

ഉച്ചയ്ക്ക് മുമ്പായി ‘ഓം നീലകണ്ഠായ നമഃ’ എന്ന് 212 പ്രാവശ്യം ജപിക്കുക.

നാലു മണിയാവുമ്പോള് കുളിച്ച് ‘ഓം ശശിശേഖരായ നമഃ’ എന്ന് 336 തവണ ജപിക്കുക.

‘ഓം ശംഭുവേ നമഃ’ എന്ന് 212 പ്രാവശ്യവും ജപിക്കുക.

ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യാസ്തമയത്തിനു മുമ്പ് ജപിക്കണം.


സന്ധ്യ കഴിഞ്ഞാല് ‘ഓം പാര്വ്വതി പ്രിയായേ ത്രൈലോക്യനാഥായ ഹംഹം നമഃശിവായ ഹ്രീം ശിവായൈ നമഃ’ എന്ന് 108 പ്രാവശ്യവും ജപിക്കുക.
(പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം.)


പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില് ഭസ്മം ധരിക്കുക.


പിറ്റേ ദിവസം (ശിവരാത്രി ദിവസം) ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്ത്ഥിക്കുക. വ്രതപുണ്യം സമര്പ്പയാമി’ എന്ന് ജപിച്ച് പൂക്കള് സമര്പ്പിക്കുക. പാല് മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നീട് ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തില് സമര്പ്പിക്കുക.




ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?


ശിവരാത്രിക്ക് വ്രതമാണ് പ്രധാനം


“ശിവസ്യ പ്രിയാ രാത്രിര്യസ്മിന്
വ്രതെ അംഗത്വേന വിഹിതാ 
തദ്വ്രതം ശിവരാത്ര്യാഖ്യം”

(കാല മാധവം-മാധാവാചാര്യന്)
വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം



എന്താണ് വ്രതം?


“അനശനം വ്രതമുച്യതെ”

അശിക്കാതിരിക്കല് അതായത് ആഹരിക്കാതിരിക്കല് ആണ് വ്രതം എന്ന് സാമാന്യലക്ഷണം.


വായിലൂടെ ആഹരിക്കല് മാത്രമല്ല വിവക്ഷ

കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്ത്ഥം എടുക്കണം.

തീരെ ആഹാരം വര്ജിക്കാന് നിവൃത്തിയില്ലെങ്കില് ഇഷ്ടാനിഷ്ടങ്ങള് വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം.
(അതിന്റെ സൂചനയാണ് അരിയാഹാരം ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളിയോട് ‘ഒരിക്കല്’ എടുക്കുമ്പോള് അരിയാഹാരം ഉപയോഗിക്കരുത് എന്ന നിര്ദേശം)

വ്രതശബ്ദത്തിനു നിരവധി അര്ത്ഥ തലങ്ങള് ഉണ്ട് പ്രസക്തമായത് പറഞ്ഞു എന്നേ ഉള്ളൂ….


വ്രതത്തിന്റെ ധര്മവിധാനം ഭവിഷ്യപുരാണം ഇങ്ങനെ പറയുന്നുണ്ട് :-



“ക്ഷമാ സത്യം ദയാ ദാനം ശൌചമിന്ദ്രിയ നിഗ്രഹ:
ദേവപൂജാഗ്നി ഹവനം സംതോഷ സ്തെയവര്ജനം
സര്വ വ്രതേഷ്വയം ധര്മ: സാമാന്യോ ദശധാ സ്ഥിത:”
എല്ലാ വ്രതത്തിലും ഇത്രയും കാര്യങ്ങള് പരിഗണിക്കണം.
വ്രതത്തോട് ചേര്ന്ന് വരുന്ന അംഗമാണ് “ഉപവാസം “
“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”
ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം….



ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.
വ്രതത്തോട് ചേര്ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം… ഉണര്ന്നിരിക്കല് എന്നാണ് സാമാന്യമായ അര്ത്ഥം .


വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള് ആലസ്യം, നിദ്ര തുടങ്ങിയവ ഉണ്ടാകാന് ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്വോടെ ഇരിക്കല് ആണ് ജാഗരണം .

ഈ അവസരത്തില് സ്മര്യം ആകുന്ന ഒരു ഭാഗം നാരായണീയത്തില് ഉണ്ട്:-



“ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം”


(ശ്രുതി സ്മൃതികളില് പറയപ്പെട്ട വ്രതാദികള് നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല).

വ്രതം കൊണ്ട് പാപം അകന്നവരായി തീര്ന്നാലും വാസന നിലനില്ക്കുന്നിടത്തോളം കാലം നമ്മള് വീണ്ടും പഴയ പ്രവര്ത്തികളില് വീണ്ടും പ്രവേശിക്കുകയും ചെയ്യും.

ഇത് ഗജസ്നാനം പോലെയാണ്…


ആറ്റിലോ തോട്ടിലോ ഉള്ള നല്ല ശുദ്ധജലത്തില് ആന വെടുപ്പായി കുളിച്ചു വന്നാലും കരയ്ക്ക് കയറിയാല് ഉടന് വാസനാവശാല് പൊടിമണ്ണ് വാരി സ്വന്തം ശരീരത്തില് ഇടുന്നത് പോലെ എന്നര്ത്ഥം
ഇതിനു പരിഹാരം ഭഗവാനെ ഭക്തിപുരസ്സരം എന്നും സേവിക്കുക എന്നുള്ളത് മാത്രമാണ്..


ആ ഭഗവത് സേവ വാസനയും പാപത്തെയും ഒരു പോലെ ഇല്ലാതാക്കും.


ഹര ഹര മഹാദേവാ..


കടപ്പാട്  മജ്ജുളാ രാംമോഹൻ

#ഭാരതീയചിന്തകൾ

Thursday, September 28, 2017

വെള്ളിയാഴ്ച വ്രതം




ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും മംഗല്യസിദ്ധിക്കുമായി അനുഷ്ഠിക്കുന്നതാണ് വെള്ളിയാഴ്ച വ്രതം. സാമാന്യവ്രത വിധികൾ പാലിക്കുകയും വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുകയും വേണം. ലക്ഷ്മീദേവി, അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ദർശനം, വെളുത്ത പൂക്കൾ ശുക്രപൂജ ഇവയും ചെയ്യാം. ശുക്രദശാകാലത്ത് ദോഷപരിഹാരമാർഗങ്ങളിൽ ഉൾപെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം.


ശുക്രൻ അനുകൂലമായാൽ ഈ ദശാകാലം ഉന്നതിയുടെ കാലമാണ്. എന്നാൽ ശുക്രൻ പ്രതികൂലമായ നിലയിലാണെങ്കിൽ ജാതകനു മോശം അനുഭവങ്ങൾ ഈ ദശയിൽ ഉണ്ടാകാം. അപവാദം, ധനനഷ്ടം, ശരീരത്തിനു തളർച്ച ഇ വയൊക്കെ കൽപിക്കപ്പെടുന്ന ദോഷഫലങ്ങളിൽ പെടുന്നു. വെള്ളിയാഴ്ച വ്രതം ഇവയിൽ നിന്നുള്ള ദോഷമുക്തി തരുമെന്നാണ് വിശ്വാസം.


#ഭാരതീയചിന്തകൾ

Tuesday, August 29, 2017

ജീവിത ഐശ്വര്യത്തിന് മഹാവിഷ്‌ണു




പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും പരിപാലനത്തിന്‍റെ അധിപന്‍ മഹാവിഷ്‌ണു ആണെന്നാണ്‌ ഹിന്ദു സങ്കല്‌പം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ്‌ സൃഷ്ടിയുടേയും ശിവന്‍ സംഹാരത്തിന്‍റേയും അധിപന്മാരാണ്‌.
ഐശ്വര്യപ്രദമായ ഇഹലോക വാസത്തിന്‌ മഹാവിഷ്‌ണുവിനെ പ്രസാദിപ്പിക്കുന്നത്‌ ഉത്തമമാണ്‌. 

വിഷ്‌ണുവ്രതം പരമ്പരാഗതമായി അനുഷ്‌ഠിച്ചു വരുന്നത് ഐശ്വര്യ പ്രദമായ ജീവിതത്തിന്‌ വേണ്ടിയാണ്‌.

അഗ്നിപുരാണം അനുസരിച്ച്‌ പൗഷമാസത്തിലാണ്‌ വിഷ്ണുവ്രതം അനുഷ്ഠിക്കേണ്ടത്‌. നാലുദിവസത്തെ തുടര്‍ച്ചയായ പൂജയും പ്രാര്‍ത്ഥനയും വിഷ്ണുവ്രതത്തിന്‌ അത്യാവശ്യമാണ്‌. മഹാവിഷ്ണുവിനെ പൂജിക്കുന്നവര്‍ക്കും വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും അതിനാല്‍ ഫലസിദ്ധി ഉറപ്പാണ്‌.
ഓരോ ദിവസവും ചൊല്ലുന്ന നാമത്തിനും പൂജാദ്രവ്യങ്ങള്‍ ഏതെല്ലാം വേണമെന്നതിനും പ്രത്യേക വ്യവസ്ഥയുണ്ട്‌. കര്‍മ്മ മണ്ഡലം സ്വന്തം പ്രവൃത്തികള്‍ക്ക്‌ അനുയോജ്യമാക്കുന്നതില്‍ മഹാവിഷ്ണുവിന്‍റെ കടാഷം ഉണ്ടാകും.


സോമവാരവ്രതം ഇഹലോകത്തിലുള്ള ശ്രേയസിനും സുഖങ്ങള്‍ക്കും വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ്‌. വൃശ്ചികമാസത്തിലാണ്‌ സോമവാരവ്രതം അനുഷ്ഠിക്കാന്‍ ഏറ്റവും അനുയോജ്യം. ചാന്ദ്രമാസത്തിലെ ആദ്യ തിങ്കളാഴ്ച സോമവാര വ്രതം ആരംഭിക്കാം.


എല്ലാ വ്രതങ്ങളിലും ഉത്തമമായ വ്രതമാണ്‌ സോമവാര വ്രതം എന്നും പറയാറുണ്ട്‌

Sunday, August 13, 2017

ആഴ്ച വൃതങ്ങളുടെ ഫലങ്ങളും അവ അനുഷ്ടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും



നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും ആഴ്ചയില്‍ വ്രതമനുഷ്ഠിക്കുന്നവരും കുറവല്ല.

പലപ്പോഴും വ്രതമെടുക്കുംപോൾ പാലിക്കേണ്ട കൃത്യമായ വ്രതശുദ്ധിയും മറ്റും എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല.

ആഴ്ചയിലെ ഓരോ ദിവസവും എടുക്കേണ്ട ചില വ്രതങ്ങളുണ്ട്. ഇവ എന്തിനൊക്കെ വേണ്ടിയാണെന്നും എന്താണ് ഇതിന്റെ പ്രാധാന്യമെന്നും നമുക്ക് നോക്കാം.



ഞായറാഴ്ച വ്രതം

 ഞായറാഴ്ച വ്രതമെടുക്കുന്നത് ഐശ്വര്യത്തിനു വേണ്ടിയാണ്. ശനിയാഴ്ച ഒരിക്കലുണ്ട് വേണം ഞായറാഴ്ച വ്രതമെടുക്കാന്‍. മാത്രമല്ല സൂര്യഭഗവാനെ ധ്യാനിച്ച്‌ ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ഉപ്പ് എണ്ണ എന്നിവ ഉപേക്ഷിക്കണം. രണ്ട് നേരം കുളി നിര്‍ബന്ധം. ശിവ ക്ഷേത്ര ദര്‍ശനം നടത്തണം.


തിങ്കളാഴ്ച വ്രതം

സ്ത്രീകളാണ് തിങ്കളാഴ്ച വ്രതം എടുക്കുക. ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുന്നതിനും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം. രാവിലെ തന്നെ കുളിച്ച്‌ ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപം നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തണം.


ചൊവ്വാഴ്ച വ്രതം

ജാതകത്തില്‍ ചൊവ്വാ ദോഷമുള്ളവരാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ദേവീ പ്രീയിയും ഹനുമല്‍ പ്രീതിയുമാണ് ഇതിന്റെ ഫലം. വിവാഹത്തിനു ദോഷമനുഭവിയ്ക്കുന്നവരാണ് ചൊവ്വാഴ്ച വ്രതം എടുക്കേണ്ടത്. രാവിലെ കുളിച്ച്‌ ദേവീക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലു ദര്‍ശനം നടത്തുക. ചൊവ്വാഴ്ച ഒരിക്കലൂണും രാത്രിയില്‍ ലഘു ഭക്ഷണവും ശീലമാക്കാം. ഉപ്പ് ഉപേക്ഷിക്കുന്നത് അഭികാമ്യം.


ബുധനാഴ്ച വ്രതം

ബുധനാഴ്ച വ്രതം എടുക്കുന്നത് സര്‍വ്വൈശ്വര്യത്തിനു വേണ്ടിയാണ്. മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായ് നല്‍കുന്നതും വ്രതത്തിന്റെ ഭാഗമാണ്. പൂര്‍ണമായും ഉപവാസമിരിയ്ക്കണം എന്നാണ് ശാസ്ത്രം.


വ്യാഴാഴ്ച വ്രതം

 വ്യാഴാഴ്ച വ്രതം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച്‌ ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം.രാമായണ പാരായണവും ഉത്തമം.


വെള്ളിയാഴ്ച വ്രതം

 മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. ധനസമൃദ്ധിയും ഐശ്വര്യവുമാണ് ഇതിന്റെ ഫലം.


ശനിയാഴ്ച വ്രതം

 ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. പുലര്‍ച്ചെ കുളിച്ച്‌ അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തുക. എള്ളു തിരി വഴിപാട് നടത്തുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം.



Thursday, August 3, 2017

ഷഷ്ഠിവ്രതം

Related image

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. 


മഹാരോഗങ്ങള്‍കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം.പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. 


സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. വെറും നിലത്തേ കിടക്കാവൂ. ആഡംബരം പാടില്ല. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ ശാന്തി, ത്വക്ക് രോഗശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്.



ഷഷ്ഠിവ്രതത്തിനു പിന്നിലുള്ള പ്രധാന ഐതിഹ്യം


പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.



ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം

Thursday, July 27, 2017

ഷഷ്ഠിവ്രതഐതിഹ്യം.

Image result for lord subramanya swamy images




ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായിട്ടാണ്. ഷഷ്ഠിവ്രതം തന്നെ പലതരത്തിലുണ്ട്.ഷഷ്ഠിവ്രതാനുഷ്ഠാനം സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുനാശം, ഐശ്വര്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു.
ഒരു മാസം രണ്ടു ഷഷ്ഠിയുണ്ട്.ഇതിൽ പൗർണ്ണമിയ്ക്ക് മുൻപുള്ളതിനെ വെളുത്തഷഷ്ഠിയെന്നും അമാവാസിക്ക് മുൻപുള്ളതിനെ കറുത്തഷഷ്ഠിയെന്നും പറയുന്നു. വെളുത്തഷഷ്ഠിയാണ് സാധാരണ വ്രതമായി അനുഷ്ഠിക്കാറുള്ളത്.ഒരിക്കലൂണ്, ക്ഷേത്ര ദർശനം, പൂജ, സുബ്രഹ്മണ്യ കീർത്തനാലാപനം, അഭിഷേകം എന്നിവ അനുഷ്ഠിക്കണം.

ഹല ഷഷ്ഠി......

ഇതിനെ കപിലഷഷ്ഠിയെന്നും പറയുന്നു.കന്നിമാസത്തിൽ വരുന്ന വെളുത്ത ഷഷ്ഠിയാണ് ഹലഷഷ്ഠി. ഈ ഷഷ്ഠിയിൽ വ്രതമനുഷ്ഠിക്കുന്നതും, സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.

സ്കന്ദഷഷ്ഠി.......

തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഷഷ്ഠിവ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കന്ദഷഷ്ഠി.
വൃശ്ചിക മണ്ഡലകാലത്ത് വരുന്ന ഷഷ്ഠി വെളുത്ത ഷഷ്ഠി എന്നും, ധനുമാസത്തിലെ വെളുത്ത ഷഷ്ഠി  ചമ്പാഷഷ്ഠി എന്നും കുംഭമാസത്തിലെ ഷഷ്ഠി കുംഭമാസ ഷഷ്ഠി എന്നും പറയപ്പെടുന്നു.


സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ കാരാഗൃഹത്തിൽ അടച്ചതിന്റെ ദോഷശാന്തിക്കായി ശിവഭഗവാന്റെ നിർദ്ദേശാനുസരണം സുബ്രഹ്മണ്യൻ സർപ്പ രൂപം പൂണ്ട് തപസ്സിനായി പുറപ്പെട്ടു. പുത്രവേർപാട് പാർവ്വതീദേവിയെ കഠിനദു:ഖത്തിലാക്കി. മകനെ തിരിച്ചു കിട്ടുവാനായി ശിവ നിർദ്ദേശത്തെത്തുടർന്ന് പാർവ്വതി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിവ്രതം. നിരാഹാരമായി പാർവ്വതി അനുഷ്ഠിച്ച വ്രതത്തിൽ മനമലിഞ്ഞ സുബ്രഹ്മണ്യൻ ആറ് ദിവസങ്ങൾക്കൊടുവിൽ ആദ്യം സർപ്പ രൂപത്തിലും പിന്നീട് സ്വന്തം രൂപത്തിലും പാർവ്വതിയ്ക്ക് ദർശനം നൽകി ദു:ഖമകറ്റിയെന്നതാണ് ഐതിഹ്യം.


ഓം സുബ്രഹ്മണ്യായ നമ:
ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനം സുരസൈന്യനാഥം
ഗുഹം ഭജേഹം ശരണം പ്രപദ്യേ

Wednesday, July 12, 2017

കാവടി വ്രതം


Related image

ക്ഷേത്ര വഴിപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണമെന്നു ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നു. ചില സ്ഥലങ്ങളിൽ (ഉദാ: ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമീക്ഷേത്രം) നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു. ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപ പരിഹാരാർത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണന്ന് പറയുന്നു. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് അതിവിശേഷമാണ്. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.



കാവടിയുടെ പ്രധാന ഭാഗങ്ങൾ

സാധാരണ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. പക്ഷെ പളനിയിലെയും ,മധുരയിലേയും കാവടികൾക്ക് നാല് ഭാഗങ്ങൾ മാത്രമേ ഉള്ളൂ. തടയിൽ തീർത്തഭാഗമാണ് പ്രധാന ഭാഗം. അത് കാവടിക്കാൽ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടി എന്നീ തടികളിൽ തീർത്ത് വർഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ചില ഹിന്ദു ഭവനങ്ങളിൽ ഇത്തരം കാവടികൾ വർഷങ്ങളോളം സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങൾ അതാത് വർഷത്തെ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിർമ്മിച്ചെടുക്കുന്നവയാണ്.കാവടി ആടുന്ന ഭക്തരെ പോലെ കാവടി നിർമ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന് നിർബന്ധമാണ്.


 കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയിൽമുറിച്ചെടുക്കുന്ന വിവിധ വർണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയിൽ കോർത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഇവ കവുങ്ങിൽ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരു ദണ്ഡിൽ ഭംഗിയായി നിരത്തി കെട്ടുന്നു. ഇത് തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവും ഒപ്പം തികഞ്ഞ കലാപാരമ്പര്യവും വേണം ഇത് നിർമ്മിക്കാൻ. പൂക്കൾ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികൾ തരംതിരിക്കപ്പെടും. ചിലയിടങ്ങളിൽ കാവടികളിൽ പലതട്ടുകളിൽ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളിൽ ചെണ്ടുകൾക്ക് പകരം മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകൾ കാവടിക്കാലിൽ മദ്ധ്യത്തായി തിർത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക.

Thursday, June 22, 2017

ഏകാദശിവ്രതാനുഷ്ഠാനം



 പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധ മുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ സംബന്ധ മായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃക കർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.


നിയമങ്ങൾ

ശാല്യന്നം (അരിഭക്ഷണം) ഭക്ഷിക്കരുത്. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ (ശുദ്ധോപവാസം) പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഇങ്ങിനെ മൂന്ന് രാത്രി ഊണുപേക്ഷിക്കണം. പകലുറങ്ങരുത്. ശുദ്ധോപവാസദിവസം തുളസീതീർത്ഥം സേവിക്കാം. ഏകാദശീവ്രതം പാരണക്ക് ശേഷം മാത്രമേ പൂർത്തിയാകൂ. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പി ക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. ഏകാദശീ വ്രതം എടുത്തയാൾ പകൽ ഉറങ്ങാൻ പാടില്ല.


ഹരിവാസരം

ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ =40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30 നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു. ഏകാദശിവ്രത ത്തില്‍ ഈ സമയം പൂര്‍ണ്ണമായും ഉപവാസമനുഷ്ടിക്കുന്നത് പുണ്യമാണ്.


എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈ കാദശി, ശയനൈകാദശി , ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽഗുരുവായൂർ ഏകാദശി , തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്. എല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതു കൊണ്ട് ശ്രേയസ്സുണ്ടാകും എന്നാൽ ഏകാദശിവ്രതം അനുഷ്ഠിക്കാതിരുന്നാൽ ദോഷമുണ്ട്.

Sunday, June 4, 2017

നിർജല ഏകാദശി



ഈ വർഷത്തെ നിർജല ഏകാദശി വരുന്നത് ജൂൺ5  തിങ്കളാഴ്ചയാണ്....

പേരുപോലെ, (നിർജല) ജലം പോലും സേവിക്കാതെ തികഞ്ഞ ഭക്തി നിർഭരമായി അനുഷ്ഠിക്കുകയാണെങ്കിൽ നാം ഈ ജന്മം ചെയ്തു കൂട്ടിയ പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു......,


ഹിന്ദുമതവിശ്വാസികൾക്കിടയിൽ ഏകാദശിക്ക് പ്രഥമ സ്ഥാനമാണുള്ളത്.

എന്തെന്നാൽ ഏകാദശി വൃതം ഭഗവാൻ വിഷ്ണുവുമായി ബന്ധപ്പട്ടതാണ്. അതിനാൽ വിഷ്ണുഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു.


നിർജല ഏകാദശി വൃതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക.


ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം അർപ്പിക്കുക.

നാരായണായ വിദ്മഹേ
വാസുദേവായ ദീമഹീ
തന്നോ വിഷ്ണു പ്രചോദയാത്!!!


ഇത് 108 പ്രാവശ്യം ചൊല്ലി തുളസിയില വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.(ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് )

ഏകാദശി ദിവസം തുളസിയില നുള്ളരുത്
ഈ പൂജ വൃതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം .


നിർജലവൃതം കഥ


ഒരു ദിവസം ഭീമൻ വ്യാസമഹർഷിയോടു ചോദിച്ചു,
എൻെറ സഹോരന്മാരും,ദ്രൗപതിയും, അമ്മ കുന്തിയും ഏകാദശി ദിവസം ഉപവസിക്കുന്നു. അവർ എന്നോടും ഉപവസിക്കാൻ പറയുന്നു. ഞാൻ അവരോടു പറഞ്ഞു എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല എന്ന്. ഞാൻ  ദാനം നൽകിയും ഭഗവാൻ വാസുദേവനെ അർച്ചന ചെയ്തും സന്തോഷിപ്പിച്ചു കൊള്ളാം .

ഹേ മഹർഷേ, വൃതമെടുക്കാതെ ഏകാദശിയുടെ ഫലം കിട്ടാൻ ഒരു ഉപായം പറഞ്ഞു തന്നാലും.


വേദവ്യാസൻ പറഞ്ഞു
ഭീമാ, നരകത്തിൽ പോകാതെ സുരക്ഷിതമായി സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഏകാദശി വൃതമെടുക്കണം.



ഭീമൻ പറഞ്ഞു
ഓ മഹർഷേ,
ഒരുനേരം ഭക്ഷണം കഴിച്ചിട്ട് തന്നെ എൻെറ കാര്യം നടക്കുന്നില്ല. എൻെറ ഉദരത്തിൽ വൃക് എന്ന അഗ്നി കത്തിക്കൊണ്ടിരിക്കും. ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ടും എൻെറ വിശപ്പ് മാറുന്നില്ല. ഹേ ഋഷീശ്വരാ, കൃപ ചെയ്ത് അങ്ങനെയൊരു ഉപവാസം പറഞ്ഞു  തരൂ, ഏത് ചെയ്താൽ അതിൽ എനിക്ക് നല്ലത് മാത്രം ഉണ്ടാകും.



വ്യാസമഹർഷി പറഞ്ഞു
ഇടവ(ജ്യേഷ്ഠ)മാസത്തിലെ ഏകാദശിക്ക് വെള്ളം കുടിക്കാതെ ഉപവസിക്കു. കുളി, തേവാരത്തിനു വെള്ളം ഉപയോഗിക്കാം. പഴവർഗ്ഗങ്ങളും മറ്റ് ഭക്ഷണങ്ങളും കഴിക്കരുത്. വായുവല്ലാതെ എന്തു ഭക്ഷിച്ചാലും ഉപവാസം മുടങ്ങും. നീ ജീവിതത്തിൽ ഈ വൃതത്തിൻെറ അനുഷ്ഠാനം ചെയ്യൂ. അതുകൊണ്ട് മുമ്പുള്ള ഏകാദശികളിൽ അന്നം കഴിച്ചതിൻെറ പാപം തീരും. ഈ ദിവസം മുഴുവൻ  ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ചൊല്ലുക. പശുക്കളെ ദാനം ചെയ്യുക.



മഹർഷി വേദവ്യാസൻെറ ആജ്ഞാനുസരണം ഭീമൻ ഭയങ്കര സാഹസപൂർവ്വം നിർജല വൃതമെടുത്തു. ദ്വാദശീ ദിവസം കാലത്ത് തളർന്നു ബോധം മറഞ്ഞ് കിടക്കുന്ന ഭീമനെയാണ് സഹോദരന്മാർ കണ്ടത്. അവർ ഗംഗാജലം, തുളസി, ദേവൻെറ ചരണാമൃതം പ്രസാദം ചേർത്ത് ഭീമനു് നൽകി. ഭീമൻ ഊർജ്വസ്വലനായി എഴുന്നേറ്റു. ഭീമൻ തൻെറ സർവ്വ പാപങ്ങളിൽ നിന്നും മുക്തനായി......


ഇത്രയും ശക്തിയുള്ള വൃതാനുഷ്ഠാനമാണ് നിർജല ഏകാദശി......

Monday, March 13, 2017

തിങ്കളാഴ്ച വ്രതം.



സ്ത്രീകൾ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം.


പെൺകുട്ടി ഋതുമതിയാകുന്ന 'സമയം മുതൽ ഇഷ്ട വരപ്രാപ്തിക്കായി ഈ വ്രതം'വൈധവ്യകാലത്ത് നിർത്തു.

ഭർത്താവിന്റെ ആയുസ്സിനും, യശസ്സിനും സുഖദാമ്പത്യത്തിനുമാണ് ഈ വ്രതം നോക്കുന്നത്.

പ്രാണ പ്രേയസിയായ സതിയുടെ ദേഹ ത്യാഗം നിമിത്തംത്രീവ്ര വൈരാരിയായ ദക്ഷിണാ മൂർത്തിയേകൊണ്ട് തന്റെ ഭർത്ത്യ പദം പാർവ്വതി സ്വീകരിപ്പിച്ചത് 'സോമവാര വ്രതം കൊണ്ടാണ്.

പരമേശ്വരന്റെ പ്രീതിക്കായി എല്ലാ മംഗല്യ സ്ത്രീകളും വ്രതം ആചാരിക്കാറുണ്ട്.


ഈ വ്രതത്തിന്റെ ഐതീഹ്യം.

സീമന്തിനി എന്ന രാജകുമാരിയാണ് ഈ വ്രതം ആദ്യമായി ആചരിച്ചത് '
ജാതക പ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദു:ഖിതയായി.

ഋഷിവര്യനായ യാജ്ഞാ- വാൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ധേശ പ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു.

രാജകുമാരിയുടെ വിവാഹ ശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങി പോയി, അകാല വൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി.
ജലത്തിൽ താഴ്ന്ന കുമാരനെ നാഗ കിങ്കരൻമാർ കെട്ടിവലിച്ച് നാഗ സഭയിൽ എത്തിച്ചു തേജസ്സ് നിറഞ്ഞ കുമാരനെ കണ്ട് നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആര് എന്ന് ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം എന്നു പറഞ്ഞു.

കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് കുമാരനെ ഭൂമിയിലെത്തിച്ചു അങ്ങനെ സീമന്തിനിക്ക് ഭർത്താവിന് തിരിച്ച് കിട്ടി.
ശിവന് കൂവളത്തിലയും, ദേവിക്ക് വെളുത്ത പുഷ്പങ്ങളും' അർപ്പിച്ച് ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും 'മംഗല്യഭാഗ്യത്തിനും ഉത്തമമായി കരുതുന്നു.

Wednesday, January 11, 2017

ഇരുപത്തിയാറ് എകാദശികള്. (ഭാഗം 4)

ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലുമായി മാസത്തില് രണ്ടുതവണയുണ്ടാകുന്ന ഏകാദശി ഒരു വര്ഷത്തില് ഇരുപത്തിനാലെണ്ണം ഉണ്ടാകും. എന്നാല് മുപ്പത്തിരണ്ടു വര്ഷങ്ങള് കൂടുമ്പോള് അധികമായി വരുന്ന ഒരു മാസത്തില് വരുന്ന രണ്ട് ഏകാദശി കള് കൂടി ചേര്ത്താണ് ആകെ ഇരുപത്തിയാറു ഏകാദശികള് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നത്


പുരാണങ്ങളില് ഈ ഏകാദശികള്ക്ക് പ്രത്യേക നാമങ്ങളും അവ സംബന്ധിക്കുന്ന കഥകളുമുണ്ട്. അവ ഓരോന്നായി നമുക്ക് മനസ്സിലാക്കാം.



4. പുത്രദൈകാദശി

മകരമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. ഈ വൃതം പുത്രസിദ്ധിക്ക് അത്യന്തം ഫലപ്രദമാണെന്ന് പറയപ്പെടുന്നു.


പുത്രദൈകാദശിവൃതത്തിന്റെ ഫലം വെളിവാക്കുന്ന ഭവിഷ്യപുരാണത്തി
ലെ കഥ. ഭദ്രാവതിയിലെ സുകേതുമാന് എന്ന രാജാവ് പുത്രഭാഗ്യമില്ലാത്തതു നിമിത്തം വളരെ വിഷാദിച്ചു. ചില മുനിമാരെ ചെന്നുകണ്ട് തനിക്കു പുത്രഭാഗ്യം ഉണ്ടാകാനായി എന്തുചെയ്യണം എന്നു ചെയ്യണം എന്നു ഉപദേശിച്ചു തരണം എന്ന് അഭ്യര്ഥിച്ചു . അവര് അദ്ദേഹത്തെ ആശ്വസിപ്പിച്ചശേഷം പുത്രദൈകാദാശി വൃതം നോല്ക്കുവാന് ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹവും, പത്നി ശൈബ്യയും വളരെ ഭക്തിപൂര്വ്വംവൃതം ആചരിച്ചു. താമസിയാതെ രാജ്ഞി ശൈബ്യ ഗര്ഭിണിയാകുകയും അവര് ഒരു കോമാളബാലന് ജന്മം നല്കുകയും ചെയ്തു. പുത്രദൈകാദശിയുട
െ മഹാത്മ്യം അനുസ്മരിക്കുന്നവര്ക്കുകൂടി പുത്ര ലാഭാമുണ്ടാകുമെന്ന് ഭവിഷ്യപുരാണത്തില് പറയുന്നു.

Tuesday, January 10, 2017

ഇരുപത്തിയാറ് എകാദശികള്. (ഭാഗം 3)



ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏകാദശി വൃതപ്രധാനമായ ദിവസമാണ് .ഏകാദശിയില് വിഷ്ണുപൂജ ചെയ്താൽ എല്ലാ പാപങ്ങളും നശിക്കുമെന്നും ,
ഇഹ പര ലോകങ്ങളില് സമൃദ്ധി ഉണ്ടാകുമെന്നും, മരണ ശേഷം വിഷ്ണുലോകം ലഭിക്കുമെന്നും , വിഷ്ണുപുരാണം പോലെയുള്ള പുരാണങ്ങള് സൂചിപ്പിക്കുന്നു .




3. സഫലൈകാദശി

ധനുമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഏകാദശിയാണിത്. പൌഷമാസകൃഷ്ണൈകാദശി എന്നും ഈ ഏകാദശി അറിയപ്പെടുന്നു. ഈ എകാദശിയില് പുത്തന് ഫലങ്ങള് വിഷ്ണുഭഗവാന് അര്പ്പിച്ചാല് നിരവധി സദ് ഫലങ്ങള് വൃതകര്ത്താവിന് സിദ്ധിക്കും എന്നു പറപ്പെടുന്നു. ഇതിനേക്കാള് സദ് ഫലം നല്കുന്ന ഒരു യജ്ഞമോ തീര്ത്ഥയാത്രയോ ഇല്ലന്നു പറയപ്പെടുന്നു.
ഈ ഏകാദശിയുമായി ബന്ധപ്പെട്ട് ഭവിഷ്യോത്തരത്തില് പറയപ്പെടുന്ന കഥ. മാഹിഷ്മതിയിലെ രാജാവിന് ലുംബകനെന്ന ദുഷ്ടനും ദുര്വൃത്തനുമായ പുത്രനുണ്ടായിരുന്നു. കിരീടാവകാശിയാകേണ്ട മകന്റെ ദുര്നടപടികളില്‍ ദേഷ്യംവന്ന പിതാവ് അവനെ നാടുകടത്തി. നാടുകടത്തപ്പെട്ട കുമാരന് കാട്ടിലുള്ള ഒരു ആല്മരച്ചുവട്ടില് അഭയം തേടി. ദുഷ്ടനായ അയാള് രാത്രിയില് നാട്ടിലെത്തി ഭക്ഷണസാധനങ്ങള് കൊള്ളയടിച്ച് ആഹാരം കഴിച്ചു ജീവിച്ചുവന്നു.


അങ്ങനെയിരിക്കെ മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പ് ലുംബകനെ വളരെ അസ്വസ്ഥനാക്കി. അതുവരെ നയിച്ച ജീവിതത്തിന്റെ നിരര്ത്ഥകതയോര്ത്ത് അയാള് ദുഖിച്ചു. ക്രമേണ അയാള് ഭഗവത് ഭക്തനായി മാറി. ഒരു ദിവസം അയാള് ദുഖിതനായി ആല്മരച്ചുവട്ടില് ഇരിക്കുമ്പോള് . "നാളെ നിരാഹാരനായി പുതിയ ഫലങ്ങള് ശേഖരിച്ച് അവ വിഷ്ണുഭഗവാന് അര്പ്പിച്ചു പൂര്ണ്ണ ഭക്തിയോടെ നിദ്രയുമുപേക്ഷിച്ചു പ്രാര്ത്ഥിച്ചാല് നിനക്ക് സല്ബുധിയും നഷ്ടപ്പെട്ടു എന്നു വിചാരിക്കുന്ന രാജ്യവും, മറ്റെല്ലാ ഐശ്വര്യങ്ങളും തിരിച്ചു ലഭിക്കുമെന്നും ഒരു അശരീരി കേട്ടു. ലുംബകന് പൂര്ണ്ണ ഭക്തിയോടെ താന് ശേഖരിച്ച ഫലങ്ങള് ഭഗവാന് സമര്പ്പിച്ചുകൊണ്ട് തന്നെ രക്ഷിക്കണമെന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചുകൊണ്ട് ഉറങ്ങാതെ പ്രാര്ത്ഥനയില്‍ മുഴുകി ഇരുന്നു.


അന്ന് ഏകാദശി ആയിരുന്നു. ശ്രീഹരി ഏകാദശി ദിനത്തിലെ ആ ഭക്തന്റെ പ്രാര്ത്ഥന കേട്ട് അയാളില് സംപ്രീതനായി. ഭഗവാന്റെ അനുഗ്രഹം കൊണ്ട് അയാള് പെട്ടന്ന് അതി തേജസ്വിയായ ഒരു രാജകുമാരനായി മാറി. പെട്ടന്ന് ഒരു കുതിര അവിടെ എത്തി. ഭഗവാന്റെ ആന്തര നിര്ദ്ദേശപ്രകാരം ലുംബകന് അതിന്റെ പുറത്ത് കയറി രാജസന്നിധിയില് എത്തി അച്ഛനെ വന്ദിച്ചപ്പോള്, തന്റെ മകനില് ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞ് അവനെ സഹര്ഷം സ്വാഗതം ചെയ്തു. അതിനു ശേഷം രാജാവ് മകനെ യുവരാജാവായി അഭിഷേകം ചെയ്തു. പിതാവിന്റെ മരണശേഷം ലുംബകന് വളരെ വര്ഷക്കാലം നീതിമാനായ രാജാവായി, രാജ്യം ഭരിച്ചശേഷം അന്ത്യകാലത്ത് വിഷ്ണു സായൂജ്യം പ്രാപിച്ചു.

Saturday, January 7, 2017

ഇരുപത്തിയാറ് എകാദശികള് (ഭാഗം -01 )


ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലുമായി മാസത്തില് രണ്ടുതവണയുണ്ടാകുന്ന ഏകാദശി ഒരു വര്ഷത്തില് ഇരുപത്തിനാലെണ്ണം ഉണ്ടാകും. എന്നാല് മുപ്പത്തിരണ്ടു വര്ഷങ്ങള് കൂടുമ്പോള് അധികമായി വരുന്ന ഒരു മാസത്തില് വരുന്ന രണ്ട് ഏകാദശി കള് കൂടി ചേര്ത്താണ് ആകെ ഇരുപത്തിയാറു ഏകാദശികള് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നത്




പുരാണങ്ങളില് ഈ ഏകാദശികള്ക്ക് പ്രത്യേക നാമങ്ങളും അവ സംബന്ധിക്കുന്ന കഥകളുമുണ്ട്. അവ ഓരോന്നായി നമുക്ക് മനസ്സിലാക്കാം.



1. ഉത്പന്നെകാദശി

പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്നതുപോലെ ഏകാദശിയുടെ ഉത്പത്തിയോട് ബന്ധപ്പെട്ട ഇത് ആദ്യത്തെ ഏകാദശിയാണ്. മാര്ഗ്ഗ ശീര്ഷമാസത്തിലെ കൃഷ്ണൈകാദശി (വൃശ്ചികം - ധനു )

ദേവകണ്ടകനായ മുരാസുരനുമായി വിഷ്ണു ഭഗവാന് ആയിരം സംവത്സരത്തോളം നീണ്ടുനിന്ന യുദ്ധത്തിലേര്പ്പെട്ടു എങ്കിലും വിജയം വരിക്കാനായില്ല. മായാ പ്രയോഗത്തില് അദ്വിതീയനായ മുരന് തനിക്കെതിരെ വരുന്ന മാരകാസ്ത്രങ്ങളെ പുഷ്പ സദൃശ്യങ്ങളാക്കി മാറ്റിയിരുന്നു. ഭഗവാന് ശ്രീഹരി തല്ക്കാലം യുദ്ധം മതിയാക്കി ബദരിയിലെ "ഹിമവതി"എന്ന ഗുഹയില് ഉറങ്ങാന് പോയി. അസുരന് ഭഗവാനെ ഗൂഡമായി പിന്തുടരുന്നുണ്ടായിരുന്നു. നിദ്രാവസ്ഥയില് ഭഗവാനെ എളുപ്പം വധിക്കാന് സാധിക്കുമെന്ന് മുരന് കരുതി.

യോഗമായയെ അവലംബിച്ച് നിദ്രകൊള്ളുന്ന ഭഗവാനെ ലക്ഷ്യമാക്കി, ഗുഹയില് കടന്ന അസുരന് അസ്ത്രം തൊടുക്കാന് തുടങ്ങിയപ്പോള് പെട്ടന്ന് വിഷ്ണു ഭഗവാനില് നിന്നും അതീവ കാന്തിമതിയായ ഒരു കന്യക ദിവ്യാസ്ത്രങ്ങള് കൈകളില് ധരിച്ച് രോഷവതിയായി അവിടെ പ്രത്യക്ഷപ്പെട്ട് അസുരനുനേരേ ആയുധവര്ഷം ചൊരിഞ്ഞു. പെട്ടന്നുള്ള ആക്രമണത്തില് മായാപ്രയോഗങ്ങള്‍ അസാധ്യമായിതീര്ന്ന അസുരന് ദേവിയുടെ ശരങ്ങള് ഏറ്റു ഭീകരമായ അലര്ച്ചയോടെ മരിച്ചു വീണു.

ശബദം കേട്ടുണര്ന്ന ഭഗവാന് കൈകൂപ്പി നില്ക്കുന്ന കന്യകയേയും മരിച്ചു കിടക്കുന്ന മുരാസുരനേയും കണ്ടു പ്രസന്നനായി. അന്ന് ഏകാദശിയായിരുന്നതിനാല്  കന്യകയ്ക്ക് ആ പേര് തന്നെ നല്കി. അവളുടെ പേരില് ആ തിഥിയില്ത്തന്നെ , ഉദ്ദേശിച്ച് വൃതം എടുത്തു ഭജിച്ചു സേവിക്കുന്നവര്ക്ക് താന് ഇഹലോക മംഗളങ്ങളും സാലോക്യമുക്തിയു
ം നല്കി അനുഗ്രഹിക്കുമെന്ന് ഭഗവാന് അരുളി ചെയ്തു. അതോടുകൂടി ഉത്പന്നമായി. ഈ ഏകാദശിക്ക് ഉത്പന്നൈകാദശി എന്ന പേരും സിദ്ധിച്ചു. വൈഷ്ണവര് ആദ്യമായി വൃതം കൊള്ളുന്നത് ഈ ഏകാദശി മുതല്ക്കാണ് .