ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 7, 2017

ഇരുപത്തിയാറ് എകാദശികള് (ഭാഗം -01 )


ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലുമായി മാസത്തില് രണ്ടുതവണയുണ്ടാകുന്ന ഏകാദശി ഒരു വര്ഷത്തില് ഇരുപത്തിനാലെണ്ണം ഉണ്ടാകും. എന്നാല് മുപ്പത്തിരണ്ടു വര്ഷങ്ങള് കൂടുമ്പോള് അധികമായി വരുന്ന ഒരു മാസത്തില് വരുന്ന രണ്ട് ഏകാദശി കള് കൂടി ചേര്ത്താണ് ആകെ ഇരുപത്തിയാറു ഏകാദശികള് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നത്




പുരാണങ്ങളില് ഈ ഏകാദശികള്ക്ക് പ്രത്യേക നാമങ്ങളും അവ സംബന്ധിക്കുന്ന കഥകളുമുണ്ട്. അവ ഓരോന്നായി നമുക്ക് മനസ്സിലാക്കാം.



1. ഉത്പന്നെകാദശി

പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്നതുപോലെ ഏകാദശിയുടെ ഉത്പത്തിയോട് ബന്ധപ്പെട്ട ഇത് ആദ്യത്തെ ഏകാദശിയാണ്. മാര്ഗ്ഗ ശീര്ഷമാസത്തിലെ കൃഷ്ണൈകാദശി (വൃശ്ചികം - ധനു )

ദേവകണ്ടകനായ മുരാസുരനുമായി വിഷ്ണു ഭഗവാന് ആയിരം സംവത്സരത്തോളം നീണ്ടുനിന്ന യുദ്ധത്തിലേര്പ്പെട്ടു എങ്കിലും വിജയം വരിക്കാനായില്ല. മായാ പ്രയോഗത്തില് അദ്വിതീയനായ മുരന് തനിക്കെതിരെ വരുന്ന മാരകാസ്ത്രങ്ങളെ പുഷ്പ സദൃശ്യങ്ങളാക്കി മാറ്റിയിരുന്നു. ഭഗവാന് ശ്രീഹരി തല്ക്കാലം യുദ്ധം മതിയാക്കി ബദരിയിലെ "ഹിമവതി"എന്ന ഗുഹയില് ഉറങ്ങാന് പോയി. അസുരന് ഭഗവാനെ ഗൂഡമായി പിന്തുടരുന്നുണ്ടായിരുന്നു. നിദ്രാവസ്ഥയില് ഭഗവാനെ എളുപ്പം വധിക്കാന് സാധിക്കുമെന്ന് മുരന് കരുതി.

യോഗമായയെ അവലംബിച്ച് നിദ്രകൊള്ളുന്ന ഭഗവാനെ ലക്ഷ്യമാക്കി, ഗുഹയില് കടന്ന അസുരന് അസ്ത്രം തൊടുക്കാന് തുടങ്ങിയപ്പോള് പെട്ടന്ന് വിഷ്ണു ഭഗവാനില് നിന്നും അതീവ കാന്തിമതിയായ ഒരു കന്യക ദിവ്യാസ്ത്രങ്ങള് കൈകളില് ധരിച്ച് രോഷവതിയായി അവിടെ പ്രത്യക്ഷപ്പെട്ട് അസുരനുനേരേ ആയുധവര്ഷം ചൊരിഞ്ഞു. പെട്ടന്നുള്ള ആക്രമണത്തില് മായാപ്രയോഗങ്ങള്‍ അസാധ്യമായിതീര്ന്ന അസുരന് ദേവിയുടെ ശരങ്ങള് ഏറ്റു ഭീകരമായ അലര്ച്ചയോടെ മരിച്ചു വീണു.

ശബദം കേട്ടുണര്ന്ന ഭഗവാന് കൈകൂപ്പി നില്ക്കുന്ന കന്യകയേയും മരിച്ചു കിടക്കുന്ന മുരാസുരനേയും കണ്ടു പ്രസന്നനായി. അന്ന് ഏകാദശിയായിരുന്നതിനാല്  കന്യകയ്ക്ക് ആ പേര് തന്നെ നല്കി. അവളുടെ പേരില് ആ തിഥിയില്ത്തന്നെ , ഉദ്ദേശിച്ച് വൃതം എടുത്തു ഭജിച്ചു സേവിക്കുന്നവര്ക്ക് താന് ഇഹലോക മംഗളങ്ങളും സാലോക്യമുക്തിയു
ം നല്കി അനുഗ്രഹിക്കുമെന്ന് ഭഗവാന് അരുളി ചെയ്തു. അതോടുകൂടി ഉത്പന്നമായി. ഈ ഏകാദശിക്ക് ഉത്പന്നൈകാദശി എന്ന പേരും സിദ്ധിച്ചു. വൈഷ്ണവര് ആദ്യമായി വൃതം കൊള്ളുന്നത് ഈ ഏകാദശി മുതല്ക്കാണ് .


No comments:

Post a Comment