ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

എട്ടിതളുള്ള, ചുവന്ന താമര - 09

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 9 
മഹാനിര്‍വാണ തന്ത്രവും (5:5:132), ഭാഗവതവും(11:14:36-41) എട്ടിതളുകളുള്ള ചുവന്ന താമരയാണ് ആത്മാവിന്റെ ഇരിപ്പിടമായി വിവരിക്കുന്നത്. പന്ത്രണ്ടിതളുകളുള്ള താമരയുടെ തൊട്ടുതാഴെ, ഹൃദയത്തിന്റെ കീഴറ്റത്തിന്റെ തലത്തില്‍. പന്ത്രണ്ടിതളുള്ള താമരയോ എട്ടിതളുള്ള താമരയോ ആകട്ടെ, ഇരിപ്പിടം, നാഡീവ്യൂഹത്തിലെ സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്താണ്. ആത്മാവ്, ആറ്റത്തിനെക്കാള്‍ സൂക്ഷ്മമായതിനാലും (അണോരണീയന്‍) പദാര്‍ത്ഥരഹിതമായതിനാലും അതിന്, സുഷുമ്‌നാ ദ്വാരത്തിനകത്ത് സുഖമായി ഇരിക്കാനും സഞ്ചരിക്കാനും കഴിയും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 33). ഈ ദ്വാരം ദീര്‍ഘവും കാലിയുമായതിനാല്‍, 'ഗുഹ' എന്ന വിശേഷണവും, അതിന് ചേരും.

aadmavuഅധ്യായം ആറ് – ആത്മാവിന്റെ ആലയം


ആത്മാവ് ശരീരത്തിന്റെ ഭാഗമല്ലാത്തതിനാല്‍, ജീവിതത്തിലുടനീളം സ്ഥിരമായിരിക്കുന്ന കൃത്യ ഏകകമായതിനാല്‍, അതിന് ശരീര സംവിധാനത്തില്‍ കൃത്യമായ ഇരിപ്പിടം അഥവാ ‘ആലയം’ ഉണ്ടായിരിക്കണം. അത് കണ്ടെത്താന്‍ ഉപനിഷത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്.

കഠോപനിഷത് (2:20), മഹാനാരായണ ഉപനിഷത് (12:1) എന്നിവ പറയുന്നത്, ആത്മാവ്, ശരീരത്തിനകത്ത് ഒരു ‘ഗുഹ’യില്‍ വസിക്കുന്നു എന്നാണ്. ഛാന്ദോഗ്യ ഉപനിഷത് (8:3:3), പ്രശ്‌നോപനിഷത് (3:6) തുടങ്ങിയവ പറയുന്നത്, ആത്മാവ് ഹൃദയത്തില്‍ വസിക്കുന്നു എന്നാണ്. ശ്വേതാശ്വതാര ഉപനിഷത്, ആത്മാവിന്റെ ആലയം ഹൃദയമാണെന്നും (3:13) ഗുഹയാണെന്നും (3:20) വിവരിക്കുന്നു. ഹൃദയവും ഗുഹയും ഒരേ ഉപനിഷത്തില്‍ പറഞ്ഞതിനാല്‍, രണ്ടും ശരീരത്തിലെ ഒരേ ഇടം ആകണം. ഗുഹ എന്നാല്‍, കാലിയായ ദ്വാരം അഥവാ പൊത്ത്. ശരീരത്തിലുടനീളം രക്തം ശക്തിയില്‍ ഒഴുക്കിവിടുന്ന ഹൃദയം, രക്തം നിറഞ്ഞിരിക്കുന്ന ഹൃദയം, ശരീരത്തിലെ ഒരു ഗുഹ അല്ല. അതൊരിക്കലും കാലി അല്ല. അതിനാല്‍ ഉപനിഷത്തില്‍, ആത്മാവിന്റെ ആലയമായി പറഞ്ഞിരിക്കുന്ന ഹൃദയം, ശരീരാവയവമായ ഹൃദയം അല്ല; അത്, ശരീരത്തിനകത്തെ ഒരു കേന്ദ്ര സ്ഥാനമാകാനേ വഴിയുള്ളൂ. ഹൃദയം എന്നാല്‍, എന്തിന്റെയും അഗാധകേന്ദ്രം എന്നര്‍ത്ഥം വരാം. അതായിരിക്കാം, ഇവിടെ വിവക്ഷ.

പ്രശ്‌നോപനിഷത് (3:6) പറയുന്നു:

ആത്മാവ് ഹൃദയത്തിലാണ്. അവിടെനിന്ന് 101 ഞരമ്പുകള്‍…. അവ ആയിരങ്ങളായി പടരുന്നു.

ഹൃദയം എന്ന അവയവത്തില്‍നിന്ന്, ഒരു ഞരമ്പും ഉദ്ഭവിക്കുന്നില്ല. ഹൃദയത്തില്‍നിന്ന് ധമനികളും അവയില്‍നിന്ന് സിരകളും പടരുന്നു. ഞരമ്പുകള്‍, തലച്ചോറില്‍നിന്ന് തലയിലെ അവയവങ്ങളിലേക്കും നട്ടെല്ലില്‍നിന്ന് ശരീത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുന്നു. അതിനാല്‍, പ്രശ്‌നോപനിഷത്തില്‍ പറഞ്ഞ ഹൃദയം, നിരവധി ഞരമ്പുകള്‍ ഉറവെടുക്കുന്ന ഹൃദയം, ഹൃദയം എന്ന അവയവമല്ല. നട്ടെല്ലിലെ ഒരു കേന്ദ്രമാകണം. അതില്‍നിന്ന് ഞരമ്പുകള്‍ ആരംഭിക്കുന്നുണ്ടല്ലോ.

ഫിലോകാലിയ (ധര്‍മാരാമം) എന്ന കത്തോലിക്കാ ദൈവശാസ്ത്രത്തിലെ പ്രാമാണികഗ്രന്ഥം അതിന്റെ അനുബന്ധത്തില്‍, ഹൃദയത്തെപ്പറ്റി പറയുന്നത്, ‘ശരീരാവയമല്ല, മനുഷ്യസത്തയുടെ ആധ്യാത്മിക കേന്ദ്രം’ എന്നാണ്. വേദപ്രയോഗത്തിലെ ഹൃദയം, അവയവമല്ല എന്നര്‍ത്ഥം.

ശാണ്ഡില്യ ഉപനിഷത്, ധ്യാനബിന്ദു ഉപനിഷത്, യോഗചൂഡാമണി ഉപനിഷത് എന്നിവ, ആത്മാവ്, ‘പന്ത്രണ്ട് ദളങ്ങളുള്ള ചക്രത്തില്‍’ കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിച്ചതായി നാം കണ്ടു. ആത്മാവ് കറങ്ങിക്കൊണ്ടിരിക്കുന്ന ആ ചക്രമായിരിക്കണം, ശരീരത്തില്‍, അതിന്റെ ആലയം.

ധ്യാനത്തെ സംബന്ധിച്ച സംസ്‌കൃത പാഠങ്ങളില്‍, ചക്രം എന്നത്, നട്ടെല്ലിലെ ഒരു സൂക്ഷ്മ ഞരമ്പിനകത്തെ ദീര്‍ഘമായ ദ്വാരത്തിലെ ചില ബിന്ദുക്കളാണ്. നട്ടെല്ലിന്റെ നാഡിച്ചാലിലെ ഞരമ്പുകളുടെ സംഘാതമാണ് നാഡീവ്യൂഹം. അതിന് രണ്ടറകളുണ്ട്. ഇടതുവശത്തുള്ളത്, ഇട; വലതുവശത്തുള്ളത്, പിംഗള. സൂക്ഷ്മ ഞരമ്പുകളുടെ കൂട്ടങ്ങളാണ് ഇവ. ഇവയുടെ കമ്പനംകൊണ്ടുണ്ടാകുന്ന തരംഗങ്ങള്‍, അവയങ്ങള്‍ക്കും തലച്ചോറിനുമിടയില്‍, അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങള്‍ കൈമാറുന്നു.

ഉപനിഷത്തുക്കള്‍ പറയുന്നത്, ഈ രണ്ട് അറകള്‍ക്കുമിടയില്‍, സന്ദേശങ്ങള്‍ കൈമാറാത്ത ചില പ്രത്യേക ഞരമ്പുകളുണ്ടെന്നും, അവ മറ്റു ചില ശരീരകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നുമാണ് (യോഗശിഖാ ഉപനിഷത്(5:16-27). ഈ സവിശേഷ ഞരമ്പുകളില്‍, ഏറ്റവും പ്രധാനമാണ്, മധ്യത്തിലുള്ള സുഷുമ്‌ന, അഥവാ, ബ്രഹ്മനാഡി. നട്ടെല്ലിന്റെ നീളത്തോളം, അതിന്റെ താഴേയറ്റത്തുനിന്ന് തലച്ചോറിന്റെ വേരിലേക്കും അവിടന്ന് തലയറ്റംവരെയും എത്തുന്ന ഒന്നാണ് സുഷുമ്‌ന. അതിനകത്ത് കീഴറ്റം മുതല്‍ മുകളറ്റംവരെയുള്ള ദ്വാരം, അഗ്രബിന്ദുവിലെ ദ്വാരത്തിലെത്തി തുറക്കുന്നു. ഈ ദ്വാരമാണ്, ബ്രഹ്മരന്ധ്രം (അധ്വയതാരക ഉപനിഷത് 5-6, മണ്ഡല ബ്രാഹ്മണ ഉപനിഷത് 1:2, ജാബാല ദര്‍ശന ഉപനിഷത് 4:10).

നാഡീവ്യൂഹം തലച്ചോറിന്റെ വേരില്‍ അവസാനിക്കുന്നുവെങ്കിലും, അതിന്റെ ഞരമ്പുനൂലുകള്‍ തലച്ചോറിന്റെ കോര്‍ട്ടെക്‌സിലേക്കു പടരുന്നുണ്ട്. പുരികങ്ങളുടെ മധ്യത്തിന് പിന്നിലായി എത്തുന്ന ഞരമ്പുനൂലുകളിലൊന്നായ സുഷുമ്‌ന, പിന്നെയും മുകളിലേക്ക് പോയി, ഉച്ചിയിലെ അഗ്രബിന്ദുവില്‍ അവസാനിക്കുന്നു. സുഷുമ്‌നയില്‍, രക്തയോട്ടമോ വായുസഞ്ചാരമോ ഇല്ല.

ഭാരതീയ മുനിമാര്‍ പറഞ്ഞിട്ടുള്ളത്, സുഷുമ്‌നയിലെ ദീര്‍ഘദ്വാരത്തിലെ സവിശേഷബിന്ദുക്കളിലുള്ള ആത്മധ്യാനം, മഹത്തായ ആത്മീയാനുഭവങ്ങളിലേക്ക് നയിക്കും എന്നാണ്. സുഷുമ്‌നയിലെ ഈ ബിന്ദുക്കളാണ് ചക്രങ്ങള്‍ അഥവാ ‘കേന്ദ്ര’ങ്ങള്‍. ധ്യാനിക്കുന്നവര്‍ ഭാവനയില്‍ ഇങ്ങനെ കാണണം: ഓരോ ചക്രത്തിലും കൃത്യമായ നിറങ്ങളോടെ, കൃത്യമായ ദളങ്ങളുള്ള ചെറിയ താമരപ്പൂവ്; ചക്രങ്ങള്‍ ഓരോന്നിന്റെയും നടുവില്‍, പ്രകാശധോരണിയോടെ, ഒരു തളിക. അതില്‍, ആത്മാവ് കറങ്ങുന്നു.

അതിനാല്‍, ഉപനിഷത്തുക്കളില്‍, ഈ ചക്രങ്ങളെ ചിലപ്പോള്‍, ഇത്ര ദളങ്ങളുള്ള താമരപ്പൂക്കള്‍ എന്നു വിശേഷിപ്പിച്ചു കാണാം. നാഡീവ്യൂഹത്തിലെ സുഷുമ്‌നയിലുള്ള മുഖ്യചക്രങ്ങള്‍ ഇവയാണ്:

മൂലാധാരചക്രം – സുഷുമ്‌നയുടെ മൂലത്തില്‍ നാലിതളുകളുള്ള ചുവന്ന താമര.

സ്വാധിഷ്ഠാന ചക്രം – ജനനേന്ദ്രിയ സ്ഥാനത്ത് തിളങ്ങുന്ന ആറ് ഇതളുകളുള്ള ചുവന്ന താമര

മണിപൂര ചക്രം – നാഭിയില്‍ പത്തിതളുകളുള്ള കടുംചുവന്ന താമര

അനാഹത ചക്രം – ഹൃദയ സ്ഥാനത്ത് ളങ്ങുന്ന പന്ത്രണ്ടിതളുള്ള നീലത്താമര

വിശുദ്ധിചക്രം – കഴുത്തിന്റെ കീഴറ്റത്ത് പതിനാറിതളുള്ള ഇളംചാരനിറ താമര

ആജ്ഞചക്രം – പുരികമധ്യത്തിന് പിന്നില്‍ രണ്ടിതളുള്ള വെള്ളത്താമര

അങ്ങനെ, പന്ത്രണ്ടിതളുകളുള്ള ചക്രമാണ്, സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്ത്. അത് നട്ടെല്ലിനകത്താണ്.

മഹാനിര്‍വാണ തന്ത്രവും (5:5:132), ഭാഗവതവും(11:14:36-41) എട്ടിതളുകളുള്ള ചുവന്ന താമരയാണ് ആത്മാവിന്റെ ഇരിപ്പിടമായി വിവരിക്കുന്നത്. പന്ത്രണ്ടിതളുകളുള്ള താമരയുടെ തൊട്ടുതാഴെ, ഹൃദയത്തിന്റെ കീഴറ്റത്തിന്റെ തലത്തില്‍.
പന്ത്രണ്ടിതളുള്ള താമരയോ എട്ടിതളുള്ള താമരയോ ആകട്ടെ, ഇരിപ്പിടം, നാഡീവ്യൂഹത്തിലെ സുഷുമ്‌നാ ദ്വാരത്തിനകത്ത്, ഹൃദയസ്ഥാനത്താണ്. ആത്മാവ്, ആറ്റത്തിനെക്കാള്‍ സൂക്ഷ്മമായതിനാലും  (അണോരണീയന്‍)   പദാര്‍ത്ഥരഹിതമായതിനാലും അതിന്,  സുഷുമ്‌നാ ദ്വാരത്തിനകത്ത് സുഖമായി ഇരിക്കാനും സഞ്ചരിക്കാനും കഴിയും. (ലൈഫ് ആഫ്റ്റര്‍ ലൈഫ്, 33). ഈ ദ്വാരം ദീര്‍ഘവും കാലിയുമായതിനാല്‍, ‘ഗുഹ’ എന്ന വിശേഷണവും, അതിന് ചേരും. 

അങ്ങനെ, ആത്മാവിന്റെ ആലയം, ഉപനിഷത്തുകള്‍ പ്രകാരം, നട്ടെല്ലില്‍, സുഷുമ്‌നാ ദ്വാരത്തിന് മധ്യത്തിലാണ്. ചില ഗ്രന്ഥങ്ങളില്‍, ഈ ഇരിപ്പിടത്തെ, ഹൃദയാവയവത്തില്‍ നിന്ന് വേര്‍തിരിക്കാന്‍, ‘ഹൃദയ കേന്ദ്രം’ എന്ന് വിശേഷിപ്പിച്ചുകാണാം. (Meditation by Monks of the Ramakrishna Order, പേജ് 26-27) ഹൃദയം എവിടെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, ആത്മാവിന്റെ ഇരിപ്പിടത്തെ, ഹൃദയകേന്ദ്രം എന്നുവിളിക്കുന്നതാവും ഉചിതം; ‘കേന്ദ്രം’, ‘ചക്ര’ത്തിന്റെ പര്യായമായി നിന്നോളും.

No comments:

Post a Comment