ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, July 17, 2015

തിരുവഞ്ചികുളം ശിവക്ഷേത്രം


തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ‍ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
ചേരമാൻ പെരുമാളുടെ കാലത്താണ് ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. പെരുമാളും സുന്ദരമൂർത്തി നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.


കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിൻറേതായിരുന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന്‌ ലഭിച്ചു.


ഈ ക്ഷേത്രം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ല് പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചികുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.


ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 33 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.


ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം.


ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്‌‍. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്‌.
ഉപദേവന്മാർ: ഗണപതി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാർവ്വതി, പരമേശ്വരൻ, പ്രദോഷ നൃത്തം, സപ്തമാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിതേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടയ്ക്കൽ ശിവൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാമൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി തുടങ്ങിയവരാണ്‌. കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഇത്രയും ഉപദേവതമാരില്ല.
ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്‌‍. ഇവിടെ അഞ്ചു പൂജകൾ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാൽ അന്ന് കൂടുതൽ വിശേഷം.

Wednesday, July 15, 2015

മന്ത്രങ്ങൾ


മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. മനനാത് ത്രായതേ ഇതിമന്ത്ര എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ
ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്.

നാദവിസ്ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന് ഗ്രഹിക്കാവുന്നതല്ല.  അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത
പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ് ഓംകാരം. ഓംകാരത്തിൽ നിന്നാണ് പ്രപഞ്ചസൃഷ്ടിയുണ്ടായത്. 

അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം.
ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ പ്രതീകമാണ്. ബ്രഹ്മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും
മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. 

ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം
ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ ഉത്ഘോഷിക്കുന്നു.
മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം. നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ
മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും
തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്. 

നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും
നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം. അതുകൊണ്ടുതന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്.


മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന് ചൈതന്യമുണ്ടാവുകയുള്ളൂ.


 ഗുരു ഗുരുപാർശ്വം ഗമിക്കാതെ വിദ്യയൊന്നുമേ
പൂർണ്ണമാകാ പൂർണ്ണമാകിൽ അതു
നീചനാരി തൻ ഗദ പോലവാ
ഗുരു ബ്രഹ്മ ഗുരു വിഷ്ണു, ഗുരു ദേവോ
മഹേശ്വരഃ ഗുരുസാക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ

ഗുരു ഈശ്വരൻ, ബ്രഹ്മൻ, സത്യം, പ്രണവം എന്നിവ ഒന്നുതന്നെ അഥവാ ഒന്നുപോലെ മഹനീയം എന്നതാണ് ഹൈന്ദവസങ്കല്പം. പണ്ട് ഗുരുകുലത്തിൽ
ശിഷ്യന്മാർ ചെന്ന് താമസിച്ച് വിദ്യകൾ ഓരോന്നായി പഠിച്ചിരുന്നു. ഇന്ന് കാലം മാറി ഗതി മാറി. ഗുരുകുല വിദ്യാഭ്യാസത്തിന് സാഹചര്യങ്ങൾ ഇല്ലാതെയായി. പള്ളിക്കൂടങ്ങളും കോളേജുകളും അവയുടെ സ്ഥാനങ്ങൾ ഏറ്റെടുത്തു. ഗുരു ശിഷ്യബന്ധം അറ്റുപോയ ലക്ഷണങ്ങൾ എല്ലായിടത്തും കാണാം. ഒരു ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം സ്വീകരിച്ചു വേണം നാം മന്ത്രജപം ആരംഭിക്കുവാൻ. ഇതാണ് മന്ത്രദീക്ഷ
എന്നറിയപ്പെടുന്നത്. 

മഞ്ഞപ്പൂക്കൾ കൊണ്ടാണ് ഗുരുപൂജ നടത്തേണ്ടത്. തൈര് ചേർത്ത് നിവേദ്യം തയ്യാറാക്കുന്നു. ജന്മ നക്ഷത്രദിവസം, വ്യാഴാഴ്ചകൾ എന്നിവയിൽ ഗുരുപൂജ
നടത്താം. വ്യാഴദശ, വ്യാഴപഹാരം എന്നിവ തുടങ്ങുന്ന ദിവസവും, ചാരവശാൽ വ്യാഴം അനിഷ്ടരാശിയിൽ പ്രവേശിക്കുന്ന ദിവസവും
ഗുരുപൂജ നടത്തുക. പുസ്തകങ്ങളിൽ കാണുന്ന മന്ത്രങ്ങൾ അതുപോലെ
ജപിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല. ഒരു ഗുരുനാഥനിൽ നിന്ന് ഉപദേശമായി ലഭിക്കുമ്പോൾ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ. ഒരു
ജീവിയിൽ നിന്നു മാത്രമേ മറ്റൊരു ജീവി ജനിക്കുന്നുള്ളൂ എന്ന ശാസ്ര്തസത്യം ഇവിടെ പ്രസക്തമാണ്. സാധനയിലൂടെ സിദ്ധി കൈവന്ന ഒരു ഉത്തമ സാധകൻ മന്ത്രത്തിന്റെ സൂക്ഷ്മ കണികയെ ശിഷ്യനിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ ആ കണിക ജൈവമാകുന്നുള്ളൂ. ആ ജൈവകണികയെ
മാത്രമേ ശിഷ്യനും സാധനയിലൂടെ വളർത്തിക്കൊണ്ടുവരാൻ കഴിയൂ. പുസ്തകത്തിൽ നോക്കി മന്ത്ര സിദ്ധി വരുത്താമെന്ന് പറയുന്നത്


അച്ഛനില്ലാതെ സന്തതിയുണ്ടാവുമെന്നും വിത്തു വിതയ്ക്കാതെ കൃഷി ചെയ്യാമെന്നും പറയുന്നതുപോലെയാണ്. ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ ലക്ഷണങ്ങൾ മന്ത്രശാസ്ര്തത്തിൽ  വിശദീകരിക്കുന്നുണ്ട്. ഉപദേശിച്ചതുകൊണ്ടു മാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രീയജയം നേടിയവനും സത്യവാദിയും ദയാലുവും ശിഷ്യന്റെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും ശാന്തചിത്തനും വൈദിക ക്രിയകളിൽ സമർത്ഥനും മന്ത്രസിദ്ധി നേടിയവനും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നവനും ആരോഹിയും സ്വസ്ഥലത്തുതന്നെ വസിക്കുന്നവനും ആയിരിക്കണം ഗുരു. അതുപോലെ ശിഷ്യനും ചില
ഗുണങ്ങൾ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം. ഗുരു ഈശ്വരൻ തന്നെയാണെന്നും ഗുരുവിന്റെ ഉപദേശം
വേദവാക്യംപോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം. ഗുരുവിൽ
ശിഷ്യനുള്ള പൂർണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിക്ക് അനിവാര്യമാണ്. ആ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് അപകടവുമാണ്.
അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.


ദീക്ഷകൾ മൂന്നുതരത്തിലുണ്ട്. മാന്ത്രികദീക്ഷ, ശാക്തിദീക്ഷ,  ബവീദീക്ഷ. ജപം മനസ്സിനെ പരിശുദ്ധമാക്കും. ജപം പാപത്തെ നശിപ്പിക്കും. ജപം കുണ്ഡലിനി ശക്തിയെ ഉണർത്തും. ജപം വ്യക്തിയെ ഭയവിമുക്തനും സ്നേഹസമ്പന്നനും ആക്കുന്നു. ജപം സംസ്കാരം വളർത്തും.

മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം, വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച് മോക്ഷത്തിനുള്ള വഴി ഉണ്ടാകും. പഥ്യമായി മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി കാണാം. ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്. ഈ  ദശഭാവങ്ങൾക്കും നാമജപം കൊണ്ട് ശുദ്ധിവരുന്നതാണ്.  പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

Tuesday, July 14, 2015

ഗൌതമിയുടെ കര്‍മ്മഫലം


മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....



സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...


ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..

നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..


"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?

"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?


"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന് ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...