ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label ശ്രീനാരായണഗുരുദേവൻ. Show all posts
Showing posts with label ശ്രീനാരായണഗുരുദേവൻ. Show all posts

Thursday, November 23, 2017

ഗുരുദേവ വചനങ്ങള്‍.



ശ്രീ നാരായണ ഗുരു



“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.


“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.


“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.



“മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.


“നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.



“പലമതസാരവുമേകം”


“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.


“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.


“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.


“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.


“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.


“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.


“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.


“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.


“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.


“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.



ഹരി ഓം

Tuesday, November 21, 2017

ശ്രീനാരായണഗുരു കഥകൾ,



ഓം ശ്രീനാരായണപരമഗുരവേ നമഃ 


ആലുവാ അദൈ്വതാശ്രമത്തില്‍ നടന്ന ഒരു സംഭവം ചുവടെ ചേര്‍ക്കുന്നു .....
ഒരു സ്ത്രീ പ്രസവിക്കുന്ന കുട്ടികള്‍ പ്രസവത്തോടെ മരിച്ചുപോകുന്നു.
പ്രസിദ്ധന്മാരായ വൈദൃന്മാരെക്കൊണ്ടും ഡോക്ടര്‍മാരെക്കൊണ്ടും ചികിത്സിപ്പിച്ചു.ആ വീട്ടുകാര്‍ ഗുരുദേവഭക്തരുമാണ്.

അവരുടെ നാട്ടില്‍തന്നെ ഗുരുദേവന്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രത്തിലെ പൂജാരിയെക്കൊണ്ട് പൂജനടത്തുവാന്‍ വേണ്ടി വലിയ തോതില്‍ ഒരു ചാര്‍ത്തും എഴുതി വാങ്ങി .


ആ സ്ത്രീയുടെ അമ്മയുടെ അച്ഛന്‍ ഗുരുദേവഭക്തനാണ്.
ഗുരുദേവന്‍ ആലുവാ അദൈ്വതാശ്രമത്തില്‍ വിശ്രമിക്കുന്നു.
പൂജാരിയുടെ പൂജയ്ക്കുള്ള ചാര്‍ത്ത് കാരണവരെ കാണിച്ചപ്പോള്‍ "പൂജ നടത്താന്‍ വരട്ടെ ഗുരുദേവന്‍ ആലുവായില്‍ ഉണ്ട്.
ഗുരുദേവനെക്കണ്ട് സങ്കടം ഉണര്‍ത്തിച്ച് പരിഹാരം തേടാം.
പൂജ പിന്നീടാകാം'

എന്നും കാരണവര്‍ അഭിപ്രായപ്പെട്ടു.


കുടുംബവും കാരണവരും പൂജാരിയും ഒരുമിച്ച് ആലുവാ ആശ്രമത്തിലെത്തിയപ്പോള്‍ ഗുരുദേവന്‍:

`കൊള്ളാം നിന്‍റെ ചാര്‍ത്ത്.
നിനക്ക് ആവശൃമുള്ളതെല്ലാം ഈ ചാര്‍ത്തില്‍ ഉണ്ടല്ലോ. തരക്കേടില്ലാ.'

ഗുരുദേവന്‍ വന്നവരോട്:നാം പറഞ്ഞാല്‍ ഈഅസുഖം മാറുമെന്ന് വിശ്വാസമുണ്ടോ?

കാരണവര്‍:വിശ്വാസമുണ്ട്.

സ്വാമികള്‍ കല്പിച്ചാല്‍ അസുഖം മാറും.

ഗുരുദേവന്‍:അപ്പോള്‍ വിശ്വാസമാണ് മാറ്റുന്നത്.നല്ല വിശ്വാസം വേണം.
കാരണവര്‍:നല്ല വിശ്വാസമുണ്ട് സ്വാമീ.

ഗുരുദേവന്‍:നാം ചെയ്യുന്നതെല്ലാം വിശ്വാസമാണല്ലോ.

കാരണവര്‍:തീര്‍ച്ചയായും.

ഗുരുദേവന്‍ ഒരു തീപ്പെട്ടികൊണ്ടു വാരാന്‍ അന്തേവാസിയോടു പറഞു.
തീപ്പെട്ടി ഉരച്ച് ഗുരുദേവന്‍ ചാര്‍ത്തുചുട്ടു.അനന്തരം ആ സ്ത്രീ 'സുകുമാരം സേവിക്കട്ടെ.മാറും.നല്ല സന്താനമുണ്ടാകും'എന്നു കല്‍പ്പിച്ചിട്ട് അവര്‍ കൊണ്ടുവന്നിരുന്ന പഴത്തില്‍ നിന്നു ഒരു പഴമെടുത്ത് ആ രോഗിണിക്ക് കൊടുക്കുകയും ചെയ്തു.ആ സ്ത്രീയുടെ ഭര്‍ത്താവ് ഇതിനിടയില്‍ കാരണവരോട് സുകുമാരം സേവിച്ചതാണല്ലോ മുന്‍പ് എന്ന് പറഞ്ഞപ്പോള്‍ കാരണവര്‍ അല്പം ഈര്‍ഷൃയോടുകൂടി തൃപ്പാദങ്ങള്‍ കല്പിച്ചിട്ടു സേവിച്ചില്ലല്ലോ എന്നു ശാസിക്കുകയും ചെയ്തു.


ആ സ്ത്രീ ഗുരുദേവകല്പനയനുസരിച്ച് സുകുമാരം സേവിച്ചു ഗര്‍ഭവതിയായി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.ആ കുട്ടിക്കു പേരിട്ടതും ഗുരുദേവനാണ്
_'നരേന്ദ്രന്‍.'വിദൃാരംഭം നടത്തിയതും ഗുരുദേവന്‍ തന്നെ.ആ നരേന്ദ്രനാണ് കേരളഹൈക്കോടതി ജസ്റ്റീസായിത്തീര്‍ന്ന ശ്രീ.നരേന്ദ്രന്‍.കൊല്ലങ്ങള്‍ക്കു മുന്‍പ് ശിവഗിരിയില്‍ തീര്‍ത്ഥാടനയോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചുകൊണ്ട് ജസ്റ്റിസ് നരേന്ദ്രന്‍ വളരെ ഭക്തിയോടെ തന്‍റെ ജനനകാരണം വിവരിച്ച് ഭക്തജനങ്ങളെ ഉത്ബോധിപ്പിക്കുകയും നമ്മുടെ അഭിവൃദ്ധിക്ക് ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിവിശ്വാസങ്ങള്‍ കാരണമാണെന്ന് പ്രതിപാദിക്കുകയും ചെയ്തു.



കടപ്പാട്:വി ഭാര്‍ഗ്ഗവന്‍ വൈദ്യര്‍
ശിവഗിരി മാസിക
4സെപ്റ്റംബര്‍ 2016
വാലൃം :38
ലക്കം;9


❗ജനകോടികളെ കൈവിടാതെ കാത്തുരക്ഷിച്ചു പോരുന്ന ഭഗവാന്‍ ശ്രീനാരായണപരമഹംസദേവന്‍റെ തൃപ്പാദങ്ങളില്‍ കണ്ണീര്‍പ്രണാമങ്ങള്‍ അര്‍പ്പിച്ച് ...

Monday, November 20, 2017

ശ്രീനാരായണഗുരു കഥകൾ



ഒരു ദിവസം സ്വർണനാണയങ്ങളുമായി ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഭക്തനോട് "എന്തിനാണ് പൊന്ന്? നമുക്കാവശ്യമില്ല" എന്നായിരുന്നു ഗുരു മൊഴിഞ്ഞത്. എന്നാൽ അയാൾ ആ നാണയങ്ങൾ നേർച്ചപ്പെട്ടിയിൽ ഇട്ട് മടങ്ങുകയായിരുന്നു.


എല്ലാവരും കാൺകെ ആ ഭക്തൻ കാണിക്കപ്പെട്ടിയിൽ അർപ്പിച്ച സ്വർണനാണയങ്ങൾ പിറ്റേന്ന് കാണുന്നില്ല. ആരാണ് അതെടുത്തതെന്നറിയാൻ ശിഷ്യർ എല്ലാവരും ചേര്‍ന്ന്  അന്തേവാസികളെ മുഴുവൻ ശ്രീ നാരായണ ഗുരുവിന്‍റെ മുന്നിൽ എത്തിച്ചിരിക്കുകയാണ്.
ആ കാരണംകൊണ്ട് ഇതാ ആശ്രമാന്തരീക്ഷം കലുഷമാക്കിയിരിക്കുന്നു. ഇനി മോഷ്ടിച്ചയാളെ കണ്ടെത്തണം. തെറ്റിൽനിന്ന് മോചിപ്പിക്കണം.

ഗുരു എല്ലാമുഖങ്ങളിലേക്കും നോക്കി ചോദിച്ചു: "പറയൂ, നിങ്ങളിൽ ആരാണ് തെറ്റിന്‍റെ പ്രലോഭനത്തിൽപ്പെട്ടു പോയത്?"


ആരും ഒന്നും മിണ്ടിയില്ല.

ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാൽ പൊറുക്കാൻ തയ്യാറായ ഒരു ഹൃദയവുമായാണ് ഗുരു മോഷ്ടാവിനോട് സ്വയം വെളിപ്പെടാൻ ആവശ്യപ്പെട്ടത്. അതുണ്ടായില്ല. സംസാരസമുദ്രത്തെ താണ്ടി സത്യത്തിന്‍റെ മറുകരയിലെത്താൻ ഒപ്പം പുറപ്പെട്ടവരിൽ ആരോ ഒരാൾ മോഹാന്ധകാരത്തിലേക്ക് വീണിരിക്കുന്നു..
മൗനം വാക്കുകൊണ്ടുടച്ച് ഗുരു മൊഴിഞ്ഞു: "എങ്കിൽ പൊലീസിനെ വിളിക്കാം."


ശിഷ്യർപോലും അതുകേട്ട് ഞെട്ടി.

പണ്ട് അരുവിപ്പുറത്ത് ഒരു വാഴക്കുല മോഷ്ടിച്ച കള്ളനെ അന്തേവാസികളുടെ പരാതിയെത്തുടർന്ന് കെട്ടിയിട്ട് അടിക്കാൻ കോടതി ഉത്തരവിടാൻ പോകുന്നു എന്നറിഞ്ഞ്,
"നാം ഇനി അങ്ങോട്ടില്ല. ആ സാധുവിന്റെ ആർത്തനാദത്താൽ മലീമസമായ വായു സന്യാസിക്ക് എങ്ങനെ ശ്വസിക്കാൻ സാധിക്കും"

എന്ന് പറഞ്ഞ ഗുരുദേവൻ ഇപ്പോൾ ആദ്യമായി കളവിന്‍റെ പേരിൽ പൊലീസിനെ വിളിക്കാൻ ഒരുങ്ങുന്നു.


'ഒരു നേരത്തെ അന്നത്തിനുവേണ്ടി പൊതുസ്ഥലമായ ആശ്രമത്തിൽനിന്ന് ഭക്ഷ്യവസ്തു എടുത്തവൻ എങ്ങനെ കള്ളനാകും. ഇവിടെ അതല്ലല്ലോ സംഭവിച്ചിരിക്കുന്നത്. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും ഏത് അന്തേവാസിക്കും ലഭ്യമാണ്. എന്നിട്ടും ഒരാൾ പാപം ചെയ്തിരിക്കുന്നു. അതാണ് ഗുരു കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.'  അവിടെ കൂടിനിന്നവര്‍ പരസ്പരം ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഗുരുവിന്റെ മനസ് വ്യാഖ്യാനിക്കാൻ ശ്രമിച്ചു...


ഗുരു അത് ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ ഗുരു അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു:

"നീ പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരിക."


അയാൾ ആജ്ഞ ശിരസാവഹിച്ച് ന‌ടന്നകലുന്നത് കണ്ട് ഗുരു നിർന്നിമേഷനായി നോക്കിയിരുന്നു.


സന്ധ്യയായി. പൊലീസിനെ വിളിക്കാൻ പോയ അന്തേവാസി വന്നില്ല. ശിഷ്യർ പരിഭ്രമത്തോടെ ഗുരുസവിധത്തിലെത്തി. ഗുരുവിന് അവരുടെ വരവിന്‍റെ ഉദ്ദേശം മനസിലായി...


"അയാൾക്ക് ഇനി വരാനാവില്ല." എന്നുമാത്രമേ ഗുരുദേവൻ മൊഴിഞ്ഞുള്ളൂ .
സ്വർണനാണയം മോഷ്ടിച്ചയാളെ ഗുരുവിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസിനെ വിളിക്കാൻ അയാളെത്തന്നെ നിയോഗിച്ചതും. ഇനി ഈ തപോഭൂവിൽ കാലുകുത്താൻ അയാൾക്ക് സാധിക്കില്ലെന്നും ഗുരുദേവനറിയാമായിരുന്നു.


മോഹാന്ധകാരത്തിൽ അകപ്പെടാത്തവർ ഭൂലോകവാസികളിൽ വിരളമാണ്. തെറ്റുപറ്റിയാൽ അതേറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങാനും പിന്നെ ആവർത്തിക്കാതിരിക്കാനും കഴിയണം. അതിനുള്ള വിവേകം ഉണരാത്തവരെ രക്ഷിക്കാൻ ദൈവത്തിനുപോലും സാധ്യമല്ല. അങ്ങനെയുള്ളവർ പവിത്രമായ ഇടങ്ങളിൽ വസിച്ചാൽ അവിടം നിരന്തരം മലിനപ്പെട്ടുകൊണ്ടേയിരിക്കും...


എങ്ങിനെയാണ് ഗുരു കള്ളനെ തിരിച്ചറിഞ്ഞത് ?..... 

ധ്യാനിച്ച്‌ സ്വയം ഉള്ളിലേക്ക് പോയി അറിയാന്‍ ശ്രമിക്കൂ.....

ഉത്തരം കിട്ടുന്നില്ലെങ്കില്‍ ആ മഹാഗുരുവിന്‍റെ പിന്നാലെ നമുക്ക് ഒന്നിച്ച് പോകാം.....

ഗുരുവിനെ കുറിച്ചുള്ള കാര്യങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്ന്‍ ഈ കര്‍മ്മത്തില്‍ കൂടുതല്‍ ഷെയര്‍  ചെയ്തു സഹകരിക്കാന്‍ മറക്കരുത്.
ഗുരുവിന്‍റെ പാദപദ്മങ്ങളില്‍ പ്രണാമത്തോടെ..


                           ശിവഗിരി സേവാസമിതി

Wednesday, September 6, 2017

ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ കാഴ്ചപ്പാട്‌



ഇന്ന്‌ ശ്രീനാരായണ ഗുരുവിന്റെ ജയന്തിദിനം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്‌ വിവിധ കൈവഴികളുണ്ടായിരുന്നെങ്കിലും അതിന്റെയൊക്കെ മുഖ്യസ്രോതസ്‌ ശ്രീനാരായണ ഗുരുവായിരുന്നു.


ശ്രീനാരായണ ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്‌. ഒരു കാലഘട്ടത്തെയും ഒരു ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക്‌ നയിക്കുകയായിരുന്നു ഗുരു.
നവോത്ഥാനത്തിന്റെ ദൂരക്കാഴ്ചയായി വിശ്വമാനവികതയുടെ മഹാസിദ്ധാന്തം ആവിഷ്കരിക്കുകയായിരുന്നു.


അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ്‌ പില്‍ക്കാലത്ത്‌ കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില. ദേഹത്യാഗത്തോട്‌ കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച്‌ ശരിയാണന്ന്‌ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു.
ഈശ്വര കല്‍പിതമായി തന്നില്‍ നിക്ഷിപ്തമായ ജീവിത ദൗത്യം നിറവേറ്റുവാന്‍ എഴുപത്തിരണ്ട്‌ വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന്‌ ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌ വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ്‌ ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌.

സാമൂഹികമായ അസന്തുലിതാവസ്ഥ ദൈവനിന്ദയായി ഗുരുദേവന്‍ കാണുകയും അതിനെതിരെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ പട നയിക്കുകയുമായിരുന്നു.


പൊതുസമൂഹധാരയില്‍ കടക്കാനനുവദിക്കാതെ പുറത്തു മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ക്ഷേത്രങ്ങളുണ്ടാക്കി ദൈവത്തെ തിരിച്ചുനല്‍കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. വഴി നടക്കുവാനുള്ള പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഗുരു അവര്‍ക്ക്‌ ലഭ്യമാക്കി.
സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട ആധുനിക കര്‍മ്മയോഗിയാണ്‌ ശ്രീനാരായണഗുരു.
മാറ്റുവിന്‍ ചട്ടങ്ങളെ ഗുരുവിന്റെ കര്‍മ്മകാണ്ഡം ശിഷ്യനിലൂടെ ആജ്ഞാശക്തിയായി ബഹിര്‍ഗമിക്കുകയായിരുന്നു.
കേരളത്തിന്റെ സാമൂഹ്യചരിത്രം മാറ്റിയെഴുതിയ ഒരു മഹാസംഭവമായിരുന്നു 1888ല്‍ അരുവിപ്പുറത്ത്‌ നടന്ന ശിവപ്രതിഷ്ഠ. നിലവിലുള്ള പൗരോഹിത്യ മേധാവിത്വത്തെ ധിക്കരിക്കുകയായിരുന്നില്ല ഗുരു. കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടാമെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു.



ഗുരു ആദ്യം പോരാടിയത്‌ ജാതി വ്യവസ്ഥക്കെതിരെയായിരുന്നു. നരഹരന്‍ അശുദ്ധ വസ്തുവായി, മൃഗതുല്യരായി ജീവിച്ച ഒരു സമൂഹത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച ഒരു കാലഘട്ടത്തില്‍ ക്ഷേത്രദര്‍ശനത്തിനോ വഴി നടക്കുവാനോ വസ്ത്രം ധരിക്കുകവാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമിച്ചു. ഗുരുവിന്റെ കൃതികള്‍, തത്വദര്‍ശനങ്ങള്‍, വെളിപാടുകള്‍, വിശദീകരണങ്ങള്‍, ഫലിത രൂപേണയുളള ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, എഴുതാപ്പുറങ്ങളായ മുഖകമലത്തില്‍ വിരിയുന്ന സന്ദേശങ്ങള്‍ ഇവയൊക്കെ പല ഭാഗങ്ങളിലായി പകുത്തുമാറ്റി പരിശോധിക്കുമ്പോഴാണ്‌ അവയിലെ സത്യസൗന്ദര്യം ദൃശ്യമാവുക.
ഗുരു കര്‍മ്മ മാര്‍ഗ്ഗേ ചില ദാര്‍ശനിക സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുകയുണ്ടായി. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നുള്ള ക്ഷേത്ര നിര്‍മ്മാണങ്ങളും പ്രതിഷ്ഠകളും പിന്നീട്‌ പ്രതിഷ്ഠകള്‍ ഒഴിവാക്കി ഈശ്വരനെന്ന പരമസത്യത്തിലേക്ക്‌ ഒരുപടി കൂടി നമ്മെ ഉയര്‍ത്തുകയുണ്ടായി. കണ്ണാടിയും ഓങ്കാരവും ദീപവും മഹദ്‌ വചനങ്ങളും ശാരദാ മഠവും പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ചത്‌ സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക്‌ ഉയര്‍ത്താന്‍ തന്നെയായിരുന്നു.
സവര്‍ണരായ ഒട്ടേറെ പേര്‍ ഗുരുദേവന്റെ ജാതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചില സവര്‍ണ ജാതിക്കാര്‍ ഗുരുദേവനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ കുട്ടികള്‍ക്ക്‌ ശ്രീനാരായണന്‍ എന്ന്‌ നാമകരണം ചെയ്തിരുന്നു.


മഞ്ചേരി രാമയ്യര്‍ വക്കീല്‍ ജാതിക്കെതിരെ ശക്തമായി പോരാടിയ ബ്രാഹ്മണശ്രേഷ്ഠനാണ്‌. ജാതിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള ബ്രാഹ്മണരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഓഫ്‌ ലിബറല്‍ ബ്രാഹ്മിണ്‍സ്‌ എന്നൊരു സംഘടന തന്നെ അദ്ദേഹം രൂപീകരിക്കുകയുണ്ടായി. ബ്രാഹ്മണാന്ദം അബ്രാഹ്മണാന്ദം എന്നിവ ഒരുപോലെ ഗുരുദേവനെ ആദരിച്ചിരുന്നു.
തിയൊസഫിക്കല്‍ സംഘാടകര്‍ സമര്‍പ്പിച്ച മംഗളപത്രത്തില്‍ അവതാരപുരുഷന്‍ എന്നാണ്‌ ഗുരുദേവനെ വിശേഷിപ്പിച്ചത്‌. ലോകക്ഷേമത്തിന്‌ വേണ്ടിയുള്ള ശ്രമത്തെ തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. കോടതികളില്‍ ഹാജരാകണമെന്നുള്ള നിര്‍ബന്ധ നിയമത്തില്‍ നിന്നും ഗുരുദേവനെ മഹാരാജാവ്‌ തിരുമനസ്സ്‌ ഒഴിവാക്കിയിരുന്നു.


ആത്മീയ ആചാര്യനായ ഗുരു അദ്വൈത ദര്‍ശനത്തെ സാമൂഹിക തലത്തിലേക്ക്‌ ഇറക്കിക്കൊണ്ടുവരികയായിരുന്നു. രണ്ടെന്ന ഭേദം ഇല്ലാത്തതാണ്‌ അദ്വൈതം. ജീവാത്മ പരമാത്മാ ഭേദം അദ്വൈതം നിഷേധിക്കുന്നു.


ശ്രീനാരായണ ഗുരു ശ്രീ ശങ്കരാചാര്യരെ പോലെ അദ്വൈത വേദാന്തിയായിരുന്നു.

അറിവും അറിവിന്റെ വിഷയവും അറിയുന്നവനും ഒരുതന്നെയാണെന്നും അവ ഭിന്നമല്ലെന്നും ഗുരു അര്‍ത്ഥശങ്കയില്ലാതെ ആത്മോപദേശ ശതകത്തില്‍ സ്ഥാപിച്ചിരിക്കുന്നു.


പ്രാര്‍ത്ഥനാ ഗീതമായ ദൈവശതകത്തില്‍ നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും!


സൃഷ്ടിയും സൃഷ്ടിജാലവും ഒന്നുതന്നെ. അദ്വൈത ദര്‍ശനത്തിന്റെ പരമസത്യം വളരെ ലളിതമായി ഗുരു വെളിപ്പെടുത്തുകയാണ്‌.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌. അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോഗരൂപമാണ്‌ നാമിവിടെ കാണുന്നത്‌.



ഭാഗ്യശീലന്‍ ചാലാട



ശ്രീനാരായണഗുരുദേവൻ ജീവചരിത്രം (ചുരുക്കത്തിൽ)



ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന്  വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു 16  വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ,  രമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു



പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.



ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.




ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു



ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.




തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:



ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.

ദൈവദശകവും ശ്രീനാരായണ ഗുരുദേവനും



SREENARAYANA-GURUതാത്വികവും ദാര്‍ശനികവുമായി ജാതി വ്യവസ്ഥയ്ക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ഉറച്ചുവിശ്വസിക്കുവാന്‍ ഹൈന്ദവദര്‍ശനത്തിലെ പാണ്ഡിത്യമാണ് ശ്രീനാരായണഗുരുദേവനെ സഹായിച്ചത് മഹാത്മാഗാന്ധി ശിവഗിരി സന്ദര്‍ശിച്ച അവസരത്തില്‍ ഗാന്ധി ചോദിച്ച എല്ലാ ചോദ്യത്തിനും നല്‍കിയ മറുപടി ഗാന്ധിജിയെ അത്ഭുതപ്പെടുത്തി.


ശിവഗിരിയിലെ ഒരു മാവു ചൂണ്ടിക്കാണിച്ചതിനുശേഷം ഇലകള്‍ പല വലുപ്പമുള്ളതാണ് അതുപോലെയാണ് ഹിന്ദുക്കളുടെ വൈവിധ്യം എന്നും എന്നാല്‍ എല്ലാ ഇലകളുടേയും രസം ഒന്നാണെന്നു ഗുരുദേവന്‍ വിശദീകരിച്ചു.


ഹൈന്ദവദര്‍ശനവും അദ്വൈതചിന്തയും സാക്ഷാത്കരിക്കാന്‍ ഗുരുദേവന്‍ 46 കൃതികള്‍ രചിച്ചു. 1888 ലെ ശിവരാത്രി നാളില്‍ രാത്രി 12 മണിക്ക് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് അദ്ദേഹം നവോത്ഥാന പ്രക്രിയകള്‍ ആരംഭിച്ചു.



പ്രപഞ്ചം ഒരേ ഒരു ഈശ്വരസത്തയുടെ ആവിഷ്‌കാരമാണെന്ന തിരിച്ചറിവ് പ്രകൃതിയേയും മാനവികതയേയും സമന്വയിപ്പിക്കുന്നതായിരുന്നു. ആ യാഥാര്‍ത്ഥ്യബോധത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. സത്യവഴികളിലെ മലിനതകളെ നീക്കം ചെയ്തു ശുദ്ധീകരിക്കുവാനുള്ള ജീവിതവ്രതമായിരുന്നു ശ്രീനാരായണ ഗുരുദേവന്റെ സന്ന്യാസജീവിതം.



മിഥ്യയായ ലോകത്തിന്റെ സത്യമായ ആധാരം തേടിയുള്ള പ്രയാണമായിരുന്നു ആ ജീവിതം.


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് മാനവികതയുടെ അനന്തമായ ചേതനയെ ദര്‍ശിക്കുന്ന അറിവായിരുന്നു. തന്റെ പ്രപഞ്ചവീക്ഷണത്തെ തന്നില്‍തന്നെ കണ്ടെത്താനുള്ള വ്യഗ്രതയാണ് ശ്രീനാരായണ ഗുരുവിന്റെ സന്യാസജീവിതത്തെ ധന്യമാക്കിയത്.



ഭാരതീയ നവോത്ഥാനനായകരുടെ മുഖമുദ്ര അദ്വൈതമായിരുന്നു. ആയതിനാലാണ് സര്‍വഭൂതങ്ങളേയും തന്നിലെ ചൈതന്യമായി കാണുവാന്‍ സാധിച്ചത്. നടന്നുനീങ്ങിയ വഴികളില്‍ കണ്ട തടസ്സങ്ങളെ ശാന്ത ചിത്തതയോടെ നേരിട്ട് കലാപരഹിതമായ മാര്‍ഗങ്ങളിലൂടെ ഹൈന്ദവ നവോത്ഥാനത്തിന്റെ കാവലാളായി അദ്ദേഹം മാറി. എല്ലാ സിദ്ധാന്തങ്ങളും സനാതന സത്യത്തിലേക്കുള്ള വഴികളാണെന്ന് അദ്ദേഹം തെളിയിച്ചു.



ദൈവസൃഷ്ടിയായ മനുഷ്യന് പല ജാതിയാകുവാന്‍ തരമില്ല എന്നുള്ള സത്യം അദ്ദേഹത്തെ ദൈവദശകം പോലുള്ള കൃതികള്‍ എഴുതുവാന്‍ പ്രേരിപ്പിച്ചു. ‘നാനൃഷികവി’ (ഋഷിയല്ലാത്തവന്‍ കവിയല്ല) എന്ന തത്വമനുസരിച്ച് ഗുരുദേവന്‍ ഉശ്ശിനസ്സ് എന്ന ആദ്യ കവിയുടെ സമര്‍ശീര്‍ഷനായി വിരാജിക്കുന്നു. അരുവിപ്പുറം മുതല്‍ ആലുവ അദ്വൈതാശ്രമം വരെ നീണ്ടുകിടക്കുന്ന ആരാധനാ കേന്ദ്ര പ്രതിഷ്ഠയിലൂടെ ഈ ചൈതന്യഭാവനകളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നു.



1914 ല്‍ ആലുവായിലെ അദ്വൈതാശ്രമത്തിലുള്ള സംസ്‌കൃതഭാഷാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയെഴുതിയ പത്തുശ്ലോകമാണ് ദൈവദൈശകമെന്ന പ്രാര്‍ത്ഥനാഗീതമായത്.



ദൈവം എന്നതിന് ഇംഗ്ലീഷിലെ  ഗോഡ് എന്ന പദം ജനറേറ്റര്‍, ഒബ്‌സേര്‍വര്‍, ഡിസ്‌ട്രോയര്‍ എന്ന ഇംഗ്ലീഷ് പദങ്ങളുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ന്നാണുണ്ടായത്. ദൈവം സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുകര്‍മങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ആത്മീയ ചൈതന്യമാണ്. ദൈവമെന്ന ജഗത് ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രാര്‍ത്ഥനയായതിനാല്‍ ദൈവദശകം വിശ്വമതപ്രാര്‍ത്ഥനയായി ഇന്ന് ജനങ്ങള്‍ അംഗീകരിക്കുന്നു. ഭാരതീയ ദര്‍ശനത്തിന്റെ പ്രഭാവം നാം ഈ കൃതിയില്‍ ദര്‍ശിക്കുന്നു.



ഒന്നാം ശ്ലോകത്തില്‍ ദൈവമേ അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണേ. സംസാരമാകുന്ന സമുദ്രം താണ്ടുവാനുള്ള തോണിയിലെ നാവികനായ അങ്ങയുടെ പാദത്തെ ഞാന്‍ വണങ്ങുന്നു. എന്നെ കൈവിടാതെ കാക്കുന്ന അങ്ങുതന്നെയാണ് എന്നെ കാക്കുന്നത് എന്ന ഉറപ്പ് ആത്മവിശ്വാസത്തെ കൂടുതല്‍ ദൃഢതരമാകുന്നു.



കൈവിടാതെ എന്നെ കാക്കണെ എന്ന പ്രാര്‍ത്ഥനയിലൂടെ ഭക്തന്‍ ഈശ്വരനെ പിടിക്കുന്നതിലും  ഉറപ്പ് ദൈവം ഭക്തനെ പിടിക്കുന്നതിലാണ് എന്ന ദൃഢത ഈ പ്രാര്‍ത്ഥനയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.



രണ്ടാം ശ്ലോകത്തില്‍ വേദാന്തത്തിന്റെ സൂക്ഷ്മത നമുക്ക് ദര്‍ശിക്കാം. ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ ഉണ്ടാകുന്ന അത്ഭുതകരമായ ആത്മദര്‍ശനത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഇന്ദ്രിയങ്ങള്‍  കൊണ്ടറിയാവുന്ന കാര്യങ്ങള്‍ അറിഞ്ഞു കഴിയുമ്പോള്‍ മനസ്സിന് വിഷയങ്ങള്‍ ഇല്ലാതെയാകും. അപ്പോള്‍ മനസ്സ് നിശ്ചലമാകുന്നു. ഈ അവസ്ഥയില്‍ ഞങ്ങളുടെ ഉള്ളം അങ്ങയില്‍ നിഷ്പന്ദമാകുമെന്ന ആത്മതത്വത്തേയാണ് ഈ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചത്.



പരമാത്മാവുമായി ചേരാന്‍ ജീവാത്മാവിനെ തയ്യാറാക്കുന്ന ഭാരതീയ ചിന്തയെ ഇവിടെ വ്യക്തമാക്കുന്നു. ഇതിനോടൊപ്പം ഭൗതികതയെ തള്ളിക്കളയാതെ മൂന്നാം ശ്ലോകത്തില്‍ ഭക്ഷണവും വസ്ത്രവും മുട്ടാതെ തന്നെ ഞങ്ങളെ രക്ഷിക്കുന്ന അങ്ങുതന്നെയാണ് ഞങ്ങളുടെ തമ്പുരാന്‍ എന്ന് സൂചിപ്പിക്കുകയാണ്. അടിയാന്‍ ഉടയോന്‍ ബന്ധത്തിന്റെ നിരര്‍ത്ഥകതയെ വിളിച്ചറിയിക്കുകയും ജഗദീശ്വരന്റെ മഹത്വം ഉറപ്പിക്കുകയും ചെയ്യുന്നു.



നാലാം ശ്ലോകത്തില്‍ ആഴംകൊണ്ട് മഹത്തരമായ സമുദ്രത്തിലെ കാറ്റും അതിലൂടെ  രൂപപ്പെടുന്ന തിരകളും പോലെ ദൈവമഹിമയെ ബന്ധപ്പെടുത്തുന്നു. അങ്ങയുടെ മായയിലൂടെ രൂപപ്പെടുന്ന മഹിമകളെ എന്റെ മനസ്സിന് ബോധ്യമാക്കുവാന്‍ അങ്ങ് എന്റെ ഉള്ളില്‍ വസിക്കണമെന്ന് അപേക്ഷിക്കുകയാണ്.



എന്റെ ശരീരത്തെ ദൈവത്തിന്റെ വാസഗൃഹമാക്കുവാനുള്ള വിശാലമായ ആദ്ധ്യാത്മിക തത്വം ഹൈന്ദവദര്‍ശനത്തിന്റെ സാരാംശമാണ്. എന്നെ സൃഷ്ടിച്ചതും സൃഷ്ടിക്കുള്ള സാമഗ്രികളും ഞാനെന്ന സൃഷ്ടിരൂപവും എല്ലാം ദൈവം തന്നെയാണെന്ന വിശാലമായ അര്‍ത്ഥതലങ്ങള്‍ അഞ്ചാം ശ്ലോകം വിളിച്ചറിയിക്കുകയാണ്. സൃഷ്ടിക്കുള്ള വസ്തുക്കളും സൃഷ്ടിക്കുനിമിത്തമായ കാരണങ്ങളും ഈശ്വരന്‍തന്നെയാണ് എന്നിവിടെ സൂചിപ്പിക്കുന്നു.


ശ്രീശങ്കരന്റെ മായാവാദം ആറാം ശ്ലോകത്തില്‍ കടന്നുവരുന്നു. മായയും മായാവിയും മായകൊണ്ട് വിനോദിക്കുന്നവനും മായയെമാറ്റി സായൂജ്യം നല്‍കുന്ന ശ്രേഷ്ഠനും ദൈവംതന്നെയാണ് എന്നിവിടെ അടിവരയിടുന്നു. മായാശക്തികൊണ്ടാണ് പ്രപഞ്ചത്തെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയുമ്പോള്‍ മിഥ്യയായ ലോകത്തിന്റെ സത്യമായ ആധാരത്തെ പ്രകടമാക്കുകയാണ്. അതേപോലെ സത്യവും ആനന്ദവും ഭൂത, ഭാവി, വര്‍ത്തമാനങ്ങളും നമ്മുടെ വാക്കുകളും എല്ലാം അതിന്റെ  പിന്നിലെ ദൈവികശക്തിയുടെ ആവിഷ്‌കാരങ്ങളാണെന്ന് ഏഴാം ശ്ലോകം നമ്മെ പഠിപ്പിക്കുന്നു.


അകത്തും പുറത്തും ഒരുപോലെ തിങ്ങിനിറഞ്ഞിരിക്കുന്ന മഹിമയാര്‍ന്ന ഭഗവദ്പാദത്തെ ഞങ്ങള്‍ അകമഴിഞ്ഞ് പുകഴ്ത്തുന്നു. ഭഗവാനെ അങ്ങയുടെ നാമം എങ്ങും മുഴുങ്ങുവാനായി ജയഭേരി മുഴക്കിയാലും. ദീനരും ദുഃഖിതരുമായവരെ സംരക്ഷിക്കുന്ന അല്ലയോ മഹാദേവാ! അങ്ങ് ജയിച്ചാലും. കാരുണ്യക്കടലായി ചിത്തിന് ആനന്ദം നല്‍കുന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അതിനോടൊപ്പം അങ്ങയുടെ പ്രകാശം നിറഞ്ഞുനില്‍ക്കുന്ന ആഴിയില്‍ മുഴുവനായി ലയിക്കുവാനും അവിടെ സുഖമായി വസിക്കുവാനും ഇടയാക്കുമാറാകണമെന്ന പ്രാര്‍ത്ഥനയോടെ ദൈവദശകം അവസാനിക്കുകയാണ്.



കാലം നല്‍കിയ കയ്പുനീരിനെ ഏകാന്തമായ തപസ്സിലൂടെ മധുരമയമാക്കിയ വിശ്വഗുരുവിന്റെ ദര്‍ശനങ്ങളെ ലളിതപദങ്ങളെക്കൊണ്ട് സാക്ഷാല്‍ക്കരിച്ച ദശകമാണ് ദൈവദശകം. ആട്ടിപ്പായിക്കപ്പെട്ടവരുടെ ആരാധനാസ്വാതന്ത്ര്യത്തിന് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പുതിയ മാനം നല്‍കിയ ഗുരുദേവനു മാത്രമേ ഇത്തരം സൃഷ്ടികള്‍ നടത്തുവാന്‍ സാധിക്കൂ. കവിത്വം നിറഞ്ഞുതുളുമ്പിയ കാവ്യോപാസകനായതുകൊണ്ട് തത്വദര്‍ശനങ്ങളെ കവിത്വത്തിന്റെ ഉരകല്ലില്‍ ചാലിച്ച് മിനുസപ്പെടുത്തി സാധാരണക്കാരന് നല്‍കുവാന്‍ സാധിച്ചു.



ദൈവദശകം പോലുള്ള കൃതികളാണ് ജാതിവാദികളെ എതിര്‍ക്കാതെ ജാതിനവീകരണം എന്ന മായാജാലം കേരളമണ്ണില്‍ നട്ടുവളര്‍ത്തുവാന്‍ ഇടയാക്കിയത്. സനാതനസംസ്‌കാരത്തിന്റെ സത്തയാണ് ദൈവദശകത്തിന്റെ അര്‍ത്ഥതലങ്ങളെ ദീപ്തമാക്കുന്നത്. 1914 ല്‍ രചിച്ച ദൈവദശകം ഇരുപത്തിരണ്ടാണ്ട് പിന്നിടുമ്പോള്‍ 1936 ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് കരുത്തുപകര്‍ന്നു. ആരോടും പരിഭവമില്ലാതെ എല്ലാവരെയും തലോടുവാനായി കണ്ടെത്തിയ ഉപാധിയെന്ന നിലക്ക് ദൈവദശകം കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. പച്ചയായ മനുഷ്യന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ തൊട്ടുണര്‍ത്തിയ കൃതിയാണ് ദൈവദശകം.



സ്‌നേഹസഹനങ്ങളുടെ പാതയിലൂടെ മനസ്സുകളെ ആര്‍ദ്രതകൊണ്ട് നിറയ്ക്കുവാനും ഊഷരമായ മനസ്സുകളെ ഉര്‍വ്വരതയുടെ പടവുകള്‍ കയറുവാനും ദൈവദശകം സഹായിക്കുന്നു. നൂറാം വയസ്സിന്റെ നിറവിലും യുവതയുടെ ചൈതന്യം ദൈവദശകത്തിന് നഷ്ടമാകുന്നില്ല. മലയാളമനസ്സില്‍ മൂകവും ഭാവാത്മകവുമായി അലിഞ്ഞുചേര്‍ന്ന നന്മയുടെ ശകലങ്ങളെ മൂടിക്കിടന്ന മലിനപടലങ്ങളെ നീക്കുവാന്‍ ശ്രീനാരായണഗുരുദേവന്റെ ദൈവദശകത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്


രാജമോഹന്‍ മാവേലിക്കര

ശ്രീനാരായണഗുരുദേവൻ






കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർ‍ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.


മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും
അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീ തം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.


“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”

ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. വയൻ‌വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു,

ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമയിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.


മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും
പാണ്ഡിത്യം നേടി. പിതാവായ നാണുവാശനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇതിനുപരിയായി പഠനം ചെമ്പഴന്തിയിൽ സൗകര്യമില്ലാതിരുന്നതിനാൽ നാണുവിന് ഗുരുകുല വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ  വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.



ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി ഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു.



22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം, സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ
തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.  സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു്
എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു.

പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച്പലരുടേയും മാറരോഗങ്ങൾ ഭേദമാക്കുകയും, പല
അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു
ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു. എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന്
കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണിയതയിലും
ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി.


അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്. 1888 മാർച്ച് മാസത്തിൽ നാരയണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.



“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”



1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.


1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര”
എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന്
അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദൈത സിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ
താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌
അദ്ദേഹത്തിനുണ്ടായിരുന്നത്.


ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-‍ാം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു.

Monday, April 17, 2017

കാര്യം ഇല്ലാത്തതുകൊണ്ട് കാരണമുണ്ട്


കാരണാവ്യതിരിക്തത്വാത്
കാര്യസ്യ കഥമസ്തിതാ?
ഭവത്യതഃ കാരണസ്യ
കഥമസ്തി ച നാസ്തിതാ? (ശ്ലോകം 4)

(കാരണത്തില്‍നിന്ന് വേര്‍പെടാത്തതാണെങ്കില്‍ കാര്യം പ്രത്യേകം എങ്ങനെ ഉണ്ടാവും? കാര്യം പ്രത്യേകം ഇല്ലെന്നുള്ളതിനാല്‍ കാരണം ഇല്ലെന്ന് എങ്ങനെ പറയാനാവും.)

ഉണ്ടായിമറയുന്ന പ്രപഞ്ചഘടകങ്ങളെക്കാണുമ്പോഴാണല്ലോ ഇവയുടെ സത്യമെന്തന്നന്വേഷിക്കണമെന്ന് തോന്നുന്നത്. ഉണ്ടാകാത്തതോ മറയാത്തതോ ആയ ഒരു വസ്തു കാണ്മാനുണ്ടായിരുന്നെങ്കില്‍ പിന്നെ ആരും സത്യം തിരയുമായിരുന്നില്ല. വാസ്തവത്തിലില്ലാത്ത ഭ്രമദര്‍ശനങ്ങള്‍ ഉള്ള ഏതെങ്കിലും വസ്തുവിനെ ആശ്രയിച്ചല്ലേ സംഭവിക്കൂ? കയറില്‍ കാണുന്ന പാമ്പും മരുഭൂമിയിലെ കാനല്‍ജലവും ഇല്ലാത്തവയാണ്. എന്നാല്‍ കയറും മരുഭൂമിയും ഉള്ളതുകൊണ്ടാണ് അവയില്‍ പാമ്പും ജലവും ഉള്ളതുപോലെ കാണപ്പെടുന്നത്. അപ്പോള്‍ ഇല്ലാത്ത പാമ്പും കാനല്‍ ജലവും ഞങ്ങള്‍ക്ക് പിന്നില്‍ ഒരുണ്മയുണ്ട് എന്നു വിളിച്ചറിയിക്കുന്നു.

ഭ്രമദര്‍ശനങ്ങളെ ഒരാള്‍ ആദ്യം സത്യമെന്ന് കരുതുന്നു. പക്ഷേ അടുത്ത് ചെന്നവയുടെ സ്വരൂപം പരിശോധിക്കുമ്പോഴാണ് അവ ഇല്ലാത്തവയാണെന്ന് തെളിയുന്നത്. അവയുടെ ഇല്ലായ്മ തെളിയുന്നതോടെതന്നെ അവയ്ക്കാശ്രമായിരുന്ന ഉണ്മയും വ്യക്തമായിക്കിട്ടുന്നു.

ഭ്രമദര്‍ശനങ്ങളുടെ ഇല്ലായ്മ തെളിഞ്ഞാലേ അവയ്ക്ക് പിന്നിലുള്ള ഉണ്മവ്യക്തമാകൂ എന്നും ധരിക്കേണ്ടതാണ്. കയറില്‍ കാണുന്ന പാമ്പ് സത്യമെന്ന് കരുതുന്നിടത്തോളം കയറിനെ കാണാന്‍ കഴിയുകയില്ല. പ്രപഞ്ചസത്യത്തിന്റെയും കഥയിതുതന്നെ. പ്രപഞ്ചഘടകങ്ങളെ ആരംഭത്തില്‍ ഒരാള്‍ സത്യമായിക്കാണുന്നു. പക്ഷേ വിചാരം ചെയ്ത് മുന്നോട്ടുനീങ്ങുമ്പോഴാണ് അവ ഇല്ലാത്തതാണെന്ന് തെളിയുന്നത്.

പ്രപഞ്ചസത്യങ്ങള്‍ എപ്പോള്‍ ഇല്ലാത്തവയാണെന്ന് തെളിയുന്നുവോ അപ്പോള്‍ മാത്രമേ അവയ്‌ക്കേകാശ്രയമായ വസ്തുസത്യം തെളിയൂ, എന്ന് ഗുരുദേവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Friday, March 17, 2017

ശുദ്ധി പഞ്ചകം - ശ്രീനാരായണഗുരുദേവൻ


 ശ്രീ നാരായണ ധർമ്മത്തിൽ ഗുരുദേവൻ പഞ്ചശുദ്ധി കളെക്കുറിച്ചു വ്യക്തമാക്കി തന്നിട്ടുണ്ട്.


ശരീരശുദ്ധി , വാക്ശുദ്ധി, മനശുദ്ധി, ഇന്ദ്രീയശുദ്ധി, ഗ്രഹശുദ്ധി ഇപ്രകാരം  അഞ്ചു ശുദ്ധി കളെക്കുറിച്ചു ഗുരു പറഞ്ഞിട്ടുണ്ട്.


1. ശരീരശുദ്ധി :- ദിനം തോറുമുള്ള ശുദ്ധജല സ്നാനം, കണ്ണ്, കാതു, പല്ല്, നഖം മുതലായവ  ശുദ്ധിയാക്കുക., അഴുക്കില്ലാത്ത വസ്ത്രം ധരിക്കുക, നല്ല ആഹാരം കഴിക്കുക,  ശുദ്ധജലം കുടിക്കുക കൈകാലുകൾ എപ്പോളും വൃത്തിയാക്കുക ഇതാണ്   ശരീരശുദ്ധി.


2 .വാക്ശുദ്ധി :- വാക്കുകൾ സ്ഫുടമായും , മധുരമായും, വ്യക്തമായും , ആകർഷണമായും,  സൗമ്യമായും ഇരിക്കണം. ശുദ്ധമായ ഭാഷക്ക് ഇതെല്ലാം അനിവാര്യമാണ്.


3 . മനശുദ്ധി:- സ്നേഹം , ദയ, മൃദുലത, ധൈര്യം, ലജ്ജ , ധ്യാനം ഇവയൊക്കെയാണ് മനഃശുദ്ധിക്ക്  വേണ്ടത്.


4 .ഇന്ദ്രീയശുദ്ധി:-  (കണ്ണ് , മൂക്ക് , നാക്ക് , ചെവി ,  ത്വക്ക്) അകാര്യങ്ങളിൽ    പ്രവര്തിക്കാതിരിക്കുക, ഇന്ദ്രീയങ്ങളെ കൂടുതൽ പീഡിപ്പിക്കുകയോ, ലാളിക്കുകയോ . ചെയ്യാതിരിക്കുക , യുക്തി അല്ലാത്തവയിൽ അടുക്കാതിരിക്കുക, ഇവാ    പഞ്ചേന്ദ്രിയത്തെ ശുദ്ധിആക്കുന്നു.


5 .ഗ്രഹശുദ്ധി :- ഗ്രഹങ്ങളുടെ അന്തർഭാഗങ്ങൾ വെയിലും ശുദ്ധവായുവും കിട്ടുന്നതായിരിക്കണം. അഴുകിച്ചീഞ്ഞ സാധനങ്ങൾ കളഞ്ഞു വീടും പരിസരവും ഇപ്പോഴും വൃത്തിയാക്കണം. സന്ധ്യ കാലങ്ങളിൽ സുഗന്ധദ്യവ്യങ്ങൾ പുകക്കണം ഇതാണ് .  ഗ്രഹശുദ്ധി.


  ആയുരാരോഗ്യ സുഖദായകവും ആത്മ ഹിതവും ആയ ഈ ശുദ്ധിപഞ്ചകത്തെ ആചരിക്കുന്നവർ ലോകത്തിൽ ഉജ്ജ്വലനായും , യശസ്വി ആയും ദീർഘായുഷ്മാനായും ആരോഗ്യവാനായും ഭവിക്കും.

Thursday, January 19, 2017

ഗുരുദേവന്റെ മഹത്വം




ഭാരതത്തിന്റെ തത്വചിന്തയും ദര്‍ശനവും ലോകം അമൂല്യനിധിയായി വിലയിരുത്തിയപ്പോഴും വ്യാഖ്യാതാക്കളുടെയിടയില്‍ വൈവിധ്യമാര്‍ന്ന ചിന്താസരണി നിലനിന്ന സന്ദര്‍ഭത്തിലാണ് നാരായണ ഗുരുവിന്റെ അവതാരം. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയത്തിന് വ്യാഖ്യാനമെഴുതാതെ സ്വന്തമായി തനിക്ക് പറയുവാനുള്ളത് തന്റേതായ കൃതികളിലൂടെ അവതരിപ്പിക്കുകയാണ് ഗുരു ചെയ്തത്.
സജീഷ് വടമണ്‍ എഴുതിയ ഗുരുദേവന്റെ ഹിന്ദുത്വം (01-01-2017) എന്ന ലേഖനത്തോടുള്ള പ്രതികരണം.

ഗുരുദേവന്‍ ഭാരതീയ ഗുരുപരമ്പരയില്‍പ്പെട്ടയാള്‍ തന്നെയാണെന്നുള്ള പ്രസ്താവന സര്‍വസമ്മതമാണ്. ആ ഗുരുപരമ്പരയെ സ്തുതിച്ചുകൊണ്ട് നിലവിലുള്ള ഒരു ഗീതം ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം സുപരിചിതമാണ്. അതിവിടെ ചേര്‍ക്കുന്നു.

നാരായണം പത്മഭാവം വസിഷ്ഠം
ശക്തിംച തത് പുത്ര പരാശരം ച
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദയോ ഗീന്ദ്രമഥാസ്യശിഷ്യം
ശ്രീശങ്കരാചാര്യമഥാസ്യപത്മ-
പാദംചഹസ്താമലകംച ശിഷ്യം
തംതോടകം വാര്‍ത്തികകാരമന്യാന്‍
അസ്മദ് ഗുരുന്‍ സന്തതമാനതോസ്മി.

ആദിനാരായണത്തില്‍ ആരംഭിച്ച് വസിഷ്ഠനെയും പരാശരനെയും ശങ്കരാചാര്യരെയും തോടകനേയുമൊക്കെ അനുസ്മരിച്ചശേഷം അവര്‍ക്ക് ശേഷമുള്ള ഗുരുക്കന്മാരെയും സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രീനാരായണഗുരുവിനെ അവസാന കണ്ണിയായി നമുക്ക് കാണാം. മേല്‍സൂചിപ്പിച്ച ഗുരുക്കന്മാരുടെയും നാരായണ ഗുരുവിന്റെയും കൃതികള്‍ പരിശോധിക്കുമ്പോള്‍ അവയിലെല്ലാം അന്തര്‍ധാരയായിരിക്കുന്ന ഉണ്മ ഒന്നുതന്നെയാണന്നതിലും തര്‍ക്കത്തിനിടയില്ല.

ബ്രഹ്മസൂത്രം ആദ്യമായി രചിച്ചത് വ്യാസനാണ്. ബാദരായണനും വ്യാസനും രണ്ടല്ലെന്നും വിശ്വസിച്ചുപോരുന്നു. വ്യാസനുശേഷം ബ്രഹ്മസൂത്രം അഥവാ വേദാന്തസൂത്രം രചിച്ചിട്ടുള്ളതു നാരായണ ഗുരു മാത്രമാണ്. ബ്രഹ്മസൂത്രം ഉള്‍പ്പെടുന്ന പ്രസ്ഥാനത്രയത്തിനു ഭാഷ്യം എഴുതി ശങ്കരാചാര്യര്‍ അദ്വൈത വേദാന്തവും രാമാനുജാചാര്യര്‍ വിശിഷ്ടാദ്വൈതവും മധ്വാചാര്യര്‍ ദ്വൈതവും സ്ഥാപിച്ചു. ഭാരതത്തിന്റെ തത്വചിന്തയും ദര്‍ശനവും ലോകം അമൂല്യനിധിയായി വിലയിരുത്തിയപ്പോഴും വ്യാഖ്യാതാക്കളുടെയിടയില്‍ വൈവിധ്യമാര്‍ന്ന ചിന്താസരണി നിലനിന്ന സന്ദര്‍ഭത്തിലാണ് നാരായണ ഗുരുവിന്റെ അവതാരം.

ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയത്തിന് വ്യാഖ്യാനമെഴുതാതെ സ്വന്തമായി തനിക്ക് പറയുവാനുള്ളത് തന്റേതായ കൃതികളിലൂടെ അവതരിപ്പിക്കുകയാണ് ഗുരു ചെയ്തത്. 550 സൂത്രങ്ങളിലൂടെ വ്യാസന്‍ വ്യക്തമാക്കിയ ജ്ഞാനരഹസ്യം 24 സൂത്രങ്ങള്‍ കൊണ്ട് നാരായണ ഗുരു കൂടുതല്‍ വ്യക്തവും അസന്ദിഗ്ദ്ധവുമായവതരിപ്പിച്ചു. ശങ്കരാചാര്യരുടെ മായാവാദവും, ബ്രഹ്മം സത്യം ജഗദ്മിധ്യ എന്ന ദര്‍ശനവും രാമാനുജനും മാധ്വനും സ്വീകാര്യമായില്ല. ഈ രണ്ടുപേരുടെയും വിയോജിപ്പിനെ തള്ളിപ്പറയാതെ ശങ്കരാചാര്യരുടെ മായാവാദത്തെയും അദ്വൈതദര്‍ശനത്തെയും ഗുരു ആത്മോപദേശതകത്തില്‍ സുസമ്മതമാക്കി അവതരിപ്പിച്ചിരിക്കുന്നു.

”സകലവുമുള്ളതു തന്നെ
തത്ത്വചിന്താ-
ഗ്രഹനിതുസര്‍വവുമേകമായ്ഗ്രഹിക്കും
അകമുഖമായറിയായ്കില്‍
മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.”

നാരായണ ഗുരു ഉപനിഷത്തുകള്‍ക്കോ മറ്റേതെങ്കിലും ഗ്രന്ഥത്തിനോ ഭാഷ്യം ചമച്ചിട്ടില്ല.
ഗുരുവിന്റെ കൃതികളെ സ്‌തോത്രകൃതികള്‍, ദാര്‍ശനിക കൃതികള്‍, സാരോപദേശകൃതികള്‍, തര്‍ജ്ജമകള്‍, ഗദ്യകൃതികള്‍ എന്നിങ്ങനെ ഇനം തിരിച്ച് മനസ്സിലാക്കാവുന്നതാണ്. സ്‌തോത്ര കൃതികളില്‍ വിനായാഷ്ഠകം, വിഷ്ണുസ്‌തോത്രങ്ങള്‍, ശിവസ്‌തോത്രങ്ങള്‍, ദേവീസ്‌തോത്രങ്ങള്‍, സുബ്രഹ്മണ്യസ്‌തോത്രങ്ങള്‍ എന്നിങ്ങനെ 33 കൃതികളും, ദാര്‍ശനിക കൃതികളില്‍ ആത്മോപദേശ ശതകം, അദ്വൈത ദീപിക, ദര്‍ശനമാല, വേദാന്തസൂത്രം തുടങ്ങി 10 കൃതികളുമാണുള്ളത്. സാരോപദേശമായി ജീവകാരുണ്യ പഞ്ചകം, അനുകമ്പാദശകം, ജാതിനിര്‍ണയം തുടങ്ങി 11 എണ്ണവും, തര്‍ജ്ജമകളില്‍ തിരുക്കുറളും ഈശാവാസ്യോപനിഷത്തും ചേര്‍ത്ത് രണ്ട് കൃതികളുമുണ്ട്. ഗദ്യകൃതികളുടെ കൂട്ടത്തില്‍ ആത്മവിലാസം, ചിജ്ജഡചിന്തനം തുടങ്ങി അഞ്ച് കൃതികളുമുള്‍പ്പെടെ മൊത്തം പ്രസിദ്ധീകൃതമായ കൃതികള്‍ 61.

ശങ്കരാചാര്യര്‍ തുടക്കം കുറിച്ച ദശനാമി സമ്പ്രദായത്തിലെ പത്തുനാമങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഗിരി, പര്‍വതം, വനം, ആരണ്യം, സാഗരം, തീര്‍ത്ഥം, ആശ്രമം, പുരി, ഭാരതി, സരസ്വതി. നാലുമഹാവാക്യങ്ങളില്‍ ഓരോന്നിനോടും ബന്ധപ്പെടുത്തിയാണ് നാല് മഠങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. മേല്‍സൂചിപ്പിച്ച നാമങ്ങള്‍ ഈ മഠങ്ങളിലെ സ്വാമിമാരുടെ പേരിന്റെ ഭാഗമായി ചേര്‍ക്കാനുള്ളതാണ്. ആദ്യത്തെ നാലില്‍ ഈ രണ്ടെണ്ണം രണ്ടു മഠങ്ങളിലേക്കും പിന്നത്തെ ആറില്‍ മൂന്നു വീതം അടുത്ത രണ്ടു മഠങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നു.

ഇതിനെയെല്ലാം കാലോചിതമായി മൂല്യനവീകരണം ചെയ്താണ് നാരായണഗുരു ആശ്രമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗുരുവിന്റെ ആശ്രമ സങ്കല്‍പം ആശ്രമമെന്ന അഞ്ചു ശ്ലോകങ്ങളുള്ള കൃതിയില്‍ ഗുരു വ്യക്തമാക്കിയിരിക്കുന്നു. അതിലെ ഒന്നാമത്തെ ശ്ലോകം മാത്രം ഇവിടെ ഉദ്ധരിക്കാം.

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചിദ്
വിദ്വാന്‍ മുതിരുദാരധീ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ
അഞ്ചു ശ്ലോകങ്ങളുടെയും സാരം മാത്രം ഇവിടെ ചേര്‍ക്കുന്നു.
ഈ ആശ്രമത്തില്‍ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രീയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും സമര്‍ത്ഥനായും സദാചാരതല്‍പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനും മടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്റെ നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയുണ്ടാക്കണം. ഇതില്‍ ആരെല്ലാം ചേരുന്നുവോ അവരെല്ലാം സഹോദരഭാവേന ഉള്ളവരായിരിക്കണം. ഇവിടെ എങ്ങനെയോ അതുപോലെതന്നെ ദേശംതോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം. ഇതിനോരോന്നിനും വിദഗ്ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം. ഇതെല്ലാം കൂടിച്ചേര്‍ന്നതിന് അദ്വൈതാശ്രമം എന്നുപേര്‍. പുരുഷായുസ്സിലെ നാലാശ്രമങ്ങളോടു ബന്ധപ്പെട്ടതും അംഗീകരിച്ചിട്ടുള്ളതുമായ ശ്രീനാരായണധര്‍മ്മം എന്ന ഗ്രന്ഥവും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഇതിനെ ദേശനാമി എന്നുപറയാനാവില്ല. വേദാന്തസൂത്രത്തിലെ ഒന്നാമത്തെ സൂത്രം.

ആദിനാരായണനിലാരംഭിക്കുന്ന ഭാരതീയ ഋഷിപരമ്പരയിലെ 21-ാം നൂറ്റാണ്ടിലെ കണ്ണിയാണ് നാരായണഗുരു എന്നുപറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക.

കെ.എന്‍. രവീന്ദ്രനാഥ്

Friday, December 30, 2016

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം




ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ കാലടികള്‍ പതിഞ്ഞതും അവിടുത്തെ ധന്യമായ ജീവിതം കൊണ്ടു പവിത്രമായതും തൃപ്പാദങ്ങളുടെ തിരുശരീരം അടക്കം ചെയ്തിരിക്കുന്നതുമായ ശിവഗിരി മഠം 84-ാമത് തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണ്.


1928ലാണ് നാഗമ്പടം ക്ഷേത്രത്തില്‍ വിശ്രമിച്ചിരുന്ന തൃപ്പാദങ്ങള്‍ വല്ലഭശേരി ഗോവിന്ദന്‍വൈദ്യരുടെയും ടി.കെ. കിട്ടന്‍ റൈട്ടരുടെയും അപേക്ഷപ്രകാരം ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ജനുവരി ഒന്നിന് ആയിക്കൊള്ളട്ടെ ശിവഗിരി തീര്‍ത്ഥാടനം എന്നാണ് ഗുരു അരുളിയത്. ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടെ പത്തുദിവസത്തെ വ്രതം എടുത്താല്‍ മതിയെന്നും തൃപ്പാദങ്ങള്‍ കല്‍പിക്കുകയുണ്ടായി. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി, എന്നിവയാണ് അവ.


ജീവന്‍ വസിക്കുന്ന ശരീരം ക്ഷേത്രമെന്നാണ് ഹൈന്ദവശാസ്ത്രം ഉദ്‌ഘോഷിക്കുന്നത്. ആഹാരശുദ്ധിയോടുകൂടിയ ക്ഷേത്രശുദ്ധി മനഃശുദ്ധിക്ക് കാരണമാവുകയും തദ്വാരാ വാക് കര്‍മ്മങ്ങളെ സംയമനം ചെയ്യാന്‍ ഉപകരിക്കുകയും ചെയ്യും. ഇതില്‍ പരമ പ്രധാനമായത് മനഃശുദ്ധിയാണ്. അതുണ്ടായാല്‍ മറ്റ് നാല് ശുദ്ധികളും സ്വാഭാവികമായി അയാളില്‍ സമ്മേളിക്കുക തന്നെ ചെയ്യും. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രമായ മഞ്ഞവസ്ത്രം തീര്‍ത്ഥാടകര്‍ ഉപയോഗിക്കണമെന്നും അവിടുന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.


ഉത്സവങ്ങള്‍പോലെ തീര്‍ത്ഥാടനം ആഡംബരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അരങ്ങാക്കി മാറ്റരുതെന്നും പഴനി, ശബരിമല മുതലായ തീര്‍ത്ഥാടനം പോലെയല്ല ശിവഗിരി തീര്‍ത്ഥാടനമെന്നും ഈ തീര്‍ത്ഥാടനത്തിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം എന്നും ഗുരുദേവന്‍ കല്‍പിക്കുകയുണ്ടായി. വല്ലഭശേരിയും കിട്ടന്‍ റൈട്ടറും ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങള്‍ തീര്‍ത്ഥാടന ദിവസം ചര്‍ച്ച ചെയ്യപ്പെടണമെന്ന് വ്യവസ്ഥപ്പെടുത്തി.


ഒരു സമൂഹത്തിന്റെ സര്‍വവിധ പുരോഗതിക്കും അടിസ്ഥാനമായിരിക്കുന്നത് വിദ്യാഭ്യാസമാണ്. വ്യക്തിയുടെ പൂര്‍ണതയ്ക്ക് വഴിയൊരുക്കേണ്ടത് വിദ്യാഭ്യാസമാണെങ്കിലും ഇന്നത്തെ വിദ്യാഭ്യാസം വ്യക്തിയെ സ്വാര്‍ത്ഥനാക്കി മാറ്റുകയാണ് ചെയ്യുന്നത്. മതഭ്രാന്തുകളിലും വിഭാഗീയതകളിലും നമ്മെ തളച്ചിടാത്ത ശുദ്ധമായ ഒരാദ്ധ്യാത്മിക പദ്ധതി കൂടിയായിരിക്കും വിദ്യാഭ്യാസം. എങ്കിലേ ആ വ്യക്തിത്വത്തിന് വിദ്യാഭ്യാസം കൊണ്ടുള്ള പൂര്‍ണതയും നിസ്വാര്‍ത്ഥതയും സംഭവിക്കുകയുള്ളൂ.


അനുഭവങ്ങള്‍ അദ്ധ്യാപകരാവാത്തിടത്തോളം കാലമത് സാദ്ധ്യമല്ല. ശരിയായ വിദ്യാഭ്യാസക്രമത്തിന്റെ ഭാഗമായുള്ള ഹൃദയത്തിന്റെ സമഗ്ര വികാസത്തിന് രണ്ടുതരം കാര്യങ്ങള്‍ കൂടിയേ കഴിയൂ. ശുചിത്വവും ഈശ്വരഭക്തിയും. തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ പ്രധാനമായ ഇവ രണ്ടും ഒരാളില്‍ പൂര്‍ണമായി പ്രകാശിക്കുമ്പോഴാണ് അയാളിലൂടെ വിദ്യയുടെ വെളിച്ചം സമൂഹത്തിലെ അന്ധകാരത്തെ അകറ്റുന്നത്.


മാറിമാറി വരുന്ന സാഹചര്യത്തിനനുസരിച്ച് വ്യക്തിയോ സമൂഹമോ കാലോചിതമായി സ്വീകരിക്കേണ്ടതും ആര്‍ജിക്കേണ്ടതുമാണ് മറ്റ് അഞ്ച് ലക്ഷ്യങ്ങള്‍. ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ ലോകത്തിന്റെ എക്കാലത്തേയും നിലനില്‍പ്പിനും ഐക്യത്തിനും അനിവാര്യമാണ് സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവ. എന്നാല്‍ വ്യക്തിയുടെ സമ്പൂര്‍ണ വികാസത്തിന് അടിത്തറയായിരിക്കേണ്ടത്  വിദ്യയും ശുചിത്വവും ഈശ്വരഭക്തിയുമാണ് എന്ന് മറക്കരുത്.


ഇന്ന് ലോകം നേരിടുന്ന ഭീകരവാദവും മതവിദ്വേഷവും യുദ്ധവും അസഹിഷ്ണുതയും ഇല്ലാതാകണമെങ്കില്‍ വിദ്യാഭ്യാസത്തിലൂടെയുള്ള തെളിച്ചം പരമപ്രധാനമാണ്. വിദ്യയില്‍നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ദൈവസങ്കല്‍പം തീവ്രവാദവും മതഭ്രാന്തും കൊണ്ടുവരും. ‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ’. ജ്ഞാനത്തേക്കാള്‍, അറിവിനേക്കാള്‍ പവിത്രമായി ഇവിടെ മറ്റൊന്നില്ലായെന്ന് ഭവഗത്ഗീത പറയുന്നു. നീ സത്യം ജ്ഞാനം, ആനന്ദം.


ദൈവമേ നീ തന്നെയാണ് സത്യമായും ജ്ഞാനമായും ആനന്ദമായുമിരിക്കുന്നത് എന്ന് ഗുരുവും പറഞ്ഞിരിക്കുന്നു. അന്ധമായ ഈശ്വരവിശ്വാസവും മതഭ്രാന്തും മതംമാറ്റവും ദൈവത്തിന് വേണ്ടിയുള്ള യുദ്ധവും വര്‍ത്തമാന ലോകത്തെ അശാന്തമാക്കുന്ന സാഹചര്യത്തില്‍ മനുഷ്യനായി മാറാന്‍, മനുഷ്യനെ മനുഷ്യനാക്കി മാറ്റാന്‍ ശിവഗിരി തീര്‍ത്ഥാടനം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യനാണ് പരമപ്രധാനം. ദൈവമല്ല. ഇന്ന് ദൈവവും മതവും പ്രശ്‌നമാവുകയാണ്.


ആരോഗ്യപരമായി ചിന്തിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ഒരു മതത്തിലേക്ക് ആളെ ചേര്‍ക്കുന്നുവെങ്കില്‍ ആ മതത്തിന് എന്തോ കുഴപ്പമുണ്ടെന്ന ധാരണ പ്രബലമായി വരും. ശരിയായ മതത്തിന് ആളെചേര്‍ത്ത് ഭൗതികബലം ഉണ്ടാക്കേണ്ട ആവശ്യമില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരെയെന്ന് ഗുരുവിനെപ്പോലെയുള്ള ഋഷിമാര്‍ നമ്മോട് ചോദിക്കുമ്പോള്‍ ആദ്ധ്യാത്മികതയില്ലാത്ത മതവിശ്വാസിക്ക് ഈ ഗുരുവാക്യം മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടായിരിക്കാം ഈശ്വരഭക്തിക്ക് ഗുരു മൂന്നാം സ്ഥാനം കൊടുത്തത്.


ആദ്യം വേണ്ടത് വിദ്യയാണ്. വിദ്യയും വിദ്യാഭ്യാസവും ഇല്ലാത്ത ജനതയ്ക്ക് ദൈവം എന്നത് ലോകത്തെ മുഴുവന്‍ നശിപ്പിക്കുന്ന ആയുധമായി മാറും. വിദ്യ ഇല്ലാത്തവന്റെ മതം എത്ര പാരമ്പര്യം ആവശ്യപ്പെട്ടാലും എന്ത് പ്രയോജനം. ദാരുണമായി മരിച്ചുവീഴുന്ന കശാപ്പുശാലകളായി മനുഷ്യവംശം മാറുന്ന കാഴ്ച നാം കാണുകയാണ്. സാഹചര്യങ്ങളെ അനുകൂലമാക്കി വളരാനും വികസിക്കാനും നമുക്ക് കഴിയണമെന്നും ഒരു വ്യക്തിയിലെ ഈശ്വരനെ കണ്ടെത്താനുമുള്ള അറിവും ആഹ്വാനവുമാണ് ഗുരുദര്‍ശനത്തിന്റെ കാതലായ സന്ദേശമെന്നും നാം മനസ്സിലാക്കണം. പദയാത്രകളും തീര്‍ത്ഥാടനങ്ങളും ഉത്സവമായി മാറുമ്പോള്‍ നാം ഗുരുവിന്റെ തീര്‍ത്ഥാടന മഹാസങ്കല്‍പത്തെ കാണാതെ പോകുകയാണ് ചെയ്യുന്നത്.


ആനുകൂല്യങ്ങള്‍ക്ക് വേണ്ടി വ്യക്തിപൂജ നടത്തുന്ന വേദിയായി തീര്‍ത്ഥാടനത്തെ മാറ്റാതെ അറിവും യോഗ്യതയുമുള്ള പണ്ഡിതന്മാര്‍ക്ക് മനുഷ്യനെ അഭിസംബോധന ചെയ്യാനുള്ള അറിവിന്റെ വേദിയാക്കി മാറ്റുമ്പോഴാണ് ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥവത്താകുന്നത്. ഈ വര്‍ഷം ഗുരുവിന്റെ നമുക്ക് ജാതിയില്ലായെന്ന വിളംബരത്തിന്റെ ശതാബ്ദി സര്‍ക്കാര്‍ ഔദ്യോഗികമായി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ജാതിയില്ലാ വിളംബരത്തിന്റെ അര്‍ത്ഥമായി നമുക്ക് സ്വീകരിക്കാം.


മനുഷ്യനും ദൈവവും ജാതിയും ഒന്ന്. ജാതി, മതം, പാര്‍ട്ടി, ദൈവം ഇതൊന്നും മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ സ്വാധീനം ചെലുത്തരുത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാവിധ സ്വാധീനതകളില്‍നിന്നും നമ്മെ മോചിപ്പിക്കാന്‍ സഹായിക്കുന്നതായിരിക്കണം ശിവഗിരി തീര്‍ത്ഥാടനം. എന്തെന്നാല്‍ ജാതിമതഭേദമന്യേ ശിവഗിരി മാനവസമുദായത്തിന്റെ മടിത്തട്ടായി നിലകൊള്ളുന്നു എന്നതുതന്നെ.


സ്വാമി ശിവസ്വരൂപാനന്ദ

ശിവഗിരിയിലേക്ക് വീണ്ടും

മഹാഗുരുവിന്റെ സാന്നിദ്ധ്യംകൊണ്ട് പാപഹാരിണിയായി മാറിയ ശിവഗിരിയില്‍ ഉത്തമഭക്തന്‍ എത്തിച്ചേരുമ്പോള്‍ രണ്ട് സാഗരങ്ങളുടെ സംഗമത്താല്‍ അവിടെ എത്തിച്ചേരുന്ന ആര്‍ക്കും ആത്മാനന്ദത്താല്‍, ഉയര്‍ന്നുപൊങ്ങുന്ന ഭക്തിയുടെ തിരമാലകളാല്‍ ആത്മാനന്ദാനുഭൂതി നുകരാനാവുന്നു. ഇതാണ് ഉത്തമഭക്തന്റെ ശിവഗിരി പ്രവേശനത്തിലൂടെ സംഭവിക്കുന്നത്.
sivagiri
തീര്‍ത്ഥീകുര്‍വ്വന്തിതീര്‍ത്ഥാനി 
സുകര്‍മ്മികുര്‍വ്വന്തി കര്‍മ്മാണി 
സച്ഛാസ്ത്രീ കുര്‍വന്തി ശാസ്ത്രാണി

ഉത്തമരായ ഭക്തന്‍മാര്‍ തീര്‍ത്ഥങ്ങളെ പവിത്രമാക്കുന്നു. കര്‍മ്മങ്ങളെ സത്കര്‍മ്മങ്ങളാക്കുന്നു. ശാസ്ത്രങ്ങളെ പ്രമാണ ഭൂതങ്ങളാക്കുന്നു.

ശരിയായ ഭക്തന്‍മാരാണ് തീര്‍ത്ഥസ്ഥാനങ്ങളെ പവിത്രമാക്കുന്നത്. വ്രതം ഒരുവനെ ഭഗവാന്റെ ഭക്തനാക്കുകമാത്രമല്ല ഭക്തിക്കും ജീവിതത്തിനും വേണ്ട സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവനെ നിപുണനാക്കുകയും ചെയ്യുന്നു. സ്വയം സാത്വികനായവന്‍ പോകുന്നിടമെല്ലാം മംഗളമാക്കുന്നു. തന്നേയും തന്റെ കൂടെയുള്ളവരേയും താന്‍ ചെല്ലുന്ന സ്ഥലങ്ങളേയും ഒക്കെ പവിത്രീകരിക്കുവാന്‍ തക്ക ആന്തരികശുദ്ധി വ്രതംകൊണ്ട് ആര്‍ജ്ജിച്ചെടുക്കുന്നവനാണ് പരമഭക്തന്‍. തീര്‍ത്ഥാടകനും പദയാത്രികനുമൊക്കെയാകാനുള്ള യോഗ്യതയും അര്‍ഹതയും ഇത്തരം ഭക്തന്‍മാര്‍ക്ക് മാത്രമേയുള്ളൂ.

കഴിഞ്ഞ വര്‍ഷം ശിവഗിരിയിലേയ്ക്ക് നടന്നുവന്ന ഒരാള്‍ താമസസൗകര്യം കുറഞ്ഞുപോയതില്‍ എത്ര പ്രശ്‌നമാണ് ഉണ്ടാക്കിയത്. ഞാനവരോട് ചോദിച്ചു: എന്തിനാണ് അന്ന് പ്രശ്‌നമുണ്ടാക്കിയതെന്ന്. അവര്‍ പറഞ്ഞു: സ്വാമി മഴകാരണം വല്ലാത്ത ബുദ്ധിമുട്ടായതുകൊണ്ടാണെന്ന്. പദയാത്രികരാവാന്‍ മഠം ആവശ്യപ്പെടുന്നില്ല. തീര്‍ത്ഥയാത്രികരാവാനും, തൃപ്പാദ ഭക്തരായ വല്ലഭശ്ശേരിയും കിട്ടന്‍ റൈട്ടറും തീര്‍ത്ഥാടകരായി വരാന്‍ അവിടത്തോട് ചോദിച്ച് അനുവാദം വാങ്ങുകയാണുണ്ടായത്. ശരിയായ തീര്‍ത്ഥാടകന് കല്ലുംമുള്ളും കഷ്ടപ്പാടും അസൗകര്യങ്ങളുമൊന്നും പ്രശ്‌നമല്ല. അസൗകര്യങ്ങളില്‍ ക്ഷുഭിതരായി പ്രശ്‌നം സൃഷ്ടിക്കുകയല്ല വേണ്ടത്. ഓരോവര്‍ഷവും പദയാത്ര ചെയ്യുന്ന ഭക്തന്‍ യഥാര്‍ത്ഥത്തില്‍ മഹാത്മാവ് തന്നെയാണ്. അതുകൊണ്ടാണ് അയാള്‍ തീര്‍ത്ഥങ്ങളെ മംഗളമാക്കുന്നത്. അഹംഭാവം ഉപേക്ഷിച്ച് പ്രതികൂല കാലാവസ്ഥകളെ അവഗണിച്ച് മിതമായി ആഹാരം കഴിച്ച് എവിടെയെങ്കിലും വിശ്രമിച്ച് ശിവഗിരിയിലേക്ക് നടക്കുന്നത് സ്വാമിമാരുടെ അംഗീകാരത്തിനോ, പ്രീതിക്കോ വേണ്ടിയല്ല. അത് ഓരോ പദയാത്രികന്റേയും ആന്തരിക ശുദ്ധിക്കുള്ള പ്രാര്‍ത്ഥനയും സാധനയുമാണ്.

അതിന്റെ ഫലം അവനുള്ളതാണ്. അല്ലാതെ പദയാത്ര സംഘടിപ്പിക്കുന്ന സംഘാടകര്‍ക്കുള്ളതല്ല. അഹങ്കാരം ദൂരെ ത്യജിച്ച് സുജനാനാം ചാരത്ത് വസിക്കാനാഗ്രഹിച്ച് വരുന്ന യഥാര്‍ത്ഥ ഭക്തന്റെ വെറും പ്രവൃത്തികള്‍പോലും സത്കര്‍മ്മങ്ങളായി മാറുന്നു. കാരണം അത്രയ്ക്ക് അവന്‍ ഭഗവാനോട് അടുക്കുന്നവനായിത്തീരുന്നു. ഒരുവേള അവന്‍ ഭഗവാന്‍ തന്നെയായിത്തീരുന്നു.

ഭഗവദ്ഗീത പറയുന്നു
തേഷാമേവാനുകമ്പാര്‍ത്ഥം 
അഹമജ്ഞാനജംതമഃ
നാശയാമ്യാത്മഭാവസ്ഥോ
ജ്ഞാനദീപനേ ഭാസ്വതാ

ഭക്തന്‍മാരോടുള്ള പ്രേമത്താല്‍, അനുകമ്പയാല്‍ ഞാന്‍ അവന്റെ ഹൃദയത്തിലെ അജ്ഞാനമാകുന്ന തമസ്സിനെ നശിപ്പിച്ചിട്ട് അവന്റെ ഉള്ളില്‍ ജ്ഞാനദീപമായി പ്രകാശിക്കും. ഇവിടെ ഉത്തമ ഭക്തന്‍ ജ്ഞാനസ്വരൂപനായ ഭഗവാന്‍ തന്നെയാണ്. ഇപ്രകാരം തീര്‍ത്ഥാടകന്‍ ഭഗവാന്‍തന്നെയാകുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കായി നാം ചെയ്യുന്ന സേവകള്‍ ഭഗവത്‌സേവയായി പരിണമിക്കുകയാണ്.

മഹാഗുരുവിന്റെ സാന്നിദ്ധ്യംകൊണ്ട് പാപഹാരിണിയായി മാറിയ ശിവഗിരിയില്‍ ഉത്തമഭക്തന്‍ എത്തിച്ചേരുമ്പോള്‍ രണ്ട് സാഗരങ്ങളുടെ സംഗമത്താല്‍ അവിടെ എത്തിച്ചേരുന്ന ആര്‍ക്കും ആത്മാനന്ദത്താല്‍, ഉയര്‍ന്നുപൊങ്ങുന്ന ഭക്തിയുടെ തിരമാലകളാല്‍ ആത്മാനന്ദാനുഭൂതി നുകരാനാവുന്നു. ഇതാണ് ഉത്തമഭക്തന്റെ ശിവഗിരി പ്രവേശനത്തിലൂടെ സംഭവിക്കുന്നത്.

കുലംപവിത്രം ജനനീ കൃതാര്‍ത്ഥാ
വസുന്ധരാ പുണ്യവതീ ച തേന 
അപാരസച്ചിത്‌സുഖസാഗരേളസ്മിന്‍ 
ലീനം പരേ ബ്രഹ്മണിയസ്യചേതഃ

സച്ചിദാനന്ദ സ്വരൂപനായ പരമേശ്വരനില്‍ ഒന്നായിത്തീര്‍ന്ന മഹാത്മാവിന്റെ കുലം പവിത്രമാകുന്നു. അവന്റെ അമ്മ കൃതകൃത്യയാകുന്നു. അവന്‍ പിറന്ന പാരിടം പവിത്ര തീര്‍ത്ഥമാകുന്നു. ഇടറുന്ന തൊണ്ടയോടെ പുളകം പൂണ്ട ഗാത്രത്തോടെ ആനന്ദാശ്രു പൊഴിച്ച് ഭക്തന്‍മാരുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് ഭഗവാന്‍ ശ്രീനാരായണ പരമഹംസ ദേവന്റെ ജീവിതലീലകള്‍ സ്തുതിക്കുമ്പോള്‍ ഭക്തന്‍ സ്വയം ധന്യനാകുക മാത്രമല്ല അവന്റെ കുലവും നാടും സഹജാതരുംകൂടി ധന്യരാവുകയാണ്.

ശ്രീകൃഷ്ണ ഭഗവാന്‍ ഭാഗവതത്തില്‍ പറയുന്നു- മഹാഭക്തന്‍മാരുടെ പാദധൂളികളേറ്റ്, സ്വയം പരിശുദ്ധനാവാന്‍ വേണ്ടി ‘അനുവ്രജാമ്യഹം’ ഞാന്‍ ആ ഭക്തന്‍മാരുടെ പിന്നാലെ പോകുന്നു. ഇവിടെ മഹാഭക്തനെ കാണുമ്പോള്‍ ശ്രീനാരായണ ഗുരുദേവന്‍ അണികരമേകി അണയുകതന്നെ ചെയ്യും. ഭക്തനെ കാരുണ്യപൂര്‍വ്വം ആ തൃക്കരങ്ങളാല്‍ തഴുകിത്തലോടും. അങ്ങനെയുള്ള ഏതെങ്കിലും ഭക്തന്‍ ഓരോ തീര്‍ത്ഥാടനത്തിലും ശിവഗിരിയിലെത്തുമായിരിക്കും. ആ ഭക്തനെ പ്രതീക്ഷിച്ച് ഗുരുദേവന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. ശാന്തമായ കടാക്ഷത്താല്‍ ഭക്തന്‍മാരുടെ ദുഃഖത്തെ ഇല്ലാതാക്കുന്ന മഹാഗുരുവിന്റെ നോട്ടം നമുക്കും ലഭിക്കും. അതുകൊണ്ടുതന്നെ പരമഭക്തനായി ശിവഗിരിയിലേക്ക് നമുക്ക് എത്താം.

84- തീര്‍ത്ഥാടനം സമാഗതമാകുമ്പോള്‍ നമുക്ക് വ്രതശുദ്ധരാകാം, ഭക്തനാവാം, ശിവഗിരിയിലേക്ക് പുറപ്പെടാന്‍ തയ്യാറാവാം. വ്രതവും തീര്‍ത്ഥാടനവും പകര്‍ന്നുതരുന്ന ശ്രദ്ധ ഭക്തനെ ആന്തരികമായും ബാഹ്യമായും ജാഗ്രതയുള്ളവനാക്കുന്നു. ജാഗ്രത അഗ്നി പോലെയാണ്. അത് ജീവിതത്തെ തെളിച്ചത്തോടെ നേരിടാന്‍ നമ്മെ തയ്യാറാക്കും. ശിവഗിരി തീര്‍ത്ഥാടനം ഒരുവനില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം അകത്തെളിച്ചം മാത്രമല്ല. പുറത്തെ സാഹചര്യങ്ങളെ അതിജീവിക്കാനും അവനെ തയ്യാറാക്കുന്നു. തൃപ്പാദങ്ങള്‍ നമുക്ക് നല്‍കിയ എട്ട് ലക്ഷ്യങ്ങളില്‍ രണ്ടാമത്തേതായ ശുചിത്വം എന്ന സന്ദേശത്തെ ഭാരതസര്‍ക്കാരിന്റെ സ്വച്ഛഭാരത് എന്ന ആശയത്തോട് ചേര്‍ത്ത് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം മാലിന്യ പ്ലാസ്റ്റിക് വിമുക്ത തീര്‍ത്ഥാടനമായി ആഘോഷിക്കാം.

തീര്‍ത്ഥാടന യാത്രയിലും പദയാത്രകളിലും തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. ഗുരു അത് നമ്മോട് ആവശ്യപ്പെടുന്നു. ‘ശുചിത്വം ശുചിത്വം സര്‍വ്വത്ര.’അതായിരിക്കട്ടെ ഇത്തവണത്തെ നമ്മുടെ മുദ്രാവാക്യം. ശിവഗിരിയിലെത്തുന്ന ഭക്തര്‍ ഗുരുസന്നിധിയില്‍ മാലിന്യങ്ങള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ചും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍. പദയാത്രകള്‍ വരുന്ന വഴികള്‍ ശുദ്ധമായിരിക്കട്ടെ. കടന്നുപോകുന്ന ഇടവും ശുദ്ധമായിരിക്കട്ടെ. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നവര്‍ പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസ്സുകളും കഴിയാവുന്നത്ര ഒഴിവാക്കി സഹകരിക്കുവാന്‍ കൂടി ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

സ്വാമി ശിവസ്വരൂപാനന്ദ

Thursday, December 29, 2016

ഗുരുദേവന്റെ ശുചിത്വ സങ്കല്‍പ്പം

1928 ജനുവരിയില്‍ കോട്ടയം നാഗമ്പടം മഹാക്ഷേത്രാങ്കണത്തില്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ അവസരത്തില്‍ ഗുരുദേവന്‍ ഒരു കാര്യം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണം. തീര്‍ത്ഥാടകര്‍ പുതിയ അറിവുകളുമായി തിരിച്ചുപോകണമെന്നും ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിവുള്ളവരാകണമെന്നും ഗുരു ആഗ്രഹിച്ചു.

ഗുരുദേവന്റെ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു. 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ ഒരു വലിയ സാമൂഹ്യമാറ്റത്തിന് തുടക്കംകുറിച്ചു. ജനങ്ങളില്‍ ഈശ്വരവിശ്വാസവും ശുചിത്വബോധവും വളര്‍ത്തുവാന്‍ ഗുരു ക്ഷേത്രങ്ങളെ ഉപയോഗിച്ചു. എല്ലാ ഹൃദയങ്ങളിലും എല്ലാ ഭവനങ്ങളിലും ഈശ്വരവിശ്വാസം എത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. അയിത്താചരണം അവസാനിക്കണമെങ്കില്‍ ജനങ്ങളില്‍ ശുചിത്വബോധം വളര്‍ത്തണമെന്ന് ബോദ്ധ്യപ്പെട്ട ഗുരു നാടെങ്ങും ശിഷ്യന്‍മാരെ അയച്ച് കുളി സംഘങ്ങള്‍ രൂപീകരിച്ചു. കുളിക്കുന്ന ആളുകളുടെ സംഘടനയക്ക് ഇന്നു വലിയ പ്രസക്തിയാണുള്ളത്. ‘ഈ ന്യൂജനറേഷന്‍കാര്‍ ഒന്നുകുളിച്ചിരുന്നെങ്കില്‍’ എന്ന ശീര്‍ഷകത്തില്‍ മുന്‍ ചീഫ്‌സെക്രട്ടറി എഴുതിയ ലേഖനം ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്.

മലയാളികള്‍ എപ്പോഴും അവകാശപ്പെടുന്നത് അവര്‍ വലിയ ശുചിത്വബോധം ഉള്ളവരാണെന്നാണ്. മലയാളിക്ക് വ്യക്തിശുചിത്വം ഉണ്ട്, എന്നാല്‍ പരിസര ശുചിത്വമില്ല. ഒരാള്‍ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയ്ക്കാണ് ശുചിത്വം എന്നു പറയുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളി, തന്റെ വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കവറിലാക്കി അയല്‍ക്കാരന്റെ പറമ്പിലേക്കോ പൊതുനിരത്തുകളിലേക്കോ വലിച്ചെറിയുന്ന വളരെ ദയനീയമായ അവസ്ഥയാണ് ഇന്നുള്ളത്. വഴിനീളെ മാലിന്യകൂമ്പാരങ്ങളാണ്. ദുര്‍ഗന്ധം വമിക്കുന്ന പൊതുസ്ഥലങ്ങളും വൃത്തിഹീനമായ വീടുകളും മാര്‍ക്കറ്റുകളും ആശുപത്രികളും റെയില്‍വേസ്റ്റേഷനുകളും ഇന്ന് സര്‍വ്വ സാധാരണമാണ്. മണ്ണും ജലവും അന്തരീക്ഷവും മലിനീകരിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കോട്ടയത്തെ വടവാതൂരും തൃശ്ശൂരിലെ ലാലൂരും മലയാളിക്ക് കമ്മിയായ ശുചിത്വബോധത്തിന്റെ തിരുശേഷിപ്പുകളാണ്.

ജനങ്ങളുടെ തെറ്റായ ശുചിത്വബോധവും സാമൂഹ്യബോധമില്ലായ്മയുമാണ് ഇതിന് കാരണം. മാലിന്യം ഉണ്ടാക്കുന്നവന്‍ അത് ഇല്ലാതാക്കണമെന്ന് പഠിച്ചിട്ടില്ല. ശുചിത്വം ദൈവീകമാണെന്നാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്. പഞ്ചശുദ്ധിയെക്കുറിച്ചുള്ള ഗുരുദേവന്റെ പ്രബോധനങ്ങള്‍ ഒരു നൂറ്റാണ്ടിനുമുമ്പ് നാം കേട്ടതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശുചിത്വാചരണ പ്രചാരണവുമായി രംഗത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നാം നിര്‍മ്മാര്‍ജ്ജനം ചെയ്ത മാരകമായ പല പകര്‍ച്ച വ്യാധികളും ഇപ്പോള്‍ അതിശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആറുകളും തോടുകളും തണ്ണീര്‍ത്തടങ്ങളും ഇന്ന് മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഒരു ലോകയുദ്ധം ഉണ്ടാകുമെങ്കില്‍ അത് ശുദ്ധജലത്തിന് വേണ്ടിയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വര്‍ദ്ധിച്ചുവരുന്ന രോഗാതുരതയും ആവര്‍ത്തിക്കപ്പെടുന്ന പകര്‍ച്ചവ്യാധികളും കിട്ടാക്കനിയാവുന്ന ശുദ്ധജലവും നമ്മുടെ ഉറക്കംകെടുത്തുന്നു.

മലയാളിയുടെ പരിസരശുചിത്വമില്ലായ്മയാണ് ഇതിനു കാരണം. തന്‍മൂലം പരിസ്ഥിതിയും ജീവജാലങ്ങളും കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. മനുഷ്യരാശിയ്ക്ക് വലിയ ഭീഷണിയായി മാറിയ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഇല്ലാതാകണമെങ്കില്‍ നാം ഗുരുവിന്റെ ആഹ്വാനങ്ങളെ ചെവിക്കൊള്ളണം.’മരങ്ങള്‍ നട്ടു വളര്‍ത്തൂ, തണലുമായി പഴവുമായി.’ ശീനാരായണ ധര്‍മ്മത്തില്‍ ഗുരു ഉപദേശിക്കുന്ന പഞ്ചശുദ്ധി (ശരീര ശുദ്ധി, ഇന്ദ്രിയശുദ്ധി, വാക് ശുദ്ധി, മനഃശുദ്ധി, ഗൃഹശുദ്ധി) കര്‍ശനമായി അനുഷ്ഠിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകണം. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിന്റെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് പിറകില്‍ പോലും മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നഗരവാസികളെ വീര്‍പ്പുമുട്ടിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ഓരോ ശിവഗിരി തീര്‍ത്ഥാടനവും കഴിയുമ്പോള്‍ ശുചിത്വത്തിലേക്ക് കൂടുതല്‍ അടുക്കുവാന്‍ നമുക്ക് കഴിയണം.

‘ശുചിത്വം ഒരു ശീലമാക്കൂ’ അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.’ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങണം’ എന്ന ഗുരുവരുള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.


ഡോ. എം. ജയരാജു
(ലേഖകന്‍ ശിവഗിരിതീര്‍ത്ഥാടന കമ്മിറ്റിയുടെ മീഡിയ ചെയര്‍മാനാണ്)




Saturday, September 17, 2016

ദൈവദശകം

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.       1
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.       2
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.       3
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.       4
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.       5
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.       6
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.       7
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.       8
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.       9
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.  10