ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, August 14, 2018

അത്തം മുതല്‍ തിരുവോണം വരെ

പഞ്ചാംഗമാണല്ലോ മലയാള കലണ്ടര്‍. കൊല്ലവര്‍ഷമാണ് നമ്മുടെ പഞ്ചാംഗ സമ്പ്രദായമനുസരിച്ചുള്ള ഒരു വര്‍ഷം. ഇംഗ്ലീഷ് കലണ്ടറിലെ ആഗസ്ത് മാസത്തിന്റെ മധ്യത്തോടെ കേരളത്തിന്റെ കൊല്ലവര്‍ഷം തുടങ്ങുന്നു. ചിങ്ങമാണ് ആദ്യമാസം. ചിങ്ങമാണ് ആദ്യമാസം. ചിങ്ങം വിളവെടുപ്പ് കാലമാണ്. വിളവെടുപ്പുത്സവമായ ഓണം ചിങ്ങമാസത്തിലെ പത്തു നാളുകളില്‍ആഘോഷിക്കപ്പെടുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുനാളുകളിലും പ്രത്യേകമായ ചടങ്ങുകളോടെ ഓണം ആചരിക്കുന്നു. തിരുവോണത്തിനുശേഷമുള്ള ദിവസങ്ങളിലും ഓണവുമായി ബന്ധപ്പെട്ടുള്ള ആചാരസമ്പ്രദായങ്ങളും പ്രാദേശികഭേദമനുസരിച്ച് നിലവിലുണ്ട്. ഒമ്പതാം ദിവസമായ ഉത്രാടം കേരളത്തില്‍ പൊതുവായി പ്രധാന്യമുള്ള ദിവസമായി കണക്കാക്കുന്നു.
1) അത്തം: ഓണോത്സവ നാളുകള്‍ ചിങ്ങമാസത്തിലെ അത്തത്തില്‍ തുടങ്ങുന്നു. അത്തപ്പൂക്കളം ആഘോഷത്തിന്റെ തുടക്കമാണ്. തൃപ്പൂണിത്തുറ കോട്ടയിലേക്കുള്ള കൊച്ചി രാജാവിന്റെ പരിവാരസമേതമുള്ള രാജയാത്രയുടെ സ്മരണയ്ക്കായുള്ള അത്തച്ചമയ ഘോഷയാത്ര പ്രൗഢമായ ഒരു ഓണക്കാഴ്ചയാണ്. ആനയെഴുന്നള്ളത്ത്, നാടന്‍ കലാരൂപങ്ങള്‍, പാട്ടും നൃത്തവും ഒക്കെച്ചേര്‍ന്ന് അത്തച്ചമയത്തെ ഒരു വലിയ കാഴ്ചാനുഭവമാക്കുന്നു.
2) ചിത്തിര: ഓണത്തിന്റെ രണ്ടാം നാള്‍. പൂക്കളങ്ങള്‍ കുട്ടികളുടെ സര്‍ഗാവിഷ്‌കാരമെന്ന രീതിയില്‍ ഒരുക്കപ്പെടുന്നു. ആണ്‍കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാനും പെണ്‍കുട്ടികള്‍ തങ്ങളുടെ പൂക്കളങ്ങള്‍ക്ക് വ്യത്യസ്തമായ രൂപകല്‍പ്പനകള്‍ കണ്ടെത്താനും തുടങ്ങുകയായി.
3) ചോതി: ചോതിയെന്നും ചോഡിയെന്നും മൂന്നാം നാള്‍ വിളിക്കപ്പെടുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം പൂക്കളങ്ങള്‍ പ്രധാനമാകുമ്പോള്‍ ഓണം ഷോപ്പിംഗുകള്‍, ഓണം വില്‍പ്പന ഫെയറുകള്‍, ഔദ്യോഗിക ഓണപ്പരിപാടികള്‍ തുടങ്ങിയവയിലൂടെ ഓണം വര്‍ത്തമാന കേരള സമൂഹത്തിന്റെ ദേശീയാഘോഷമായി തുടങ്ങുന്നു.
4) വിശാഖം: നാലാം നാള്‍ ഓണത്തിന്റെ ഉത്സവാ?രീക്ഷം വീടുകളിലും സമൂഹജീവിതത്തിന്റെ മറ്റെല്ലാ ഇടങ്ങളിലും പ്രകടമായി കണ്ടുതുടങ്ങുന്നു.
5) അനിഴം: ആറന്മുളയിലെ പമ്പാനദിയിലെ വള്ളംകളിയാണ് അഞ്ചാം ഓണത്തിലെ പ്രധാന ആകര്‍ഷണം. വഞ്ചിപ്പാട്ടോടുകൂടിയുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം സ്വദേശികളും വിദേശികളുമായ ജനക്കൂട്ടങ്ങളുടെ ആവേശമാണ്.
6) തൃക്കേട്ട: കേരളത്തിന്റെ ദേശീയ ഉത്സവമെന്ന രീതിയിലാണ് ഇ?്യാ ഗവണ്‍മെന്‍റ് ഓണം ആഘോഷിക്കുന്നത്. ഔദ്യോഗികതലത്തിലും മറ്റ് പൊതുവേദികളിലും മതനിരപേക്ഷതയുടെ ആഘോഷമെന്ന രീതിയിലുള്ള ഓണാഘോഷപരിപാടികള്‍ സംഘടിക്കപ്പെടുന്നു. കേരളത്തിനു പുറത്തുള്ള മലയാളികള്‍ തിരിച്ചുവന്നു തുടങ്ങുന്നു.
7) മൂലം: ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഓണത്തപ്പന്‍ തന്റെ പ്രജകളെ കാണാന്‍ വരുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി. ഓണത്തിന്റെ ഏഴാം നാളാകുമ്പോഴേക്കും വില്‍പ്പന കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങളിലും ഒക്കെ ഓണത്തിന്റെ ആവേശം പരമാവധി പ്രകടമാക്കുന്നു.
8) പൂരാടം: മണ്ണുകൊണ്ടുള്ള തൃക്കാക്കരയപ്പന്റെ രൂപങ്ങളെ പൂക്കള്‍ കൊണ്ടലങ്കരിക്കുന്ന ചടങ്ങാണ് എട്ടാം നാളിന്റെ സവിശേഷത. തൃക്കാക്കരയപ്പനെ ഒരുക്കുന്നതോടൊപ്പം തന്നെ ഓണപ്പൂക്കളങ്ങള്‍ ഏറ്റവും മനോഹരമായി തയ്യാറാക്കപ്പെടുന്നു. മാവേലിതമ്പുരാന്റെ പ്രതീകമെന്ന നിലയിലാണ് ചെറിയ പിരമിഡിന്റെ രൂപത്തിലുള്ള തൃക്കാക്കരയപ്പന്റെ മണ്‍ശില്‍പങ്ങള്‍ ഒരുക്കുന്നത്. തൃക്കാക്കരയിലെ നദീതീരത്തുള്ള കളിമണ്ണ് കൊണ്ട് രൂപം കൊടുക്കുന്നതു കൊണ്ടാണ് ഈ മണ്‍രൂപങ്ങളെ തൃക്കാക്കരയപ്പന്‍ എന്നു പറയുന്നത്. തമിഴ്‌നാട്ടിലെ ശുചീന്ദ്രം ക്ഷേത്രമാണ് വാമനനും മഹാബലിയും മൂര്‍ത്തികളാകുന്ന ഒരേ ഒരു ക്ഷേത്രം.
9) ഉത്രാടം: ഓണനാളുകളിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് ഒമ്പതാം നാളായ ഉത്രാടം. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ തറവാട്ടു കാരണവര്‍ക്ക് കാര്‍ഷിക വിളവുകള്‍ കാഴ്ചയായി നല്‍കുകയും കാരണവര്‍ മറ്റംഗങ്ങള്‍ക്കും കുടിയാന്മാര്‍ക്കും തിരുവോണസദ്യയൊരുക്കുകയും ചെയ്യുന്ന ഒരു കാര്‍ഷിക ബന്ധത്തിന്റെ ചടങ്ങുകള്‍ ഉത്രാടനാളില്‍ നടന്നിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലെങ്കിലും കുടുംബത്തിലെ അംഗങ്ങളെല്ലാം തിരുവോണത്തിന് മുമ്പ് എത്തിച്ചേരുന്ന ദിവസം ഇന്നും ഉത്രാടം തന്നെയാണ്.
10) തിരുവോണം: തന്റെ പ്രജകളുടെ ക്ഷേമ-ഐശ്വര്യങ്ങള്‍ കാണുവാന്‍ ഓണത്തപ്പന്‍ വരുന്ന ദിവസം ഓണക്കോടികളണിഞ്ഞ് ആര്‍പ്പുവിളികളോടെ തിരുവോണ ദിവസം തുറ്റങ്ങുന്നു. പ്രാദേശിക ഭേദങ്ങള്‍ ചടങ്ങുകളിലുണ്ടെങ്കിലും ഓണസദ്യയും കുടുംബങ്ങളുടെ ഒത്തുചേരലും ഒക്കെ ഈ വിളവെടുപ്പുത്സവത്തിന്റെ തിരുവോണമെന്ന പത്താം നാളില്‍ ഇന്നും ഊഷ്മളമായി മലയാളികള്‍ കൊണ്ടാടുന്നു.

#ഭാരതീയ  ചിന്തകള്‍