ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 31, 2020

സൗന്ദര്യലഹരി



ശ്രീ ത്രിപുരസുന്ദര്യൈ നമഃ

തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷൂദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.
                                            2



അർത്ഥം

തനീയാംസം പാംസും = അതിസൂക്ഷ്മമായ പൊടിക്കൂട്ടത്തെ

തവചരണപങ്കേരുഹം = നിന്തിരുവടിയുടെ പാദപത്മങ്ങളിൽ

വിരിഞ്ചിഃ  = നിന്നുണ്ടായ ബ്രഹ്മാവ്

സഞ്ചിന്വൻ  വിരചയതി = സമ്പാദിച്ചിട്ട് സൃഷ്ടിക്കുന്നു

ലോകാൻ  = സ്ഥാവരജംഗമാത്മകമായ
പ്രപഞ്ചത്തെ

അവികലം വഹതി  = ഒന്നോടൊന്ന് ചേരാതെ വിസ്താരമായി രക്ഷിക്കുന്നു.

ഏനം = ഈ പ്രപഞ്ചരൂപങ്ങളായ പതിനാല് ലോകങ്ങളെയും

ശൗരിഃ കഥമപി = വിഷ്ണു, ശ്രമപ്പെട്ട്

സഹസ്രേണ ശിരസാം = 1000 ശിരസ്സുകളെ കൊണ്ടും

ഹരഃ സംക്ഷൂദ്യ = രുദ്രൻ , നല്ലവണ്ണം മർദ്ദിച്ചിട്ട്

ഏനം = ഈ പ്രപഞ്ചാത്മകമായ പാദധൂളിയെ

ഭജതി = ഭജിക്കുന്നു

ഭസിതോദ്ധൂളനവിധിം = ഭസ്മധാരണാനുഷ്ഠാനത്തെ

Friday, October 30, 2020

സൗന്ദര്യലഹരി



ശ്രീ ത്രിപുരസുന്ദര്യൈ നമഃ



തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷൂദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.
                                            2



അർത്ഥം

തനീയാംസം പാംസും = അതിസൂക്ഷ്മമായ പൊടിക്കൂട്ടത്തെ

തവചരണപങ്കേരുഹം = നിന്തിരുവടിയുടെ പാദപത്മങ്ങളിൽ

വിരിഞ്ചിഃ  = നിന്നുണ്ടായ ബ്രഹ്മാവ്

സഞ്ചിന്വൻ  വിരചയതി = സമ്പാദിച്ചിട്ട് സൃഷ്ടിക്കുന്നു

ലോകാൻ  = സ്ഥാവരജംഗമാത്മകമായ പ്രപഞ്ചത്തെ

അവികലം വഹതി  = ഒന്നോടൊന്ന് ചേരാതെ വിസ്താരമായി രക്ഷിക്കുന്നു.

ഏനം = ഈ പ്രപഞ്ചരൂപങ്ങളായ പതിനാല് ലോകങ്ങളെയും

ശൗരിഃ കഥമപി = വിഷ്ണു, ശ്രമപ്പെട്ട്

സഹസ്രേണ ശിരസാം = 1000 ശിരസ്സുകളെ കൊണ്ടും

ഹരഃ സംക്ഷൂദ്യ = രുദ്രൻ , നല്ലവണ്ണം മർദ്ദിച്ചിട്ട്

ഏനം = ഈ പ്രപഞ്ചാത്മകമായ പാദധൂളിയെ

ഭജതി = ഭജിക്കുന്നു

ഭസിതോദ്ധൂളനവിധിം = ഭസ്മധാരണാനുഷ്ഠാനത്തെ

ബ്രഹ്മസൂത്രം ലളിതവ്യാഖ്യാനം ഭാഗം - 4



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.




2. ജന്മാദ്യധികരണം
സൂത്രം 2:- ജന്മാദ്യസ്യ യതഃ


അസ്യ = ഇതിന്റെ, ജന്മാദി = ജന്മം മുതലായത്, യതഃ = യാതൊന്നിൽ നിന്നാകുന്നു

ഈ ജഗത്തിനു സൃഷ്ടി സ്ഥിതി സംഹാരങ്ങൾ അതിൽ നിന്നു സംഭവിക്കുന്നുവോ അതാണു ബ്രഹ്മം എന്നു സൂത്രതാല്പര്യം.

ഈയൊരു സൂത്രത്തിലാണ് ഭാഗവതം ആരംഭിക്കുന്നത് തന്നെ. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ? ബ്രഹ്മം എന്താണ് എന്നത് നേരെയങ്ങ് പറഞ്ഞാൽ പോരെ പിന്നെ എന്താണ് പ്രശ്നം. മനസ്സിനും ഇന്ദ്രിയങ്ങൾക്കും വിഷയമല്ലാത്ത ഒന്നിനു ഇങ്ങനയെ ലക്ഷണം പറയുവാൻ സാധിക്കൂ. തൈത്തരീയോപനിഷത്തിൽ ബ്രഹ്മലക്ഷണം ഇപ്രകാരമാണ്, "യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി, തദ് ബ്രഹ്മ, തത് വിജിജ്ഞാസസ്വ ". യാതൊന്നിൽ നിന്ന് ഉണ്ടായി, യാതൊന്നുകൊണ്ട് നിലനിന്ന്, യാതൊന്നിലേക്ക് വിലയിക്കുന്നുവോ അതിനെ ബ്രഹ്മം എന്നറിഞ്ഞാലും.

എന്താണ് ജഗത് ? ഉണ്ടായി, നിലനിന്ന് , ഇല്ലാതെയാകുന്നത്. ഈ വിശ്വത്തിലെ ഏതു വസ്തു എടുത്താലും ഇതാണ് അവസ്ഥ. ഓരോ വസ്തുവും ഒരു നാമത്തോടുകൂടി കുറച്ചു കാലം നിലനിന്ന് ഇല്ലാതാകും. യഥാർത്ഥത്തിൽ ഇല്ലാതാകും എന്നല്ല, മറ്റൊരു രൂപത്തിലേക്ക് മാറുകയും, മറ്റൊരു നാമം സ്വീകരിക്കുകയും ചെയ്യും. ഒരു വസ്തുവും ഇവിടെ ഇല്ലാതാകുന്നില്ല എന്നുമാത്രമല്ല ഒന്നും പുതുതായി ഉണ്ടാകുന്നുമില്ല. ഉള്ളത് എന്നും ഉണ്ട് എന്നത് മാത്രമാണ് സത്യം.

ജഗത് എന്നാൽ സൃഷ്ടി, സ്ഥിതി, ലയം എന്നു പറഞ്ഞുവല്ലോ എന്നാൽ ഇതിന് ഒരു ദേവ സങ്കല്പം കൊടുത്താൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നു വരും. അതിനർത്ഥം ത്രിമൂർത്തികൾ ജഗത്തു തന്നെയാണ്. യാസ്ക്കന്റെ അഭിപ്രായ പ്രകാരം വസ്തുവിന് / പദാർത്ഥത്തിന് ആറുതരം വികാരങ്ങളുണ്ട്:- ജന്മം, നിലനിൽപ്, വളർച്ച, രൂപാന്തരപ്പെടൽ, ക്ഷയം, നാശം എന്നിവയാണത്. ഗീതയിൽ ഈ ആറുവികാരങ്ങളും ഇല്ലാത്തതാണ് ആത്മാവ് എന്നു പറഞ്ഞിരിക്കുന്നു (ഗീത : 2 - 20). ഗീത രണ്ടാം അദ്ധ്യായം ശ്ലോകം : 23, 24 ആത്മാവിന്റെ സ്ഥൂലഭാവത്തെ നിഷേധിക്കുന്നുമുണ്ട്. ഇത് അത്യന്തം സൂക്ഷ്മമാണെന്ന് പറയുന്നുമുണ്ട് (ഗീത: 2 - 25). എന്നാൽ യാസ്ക്കൻ പരാമർശിക്കുന്നത് ലോകത്തുള്ള പദാർത്ഥങ്ങൾക്കു കാണപ്പെടുന്ന വികാരങ്ങളെയാണ്. അതുകൊണ്ട് ഇത്തരം സൃഷ്ടി സ്ഥിതി ലയങ്ങൾ ബ്രഹ്മത്തിൽ ഇല്ല എന്നു മനസ്സിലാക്കണം. ഏതൊരു ബ്രഹ്മത്തിൽ നിന്നാണോ ജഗത്തിന്റെ ഉൽപത്തി, അവിടെ തന്നെയാണതിന്റെ സ്ഥിതിയും ലയവും എന്ന് വ്യക്തമായി ഗ്രഹിക്കേണ്ടതാണ്.

തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

സനാതനം # 67



ഭക്തിയോഗം


ജീവിതത്തിലെ അതിവിശിഷ്ടമായ ഒരു ഭാവമാണ് പ്രേമം. ജീവികളോടോ, വസ്തുക്കളോടോ ഉള്ള ആരാധന, സ്നേഹം, ആകർഷണം ഇവയൊക്കെ പ്രേമമാകാം. പ്രേമം ഈശ്വരോന്മുഖമാകുമ്പോൾ അതിനെ ഭക്തി എന്ന് പറയാം. 'സാ തസ്മിൻ പരമപ്രേമരൂപാ' എന്നാണ് നാരദഭക്തിസൂത്രത്തിൽ ഭക്തിക്ക് നൽകിയിട്ടുള്ള നിർവ്വചനം. അനന്തമായ ഈശ്വരസ്നേഹമാണ് ഭക്തി എന്ന് ഈ സൂത്രം സൂചിപ്പിക്കുന്നു. സ്വാർത്ഥസ്പർശമില്ലാത്തതും, ഫലം പ്രതീക്ഷിക്കാത്തതും, സമർപ്പണവിധേയവുമായ ഈശ്വരോപാസനയാണ്  ശുദ്ധഭക്തിയുടെ അടിസ്ഥാനം.



നമ്മുടെ ഭക്തി കായികതലങ്ങളിലും വാചികതലങ്ങളിലുമായി ഒതുങ്ങിപ്പോകുന്നു. കായികതലം എന്നു പറഞ്ഞാൽ വ്രതാനുഷ്ഠാനങ്ങളും അതുപോലെ പുണ്യസ്ഥലസന്ദർശനം, തീർത്ഥയാത്ര എന്നിവയൊക്കെ ഉൾപ്പെടുന്നു. നാമജപം, സ്തുതികൾ, മന്ത്രങ്ങൾ എന്നിവയൊക്കെയാണ് വാചികതലം. നമ്മുടെ ഓരോ ആവശ്യത്തിനുവേണ്ടി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതല്ല യഥാർത്ഥ ഭക്തി. മോക്ഷം ആഗ്രഹിക്കുന്ന ഭക്തൻ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയല്ല പ്രാർത്ഥിക്കുന്നത്. മോക്ഷത്തിനു വേണ്ടി മാത്രമാണ്. ഇതിനെയാണ് അനന്യഭക്തി എന്ന പറയുന്നത്.



നാം പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെ കുറിച്ചും, നമ്മുടെ തന്നെ ആന്തരാവയവങ്ങളുടെ സമന്വയവും, പാരസ്പര്യവും ചേർന്ന പ്രവർത്തനത്തെ കുറിച്ചും ഒന്ന് ചുഴിഞ്ഞ് ചിന്തിച്ചാൽ ഈശ്വരന്റെ മഹത്ത്വത്തെ നമ്മുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. ഋതുക്കൾ മാറി മാറി വരികയും, ഭൂമി സ്വയം സഞ്ചരിക്കുകയും, അത് സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുകയും ഇങ്ങനെ പുനരാവർത്തി സ്വഭാവത്തോടും, നിയാമകമായും ഈ പ്രപഞ്ചത്തെ മുന്നോട്ട് നയിക്കുന്ന ബോധം എന്താണ്? ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ജീവന്റെ സാന്നിദ്ധ്യത്തിൽ ശരീരത്തെ ചൈതന്യവത്താക്കി നിർത്തുന്ന ആ മഹാശക്തി എന്താണ്? ആ പരമകാരണത്തോടുള്ള ഇഷ്ടമാണ്, പ്രേമമാണ് ഭക്തി.



തുടരും.......

©സദ്ഗമയ സത്സംഗവേദി

ജ്ഞാനപ്പാന - ഭാഗം-4



ഓം നമോ ഭഗവതേ വാസുദേവായ


 ഗുരുവന്ദനത്തിനു ശേഷം പൂന്താനം കൃതിയിലേക്ക് കടക്കുകയാണ്.


 2)ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ


സാരം: തന്റെ മുജ്ജന്മങ്ങളിൽ താനാരായിരുന്നു എന്നോ, ഇനിയും തനിക്ക് വരാനിരിക്കുന്ന ജന്മങ്ങളിലും താനാരായിരിക്കും എന്നോ ഒരു മനുഷ്യന് അറിയാൻ സാധിക്കുന്നില്ല. ഇന്ന് നാം കാണുന്ന ഈ ശരീരം എപ്പോൾ നശിക്കുമെന്നും നമുക്ക് ആർക്കും അറിയാൻ സാധിക്കുന്നില്ല. അതായത് ഒരുവന് തന്റെ മരണം എപ്പോൾ സംഭവിക്കുമെന്നും ഒരിക്കലും അറിയാൻ സാധ്യമല്ല തന്നെ !! ഈ ഒരു സത്യം വെളിപ്പെടുത്തി കൊണ്ടാണ് പൂന്താനം തന്റെ ഈ കൃതി ആരംഭിക്കുന്നത്!



  ഇത് ഒരു പ്രപഞ്ചസത്യം തന്നെയാണ്. പല പല ജന്മങ്ങൾ കഴിഞ്ഞിട്ട് പ്രാപ്തമാകുന്നതാണല്ലോ ഒരു മനുഷ്യജന്മം! കഴിഞ്ഞ ജന്മങ്ങളിൽ താൻ ആരായിരുന്നെന്നോ, ഇനി വരാനിരിക്കുന്ന ജന്മങ്ങളിൽ താൻ ആരായി തീരുമെന്നോ ഒരാൾക്കും അറിയാൻ കഴിയുന്നില്ല.അതു പോലെ തന്നെ അടുത്ത നിമിഷം നമുക്കുള്ളതാണോ എന്നറിയാൻ പോലും നമുക്ക് സാധ്യമല്ല തന്നെ! സാധാരണ മനുഷ്യർക്ക് അപ്രാപ്യമാണ്, ജന്മങ്ങളെക്കുറിച്ചും, ജനനമരണങ്ങളെ കുറിച്ചുമുള്ള  അറിവുകൾ എന്നിരിക്കിലും,
സാക്ഷാൽ പരബ്രഹ്മസ്വരൂപനായ ഭഗവാനാണ് ഇതിന്റെയെല്ലാം അധികാരി എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്!!



          അർജ്ജുനന് ഗീതോപദേശം നൽകുന്ന അവസരത്തിൽ  ഗീതോപദേശത്തിന്റെ മാഹാത്മ്യത്തെ പറ്റി, ഭഗവാൻ അർജ്ജുനനോട് പറയുന്നത് എന്താണെന്ന് നോക്കാം.ശ്രീമദ് ഭഗവദ് ഗീതയിലെ നാലാം അദ്ധ്യായത്തിലാണ് ഭഗവാൻ അർജ്ജുനനോട് ഇതെപ്പറ്റി പറയുന്നത്:
"ഈ അവ്യയമായ യോഗത്തെ ഞാൻ സൂര്യന് ഉപദേശിച്ചു. സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. ഇപ്രകാരം പരമ്പരാ പ്രാപ്തമായ ഈ യോഗത്തെ രാജർഷികൾ മനസ്സിലാക്കി.ആ യോഗം കാലക്രമത്തിൽ നഷ്ടമായി. നീ എന്റെ ഭക്തനും, സ്നേഹിതനും ആകയാലാണ്, അത്യന്തം രഹസ്യമായ ആ യോഗം ഞാനിപ്പോൾ നിനക്ക് ഉപദേശിക്കുന്നത്" എന്ന്. ഇതു കേട്ട അർജ്ജുനന് സംശയം: "വിവസ്വാന്റെ (സൂര്യൻ) ജന്മം മുൻപും, അങ്ങയുടേത് പിന്നീടും ആണല്ലൊ, ആ സ്ഥിതിക്ക് അങ്ങ് അത് ആദ്യം വിവസ്വാന് ഉപദേശിച്ചു എന്നു പറഞ്ഞാൽ ഞാൻ എങ്ങിനെ അത് മനസ്സിലാക്കും?" അർജ്ജുനന്റെ ന്യായമായ സംശയമായിരുന്നു അത്. അതിനുള്ള ഭഗവാന്റെ മറുപടി ഗീതയിലെ കുറച്ച് ശ്ലോകങ്ങളിലൂടെ നമുക്ക് വായിച്ചറിയാൻ കഴിയും.

അതിൽ ഒരു ശ്ലോകം നമുക്ക് പരിശോധിക്കാം.


ശ്ലോകം 4 / 5
ബഹൂനി  മേ വ്യതീതാനി
ജന്മാനി തവ ചാർജ്ജുന -
താന്യഹം വേദസർവാണി
ന ത്വം വേത്ഥ പരംതപ


സാരം: "അല്ലയോ അർജ്ജുനാ! എനിക്കും നിനക്കും അനേക ജന്മങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. എന്റെയും നിന്റെയും ജന്മങ്ങൾ എല്ലാം ഞാൻ അറിയുന്നു.പരാക്രമിയായ അല്ലയോ അർജ്ജുനാ, നീ
അത് അറിയുന്നില്ല ." ഇതിൽ  നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം, ഈ പ്രപഞ്ചത്തിലെ സത്യങ്ങളെല്ലാം, അറിയാനും മനസ്സിലാക്കാനും,  കഴിയുന്നതിന് മനുഷ്യർക്ക് ഒരു പരിധി ഉണ്ട്.
എല്ലാം അറിയുന്നത് പരബ്രഹ്മസ്വരൂപനായ ഭഗവാന് മാത്രമാണെന്ന് !!
തുടർന്നുള്ള  ശ്ലോകങ്ങളിലൂടെ ഭഗവാന്റെ നിരവധി മാഹാത്മ്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്!



   അപ്പോൾ ഇതാണ് അതിന്റെ പരമാർത്ഥം. പരബ്രഹ്മസ്വരൂപനായ ഭഗവാന് മാത്രമെ ഇന്നലെ, ഇന്ന്, നാളെ എന്ത് നടക്കും എന്നറിയാൻ കഴിയുകയുള്ളൂ. സാധാരണ മനുഷ്യരായ നമുക്ക് ഭഗവാനെ ഭക്തിപൂർവ്വം സ്മരിക്കാൻ മാത്രമെ കഴിയൂ ! ഈ പ്രപഞ്ചത്തിലെ ഓരോ സ്പന്ദനവും  ഭഗവാന്റെ ഇച്ഛയ്ക്കനുസരിച്ച് മാത്രം നടക്കുകയാണ് !!നാം ഓരോരുത്തരും ഞാൻ ചെയ്യുന്നു എന്ന ഭാവത്തിൽ ചെയ്യുന്ന ഓരോ കർമ്മവും ഭഗവാന്റെ ഇച്ഛയ്ക്കും, നിയന്ത്രണത്തിനും അനുസരിച്ച് മാത്രമാണ് നടക്കുന്നത്! നമുക്ക് ഞാൻ, എന്റേത് എന്ന ഭാവത്തെ ത്യജിച്ച് ഭഗവാൻ എന്ന സത്യത്തെ ഭക്തിപൂർവ്വം സ്മരിക്കാം!


ഹരേ !!
ഗുരുവായൂരപ്പാ !!

ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ



  തുടരും.......

ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

കണ്ണന്റെ ബാലലീലകൾ,



ഓം നമോ ഭഗവതേ വാസുദേവായ...



ഭഗവാന്റ രാസലീല അവിടുത്തെ ഏഴാം വയസ്സിലാണ് ആരംഭിച്ചതെങ്കിൽ, ഇപ്പോൾ അവിടുത്തേക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയായിരിക്കുന്നു. രാസലീല നിർവിഘ്നം തുടരാറുണ്ട്. പകൽ സമയത്തൊക്കെ ഗോപിമാർ തലേന്ന് ഭഗവാൻ പകർന്നു നൽകിയ പരമപ്രേമരസം അയവിറക്കിക്കൊണ്ടും ഇനി സായംസന്ധ്യക്കുശേഷം ലഭിക്കാനിരിക്കുന്ന പരമാനന്ദരസത്തെ കുറിച്ച് പകൽക്കിനാവുകണ്ടുകൊണ്ടുമൊക്കെയാണ് കഴിഞ്ഞുപോകുന്നത്. ഭഗവാന്റെ അനുഗ്രഹലീലകൾ എത്രനാൾ തുടർന്നു എന്ന് നമ്മെപ്പോലുള്ള മനുഷ്യർക്ക് കണക്കാക്കാനൊന്നുമാവില്ല. പ്രകൃതിയിൽ കാണുന്ന ചൈതന്യങ്ങളെല്ലാം ഒന്ന് എന്ന നിലയിലേക്കെത്തി രാസലീലയുടെ ഉദാത്തഭാവങ്ങൾ. എവിടെയാണ് ഈ രാസലീല നടക്കുന്നത്? എത്ര കാലം? അങ്ങിനെയൊന്നും കണക്കാക്കാൻ വയ്യ. ഭക്തന്മാരുള്ളിടത്തെല്ലാം രാസലീല നടക്കുന്നുണ്ട്. ഓരോ ഭക്തഹൃദയത്തിലും ഭഗവാന്റെ ലീലകൾ എന്നും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യദൃഷ്ട്യാ നോക്കിയാൽ രാസലീല ഒരഞ്ചുകൊല്ലം തുടർന്നതായി കണക്കാക്കാം. പിന്നെ അത് നിർത്തേണ്ടിവന്നു.


നാരദൻ തന്നെയായിരുന്നു അതിന് ഒരു ചെറിയ കാരണക്കാരൻ. കംസന്റെ കൊട്ടാരത്തിൽ ചെന്ന് പറഞ്ഞു, "അങ്ങയുടെ ശത്രുക്കളെ ഞാൻ കണ്ടെത്തിയിരിക്കുന്നു. രണ്ടുപേരേയും. അങ്ങയുടെ കൽപനയുണ്ടെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുവരാം.ഇതുവരെ പലർ വിചാരിച്ചിട്ടും കാണ്ടെത്താൻ സാധിച്ചില്ലോ. അങ്ങയുടെ കൊലയാളികളാകാൻ പോകുന്നവർ - ഏഴാമൻ രാമൻ, എട്ടാമൻ കൃഷ്ണൻ. ഏഴാമത്തെ ഗർഭം അലസി എന്നൊക്കെയായിരുന്നില്ലേ അങ്ങയുടെ ധാരണ. ഹേയ്! ആ ദേവകീ ഗർഭത്തെ എങ്ങിനേയോ രോഹിണീഗർഭത്തിലേക്ക് ട്രാൻസ്പ്ലാന്റ് ചെയ്യുകയാണുണ്ടായത്. ഇതൊന്നും അങ്ങേക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഇങ്ങിനെ ചില സംഭവങ്ങളൊക്കെ ഉണ്ടായി. ബയോടെക്നോളജിയിൽ പല വിദ്യകൾ ഉണ്ട്. അങ്ങേക്ക് അറിയില്ലായിരിക്കാം. ഏർപ്പാടുകൾ പലതും ഉണ്ട് ആ രാമനും കൃഷ്ണനും  - അങ്ങയുടെ മരുമക്കൾ - തന്നെയാണ് അങ്ങയുടെ ഘാതകന്മാർ. എന്റെ അന്വേഷണത്തിൽ കൃഷ്ണൻ തന്നെയാകാനാണ് സാധ്യത. ഇനി അങ്ങയ്ക്ക് വളരെ ദിവസമൊന്നും ആയുസ്സുണ്ടെന്ന് തോന്നുന്നില്ല. കുറച്ചു ദിവസം കൂടി. അടുത്ത ശിവരാത്രിയോ അല്ലെങ്കിൽ അതിന്റെ തലേന്നാളോ അങ്ങയുടെ ജീവിതം അവസാനിക്കും.


ഈ വാർത്ത കേട്ട ഉടനെ കംസൻ, ദേവകീ വസുദേവന്മാർ - അവരല്ലേ പെൺകുട്ടിയാണെന്നൊക്കെ പറഞ്ഞ് പറ്റിച്ചത്? അതു ശരി! എന്നെ വഞ്ചിക്കയായിരുന്നല്ലേ?- രണ്ടുപേരേയും വീണ്ടും പിടിച്ച് കൊല്ലാൻ ശ്രമിച്ചതാണ്. നാരദൻ പറഞ്ഞു, "ഇതുതന്നെയാണ് അങ്ങയ്ക്ക് ഒന്നും നേരെയാവാത്തത്. ശത്രു ആരാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ ആ ആളുടെ നേരെയല്ലേ പരാക്രമം കാണിക്കേണ്ടത്? അല്ലാതെ ഇവരോട്... അന്നേ ആ കുട്ടി പറഞ്ഞത് മറന്നുപോയോ? - 'പരാക്രമം സത്രീകളിലല്ല വേണ്ടൂ, തവാന്തകൻ ഭൂമിതലേ ജനിച്ചു!' - പത്തുപന്ത്രണ്ടുകൊല്ലം മുൻപ്. കുറ്റമല്ല അങ്ങയെ ആൾക്കാർ മരമണ്ടൂസൻ എന്ന് വിളിക്കുന്നത്! ഇതിൽ കൂടുതൽ എങ്ങിനെയാണ് അങ്ങയ്ക്കുവേണ്ട വിവരം ശേഖരിച്ചു തരിക?" കംസൻ അവരെ കൊല്ലണ്ടാന്ന് വെച്ചു.



സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..



 ഉണ്ണികൃഷ്ണൻ കൈതാരം

© സദ്ഗമയ സത്സംഗവേദി 

ശുഭചിന്ത / B positive



ചെയ്യുന്ന പ്രവർത്തികൾ ചെറുതോ, വലുതോ എന്നല്ല, മറിച്ച് അത് വിജയിപ്പിക്കാനുള്ള ഒരാളുടെ പരിശ്രമമാണ് ലക്ഷ്യത്തിലേക്ക് നയിക്കുന്നത്..........!



തൊട്ടുമുന്നിൽ പരാജയങ്ങളും,വീഴ്ചകളും അഭിമുഖികരിക്കുമ്പോഴാണ്  പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തു ലഭിക്കുന്നത്........!



ചെറിയ ചില തോൽവികൾ സംഭവിച്ചുവെന്ന് കരുതി വിഷാദപ്പെട്ട് പിന്തിരിയാതെ സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോവുക..ചില പരാജയങ്ങൾ തന്നെയാണ് ഒരു നല്ല വിജയങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നത്.........!

സുഭാഷിതം




ശ്ലോകം

അഭിപ്രായം യോ വിദിത്വാ തു ഭർതുഃ
സര്‍വാണി കാര്യാണി കരോത്യതന്ദ്രീഃ
വക്താ ഹിതാനാമനുരക്ത ആര്യഃ
ശക്തിജ്ഞ ആത്മേവ ഹി സോഽനുകമ്പ്യഃ

(വിദുരനീതി)


സാരം

യജമാനന്റെ അഭിപ്രായത്തെ അറിഞ്ഞിട്ട്‌ (അതനുസരിച്ച്‌) എല്ലാ കാര്യങ്ങളും മടിയില്ലാതെ ചെയ്യുന്നവനും, മാന്യനും, യജമാനന് ഹിതകരമായതുമാത്രം പറയുന്നവനും, തന്റെ ശക്തിയെയും, താനുമായി ബന്ധപ്പെടുന്നവരുടെ ശക്തിയെയും അറിയുന്നവനുമായ സേവകനെ രാജാവ്‌ തന്റെ രണ്ടാമത്തെ ആത്മാവായി കരുതേണ്ടതാണ്‌.

ചാടിക്കടിക്കാൻ വരുന്നവരോട് ക്ഷമിക്കുക......!




വിന്‍സന്റ് ഡി- പോള്‍ ശുശ്രൂഷകനായി ജോലി നോക്കുന്ന സമയം കുറച്ച് കാലം.....


അദ്ദേഹത്തിന് പള്ളിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ട ചുമതല ലഭിച്ചു.....


ഒരിക്കല്‍ ഒരമ്മ തന്റെ മകനു ജോലി ലഭിക്കാന്‍ വേണ്ടി ശുപാര്‍ശയുമായി വന്നു....


അദ്ദേഹം അമ്മ പറഞ്ഞതെല്ലാം ശാന്തമായി കേട്ടിരുന്നു.....

അതിനുശേഷം ഫയല്‍ തുറന്ന് ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷാഫോം പരിശോധിച്ചു. ജോലിക്ക് വേണ്ട യോഗ്യതകള്‍ ആ മകനുണ്ടായിരുന്നില്ല....


അദ്ദേഹം വിനയപൂര്‍വ്വം അമ്മയെ കാര്യം ധരിപ്പിച്ചു....


അവര്‍ കോപാകുലയായി, ആക്രോശിച്ചു. മേശപ്പുറത്തിരുന്ന കട്ടിയുള്ള പേപ്പര്‍ വെയറ്റ് എടുത്ത് അദ്ദേഹത്തിന്റെ നേര്‍ക്കൊറിഞ്ഞു പിന്നെ ചാടിത്തുള്ളി ഇറങ്ങിപ്പോയി...


ഏറുകൊണ്ട് പോളിന്റെ മുഖം മുറിഞ്ഞു, ചോരയൊഴുകി. തൂവലകൊണ്ട് അദ്ദേഹം ശാന്തനായി രക്തം തുടച്ചു. ഇതുകണ്ട് സഹപുരോഹിതന്മാര്‍ ഓടിയെത്തി. അദ്ദേഹം മെല്ലെ പറഞ്ഞു,....


“കണ്ടില്ലേ… മകനുവേണ്ടി ഒരമ്മ എന്തുചെയ്യാനും മടിക്കില്ലെന്നു മനസ്സിലായില്ലേ.അതാണ് മാതൃസ്നേഹം.”


എതിരാളിയുടെ സ്ഥാനത്തുനിന്നുകൊണ്ടു കാര്യങ്ങളെ കാണാന്‍ കഴിയുക മഹത്തായ തപസ്സാണ്.....

അങ്ങനെ കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞാല്‍ മഹത്തായ ശാന്തി അനുഭവിക്കാന്‍ സാധിക്കും......

ശുഭചിന്ത,



ഇന്നുള്ള ‘അതിവേഗ ജീവിതത്തിൽ പലപ്പോഴും പരാജയം സംഭവിക്കുന്നതിന് കാരണം നമ്മുടെ ധൃതിയും  അക്ഷമയുമാണ്.......



അക്ഷമയും ധൃതിയും കാട്ടാതെ പരിമിതികള്‍ മനസിലാക്കി കാര്യങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ  ചെയ്യാന്‍ നാം ശ്രമിക്കണം......



ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്യുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ വിജയിക്കുന്നത്.......



മറ്റ് വിജയങ്ങൾക്ക്  പിന്നാലെ പരക്കം പായുമ്പോള്‍ ഇത്തരം സേവനങ്ങൾക്ക് കൂടി മുന്‍ തൂക്കം നല്‍‍കാൻ ശ്രമിക്കണം.......

കനകധാരാസ്തോത്രം




വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ-
മാനന്ദഹേതുരധികം മുരവിദ്വിഷോƒപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാര്‍ദ്ധം
ഇന്ദീവരോദരസഹോദരമിന്ദിരായാഃ 7



വിശ്വേന്ദ്രപദവിയോ അമരേന്ദ്രപദവിയോ തരുന്നതിന് സമര്‍ത്ഥമായതും, മധുവൈരിയായ മഹാവിഷ്ണുവിനുപോലും അത്യാനന്ദം പകരുന്നവളുമായ ശ്രീമഹാലക്ഷ്മീ ദേവിയുടെ, കരിംകൂവളപ്പൂവിന്‍റെ അന്തര്‍ഭാഗത്തിനു തുല്യമായ അര്‍ദ്ധകടാക്ഷം ഒരു ക്ഷണനേരത്തേക്ക് എന്നില്‍ പതിക്കട്ടെ



അജിത മനോജ് സദ്ഗമയസത്സംഗവേദി

Thursday, October 29, 2020

ബ്രഹ്മസൂത്രം / ലളിതവ്യാഖ്യാനം ഭാഗം -3



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.


1. നിത്യാനിത്യവസ്തുവിവേകം :-

നിത്യവും അനിത്യവുമായ വസ്തുക്കളെ വിവേചിച്ചറിയുക. അതായത് ലോകത്തിലുള്ള വസ്തുക്കളെല്ലാം അനിത്യങ്ങളാണെന്നും ബ്രഹ്മം അഥവാ ബോധം മാത്രമാണ് സത്യം എന്നുമുളള തിരിച്ചറിവ്.



2. ഇഹാമുത്രഫലഭോഗവിരാഗം:-

ഈ ലോകം മുതൽ ബ്രഹ്മലോകം വരെയുള്ള സമസ്ത പദാർത്ഥങ്ങളിലുമുള്ള വൈരാഗ്യം.



3. ശമാദിസാധനാസമ്പത്തി:-

ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം, ഇവയാണ് ശമാദിസാധനാസമ്പത്തി. ശമം -മനസ്സിന്റെ സംയമനം, ദമം - ഇന്ദ്രിയ സംയമനം, ഉപരതി - ലൗകികവിഷയങ്ങളിൽ നിന്നുള്ള വിരക്തി, തിതിക്ഷ - സുഖദുഃഖങ്ങളെ ആക്ഷേപം കൂടാതെ സഹിക്കുവാനുള്ള കഴിവ്, ശ്രദ്ധ - ശാസ്ത്രങ്ങളിലും ഗുരുവാക്യങ്ങളിലുമുള്ള ദൃഢമായ വിശ്വാസം, സമാധാനം - മനസ്സിന്റെ ഏകാഗ്രത.



4. മുമുക്ഷുത്വം:-

സംസാരത്തിൽ നിന്നും മോചനം നേടാനുള്ള ആഗ്രഹം.

ബ്രഹ്മജിജ്ഞാസു ഈ ഗുണങ്ങളെല്ലാം നേടിയിരിക്കണമെന്നാണ് ആചാര്യമതം. അതുകൊണ്ട് സൂത്രത്തിൽ 'ഇനി ' എന്നു പറഞ്ഞാൽ സാധനാചതുഷ്ടയ സമ്പത്തിക്കുശേഷമെന്നാണർത്ഥമാക്കുന്നത്.


ബ്രഹ്മജ്ഞാനമാണ് പരമപുരുഷാർത്ഥം. അത് അവിദ്യയെ മുഴുവൻ ഇല്ലാതാക്കും. അതുകൊണ്ട് അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ് ബ്രഹ്മം.  ബൃഹ്ധാതുവിൽ നിന്നാണ് ബ്രഹ്മശബ്ദം ഉണ്ടായിട്ടുള്ളത്. പെരുകുക എന്നാണ് ധാത്വർത്ഥം. സൂക്ഷ്മരൂപത്തിൽ നിത്യമായി വിളക്കുന്ന ബോധരൂപമായ സത്ത തന്നെയാണ് സ്ഥൂലരൂപത്തിൽ പ്രപഞ്ചമായി പെരുകി കാണുന്നത്.


എന്താണ് ബ്രഹ്മലക്ഷണം ?
അതു വെളിപ്പെടുത്തുകയാണ് ഭഗവാൻ സൂത്രകാരൻ രണ്ടാംസൂത്രത്തിൽ.



തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

സനാതനം 66 / അഷ്ടാംഗയോഗം



യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍. ഇതൊക്കെ എന്താണെന്ന ഒരു സാമാന്യജ്ഞാനം ഹിന്ദുക്കൾക്ക് ആവശ്യമാണ്. ഇവ എന്താണെന്ന് നോക്കാം.



യമം: അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍. അഹിംസ എന്നുവച്ചാല്‍ മനസ്സാ വാചാ കര്‍മ്മണാ ഒരു പ്രാണിയെയും അനാവശ്യമായി ഹിംസിക്കാതിരിക്കുക എന്നാണർത്ഥം. സത്യസാക്ഷാത്കാരമാണ് ഈശ്വരസാക്ഷാത്കാരം. അതിനാല്‍ യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവര്‍ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കരുത്. ഈ ലോകത്തിലെ എല്ലാ വസ്തുക്കളും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എനിക്ക് മാത്രമുള്ളതല്ല എന്ന ചിന്തയാണ് ആസ്തേയം. സഹജീവികള്‍ക്കു പങ്കുവയ്ക്കാതെ അന്യായമായി ഒരു വസ്തുവും കൈവശം വെക്കരുത്. ബ്രഹ്മത്തില്‍ ചരിക്കുക, എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുക എന്നതാണ് ബ്രഹ്മചര്യം എന്ന വാക്കിന്റെ അര്‍ത്ഥം. ഇത് നാം മുൻപ് ചർച്ച ചെയ്തതാണ്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വഹണത്തിന്റെ പരിധി കടന്നുപോകുന്ന എല്ലാ ഭൗതികവസ്തുക്കളെയും ത്യജിക്കലാണ് അപരിഗ്രഹം. അന്യായമായി ഒന്നും ആഗ്രഹിക്കാതിരിക്കുക.



നിയമം: ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമം. ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെയാണ് ഇവിടെ ശൗചം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യം സന്തോഷപ്രാപ്തിയാണ്. സര്‍വ്വഭൂതങ്ങള്‍ക്കും സൗഖ്യവും ശാന്തിയും ആനന്ദവും ഭവിക്കട്ടെ എന്ന ചിന്തിക്കുന്നവര്‍ക്ക് ശരിയായ സന്തോഷവും ശാന്തിയും ആനന്ദവും ലഭിക്കുകയും അവരുടെ ശരീരത്തിനും മനസ്സിനും പ്രസന്നത കൈവരുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളെ ആത്മനിയന്ത്രണ വിധേയമാക്കുന്നത് തന്നെയാണ് തപസ്സ്. സ്വയം പഠനവും ആത്മശോധനയുമാണ് സ്വാധ്യായം. ലോകത്തിലെ സമസ്ത വസ്തുക്കളിലും ഈശ്വരനെ ദര്‍ശിക്കുന്നതാണ് ഈശ്വരപ്രണിധാനം.



ആസനം: സുഖകരമായ ഇരിപ്പുതന്നെയാണ് ആസനം. മനസ്സിന്റെ ഏകാഗ്രതയ്ക്കും ശുദ്ധിക്കും നിയന്ത്രണത്തിനുമായി വിവിധ തരത്തിലുള്ള ആസനങ്ങളുണ്ട്.


പ്രാണായാമം: ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാണനെ ആധാരമാക്കിയാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചു പ്രാണന്മാരാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.  പ്രാണനെ നിയന്ത്രിച്ച് ചിന്തകളെ നിയന്ത്രണ വിധേയമാക്കുന്നതാണ് പ്രാണായാമം.


പ്രത്യാഹാരം: പ്രാണായാമത്തിലൂടെ ഇന്ദ്രിയങ്ങളെ ബാഹ്യപ്രവര്‍ത്തികളില്‍ നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതാണ് പ്രത്യാഹാരം.


ധാരണ: ഇന്ദ്രിയനിഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ മനസ്സിനെ വരുതിയിലാക്കുക എളുപ്പമാണ്. മനസ്സിനെ ഏകാഗ്രമാക്കി നാഭിചക്രം, ഹൃദയകമലം, ഭ്രൂമദ്ധ്യം എന്നിവയില്‍ ഒരിടത്ത് ഉറപ്പിച്ചു നിറുത്തുന്നതാണ് ധാരണ.


ധ്യാനം: ധാരണ സാധിച്ചാല്‍ ധ്യാനം ആരംഭിക്കാം. സരൂപമോ, അരൂപമോ ആയ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിക്കലാണ് ധ്യാനം.


സമാധി: ധ്യാനത്തില്‍ ഉറച്ച മനസ്സിനെ അവിടെ നിന്നുയര്‍ത്തി ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും രണ്ടല്ലാതെ ഒന്നായിത്തീരുന്ന ഘട്ടത്തിലെത്തുന്നത് സമാധി.


ഇങ്ങനെ അത്യന്തം ശാസ്ത്രീയമായും, പ്രായോഗികമായും ഈശ്വരസാക്ഷാത്കാരം നേടാമെന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു.



തുടരും......


©സദ്ഗമയ സത്സംഗവേദി

ജ്ഞാനപ്പാന - ഭാഗം-3




ഓം നമോ ഭഗവതേ വാസുദേവായ



കൃഷ്ണ! കൃഷ്ണ! മുകുന്ദാ ! ജനാർദ്ദനാ
കൃഷ്ണ! ഗോവിന്ദ! നാരായണാ !ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!



          ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനായ പൂന്താനം ,ഭഗവാന്റെ തിരുനാമങ്ങൾ പ്രകീർത്തിച്ചു കൊണ്ട് തന്റെ കാവ്യരചന ആരംഭിക്കുകയാണ്!!


നമുക്കും ഭഗവന്നാമങ്ങൾ ഉച്ചരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കാം !!


ഹരേ !!ഗുരുവായൂരപ്പാ !!

ആദ്യം തന്നെ ഗുരു വന്ദനമാണ്.


1) ഗുരുനാഥൻ തുണ ചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ


അർത്ഥം :എന്റെ ഗുരുനാഥൻ എന്നെ എപ്പോഴും തുണച്ചീടണമേ .
നരജന്മത്തിന്റെ സാഫല്യമായ സായൂജ്യം
(മോക്ഷപ്രാപ്തി ) 
ലഭിച്ചീടുവാനായി ഭഗവന്നാമങ്ങൾ എപ്പോഴും നാവുകൊണ്ട് ഉച്ചരിയ്ക്കാറാകേണമേ
എന്നാണ് കവി പ്രാർത്ഥിക്കുന്നത്.



         നമ്മുടെ സനാതന സംസ്ക്കാരത്തിൽ ഗുരു എന്ന പദത്തിന് വളരെ വലിയ അർത്ഥവും, സ്ഥാനവുമാണുള്ളത്.നാം ഏതൊരു കാര്യവും ഗുരുവന്ദനത്തോടെയാണല്ലൊ ആരംഭിക്കുന്നത്. പരമാത്മാവായ ഭഗവാൻ തന്നെയാണല്ലോ യഥാർത്ഥ ഗുരു !!


 ഗുരു എന്ന പദത്തിലെ  'ഗു' എന്നത് അന്ധകാരത്തെയും, 'രു ' എന്നത് ഇല്ലാതാക്കുന്നതിനെയും സൂചിപ്പിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കി അറിവു പകരുന്നവരാണ് 'ഗുരു'ക്കൻമാർ! ഒരു മനുഷ്യ ജന്മത്തിൽ ആദ്യ ഗുരുവായി അമ്മയും, രണ്ടാമതായി  അച്ഛനും
പിന്നീട് അറിവു പകർന്നു തരുന്ന ധാരാളം ഗുരുക്കന്മാരും ഉണ്ട്. നമ്മുടെ സംസ്ക്കാരമനുസരിച്ച് ഈ പ്രകൃതി തന്നെ ഗുരുവാണ് ! എന്തിനധികം ചെറുജീവികളായ തേനീച്ചയും, ഉറുമ്പും, മറ്റു പക്ഷിമൃഗാദികളും, വൃക്ഷലതാദികളും എല്ലാം ഗുരുക്കന്മാർ തന്നെ!


 സർവ്വപ്രപഞ്ചത്തിനും അധികാരിയായ പരമാത്മാവിനെ തന്നെയും, മറ്റുള്ള അറിവുകൾ പകർന്നു തന്ന ഗുരുക്കന്മാരെയും പ്രണമിച്ചു കൊണ്ടാണ് പൂന്താനം അദ്ദേഹത്തിന്റെ കൃതിയിലേക്ക് കടക്കുന്നത്!



      ഒരു   മനുഷ്യജന്മം സഫലമാകണമെങ്കിൽ ഭഗവന്നാമങ്ങൾ എപ്പോഴും നാവിന്മേൽ പിരിയാതെ ഉണ്ടായിരിക്കണം, അതായത് സദാസമയവും ഈശ്വരനാമം ജപിക്കണം എന്നാണ് കവി നമ്മെ ഓർമ്മിപ്പിക്കുന്നത് . കലിയുഗത്തിൽ ഭഗവന്നാമങ്ങൾക്കുള്ള പ്രാധാന്യം നമ്മുടെ ഋഷീശ്വരൻമാർ, ഇതിഹാസങ്ങളിലൂടെയും, പുരാണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുമുണ്ടല്ലോ!


ഏതൊരു കർമ്മവും   ഭഗവാന്റെ സ്മരണയോടെയും, ഭഗവാന്റെ നാമങ്ങൾ ഉച്ചരിച്ചുകൊണ്ടും ചെയ്യാൻ  നമുക്ക് സാധിക്കണം. ഭഗവദ് ഗീതയിൽ ഭഗവാൻ തന്നെ ഇത് വ്യക്തമാക്കുന്നുമുണ്ട്. ഏതൊരു കർമ്മവും, ഫലേച്ഛയില്ലാതെ ഈശ്വരാർപ്പണമായി ചെയ്യണമെന്നാണ് ഭഗവാന്റെ ഉപദേശം! കലിയുഗത്തിൽ മോക്ഷപ്രാപ്തി നേടാൻ നാമജപം ഒന്നുമാത്രം മതിയാവും എന്നാണ് നമ്മുടെ നിരവധി മഹത്ഗ്രന്ഥങ്ങളും  പറയുന്നത്.

ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ നാമജപത്തിന്റെ പ്രാധാന്യത്തെപ്പറ്റി പലശ്ലോകങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതും കാണാൻ സാധിക്കും! രണ്ട് ശ്ലോകങ്ങൾ ഇവിടെ പരിചയപ്പെടുത്താം.


19.ഊരിന്നു വേണ്ട ചില ഭാരങ്ങൾ വേണ്ടതിനു
നീരിന്നുവേണ്ട നിജ ദാരങ്ങൾ വേണ്ടതിനു
നാരായണാച്യുത ഹരേയെന്നതിന്നൊരുവർ -
നാവൊന്നെവേണ്ടു ഹരി നാരായണായ നമഃ


50. പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ
തിരുനാമകീർത്തനമിതതിനായ് വരേണമിഹ
കലിയായ കാലമിതിലിതു കൊണ്ടു മോക്ഷഗതി -
യെളുതെന്നു കേൾപ്പു ഹരിനാരായണായ നമഃ


എത്ര അർത്ഥവത്തായ വരികൾ!!നാമജപത്തിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ട് തന്നെ നമുക്കും ജപിക്കാം:


ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!
ഓം ശ്രീകൃഷ്ണപരമാത്മനേ നമഃ


 തുടരും ....

ചിന്താമണി വിശ്വനാഥൻ
സദ്ഗമയ സത്സംഗവേദി

ശ്രീകൃഷ്ണ കഥകൾ / കണ്ണന്റെ ബാലലീലകൾ


ഓം നമോ ഭഗവതേ വാസുദേവായ...



വരുണലോകത്തു വെച്ച് വരുണൻ ഒരു ഓടക്കുഴലൊക്കെ ഭഗവാനു കൊടുത്ത്, "ത്തിരി നേരം ഇത് വായിക്ക്യോ?"ന്ന് ചോദിച്ചപ്പോൾ ഭഗവാൻ കൂട്ടാക്കിയില്ല. നാണിച്ച് അവിടന്ന് പോന്നതേയുള്ളൂ. "അതിനുപകരം വല്ല പൂജയോ മറ്റോ ചെയ്തോളൂ! ഞാൻ സ്വീകരിച്ചോളാം!" ഓടക്കുഴൽവിളി വൃന്ദാവനത്തിലെ പരമഭക്തർക്കുവേണ്ടി മാത്രം ഭഗവാൻ കരുതിവെച്ചിട്ടുള്ള ആനന്ദരസമാണ്. അത് രസികന്മാർക്കും ഭാവുകന്മാർക്കും മാത്രം ആസ്വദിക്കാനുള്ളതാണ്. 'രസോ വൈ സഃ' എന്നാണ് ഉപനിഷത് വാക്യം. രസം എന്ന് പറഞ്ഞാൽ ഭഗവാൻ തന്നെയാണ്. ഭാഗവത രസത്തിനപ്പുറം ഒരു രസമില്ല. ആ രസം ഭഗവാൻ അവിടുത്തെ സർവാത്മനാ ആശ്രയിച്ച എല്ലാ ജീവാത്മാക്കൾക്കും ഒരുമിച്ചു വിതരണം ചെയ്ത രംഗമാണ് രാസലീല എന്ന മനോഹരലീല.


ഭഗവാന്റെ വേണുഗാനം കേട്ട് ഗോപിമാർക്ക്:


"മാധവവേണുവിൻ മോഹനനിസ്വനം മാധുര്യമേറുന്ന മദ്യമാവാം!
നാലഞ്ചു തുള്ളിയേ കാതാസ്വദിച്ചുള്ളൂ, കാലടി മണ്ണിലുറയ്ക്കാതായി"


ഭഗവാൻ പറഞ്ഞു, ''നിങ്ങൾ വൃന്ദാവനഭംഗി കാണാൻ വന്നതാവുമല്ലേ? മഹാഭാഗ്യവതികളേ, നിങ്ങൾക്ക് സ്വാഗതം!" സത്യസങ്കൽപനായ ഭഗവാൻ ഗോപിമാരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുകൊടുത്തു. ആനന്ദസാന്ദ്രമായ അനുഭൂതി വിശേഷങ്ങൾ അവർക്ക് പകർന്നു നൽകി. ഭാഗവതരസമാസ്വദിക്കുന്നവർക്ക് ഇടയ്ക്കൊക്കെ ഭഗവാൻ ചെറുതാക്കീതുകൾ നൽകാറുണ്ട്. "നിങ്ങൾ അഹങ്കരിക്കരുത്,ട്ടോ! ബാക്കി എന്തും - പത്രം, പുഷ്പം, ഫലം, തോയം - ഞാൻ സ്വീകരിക്കും പക്ഷേ നിങ്ങളുടെ അഹങ്കാരം എനിക്ക് തീരെ വയ്യ. പൂതന നൽകുന്ന വിഷം പോലും കുടിക്കാൻ ഞാൻ തയ്യാറാണ്.  അഹങ്കാര വിഷം -കാളിയന്റെ വിഷം - ഒരു പുഷ്പാഞ്ജലിയായി സ്വീകരിക്കാൻ എനിക്കാവും. പക്ഷേ അഹങ്കാര വിഷം കണ്ടാൽ ഞാനൊന്ന് മാറി നിൽക്കും. അത്രേയുള്ളൂ!" ഗോപിമാരുടെയുള്ളിൽ സൗഭഗമദമുണ്ടായപ്പോൾ ഭഗവാൻ മാറിനിന്നു. പിന്നെ അതേ പരമഭക്തകൾ ഭഗവാനെ അന്വേഷിച്ച്, ആത്മസമർപ്പണത്തിന്റെ ഉദാത്തമേഖലകളിലേക്ക് ഉയർന്നെത്തിയപ്പോൾ, ആത്മസമർപ്പണത്തിന് ഭഗവാൻ പുതിയൊരു ഭാഷ്യം ചമച്ചു. ജീവാത്മാക്കൾ ശ്രവണ - കീർത്തന -സ്മരണാദികളിലൂടെ ആ പരമാത്മാചൈതന്യത്തിൽ വിലയം പ്രാപിക്കുന്നതിനു പകരം, ഓരോ ജീവാത്മാവിന്റേ സൂക്ഷ്മാംശത്തിലേക്കും പ്രപഞ്ചം മുഴുവൻ വ്യാപിച്ചുനിൽക്കുന്ന ആ പരമാത്മാചൈതന്യം ഇങ്ങോട്ട് ആവേശിക്കുകയാണ്. ഭക്തി- ജ്ഞാന- വൈരാഗ്യങ്ങളുണ്ടെങ്കിൽ, ആ ഹൃദയത്തിലേക്ക് പരമാനന്ദചിന്മൂർത്തി സ്വയം ആവിർഭവിക്കുന്നു. ഈ ഒരു രസമാണ് രാസലീല എന്ന നിലയിൽ ശ്രീശുകൻ അനുസ്മരിച്ചത്.



"രാധാമാധവ ലീല ബോധരഹിതന്മാരൊക്കെയും
പ്രാകൃതപ്രാധാന്യം കലരുന്ന കാമകലയായ് കാണുന്നു സാധാരണം
ദ്വൈതം വിട്ടഥ ചിത്പ്രഭാവരസികന്മാരായ് മഹാത്മാക്കളാം
സാധുക്കൾക്കത് ചിത്തം ആത്മനി രമിച്ച് ഐക്യം ലഭിയ്ക്കുന്നതാം!"



നാം ഓരോ ജീവാത്മാവിനും ഒരു സായന്തനരംഗത്തെ സമീപിച്ചേ പറ്റൂ. ആ സായംസന്ധ്യയിൽ മരണത്തിന്റെ കാലൊച്ച കേട്ട് മനസ്സ് കലങ്ങാതെ, ഒരു മധുരമധുരമായ മുരളീനാദത്തിനു വേണ്ടി കാതോർക്കുകയും, അത് കേട്ട് ആ സച്ചിദാനന്ദ ചൈതന്യത്തിൽ ആവേശത്തോടെ ഒഴുകിയെത്തുകയും ചെയ്യാൻ കരുണാമൂർത്തിയായ ഭഗവാൻ നാമോരോരുത്തരേയും അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു


മധുരോദാര മുരളീമുഖനാം ഒരു യാത്രികൻ വരും, വിളിക്കും, ഞാൻ പോകും, വാതിൽ പൂട്ടാതെ ആ ക്ഷണം!




സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..

കനകധാരാസ്തോത്രം





പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്
മംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം
മന്ദാലസം ച മകരാലയകന്യകായാഃ 6


ആരുടെ കടക്കണ്‍ നോട്ടം കൊണ്ടാണോ ആദ്യമായി വിഷ്ണുദേവനില്‍ മന്മഥപ്രവേശം സിദ്ധിക്കാന്‍ കാരണമായത്, ആ മഹാലക്ഷ്മിയുടെ കടക്കണ്‍ നോട്ടം എന്‍റെ മേല്‍ പതിക്കട്ടെ



അജിത മനോജ് സദ്ഗമയസത്സംഗവേദി

ശുഭചിന്ത



ഏകധാ ദശധാ ചൈവ
ശതധാ ച സഹസ്രധാ
രണേ പാർത്ഥശരോവൃഷ്ടിർ-
ദ്ദാനം ബ്രഹ്മവിധേയഥാ


    അർജ്ജുനന്റെ അമ്പ് എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, അയയ്ക്കുമ്പോൾ നൂറ്, വഴിക്ക് ആയിരം, കൊള്ളുമ്പോൾ ശരവർഷം, എന്നപോലെ ബ്രഹ്മജ്ഞാനിയുടെ കൈയ്യിൽ കൊടുത്ത ദാനഫലമെന്നറിയുക.


     - നീതിസാരം -


ഇല്ലെനിക്കാരുമൊരാലംബം എന്‍റെ വില്വാദ്രിനാഥാ നീയല്ലാതെ....




മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽതലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം.



പരമാത്മാവായ മഹാവിഷ്ണുവിന്റെഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനുംഅനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ്ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ, ക്ഷേത്രത്തിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരം വടക്കുമാറി ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ ഭാരതപ്പുഴയൊഴുകുന്നത് കാണാം. ചുറ്റും നിരവധി കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും തോടുകളുമുണ്ട്. ഇവ ക്ഷേത്രപരിസരത്തെ ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്നും ഗ്രാമീണത്തനിമയ്ക്ക് കാര്യമായ കോട്ടം തട്ടാതെ നിൽക്കുന്ന പ്രദേശമാണ് തിരുവില്വാമല.
ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണുവിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്.





ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയുംസാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെകീഴിലാണ് വില്വാദ്രിനാഥക്ഷേത്രം.
ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അവിടെ ഒരു സ്വർണ്ണവില്വമരം (കൂവളം) ഉണ്ടെന്നും വിശ്വാസമുണ്ട്. തന്മൂലം ഈ സ്ഥലത്തിന് 'വില്വമല' എന്ന പേര് വന്നു. പിന്നീട് വില്വമലയിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരു' കൂട്ടിച്ചേർത്തു. 'തിരുവില്വമല' കാലാന്തരത്തിൽ തിരുവില്വാമലയായി മാറി. തിരുവില്വാമല സംസ്കൃതീകരിച്ച് 'വില്വാദ്രി'യാക്കി. തുടർന്ന്, പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു.



അതേ സമയം, 'വിണ്ടമല'യാണ് വില്വമലയായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്നാണ് വാസ്തവത്തിൽ വില്വാദ്രി. എന്നാൽ, അടുത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേർത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട്, ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോൾ പ്രത്യേകമലകളായതാണെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള സരസ്വതിക്കുണ്ടിലും മറ്റും കാണുന്ന വിള്ളലുകൾ ഇതിന്റെ സൂചനയാണ്.




ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെമുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടുവാൻ പരശുരാമൻ കടലിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത് ബ്രാഹ്മണർക്ക് നൽകി. അവർക്ക് ആരാധന നടത്തുവാൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളുംഅഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം അവിടെത്തന്നെ കഠിനതപസ്സിൽ മുഴുകി. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഏതാനും പിതൃക്കൾ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'അങ്ങ് നടത്തിയ അതിഭീകരമായ കൂട്ടക്കൊലയിലൂടെ ധാരാളം നിർഗ്ഗതിപ്രേതങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് മോക്ഷം കിട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവർ നാടുമുഴുവൻ നടന്ന് പ്രശ്നങ്ങളുണ്ടാക്കും. പിന്നെ രക്ഷയില്ല.' തുടർന്ന് നല്ലൊരു വഴി കിട്ടാനായി പരശുരാമൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു. അപ്പോൾ അദ്ദേഹത്തിന് ഒരു അശരീരിയുണ്ടായി. ഉടനെ വില്വാദ്രിയിലെത്താനായിരുന്നു അത്. അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ വരവേറ്റത് ശിവഭൂതഗണങ്ങളായിരുന്നു. അവരിൽ നിന്ന് ഭഗവാൻ ശിവൻഅവിടെയെത്തിയ വിവരമറിഞ്ഞ പരശുരാമൻ ഉടനെ ഭഗവാന്റെ അടുക്കൽ പോയി അദ്ദേഹത്തെക്കണ്ട് നമസ്കരിച്ചു. താൻ കാരണം പ്രേതങ്ങളായി മാറിയ ക്ഷത്രിയർക്ക് മോക്ഷം കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞുതരണം എന്ന് പരശുരാമൻ ശിവനോട് അഭ്യർത്ഥിച്ചു. അപ്പോൾ ശിവൻ, കൈലാസത്തിൽ താൻ പൂജിച്ചിരുന്ന പരമപവിത്രമായ വിഷ്ണുവിഗ്രഹം പരശുരാമന് സമ്മാനിച്ചു. പരശുരാമൻ അത് പ്രേതങ്ങൾക്ക് ദർശനം കിട്ടാൻ പാകത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രേതങ്ങളെ വിളിച്ച അദ്ദേഹം അവർക്ക് ഭഗവദ്ദർശനം കൊടുത്തു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നത്.




ഏതാണ്ടിതേ സമയത്തുതന്നെ കശ്യപമഹർഷിയുടെ പുത്രനായ ആമലകമഹർഷി മഹാവിഷ്ണുവിനെ മനസ്സിൽ കണ്ട് ഇവിടെ കഠിനതപസ്സ് തുടങ്ങി. 'ആമലകം' എന്ന സംസ്കൃതപദത്തിന് നെല്ലിക്കഎന്നാണർത്ഥം. മഹർഷി നെല്ലിക്ക മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവത്രേ! തന്മൂലം, 'ആമലകൻ' എന്ന പേര് അദ്ദേഹത്തിന് വന്നു. ക്ഷേത്രത്തിന്റെ താഴെയുള്ള സരസ്വതിക്കുണ്ടിലിരുന്നാണ് ആമലകമഹർഷി തപസ്സനുഷ്ഠിച്ചത്. ഈ തപസ്സ് കണ്ട് അമ്പരന്നുപോയ ഇന്ദ്രാദിദേവകൾ തങ്ങളിൽ നിന്ന് സ്വർഗ്ഗാധിപത്യം തട്ടിയെടുക്കാനായിരിയ്ക്കും ശ്രമമെന്ന് വിചാരിച്ചു. അവർ തപസ്സ് മുടക്കാൻ ദേവലോകസുന്ദരിമാരെ മുഴുവൻ പറഞ്ഞയച്ചു. കൂടാതെ വേറെയും ചില വിക്രിയകൾ അവർ നടത്തി. പക്ഷേ, ഫലമുണ്ടായില്ല. തുടർന്ന് അവർ കാര്യം ആരായാൻ കശ്യപമഹർഷിയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആമലകന് സ്വർഗ്ഗാധിപത്യത്തിലോ മറ്റ് സുഖഭോഗങ്ങളിലോ ഒന്നും താത്പര്യമില്ല. അനശ്വരമായ ഭക്തി മാത്രമാണ് അവന് വേണ്ടത്.' ഇതറിഞ്ഞതോടെ ദേവന്മാർക്ക് ആശ്വാസമായി. എന്നാൽ, ഇത്തവണ ഭീതി അസുരന്മാർക്കായി. അവരും തപസ്സ് മുടക്കാൻ ചില വിക്രിയകൾ കാണിച്ചു. പക്ഷേ, ഒന്നും ഫലിച്ചില്ല. തുടർന്ന് അവരെല്ലാവരും കൂടി മഹർഷിയുടെയടുത്തുതന്നെയെത്തി. പിന്നെയും ചില വിക്രിയകൾ അവർ അദ്ദേഹത്തിനുമേൽ നടത്തി. ഇത്തവണ അവരുടെ ഉദ്ദേശ്യം നടന്നു. എന്നാൽ, അത് അവർക്ക് തന്നെ വിനയായി. മഹർഷി കണ്ണുതുറന്നു. അഗ്നിജ്വാലകൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വർഷിച്ചു. അസുരന്മാരിൽ നല്ലൊരുഭാഗം തീയിൽ വെന്തുമരിച്ചു; ശേഷിച്ച ചിലർ വിഷപ്പുകയേറ്റ് ശ്വാസം മുട്ടിയും. അവരെല്ലാവരും കൂടി ഒരു ഊക്കൻപാറയായി മാറി. അതാണ് ഇന്ന് ക്ഷേത്രത്തിനടുത്തുകാണുന്ന രാക്ഷസപ്പാറ. ഇതിന്റെ ചുവട്ടിലാണ് പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം. ആമലകൻ തപസ്സുതുടർന്നു. അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ മഹാവിഷ്ണു തന്റെ കിടക്കയായ ആദിശേഷനെ വെൺകൊറ്റക്കുടയാക്കി, ഇരുവശത്തും പത്നിമാരായ ശ്രീദേവിയെയുംഭൂമീദേവിയെയും ചേർത്തുപിടിച്ച് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്ത് ആഗ്രഹം വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ആമലകൻ ഇങ്ങനെ പറഞ്ഞു: 'എനിയ്ക്ക് ഒന്നും ആഗ്രഹമില്ല. അങ്ങ് എന്നും ഇവിടെ വസിച്ച് ജനങ്ങൾക്ക് ക്ഷേമൈശ്വര്യങ്ങൾ പ്രദാനം ചെയ്ത് കഴിയണം.' തുടർന്ന്, ഭഗവാൻ അവിടെ അഞ്ജനശിലയിൽ ദേവിമാർക്കും അനന്തനുമൊപ്പം സ്വയംഭൂവായി ക്ഷേത്രത്തിൽ കുടികൊണ്ടു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നത്....

അമൃതമൊഴികൾ / അമൃതവാണി,




ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്.


#ചോദ്യം : ഗുരുവിന്റെസഹായമില്ലാതെസാധനയുംസത്സംഗവുംകൊണ്ടുമാത്രംലക്ഷ്യത്തിലെത്താമോ?



#അമ്മ -

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്ര വര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും. ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.



( മാതാ അമൃതാനന്ദമയി ദേവി )

Wednesday, October 28, 2020

ബ്രഹ്മസൂത്രം - ലളിതവ്യാഖ്യാനം ഭാഗം -2



സദ്ഗമയ സത്സംഗവേദി


ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.



ഉപനിഷത്തിൽ വരുന്ന ചിലകാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുവാൻ ബ്രഹ്മസൂത്രം കൊണ്ടാകും എന്നതാണ്. പേരുപോലെ തന്നെ ബ്രഹ്മത്തെ അവതരിപ്പിക്കുന്ന സൂത്രങ്ങളാണ്. ഒരു അന്വേഷകനു  വാതിലുകൾ തുറന്നു കിട്ടും. ഈശ്വരൻ എന്ന സത്യത്തിന്റെ താക്കോലാണ് ഓരോ സൂത്രങ്ങളും.



ബ്രഹ്മസൂത്രത്തിന്റെ പഠനം അത്ര രസകരമായി തോന്നില്ലെങ്കിലും ആഴത്തിലുള്ള മനനം നമ്മെ ആനന്ദാവസ്ഥയിൽ എത്തിക്കും എന്നതിൽ സംശയമില്ല. പരമമായ സത്യത്തെ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മസൂത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥം ഉപനിഷത്തുക്കൾ തന്നെയാണ്. ഉപനിഷത്ത് / വേദാന്ത ദർശനങ്ങളെ സൂത്രരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.





ജിജ്ഞാസാധികരണം
സൂത്രം 1: അഥാതോ ബ്രഹ്മജിജ്ഞാസാ


അഥ= അതിനുശേഷം, അതഃ = അതുഹേതുവായിട്ട്, ബ്രഹ്മജിജ്ഞാസാ = ബ്രഹ്മത്തെപ്പറ്റി അറിവാനുള്ള ആഗ്രഹം.


അതിനുശേഷമെന്നാൽ വേദത്തിൽ മുമ്പുള്ള കർമ്മകാണ്ഡവും ഉപാസനാകാണ്ഡവും പഠിച്ചതിനുശേഷം ; അതുകൊണ്ട് എന്നാൽ അവയൊന്നും നിത്യമായ സുഖം നേടുവാൻ പര്യാപ്തമല്ലെന്നറിഞ്ഞതുകൊണ്ട്, ബ്രഹ്മത്തെപ്പറ്റി അറിവാനുള്ള ആഗ്രഹമുണ്ടാകുന്നു. ബ്രഹ്മജ്ഞാനം കൊണ്ടു മാത്രമേ നിത്യമായ ശാന്തിയും സുഖവും നേടുവാൻ സാധിക്കുകയുള്ളുവെന്നറിയുന്നതിനാൽ ബ്രഹ്മത്തെപ്പറ്റി അറിവാനാഗ്രഹിക്കുന്നു.



അതായത് സാധനാചതുഷ്ടയസമ്പത്തി നേടിയതിനുശേഷം
സാധനാചതുഷ്ടയം:-

1. നിത്യാനിത്യവസ്തുവിവേകം
2. ഇഹാമുത്രഫലഭോഗവിരാഗം
3. ശമാദിഷ്ടകസമ്പത്തി
4. മുമുക്ഷത്വം

ഇവ നേടിയിട്ടുണ്ടെങ്കിൽ വേദം പഠിക്കുന്നതിനുമുൻപോ വേദം പഠിച്ചുകഴിഞ്ഞിട്ടോ എപ്പോൾ വേണമെങ്കിലും ബ്രഹ്മാന്വേഷണം ആരംഭിക്കാം. അനുഭവ പ്രധാനമാണിവിടെ ബ്രഹ്മാന്വേഷണം.



തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

ഉണ്ണിക്കണ്ണന്റെ ബാലലീലകൾ



ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ച് കുന്തിച്ച്, ബ്രഹ്മാവുമെനിക്കൊല്ലായെന്നു ചിലർ!-

 എന്ന് പൂന്താനം എഴുതിയ വരികൾക്ക് -ഇത്തരം മനസ്സിന്റെ ആഭിജാത്യത്തിന് - വിധേയരായ എത്രയോ ആളുകളുണ്ട് ഈ ഭൂമിയിലിന്നും.

ഈ ബ്രാഹ്മണർ എല്ലാം 'സ്വാഹാ' എന്നുപറഞ്ഞ് സമർപ്പിച്ച ഇന്ദ്രനെ വെറുതെവിട്ടാൽ പറ്റില്ലാ എന്ന് ഭഗവാന് തോന്നിയോ ആവോ! ആ രീതിയിലാണ് വിചിത്രരൂപത്തിൽ അവിടുത്തെ അനുഗ്രഹങ്ങൾ. ഭഗവാന്റെ ശീലം അനുഗ്രഹിക്കലാണ്, നിഗ്രഹിക്കലല്ല. പൂതനയെ ഭഗവാൻ നിഗ്രഹിക്കുകയല്ല, അവരിലെ ജീവ ചൈതന്യം വലിച്ചെടുക്കുകയാണുണ്ടായത്. അതുപോലെ തന്നെ തൃണാവർത്തനിലേയും, ശകടാസുരനിലേയും, അഘാസുരനിലേയുമൊക്കെ പാപത്തിനുതന്നെ മുക്തി കൊടുത്തു. പാപത്തെ പുണ്യമാക്കി മാറ്റി അവിടുന്ന്. ദുഃഖത്തെ ആനന്ദമാക്കുന്നതുപോലെ.



അവിടുത്തെ ലീലകളുടെ അർഥവും വ്യാപ്തിയും കണ്ടെത്താൻ സാധാരണ മനുഷ്യരെക്കൊണ്ട് എങ്ങിനെ സാധിക്കും? 'ഹരിദാസവര്യൻ' എന്ന് ഗോപിമാർ ഒരു അവാർഡുകൊടുത്തു ഗോവർധനപർവതത്തിന്. അവാർഡ് കിട്ടിയ ആളെയല്ലേ നമ്മൾ മാനിക്കേണ്ടത് എന്നാണ് ഭഗവാന്റെ അഭിപ്രായം. ഭക്തന്മാരുടെ അവാർഡ് ലഭിച്ച ഈ പർവതത്തെയാണ് താൻ മാനിക്കാൻ പോകുന്നതെന്ന് തീരുമാനിച്ച്, ഗോവർധനത്തിൽ ഒരു യാഗം ചെയ്തു ഭഗവാൻ. ഗോവർധനം ഒരു ദിവ്യരൂപം സ്വീകരിച്ച്, 'സന്തോഷമായി എനിക്ക്!' എന്ന് ആ മഹായജ്ഞം അതിന്റെ പരിപൂർണമായ സാഫല്യത്തിലെത്തിച്ചു.



ദേവേന്ദ്രൻ ക്ഷോഭിച്ചു വന്നപ്പോൾ ഗോവർധനത്തെ കുടയാക്കി. പർവതത്തിനോടുചെന്ന് പറഞ്ഞു, "ഇതാ ദേവേന്ദ്രൻ വല്ലാതെ ക്ഷോഭിച്ചു.മഴ പെയ്യും എന്നാണ് തോന്നുന്നത്." അന്ന് സ്വർഗരാജ്യത്തുനിന്ന് സുരഭീദേവിയും ഐരാവതവും വന്നു. ഗോവർധനത്തിന്റെ ഉന്നത ശിലാഫലകത്തിൽ കൃഷ്ണനെ ഇരുത്തി. പിന്നീട് അന്നാദ്യമായി സകലരും -പക്ഷിമൃഗങ്ങൾ, കാളിന്ദിയിലെ മണൽത്തരികൾ, ഓളങ്ങൾ, പൂക്കൾ, ഫലങ്ങൾ, വള്ളികൾ, വൃക്ഷങ്ങൾ - ഇവരെല്ലാവരും കൂടി 'ഗോവിന്ദാ, ഹരി!' എന്ന് പാടി സർവരും! അങ്ങിനെ സകല ജീവരാശികളും പങ്കെടുത്തുകൊണ്ട് അന്നൊരു മഹാഭിഷേകമുണ്ടായി ഭഗവാന്. ഒരു നൃത്തമുണ്ടായി ഭഗവാന്റെ. ഭഗവാന് ആ വർഷത്തെ ശരത്കാലപൗർണമി ദിവസമാണ് ഓർമ വന്നത്- 'ഞാൻ ഗോപിമാർക്ക് വാക്കു നൽകിയ ദിവസമല്ല ഇത്!' പിന്നെ ഭഗവാന്റെ ഒരു വേണുഗാനമുണ്ടായി. അതിമനോഹരം! ഇത്രയും മോഹനമായൊരു ഗാനം ഇതിനുമുൻപ് ത്രിലോകത്തിലും ഉണ്ടായിട്ടില്ല

സുഭാഷിതം / ശുഭചിന്ത




ശ്ലോകം

ന ഭൃത്യാനാം വൃത്തിസംരോധനേന
ബാഹ്യം ജനം സഞ്ജിഘൃക്ഷേദപൂര്‍വം
ത്യജന്തി ഹ്യേനമുചിതാവരുദ്ധാഃ
സ്നിഗ്ധാ ഹ്യമാത്യാഃ പരിഹീനഭോഗാഃ
(വിദുരനീതി)



സാരം

തന്റെ ഭൃത്യന്മാരുടെ വേതനം തടഞ്ഞുവെച്ചുകൊണ്ടോ, അവര്‍ക്കുള്ള സഹായധനം നിര്‍ത്തിവെച്ചുകൊണ്ടോ ഒരുവൻ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുവാന്‍ ആഗ്രഹിക്കരുത്‌. യജമാനനോട്‌ സ്‌നേഹമുള്ള മന്ത്രിമാര്‍ പോലും തങ്ങളുടെ വരുമാനം നിലച്ചുകഴിഞ്ഞാൽ പിന്നെ യജമാനനെതിരെ തിരിയുകയും, (ആപത്തു വരുമ്പോള്‍) അയാളെ ഉപേക്ഷിക്കുകയും ചെയ്യുന്നു.

സനാതനം 65 / യോഗമാർഗ്ഗം




യോഗമാർഗ്ഗം


യോഗം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് യോഗവിദ്യയും യോഗാസനങ്ങളുമാണ്. ഇത് നാം ഇവിടെ പ്രതിപാദിക്കാൻ തുടങ്ങുന്ന ഹഠയോഗത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇന്ന് കാണുന്ന, ശാരീരികക്ഷമത നിലനിർത്താൻ ആവശ്യമായ ഒരു വ്യായാമപദ്ധതി മാത്രമല്ല യോഗമാർഗ്ഗം എന്ന് നാം അറിയേണ്ടതാണ്.



പതഞ്ജലി മഹർഷിയാണ് അഷ്ടാംഗയോഗ എന്ന പേരിൽ യോഗശാസ്ത്രത്തെ ആത്മസാക്ഷാത്കാരത്തിനുള്ള ഒരു ഉപാധിയായി രൂപകൽപ്പന ചെയ്തത്.  യോഗശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളാണ് അഭ്യാസവും, വൈരാഗ്യവും, നിരന്തരമായ പരിശീലനവും, അനാസക്തിയും. നമ്മള്‍ യുദ്ധം ചെയ്യേണ്ടത് ഭൗതിക സമ്പത്തു വെട്ടിപ്പിടിക്കുന്നതിനു വേണ്ടിയല്ല, നമ്മുടെ തെറ്റായ ശീലങ്ങളെ നിഷ്കാസനം ചെയ്യാനാണ്. നമ്മുടെ പ്രകൃതിയിലേക്കുള്ള സ്വാഭാവികമായ ഒഴുക്കിന് തടസ്സമാകുന്നവയാണ് ഈ തെറ്റായ ശീലങ്ങള്‍.



അഷ്ടാംഗം എന്നാൽ എട്ട് അംഗങ്ങൾ എന്നാണ് അർത്ഥം. യോഗയുടെ എട്ട് അംഗങ്ങൾ ഇനിപ്പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണവ. മനസ്സിനെ നിരോധിച്ച് സത്യത്തെ അറിയുന്ന മാർഗ്ഗമാണ് യോഗം. മനസ്സിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രാണസ്പന്ദനവും മറ്റൊന്ന് വാസനാക്ഷയവും. വാസനയെ ക്ഷയിപ്പിച്ച് മനസ്സിനെ നശിപ്പിക്കുന്ന മാർഗ്ഗമാണ് ജ്ഞാനയോഗം. എന്നാൽ പ്രാണനെ നിരോധിച്ച് മനസ്സിനെ നശിപ്പിക്കുന്ന മാർഗ്ഗമാണ് യോഗം. മനസ്സിന് കാരണമായ ഇതിൽ ഏതെങ്കിലും ഒന്ന് നശിച്ചാൽ രണ്ടും നശിക്കും. ഇതിനാണ് ഒരു യോഗി ശ്രമിക്കുന്നത്.



തുടരും.......

©സദ്ഗമയ സത്സംഗവേദി

ജ്ഞാനപ്പാന -ഭാഗം2 / JNANAPPANA - 02



ഓം നമോ ഭഗവതേ വാസുദേവായ


    പൂന്താനത്തിന്റെ ഭക്തിയെക്കുറിച്ച് ഗുരുവായൂരപ്പനുമായി ബന്ധപ്പെടുത്തിയുള്ള ചില ഐതിഹ്യങ്ങൾ കൂടി നിലവിലുണ്ട്.


അതിങ്ങനെയാണ്:
പൂന്താനം ഗുരുവായൂരപ്പന്റെ കറതീർന്ന ഭക്തനായിരുന്നുവല്ലോ!   പ്രസിദ്ധകൃതിയായ നാരായണീയത്തിന്റെ കർത്താവും,
സംസ്കൃതപണ്ഡിതനുമായിരുന്ന മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാട്, ഈ കാലയളവിൽ തന്നെയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്!


   ഒരു ദിവസം പൂന്താനം, താനെഴുതിയ സന്താനഗോപാലംപാനയുമായി ഭട്ടതിരിയുടെ സമീപം ചെന്നിട്ട്, അത് വായിച്ചു നോക്കി തെറ്റുതിരുത്തിക്കൊടുക്കാൻ അപേക്ഷിച്ചു! പക്ഷേ, മേല്പത്തൂരിന്റെ മറുപടി

"മലയാളമല്ലെ, ഇത് മറ്റാരെയെങ്കിലും കാണിക്കൂ, വിഭക്തി (പാണ്ഡിത്യം) ഇല്ലാത്ത തന്റെ കൃതി ഞാനെന്തു നോക്കാനാണ് " എന്നായിരുന്നത്രെ!!


   മേൽപ്പത്തൂരിന്റെ മറുപടി കേട്ട പൂന്താനത്തിന് ആകെ സങ്കടമായി. അദ്ദേഹം  സങ്കടനിവൃത്തി വരുത്താനായി ഭഗവാനെ  വിളിച്ച്   പ്രാർത്ഥിച്ചു! അപ്പോൾ ശ്രീകോവിലിൽ നിന്നും ഒരു അശരീരി ഉണ്ടായത്രെ!!

" ഭട്ടതിരിയുടെ വിഭക്തിയേക്കാൾ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്" എന്നായിരുന്നു അശരീരി .

ഇതുകേട്ട ഭട്ടതിരിക്ക് തന്റെ തെറ്റ് മനസ്സിലായി മനംമാറ്റമുണ്ടാവുകയും അദ്ദേഹം പൂന്താനത്തോട് മാപ്പു ചോദിച്ച്കൊണ്ട്, അദ്ദേഹത്തിന്റെ കൃതി വാങ്ങി തെറ്റ് തിരുത്തി കൊടുക്കുകയും ചെയ്തുവത്രെ!! ഇതാണ് ഒരു ഐതിഹ്യം!


ഭഗവാനേ !!
ഭക്തവത്സലാ !!


    വേറൊരു ഐതിഹ്യം കൂടി പറഞ്ഞു കഴിഞ്ഞിട്ട് നമുക്ക് കൃതിയിലേക്ക് കടക്കാം! ഐതിഹ്യം ഇതാണ്:


ഒരിക്കൽ ഒരു വേദപണ്ഡിതൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിച്ചേർന്നു. അദ്ദേഹത്തിന് ഇരിപ്പിടം നൽകാനായി പൂന്താനത്തെ ക്ഷേത്രാധികാരികൾ ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേൽപ്പിച്ചു വിട്ടു. അദ്ദേഹം വളരെ സങ്കടത്തോടെ ഇറങ്ങിപ്പോയി.എന്നാൽ ഭഗവാൻ അദ്ദേഹത്തിന്റെ അടുത്തെത്തി, പൂന്താനം ഇനി ഇങ്ങോട്ട് വരേണ്ട ,ഞാൻ ഇല്ലത്തേക്ക് വരാം എന്ന് അരുളിചെയ്തു! ഇതു കേട്ട് സന്തോഷത്തോടെ ഇല്ലത്തെത്തിയ പൂന്താനത്തിന്റെ ഇടത്തു പുറത്ത് ഭഗവാൻ ഇരുന്ന് ഭക്ഷണം കഴിക്കുകയും, തന്മൂലം പൂന്താനം അവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു വന്നു. ഈ ക്ഷേത്രം ഇടത്തു പുറത്തമ്പലം എന്ന് പ്രസിദ്ധി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.


പൂന്താനത്തിന് വാർദ്ധക്യമായപ്പോൾ ഗുരുവായൂരിലേക്ക് നടന്നെത്താൻ സാധിക്കാത്തതിനാൽ ഭഗവാൻ പൂന്താനത്തിന്റെ ഇല്ലത്തെത്താം എന്ന് അരുളിച്ചെയ്ത് അവിടെ സാന്നിദ്ധ്യം ഉണ്ടായതാണെന്നാണ് മറ്റൊരു ഐതിഹ്യത്തിൽ പറയുന്നത്!


ഐതിഹ്യമെന്തു തന്നെയായാലും ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനായിരുന്നു പൂന്താനം എന്നതിൽ യാതൊരു സംശയവുമില്ല തന്നെ !!
ഹരേ!ഗുരുവായൂരപ്പാ !!



ഓം ശ്രീകൃഷ്ണ പരമാത്മനെ നമഃ


             
           തുടരും ....


ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

ശുഭദിനം / ശുഭചിന്ത



അളവിൽ കവിയാത്ത ആത്മവിശ്വാസവും, സ്വയം മതിപ്പുമാണ് ഓരോ പ്രയത്നങ്ങളുടെയും വഴിവിളക്കായി തീരുന്നത്........!

ഈ ഭൂമിയിൽ ഒരാളും എല്ലാം തികഞ്ഞവരല്ലെന്നും ഒരാൾക്കും ഒന്നും സാധിക്കാത്തതായിയില്ലെന്നുമുള്ള തിരിച്ചറിവാണ് പ്രധാനം........!

ചെയ്യുന്ന പ്രവർത്തനങ്ങളെ ഇഷ്ടത്തോടെ കാണുകയും,ഒപ്പം  സമർപ്പണബോധവും ആത്മാർത്ഥതയും നിഴലിക്കുമ്പോൾ വിജയമെന്ന കടമ്പ ആർക്കും ചാടികടക്കാവുന്നതുമാണ്..........!


കനകധാരാസ്തോത്രം





കാലാംബുദാളിലളിതോരസി കൈടഭാരേഃ
ധാരാധരേഃ സ്ഫുരതി യാ തടിദംഗനേവ
മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവനന്ദനായാഃ


    ശ്രീമഹാവിഷ്ണുവിന്‍റെ നീലനിറത്തിലുള്ള വിരിമാറിടത്തില്‍ യാതൊരുവള്‍ മേഘക്കൂട്ടത്തില്‍ മിന്നല്‍പിണര്‍ പോലെ ശോഭിക്കുന്നുവോ, ആ ജഗന്മാതാവായ ലക്ഷ്മീ ദേവിയുടെ മഹനീയമായ കടാക്ഷം എനിക്ക് മംഗലങ്ങളെ തരട്ടെ

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരുദിവസം. നിർമാല്യം മുതൽ തൃപ്പുകവരെയുള്ള ചടങ്ങുകളും, പൂജാവിധാ ന മഹാസങ്കൽപ്പങ്ങളും.



ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരുദിവസം. നിർമാല്യം മുതൽ തൃപ്പുകവരെയുള്ള ചടങ്ങുകളും, പൂജാവിധാ ന മഹാസങ്കൽപ്പങ്ങളും.


6.
കണ്ണന്റെ നിർമാല്യ ദർശനം, എണ്ണ അഭിഷേകം, വാകചാർത്ത് എന്നിവയുടെ മാഹാത്മ്യത്തെ പറ്റി എഴുതി.


വാകചാർത്ത് കഴിഞ്ഞാൽ കണ്ണന് വലംപിരി ശംഖു കൊണ്ടുള്ള മന്ത്ര ജലാഭിഷേകമാണ്. പാരമ്പര്യ ഇല്ലങ്ങളിലെ നാല്  ഒതിക്കന്മാർ പ്രധാന പൂജാരിമാർ സ്വർണ്ണ കിണ്ടിയിലെ മന്ത്ര പൂരിത ജലം വലം പിരി ശംഖിലേക്ക് പകർന്ന് വീണ്ടും വേദമന്ത്രങ്ങൾ ഉരുവിട്ട് ശാഖാഭിഷേകം നടത്തും. സ്വർണ്ണം കെട്ടി രത്നങ്ങൾ പതിച്ച വലംപിരി ശംഖു കാണുമ്പോൾ കണ്ണന് തന്റെ കുട്ടിക്കാലം ഒർമ്മ വരും. ഒരു ഗുരുദക്ഷിണയുടെ പവിത്രമായ ഒർമ്മ. പാഞ്ചജനൻ എന്ന കടൽക്കൊള്ളക്കാരന്റെ അധീനത്തിൽ നിന്ന് ഗുരു പുത്രനെ അതിസാഹസികമായി രക്ഷിച്ച് ഗുരുദക്ഷിണ നൽകിയ മാതൃകാ ശിഷ്യനാണ് ഗരുവായൂർ കണ്ണൻ. സാന്ദീപനിയുടെ പ്രഭാസ തിരത്തുള്ള ഗുരുകുലത്തിൽ താമസിച്ച്  നാല് വേങ്ങളും, ആറ് ശാസ്ത്രങ്ങളും 64 കലകളും കണ്ണൻ 64 ദിവസം കൊണ്ട് അഭിസിച്ചു എന്റെ കണ്ണൻ.
സപ്ത ശുദ്ധി മന്ത്രങ്ങൾ പൂജാരിമാരായ  ഓതിക്കന്മാർ സ്വരിച്ച് ചൊല്ലി മന്ത്ര പൂരിത ജലത്തിലേക്ക് സന്നിവേശ്യക്കുമ്പോൾ കണ്ണനും വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടു രസിക്കും സ്വച്ഛമായ നിർമ്മല ജലം സ്വശരീരത്തിലുടെ ഒഴുകുമ്പോൾ കണ്ണൻ സന്തോഷത്തോടെ ആനന്ദ നൃത്തം ചെയ്ത് ഭക്തമനസ്സിൽ  തുള്ളിച്ചാടും. കണ്ണന്റെ അഭിഷേകം കണ്ട് ഭക്തർ ആനന്ദിക്കും.
108 ഉരു സപ്തശുദ്ധി അഭിഷേകം കഴിഞ്ഞാൽ കണ്ണന് വാരുണ ജ ലാഭിഷേകമാണ്.

ക്ഷേത്രത്തിൽ ശ്രീലകത്ത് ഈ ആവശ്യത്തിന് മാത്രമായി കണ്ണൻ സൂക്ഷിച്ച് വെച്ച വലിയ സ്വർണ്ണകുഭത്തിലെ വേദോക്തമായ പഞ്ചവാരുണ മന്ത്രം ജപിച്ച വാരുണ ജലം മേ ശാന്തി കണ്ണന് അഭിഷേകം ചെയ്യും. ഈ മഹാ ദിഷേകം കഴിഞ്ഞ് തല നനുത്ത് മൃദുവായ പട്ടുകൊണ്ട് തുവർത്തി പീലി ചാർത്തിയസ്വർണ്ണ കിരീടം നെറുകയിൽ വെക്കും. ഈ ദൃവ്യ ദർശനം ഒരു നോക്ക് കാണാൻ ഭക്തജനങ്ങൾ കാത്ത് നിൽക്കും.

എന്റെ കണ്ണൻ നല്ല സ്മാർട്ടാണ് എല്ലാറ്റിനും കൃത്യതയുണ്ട്. കടുകിട പിഴക്കില്ല കണ്ണന്റെ നിത്യനിദാനങ്ങൾ. മൂന്നരക്ക് കണ്ണന്റെ മലർ നിവേദിത്തിന് സ്വർണ്ണവാതിൽ അടക്കും മലർനിവേദ്യം കഴിഞ്ഞെ നട തുറക്കു. നാളെ മലർ നിവേദ്യം


ചെറുതയുർ വാസുദേവൻ നമ്പൂതിരി.9048205785
ചെറുതയൂർ വാസുദേവൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.

കലികാലമഹിമ





കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!


കലികാലമഹിമ



യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും

അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!

ഗോവർദ്ധന പൂജ / Govardhana Pooja




വൃന്ദാവനവാസികള്‍ ദേവേന്ദ്രപ്രീതിക്കായി യാഗം ചെയ്യുക പതിവായിരുന്നു. രാജാവിന് ആണ്ടുതോറും കരം കൊടുക്കുംപോലെ, ഒരിക്കല്‍ ഗോപന്മാര്‍ ഇന്ദ്രപൂജയ്ക്കായി സംഭാരങ്ങല്‍ പലതും സജ്ജീകരിക്കുന്നതുകണ്ട് ശ്രീകൃഷ്ണന്‍ നന്ദഗോപരോട് ചോദിച്ചു.



‘ശക്രസ്യപൂജനം ഹ്യേതത്
കിംഫലം ചാസ്യ വിദ്യതേ
ലൗകികം വാ വദന്ത്യേതത്
അഥവാ പാലരൗകികം?’



(ഇന്ദ്രപൂജകൊണ്ടെന്താണു ഫലം? ലൗകികമോ അലൗകികമോ ആയ എന്തുനേട്ടമാണ് അതുകൊണ്ടുണ്ടാവുക? പറഞ്ഞാലും) ഇന്ദ്രനെ പൂജിച്ചാല്‍ ഭക്തിയും മുക്തിയും ലഭിക്കുമെന്നും അല്ലെങ്കില്‍ ജനങ്ങല്‍ക്ക് യാതൊരു സുഖവും ഉണ്ടാവുകയില്ലെന്നും നന്ദരാജന്‍ കൃഷ്ണനെ ധരിപ്പിച്ചു.’ ഭഗവാന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘ഇന്ദ്രാദികള്‍പോലും ‘വിശന്തി തേ മര്‍ത്യപദേ ശുഭക്ഷയേ’ (പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍തൃലോകത്തേക്കു വരുന്നു.) കാലമാണ് പ്രധാനം. ബ്രഹ്മാവിനും കാലത്തെയാണ് ഭയം! ഗോവര്‍ദ്ധനഗിരിയെയാണ് നാം പൂജിക്കേണ്ടത്. അത് ഭഗവാന്റെ ആത്മതേജസ്സാണ്. ഭഗവാന്റെ മാറിടത്തില്‍ നിന്നാണ് അത് ഉദ്ഭവിച്ചത്. അതിനെ കാണുന്നതുപോലും ഭക്തി സന്ദായകമാണ്. ഈശ്വരന്‍ തന്നെയായ ഗോവര്‍ദ്ധനത്തിന്റെ പ്രീതിക്കായി സര്‍വസമര്‍പ്പണം ചെയ്യുകയാണിപ്പോള്‍ ആവശ്യം! അതാണല്ലോ നമ്മുടെ ഗോക്കള്‍ക്ക് പ്രാണദായിയായി വര്‍ത്തിക്കുന്നത്!’



കൃഷ്ണന്റെ വാക്കുകള്‍ നന്ദനും ഉപനന്ദന്‍ തുടങ്ങിയുള്ള പണ്ഡിതന്മാര്‍ക്കും സ്വീകാര്യമായി. അവര്‍ സസന്തോഷം ഗോവര്‍ദ്ധനപൂജാവിധികളേവയെന്ന് ശ്രീകൃഷ്ണനോടുതന്നെ ചോദിച്ചു. ഭഗവാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ചെയ്തു. സര്‍വപാപഹമായ ഗിരിരാജപൂജ ഏറ്റവും ശ്ലാഘ്യമായ കര്‍മ്മമാണ്. പൂജകനെ പാപം തീണ്ടുകയില്ല. ലോകത്തിലെ എല്ലാ തീര്‍ത്ഥങ്ങളിലും പൂജചെയ്യുന്ന പുണ്യം ഗോവര്‍ദ്ധനപൂജയില്‍ നിന്നുമാത്രം ലഭിച്ചും. കാരണം, അത് സര്‍വ്വതീര്‍ഥമയമാണ്.



ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ഒരു ഉത്സവമാക്കിമാറ്റി. അതിപാവനവസ്തുക്കല്‍ ഒരുക്കി. വൃന്ദാവനവാസികളെല്ലാം ആ നവോത്സവത്തില്‍ പങ്കാളികളായി. രാമകൃഷ്ണന്മാരും യശോദാരോഹിണിമാരും എത്തി. ഗര്‍ഗ്ഗാചാര്യര്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നു. നന്ദോപനന്ദന്മാരും മറ്റു ഗോപശ്രേഷ്ഠന്മാരും പുത്രപൗത്രന്മാരോടൊപ്പം വന്നു. വിവിധഗോപീയൂഥങ്ങളും. സര്‍വ്വദേവന്മാരും പത്‌നീസമേതം ഗിരിരാജോത്സവം കാണാന്‍ സമാഗതരായി. രാജര്‍ഷിമാരും ബ്രഹ്മര്‍ഷിമാരും വിഖ്യാതമുനീന്ദ്രന്മാരും സിദ്ധചാരണ വിദ്യാധരഗന്ധര്‍വ്വ കിംപുരുഷന്മാരും വിശിഷ്ട വിപ്രന്മാരും സപരിവാരം ഗോര്‍ദ്ധനപ്രാന്തത്തില്‍ സന്നിഹിതരായി.



ബ്രാഹ്മണര്‍ ഗിരിവരനെ പൂജിച്ചു. വ്രജേശ്വരനായ നന്ദന്‍ അര്‍ച്ചനാവസ്തുക്കളുമായി അദ്രീശനെ പ്രദക്ഷിണം ചെയ്തു. ഗോപീ-ഗോപന്മാര്‍ ആടിയും പാടിയും ആനന്ദിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. യാഗാന്തത്തില്‍ ഗോവര്‍ദ്ധനം സാര്‍വ്വഭൗമനെപ്പോലെ വിളങ്ങി. ശ്രീനാഥന്‍ തന്നെ അദ്ഭുതരൂപം ധരച്ച് ശൈലന്ദ്രനില്‍ തല ഉയര്‍ത്തി നിന്നു. നിവേദ്യം സ്വീകരിച്ച് ഏവരേയും അനുഗ്രഹിച്ചു. ഗോപന്മാര്‍ ഭക്തിവിവശരായി. ദിവ്യഗിരിയെ സ്തുതിച്ചു. സുഖക്ഷേമങ്ങള്‍ വരിച്ചു. വൃന്ദാവനവാസികള്‍ അത്യാഹ്ലാദഭരിതരായി.



ഇന്ദ്രപൂജമുടക്കിയതും അദ്രിപൂജ നടത്തിയതുമറിഞ്ഞ് ദേവരാജന്‍ കോപകലുഷിതനായി. ഗോകുലം നശിപ്പിക്കുവാന്‍ കോപ്പുകൂട്ടി. സംവര്‍ത്തകമേഘങ്ങളെ വൃന്ദാവനത്തിലേക്കയച്ചു. അവ തുമ്പിക്കൈവണ്ണത്തില്‍ വര്‍ഷിക്കാന്‍ തുടങ്ങി. മഴയും കൊടുങ്കാറ്റുമുണ്ടായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. ഇടിയും മിന്നലും ചുഴലിയുമായി വന്ന മഴവ്രജത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഗോപീ-ഗോപാലന്മാര്‍ ഭവചകിതരായി. സ്പതലോകങ്ങളും ഞെട്ടിവിറച്ചു. അവര്‍ സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് നന്ദഗൃഹത്തിലെത്തി ആവലാതി പറഞ്ഞു. അഭയം നല്‍കണേ എന്ന് അഭ്യര്‍ത്ഥിച്ചു. വ്യസനഭരിതരായ വ്രജപൗരന്മാരില്‍ ഭഗവാന്‍ കരുണാര്‍ദ്രനായി. മാ ഭൈഷ്ട്യം (ഭയപ്പെടേണ്ട) സകലതുമെടുത്തുകൊണ്ട് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തുക. അവിടെ രക്ഷകിട്ടും.



കൃഷ്ണന്‍ വൃന്ദാവനവാസികളോടൊത്ത് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തി. എന്നിട്ട്, അതിനെ അനായാസം പുഴക്കിയെടുത്ത് കൈയില്‍ ധരിച്ചു. പര്‍വ്വതം ഇളക്കിയെടുത്തപ്പോള്‍ കാണായ ഗര്‍ത്തത്തില്‍, ഗോപീഗോപാല ഗോവൃന്ദങ്ങളെ സമ്പാദ്യങ്ങളോടൊപ്പം കയറിക്കൊള്ളുവാന്‍, ശ്രീകൃഷ്ണന്‍ പറഞ്ഞു. ഗോപന്മാര്‍ അതനുസരിച്ചു. സമുദ്രംപോലെ ആര്‍ത്തലച്ചണഞ്ഞ മഴവെള്ളം ഗിരിതടത്തിലൊഴുകിയെത്തി. ജലപ്രവാഹം തടയുവാന്‍ ഭഗവാന്‍, സുദര്‍ശനത്തിനും അനന്തനും ആജ്ഞ നല്‍കി. സുദര്‍ശനം മുകളില്‍ നിന്നുകൊണ്ട് മഴ തടഞ്ഞു. അനന്തന്‍ മണ്ഡലാകൃതിപൂണ്ട് ഗോവര്‍ദ്ധനത്തിനു ചുറ്റുമതിലായി നിന്ന് ഒഴുകിയെത്തിയ ജലം തടഞ്ഞു.



ഈ അവസ്ഥ ഏഴു ദിവസം നീണ്ടു. ഗോപിഷ്ഠനായ ഇന്ദ്രന്‍ നാല്‍ക്കൊമ്പനില്‍ കയറി വൃന്ദാവനത്തിലെത്തി. ഗോപന്മാര്‍ക്കുനേരെ വജ്രായുധം പ്രയോഗിക്കാനാഞ്ഞു. കൃഷ്ണപ്രഭാവത്താല്‍ വര്ജപാണിസ്തബ്ധനായിപ്പോയി. ആയുധമേന്തിയ കൈതന്നെ സ്തംഭിച്ചുപോയി. ആശ്ചര്യചകിതനായ ഇന്ദ്രന്‍ പിന്തിരഞ്ഞോടി. പേമാരി തീര്‍ന്നു. ആകാശം തെളിഞ്ഞു. സൂര്യന്‍ ചണ്ഡകിരണങ്ങള്‍ തൂകി പ്രളയബാധിതഭൂമി ഉണക്കി. പക്ഷികളും മറ്റ് ജീവജാലങ്ങലും ആര്‍ത്തുല്ലസിച്ചു. ഭഗവാന്‍ വ്രജവാസികളോട് പുറത്തേക്കുവരാന്‍ പറഞ്ഞു. എന്നിട്ട്, മഹാപര്‍വ്വതത്തെ യഥാപൂര്‍വ്വം പ്രതിഷ്ഠിച്ചു. ഈ പ്രവൃത്തികണ്ട് ഗോകുലവാസികള്‍  അത്ഭുതപ്പെട്ടു. മുതിര്‍ന്നവര്‍ ശ്രീകൃഷ്ണനെ ആശീര്‍വദിച്ചു. അക്ഷതമിട്ട് അനുഗ്രഹിച്ചു. വാദ്യഘോഷങ്ങളും കീര്‍ത്തനാലാപനങ്ങളും കൊണ്ടു സ്തുതിച്ചു. സര്‍വ്വരും ചേര്‍ന്ന്, ആഘോഷപൂര്‍വ്വം, കൃഷ്ണനെ നന്ദഗൃഹത്തിലെത്തിച്ചു.


നമ്മുടെ പുരാണേതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും കഥകള്‍ വെറും കഥാഖ്യാനങ്ങളല്ല. സോദ്ദേശ്യരചനകളാണ്. ഏതെങ്കിലും തത്ത്വോന്മീലനമാവശ്യമില്ലെങ്കില്‍ ഋഷികവികള്‍ എഴുത്താണി ചലിപ്പിക്കുകയില്ല. മഹാരാസത്തിലെ പൊരുള്‍ കണ്ടെത്തിയപോലെ ഇക്കഥയും സൂക്ഷ്മനിരീക്ഷണം അര്‍ഹിക്കുന്നു. ജിജ്ഞാസുക്കള്‍ക്ക് അത്യധികം ആനന്ദം നല്‍കുന്ന രചനയാണിത്.


ഇന്ദ്രപൂജ തടയുന്നതാണല്ലോ ആദ്യഭാഗം. ഇന്ദ്രന്‍, ഇന്ദ്രിയാസക്തിയുടെ പ്രതീകമാണ്. ലൗകികാമഗ്നമാണ് ഇന്ദ്രപൂജ! അതില്‍നിന്നു പിന്തിരിയാനും യത്‌നം ഗോവര്‍ദ്ധനത്തിലേക്കുതിരിക്കാനുമാണ് ശ്രീകൃഷ്ണന്‍, ഗോപന്മാരെ ഉപദേശിച്ചത്. ഗോവര്‍ദ്ധനം, ചിത്തശുദ്ധിയുടെയും ദൃഢബുദ്ധിയുടെയും – വിവേകത്തിന്റെയും – പ്രതീകമാണ്. ബാഹ്യമായ സുഖലോലുപത വെടിഞ്ഞ് അന്തശ്ചേതന ഉണര്‍ത്തി വിവേകികളാകാനണ് ഈ ഉപദേശം! ഇന്ദ്രപൂജ വ്യര്‍ത്ഥമാണെന്ന് സ്ഥാപിക്കുകയാണിവിടെ. ഇന്ദ്രപൂജയാല്‍ ഐഹികമോ പാരത്രികമോ ആയ ഒരു നേട്ടവുമില്ലെന്ന്, ഭഗവാന്‍ ഗോപന്മാരോടു പറഞ്ഞതിലെ പൊരുളും ഇതുതന്നെ. വ്യര്‍ത്ഥയത്‌നത്തിനല്ല, അര്‍ത്ഥഥലാഭത്തിനാണ് (പുരുഷാര്‍ത്ഥ പ്രാപ്തിക്കാണ്) മനുഷ്യന്‍ ശ്രമിക്കേണ്ടതെന്നു സാരം!


ഗോക്കളെ വര്‍ദ്ധിപ്പിക്കുന്നത് ഗോവര്‍ധനം. ഗോക്കളെ (ഇന്ദ്രിയങ്ങളെ) സന്മാര്‍ഗത്തിലേക്കു നയിച്ച് വികസിപ്പിക്കുന്നതാണുദ്ദേശ്യം! അതിന്നായുള്ള അഭ്യാസമാണ് ഗോവര്‍ദ്ധനപൂജ! നിതാന്തശ്രദ്ധാലുവായ ജിജ്ഞാസു ഇന്ദ്രിയങ്ങളടക്കി കരണങ്ങള്‍ പൂജാ സജ്ജമാക്കുന്നു. നിരന്തരമായ പൂജ (അഭ്യാസം) ഗോവര്‍ദ്ധനത്തിന്റെ ദിവ്യരൂപദര്‍ശനത്തിലാണവസാനിക്കുന്നത്. വാഗിന്ദ്രിയ ചിത്താദികള്‍ ശുദ്ധമാകുമ്പോള്‍ ഉണ്ടാകുന്ന പരമഫലം വിവേകോദയമാണ്. ഗോവര്‍ദ്ധനം ദിവ്യരൂപത്തില്‍ പ്രത്യക്ഷമായി എന്നു പറഞ്ഞതിലെ പൊരുളിതാണ്. ജിജ്ഞാസു നിരന്തരപരിശ്രമത്തിലൂടെ മനോവാക് കര്‍മ്മാദികലെ ഏകാഗ്രമാക്കി വിവേകമതിയായി മാറി എന്നര്‍ത്ഥം! ഈ തത്ത്വമറിശ്ലാഘ്യകര്‍മ്മമാണെന്ന് അഭിപ്രായപ്പെട്ടത്. ‘വിദ്വാനേവ വിജാനാതി വിദ്വജ്ജന വൈഭവം’ എന്നുണ്ടല്ലോ! വൃന്ദാവനപൂജയ്ക്കു മുമ്പേ എത്തി നേതൃത്വമേറ്റത്, ശ്രീഗര്‍ഗ്ഗനാണ്. ഗോപന്മാരെ (ഭക്തമാരെ = ഇന്ദ്രിയദ്വാരാ ഈശ്വരാമൃതം നുകരുന്നവരെ) അദ്ധ്യാത്മമാര്‍ഗത്തിലേക്കു  ആചാര്യന്‍ നയിച്ചു എന്നാതാണിവിടെ അറിയേണ്ട സത്യം! സര്‍വതീര്‍ത്ഥമയമാണ് ഗോവര്‍ദ്ധനം. വിവേകമാണല്ലോ എല്ലാ സംശുദ്ധകര്‍മ്മങ്ങളുടേയും ആകരം! അതുകൊണ്ട്, ഗോവര്‍ദ്ധനപൂജ (വിവേകിതയാര്‍ന്ന ധര്‍മ്മാചരണം) ജന്മസാഫല്യമുണ്ടാക്കുമെന്നതു നിശ്ചയം! കര്‍മ്മമണ്ഡലമാകെ ശുദ്ധീകരിച്ച് നേരായമാര്‍ഗ്ഗം ചരിക്കാന്‍ ജ്ഞാനിയെ (ഭക്തനെ) സഹായിക്കുന്നത് വിവേകമാണ്. തങ്ങള്‍ പൂജിച്ചിട്ടില്ലാത്ത എന്നാല്‍ സദാ സമീപ സാന്നിധ്യമുള്ള ഗോവര്‍ദ്ധനത്തെ ഏവരും ആരാധിക്കേണ്ടതാണ്!


ഇന്ദ്രകോപവും സംവര്‍ത്തകമേഘങ്ങളുടെ വര്‍ഷവും ജിജ്ഞാസുവിന് മാര്‍ഗമദ്ധ്യേവരുന്ന തടസ്സങ്ങള്‍ മാത്രം ദീര്‍ഘകാലം ആചരിച്ച് ശീലമായിപ്പോയ കര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന വൈഷമ്യം! എങ്ങും തടസ്സും അനുഭവിക്കുന്നു എന്നതാണ് ഘോരമായ മാരി! ഇന്ദ്രിയ മഗ്നനായിരുന്ന ഒരു സാമാന്യമനുഷ്യന്‍ അദ്ധ്യാത്മ വഴിതേടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പതര്‍ച്ചയാണ് ഈ അനുഭവം! അത് തരണം ചെയ്യാനുള്ള ശ്രമമാണടുത്തത്. ഗോപന്മാര്‍ ആവലാതിയുമായി ശ്രീകൃഷ്ണഭഗവാന്റെ മുന്നിലെത്തിയത് ആ ശ്രമമാണ്. ശ്രീകൃഷണോപദേശം സദ്ഗുരു നല്‍കുന്ന മാര്‍ഗനിര്‍ദേശമാണ്. ‘കര്‍ഷയതീതി കൃഷ്ണഃ’ എന്ന നിരുക്തം ‘ആകര്‍ഷിക്കുന്നവന്‍ കൃഷ്ണന്‍’ എന്ന അര്‍ത്ഥമാണ് വ്യക്തമാക്കുന്നത്. ഗോപന്മാരെ തന്നിലേക്കാകര്‍ഷിച്ച് വാഗൈ്വഭവത്താല്‍, ധര്‍മ്മമെന്തെന്ന് ബോധ്യപ്പെടുത്തിയ ഗുരുവാണ് കൃഷ്ണന്‍! വേവലാതിയോടെ ‘യത്‌ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി’ എന്നപേക്ഷിക്കുന്നവരോട് ‘മാ ഭൈഷ്ട്യം’ എന്നുപറഞ്ഞ് അവര്‍ക്ക് അഭയം നല്‍കാന്‍ സദ്ഗുരുവിനേ കഴിയൂ. സകലരും ഗോവര്‍ദ്ധന പ്രാന്തത്തിലെത്തണമെന്നും അവിടെ അഭയം ലഭിക്കുമെന്നും ആണ് കൃഷ്ണന്‍, ഗോപന്മാരെ സാന്ത്വനിപ്പിച്ചു പറഞ്ഞത്. അജ്ഞാത തിമിരകറ്റി ചക്ഷുസ്സുന്മീലനം ചെയ്യുന്ന ഗുരുധര്‍മ്മമാണിത്.


ശ്രീകൃഷ്ണഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം കടപുഴക്കിയെടുത്തുയര്‍ത്തിപ്പിടിച്ച്. സര്‍വ്വരെയും അതിനുകീഴില്‍ നിറുത്തി സംരക്ഷിച്ചു. ഗുരുപദേശം നേടി യത്‌നമാരംഭിക്കുന്ന വ്യക്തി (വ്യക്തികള്‍) ദൃഢമതി (കള്‍) അല്ലെങ്കില്‍ മനോനിയന്ത്രണം സാധിക്കാതെ ഉഴറിപ്പോകും. ഗതിമുട്ടി കരണീയമറിയാതെ സ്തബ്ധനാ/രാകും. ആ ശിഷ്യനെ/ രെ കര്‍മ്മനിരതനാ/രാക്കേണ്ടത് ഗുരുവിന്റെ കടമയാണ്. ‘ക്ലൈബ്യംമാസ്മഗമഃ എന്നു പറഞ്ഞു. ‘ക്ഷുദ്രം ഹൃദയദൗര്‍ബല്യം ത്യക്തോഥന്റെ ചുമതലയാണ്. സര്‍വ്വേശ്വരന്‍, സര്‍വ്വചരാചര ഗുരുവാണ്. അപ്പോള്‍ തന്നെ വിശ്വസിച്ച്, ആശ്രയിച്ച് കര്‍മ്മരംഗത്തിറങ്ങുന്നവരെ സഫലായാത്രികരാക്കാന്‍ മറ്റാരാണ് സഹായിക്കുക?


ഗോവര്‍ദ്ധനം കൈയിലുയര്‍ത്തി ഗോപന്മാരെ രക്ഷിച്ച ഭഗവാന്‍, വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുവാനാണ് വ്യന്ദാവനവാസികലെ ഉപദേശിച്ചത്. ഇന്ദ്രിയങ്ങളെയും മനസ്സിനേയും കുഴക്കിയ തടസ്സമാകുന്ന പേമാരിയില്‍ നിന്ന് ഭഗവാന്‍ ഗോകുലത്തെ രക്ഷിച്ചു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ് ആ ഏഴു ദിനങ്ങള്‍! മഴകൊണ്ട് കുഴപ്പമനുഭവിച്ചവ! ഗോവര്‍ദ്ധനമുയര്‍ത്തി നിന്ന ഭഗവാന്‍ വ്രജവാസികളെ രക്ഷിച്ചരീതിയും ശ്രദ്ധിക്കത്തക്കതാണ്. കൃഷ്ണ നിര്‍ദ്ദേശമനുസരിച്ച് സുദര്‍ശനം മഴയെ തടഞ്ഞു. അനന്തന്‍ ചുറ്റുമതിലായി മാറി ജലപ്രവാഹത്തേയും ചെറുത്തു. വിവേകപൂര്‍വ്വമായ ജ്ഞാനതേജസ്സാണ് സുദര്‍ശനം! അതിന്റെ തീവ്രപ്രകാശത്തിനുമുന്നില്‍ ഇന്ദ്രന്റെ – ഇന്ദ്രിയമഗ്നന്റെ-കര്‍മ്മങ്ങള്‍ക്കു ശക്തിയുണ്ടാവില്ല! വിവേകിക്കുണ്ടാകുന്ന ധാര്‍മ്മിക ബലമാണ് മണ്ഡലാകൃതിയില്‍ ചുറ്റുമതിലായി നിന്ന അനന്തന്‍! അനന്തമായ ധര്‍മ്മബലം ഒരു കോട്ടപോലെ വ്യക്തിയെ ഇന്ദ്രിയാസക്തിയില്‍ നിന്ന് രക്ഷിച്ചുകൊണ്ടേയിരിക്കും!


സ്വധര്‍മ്മത്തിലടിയുറച്ച് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക്/ വ്യക്തികള്‍ക്ക് കര്‍മ്മസാഫല്യത്താല്‍ ആനന്ദം നിറയുന്നു. അവന്‍/അവര്‍ മറ്റെല്ലാം മറക്കുന്നു. ഗുരുവും ശിഷ്യരും സര്‍വ്വം മറന്ന് ആനന്ദനൃത്തം തുടരുന്നു. ഇന്ദ്രിയപരത അടിയറവുപറഞ്ഞ്, അഭയം യാചിച്ച് പിന്മാറുന്നു. ഈ മഹാതത്ത്വമാണ് ഗോവര്‍ധനോദ്ധാരണ കഥയില്‍നിന്ന് സജ്ജനങ്ങള്‍ വായിച്ചെടുക്കേണ്ട സൂക്ഷ്മാര്‍ത്ഥം!


ഭക്തിമാഹാത്മ്യമെന്ന നിലയിലും ഈ കഥയ്ക്കു പ്രാധാന്യമുണ്ട്. ആര്‍ത്തിഹാരിയായ ഭഗവാനെ സമാശ്രയിക്കുന്ന ഭക്തന്റെ/ഭക്തരുടെ ‘യോഗക്ഷേമം വഹിച്ച്’ ‘സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച’ എന്ന് അഭയം നല്‍കുന്ന ഭക്തപരായണനായ നാരായണനേയും നമുക്കിതില്‍ കാണാം

സ്‌കന്ദഷഷ്ഠി കവചം



ശ്രീ ഗുരുഭ്യോ നമ


ഷണ്‍മുഖ ശരണം


സ്കന്ദ ഷഷ്ടി കവചം എഴുതിയത് ബാലദേവരായന്‍ സ്വാമികള്‍.  മുരുക ഭഗവാന്റെ വല്യ ഭക്തന്‍.  ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു.  മരുന്നുകള്‍ ഒന്നും  തന്നെ സഹായിച്ചില്ല.  ഒടുവില്‍  ഇദ്ദേഹം ജീവിതം  തന്നെ  അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു.  അവിടുത്തെ  ഉത്സവം കണ്ടുകൊണ്ടു  ഒരു മനം മാറ്റം അനുഭവപ്പെട്ടു.  പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു.  അമ്പലത്തിലെ  മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു.


 ഷഷ്ടി  കവചത്തിന്റെ  ആദ്യത്തില്‍ "ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍" തുടങ്ങിയാണ് കവചം എഴുതിയത്.  തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച  മറ്റു ക്ഷേത്രങ്ങള്‍   തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി.  തീവ്രമായ വയറുവേദന അതോടെ  നീങ്ങി.    അങ്ങിനെ ഒരു അസുഖം  വന്നത്  ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുക ഭഗവാന്റെ ഒരു കൃപയാണെന്ന് കരുതപെടുന്നു

സുഭാഷിതം /





ശ്ലോകം 

ന ഭൃത്യാനാം വൃത്തിസംരോധനേന
ബാഹ്യം ജനം സഞ്ജിഘൃക്ഷേദപൂര്‍വം D
ത്യജന്തി ഹ്യേനമുചിതാവരുദ്ധാഃ
സ്നിഗ്ധാ ഹ്യമാത്യാഃ പരിഹീനഭോഗാഃ
(വിദുരനീതി)



സാരം

തന്റെ ഭൃത്യന്മാരുടെ വേതനം തടഞ്ഞുവെച്ചുകൊണ്ടോ, അവര്‍ക്കുള്ള സഹായധനം നിര്‍ത്തിവെച്ചുകൊണ്ടോ ഒരുവൻ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുവാന്‍ ആഗ്രഹിക്കരുത്‌. യജമാനനോട്‌ സ്‌നേഹമുള്ള മന്ത്രിമാര്‍ പോലും തങ്ങളുടെ വരുമാനം നിലച്ചുകഴിഞ്ഞാൽ പിന്നെ യജമാനനെതിരെ തിരിയുകയും, (ആപത്തു വരുമ്പോള്‍) അയാളെ ഉപേക്ഷിക്കുകയും ചെയ്യുന്നു.

Tuesday, October 27, 2020

രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ



മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ


ഓം നമോ ഭഗവതെ വാസുദേവായ



   ച്യവനന് സുകന്യയിൽ ജനിച്ച പുത്രനായിരുന്നു പ്രമതി. പ്രമതിയ്ക്ക് ഘൃതാചി എന്ന പത്നിയിൽ ഉണ്ടായ പുത്രനാണ് രുരു. പ്രമതിയുടെ പുത്രനായ രുരുവിന്റെ  കഥയാണ് ഇന്ന് ഞാനിവിടെ പറയുന്നത്!!


      പ്രമതിയുടെ പുത്രനായ രുരു തപസ്സും, ദാനവും ജീവിതവ്രതമാക്കിക്കൊണ്ടാണ് വളർന്നുവന്നത്. അങ്ങിനെ രുരുവിന് ഏതാണ്ട് വിവാഹപ്രായമെത്തി. ഒരിക്കൽ രുരു, വഴിയിൽ വെച്ച് പ്രമദ്വര എന്ന ഒരു സുന്ദരിയെ കാണാനിടയാവുകയും, അവളിൽ പ്രേമം തോന്നുകയും ചെയ്തു. രുരുവിന്റെ അച്ഛൻ ഈ വിവരമറിയുകയും, അദ്ദേഹം പ്രമദ്വരയുടെ പിതാവിനോട് കൂടി ആലോചിച്ച് രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹം തീരുമാനിക്കുകയും ചെയ്തു!


       പ്രമദ്വര ആരാണെന്ന് പറഞ്ഞില്ലല്ലോ? അതാദ്യം പറയാം, എന്നിട്ട് നമുക്ക് ബാക്കി കഥയിലേക്ക് കടക്കാം. വിശ്വാവസു എന്ന ഗന്ധർവ്വനിൽ നിന്നും അപ്സരസ്സായ മേനക ഗർഭം ധരിക്കുകയും ,ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മേനക ആ കുഞ്ഞിനെ സ്ഥൂലകേശൻ എന്ന മുനിയുടെ ആശ്രമത്തിന് സമീപം ഉപേക്ഷിക്കുകയും, മുനി ആ കുഞ്ഞിനെ എടുത്ത് ആശ്രമത്തിൽ കൊണ്ടുവരികയും, അവൾക്ക് പ്രമദ്വര എന്ന് നാമകരണം ചെയ്ത്  വളർത്തുകയും ചെയ്തു.
അവൾ ആ ആശ്രമത്തിൽ തന്നെ കളിച്ചുവളർന്ന് സുന്ദരിയായ ഒരു യുവതിയായി  തീർന്നു. ആ അവസരത്തിലാണ് രുരു അവളെ കാണാനിടയായി അവളിൽ അനുരക്തനായതും, വീട്ടുകാർ ചേർന്ന് അവരുടെ വിവാഹം നിശ്ചയിച്ചതും!


      അങ്ങിനെ രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹ ദിവസം അടുത്തുവന്നു .ഒരു ദിവസം പ്രമദ്വര, തന്റെ തോഴിമാർക്കൊപ്പം നടക്കുന്ന സമയത്ത്  അറിയാതെ ഒരു പാമ്പിന്റെ മേൽ ചവിട്ടുകയും, പാമ്പ് കടിച്ച് പ്രമദ്വര മരിക്കുകയും ചെയ്തു !!



   വിവരമറിഞ്ഞ രുരു ആകപ്പാടെ സങ്കടത്തിലായി. വിഷമം സഹിക്കാനാവാതെ അദ്ദേഹം വനത്തിലേക്ക് പോയി. തന്റെ തപസ്സിനും, പൂജയ്ക്കും ഫലമുണ്ടെങ്കിൽ പ്രമദ്വര ജീവിക്കട്ടെ എന്ന് രുരു മനസ്സുരുകി പ്രാർത്ഥിച്ചു.രുരുവിന്റെ മനംനൊന്ത പ്രാർത്ഥന കേട്ട് ഒരു ദേവദൂതൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.എന്നിട്ട്  രുരുവിനോട് : "ആയുസ്സ് എത്തിയാൽ മനുഷ്യർ മരിക്കുന്നത് പ്രകൃതിനിയമമല്ലെ, അതിൽ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം! " എന്ന് ചോദിച്ചു. മറുപടിയായി രുരു, "അങ്ങ് പറഞ്ഞതൊക്കെ ശരിയാണ്. എങ്കിലും അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. അതിനാൽ അവളെ ജീവിപ്പിക്കുവാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗം അങ്ങ് എനിക്ക് പറഞ്ഞുതരൂ" എന്ന് അപേക്ഷിക്കുകയും ചെയ്തു. രുരുവിന്റെ സങ്കടത്തിൽ വിഷമം തോന്നിയ ദേവദൂതൻ"നിന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെങ്കിൽ പ്രമദ്വരയ്ക്ക് ജീവൻ തിരിച്ചു ലഭിക്കും" എന്ന് രുരുവിനെ അറിയിക്കുകയും ചെയ്തു!


      പ്രമദ്വരക്ക് തന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെന്ന് രുരു സമ്മതിക്കുകയും, ദേവദൂതൻ യമധർമ്മനെ കണ്ട് പ്രമദ്വരക്ക് ജീവൻ തിരിച്ചു നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു."പ്രമദ്വരയെ, രുരു
വിവാഹം കഴിക്കുമെങ്കിൽ രുരുവിന്റെ ആയുസ്സിന്റെ പകുതി നൽകി അവളെ ജീവിപ്പിക്കാം" എന്ന ധർമ്മദേവന്റെ വാക്കുകൾ അനുസരിച്ച് പ്രമദ്വരക്ക് ജീവൻ തിരിച്ചു കിട്ടുകയും, രുരുവും, പ്രമദ്വരയുമായുള്ള വിവാഹം മുൻനിശ്ചയപ്രകാരം തന്നെ നടക്കുകയും ചെയ്തു!


  ഇനി നമുക്ക് ഡുംഡുഭത്തിന്റെ കഥയിലേക്ക് കടക്കാം!
പ്രമദ്വരയുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും, അവളെ പാമ്പുകടിച്ച് കൊന്നിരുന്നതിന്റെ പകമൂലം, രുരു കാണുന്ന പാമ്പുകളെയെല്ലാം കൊല്ലാൻ തുടങ്ങി.ഒരു ദിവസം രുരു കാട്ടിലൂടെ നടക്കുമ്പോൾ ഒരു ഇഴജന്തുവിനെ ( ഡുംഡുഭത്തിനെ) കാണുകയും, അതിനെ കൊല്ലാനോങ്ങുകയുമുണ്ടായി! " നീ ആരാണ്?നിരപരാധിയായ എന്നെ എന്തിനാണ് നീ കൊല്ലുന്നത് "എന്ന ഇഴജന്തുവിന്റെ ചോദ്യത്തിന് "എന്റെ പേര് രുരു എന്നാണ്.എന്റെ  പ്രിയതമയെ പണ്ടൊരിക്കൽ ഒരു പാമ്പ് കടിച്ചതിനാലുള്ള പക മൂലമാണ് ഞാൻ പാമ്പുകളെയെല്ലാം കൊല്ലുന്നത് "എന്ന് രുരു മറുപടിയും കൊടുത്തു!


ഇതുകേട്ട ഇഴജന്തു പറഞ്ഞു: "ഞാൻ വിഷമുള്ള പാമ്പൊന്നുമല്ല. ഞാൻ സഹസ്രപാത്ത് എന്നു പേരുള്ള ഒരു മുനിയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ സുഹൃത്തായ ഖഗമൻ എന്നുപേരായ ബ്രാഹ്മണനെ പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുകയുണ്ടായി ! അപ്പോൾ അദ്ദേഹം "നീ വിഷമില്ലാത്ത ഒരു ഉരഗമായി തീരട്ടെ " എന്ന് എന്നെ ശപിക്കുകയുണ്ടായി ! "ഞാൻ കളിതമാശയായി ചെയ്തതല്ലെ ,എന്നോട് ക്ഷമിച്ചു കൂടെ? "എന്നൊക്കെ സങ്കടത്തോടെ പറഞ്ഞപ്പോൾ ഖഗമൻ എനിക്ക് ശാപമോക്ഷവും തന്നു: ''പ്രമതിയുടെ പുത്രനായ രുരുവിനെ കാണുമ്പോൾ നിനക്ക് പൂർവ്വരൂപം ലഭിക്കും" ഇതായിരുന്നു ശാപമോക്ഷം! "


     ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ഡുംഡുഭത്തിന് സ്വന്തം രൂപം തിരിച്ചു കിട്ടി, അദ്ദേഹം തേജസ്സുള്ള ഒരു മുനികുമാരനായി തീർന്നു!



തന്റെ പൂർവ്വരൂപം തിരിച്ചു കിട്ടിയതിൽ സന്തോഷിച്ച മുനികുമാരൻ, രുരുവിനോട് നന്ദി പറഞ്ഞു! മേലിൽ ജന്തുക്കളെയൊന്നും അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുനി കുമാരൻ, രുരുവിനെ ഉപദേശിക്കുകയും ചെയ്തു !!



ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ




ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

സൗന്ദര്യലഹരി - ശ്ലോകം - 01 / Saundarya Lahari



ആചാര്യൻ ബ്രഹ്മശ്രീ ചേലപ്പറമ്പു് കൃഷ്ണൻ നമ്പൂതിരി 


             
 ശ്ലോകം - 01

 online പഠനം



ഹരിഃ ശ്രീഗണപതയെ നമഃ

അവിഘ്നമസ്തു

ശ്രീ ത്രിപുരസുന്ദര്യൈ നമഃ



ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി
അതസ്ത്വാമാരാദ്ധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും     വാ കഥമകൃതപുണ്യഃ പ്രഭവതി ?


                                        1


അർത്ഥം

ശിവഃ = സർവ്വമംഗളോപേതനായി സ്വയം പ്രകാശനായി അവിദ്യാനിർമ്മുക്തനായി ഇരിക്കുന്ന പരമശിവൻ.

ശക്ത്യാ =ജഗന്നിർമ്മാണ ശക്തിയായി ജായാരൂപിണിയായിരുക്കുന്ന ത്രിപുരസുന്ദരിയോട്

യുക്തോ യദി = കൂടിയവൻ എങ്കിൽ

ഭവതി ശക്തഃ = സമർത്ഥനായി ഭവിക്കുന്നു.

പ്രഭവിതും = പ്രഭുവായി ഇരിക്കുന്നതിന്, അതായത് പ്രപഞ്ചസൃഷ്ടിക്ക് .

ന ചേ ദേവം ദേവഃ= ആ പരമശിവൻ ഇങ്ങനെ ജഗന്നിർമ്മാണശക്തിയോടുകൂടിയിരുന്നില്ലെങ്കിൽ .

ന ഖലു കുശലഃ = സമർത്ഥനായി ഭവിക്കുന്നില്ല, നിശ്ചയം

സ്പന്ദിതും അപി = ഇളകുന്നതിനു പോലും.

അതഃ ത്വാം = ഇതു ഹേതുവായിട്ട്, നിന്തിരുവടിയെ.

ആരാധ്യാം = ആരാധിക്കപ്പെടുവാൻ യോഗ്യയായ .

ഹരിഹരവിരിഞ്ചാദിഭിഃ അപി = ഹരിഹരബ്രഹ്മേന്ദ്രാദികളാലും.

പ്രണന്തും = ശരീരവാങ്മനസ്സുകളാൽ നമസ്ക്കരിക്കുന്നതിനും.

സ്തോതും വാ  കഥം = സ്തോത്രം ചെയ്യുന്നതിനും, എങ്ങനെ

അകൃത പുണ്യഃ = ജന്മാന്തരത്തിൽ പുണ്യം ചെയ്യാത്തവൻ.

പ്രഭവതി = സമർത്ഥനായി ഭവിക്കുന്നു.

ബ്രഹ്മസൂത്രം ലളിതവ്യാഖ്യാനം ഭാഗം -1



സദ്ഗമയ സത്സംഗവേദി



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.


ഭാരതീയ ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധങ്ങളാണ് പ്രസ്ഥാനത്രയം; ബ്രഹ്മസൂത്രം, ഉപനിഷത്തുക്കൾ (11 എണ്ണം), ഭഗവദ്ഗീത ഇവയാണത്. പ്രപഞ്ചത്തിന്റെ പരമകാരണമായ ബ്രഹ്മത്തോടു സമന്വയിക്കുന്നവയാണെന്നു തെളിയിക്കുവാൻ രചിക്കപ്പെട്ടവയാണ് ബ്രഹ്മസൂത്രങ്ങൾ. വലിയ ആശയങ്ങളെ ചെറിയ വാക്യങ്ങളിൽ അവതരിപ്പിച്ചിട്ടുള്ളതാണ് സൂത്രങ്ങൾ, ശരിക്കും പറഞ്ഞാൽ സമവാക്യങ്ങൾ എന്നു പറയും. സമവാക്യങ്ങൾ
പ്രശ്ന പരിഹാരത്തിനുള്ള വഴികളാണ്. സൂത്രത്തിന്റെ നിർവചനം പറയുന്നത്  ഇങ്ങനെയാണ്.



അല്പാക്ഷരമസന്ദിഗ്ദ്ധം
സാരവദ്വിശ്വതോമുഖം
അസ്തോഭമനവദ്യംച
സൂത്രം സൂത്രവിദോവിദുഃ



പരിമിതാക്ഷരങ്ങളിലൊതുങ്ങുന്നത്, സംശയരഹിതമായത്, സാരാം മാത്രമുൾക്കൊള്ളുന്നത്, പൂർണമായത്, ഉറപ്പുറ്റത്, ഹൃദിസ്ഥമാക്കിവെയ്ക്കാൻതക്കവണ്ണം ലളിതമായത്. ഇങ്ങനെയുള്ള വാക്യങ്ങളെ സൂത്രങ്ങൾ എന്നു പറയുന്നു. അഞ്ഞൂറ്റിയൻപ്പത്തഞ്ചു സൂത്രങ്ങൾ ഉള്ളതാണ് ബാദരായണ ബ്രഹ്മസൂത്രം. ഇവയിൽ ആദ്യത്തെ നാല് സൂത്രങ്ങൾ വളരെ പ്രധാനമാണെന്ന് പറയപ്പെടുന്നു. ഈ നാലു സൂത്രങ്ങൾക്കൊണ്ട് തന്നെ ബ്രഹ്മസൂത്രത്തിന്റെ മുഴുവൻ സാരം ആവാഹിക്കാം എന്നു പറയുന്നു. ആത്മാവിനെ ശരീരമെന്നപോലെ അദ്ധ്യാത്മവിദ്യയെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ശരീരമാണ് ബ്രഹ്മസൂത്രം. വിശദമായ ചർച്ചയെന്നാണു മീമാംസാപദത്തിനർഥം.



തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

സന്താന രക്ഷയ്‌ക്കായി ഷഷ്‌ഠിസ്‌തുതി



വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം.


തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു

അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം.

കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ ജപിക്കാവുന്ന ഒരു സ്‌തുതിയാണിത്‌.

ഷഷ്‌ഠിവ്രതം അനുഷ്‌ഠിക്കുന്നത്‌ സുബ്രഹ്‌മണ്യപ്രീതിക്കുവേണ്ടിയാണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌

കുഞ്ഞുങ്ങള്‍ക്ക്‌ നന്മ വരുന്നതിലേക്കായി മാതാപിതാക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ്‌ ഷഷ്‌ഠിവ്രതം

ആദ്യമായി ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചത്‌ ശ്രീപാര്‍വ്വതീ ദേവിയാണെന്നും ദേവാസുര യുദ്ധത്തില്‍ സര്‍പ്പരൂപിയായി മറഞ്ഞ മകന്‍ സുബ്രഹ്‌മണ്യനെ തിരികെ സ്വരൂപത്തില്‍ കാണുന്നതിനായി ദേവി 108 ഷഷ്‌ഠിവ്രതം അനുഷ്‌ഠിച്ചെന്നും പറയപ്പെടുന്നു.

വെളുത്തപക്ഷ ഷഷ്‌ഠിയാണ്‌ വ്രതം അനുഷ്‌ഠിക്കുന്നതിന്‌ ഉത്തമം. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്‌ഠി സ്‌ക്കന്ദഷഷ്‌ഠിയെന്ന്‌ അറിയപ്പെടുന്നു. അന്നു മുതല്‍ തുടങ്ങി എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത്‌ വളരെ ഉത്തമം

ഷഷ്‌ഠിദേവി
മൂലപ്രകൃതിയായ ദേവിയുടെ ഷഷ്‌ഠാംശം ആയതിനാല്‍ ഷഷ്‌ഠിദേവിയെന്ന്‌ വിളിക്കുന്നു.

ബ്രഹ്‌മാവിന്റെ മാനസപുത്രിയാണ്‌. ദേവസേന എന്ന്‌ പേര്‌.

സുബ്രഹ്‌മണ്യസ്വാമിയുടെ പത്നിയാണ്‌. സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ ഇടതുവശത്തായി സ്‌ഥാനം.
വലതുവശത്ത്‌ വള്ളീദേവിയും ഇടതുവശത്ത്‌ ദേവസേനയും (ഭഗവാന്‌ രണ്ടു പത്നിമാര്‍ ആണല്ലോ). ദേവി മാത്രമായി ക്ഷേത്രം ഉള്ളതായി അറിയില്ല.

കുട്ടികളുടെ അധിഷ്‌ഠാന ദേവതയാണ്‌. കുട്ടികള്‍ക്ക്‌ ആയുസ്സും ആരോഗ്യവും സല്‍ബുദ്ധിയും നല്‍കുന്ന ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉറപ്പായും ഫലം ലഭിക്കും



ഷഷ്‌ഠിസ്‌തുതി


ശ്രീ മഹാദേവീ ഭാഗവതത്തില്‍ 46-ാം അദ്ധ്യായം.

ഷാഷ്‌ഠ്യുപഖ്യാനം എന്ന ഭാഗത്ത്‌ സുബ്രഹ്‌മണ്യപത്നിയായ ദേവസേനാ ദേവിയുടെ ചരിത്രവും സ്‌തോത്രവും ഷഷ്‌ഠി ദേവിയുടെ പൂജാവിധികളും അനു്രഗഹശക്‌തിയും വിവരിക്കുന്നുണ്ട്‌.

സ്വയംഭൂമനുവിന്റെ പുത്രനായ പ്രിയവ്രതന്‍ സ്‌തുതിക്കുന്നതാണ്‌ ഈ സ്‌തുതി.


നമോദേവി മഹാദേവി!
സിദ്ധേ ശാന്തേ നമിച്ചിടാം
ശ്രദ്ധയ്‌ക്കായ്‌ ദേവസേനയ്‌ക്കായ്‌
ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം
വരദയ്‌ക്കായ്‌ പുത്രദയയ്‌ക്കായ്‌ധനദയയ്‌ക്കായ്‌ നമിച്ചിടാം.
സുഖമോക്ഷദയാം
ഷഷ്‌ഠീദേവിക്കായ്‌ ഞാന്‍ നമിച്ചിടാം

സൃഷ്‌ടേ ഷഷ്‌ഠാംശ രൂപേ!
നല്‍സിദ്ധേ! നിന്നെ നമിച്ചിടാം
സിദ്ധയോഗിയിനിയാം മായേ!
ഷഷ്‌ഠിദേവീ! നമിച്ചിടാം


സാരയ്‌ക്കായ്‌ ശാരദയ്‌ക്കായും പരയ്‌ക്കായും നമിച്ചിടാം
ബാലാധിഷ്‌ഠാ തൃദേവിക്കായ്‌ ഷഷ്‌ഠിദേവിക്കിതാ നമഃ

കല്യാണിദായി കല്യാണി.
കര്‍മ്മത്തില്‍ ഫലദായിനി!
പ്രത്യക്ഷേ ഭക്‌തരായോര്‍ക്കു
ഷഷ്‌ഠീദേവി നമിച്ചിടാം
കര്‍മ്മങ്ങളില്‍ പൂജ്യമാകും
സ്‌കന്ദകാന്തേ നമിച്ചിടാം
ദേവന്മാരെ രക്ഷ ചെയ്‌ത
ഷഷ്‌ഠീദേവി നമിച്ചിടാം

ശുദ്ധ്വ സത്വസ്വരൂപയ്‌ക്കായ്‌ വന്ദിതയ്‌ക്കായ്‌ സദാനൃണാം ഹിംസാക്രോധങ്ങളില്ലാത്ത
ഷഷ്‌ഠിക്കായ്‌ ഞാന്‍ നമിച്ചിടാം.
ധനം ഭാര്യാ (ഭര്‍ത്തൃ) പുത്രരേയുമെനിക്കേകണമീശ്വരീ!
മാനം ജയം ശത്രുനാശമതും നല്‍കണമംബികേ!
യശസ്സും ധര്‍മ്മവും
ഷഷ്‌ഠീദേവിക്കായ്‌ നമിച്ചിടാം!
വിദ്യയും പ്രജയും ഭൂവും
നല്‍കണം നീ സുപൂജിതേ!
കല്യാണവും നല്‍കീടേണം
ഷഷ്‌ഠീദേവീ! നമിച്ചിടാം



ഫലം :-
ഏവം പ്രിയവ്രതന്‍ വാഴ്‌ത്തി കീര്‍ത്തിമാനായ പുത്രനെ ലഭിച്ചാല്‍ ഷഷ്‌ഠിയാം ദേവി പ്രസാദിക്കും


ഒരു വത്സരമീ ഷഷ്‌ഠിസ്‌തോത്രം ഭക്‌ത്യാ പഠിപ്പവര്‍ പ്രാപിക്കുമായുസ്സേറീടും ശ്രേഷ്‌ഠനായുള്ള പുത്രനെ  ഒരുവര്‍ഷം പൂജ ചെയ്‌തീ സ്‌തോത്രത്തെ കേട്ടിടുന്നവള്‍ പ്രസവിക്കും പാപമെല്ലാം പോയ്‌ മഹാവന്ധ്യയെങ്കിലും വിദ്വാനായ്‌ വീരനായ്‌ കീര്‍ത്തിമാനായ്‌ സല്‍ഗുണവാനുമായ്‌ ദീര്‍ഘായുസ്സായ സുതനെ ദേവി തന്‍ കൃപ മൂലമായ്‌ മൃതവത്സാ കാകവന്ധ്യയായിട്ടുള്ളൊരു നാരിയും വത്സരം കേള്‍ക്കുകില്‍ പുത്രനുണ്ടാം ദേവീ കൃപാ ബലാല്‍ബാലന്‌ രോഗമുള്ളപ്പോള്‍ പിതാക്കള്‍ കേട്ടുവെങ്കിലും മാസം കൊണ്ടാ രോഗനാശം വരും

ഷഷ്‌ഠീകൃപാ ബലാല്‍.

തുടര്‍ന്ന്‌ സുബ്രഹ്‌മണ്യസ്വാമിയെ സ്‌തുതിക്കുക


ഷണ്‍മുഖം ച ഗണാധീശം
സാംബം ച പരമേശ്വനും
മമ സര്‍വ്വദുഃഖ വിനാശായ
സന്തതം ചിന്തയാമ്യഹം.
ഷഡാനനം കുങ്കുമരക്‌തവര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹനം
രുദ്രസ്യ സൂനം സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ


ഈ സ്‌തുതി നിത്യവും പ്രഭാതത്തിലോ, സന്ധ്യയ്‌ക്കോ രണ്ടുനേരമോ കുളിച്ച്‌ ശുദ്ധമായി നിലവിളക്ക്‌ കൊളുത്തി പ്രാര്‍ത്ഥിക്കുക.


വള്ളീദേവയാനീ സമേതനായ സുബ്രഹ്‌മണ്യനെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മക്കള്‍ക്ക്‌ വേണ്ടി അപേക്ഷിക്കുക. തീര്‍ച്ചയായും ഫലം ലഭിക്കും


മുരുകാ.....ഹര ഹരോ ഹര ഹര.....

ശുഭചിന്ത



പുതിയ തുടക്കങ്ങള്‍ എപ്പോഴും ആവശ്യമാണ്, അതിലേക്ക് ഇറങ്ങുമ്പോള്‍ പരാജയപ്പെടാനുള്ള സാധ്യതയും ഏറെയായിരിക്കും......


ഏതൊരു മേഖലയിലാണെങ്കിലും കഠിനാധ്വാനം അനിവാര്യമാണ്,
അതില്‍നിന്നും അകന്നുനിന്നിട്ട് പരാജയങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതുകൊണ്ട് പ്രയോജനമില്ല.........


പരാജയങ്ങള്‍ ദൈവം നമ്മെ കൈവിട്ടതിന്റെ അടയാളങ്ങളല്ല. മറിച്ച്, നമ്മെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവുകളാണ്..........


നമ്മുടെ വാക്കുകൾക്ക്, പ്രവർത്തനങ്ങൾക്ക് വിജയങ്ങൾ സമ്മാനിക്കാനുള്ള ശക്തിയുണ്ടെന്ന് നാം തിരിച്ചറിയണം......

ജ്ഞാനപ്പാന - വ്യാഖ്യാനം / Jnanappana # 01



ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ


ഓം നമോ ഭഗവതെ വാസുദേവായ


   ഗുരുവായൂരപ്പന്റെ ഒരു ഉത്തമ ഭക്തനായിരുന്നു പൂന്താനം. മലയാളത്തിൽ ജ്ഞാനപ്പാന, സന്താനഗോപാലം പാന എന്നീ കൃതികൾ അദ്ദേഹം രചിച്ചതാണ്.


   ജ്ഞാനപ്പാനയെപ്പറ്റി കേൾക്കാത്ത മലയാളികളുണ്ടാവില്ല തന്നെ! പി.ലീല എന്ന പ്രശസ്ത ഗായികയുടെ ദൈവീകമായ സ്വരത്തിൽ പൂന്താനത്തിന്റെ
ജ്ഞാനപ്പാന കേൾക്കുന്നത് കാതും, മനസ്സും കുളിർപ്പിക്കുന്ന ഒരനുഭവം തന്നെയാണ്!


അത്യന്തം ഗഹനമായ വേദാന്ത തത്ത്വങ്ങൾ ഉൾക്കൊണ്ടിട്ടുള്ളതിനാൽ ജ്ഞാനികൾക്ക് ധാരാളം അർത്ഥ തലങ്ങൾ കണ്ടെത്താനാവുന്നതും, തീർത്തും ലളിതമായ ഭാഷയിലായതിനാൽ  സാധാരണക്കാർക്ക് ലളിതമായി അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്നതുമായ ഒരു ഉൽകൃഷ്ട കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന !!



    ഈ ഒരു കൃതിയെ അർത്ഥസഹിതം പരിചയപ്പെടുത്തുക എന്ന ഒരു എളിയ ശ്രമം നടത്താനാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. പൂന്താനം
എന്ന മഹാവ്യക്തിയെ കുറിച്ച് ഒന്നുരണ്ടു കാര്യങ്ങൾ പറഞ്ഞ ശേഷം നമുക്ക് കൃതിയിലേക്ക് കടക്കാം .


      മലപ്പുറം ജില്ലയിൽ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തായിട്ടുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു പൂന്താനത്തിന്റെ ജനനം. പൂന്താനം എന്നത് അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പേരായിരുന്നു. അദ്ദേഹത്തിന്റെ പേര് എന്താണെന്നറിയാത്തതിനാൽ ഇല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.


  ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന അദ്ദേഹത്തിന്, വിവാഹം കഴിഞ്ഞ് വളരെക്കാലം കഴിഞ്ഞിട്ടായിരുന്നു ഒരു ഉണ്ണി പിറന്നത്.നിർഭാഗ്യവശാൽ ചോറൂണിന്റെ അന്നു തന്നെ ആ ഉണ്ണി മരിച്ചു പോവുകയുമുണ്ടായി. അതോടെ അദ്ദേഹം ഭൗതിക വിഷയങ്ങളിൽ വിരക്തനാവുകയും, ഈശ്വര ചിന്തയിൽ മുഴുകുകയുമുണ്ടായി!


     പൂന്താനത്തിന്റെ ജീവിതത്തിൽ ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. നമുക്ക് അതൊന്ന് പരിചയപ്പെടാം.


   പൂന്താനം ഗുരുവായൂരിൽ തിങ്കൾ ഭജനത്തിന് പോവുക പതിവായിരുന്നു. അക്കാലത്തൊക്കെ കാട്ടിലൂടെ ബഹുദൂരം നടന്നിട്ട് വേണമല്ലോ ഓരോ സ്ഥലത്തും എത്തിച്ചേരാൻ ! ഒരു നാൾ അദ്ദേഹം ഗുരുവായൂർ ക്ഷേത്രം ലക്ഷ്യമാക്കി അങ്ങിനെ നടന്നു പോകുന്ന സമയത്ത്, നാലഞ്ച് കൊള്ളക്കാർ എത്തി അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങി. അദ്ദേഹം"ഗുരുവായൂരപ്പാ ! ഭഗവാനെ!" എന്ന് ഉച്ചത്തിൽ നിലവിളിച്ചു. പെട്ടന്ന് അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞ ഒരു ശ്ലോകവും ഉച്ചത്തിൽ ചൊല്ലി.


യാ ത്വരാ ദ്രൗപദീത്രാണേ
യാ ത്വരാ ഗജരക്ഷണേ
മയ്യാർത്തേ കരുണാ മൂർത്തേ!
സാ ത്വരാ ക്വ ഗതാ ഹരേ!

അർത്ഥം:
കരുണാനിധിയായ ഹരേ! ദ്രൗപദിയെ രക്ഷിക്കാൻ യാതൊരു തിടുക്കം കാട്ടിയോ ,ഗജേന്ദ്രനെ രക്ഷിക്കാൻ യാതൊരു തിടുക്കം കാട്ടിയോ, ഞാൻ കഷ്ടത്തിലായ അവസരത്തിൽ ആ തിടുക്കം എവിടെ പോയി?"



  പൂന്താനത്തിന്റെ പ്രാർത്ഥന സഫലമാക്കാനെന്നോന്നം,പെട്ടന്ന് ഒരാൾ കുതിരപ്പുറമേറി അവിടെയെത്തിച്ചേർന്നു! അത് മറ്റാരുമായിരുന്നില്ല,സാമൂതിരിയുടെ പടത്തലവനായ മങ്ങാട്ടച്ചൻ ആയിരുന്നു!
അദ്ദേഹം കൊള്ളക്കാരെയെല്ലാം ആക്രമിച്ച് കീഴടക്കി, പൂന്താനത്തെ രക്ഷിക്കുകയും ചെയ്തു !!


തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന്, പ്രതിഫലമായി തന്റെ മോതിരം ഊരി സമ്മാനിച്ചിട്ട് രണ്ടുപേരും പിരിയുകയും ചെയ്തു!



     പിറ്റേദിവസം പൂന്താനം ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി ഭഗവാനെ തൊഴുതു ! മേൽശാന്തി വന്ന് അദ്ദേഹത്തിന് പ്രസാദം കൊടുത്തു! കൂടെ ഒരു മോതിരവും !! പൂന്താനത്തിന് അത്ഭുതമായി!! ഇതെന്ത് ലീലയാണ് ഭഗവാനെ! ഇത് താൻ ഇന്നലെ മങ്ങാട്ടച്ചന് കൊടുത്ത മോതിരമാണല്ലൊ ! ഇതെങ്ങിനെ മേൽശാന്തിയുടെ കൈയ്യിലെത്തി ??


     പൂന്താനത്തിന്റെ അത്ഭുതഭാവം ദർശിച്ച മേൽശാന്തി പറഞ്ഞു: "ഇന്നലെ എനിക്ക് ഒരു സ്വപ്നദർശനമുണ്ടായി! രാവിലെ വിഗ്രഹത്തിൽ ഒരു മോതിരം കാണുമെന്നും, അത് പൂന്താനം ഇവിടെ തൊഴാനെത്തുമ്പോൾ അദ്ദേഹത്തിന് നൽകണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു ആ സ്വപ്നം !!


സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു, മങ്ങാട്ടച്ചന്റെ രൂപത്തിൽ എത്തി തന്നെ രക്ഷിച്ചത് എന്ന് പൂന്താനത്തിന് മനസ്സിലാവുകയും ചെയ്തു !!


ഭഗവാന്റെ കരുണാകടാക്ഷം ഓർത്ത് ആ പരമഭക്തൻ ഗുരുവായൂരപ്പന് മുൻപിൽ കണ്ണീരോടെ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു !!!


ഹരേ!!ഗുരുവായൂരപ്പാ !!
കാരുണ്യവാരിധേ!!


തുടരും ....

ചിന്താമണി വിശ്വനാഥൻ
സദ്ഗമയസത്സംഗവേദി

Monday, October 26, 2020

Good Day / ശുഭചിന്ത




ജീവിതത്തിൽ ഓരോ അവസ്ഥകളോടും മത്സരിച്ച് തന്നെയാണ് ജീവിതവിജയം കൈവരിക്കാൻ കഴിയുന്നത്..........!



തോറ്റുപോവുമോ എന്നോ, കഴിയുമോ എന്ന അർത്ഥശൂന്യമായ ആശങ്കകൾക്ക്  മനസ്സിൽ സ്ഥാനം നൽകിയാൽ പരാജയം നമ്മെ തേടിവരും.........!


ഓരോ സാഹചര്യങ്ങളോടും പുലർത്തുന്ന പോസിറ്റീവ് മനോഭാവമാണ്  ജീവിതവിജയത്തിന്‍റെ രഹസ്യം......!

Wednesday, October 21, 2020

ശ്രീ ഗുരുവായൂർ കണ്ണന്റെ കഥകൾ.


സദ്ഗമയ സത്സംഗവേദി


നിമ്മാല്യം മുതൽ തൃപ്പുകവരെ.


കണ്ണന്റെ ആടിയ എണ്ണപ്രസാദം.ആടിയ എണ്ണ ഏത് തരം വാ തങ്ങൾ മാറാനും ശരീരവേദന ഇല്ലാതാക്കാനും പറ്റിയ പ്രസാദമാണ്. ഭക്തിയും വിശ്വാസവുമാണ് വേണ്ടത്.

വാതരോഗഗ്രസ്താ നായമേപ്പത്തൂർ നാരായണഭട്ടതിരി പല ചികിത്സകൾ കൊണ്ടും പ്രായശ്ചിത്തകർമ്മൾ കൊണ്ടും രോഗം മാറാതെ ഒടുവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 100 ദിവസം ഭജനമിരിക്കാൻ വന്നു.
100 ദശകങ്ങളുള്ള ഒരുസ്തോത്ര കാവ്യം കണ്ണന് സമർപ്പിക്കണം.
നിർമ്മാല്യം മുതൽ എല്ലാ പൂജകളും കണ്ട് തോഴുത് പ്രാർത്ഥിക്കും.
ഭജനത്തിന്റെ മൂന്നാം ദിവസം അന്നും പതിവുപോലെ ഭട്ടതിരി മേശാന്തിയോടൊപ്പം നിർമ്മാല്യ ദർശനത്തിന് എത്തി.നിർമ്മാല്യവും എണ്ണ അഭിഷേകവും കണ്ട് തൊഴുതു. മണ്ഡപത്തിലിരുന്ന് തന്റെ കാവ്യ കുസുമം ഭഗവദ് പാദത്തിലർപ്പിച്ചു.മൂന്നാം ദശകത്തിൽ മൂന്നാം ശ്ലോകം" പഠന്തോ നാമാനി എന്ന ശ്ലോക രചന തുടങ്ങി.അസഹ്യമായ കാൽ വേദന കൊണ്ട് രചന മുന്നോട്ട് പോകുന്നില്ല. ദർശനത്തിന് എത്തിയ ഭക്തജനങ്ങള നോക്കി. ഭഗവദ് ഭക്തിയുള്ള ഇവരെ പോലെ എന്നേയും  ഭക്തനാക്കണേ. എന്ന് ഉള്ളുരുകി അമ്പാടി കണ്ണനോട് പ്രാർത്ഥിച്ചു.


പട്ടേരിയുടെ പ്രാർത്ഥന കണ്ണൻ കേട്ടു .ഒരു കയ്യിൽ വെള്ളി കുടത്തിൽ ആടിയ എണ്ണയും, മറ് കയ്യിൽ പാദതുളസിയും കളഭവുമായി കീഴ്ശാന്തി ശ്രീകോവിലിൽ നിന്ന് ഭക്തജനങ്ങൾക്ക് പ്രസാദ വിതരണത്തിനായി ഇറങ്ങി വന്നു.പട്ടേരിക്ക് സമീപം എത്തി പ്രസാദം നൽകി.ആടിയ എണ്ണ രണ്ടു കാലിലും പുരട്ടി, പാദ തുളസിയുടെ സുഗന്ധം അനുഭവിച്ചു. കളഭ പ്രസാദം ശരീരത്തിലണിഞ്ഞു.ശരീരവേദനക്ക് ഒര് ആശ്വാസം ലഭിച്ചു.കാവ്യരചന തുടർന്നു. ഭാഗവതോത്തന്മാരായ ഭക്തർ ഇന്നും ഈ കഥ 'അനുസ്മരിക്കാറുണ്ട്.



ചെറുതയൂർ വാസുദേവൻ ഗുരുവായൂർ.9048205785.
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ചെറുതയൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ

Tuesday, October 20, 2020

കണ്ണന്റെ കഥകൾ / Guruvayoorappan Stories

കണ്ണന്റെ കഥകൾ -2



എല്ലാവർക്കുo നമസ്ക്കാരം ഞാൻ ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ചെറുതയുർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ കണ്ണന്റെ നിർമ്മാല്ല്യം  മുതൽ തൃപ്പുകവരെയുള്ള ദർശനവും, പുജാ വിധാനങ്ങളും.കണ്ണന്റെ നിർമ്മാല്യ ദർശനസമയം കാലത്ത് മൂന്ന് മണിക്കാണ്.നിർമ്മാല്യ ദർശനത്തിന് മുമ്പ് തന്നെ രണ്ടു മണിക്ക് രുദ്ര തീർത്ഥത്തെ തൊട്ടു ഉണർത്തി പാരമ്പര്യ പ്രവർത്തിക്കാരായ പത്ത് കാർ, കഴകക്കാർ, കീഴ്‌ശാന്തിക്കാർ എന്നിവർ  രുദ്ര തീർത്ഥത്തിൽ മുങ്ങി കുളിച്ച് കണ്ണന്റെ നിർമ്മാല്യത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും.


അമ്പാടിയിലെ കണ്ണന്റെ പ്രിയപ്പെട്ട ഗോപന്മാരെ പോലെ.


മേശാന്തി രണ്ടരയോടെ നാലമ്പലത്തിൽ എത്തുന്നതോടെ ശ്രീലകത്ത് കണ്ണനെ പരിചരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകും.കണ്ണന് തൈലാഭിഷേകത്തിനുള്ള എള്ളെണ്ണ, വാകപൂമൃദു മേനിയിൽ വാക ചാർത്തണിയാനുള്ള നറുവാക പൊടി.

അഭിഷേകത്തിനുള്ള മണികിണറിൽ നിന്നെടുത്ത ജലപൂരീത  രജത സ്വർണ്ണകുംഭങ്ങൾ അങ്ങിനെ എല്ലാമെല്ലാം ക്രമത്തിൽ മുഖമണ്ഡപത്തിൽ ഒരുക്കിയിരിക്കും.


മന്ത്രതന്ത്രജപത്താൽ ദേവതാമയനായി അദിതി ഭാവമുൾകൊണ്ട്, മാതൃഭാവത്തിൽ യശോദയമ്മയായി മേശാന്തി ശ്രീകോവിലിൽ പ്രവേശിക്കും. കണ്ണന് നിർമ്മാല്യത്തിനുള്ള ഒരുക്കങ്ങൾ ഒന്ന് നിരീക്ഷിച്ച് തൃപ്തിപെടും. കണ്ണന് ഒന്നിനും ഒരു കുറവും വരാൻ പാടില്ല. കണ്ണൻ ചിലപ്പോൾപിടിവാശിക്കാരനായ ഒരുണ്ണിയാകും .ആ പിണക്കം കാണാൻ വയ്യ. മനസ്സ് ആകെ അസ്വസ്ഥമാകും. സ്വർണ്ണതളികയിലെ തെച്ചി തുളസി താമര പൂക്കൾ, ഗന്ധ പുഷ്പാക്ഷതം, തിരുമുഖത്തണിയാനുള്ള ചന്ദനം, അണിയാനുള്ള പട്ടുവസ്ത്രങ്ങൾ, പട്ടുകോണകം അങ്ങിനെ എല്ലാമെല്ലാം മുഖമണ്ഡപത്തിൽ സജ്ജമാക്കിയിരിക്കും. മൂന്ന് മണിക്ക് ഗർഭഗൃഹത്തിന്റെ സ്വർണ്ണമണികളാൽ അലംകൃതമായ വാതിൽ തുറക്കും. കണ്ണൻ യോഗ നിദ്രയിൽ നിന്ന്, സുഷുപ്തിയിൽ നിന്ന് ഉണർന്ന് ജാഗ്രതാവസ്ഥയിൽ എത്തുന്ന ആ സൗഭാഗ്യദർശനമാണ് ഭഗവാന്റെ നിർമാല്യ ദർശനം.


കണ്ണന്റെ പരമാത്മ സ്വരൂപം അവ്യക്തമാണ് .അത് മനസ്സിലാക്കാൻ പ്രയാസമാണ്.രാധാ സമേതനായി ഗോ ലോകത്തിലുള്ള ശുദ്ധസത്ത്വ സ്വരൂപം വ്യക്തമാണ്. അത് അമൃത സമുദ്രത്തിലെ തിരമാല ക്ക് തുല്യമാണ് .കണ്ണന്റെ നിർമാല്യ സ്വരൂപം. ആ രൂപം അത്യുത്കൃഷ്ടവും, അതിമധുരവും, അത്യാകർഷവുമാണ്. ആ ദ്യവ്യരൂപം കണ്ട്,
എന്റെ കൃഷ്ണാ, അമ്പാടി കണ്ണാ അവിടുത്തെ പരിചാരകാനായ ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. സമസ്ഥാപരാധം പൊറുക്കണെ.



ചെറുതയൂർ വാസുദേവൻ .ക്ഷേത്രം കീഴ്ശാന്തി.9048205785.

പരാശരൻ



     വസിഷ്ഠൻറെ മൂത്ത മകനായ ശക്തിയുടെയും അദൃശ്യന്തിയുടെയും പുത്രനാണ് പരാശരൻ.



          കന്മഷപാദൻ എന്ന രാജാവിന് വഴിമാറികൊടുക്കായ്കയാൽ ശക്തിക്ക് ചാട്ടയടി കൊളളേണ്ടി വന്നു. മഹർഷി കന്മഷപാദനെ രാക്ഷസനായി തീരട്ടെ എന്ന്  ശപിച്ചു.  വസിഷ്ഠ മഹർഷിയോട് വിരോധം പുലർത്തിയിരുന്ന വിശ്വാമിത്ര മഹർഷി കന്മഷപാദൻറെ രാക്ഷസ ശീലത്തിലേക്ക് ' കിങ്കരൻ ' എന്നൊരു ദുഷ്ടശക്തിയെ കൂടെ കടത്തി വിട്ടു. ശക്തി വർദ്ധിച്ച കന്മഷപാദൻ ശക്തിയുൾപ്പെടെയുളള വസിഷ്ഠൻറെ നൂറു പുത്രന്മാരെയും ഭക്ഷിച്ചു കളഞ്ഞു.  നൈരാശ്യം കാരണം ആത്മത്യാഗം ചെയ്യാൻ നോക്കിയ വസിഷ്ഠ മഹർഷിക്ക്  ആത്മാവ് വേർപ്പെടാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു . അദൃശ്യന്തിയുടെ ഗർഭത്തിലെ ശക്തി പുത്രൻ സാന്ത്വനമേകുന്നതും വേദമോതുന്നതും വസിഷ്ഠൻ ശ്രവിച്ചു.  അദൃശ്യന്തിയെ കൂടെ ഭക്ഷിക്കാൻ എത്തിയ രാക്ഷസന് വസിഷ്ഠൻ ശാപമോക്ഷം നല്കി.  അദൃശ്യന്തി പരാശരന് ജന്മമേകി. സാക്ഷാൽ വേദവ്യാസൻറെ പിതാവ്. തൻറെ പിതാവിൻറെ ദാരുണാന്ത്യത്തിന് കാരണമായ രാക്ഷസകുലത്തെ മുടിക്കാൻ പരാശരൻ ഒരു യാഗം ചെയ്തു.  അതിൽ ധാരാളം രാക്ഷസന്മാർ വെന്തൊടുങ്ങി. ഒടുവിൽ വസിഷ്ഠ മഹർഷിയുടെ ഉപദേശത്താൽ  യാഗം നിർത്തി. പരാശരനെ ഉപദേശിക്കാനെത്തിയ പുലസ്ത്യ മഹർഷി പുരാണഹംഹിതയ്ക്ക് പിതാവായി ഭവിക്കുമെന്ന് അനുഗ്രഹിച്ചു.



          ശാപം കിട്ടിയ അദ്രിക എന്ന അപ്സരസ്സ് മത്സ്യമായി ഗംഗാ നദിയിൽ കഴിയവേ ഉപരിചരവസു എന്ന രാജാവിന്റെ രേതസ്സ് നദിയിൽ വീഴുകയും അത് ഭക്ഷിക്കാനിടയായി.  ഒരു മുക്കുവന് കിട്ടിയ ആ മത്സ്യത്തിൻറെ ഗർഭത്തിൽ രണ്ടു മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.  ആൺശിശുവിനെ രാജാവ് വളർത്തി. പെൺകുഞ്ഞു മത്സ്യഗന്ധിയായി മുക്കുവൻ വളർത്തി. കാളിമയാർന്ന നിറമുളള അവൾ കാളിയെന്നും വിളിക്കപ്പെട്ടു.  അച്ഛന് സഹായിയായി കടത്തു തൊഴഞ്ഞിരുന്ന അവൾ ഒരു നാൾ പരാശരമുനിയെ അക്കരെയ്ക്ക് കൊണ്ടു പോകവേ മഹർഷി അവളിൽ അനുരക്തയാകുകയും മത്സ്യഗന്ധി കസ്തൂരിഗന്ധിയായി മാറുകയും ചെയ്തു. മൂടൽമഞ്ഞ് മറയാക്കിയ പരാശരമഹർഷിക്ക് അവളിൽ വേദ വ്യാസൻ ജന്മം കൊണ്ടു. മത്സ്യഗന്ധി കന്യകയായിത്തന്നെയിരിക്കുമെന്ന് പരാശരൻ അനുഗ്രഹിച്ചു. ആ കസ്തൂരിഗന്ധിയെ തേടിയെത്തിയ ശന്തനു മഹാരാജാവിനെ വിവാഹം കഴിക്കുകയും പാണ്ഡവ കൗരവകുലങ്ങൾക്ക് കാരണവുമായി. മത്സ്യഗന്ധി സത്യവതി എന്ന നാമത്തിൽ പ്രസിദ്ധയായി.



        ഋഗ്വേദത്തിലെ നിരവധി സൂക്തങ്ങൾ പരാശരനാൽ വിരചിതം. ബാഷ്കല മഹർഷിക്കു പകുത്തു കിട്ടിയ ഋഗ്വേദസംഹിതതിൽ നിന്ന് നാലിലൊരുഭാഗം ഗുരുപരമ്പരയിൽപ്പെട്ട പരാശരനും സിദ്ധിച്ചു. സാവിത്രീമന്ത്രത്തിൻറെ ശക്തി വർണിച്ചിട്ടുണ്ട്.   പരാശരസ്മൃതി പ്രസിദ്ധം.

Monday, October 19, 2020

കണ്ണന്റെ കഥകൾ / guruvayoourappan stories



എല്ലാവർക്കും നമസ്കാരം. ഞാൻ ചെറുതയുർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.


ശ്രീ ഗുരുവായൂർക്ഷേത്രത്തിലെ അമ്പാടി കണ്ണന്റെ നിർമാല്യ ദർശനം.
കണ്ണന്റെ കഥകൾ 2. കാലത്ത് മൂന്ന് മണിക്ക്
ക്ഷേത്രം കോയ്മയുടെ ആചാര അറിയിപ്പോടെ ക്ഷേത്രത്തിലെ വലിയ മണി മൂന്ന് പ്രാവശ്യം അടിക്കും. ക്ഷേത്രം മാരാർ ശംഖ് നാദം മുഴക്കുമ്പോൾ നിർമാല്യ ദർശനത്തിന് നട തുറക്കും.
കണ്ണൻ പള്ളിയുറങ്ങുന്ന ഗർഭ ഗൃഹത്തിന്റെ പൊൻമണിവാതിൽ തുറന്ന് മേശാന്തി അകത്ത് പ്രവേശിക്കും.ശ്രീലകത്ത് സ്വർണ്ണ വിളക്കിലെ കത്തുന്ന നെയ്യ്തിരി ശോഭയിൽ നിൽക്കുന്ന ഭഗവാനെ കാണാൻ നല്ല രസമാണ്.



നാലമ്പലത്തിനകത്ത് ശ്രീകൃഷ്ണ ഭഗവാന്റെ നിർമ്മാല്യ ദർശന സൗഭാഗ്യം നേടി മനോ മാലിന്യ മകറ്റാൻ ആയിരങ്ങളാണ് കാത്ത് നിൽക്കുന്നത്. പൂന്താനത്തിന്റെ ജ്ഞാന പാനയിലൂടെ സഞ്ചരിച്ച് നാമം ജപിച്ച് അവർ കണ്ണന് മുന്നിലെത്തും.


പീലി തിരുമുടി ചാർത്തി, കളഭച്ചാർത്തണിഞ്ഞ്, അതിൽ തിരുമുടി മാലയണിഞ്ഞ് കയ്യിൽ പൊന്നോടക്കുഴലുമായി നിൽക്കുന്ന വനമാലിയെ കാണാൻ എന്ത് ചന്തമാണെന്നൊ .


ഗുരുവായൂർ കണ്ണൻ ജീവിത സൗഭാഗ്യങ്ങൾ വാരിക്കോരി തരുന്ന അസുലഭ നിമിഷം .

തലേ ദിവസമണിഞ്ഞ ആടയാഭരണങ്ങളോടെ കണ്ണനെ കണി കാണുന്ന ദർശനമാണിത്

ശ്രീകോവിലിൽ, ഗർഭഗൃഹത്തിൽ മേശാന്തി കണ്ണന്റെ ആടയാഭരണങ്ങൾ ഓരോന്നായി അഴിച്ച് മാറ്റും.

ഭഗവാൻ നിഷ്കള ബ്രഹ്മ തത്വത്തിൽ നിന്ന് സകളീ ഭാവം കൈകൊള്ളുന്ന അസുലഭ ധന്യ മുഹൂർത്തം.സകളമായ ഭഗവദ് സ്വരൂപം, തദനുഗുണഭാവമായ ഭക്തി ഭാവത്തിലേക്കുള്ള മാറ്റം. കാരുണ്യാകുല നേത്രനായ കണ്ണന്റെ സൂര്യനേക്കാൾ പ്രഭയുള്ള സ്വർണ്ണ കിരീടം, മകര മത്സ്യ >കൃതിയുള്ള, മകരകുണ്ഡലങ്ങൾ, നെറ്റി തടത്തിലെ തിലക ചാർത്ത്, ഇവ ഓരോന്നായി മാറ്റിവെക്കും. മനോഹരമായ വനമാല, കൗസ്തുഭം, മുത്തുമാലകൾ എല്ലാം അഴിച്ച് വെച്ച് കണ്ണൻ നീരാട്ടിനൊരുങ്ങും.


അഭിഷേക സ്നാനത്തിന് മുമ്പ് കണ്ണന് തൈലാഭിഷേകം നിർബന്ധമാണ്. എത്രയോ കാലമായി നടന്ന് വരുന്ന ചിട്ടയാണ്. ചിട്ടകളൊന്നും തെറ്റിക്കുന്നത് കണ്ണന് ഇഷ്ടമല്ല.


ചെറുതയുർ വാസുദേവൻ നമ്പൂതിരി ഗുരുവായൂർ.9048205785

കടപ്പാട്   സദ്ഗമയ സദ്‌സംഗവേദി

Monday, October 5, 2020

ശുഭചിന്ത



ഭാഗ്യം നമ്മുടെ വഴിക്ക് വരുത്താന്‍ നോക്കുക, കിട്ടാത്തതിനെ ഓര്‍ത്ത്  വ്യാകുലപ്പെടാതെ വീണ്ടും പരിശ്രമിക്കുക.......


ഓരോ തവണ ഗോള്‍ അടിക്കാന്‍ ശ്രമിക്കുമ്പോഴും എതിരാളികള്‍ നമ്മെ തടഞ്ഞ് പിന്നോട്ടോടിക്കാന്‍ ശ്രമിക്കുന്നു.....


എന്നാല്‍ പിന്തിരിഞ്ഞോടാതെ കൂടുതല്‍ ഉത്സാഹത്തോടെയും ഊര്‍ജത്തോടെയും ഗോള്‍ മുഖത്തേക്ക് വീണ്ടും കുതിച്ച് തടസ്സങ്ങളെ  നിഷ്പ്രഭമാക്കി ആഞ്ഞടിക്കുമ്പോഴാണ് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുന്നത്......


മാറ്റങ്ങളുള്‍ക്കൊണ്ട്  ഉത്സാഹത്തോടെ പരിശ്രമിക്കുന്നവർക്ക്  മാത്രമെ ഇനിയുള്ള കാലത്ത് നിലനില്‍പ്പുള്ളൂ.........

Saturday, October 3, 2020

ശുഭചിന്ത



പ്രയാസങ്ങള്‍ ഉണ്ട് എന്ന് സ്വയം അറിയണം.... !



ഒരു ദിവസം ഒരു കൃഷിക്കാരന്‍ വണ്ടി നിറയെ കോഴികളും പന്നികളും മറ്റുമായി പട്ടണത്തിലെ ചന്തയിലേക്ക് പുറപ്പെട്ടു.....

അവയെ ലേലത്തില്‍ വില്‍ക്കാനായിരുന്നു ഉദ്ദേശം....

വഴിയില്‍ കിട്ടുന്ന വാഹനത്തില്‍ കയറി ഉല്ലാസയാത്ര നടത്തുന്ന ഒരാളും ആ വണ്ടിയില്‍ കയറി...

കൃഷിക്കാരന്‍ മദ്യപിച്ചിരുന്നു. വണ്ടി നിയന്ത്രണം വിട്ടു ഒരു വലിയ കുഴിയില്‍ ചെന്ന് ചാടി...

കൃഷിക്കാരന് സാരമായ പരിക്കൊന്നും പറ്റിയില്ല. എന്നാല്‍ യാത്രക്കാരന്റെ സ്ഥിതി ദയനീയമായിരുന്നു..
ദേഹമാസകലം മുറിവും ചതവും. കൈയും കാലും ഒടിഞ്ഞിരുന്നു......

വണ്ടിയിലുണ്ടായിരുന്ന മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരുന്നു.....

ചിറകും കാലും ഒടിഞ്ഞു അനങ്ങാന്‍ വയ്യാത്ത സ്ഥിതി...

കൃഷിക്കാരന്‍ വിചാരിച്ചു, “ഇവയെ ഇനി ആര് വാങ്ങിക്കാന്‍?”വണ്ടിയില്‍ നിന്നും തോക്കെടുത്ത് കൊണ്ടുവന്നു കോഴികളെയൊക്കെ അയാള്‍ കശാപ്പു ചെയ്തു......

അപ്പോഴാണ്‌ പന്നികളുടെ നേരെ ശ്രദ്ധ തിരിഞ്ഞത്...

അവയും ചോര ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു...
“ഇനി ഇവറ്റയെ എന്തിനുകൊള്ളാം?”
പന്നികളെയും ഒന്നൊന്നായി അയാള്‍ വെടിവെച്ചു കൊന്നു...

അതുകഴിഞ്ഞപ്പോഴാണ് ആടുകളെ കണ്ടത്. അവയ്ക്കും പലവിധത്തിലുള്ള പരിക്കുകള്‍ പറ്റിയിരുന്നു....

രണ്ടാമതൊന്ന് ആലോചിക്കാതെ കൃഷിക്കാരന്‍ ആടുകളുടെ കഥയും കഴിച്ചു......

ഇതെല്ലാം കണ്ടു പേടിച്ചു വിറച്ചു ചാലില്‍ കിടക്കുകയായിരുന്നു ആ യാത്രക്കാരന്‍.....

ചാലിലേക്കെത്തിനോക്കി കൃഷിക്കാരന്‍ ചോദിച്ചു: "തനിക്കൊന്നും പറ്റിയിട്ടില്ലല്ലോ, സുഖം തന്നെയല്ലേ?”

ചാലില്‍ നിന്നും ഞെരങ്ങി നീങ്ങി പുറത്ത് വന്ന യാത്രക്കാരന്‍ പറഞ്ഞു, "അതെയതെ, സുഖം, പരമ സുഖം. ഭാഗ്യം, ഒന്നും പറ്റിയിട്ടില്ല എനിക്ക്!”

പ്രയാസങ്ങള്‍ ഉണ്ട് എന്ന് സ്വയം അറിയണം....
അപ്പോഴേ അതിനൊരു അറുതി വരുത്താന്‍ നമ്മള്‍ ശ്രമിക്കൂ,....

അല്ലെങ്കില്‍ പ്രയാസങ്ങള്‍ അതിന്റെ പടി തുടര്‍ന്നുപോകും.... നരകത്തില്‍ കൊണ്ടുപോയി ഇട്ടാലും യാതൊരു യാതനയും അനുഭവിക്കാത്ത ചിലരുണ്ട്. അതാണ്‌ വേണ്ടത്.....

നരകത്തില്‍ പോകേണ്ടിവന്നാലും ആരും യാതന അനുഭവിക്കാന്‍ ഇടവരരുത്.....
അതിനുതക്കവണ്ണമുള്ള മനോഭാവം സ്വായത്തമാക്കണം.......

Thursday, October 1, 2020

വന്ദേഹം ഗണനായകം




ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിപരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം


ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം
ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണചാമരഭൂഷിതം
പാശാങ്കുശ ധരം ദേവം വന്ദേഹം ഗണനായകം
മൂഷികോത്തമ മാരൂഹ്യ ദേവാസുര മഹാ ഹവേ
യോദ്ധൂ കാമം മഹാ വീര്യം വന്ദേഹം ഗണനായകം


യക്ഷ കിന്നര ഗന്ധർവ്വ
സർവ്വവിദ്യാധരോരഗൈ
സ്തൂയമാനം ച വരദം
വന്ദേഹം ഗണനായകം


സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗണാഷ്ടകമിദം പുണ്യം ഭക്തി തോ യ പ േന്നര
വിമുക്ത സർവ്വ പാപഭ്യോ സർവ്വാ ഭീഷ്ടം സ വിന്ദതി