ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, August 31, 2016

ഭാഗവത സംഗ്രഹം


ഭാഗവതോത്ഭവം


ഭാഗവതം ഭഗവാനിൽ നിന്നും ബ്രഹ്മാവ് മനസ്സിലാക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ മകൻ നാരദന് പറഞ്ഞുകൊടുക്കുന്നു. നാരദൻ വേദവ്യാസന് (കൃഷ്ണദ്വൈപാനൻ) പറഞ്ഞുകൊടുക്കുന്നു.

വേദവ്യാസമഹർഷി പിന്നീട് ജന്മനാ ജീവന്മുക്തനായിരുന്ന ശ്രീശുകമഹർഷിക്ക് മഹാഭാഗവതം പറഞ്ഞുകൊടുക്കുന്നു.

ശ്രീശുകൻ!
വേദവ്യാസമഹർഷിയുടെ മകൻ, ശ്രീശുകൻ ഗർഭത്തിൽ 12 വർഷം കഴിഞ്ഞത്രെ! പിന്നീട്, ജനിച്ചുവീണയുടൻ നടക്കാനും ആരംഭിച്ചു. ജന്മനാ ജീവന്മുക്തനായ ശ്രീശുകൻ അച്ഛൻ അമ്മ എന്നീ ലൌകീകബന്ധങ്ങളിൽ നിന്നൊക്കെ മുക്തനായിരുന്നു. ജീവന്മുക്തനായ അദ്ദേഹത്തിന് ഭാഗവതം കേൾക്കേണ്ട ആവശ്യവുമില്ലായിരുന്നു. ശ്രീശുകന് വ്യാസൻ താൻ രചിച്ച ശ്രീമഹാഭാഗവതം ചൊല്ലിക്കേൾപ്പിക്കുന്നത് ലോകജനാർത്ഥമാണ്. ശ്രീശുകൻ വഴി അത് ലോകത്തിലെ ജനങ്ങളിൽ എത്തുമെന്ന് അറിയാവുന്നതുകൊണ്ട്..


ശ്രീശുകൻ ശ്രീമഹാഭാഗവതം പറയുന്നത്:
പരീഷിത്ത് യാഗം നടത്തുമ്പോൾ ശ്രീശുകൻ അവിടെയെത്തി, ‘ഏഴുദിവസം കൊണ്ട് എന്തുചെയ്താലാണ് തനിക്ക് പുണ്യം കിട്ടുക’ എന്ന പരീക്ഷിത്തിന്റെ ചോദ്യത്തിനുത്തരമായി മഹാഭാഗവത കഥ പറയുന്നു. സൂതമഹർഷിയും അവിടെ സന്നിഹിതനായിരുന്നു.

ഭാഗവതം ഒരു മരമായി സങ്കൽ‌പിച്ചാൽ ആ മരത്തിന്റെ പ്രധാനമായും 12 ശിഖരങ്ങൾ ഉണ്ട്. അതിന് 335 ഉപശിഖരങ്ങളും ആ ശിഖരങ്ങളിലെല്ലാം കൂറ്റി 18000 ഇലകളും ഉണ്ട്. ശ്രീശുകമഹർഷി ഒരു ശുകമെന്നപോലെ അതിലെ മൂത്തുപഴുത്ത പഴങ്ങൾ കൊത്തി നമുക്ക് എത്തിച്ചുതരുന്നു 

ശ്രീമഹാഭാഗവതത്തിലൂടെ 

 സൂതമഹർഷി പിന്നീട് നൈമിശികാരണ്യത്തിൽ വച്ച് ശൌനകാദിമുനിമാർ കലിലാലദോഷം നീക്കാൻ യാഗം ചെയ്യുമ്പോൾ അവിടെയെത്തി വീണ്ടും ഈ കഥ വിവരിക്കുന്നതായാണ് മഹാഭാഗവതകഥയുടെ തുടക്കം.
[ഭഗവാന്റെ പത്ത് അവതാരകഥകളും ഒപ്പം മനുഷ്യവംശത്തിന്റെ ഉല്പത്തിരഹസ്യം വളർച്ച ഒക്കെ അടങ്ങിയിരിക്കുന്നു ഭാഗവതത്തിൽ]
പത്ത് അവതാരങ്ങൾ:

മത്സ്യം: കാണാതായ വേദം കണ്ടുപിടിക്കുന്നു

കൂർമ്മം: പാലാഴി കടയുന്ന സമയത്ത് മേരു പർ വ്വതത്തെ മുങ്ങിപ്പോകാതെ താങ്ങി നിർത്തുന്നു.

വരാഹം : ഹിരണ്യാക്ഷൻ ഒളിപ്പിച്ചു വച്ച ഭൂമീദേവിയെ രക്ഷപ്പെടുത്തുന്നു.

നരസിംഹം: ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ളാദനെ രക്ഷിക്കുന്നു

വാമനൻ: അസുര രാജാവായ മഹാബലിയെ ദേവേന്ദ്രപദം നേടുന്നതിൽ നിന്നും തടുക്കുന്നു.

പരശുരാമൻ: കാർത്തവീര്യാർജ്ജുനനെ വധിക്കുന്നു

ശ്രീരാമൻ : ലക്ഷ്മണനോടൊപ്പം ചേർന്ന്, രാവണനെ നിഗ്രഹിച്ച് സീതയെ മുക്തയാക്കുന്നു

ശ്രീകൃഷ്ണൻ:കംസനെ വധിക്കുന്നു, പാണ്ഡവരോടൊപ്പം ചേർന്ന് ധർമ്മപുനഃസ്ഥാപനത്തിനായി ശ്രമിക്കുന്നു, ഭഗവത് ഗീത രചിക്കുന്നു..

ശ്രീബുദ്ധൻ: മനം മാറ്റം വന്ന സന്യാസം സ്വീകരിച്ച് മനുഷ്യ നന്മയ്ക്കായി ബുദ്ധമതം സ്ഥാപിക്കുന്നു.

കല്കി: ലോകാവസാനം അവതരിക്കും അത്രെ

മനുഷ്യവംശത്തിന്റെ ഉല്പത്തി...
പ്രളയകാലത്തിൽ വിഷ്ണു ഒരു ശിശുരൂപത്തിൽ ഒരു അരയാലിലയിൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു..
അദ്ദേഹത്തിന്റെ പൊക്കിൾ കൊടിയിൽ നിന്നും ഒരു ചെന്താമര പൊട്ടിവിരിഞ്ഞ് അതിൽ നിന്നും, അദ്ദേഹത്തിന്റെ അംശം കൊണ്ടുതന്നെ ബ്രഹ്മാവ് ജാതനാകുന്നു..
ചുറ്റും പ്രളയത്താൽ മൂടപ്പെട്ടുകിടക്കുന്നതുകണ്ട് , താൻ എങ്ങിനെ ഉണ്ടായി എന്നറിയാനായി ചെന്താമരപ്പോവിന്റെ ഉല്പത്തി എവിടെയാണെന്നറിയാൻ നാലുദിക്കിലേക്കും മുഖം തിരിക്കുമ്പോൾ അദ്ദേഹത്തിനു നാലു മുഖങ്ങളുണ്ടാകുന്നു.. 

അരവിന്ദോവൻ ആദ്യമായി, പതിന്നാലുലോകങ്ങളുമടങ്ങിയ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു. ത്രിഭുവനം എന്ന പേരും ഉണ്ടായി.

നിദ്രയിൽ ആണ്ടുകിടന്ന ശ്രീഹരിയുടെ ചെവിയിൽ നിന്നും മധു, കൈസഭൻ എന്നീ അസുരർ ഉണ്ടാകുന്നു. അത് ബ്രഹ്മാവിനെ കൊല്ലാനായി അടുക്കുന്നു... മഹാവിഷ്ണു അവരെ വധിക്കുന്നു. അവരുടെ മേദസ്സ് ജലനിരപ്പിൽ കിടന്നിരുന്ന ഭൂമിയിൽ വീണു അത് കരയായി പരിണമിച്ചു! (മേദസ്സിൽ നിന്നും ഉയർന്നുവന്നതാകയാൽ മേദിനി എന്ന പേരും കിട്ടി)
അനന്തരം പത്മാസനൻ സനല്ക്കുമാരന്മാരെ സ്രൃഷ്ടിക്കുന്നു. സ്രൃഷ്ടി നടത്താൻ വിസമ്മതിച്ച് അവർ സന്യാസത്തിനായി പോകുന്നു..
അതിൽ ദേഷ്യം കൊണ്ട് അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തിൽ നിന്നും ശിവസംഭൂതനായ രുദ്രൻ ഉത്ഭവിച്ചു.


രുദ്രൻ പതിനൊന്നായി വിഭജിക്കുന്നു(അനു, മന്യു, മഹാദേവൻ, മഹാൻ, ശിവൻ, ഋതധ്വജൻ, ഉരുരേതസ്സ്, ഭവൻ, കാലൻ, വാമദേവൻ, ധ്രൃതവ്രതൻ). അവർക്ക് പതിനൊന്നു ഭാര്യമാരെയും(ധീ, വ്രൃത്തി, അശന, ഉമ, നിയുത്ത്, സർപ്പിസ്സ്, ഇഡ, അംബിക, ഇരാവതി, ദീക്ഷ) പിന്നെ പൻചേന്ദ്രിയങ്ങളും നല്കുന്നു..

രുദ്രൻ സൃഷ്ടി നടത്തിയെനങ്കിലും അതൊക്കെ ഉഗ്രരൂപികളായ രുദ്രമൂർത്തികളായ്രിന്നു. അതുകൊണ്ട് സ്രൃഷ്ടി അവസാനിപ്പിക്കാനാവശ്യപ്പെട്ട് തപസ്സിനായയക്കുന്നു...

പിന്നീട് നാന്മുഖൻ സ്രൃഷ്ടി പുനരാരംഭിക്കുന്നു..

മനസ്സിൽ നിന്ന് മരീചി
കണ്ണുകളിൽ നിന്ന് അത്രി
മുഖത്തുനിന്നും അംഗിരസ്സ്
കർണ്ണങ്ങളിൽ നിന്ന് പുലസ്ത്യൻ
നാഭിയിൽ നിന്ന് പുലഹൻ
കയ്യിൽ നിന്ന് ക്രതു
ത്വക്കിൽ നിന്ന് ഭ്രൃഗു

ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ സപ്തമാമുനികളെന്ന് ഇവരെ വാഴ്ത്തപ്പെടുന്നു...

പിന്നീട് അദ്ദേഹത്തിന്റെ പ്രാണനിൽ നിന്ന് വസിഷ്ഠൻ
വലതുകാലിൽ നിന്ന് ദക്ഷൻ
മടിയിൽ നിന്ന് നാരദൻ
വലതെ മുലയിൽ ഇന്ന് ധർമ്മദേവൻ
നിഴലിൽ നിന്ന് കർദ്ദമൻ
സൌന്ദര്യത്തിൽ നിന്ന് സരസ്വതി
വിയർപ്പിൽ നിന്ന് ജാംബവാൻ (രാമായണത്തിലെ?)
ജ്ഞാനശുദ്ധിയിൽ നിന്ന് ഗർഗ്ഗൻ
എന്നിവരും ഉണ്ടാകുന്നു. അവരെല്ലാം ബ്രഹ്മസന്തതികളായി അറിയപ്പെടുന്നു..


ഇവരാരും സ്രൃഷ്ടി വളരാത്തതിനാൽ
പിന്നീട് നാന്മുഖൻ തന്റെ ദക്ഷിണ ഭാഗത്തു നിന്നും ഒരു പുരുഷനെയും (സായംഭൂമനു) വാമഭാഗത്തുനിന്നും ഒരു സ്തീയേയും (ശതരൂപാദേവി) സ്രൃഷ്ടിക്കുന്നു.

അവരിലൂടേ സ്രൃഷ്ടി തുടരുന്നു..

അവർക്ക് 5 മക്കൾ ഉണ്ടാകുന്നു

1) ദേവഹൂതി
കർദ്ദമമഹർഷി വേൾക്കുന്നു. അതിൽ കപില മഹർഷി ജനിക്കുന്നു.

2) ആകൂതി
അകൂതിയെ രുചി എന്ന പ്രജാപതി വിവാഹം കഴ്ഹിക്കുന്നു. അവരുടെ മകൻ യജ്ഞൻ വളരെ പ്രസിദ്ധനാകുന്നു..

3) പ്രസൂതി
പ്രസൂതിയെ ദക്ഷൻ വിവാഹം കഴിക്കുന്നു..
അവർക്ക് 60 പുത്രന്മാരും ഒരു പുത്രിയും ജനിക്കുന്നു. മൂർത്തി എന്ന പുത്രിയിൽ നരനാരായണന്മാർ ജനിക്കുന്നു. ദക്ഷന്റെയും പ്രസൂതിയുടെയും വളർത്തുപുത്രിയാൺ‌ മഹേശ്വര പുത്രിയായ ഉമ (ഉമ പിന്നെ പാർവ്വതിയായി പുനർജ്ജനിക്കുന്നു)

4) ഉത്താനപാദൻ
ധ്രുവൻ- വൽസൻ- അംഗൻ-വേനൻ-പൃഥു- വിജിതാശ്വൻ- പ്രാചീനബർഹിസ്സ്- പ്രചേതാക്കൾ- ദക്ഷൻ

5)പ്രിയവ്രതൻ
പത്തുപുത്രന്മാർ അവരിൽ തപസ്സലായിരുന്നു താല്പര്യം ബാക്കി 7 പേർക്കായി 

7 ദ്വീപുകൾ കൊടുക്കുന്നു
പുത്രിയുടെ പേർ ഊർജ്ജസ്വലത. ഊർജ്ജസ്വലതയുടെ മകൾ ദേവയാനിയെ യയാതി വിവാഹം കഴിക്കുന്നു.. അതിലൂടെ യദുവംശം തുടരുന്നു..

പ്രിയവ്രതന്റെ മകൻ ജംബുദ്വീപിന്റെ രാജാവായ അഗ്നീന്ദ്രന്റെ മകൻ നാഭി
നാഭിയുടെ മകൻ ഋഷഭൻ

ഋഷഭന്റെ മകൻ ഭരതൻ (പരമജ്ഞാനി)

ഭരതനിലൂടെ ഭാരതം എന്ന പേർ കിട്ടുന്നു.

ഭദ്രകാളീ സ്തുതി

ഭദ്ര കാളീ സ്തുതി


കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ

മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ

സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ

മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ

ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ

വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ

ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ

സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ

സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ

പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ

ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ

അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ

സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ

കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ

കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ

ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ

ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ

ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ

സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ

കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ

ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ

കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ

സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ

ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ

ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ

ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ

വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ

കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ

ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ

വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ

കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ

ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ

ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈ ദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ

ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ

ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ

ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ

സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ

കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ

ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ

സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ

കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ

ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ

ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ

അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ

ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ

പാതാള ഭദ്രകാളിത്വം
വേതാള ഗള സംസ്ഥിതാ
മഹാ ഭൈരവ കാളീച
ഭദ്ര കാളീ നമോസ്തുതേ

നന്ദേശ്വരീ കൃഷ്ണ കാളീ
തിരസ്കരണ സാക്ഷിണി
ത്വരിയാ ശൂലിനി ച ത്വം
ഭദ്ര കാളീ നമോസ്തുതേ

ഉഗ്രകൃത്യേ പക്ഷി ദുർഗ്ഗേ
ഭ്രമ ദുർഗ്ഗേ മഹേശ്വരീ
രക്തേശ്വരീ ശ്രീ മാതാംഗി
ഭദ്ര കാളീ നമോസ്തുതേ

കുബ്ജികേ രക്ത ചമുണ്ഡേ
വാരാഹി ശ്യാമളേ ജയ
ശ്മശാന കാളീ ശ്രീവിദ്യേ
ഭദ്ര കാളീ നമോസ്തുതേ

അശ്വാരൂഢേ അന്നപൂർണ്ണേ
ബാലേ തൃപുര സുന്ദരീ
സ്വയംവരേ വിഷ്ണുമായേ
ഭദ്ര കാളീ നമോസ്തുതേ

ബ്രഹ്മ വിഷ്ണു ശിവസ്കന്ദ
യമേന്ദ്രംശ സമുദ്ഭവാഃ
മാതരോ യദവശേ തസ്യയ്
ഭദ്ര കാളീ നമോസ്തുതേ

സുര മനുജ കലാപ പൂജുതായൈ
ഭനുജ ഭടാളി സമൂല
ഖണ്ഡിതായൈ
മനുജ സുര സമൂഹ പാലിതായൈ
പ്രതി ദിന മംബ
നമോ f സ്തു ചണ്ഡികായൈ
സകല ധരണി ദേവ സേവിതായൈ
സതത മമർത്ത്യകുലേന സംസ്തുതായൈ
തദനുകൃത സമസ്തരുദ്ര കാള്യൈ
സമധിക്മംബ നമോ f സ്തു ഭദ്രകാള്യൈ
പരിമഥിത വിരോധി മണ്ഡലായൈ
പരി കലിതോത്തമ ഹസ്തികുണ്ഡലായൈ
സമരവിഹരണൈ കലോഭവത്യൈ
സവിനയമസ്തു നമോ നമോ ഭവത്യൈ
തത്പ്രസീദ മഹാദേവി കണ്ഠേ കാളീ കലാവതി
ഭദ്രം ദേഹിത്വമസ്മഭ്യം ഭദ്രകാളി നമോ f സ്തുതേ

ദേവീ ജയ ജയ

ദേവീ ജയ ജയ

ദേവീ ജയ ജയ ദേവീ ജയ ജയ

മോഹന രൂപേ കരുണാനിലയേ
അധിവിനാശിനി പാപവിമോചിനി
ദേവീ ജയ ജയ ദേവീ ജയ ജയ

ദുഷ്ടതചേര്‍ന്നൊരു ദൈത്യരെ വെന്നും
ശിഷ്ടരിലാര്‍ദ്രദ യാര്‍ന്നും മിന്നും
ഭദ്രേ ജയ സകലാഗമസാരേ
ദുഷ്കൃത നാശിനി ദേവീ ജയ ജയ

വിമലേ സല്‍ഗുണ വസതേ മഞ്ജുള
ചരിതേ! മഹിതേ! ത്വല്‍പദമനിശം
കരുതി വസിക്കും ഞങ്ങളിലാര്‍ദ്രദ
കവിയണമംബേ ദേവീ ജയ ജയ

ഗിരി വര കന്യേ ശ്രിതജന വന്ദ്യേ
സുരവര പൂരിത മംഗള രൂപേ
മഹിതഗുണോജ്വല ചരിതേ!വരദേ
കരുണാപൂര്‍ണ്ണേ ജയ ജയ ദേവീ

ഭംഗമെഴാതതി സല്‍കൃപ തിങ്ങും
സുന്ദര വീക്ഷണ മതിനാല്‍ പ്പാരില്‍
മംഗല്യക്കതിര്‍ വീശി വിളങ്ങും
ദേവീ ജയ ജയ ദേവീ ജയ ജയ

ആര്‍ത്തത്രാണന ശീലേ പാവന
കീര്‍ത്തി പരത്തിന താവക ചരിതം
ഓര്‍ത്തു വസിക്കും ഭക്തര്‍ക്കാശം
പൂര്‍ത്തി വരുത്തും ദേവീ ജയ ജയ

ജയ ജയ കരുണാനിലയേ ദേവീ
ജയ ജയ താപവിമോചിനി ദേവീ
ജയ ജയ മോഹന രൂപേ ദേവീ
ദേവീ ജയ ജയ ദേവീ ജയ ജയ

അര്‍ദ്ധനാരീശ്വരാഷ്ടകം

അര്‍ദ്ധനാരീശ്വരാഷ്ടകം


അംഭോധര ശ്യാമള കുന്തളായൈ
തടിത്‌ പ്രഭാതാമ്ര ജടാധരായ
നിരീശ്വരായൈ നിഖിലേശ്വരായ
നമഃശിവായ ച നമഃശിവായ

പ്രദീപ്ത രത്നോജ്വല കുണ്ഡലായൈ
സ്ഫുരന്മഹാ പന്നഗ ഭൂഷണായ
ശിവപ്രിയായൈ ച ശിവപ്രിയായ
നമശ്ശിവായൈ ച നമഃശിവായ

മന്ദാര മാലാ കലിനാലകായൈ
കപാല മാലാങ്കിത കന്ധരായ
ദിവ്യാംബരായൈ ച ദിഗംബരായ
നമശ്ശിവായൈ ച നമഃശിവായ

കസ്തൂരികാ കുങ്കുമ ലേപനായൈ
ശ്‌മശാന ഭസ്മാത്ത വിലേപനായ
കൃതസ്മരായൈ വികൃതസ്മരായ
നമശ്ശിവായൈ ച നമഃശിവായ

പദാര വിന്ദാര്‍പ്പിത ഹംസകായൈ
പദാബ്‌ജ രാജത് ഫണിനൂപുരായ
കലാമയായൈ വികലാമയായ
നമശ്ശിവായൈ ച നമഃശിവായ

പ്രപഞ്ച സൃടൂന്മുഖ ലാസ്യകായൈ
സമസ്ത സംഹാരക താണ്ഡവായ
സമേക്ഷണയൈ വിഷമേക്ഷണായ
നമശ്ശിവായൈ ച നമഃശിവായ

പ്രഫുല്ല നീലോല്പല ലോചനായൈ
വികാസ പങ്കേരുഹ ലോചനായ
ജഗ ജ്ജഗന്യൈ ജഗദേകപിത്രേ
നമശ്ശിവായൈ ച നമഃശിവായ

അന്തര്‍ബര്‍ഹിശ്ചോര്‍ദ്ധ മധശ്ച മദ്ധ്യേ
പുരശ്ച പശ്ചാച്ച വിദിക്ഷ്യ ദീക്ഷ്യ
സര്‍വ്വം ഗതായൈ സകലംഗതായ
നമശ്ശിവായൈ ച നമഃശിവായ

നവരാത്രി സ്തുതി

നവരാത്രി സ്തുതി

കുമാരി:-ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി:-ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി:-കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി:-അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക:-കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ:-ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി:-സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ:-ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര:- സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

ബാലഗോപാല സ്തുതി

ബാലഗോപാല സ്തുതി

പീലിയോടൊത്ത കാര്‍കൂന്തലും കെട്ടി
ഫാല ദേശേ തിലകമതും തൊട്ട്‌
ബാലചന്ദ്ര സമാന മുഖ പ്രഭ കാണാകേണം

ആരണി മലര്‍ പാലയ്ക്കാ മോതിരം
ബാലകര്‍ക്ക്ക്കിണങ്ങുന്ന പുലിനഖം
ചേലോടായവ ചേര്‍ത്തിട്ടു്‌ കാണണം ഭഗവാനേ

നീലക്കാര്‍മുകില്‍ വര്‍ണ്ണാ ജനാര്‍ദ്ദനാ
ബാലഗോവിന്ദാ വാസുദേവാ കൃഷ്ണാ
മാലകറ്റണേ മാധവ ഗോവിന്ദ
(വാസുദേവാ....

കയ്യിനു നല്ല മുരളി ചെറുകോലും
മഞ്ഞ വസ്ത്റവും മായൂര പിശ്ചവും
ചേലിയന്നണിഞ്ഞന്തികേ കാണണം (വാസുദേവാ...

ഭക്തനായ കുചേലനു വേണ്ടവ
യൊക്കെയും ഭവാനല്ലോ കൊടുത്തതും
മുക്തി നല്‍കണേ മാധവ ഗോവിന്ദ (വാസുദേവാ...

പീലിയോടൊത്ത കാര്‍കൂന്തലും കെട്ടി
ഫാല ദേശേ തിലകമതും തൊട്ട്‌
ബാലചന്ദ്ര സമാന മുഖ പ്രഭ കാണാകേണം

Sunday, August 28, 2016

സൂര്യഗായത്രി

“ഓം ഭുര്‍ ഭുവ: സ്വ:തത് സവിതുര്‍ വരേണ്യംഭര്‍ഗോ ദേവസ്യ ധീമഹിധീയോ യോ ന: പ്രചോദയാത്”

മുകളില്‍ പറഞ്ഞിരിക്കുന്നതാണ് പൂര്‍ണമായ ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓം കാരം കൊണ്ട് നമസ്കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്.പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാ സമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം.ഈ മന്ത്രത്തിലെ ഭു: ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും ഭുവര്‍ ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്യ തേജസ്സ് പരമാത്മാവ് തന്നെയാണെന്നും ആ പരമാത്മാവിനെ ധ്യാനിച്ചാല്‍ ഈ സുഖങ്ങളെല്ലം ലഭിക്കുമെന്നും ഗായത്രീ മന്ത്രത്തിന് ആന്തരീകാര്‍ത്ഥവും നല്‍കാം.സ്ത്രീകള്‍ക്കും ഗായത്രീ മന്ത്രജപം നടത്താമെന്നാണ് പണ്ഡിതമതം. പ്രഭാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും ഗായത്രീ മന്ത്ര ജപം നടത്താം എന്നാല്‍  രാത്രികാലങ്ങളില്‍ പാടില്ല. നിത്യവും ഗായത്രീ മന്ത്ര ജപം നടത്തുന്നവര്‍ക്ക് ഗ്രഹദോഷങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

നാരായണം ഭജേ

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

വൃന്ദാവനസ്ഥിതം നാരായണം ദേവ

വൃന്ദൈരഭിസ്ഥിതം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

ദിനകര മധ്യകം നാരായണം ദിവ്യ

കനകാംബരധരം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

പങ്കജലോചനം നാരായണം ഭക്ത

സങ്കടമോചനം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

കരുണാപയോനിധിം നാരായണം ഭവ്യ

ശരണാഗതനിധിം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

അജ്ഞാനനാശകം നാരായണം ശുദ്ധ

വിജ്ഞാനദായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

ശ്രീവൽസ ഭൂഷണം നാരായണം നന്ദ

ഗോവൽസ പോഷണം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

ശൃംഗാരനായകം നാരായണം പദ

ഗംഗാവിധായകം നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

നാരായണം ഭജേ നാരായണം ലക്ഷ്മി

നാരായണം ഭജേ നാരായണം

Friday, August 26, 2016

ഗണപതി സ്തുതി

ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ

ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ

ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ

ഉമക്കും മഹേശ്വരനും ഒരു വലം വക്കുമ്പോള്‍
ഉലകത്തിനൊക്കെയും നിന്‍ പ്രദക്ഷിണമായ് (ഉമക്കും )
ഹരിശ്രീയെന്നെഴുതുമ്പോള്‍ ഗണപതിയേ കാണും
അടിയന്റെ വിഘ്നങ്ങള്‍ ഒഴിപ്പിക്കും ഒന്നായ് നീ (ഹരിശ്രീ )
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ

എവിടെയും എപ്പോളും ആദിയില്‍ പ്രണമിക്കും
അവിടുത്തേക്കുടക്കുവാന്‍ എന്‍ നാളികേരങ്ങളായ് (എവിടെയും )
അടുത്തേക്ക് വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ
ഒരു ധന്തവും തുമ്പി കരവും ചേര്‍ത്തെന്നെന്നും
അനന്ത പുരിയില്‍ വാഴും അനന്തശായിയും നിന്റെ
അനുപമ ഗുണങ്ങള്‍ കണ്ടതിശയം കൂറുമ്പോള്‍

ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ

=======================

ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ

ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം.

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം.

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
≠====================

ഗജാനനം ഭൂതഗണാതി സേവിതം
കപിത്ഥജംബുഭല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജ്ം
=====================

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം

വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ

മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍

പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍

ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം

സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ

സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.
____________________________

ഗണപതി സ്തുതി
വന്ദനം, ഉണ്ണിഗണപതിയേ, ശിവ-
നന്ദനനേ, ഗണനായകനേ.
വിഘ്നമകറ്റി തുണച്ചീടേണം നിത്യം
വിഘ്നവിനാശകാ, നീ ശരണം.

സിദ്ധമായുള്ള കഴിവിനെ കാത്തീടാൻ
സിദ്ധി നിറയ്ക്കണേ വിനായകാ.
മോദമുണ്ടേറെയായ് നിന്നെ സ്തുതിക്കുവാൻ
മോദകപ്രിയനേ, ലംബോദരാ.

എന്നിൽ നിറയുമഹങ്കാരത്തെ നീക്കാൻ
നിന്നുടെ കാരുണ്യം വേണം, ദേവാ.
ശോകമകറ്റണം ശ്രീഗണേശാ, സർവ്വ
ലോകർക്കും മംഗളമേകീടേണം.

_________________________

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം

വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ

മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍

പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍

ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം

സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ

സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ

ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.

________________________

Wednesday, August 24, 2016

ശ്രീകൃഷ്ണ ജന്മാഷ്ടമി.

ശ്രീകൃഷ്ണ ജന്മാഷ്ടമി.

പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 നാണ്. ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട
കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു.തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതീഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപെടുന്നു.
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും വെണ്ണക്കള്ളനായി മാറുന്നതും, കംസനയച്ച പൂതനയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം.യമുന(കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ടനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലകഥകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ദനപർവ്വതത്തെ കൃഷ്ണൻ ഉയത്തിയതായും വിശ്വസിക്കുന്നു.
അവതാരലക്ഷ്യം
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചുഎന്നാണ് വിശ്വാസം.

കുരുക്ഷേത്രയുദ്ധവും ഭഗവദ് ഗീതയുടെ അവതരണവും
പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.

ഭാര്യമാർ
രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.

ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു.എല്ലാ കൂട്ടുകാര്‍ക്കും ഭക്തിയുടെ നിറവില്‍ ജന്മാഷ്ടമി ആശംസകള്‍ നേരുന്നു

ആറാമത്തെ അവതാരമായ പരശുരാമന് അഞ്ചാമത്തെ അവതാരമായ വാമനന്

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ
ആറാമത്തെ അവതാരമായ പരശുരാമന്.
അങ്ങിനെയെങ്കില് വിഷ്ണുവിന്റെ
അഞ്ചാമത്തെ അവതാരമായ വാമനന്
എങ്ങിനെ മഹാബലിയെ കേരളത്തില്
വന്നു പാതാളത്തിലേക്ക് ചവിട്ടി
താഴ്ത്തി?
പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ
തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ
യാത്ര..
തികച്ചും യുക്തി സഹജമായ ഈ
ചോദ്യത്തിന് ഉത്തരം ലഭിക്കാന്
അല്പം യുക്തിപൂര്വ്വം പുരാതന
ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു
കണ്ണോടിക്കണം. അപ്പോള്
പുരാണത്തില് നിന്നും വന്ന
ഈ ചോദ്യത്തിന്റെ ഉത്തരം അതേ
പുരാണങ്ങളില് നിന്ന് തന്നെ
ലഭിക്കുമെന്ന് കാണാം.
അതിനായി ആദ്യം അറിയേണ്ടത്
മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു
നാട്ടുകാരനാണ്? എന്നെല്ലാമാണ്.
മഹാബലിയുടെ കുടുംബവുമായി
ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ
വിഷ്ണുവിന് ഭാരതത്തിൽ
അവതരിക്കേണ്ടി വന്നിട്ടുണ്ട്.
1. നരസിംഹാവതാരം -
പരമ വിഷ്ണു ഭക്തനായിരുന്ന അസുര
ചക്രവര്ത്തിയായിരുന്ന പ്രഹ്ലാദന്റെ
മകനായ വിരോചനന്റെ മകനാണ്
ദാനധര്മ്മങ്ങളില് പേരുകേട്ട മഹാബലി
ചക്രവര്ത്തി.
അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു
സ്വയം പ്രഖ്യാപിച്ചു ഭഗവാന്
വിഷ്ണുവിനെ ആരാധിക്കുന്നത്
നിരോധിച്ച
അസുര ചക്രവര്ത്തി ഹിരന്യകഷിപുവിന്
റെ മകനായിരുന്നു പ്രഹ്ലാദന്. അമ്മയുടെ
ഗര്ഭത്തിലിരുന്നു നാരദ മഹര്ഷിയുടെ
സത്സംഗം കേള്ക്കാന് ഇടയായ
പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതല്
അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു.
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില്
ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ
കൊല്ലുവനായി നിരവധി തവണ
ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു
മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി
മാറിയ ഹിരണ്യകശിപുവിനെ
അവസാനം മഹാവിഷ്ണു നരസിംഹ
രൂപത്തില് (നാലാമത്തെ അവതാരം)
അവതരിച്ചു വധിക്കുകയും ചെയ്തു.
ഇന്നത്തെ ഡെക്കാന് പ്രദേശം (ആന്ദ്ര
പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ
രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു.
ആന്ദ്ര പ്രദേശിലെ കുര്ണൂല് ജില്ലയില്
ആഹോബിലം എന്ന സ്ഥലത്താണ്
നരസിംഹ മുര്ത്തി അവതരിച്ചത്. ഇന്നും
നരസിംഹ മൂര്ത്തിയുടെ ഒന്പതു
ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള
ലോകത്തിലെ ഒരേയൊരു ദേശമാണ്
ആഹോബിലം. നൂറ്റിയെട്ട്
ദിവ്യദേശങ്ങളില് പ്രധാനപെട്ട ഒന്നാണ്
പ്രകൃതി രമണീയമായ ദൈവീകമായ
അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ
ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ
കാലത്തിനുശേഷം പ്രഹ്ലാദന്
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു
രാജ്യം കെട്ടിപ്പടുത്തു.
2. വാമനാവതാരം-
പ്രഹ്ലാദനു ശേഷം രാജ്യഭരണം
ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകന്
വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത
ഭക്തനായിരുന്നു. വിരോചനന്റെ മകനാണ്
ബലി ചക്രവര്ത്തി. അതി ശക്തിമാനും
നീതിമാനുംയിരുന്ന ബലി ചക്രവര്ത്തി
സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു.
അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്
ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി.
വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര
മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ
തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു
സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള്
സമ്പത്തില് മതിമറന്നാഹ്ലാതിക്കാന്
തുടങ്ങി.
സമൂഹത്തിനോടുള്ള കടമയായ പഞ്ച
യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും
മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ
ഹുങ്കിൽ ധർമ്മ ബോധത്തിന്
സ്ഥാനമില്ലാതായി. രാജ്യത്തിന്
വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില്
ദുഖിതരായ ഇന്ദ്രാതി ദേവതകള്
മഹാവിഷ്ണുവിനോട് സങ്കടം
ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ
കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി
ശരിയായ ദിശയിലല്ലെന്നു
മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ
പുനസ്ഥാപനത്തിനായി വാമനനായി
ഭൂമിയില് അവതരിച്ചു. അപ്പോൾ തന്റെ
സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്
നതിനു വേണ്ടി ബലി ചക്രവര്ത്തി
അശ്വമേധ യാഗം നടത്തുന്ന സമയം.
ശ്രാവണ (ചിങ്ങം) മാസത്തിലെ
ശ്രാവണ (തിരുവോണം) ദിനത്തിൽ
വാമനന് ഒരു പാവം ബ്രാഹ്മണ
ഭിക്ഷുവിന്റെ രൂപത്തില് ബലി
ചക്രവര്തിയെ സമീപിച്ചു. തനിക്കു
ധ്യാനത്തിനായി മൂന്നടി സ്ഥലം
ദാനമായി വാമനന് ബാലിയോടാവശ്യപ്പ
െട്ടു.
സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു
ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം
സ്ഥലം പോലുമില്ലെന്നോ?
രണ്ടാമതൊന്നാലോചിക്കാതെ തന്റെ
രാജ്യത്തില് എവിടെനിന്ന്
വേണമെങ്കിലും മൂന്നു അടി സ്ഥലം
അളന്നെടുക്കുവാന് ബലി അനുവാദം നല്കി.
അപ്പോള് വാമനന് പ്രപഞ്ചം മുഴുവന്
നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം
പ്രാപിച്ചു. ഒന്നാമത്തെ അടിയില്
ഭൂമിയും രണ്ടാമത്തെ അടിയില്
ആകാശവും അളന്ന വാമനന് മൂന്നാമത്തെ
അടി എവിടെ വയ്ക്കുമെന്ന്
ചോദിച്ചപ്പോള്, അഹന്ത ശമിച്ച
മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം
നല്കിയ മഹാവിഷ്ണുവിന്റെ മുന്പില്
ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു.
ബലി ചക്രവര്ത്തിയുടെ ശിരസ്സില്
തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം
നല്കിയശേഷം ബലിയുടെ
നീതിനിര്വ്വഹണത്തില് അതീവ
സന്തുഷ്ടനായ മഹാവിഷ്ണു ഇന്നുമുതല് ബലി
ചക്രവര്ത്തി 'മഹാബലി' എന്ന പേരില്
പ്രജകള് എന്നും സ്മരിക്കുമെന്നു
ം ആവശ്യമുള്ള വരം ചോദിക്കുവാനും
ആവശ്യപ്പെട്ടു. താന് അതിയായി
സ്നേഹിച്ച തന്റെ പ്രജകളെ
വര്ഷത്തിലൊരിക്കല് ഭൂമിയില് വന്നു
കാണാന് അനുവദിക്കണമെന്ന്
അപേക്ഷിച്ചു മഹാബലി. അന്നുമുതല്
മഹാബലിയുടെ പ്രജകള് ഭക്ത്യാദരപൂര്വ്
വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന
ബലിച്ചക്രവര്ത്തിയെ
വരവേല്ക്കാനായ് ഓരോ വര്ഷവും
ചിങ്ങമാസത്തിലെ തിരുവോണ നാളില്
ഓരോ വീടുകളിലും ആഘോഷങ്ങളോടെ
വിഭവസമൃദ്ധമായ സദ്യയൊരുക്കി
കാത്തിരിക്കും. ആന്ദ്രയിലെ ഈ
ആഘോഷം പിന്നെ എങ്ങിനെ
കേരളത്തില് എത്തി?!! തുടര്ന്ന്
വായിക്കുക...
3. പരശുരമാവതാരം-
ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ
ആക്രമിച്ച അമാനുഷിക ശക്തിയുള്ള
ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ
ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള്
അഴിച്ചുവിടാന് തുടങ്ങി. ആ
കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി
മഹര്ഷിയുടെ പുത്രന് പരശുരാമാനായി
അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ
തുടര്ന്നും നടത്തിയ ആക്രമണങ്ങളില്
ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു.
അതില് പ്രതികാരം ജ്വലിച്ച
പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ
കുലം നമവശേഷമാക്കും എന്ന് ശപഥം
ചെയ്തു. ഹിമാലയത്തില് പരമശിവന്റെ
ശിക്ഷണത്തില് പത്തു വര്ഷത്തോളം നീണ്ട
അയോധന പരിശീലനം നടത്തി
തിരിച്ചുവന്നു. തുടര്ന്നുണ്ടായ
സംഭവബഹുലമായ ജീവിതത്തില്
ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ
രാജാക്കന്മാര് വധിക്കപെട്ടു. തന്റെ
ശപഥം പൂര്ത്തിയാക്കി.
പരശുരാമന് പിന്നീടു പാപ
മോചനത്തിനായി ഒരേ ഒരു വഴി
ബ്രാഹ്മണര്ക്ക് ഭൂമി ദാനം
ചെയ്യുകയെന്നതാണെന്ന് അറിയുന്നു.
മുനിപുത്രനായതിനാൽ സ്വന്തമായി
ഭൂമിയില്ലാതിരുന്ന പരശുരാമൻ,
പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന
മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന്
മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു
വേണ്ടി നല്കുവാന് വരുണദേവനോട്
ആജ്ഞാപിച്ചു. ആ മനോഹരമായ
സ്ഥലമാണ് പിന്നീടു കേരളം എന്ന
പേരില് അറിയപ്പെട്ടത്. പരശുരാമന്
കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക്
വിന്ധ്യസത്പുര ഭാഗങ്ങളില്
(മഹാബലിയുടെ സാമ്രാജ്യം) നിന്നും
ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട്
വന്നു താമസിപ്പിച്ചു. കേരളം മുഴുവന്
ശിവലയങ്ങളും ദുര്ഗാലയങ്ങളും
അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു.
ബ്രാഹ്മണര് കേരളത്തിന്റെ ഭരണം
ഏറ്റെടുത്തു. കാലക്രമത്തില്
കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ
ജോലികള്ക്കും മറ്റുമായി മറ്റു
കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ
നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക,
ആന്ദ്ര എന്നീവിടങ്ങളില് നിന്നും
കേരളമെന്ന പുതിയ സ്ഥലത്തേക്ക്
കുടിയേറി. കാലാന്തരത്തില് വിവിധ
നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ
പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ
കേരളമായി മാറി. മധ്യഭാരതത്തിലെ
വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക
്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും
ഒരുപോലെ കാണപ്പെടുന്ന ഏക
ദക്ഷിണേന്ത്യൻ ദേശം കേരളമാണ്.
കേരളത്തിന്റെ പുരാതന ചരിത്രം
പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക്
കേരളത്തിലുണ്ടായിരുന്ന അധികാരവും
മേല്ക്കൊയ്മയും സംശയലേശമന്യേ
മനസ്സിലാക്കാവുന്നതാണ്. ഇതും ഈ
കണ്ടെത്തലിനു ശക്തിയെകുന്നു.
നാടുവിട്ടു പോന്നെങ്കിലും
മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന
ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ
മഹാബലിയെയും, മഹാബലി വരുന്ന
ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ
നാട് ഭരിച്ചിരുന്ന മഹാബലിയുടെ
കഥകളും ആചാരങ്ങളും അവര് തലമുറകള്ക്ക്
കൈമാറി. ആ കഥകള് ഇന്ന് കേള്കുന
രൂപത്തില് ഇങ്ങനെ തുടങ്ങുന്നു" പണ്ട് പണ്ട്
നമുടെ നാട്ടില് മഹാബലി എന്ന
മഹാനായ രാജന് ഭരണം നടത്തിയിരുന്നു" .
കാലക്രെമത്തില്, അത് കേരളത്തിന്റെ
കഥയും ആഘോഷവുമായി മാറി.
പില്ക്കാലത്ത് ആന്ദ്രയിൽ ബലി
സാമ്രാജ്യം അസ്തമിക്കുകയും മറ്റു
രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത്
നിര്ത്തലാക്കുകയും ചെയ്തു.
പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന
കേരളത്തിൽ മഹാബലിയെ
വരവേല്ക്കുന്ന ഓണം ഇന്നും
മാറ്റൊട്ടും കുറയാതെ
ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ
ആറാമത്തെ അവതാരമായ പരശുരാമൻ
തന്നെയാണെന്നും, വിഷ്ണുവിന്റെ
അഞ്ചാമത്തെ അവതാരമായ വാമനന്
മഹാബലിയെ കേരളത്തിൽ വന്നല്ല
പാതാളത്തിലേക്ക് ചവിട്ടി
താഴ്ത്തിയത് എന്നും, പിന്നീട്
ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും
ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ
പൂർവ്വികരു നമുക്ക് കൈമാറിയ
വസന്തങ്ങളുടെയും സന്തോഷത്തിന്റെയ
ും സമ്പല്  സമൃദ്ധിയുടെയുംടെയും ഈ
ആഘോഷകാലവും നന്മയും കൈമോശം
വരാതെ നമുക്ക് വരും തലമ
ുറകള്ക്കും
പകര്ന്നു നല്കാം.