ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 12, 2019

ഹരേ കൃഷ്ണാ




ഒരു തവണ കൃഷ്ണനും അർജുനനും പുറത്തേക്കിറങ്ങി നടക്കുന്ന വഴിയിൽ നിർദ്ധനനായ ഒരു ബ്രാഹ്മണൻ ഭിക്ഷയെടുക്കുന്നതു കണ്ടു. അർജുനന് ആ ബ്രാഹ്മണനെക്കണ്ടു ദയ തോന്നി ഒരു സ്വർണ്ണ മുദ്ര  ചെപ്പിലാക്കി അദ്ദേഹത്തിനു കൊടുത്തു. ഇതു വാങ്ങി പ്രസന്നനായി ഭാവിസൌഖ്യത്തെ സ്വപ്നം കണ്ട് അയാൾ വീട്ടിലേക്കു മടങ്ങി. എന്നാൽ അവന്റെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ആ ചെപ്പ് കൊള്ളയടിച്ചു.. ബ്രാഹ്മണൻ ദു:ഖിച്ച് വീണ്ടും ഭിക്ഷക്കായി നടന്നു. 


അടുത്ത ദിവസം വീണ്ടും അർജുനനെക്കണ്ടു. ബ്രാഹ്മണനെ കണ്ടു ഇതെന്തു പറ്റിയെന്നു ചോദിച്ചു.. തലേ ദിവസം നടന്ന സംഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന്റെ വ്യഥ കണ്ടു വീണ്ടും അർജുനൻ ഒരു മുല്യമുള്ള ഒരു മണി അയാൾക്കു നൽകി. ബ്രാഹ്മണൻ അതെടുത്ത് വീട്ടിൽ കൊണ്ടുപോയി. വീട്ടിലെ വളരെ പഴയ ഒരു കുടത്തിൽ കള്ളന്മാർ കാണാതിരിക്കാൻ ഒളിച്ചു വച്ചു. എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ ക്ഷീണം കാരണം അയാൾ ഉറങ്ങിപ്പോയി. ഈ സമയത്തു തന്നെ ബ്രാഹ്മണന്റെ ഭാര്യ  നദിയിലേക്ക് ഒരു കുടമെടുത്ത്  വെള്ളമെടുക്കാൻ പോയി. എന്നാൽ വഴിയിൽ വച്ച് ആ കുടം പൊട്ടിപ്പോയി.അവർ ഉടനെ തിരിച്ച് വന്ന് മണി ഒളിച്ചു വച്ച ആ പഴയ കുടവും എടുത്ത് നദിയിൽ വെള്ളമെടുക്കാൻ പോയി വെള്ളത്തിൽ കുടം മുക്കിയപ്പോൾ മണി വെള്ളത്തിലേക്ക് ആഴ്ന്നു വീണു പോയി. ഈ വിവരമറിഞ്ഞ ബ്രാഹ്മണൻ തന്റെ ദൌർഭാഗ്യം ആലോചിച്ച് വീണ്ടും വിഷമിച്ച് ഭിക്ഷക്കായി ഇറങ്ങി. 



അർജുനനും കൃഷ്ണനും വീണ്ടും ഈ ദരിദ്ര്യ ബ്രാഹ്മണന്റെ അവസ്ഥ കണ്ട് കാരണം അന്വേഷിച്ചു. എല്ലാ വസ്തുതകളും അറിഞ്ഞ് അർജുനൻ ഹതാശനായി മനസ്സിൽ ഈ ബ്രാഹ്മണന്റെ ദൌർഭാഗ്യത്തെ പറ്റി ഓർത്ത് വിഷമിച്ചു. ഇവിടെയാണ് ഭഗവാന്റെ ലീല ആരംഭിക്കുന്നത് .ഭഗവാൻ ആ ബ്രാഹ്മണന് രണ്ടു പൈസ ദാനമായി നൽകി. അപ്പോൾ അർജുനൻ ചോദിച്ചു. പ്രഭൂ ഞാൻ നൽകിയ സ്വർണ്ണ മുദ്രയും വിലപിടിപ്പുള്ള മണിയും ഈ നിർഭാഗ്യവാന് പ്രയോജനപ്പെട്ടില്ല. ഈ രണ്ടു പൈസ കൊണ്ട് അയാൾ എന്തു ചെയ്യാനാണ്. ഇതു കേട്ട് ഭഗവാൻ ചിരിച്ചു. ബ്രാഹ്മണനെ ശ്രദ്ധിക്കാൻ പറഞ്ഞു. രണ്ടു പൈസയും വാങ്ങി ബ്രാഹ്മണൻ വഴിയിൽ  വച്ച് വിചാരിച്ചു. ഈ രണ്ടു പൈസ കൊണ്ട് ഭക്ഷണത്തിനു പോലും തികയില്ല. പിന്നെ ഭഗവാൻ എന്തുകൊണ്ടാണ് ഇതു തന്നത്? 


പ്രഭുവിന്റെ ലീല എന്താണാവോ?ഇങ്ങിനെ വിചാരിച്ച് ഒരു മത്സ്യക്കാരന്റെ കയ്യിലെ മത്സ്യത്തിന്റെ മേൽ അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.ആ മത്സ്യം ജീവനുവേണ്ടി അയാളുടെ കൈകളിൽ പിടയുന്നുണ്ടായിരുന്നു. ആ മീനിനോട് ദയ തോന്നി ബ്രാഹ്മണൻ തന്റെ കയ്യിലെ രണ്ടു പൈസ കൊടുത്ത് ആ മീനിനെ വാങ്ങി.അതിന്റെ പ്രാണനെ രക്ഷിക്കാൻ തന്റെ കമണ്ഡലുവിലെ ജലത്തിൽ ഇട്ടു .അതിൽ സ്ഥലം പോരാഞ്ഞ് അതിനെ നദിയിൽ കൊണ്ടുപോയി ഒഴുക്കി. അപ്പോൾ ആ മത്സ്യത്തിന്റെ മുഖത്തു നിന്നും എന്തോ പുറത്തുവന്നു. നോക്കിയപ്പോൾ കുടത്തിലിട്ടു വച്ച മണിയായിരുന്നു. ബ്രാഹ്മണൻ സന്തോഷിച്ച് കിട്ടിപ്പോയി കിട്ടിപ്പോയി എന്നുറക്കെ  വിളിച്ചു പറഞ്ഞു .ആ സമയം ഭാഗ്യവശാൽ തന്റെ സ്വർണ്ണ മുദ്ര കൊള്ളയടിച്ച കള്ളൻ ഒളിച്ചും പാത്തും അവിടെയുണ്ടായിരുന്നു. 


ബ്രാഹ്മണന്റെ ഒച്ച കേട്ടപ്പോൾ കള്ളനു ആളെ മനസ്സിലായി. തന്നെയാണ്  പിടി കിട്ടിയതെന്നു പറയുന്നതെന്നു കരുതി. താൻ മറ്റുള്ളവരാൽ പിടിക്കപ്പെടുമെന്നു തെറ്റിദ്ധരിച്ച് ബ്രാഹ്മണന്നോട് തെറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് താനെടുത്ത ആസ്വർണ്ണ മുദ്ര ബ്രാഹ്മണന്നു തന്നെ തിരിച്ചു ഏൽപിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതു കണ്ടു അർജുനൻ അതിശയിച്ചു. പ്രഭുവിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. ഭഗവാനെ ഇതെന്തു ലീലയാണെന്നു ചോദിച്ചു. അങ്ങയുടെ രണ്ടു പൈസ കൊണ്ട് നഷ്ടപ്പെട്ട ഭാഗ്യം  മുഴുവൻ ബ്രാഹ്മണനു ലഭിച്ചതെങ്ങിനെ. അത് ഭുതമായിരിക്കുന്നു എന്നു പറഞ്ഞു. 



കൃഷ്ണൻ പറഞ്ഞു, ആദ്യം നീ സ്വർണ്ണ മുദ്ര കൊടുത്തപ്പോഴും മണി കൊടുത്തപ്പോഴും അയാളുടെ മനസ്സിൽ തന്റെ സുഖമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ രണ്ടു പൈസ കൊടുക്കുമ്പോൾ അന്യജീവന്റെ പ്രാണനിൽ ദയാലുത്വമാണയാൾക്കു ഉണ്ടായിരുന്നത്. അതു കൊണ്ട് അർജുനാ സത്യമെന്തെന്നാൽ എപ്പോഴാണോ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ച് അവർക്കു നന്മ ചെയ്യുന്നത് അപ്പോഴാണ് ഈശ്വരൻ നമുക്ക് ഭാഗ്യത്തെ കൊണ്ടുവന്നു തരുന്നത് .അന്യരുടെ ദു:ഖത്തിൽ നന്മ കൊതിക്കുന്ന ജീവന്റെ കൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും' ഇതാണ് ഈ കഥയിൽ നിന്നും പഠിക്കേണ്ട പാഠം.


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

ഹനുമാന്‍‍




യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം


ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍

ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.


വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍.

അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.

മികവുറ്റ സംഗീതജ്ഞന്‍കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .
ഹനുമാന്‍

അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌.


വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.

ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.


അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.


രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.
അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.
ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.
ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമായ വാനരനാണ്. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു.
ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു.


ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളുമാണ് ഹനുമാൻ.


രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്.


രാമരാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാ പർവ്വതം വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു.


രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.


ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.


ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണം ഹനുമാന് ആഞ്ജനെയൻ എന്നു പേരു വന്നു.


കുഞ്ജരൻ എന്ന വാനരന്റെ പുത്രിയും കേസരിയുടെ ഭാര്യയുമായിരുന്നു അഞ്ജന. 

അഞ്ജന ഗൗതമന്റെ പുത്രിയാണെന്നും മതഭേദമുണ്ട്.

അഞ്ജന ആദ്യത്തെ ജന്മത്തിൽ പുഞ്ജികസ്ഥലി
എന്ന അപ്സരസ്സ് ആയിരുന്നു. ശാപം നിമിത്തം വാനരയായി ഹിമാലയത്തിൽ ജനിച്ചു. ശിവന്റെ ഒരു അവതാരത്തെ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ചുകിട്ടും എന്നതായിരുന്നു ശാപമോക്ഷത്തിനുള്ള വരം.
അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.


ഹൈന്ദവ വിശ്വാസത്തിൽ   കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.


ശിവനും പാർവതിയും വാനരരൂപികളായി നടക്കുമ്പോൾ പാർവതി ഗർഭിണിയായിത്തീർന്നെന്നും വാനരശിശു ജനിക്കുമെന്ന അപമാനത്തിൽനിന്ന് തന്നെ മുക്തയാക്കണമെന്ന് അപേക്ഷിച്ചതിന്റെ ഫലമായി ആ ഗർഭത്തെ ശിവൻ വായുദേവനെ ഏല്പിച്ചു എന്നും, വായു അത്, സന്താനലാഭത്തിനുവേണ്ടി തപസ്സനുഷ്ഠിച്ചു കഴിയുന്ന അഞ്ജനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു എന്നും ആ ശിശുവാണ് ഹനുമാനായി പിറന്നതെന്നും വാല്മീകിരാമായണത്തിൽ പരാമർശമുണ്ട്.

Friday, January 11, 2019

ഏകലവ്യൻ




ഏകലവ്യൻ എന്നൊരു നിഷാദ ബാലൻ ദ്രോണരുടെ അടുക്കലെത്തി അസ്ത്രവിദ്യ തന്നെയും പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു.നിഷാദനായതിനാൽ അവനെ ദ്രോണർ ശിഷ്യനായി സ്വീകരിച്ചില്ല.

അവൻ മനസ്താപത്തോടെ കാട്ടിൽ തിരിച്ചെത്തി, തന്റെ കുടിലിന്റെ മുന്നിൽ മണ്ണു കൊണ്ട് ദ്രോണരുടെ പ്രതിമ ഉണ്ടാക്കി വെച്ചു.അതിനെ ഗുരുവായി സങ്കൽപ്പിച്ച് അവൻ ശ്രദ്ധയോടെ അസ്ത്രാഭ്യാസം ചെയ്തു. ഏകാഗ്രമായ ഉപാസനയാൽ അവൻ ലക്ഷ്യഭേദനത്തിൽ അസാമാന്യമായ കഴിവ് നേടി.
രാജകുമാരന്മാർ ഒരു ദിവസം നായാട്ടിനായി കാട്ടിൽ എത്തി. വേട്ടപ്പട്ടികളിൽ ഒന്ന് കുരച്ചു കൊണ്ട് ഏകലവ്യന്റെ നേരെ ചെന്നു. പട്ടി വായ തുറന്ന മാത്രയിൽ ഒന്നിനു പുറകെ ഒന്നായി ഏഴ് ശരങ്ങൾ അതിന്റെ വായിൽ തറച്ചു.അർജ്ജുനൻ ഇതു കണ്ടു വിസ്മയപ്പെട്ടു. 

പാർത്ഥൻ ഈ വിവരം രഹസ്യമായി ഗുരുവിനെ അറിയിച്ചു. എന്നിട്ടു ചോദിച്ചു: "ഞാനാണ് ഏറ്റവും നല്ല വില്ലാളി എന്ന് അങ്ങ് പറയാറുണ്ടല്ലൊ?"



ദ്രോണർ അർജ്ജുനനെയും കൂട്ടി കാട്ടിലെത്തി. ദ്രോണവിഗ്രഹത്തിനു മുൻപിൽ നിന്നും അസ്ത്രാഭ്യാസം നടത്തുന്ന ഏകലവ്യനെ കണ്ടു. "ആരാണ് നിന്റെ ആചാര്യൻ.?" ദ്രോണർ ചോദിച്ചു.പ്രതിമയെ ചൂണ്ടിക്കാട്ടി " ദ്രോണാചാര്യർ" എന്ന വൻ മറുപടി പറഞ്ഞു.


"എന്നാൽ എനിക്ക് ഗുരുദക്ഷിണ തരണം." ദ്രോണർ ആവശ്യപ്പെട്ടു.


" അവിടുന്ന് ആജ്ഞാപിച്ചാലും, ഞാൻ തരാം .. " അവൻ പറഞ്ഞു.
ദ്രോണർ അവന്റെ വലതുകൈയിലെ തള്ളവിരൽ ആവശ്യപ്പെട്ടു. യാതൊരു സങ്കോചവും കൂടാതെ അവൻ ഗുരുവിനെ പ്രണമിച്ച്, വലതുകൈയിലെതള്ളവിരൽ മുറിച്ചെടുത്ത് ദ്രോണർക്ക് നൽകി.അർജ്ജുനന്റെ ഉൾത്താപം ഇതോടെ മാറി. ദ്രോണരും സത്യവാക്കായി, പാർത്ഥനെ ഇനി ആരും ജയിക്കില്ല എന്നുറപ്പുകൊടുത്തു.


ഓം ശരവണ ഭവ



ആശ്ചര്യവീര്യം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായ തേ നമ:

നിറപറ - നിറപറ വെച്ചാൽ ഉള്ള ഗുണം




മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര് കഴിച്ചുവരുന്നു. ഹിന്ദുക്കള് കതിര്മണ്ഡപത്തില് കത്തിച്ചുവെച്ച നിലവിളക്കിനു മുന്പില് നിറപറയും, പറയുടെ മദ്ധ്യത്തില് തെങ്ങിന്പൂക്കു
ലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില് വേണം പറ വയ്ക്കാന്. പറയുടെ പാലം കിഴക്കുപടിഞ്ഞാറയി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില് നെല്ല് എടുത്തു വച്ച് അതില്നിന്നു ഭക്തിപൂര്വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്കൂടി നെല്ല് പറയില് ഇടുക. പറനിറഞ്ഞു ഇലയില് വിതറിവീഴുന്നതുവരെ നെല്ല് ഇടണം.


നിറപറ ഗുണങ്ങള്



1. ദേവസന്നിധിയില് നെല്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

കുടുംബഐശ്വര്യം, യശസ്സ്


2. ദേവസന്നിധിയില് അവില്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ദാരിദ്ര്യ ശമനം


3. ദേവസന്നിധിയില് മലര്പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

രോഗശാന്തി


4. ദേവസന്നിധിയില് ശര്ക്കരപറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ശത്രു ദോഷം നീങ്ങും.


5. ദേവസന്നിധിയില് നാളികേര പറവെച്ചാല് ലഭിക്കുന്ന ഗുണം ?

കാര്യതടസ്സം നീങ്ങും.


6. ദേവസന്നിധിയില് പുഷ്പം പറവെച്ചാല് ലഭിക്കുന്ന ഗുണം ?

മാനസിക ദുരിതങ്ങള് നീങ്ങും.


7. ദേവസന്നിധിയില് പഴം പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

കാര്ഷിക അഭിവൃദ്ധി ലഭ്യമാകും.


8. ദേവസന്നിധിയില് മഞ്ഞള് പറവെച്ചാല് ലഭിക്കുന്ന ഗുണം ?

മംഗല്യഭാഗ്യം


9. ദേവസന്നിധിയില് എള്ള് പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

രാഹുദോഷം നീങ്ങും, ശാശ്വത സുഖം.


10. ദേവസന്നിധിയില് നാണയ പറ വെച്ചാല് ലഭിക്കുന്ന ഗുണം ?

ധനസമൃദ്ധി.



Thursday, January 10, 2019

ഹരിനാമ കീർത്തനം




അദ്ധ്യായം -1

ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു


ശ്ലോകം -1

"ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര-                                       മാചാര്യരൂപ! ഹരിനാരായണായ നമഃ "



അർത്ഥം :- "ഓം" എന്ന് മനുഷ്യൻ പറയുന്ന ഉണ്മ, ഭൂതം, ഭാവി, വർത്തമാനം എന്നിവയ്ക്ക് ആധാരമായ സത്ത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ സൃഷ്ടിചക്രത്തിൽ മൂന്നായി രൂപഭാവങ്ങൾ ഉണ്ടാക്കിയപ്പോൾ അഹങ്കാരത്തിന് - ഞാനെന്ന ഭാവത്തിന് - ജീവാത്മാവുതന്നെയാണ് സാക്ഷി എന്ന ജടിലമായ യാഥാർത്ഥ്യത്തെ സംബന്ധിച്ച ബോധം - വകതിരിവ് - ഉളവാക്കുന്നതിന് മേൽനോട്ടം വഹിച്ചു നിന്ന, ആചാര്യന്മാർക്കും ആചാര്യനായിരിക്കുന്ന, ജഗത്തിനെ നിലനിർത്തുന്ന, പ്രകൃതിയിലും ജീവാത്മാക്കളിലും വ്യാപിച്ചിരിക്കുന്ന ജ്ഞാനസ്വരൂപന് നമസ്ക്കാരം



ഓങ്കാരമായ പൊരുൾ ബ്രഹ്മസ്വരൂപമാകുന്നു. ആ ബ്രഹ്മം മൂന്നായ് പിരിഞ്ഞു എന്നത് ബ്രഹ്മാവെന്നും, വിഷ്ണുവെന്നും, ശിവനെന്നുമാണ്. എന്നാൽ ഓങ്കാരമെന്നാൽ അകാരം, ഉകാരം, മകാരം എന്നിങ്ങനെ മൂന്നക്ഷരങ്ങളോടുകൂടിയ താണ്. അതിൽ അകാരം ബ്രഹ്മാവും ഉകാരം വിഷ്ണുവും മകാരം ശിവനും ആണെന്ന് വേദാന്തം പറയുന്നു. മഹാപ്രളയാവസാനത്തിൽ കാലശക്തിയാൽ ബോധിക്കപ്പെട്ട ബ്രഹ്മത്തിന് മനസ്സുണ്ടായി. അതിൽ നിന്ന് മായയുണ്ടായി.മായയിൽ നിന്ന് മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടായി. അങ്ങനെയുള്ള മഹദഹങ്കാരാദികൾ ത്രിമൂർത്തികളേയും ബന്ധിക്കുന്നു. അത് രാജസാഹങ്കാരത്തിൽ ബ്രഹ്മാവും സാത്വികാഹങ്കാരത്തിൽ വിഷ്ണുവും താമസാഹങ്കാരത്തിൽ ശിവനും ആയി വർത്തിക്കുന്നു. അതിനാൽ അവർ സൃഷ്ടിസ്ഥിതിസംഹാരത്തിന് കാരണഭൂതരാകുന്നു. ഇങ്ങനെ സൃഷ്ടിയുണ്ടായി എന്നുള്ളതിന് താൻതന്നെ സാക്ഷിയായും ഭവിക്കുന്നു എന്ന് എല്ലാവരും ബോധിക്കുവാൻ വേണ്ടി അനേകരൂപവാനായ ഈശരൻ ഒരുസ്വരൂപനായും ഗുരുവായും ഭവിക്കുന്നു. അത് സച്ചിദാനന്ദപരമഗുരുവാണ്. അങ്ങനെ പരമഗുരുസ്വരൂപനായുള്ള നാരായണ ! നിനക്കു നമസ്ക്കാരം.



ഹരി എന്നത് സകല ജങ്ങൾക്കും ആദ്ധ്യാത്മികമായും ആധിദൈവികമായുമുള്ള താപത്രയത്തെയും കളയുന്നവൻ എന്നർത്ഥമാക്കുന്നു. ഹരി എന്ന സംഖ്യ ഇരുപത്തിയെട്ട്.അതുകൊണ്ട് ഇരുപത്തിയെട്ടു കോടി നരകത്തിൽനിന്നും ഉദ്ധാരണം ചെയ്യുന്നവനെന്നു കൂടി അർത്ഥമാക്കുന്നു. "നാരം അയനം യസ്യ സഃ നാരായണ " എന്നതിനാൽ മഹാപ്രളയത്തിൽ സകല ലോകങ്ങളേയും സംഹരിച്ച് കാരണജലത്തിൽ അനന്തനാകുന്ന പള്ളിമെത്തമേൽ സച്ചിദാനന്ദസ്വരൂപനായി പള്ളികൊള്ളുന്നവൻ എന്നാകുന്നു. സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയനാമാദ്യന്തവിഹീന രൂപം എന്നു പ്രമാണവും ഉണ്ട്.





നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണ
നാരായണ സകലസന്താപനാശന ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമ:



കടപ്പാട്

ഉണ്ണികൃഷ്ണൻ കീശ്ശേരിൽ

ഭഗവദ് ഗീതാ തത്ത്വം



സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി

കര്‍മ്മത്തെക്കുറിച്ച് സമ്പൂര്‍ണമായ അറിവ് കര്‍മ്മം ചെയ്യുന്നവര്‍ക്കുണ്ടാകണം. അറിവുള്ളവര്‍ക്ക് ഫലേച്ഛയോടു കൂടിയ കര്‍മ്മം നിന്ദ്യമാണ്. ബുദ്ധിയെ ശരണമാക്കണമെന്ന് ഭഗവാന്‍ അര്‍ജുനനെ ഉപദേശിക്കുന്നു. ബുദ്ധിയാകണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്; മനസ്സാകരുത്. മനസ്സും ബുദ്ധിയും ഒന്നായി നിലനിര്‍ത്താന്‍ കഴിയുന്നവനാണ് സമദര്‍ശി.


കര്‍മ്മങ്ങളൊക്കെ ധ്യാനാവസ്ഥയില്‍ , അറിവോടെ, പ്രാര്‍ത്ഥനയോടെ ചെയ്യണം. ബോധപൂര്‍വമായിരിക്കണം നമ്മുടെ കരചരണ പ്രവര്‍ത്തനങ്ങള്‍ . മനുഷ്യനെ സമൂലം മാറ്റിമറിക്കാന്‍ നിഷേധാത്മക ചിന്തകളെക്കൊണ്ട് സാധ്യമല്ല. കര്‍മ്മം ചെയ്യാതിരിക്കുക എന്ന ചിന്ത ഒരിക്കലും പാടില്ല. അരുത്, അരുത് എന്നതുകേട്ട് മനുഷ്യ മനസ്സാകെ മരവിച്ചിരിക്കുകയാണ്.
സമബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവന് സുകൃതമോ, ദുഷ്കൃതമോ ഇല്ല. അവന്‍ പുണ്യത്തിന്റേയോ പാപത്തിന്റേയോ പക്ഷത്തു നില്‍ക്കുന്നില്ല. രണ്ടിനേയും അതിവര്‍ത്തിക്കുന്ന കര്‍മ്മയോഗത്തിനായി ന‍ാം പരിശ്രമിക്കണം. കര്‍മ്മങ്ങളിലെ കുശലതയാണ് യോഗം.

യുക്തമായ ബുദ്ധിയുള്ളവര്‍ കര്‍മ്മഫലത്തെ ഉപേക്ഷിച്ച് ജന്മബന്ധങ്ങളില്‍ നിന്ന് വേര്‍പെട്ടവരായി ദുഃഖരഹിതമായ, തടസ്സങ്ങളില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. ദുഃഖങ്ങള്‍ ഉണ്ടാകാതിരിക്കണംഎന്നല്ല അതിനെ അതിജീവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് തന്നെ ഉയര്‍ത്തണേ എന്നാണ് ശാന്തിമന്ത്രത്തിലൂടെ പ്രാര്‍ത്ഥിക്കുന്നത്.


യോഗസ്ഥനായി സംഗം ഉപേക്ഷിക്കലാണ് പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. ഒന്നുമായി താദാത്മ്യം പ്രാപിക്കാതിരിക്കലാണത്. കിട്ടിയതിലും കിട്ടാത്തതിലും സമഭാവനയായിരിക്കലാണത്. പലതിനോടുമുള്ള ഒട്ടലാണ് സംഗം. നമ്മുടെ ബന്ധങ്ങള്‍ പലപ്പോഴും സ്വാര്‍ത്ഥതയില്‍ നിന്നു ജനിക്കുന്നതാണ്.
മകനോടുള്ള സംഗം അവനിന്നതായിത്തീരണമെന്ന നമ്മുടെ ആഗ്രഹമാണ്. നമുക്കാവാത്തത് മകനായി നമുക്കതിന്റെ ഫലം കിട്ടണം എന്ന മോഹം. കടമ, സ്നേഹം, ഉത്തരവാദിത്വം എന്നിവയൊക്കെ പലപ്പോഴും സ്വന്തം സ്വാര്‍ത്ഥതയെ ധരിപ്പിക്കുന്ന കുപ്പായങ്ങളാണ്.



ഹരി ഓം

ഗാർഹസ്ത്യം




  നീതിനിർവഹണരൂപമായ സ്വധർമ്മ അനുഷ്ടാനംവഴി  കടങ്ങളും കടമകളും വീട്ടാനുള്ള ഘട്ടമാണ് ഗാർഹസ്ത്യം. 


ഗൃഹസ്തന്റെ ധർമ്മനിഷ്ടയെ ആശ്രയിച്ചാണ് മറ്റെല്ലാവരുടേയും സ്വസ്തിതി നിലകൊള്ളുന്നത്.  മറ്റാശ്രമികളും  സ്ത്രീകളും ശിശുക്കളും വൃദ്ധരും  ഗൃഹസ്താശ്രമിയെ  ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനാൽ ഗ്രഹസ്തനെ ശ്രേഷ്ടാശ്രമി എന്ന് പറയുന്നു.  


ധർമ്മത്തിന്റെ റുണമോചനം  എന്ന ഭാഗം  നിൻവ്വഹിക്കാനുള്ള കാലമാണ് ഗാർഹസ്ത്യം.


ധർമ്മത്തിന്  പ്രവർത്തി എന്നും നിവൃത്തി എന്നും രണ്ടു ഭാഗങ്ങളുണ്ട്.  പ്രവർത്തി ധർമ്മത്തിന്റെ ഭാഗമാണ് റുണമോചനം.  ജീവിതം ഉച്ചകഴിഞ്ഞാൽ  അസ്തമയത്തെക്കുറിച്ച് ചിന്തിക്കണം.

 പുത്രനും പുത്രനായികഴിഞ്ഞാൽ  ഗൃഹസ്തൻ അടുത്ത ആശ്രമത്തിലേക്ക് കടക്കണം.  ഇനിയുള്ളതാണ് നിവൃത്തിധർമ്മം.  കടങ്ങളും കടമകളും മകനെ ഏല്പിച്ച് കാമ്യകർമ്മങ്ങളെല്ലാം വിട്ട്  നിത്യകർമ്മത്തിലെ മുഖ്യകൃത്യമായ ദേവതോപാസനം തന്നെ  ഇനി ചെയ്യണം...

Wednesday, January 9, 2019

സൂര്യ സ്തുതി



സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു



സൂര്യ സ്തുതി


ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരിംസര്‍വ്വ പാപഘ്നം
പ്രണതോസ്മി ദിവാകരം.



അല്ലയോ പരപുരുഷ, അവിടന്ന് ആയിരക്കണക്കിന് ശിരസ്സുകളും കണ്ണുകളും, പാദങ്ങളും ഉള്ളവനാകുന്നു.


ഈ വിശ്വം മുഴുവനായും അതിനും ഉപരിയായും വ്യാപിച്ചു നിൽക്കുന്ന അവിടന്ന് ചെറിയൊരിടം മാത്രമുള്ള മനസ്സിലും നിറഞ്ഞു പ്രകാശിക്കുന്നു. കഴിഞ്ഞുപോയതും ഇനി വരാനുള്ളതും എല്ലാം അവിടന്നുതന്നെയാണ് അതുമാത്രമല്ല ദേഹേന്ദ്രിയാദികളിൽ അടങ്ങിയിരിക്കുന്നവനാണ് അവിടുന്ന് എങ്കിലും അവയിൽനിന്നും അതീതമായി പരമാത്മരൂപത്തിൽ ചിദാനന്ദമൂർത്തിയായി വർത്തിക്കുന്നു


അല്ലയോ ഗുരുവായൂരപ്പാ
അല്ലയോ പരബ്രഹ്മസ്വരൂപനായ ഭഗവാനെ ! അങ്ങേയ്ക്കു നമസ്കാരം


ഓം നമോ ഭഗവതേ വാസുദേവായ!


ഓം: നമോ: നാരായണായ