ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 31, 2017

അനുഗ്രഹങ്ങളുടെ ആവനാഴിയായി പൂർണത്രയീശക്ഷേത്രം / tripunithura poornathrayeesa temple


Image result for tripunithura poornathrayeesa temple

കൊച്ചി രാജവംശത്തിന്റെ പരദേവതയാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ദേവൻ. ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്തതിനാലാണ് പൂണിത്തുറ എന്ന് സ്ഥലത്തിനു പേരു വന്നത് എന്നാണു വിശ്വാസം. 


കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഭഗവാനെ തൊഴുത് പ്രാർഥിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്താൽ സന്താനഭാഗ്യം ഉണ്ടാകും എന്നാണു പലരുടെയും അനുഭവം. വ്യാഴ ഗ്രഹ പ്രീതിക്കായും കഷ്ടകാലം മാറി ദൈവാധീനം ഉണ്ടാകുന്നതിനും വിഷ്ണു ഭഗവാനെ ദർശിക്കുന്നത് ഉത്തമമാണ്. 
രാവിലെ 3.45 ന് പള്ളി ഉണർത്തൽ, നാലിനു നട തുറക്കൽ 11.15 ഉച്ചശീവേലി കഴിഞ്ഞ് നട അടയ്ക്കും. വിശേഷ ദിവസങ്ങളിൽ പൂജാസമയങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ഉത്സവത്തിന് തൃക്കേട്ട നാൾ വില്വമംഗലം സ്വാമി ഭഗവാനെ ആനപ്പുറത്ത് ദർ‌ശിക്കുകയും എഴുന്നള്ളത്തിന്റെ മുമ്പിൽ നിന്ന് പ്രാർഥിച്ചു കാണിക്ക സമർപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. 
അന്ന വഴിപാടും  കാണിക്കയിടലും കൊണ്ട് സർവ ഐശ്വര്യങ്ങളും  ആയുരാരോഗ്യവും  ദാമ്പത്യസുഖവും സൽസന്താനസിദ്ധിയും  ലഭിക്കുമെന്നാണു വിശ്വാസം. 


ടിപ്പു സുൽത്താന്റെ ആക്രമണത്തെ തുടർന്ന് വിഗ്രഹം രക്ഷിക്കുന്നതിന് വേണ്ടി മേൽശാന്തി തന്നെ വിഗ്രഹം എടുത്തു കുളത്തിലിട്ടു. ടിപ്പുവിന്റെ ഭടൻമാർ ക്ഷേത്രം ആക്രമിക്കുകയും ശാന്തിക്കാരനെ വെട്ടിക്കൊല്ലുകയും ചെയ്തുവത്രേ. അതിനു ശേഷം പുതുതായി നിർമിച്ചതാണ് ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം. അതിന് ഏതാണ്ട് നാലടിയിലധികം ഉയരം ഉണ്ട്. 


ഈ ക്ഷേത്രത്തിൽ‌ ഓരോ വര്‍ഷവും മൂന്ന് ഉത്സവമാണ്  നടത്തുന്നത്. ചിങ്ങത്തിലെ പടഹാതി, വൃശ്ചികത്തിലെ  അങ്കുരാദി,  കുംഭത്തിലെ ധ്വജാദി ഉത്സവങ്ങളാണവ. വൃശ്ചികോത്സവത്തിനാണു പ്രാധാന്യം. ഇതു കൂടാതെ അമ്പലം കത്തിയതിന്റെ ശേഷം പുനഃപ്രതിഷ്ഠ നടത്തിയതിന്റെ സ്മരണയ്ക്കായി ധനുമാസത്തിൽ  തിരുവോണനാളിൽ ശിവവിഷ്ണു ഏകോപിത വിളക്ക്. കുംഭമാസത്തിൽ ഉത്രം നാൾ ഭഗവാന്റെ ജന്മദിനമായി കൊണ്ടാടുന്നു. അന്നു സമൂഹസദ്യയും ഉത്രവിളക്കും ഉണ്ടാകും. 
കളഭം, പാൽ പന്തീരുനാഴി, ചന്ദനം ചാർത്ത്, കൂട്ടു പായസം, ത്രിമധുരം തുടങ്ങിയവയാണു പ്രധാന വഴിപാടുകള്‍. ഇപ്പോൾ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം

ദിവ്യദേശങ്ങൾ - വിഷ്ണു പ്രതിഷ്ഠയുള്ള 108 ക്ഷേത്രങ്ങൾ



ഇന്ത്യയൊട്ടാകെ വിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളെയാണ്‌ ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്നത്.

ആൾവാർമാരുടെ സംഭാവനയാണ്‌‍ പ്രസ്തുത ക്ഷേത്രങ്ങളെന്നു കരുതപ്പെടുന്നു. മഹാസമുദ്രങ്ങളാലും, പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി മാനവ സംസ്കാരത്തിൻറെ ഈറ്റില്ലം കൂടിയാണ്.
നമ്മുടെ സംസ്കാരത്തിൻറെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തിൽ നിന്നു ഉദ്ഭവിച്ചതാണ്. അതിൽ ഏറ്റവും വലുതാണ് ഭാരതീയന്റെ ആരാധനാ മനോഭാവം.


നമ്മുടെ മഹത്തായ ദർശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ ഋഷിവര്യന്മാർ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആൾവാർമാർക്കുണ്ട്. 


ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവർ.

അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ ഇന്നുനാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങൾ


ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നു. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നിൽക്കുന്ന പരമാത്മാവായ ഭഗവാൻ നാരായണൻ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയ സാനുക്കൾ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ തിരുരൂപങ്ങളിൽ കാണപ്പെടുന്നു.


ഈ സ്ഥലങ്ങളിൽ ഭഗവാൻ നാരായണന്റെ ഹംസങ്ങളായ ആൾവാർമാർ മംഗള ശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യധാമങ്ങളാ ണുള്ളത്. ഈ 108 വിഷ്ണു ധാമങ്ങളെയാണ് ദിവ്യദേശങ്ങളെന്ന പേരിൽ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാൻ ഓരോ തിരുരൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:


ഈ 108 ദിവ്യദേശങ്ങളെ പലരീതിയിൽ തരം തിരിച്ചിട്ടുണ്ട്.



പ്രദേശങ്ങൾ


വിവിധ സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളെ ഏഴായി തിരിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്.

തൊണ്ടൈനാട് ക്ഷേത്രങ്ങൾ -- (22)
ചോഴനാട് ക്ഷേത്രങ്ങൾ -- (40)
നടൂനാട് ക്ഷേത്രങ്ങൾ-- (2)
പാണ്ഡ്യനാട്ക്ഷേത്രങ്ങൾ -- (18)
മലനാട് വൈഷ്ണവതിരുപ്പതികൾ -- (13)
വടുനാട് ക്ഷേത്രങ്ങൾ -- (11)
വിണ്ണുലഗനാട് ക്ഷേത്രങ്ങൾ -- (2)
പ്രതിഷ്ഠാരീതി തിരുത്തുക


ക്ഷേത്രങ്ങളിലെ വിഷ്ണുപ്രതിഷ്ഠ കന്യാകുമാരി മുതൽ ഹിമാലയം വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളിൽ വിവിധങ്ങളായ രൂപങ്ങളിലാണു കാണപ്പെടുന്നത്.


അവ മൂന്നു രീതിയിലായി കണക്കാക്കുമ്പോൾ ഇപ്രകാരമാണ്‌


കിടക്കുന്ന രുപത്തിൽ -- 27 ദിവ്യദേശങ്ങളിൽ
ഇരിയ്ക്കുന്ന രൂപത്തിൽ -- 21 ദിവ്യദേശങ്ങളിൽ
നിൽക്കുന്ന രൂപത്തിൽ -- 60 ദിവ്യദേശങ്ങളിൽ.


ദർശനദിശ

ദർശനദിശയുടെ അടിസ്ഥനത്തിൽ 108 തിരുപ്പതികളെ തരംതിരിക്കുമ്പോൾ അവ ഇപ്രകാരമാണ്.


കിഴക്ക് ദിശയിലേയ്ക്ക് -- 79 ദിവ്യദേശങ്ങളിൽ
പടിഞ്ഞാറ് ദിശയിലേയ്ക്ക്--19 ദിവ്യദേശങ്ങളിൽ
വടക്ക് ദിശയിലേയ്ക്ക് -- 3 ദിവ്യദേശങ്ങളിൽ
തെക്ക് ദിശയിലേയ്ക്ക് -- 7 ദിവ്യദേശങ്ങളിൽ


#ഭാരതീയചിന്തകൾ

ശുഭചിന്ത,




യുക്തികൊണ്ടു നിങ്ങള്ക്കു സാധാരണ കാര്യങ്ങള് സാധിക്കാം. എന്നാല് നിങ്ങള്ക്കു ജീവിതത്തിന്റെ മാസ്മരികത അറിയണമെങ്കില്,നിങ്ങള് യുക്തിക്കതീതരാകണം.


Logic can take you through the mundane. But if you want to know the magic of life, you need to transcend logic.


പരീക്ഷിത്ത് - പുരാണകഥകൾ



ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് പരീക്ഷിത്ത്. അർജ്ജുനന്റെ പൗത്രനുമാണ് ഇദ്ദേഹം.


അഭിമന്യുവിന് വിരാടരാജകുമാരിയായ ഉത്തരയിലുണ്ടായ പുത്രനാണ് പരീക്ഷിത്ത്. മൃതനായി ജനിച്ച പരീക്ഷിത്തിന് ശ്രീകൃഷ്ണൻ ജീവൻ നൽകിയെന്ന് കഥ.

പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം ചെയ്തു. അതിൽ ജെനമേജയൻ, ശ്രുതസേനൻ, ഉഗ്രസേനൻ, ഭീമസേനൻ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായിരുന്നു.

നായാട്ടിൽ അതീവ തത്പരനായിരുന്ന പരീക്ഷിത്ത്, ഒരിക്കൽ മഹാവനത്തിലെ വേട്ടയ്ക്കിടയിൽ "ശമീകൻ" എന്ന മഹർഷിയുടെ മുന്നിലെത്തി. ക്ഷീണിച്ച് പരവശനായ പരീക്ഷിത്ത്, മുനിയോട് എന്തോ ചോദിച്ചു. ധ്യാനത്തിൽ മുഴുകിയിരുന്ന മുനി അത് കേട്ടില്ല.
രാജാവായ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ തന്നെ അപമാനിക്കയാണെന്ന് കരുതിയ പരീക്ഷിത്ത്, അടുത്ത് കണ്ട ഒരു ചത്ത പാമ്പിനെ വില്ലിന്റെ അഗ്രം കൊണ്ടെടുത്ത് മുനിയുടെ കഴുത്തിലണിയിച്ചു തിരികെ പോയി. പുറത്തു പോയിരുന്ന മുനിയുടെ മകൻ ഗവിജാതൻ(ശൃംഗി) തിരികെയെത്തിയപ്പോൾ തന്റെ പിതാവിനെ അപമാനിതനാക്കിയി
രിക്കുന്ന കാഴ്ച കണ്ട് കോപാകുലനായ് ഇങ്ങനെ ശപിച്ചു, “എന്റെ പിതാവിന്റെ കഴുത്തിൽ ചത്ത പാമ്പിനെ അണിയിച്ചവൻ ആരായാലും ഇന്നേയ്ക്ക് ഏഴു ദിവസങ്ങൾക്കകം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് മരിക്കട്ടേ..”


ശാപത്തിനു ശേഷമാണ് താൻ ശപിച്ചത് അതീവ ധാർമ്മികനായ പരീക്ഷിത്തിനെയാണെന്ന് ഗവിജാതൻ മനസ്സിലാക്കുന്നത്.
പരീക്ഷിത്ത് ക്ഷണനേരത്തെ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ കാട്ടിയ അബദ്ധം ക്ഷമിക്കേണ്ടതായിരുന്നു. ശാപവിവരം രാജാവിനെ അറിയിക്കുന്നതിനു വേണ്ടി അദ്ദേഹം ഗൗരമുഖനെന്ന മുനികുമാരനെ പരീക്ഷിത്തിന്റെ അടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. ആദ്യമൊന്ന് പതറിയെങ്കിലും പരീക്ഷിത്ത് ഏതു വിധേനയും ശാപത്തിൽ നിന്ന് രക്ഷനേടാനുള്ള വഴികൾ ആലോചിച്ചു.


ഗൗരമുഖൻ പോയ ഉടനെ പരീക്ഷിത്ത് രാജാവ് കൊട്ടാരത്തിലെ മുനിമാരേയും, ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസം കൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് അന്വേഷിച്ചു..
ഈശ്വരസ്തുതിയും, ഭഗവത് കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറയുകയുമുണ്ടായി.


ഒരു തൂണിന്റെ മുകളിൽ സകല സുരക്ഷയും ഒരുക്കിയ ഒരു മാളിക പണിത് അതിൽ രാജാവിനെ ഏഴു ദിവസം സുരക്ഷിതമായി പാർപ്പിക്കാൻ തീരുമാനിച്ചു. കാറ്റു പോലും കടക്കാത്തത്ര ഭദ്രമായ ആ അറയ്ക്കുള്ളിൽ രാജാവ് ഇരുന്നു. താഴെ വിദഗ്ദ്ധരായ വിഷവൈദ്യന്മാരും, മാന്ത്രിക വിദ്യകളറിയാവുന്ന ബ്രാഹ്മണന്മാരും തയ്യാറായി നിന്നു.

ഈ മാളികയിൽ വെച്ച് ശ്രീശുക ബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് "ശ്രീമദ് ഭാഗവതപുരാണ" കഥകൾ പരീക്ഷിത്തിന് പറഞ്ഞു കെടുത്തു.
ഏഴാം ദിനം രാവിലെ തന്നെ തക്ഷകൻ തന്റെ ദൗത്യ നിർവ്വഹണത്തിനായി പുറപ്പെട്ടു. ഇടയ്ക്കു വച്ച് തക്ഷകൻ കശ്യപനെ കണ്ടു. വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ പ്രവർത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു.


ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചു തന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടു പേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു മഹാവടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ വടവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻ തന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണനേരത്തിനുള്ളിൽ വൃക്ഷം പഴയതു പോലെ തഴച്ചു വളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് തക്ഷകൻ കശ്യപനെ മടക്കി അയച്ചു.


ഹസ്തിനപുരിയിലെത്തിയ തക്ഷകൻ രാജാവിനായൊരുക്കിയിരിക്കുന്ന സുരക്ഷാ പദ്ധതികൾ കണ്ട് അമ്പരന്നു. വളരെ ആലോചനയ്ക്ക് ശേഷം തക്ഷകൻ ഒരു വഴി കണ്ടെത്തി. തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണ വേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങൾ കൊടുത്ത് രാജസന്നിദ്ധിയിലേക്കയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിലൊന്നിൽ ഏറ്റവും ചെറിയ ഒരു പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു.
രാജാവ് ആ പഴം ഭക്ഷിക്കുവാനായി കീറി നോക്കിയപ്പോൾ അതിനുള്ളിൽ ഈ ചെറിയ പുഴുവിനെ കണ്ടു. ഉടൻ തന്നെ തക്ഷകൻ തന്റെ ശരിയായ രൂപത്തിലേയ്ക്ക് വളരുകയും പരീക്ഷിത്തിനെ കൊല്ലുകയും ചെയ്തു.

ശുഭമസ്തു:

സവിശേഷതയാര്‍ന്ന പുത്തൃക്കോവില്‍ ക്ഷേത്രം




കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൂത്താട്ടുകുളം - പാല റോഡില്‍ കുറിച്ചിത്താനം കെ.അര്‍. നാരായണന്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെത്തി വലതു വശത്തുകൂടി ഒരു കിലോമീറ്റര്‍ വന്നാല്‍ പൂതൃക്കോവിലായി.


ഗ്രഹസ്ഥാശ്രമികള്‍ക്ക് ആനന്ദ സാഗരത്തില്‍ ആറാടാന്‍ വരം അരുളുന്ന ശ്രീകൃഷ്ണ ഭഗവാന്‍റെ അപരിമേയ സാന്നിദ്ധ്യം മോക്ഷേച്ഛുക്കള്‍ക്ക് ആശ്രയ കവാടം. കുചേല സദ് ഗതിയിലെ അവിസ്മരനീയ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ഷേത്ര സങ്കല്‍പ്പം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിന്‍റെ ദിവ്യ പരിവേഷത്തിന് മകുടംചാര്‍ത്തുന്നത്.


അവില്‍പ്പൊതി കൈക്കലാക്കി ഭഗവാന്‍ തുടരെ രണ്ടാമത്തെ പിടിയും എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് തടയുന്ന രുഗ്മിണീ ദേവി - ഈ സങ്കല്‍പ്പം ക്ഷേത്രത്തിലെ സാന്നിദ്ധ്യ കലകളെ അനന്യമാക്കുന്നു.
ആറാട്ടിനു ശേഷമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുക. വൃശ്ഛിക മാസത്തില്‍ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് എന്ന തിരു ഉത്സവം നടക്കുന്നത്. ഇതും ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

തൊട്ടടുത്ത മണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കുടികൊള്ളുന്ന ജലാധിവാസ ഗണപതി ആ സാന്നിദ്ധ്യംകൊണ്ട് പരമപവിത്രമായ ചിറ എന്നറിയപ്പെടുന്ന ഉല്‍ക്കൃഷ്ട ജലാശയം , ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാനെ ദീപാലങ്കാരങ്ങളും നിറപറകളുമായി പാതയോരങ്ങളില്‍ എതിരേല്‍ക്കുന്ന ഭക്തജനങ്ങള്‍. ഇതിനെ തുടര്‍ന്നാണ് ആല്‍ത്തറ മേളവും ദശമി വിളക്കും.
ഏകാദശിവിളക്ക് ഈ പ്രദേശത്ത് ആകമാനമുള്ള ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. ലോകപ്രസിദ്ധമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന ഗുരുവായൂര്‍ ഏകാദശി അന്നാണ്.


ഈ ക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു കാരണം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉപാസനാ വിധികളിലും നിലനില്‍ക്കുന്ന സമാനതകള്‍ ആവാം.

Wednesday, August 30, 2017

രാമായണം: പത്ത് ചോദ്യം,​ ഉത്തരവും - 37




അദ്ധ്യാത്മ രാമായണത്തെ അടിസ്ഥാനമാക്കി
തയ്യാറാക്കിയ ചോദ്യോത്തര പംക്തി ഇന്ന്


”ഹത്വാ യുദ്ധേ ദശാസ്യം ത്രിഭുവന വിഷമം
വാമ ഹസ്‌തേന ചാപം
ഭൂമൗ വിഷ്ടഭ്യ തിഷ്ടന്നിതര കര ധൃതം
ഭ്രാമയന്‍ ബാണമേകം
ആരക്തോപാന്ത നേത്രഃ ശരദളിതവപുഃ
സൂര്യ കോടി പ്രകാശോ
വീര ശ്രീ ബന്ധുരാംഗസ്ത്രീ ദശപതിനുതഃ
പാതുമാം വീര രാമഃ”’’



1. അദ്ധ്യാത്മ രാമായണം ശ്രീ നാരദമുനിക്ക് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതായി ബ്രഹ്മാണ്ഡപുരാണത്തില്‍ നിബന്ധിച്ചിട്ടുള്ള ഒരു ഭാഗമാണ്. ഈ ഭാഗത്തിന്റെ പേര് ?

2. ശ്രീ വാത്മീകി മഹര്‍ഷി രാമായണത്തെ 24000 ശ്ലോകങ്ങളെക്കൊണ്ട് വര്‍ണ്ണിച്ചു. അദ്ധ്യാത്മ രാമായണത്തില്‍ എത്ര ശ്ലോകങ്ങളാണ്?

3. രാമായണം (സംസ്‌കൃതം) വാത്മീകി മഹര്‍ഷിയാണല്ലോ രചിച്ചത്. അദ്ധ്യാത്മ രാമായണം രചിച്ചതാര്?

4. ബ്രഹ്മാവിനാല്‍ വിരചിതമായ രാമായണ (ബ്രഹ്മാണ്ഡ പുരാണാന്തര്‍ഗതം) ത്തില്‍ 100 കോടി ശ്ലോകങ്ങളുള്ളതിനെ 24000 ശ്ലോകങ്ങളാക്കി വാല്മികി രാമകഥ വര്‍ണ്ണിച്ചു. ഇതിനെ രണ്ടദ്ധ്യായങ്ങളിലൂടെ ശ്രീമദ് ഭാഗവതത്തില്‍ വ്യാസഭഗവാന്‍ സംഗ്രഹിച്ചു. അതുപോലെ 20 ശ്ലോകങ്ങളിലൂടെ രാമകഥയെ സംഗ്രഹിച്ചിട്ടുള്ളത് ഏത് കൃതിയിലാണ്?.

5. വാല്‍മീകി രാമായണത്തില്‍ എത്രസര്‍ഗ്ഗങ്ങള്‍ ?.

6. ഉപനിഷത് സാരമായ ശ്രീമദ് ഭഗവത്ഗീത ശ്രീകൃഷ്ണ ഭഗവാന്‍ അര്‍ജുനന് ഉപദേശിച്ചു കൊടുത്തു. വേദങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത സാര സംഗ്രഹമായ രാമായണം ശ്രീ ശിവന്‍ ആര്‍ക്കാണ് ഉപദേശിച്ചത് ?.

7. ഗതികിട്ടാ പ്രേതമായി അലഞ്ഞു നടന്ന ധുന്ധുകാരിക്ക് ഗോകര്‍ണ്ണന്റെ സത് സംഗ മോക്ഷപ്രാപ്തിക്ക് കാരണമായി. ആരുടെ സത് സംഗത്തിലാണ് പെരുവഴി കൊള്ളക്കാരനായ രത്‌നാകരന്‍ വാത്മീകി എന്ന മഹര്‍ഷി ആയത് ?.

8. രത്‌നാകരനെന്ന രാക്ഷസനെ ശുദ്ധീകരിക്കാന്‍ സപ്തര്‍ഷികള്‍ ഒരു മന്ത്രം ഉപദേശിച്ചു കൊടുത്തു. എന്തായിരുന്നു ആ മന്ത്രം ?.

9. ലോകത്തിലെ ഏറ്റവും മഹാനായ ധീര നായകന്‍ ആരാണെന്ന് വാല്മികി മഹര്‍ഷി ആരോടാണ് ചോദിച്ചത്?.

10. ശ്രീമദ് ഭാഗവതം രചിക്കാന്‍ വ്യാസന് ശ്രീ നാരദ മഹര്‍ഷി പ്രചോദനം നല്കി. അതുപോലെ വാത്മീകിക്ക് രാമായണം രചിക്കാന്‍ ആരില്‍ നിന്നാണ് പ്രചോദനം കിട്ടിയത്?.





ഉത്തരം

1. അദ്ധ്യാത്മ രാമായണ സംഹിത.

2. 6000 എന്ന് പറയപ്പെടുന്നു.(4200 ശ്ലോകങ്ങളാണ്
കാണപ്പെടുന്നത്.)

3. ശ്രീ വേദവ്യാസ മഹര്‍ഷി.

4. നാരായണീയം ( 34 ഉം 35 ഉം ദശകങ്ങള്‍ )

5. അഞ്ഞൂറ്.

6. ശ്രീ പാര്‍വ്വതീ ദേവിയ്ക്ക്.

7. സപ്തര്‍ഷികള്‍.

8. രാമ മന്ത്രം

9. ശ്രീ നാരദ മഹര്‍ഷിയോട്

10. ബ്രഹ്മാവില്‍ നിന്നും നാരദമഹര്‍ഷിയില്‍ നിന്നും.


ഓംകാരം

ഓം 


അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെമനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുമുണ്ട്. 


ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ഓരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്.


 ‘അ’ ആദിമത്വത്തേയും ‘ഉ’ ഉത്കര്‍ഷത്തെയും ‘മ’ മിതി (പരിധി)യേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും. 


പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. 

ഭഗവത്ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമിവിവേകാനന്ദന്‍, അരവിന്ദ-രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു. ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും....



സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്‌.


സർവേ വേദാ യത്‌ പദമാനന്തി
തപാംസി സർവാണി ച യത്‌ വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്‌.


സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത്‌ തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌...


പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്നു യജുർവേദം അനുശാസിക്കുന്നു. 


ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്. ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണു. ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്ന് വിളിക്കുന്നു. കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു. ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണു. പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.


ഓംകാരം പുരാണങ്ങളിൽ


“ അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:


എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.

ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.


“ ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.


മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.


‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.


പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.
പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്....


ഓംകാരം ഉപനിഷത്തുകളിൽ


മാണ്ഡൂക്യോപനിഷത്ത് പറയുന്നു:  ഈ കാണുന്നതെല്ലാം ഓംകാരരൂപമാണ്. ഭൂതവും വർത്തമാനവും ഭാവിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം ഓംകാരമാകുന്നു. മൂന്നു കാലത്തേയും അതിക്രമിച്ചു നിൽക്കുന്നതും ഓങ്കാരം തന്നെ ഓംകാരം പരബ്രഹ്മവും അപരബ്രഹ്മവുമാകുന്നു. ഇതിനെ ഉപാസിച്ച് സാക്ഷാൽകരിച്ചാൽ ഉപാസകൻ എന്താഗ്രഹിക്കുന്നുവോ അത് ലഭിക്കും


കഠോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠമായ ആലംബം ഓങ്കാരമാണ്. ഇതിനെ ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നയാൾ ബ്രഹ്മലോകത്തിൽ പൂജിതനായിതീരുന്നു.
പ്രശ്നോപനിഷത്തും പരവും അപരവുമായ ബ്രഹ്മം തന്നെയാണ് ഓങ്കാരമെന്നും ഓങ്കാരമെന്നും ഓങ്കാരോപാസന കൊണ്ട് തന്നെ സാധകൻ ബ്രഹ്മത്തെ പ്രാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഓം എന്നത് ബ്രഹ്മമാണ് ഇക്കാണുന്നതെല്ലാം ഓങ്കാരം തന്നെ എന്ന് തൈത്തരീയോപനിഷത്ത് പറയുന്നു.

ചുരുക്കത്തിൽ സർ‌വ്വ ജീവജാലങ്ങളിലും അന്തര്യാമി രൂപേണ സാക്ഷിയായി വിളങ്ങുന്ന ആത്മാവാണ് ബ്രഹ്മം. ഇത് സഗുണനും നിർഗുണനുമാണ്. ഈ ബ്രഹ്മത്തെയാണ് ഓങ്കാരം പ്രതിനിധീകരിക്കുന്നത്.



ഓംകാരത്തെകുറിച്ചുള്ള ഒരുപാഖ്യാനം


സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും അന്തരീക്ഷത്തിൽനിന്ന് വായുവും സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.



ഓംകാരധ്യാനം

സർവ്വമന്ത്രങ്ങൾക്കും സകല വേദങ്ങൾക്കും സകല ദേവതകൾക്കും ജനനിയായ ഓംകാരത്തെ ധ്യാനിക്കുന്നത് ഏറെ പുണ്യമായി കരുതുന്നു.ഓംകാര രൂപത്തിന്റെ മുന്നിൽ വിളക്കു കത്തിച്ച് 108,1008 എന്നീ പ്രകാരം ദിനം മുടങ്ങാതെ ജപിക്കുന്നത് ഏറേ നന്നാണ്.എന്നാൽ ഗർഭിണികൾ പ്രണവം ജപിക്കുന്നത് ദോഷമായി കരതുന്നു. രക്തസംക്രമണത്തിന് വ്യതിയാനം വരുത്തുവാണുള്ള കഴിവു ഓംകാരത്തിനു ഉള്ളതു കൊണ്ടാവാം. മൂന്ന് സന്ധ്യകളിലും- ഉഷസ്സന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ - പ്രണവോപാസന ചെയ്യണമെന്നാണ് ആചാര്യപ്രോക്തം. ഉത്തരദിക്കിന് അഭിമുഖമായിട്ടായിരിക്കണം സാധകൻ ഇരിക്കേണ്ടതു. പ്രാണനെ ഉണർത്താനും ഉജ്ജീവിപ്പിക്കാനും പ്രണവോപാസനക്കൊണ്ട് സാധിക്കും. ഉറങ്ങിക്കിടക്കുന്ന കുണ്ഠലിനീശക്തിയെ ഉണർത്തി, സുഷുംനാനാഡിയിലൂടെ അതിനെ സഹസ്രാരപത്മത്തിലെത്തിച്ച്,ശിവസായൂജ്യത്തിണ്ടെ അമൃതം വർഷിക്കാനും ഓംകാരോപാസനകൊണ്ട് സാധിക്കും എന്നാണ് വിശ്വാസം.

ശുഭചിന്ത,




മറ്റുള്ളവരുടെ ക്ഷേമത്തെ സ്വന്തം ക്ഷേമത്തിനുപരിയായി കരുതുന്നതാണ് ഭക്തി.


Devotion is when you hold the wellbeing of others above your own.


മഞ്ജുളാല്‍



മഞ്ജുള ഒരു വാരസ്യാര്‍ ആയിരുന്നു,വലിയ കൃഷണ ഭക്ത !! ഗുരുവായൂരിലായിരുന്നു അവരുടെ വീട്. എന്നും ഭഗവാന് ഒരു മാല മഞ്ജുള കെട്ടി കൊണ്ട് കൊടുക്കുമായിരുന്നു . ഒരു ദിവസം എന്തൊക്കെയോ തിരക്കുകള്‍ കാരണം മാലയും കൊണ്ട് അമ്പലത്തില്‍ എത്തുവാന്‍ വൈകി . കഷ്ടം എന്ന് പറയട്ടെ, നട അടച്ചു കഴിഞ്ഞിരുന്നു.വല്ലാതെ സങ്കടപ്പെട്ടു അമ്പലത്തിനു പുറത്തു നിന്ന് കരയുന്ന മഞ്ജുളയെ അമ്പലത്തില്‍ നിന്നും തൊഴുതു വരുന്ന പൂന്താനം കണ്ട് കാര്യം അന്വേഷിച്ചു . 

മഞ്ജുള സങ്കടത്തോടെ കാര്യം പറഞ്ഞു കൊടുത്തു.അപ്പോള്‍ പൂന്താനം കുറച്ച ദൂരെ ആയിട്ടുള്ള ആല്‍മരം കാണിച്ച കൊടുത്തിട്ട് പറഞ്ഞു ,അതിന്റെ ചുവട്ടില്‍ ഉള്ള കല്ലില്‍ ഭഗവാന്‍ എന്ന് സങ്കല്‍പ്പിച് ആ മാല ചാര്‍ത്തിക്കോളാന്‍. മഞ്ജുള അവിടെ ചെന്ന് ഭക്തി പൂര്‍വ്വം ആ മാല അവിടെയുള്ള കല്ലിനെ ചാര്‍ത്തിച്ചു. സമയം സന്ധ്യ ആയിരുന്നു . മഞ്ജുളയുടെ ഭക്തിയില്‍ പ്രീതനായ ഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ട് മഞ്ജുളയുടെ മനസ്സിന്റെ ദുഃഖം തീര്‍ത്തു കൊടുത്തു....


അന്ന് കാലത്ത് ആ ആലിന്‍ ചുവട്ടില്‍ നിന്ന് നോക്കിയാല്‍ നേരെ ശ്രീകോവിലില്‍ ദീപം കാണുമായിരുന്നു. പിറ്റേന്ന് പതിവ് പോലെ മഞ്ജുള പതിവ് പോലെ മാലയും കൊണ്ട് അമ്പലത്തില്‍ വന്നു . എന്നാല്‍ അമ്പലത്തിലെ ചില ആളുകള്‍ മഞ്ജുളയെ അമ്പലത്തില്‍ കയറാന്‍ അനുവദിച്ചില്ല .തലേ ദിവസം ആല്‍ച്ചുവട്ടില്‍ ഒരു കാലി ചെറുക്കന്റെ കൂടെ നില്‍ക്കുന്ന കണ്ടു എന്ന അപരാധം അവളില്‍ ചുമത്തി . കരഞ്ഞു കൊണ്ട് മഞ്ജുള വീട്ടിലേക്ക് പോയി.


പിറ്റേ ദിവസം നിര്മാല്യത്തിനു നട തുറന്നു , മേല്‍ശാന്തി ഭഗവാന്റെ അലങ്കാരങ്ങള്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി . എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും മാറ്റാന്‍ സാധിക്കുന്നില്ല. എല്ലാവര്ക്കും പരിഭ്രാന്തിയായി ,കാരണം അറിയാതെ വിഷമിച്ചു.അപ്പോള്‍ അവിടെ നിന്നവരോടായി പൂന്താനം പറഞ്ഞു ,അത് മഞ്ജുള വാരസ്യാര്‍ ഭഗവാന് ചാര്‍ത്തിയ മാലയാണ് , ആലിന്‍ ചുവട്ടില്‍ കണ്ടത് മറ്റാരുമായിരുന്നില്ല ,സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പന്‍ ആയിരുന്നു എന്ന് . അതിനാല്‍ മഞ്ജുളയെ കണ്ട ക്ഷമ പറഞ്ഞ കൂട്ടി കൊണ്ട് വരിക . അവര്‍ വന്നാലേ ഇന്ന് നിര്‍മാല്യം മാറ്റാന്‍ പറ്റൂ എന്ന് . അങ്ങനെ മഞ്ജുളയെ കണ്ട് ക്ഷമ ചോദിച് കൂട്ടി കൊണ്ട് വന്നപ്പോള്‍ ഭഗവാന്‍ സംപ്രീതനായി....

അന്ന് മുതല്‍ ആ ആലിന് മഞ്ജുള ആല്‍ എന്ന പേരും കിട്ടി എന്നാണു ഐതിഹ്യം !!

മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു



ഒരിക്കല്‍ പാര്‍വ്വതി ദേവി പരമശിവനോട്‌ മനുഷ്യനെ എത്രയായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ ചോദിച്ചതിന്‌ നലായി സൃഷ്‌ടിച്ചിരിക്കുന്നു എന്ന്‌ മറുപടി പറഞ്ഞു. അവ :-


1. സര്‍വ്വസാരം
2. ബഹിര്‍സാരം
3. അന്തസാരം
4. നിസ്സാരം 

എന്നിങ്ങനെയാകുന്നു എന്ന്‌ പറഞ്ഞു.


സര്‍വ്വസാരം എന്ന്‌ പറഞ്ഞാല്‍ മുഴുവന്‍ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം.
ബഹിര്‍സാരം എന്ന്‌ പറഞ്ഞാല്‍ ഉള്ള്‌ പൊള്ളയായത്‌ എന്ന്‌ അര്‍ത്ഥം.
അന്തസ്സാരം എന്നു വെച്ചാല്‍ ഉള്ള്‌ കാതലുള്ളത്‌ എന്ന്‌ അര്‍ത്ഥം.
നിസ്സാരം എന്ന്‌ പറഞ്ഞാല്‍ ഒന്നിനും ഒരു ഉറപ്പ്‌ ഇല്ലാത്തത്‌ എന്ന്‌ അര്‍ത്ഥം.  
ഓരോ മനുഷ്യരുടേയും സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും.
നാലു ജാതികളെ ക്കുറിച്ച്‌ എല്ലാവര്‍ക്കും അിറവുള്ളതാണല്ലോ. നാലു ജാതികള്‍ അവ :-

1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രന്‍

എന്നിവയാണ്‌.


ബ്രാഹ്മണന്‍ ബ്രഹ്മത്തെ അിറയുന്നവനാണ്‌. ബ്രഹ്മത്തെ അറിയുന്നത്  ഈശ്വര ആരാധനയിലൂടേയാണ്‌. അപ്പോള്‍ എല്ലാ മനുഷ്യരും ആരാധന സമയത്ത്‌ ബ്രാഹ്മണനാണ്‌. ആ സമയത്ത്‌ മറ്റു ചിന്തകളോ പ്രവര്‍ത്തികളോ പാടില്ലാത്തതാകുന്നു.


ക്ഷത്രിയന്‍ മറ്റുള്ളവരെ നന്നായി പരിപാലിക്കുന്നവനാണ്‌. അങ്ങിനെ വരുമ്പോള്‍ ഒരു കുടുംബം പരിപാലിക്കുന്നവന്‍ ക്ഷത്രിയനാണ്‌. കുടുംബത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നു. അങ്ങിനെ വരുമ്പോള്‍ എല്ലാ മനുഷ്യരും ക്ഷത്രിയനാണ്‌.


വൈശ്യന്‍ വ്യാപാരി വ്യവസായിയാണ്‌. മനുഷ്യരെല്ലാം കൊടുക്കലും വാങ്ങലും നടത്തുന്നുണ്ട്‌. അതുകൊണ്ട്‌ എല്ലാമനുഷ്യരും വൈശ്യരാണ്‌.
ശൂദ്രര്‍ എന്നു പറഞ്ഞാല്‍ സേവകരാണ്‌. എല്ലാവരേയും സേവിക്കുകയാണ്‌ അവന്റെ കടമ. അച്ഛന്‍ മകനേയും മകന്‍ അച്ഛനേയും ഭാര്യ ഭര്‍ത്താവിനേയും മിറച്ചും അതുപോലെ മറ്റുള്ളവരും പലരേയും ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്യുന്നുവല്ലോ. പല മനുഷ്യരിലും ഇല്ലാതെ പോകുന്നത്‌ ഇതു മാത്രമാണ്‌.


സേവ ചെയ്യുന്ന കാര്യത്തില്‍ ആരും ഒരിക്കലും ഒരു ഉപേക്ഷ കാണിക്കരുത്‌.
ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനന്റെ തേര്‍ തെളിക്കുന്നതും ഗാന്ധിജിയുടെ പ്രവര്‍ത്തന ശൈലികളും നമുക്ക്‌ ഉത്തമ മാതൃകകളാണ്‌.
അതുകൊണ്ട്‌ എല്ലാവരും സേവ ചെയ്യുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.


ഒരു മനുഷ്യനില്‍ മേല്‍ പറഞ്ഞ എല്ലാജാതി സ്വഭാവങ്ങളും മാറി മാറി വരുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിയും ഒരു ജീവിതകാലം മുഴുവനും ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ആയിരിക്കുകയില്ല.
ഒരു മനുഷ്യന്റെ തലയിലാണ്‌ ബുദ്ധിയിരിക്കുന്നത്‌.
ആ ബുദ്ധിയില്‍ നിന്നാണ്‌ ‘അഹം’ എന്ന ‘ഞാന്‍’ ഉണ്ടാകുന്നത്‌. ഈ ‘ഞാനാണ്‌’ ജ്ഞാനം പകരുന്നത്‌.


അതുകൊണ്ട്‌ തല ബ്രാഹ്മണ്യം നിറഞ്ഞ ബ്രഹ്മമായി തീരുന്നു.
രക്ഷിക്കുവാനായി കൈകളില്‍ ആയുധം സ്വീകരിക്കപ്പെടുമ്പോള്‍ കൈകള്‍ ക്ഷത്രീയ ധര്‍മ്മം പരിപാലിക്കപ്പെടുന്നു. ജീവന്‍ നിലനിറുത്തുവാന്‍ ഉദര ഭാഗം ഭക്ഷണം തുടങ്ങീ വസ്‌തുക്കള്‍ സ്വീകരിക്കുകയും, തിരസ്‌കരിക്കുകയും ചെയ്യുന്നതു മൂലം ഉദരം വൈശ്യനാകുന്നു. കാലുകളാകട്ടെ സേവ ചെയ്യുന്നതില്‍ ഉത്സുകിതനുമാണ്‌. കാലുകളാണ്‌ പല സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നത്‌. അതു കൊണ്ട്‌ കാലുകള്‍ ശൂദ്രനാണ്‌.


ഇങ്ങിനെ ഒരു വ്യക്തിയിലും ആ വ്യക്തിയുടെ ശരീര ഭാഗങ്ങളിലുമായി ക്ഷത്രീയാദികള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.


എല്ലാവരിലും നാലുവിധ ഗുണങ്ങളും ഉണ്ടായിരിക്കും. അവ :-


1. സാത്വീക ഗുണം
2. രജോ ഗുണം
3. തമോ ഗുണം
4. നിര്‍ഗുണം. 

സാത്വീക ഗുണത്തില്‍ എല്ലായ്‌പ്പോഴും നന്മ നിറഞ്ഞിരിക്കും.
രജോ ഗുണത്തില്‍ നന്മയും തിന്മയും ഇടകലര്‍ന്നിരിക്കും.
തമോഗുണത്തിലാകട്ടെ എല്ലായ്‌പ്പോഴും തിന്മ മാത്രമായിരിക്കും ഉണ്ടായിരിക്കുക.


എന്നാല്‍ നിര്‍ഗുണത്തിലാകട്ടെ ഒരു ഗുണവും ഉണ്ടായിരിക്കുകയില്ല.
മേല്‍ പറഞ്ഞ എല്ലാ ഗുണങ്ങളും എല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.


മനഃ ശാസ്‌ത്ര പരമായി മനുഷ്യന്റെ സ്വഭാവങ്ങള്‍ പ്രധാനമായി നാലായി തരം തിരിച്ചിട്ടുണ്ട്‌. അവ :-


1. പിതൃ സ്വഭാവം
2. മാതൃ സ്വഭാവം
3. പക്വ സ്വഭാവം
4. ശിശു (കുട്ടി) സ്വഭാവം

എന്നിങ്ങിനെയാണ്‌.

പിതൃ സ്വഭാവത്തില്‍ കര്‍ക്കശം വളരെ കൂടുതലാണ്‌. മക്കളെ അമിതമായി ശിക്ഷിക്കുക, ശാസിക്കുക തുടങ്ങിയവ പിതൃ സ്വഭാവത്തില്‍ കൂടുതലായി കാണപ്പെടുന്നു.


മാതൃ സ്വഭാവത്തില്‍ അമിതമായ പരിലാളനയാണ്‌ കാണപ്പെടുന്നത്‌.
പക്വ സ്വഭാവത്തില്‍ കാര്യങ്ങള്‍ ആരായുന്ന ഒരു സ്വഭാവമാണ്‌ കാണപ്പെടുന്നത്‌.

കുട്ടികളുടെ സ്വഭാവത്തിലാകട്ടെ അവര്‍ വെറും വികാര ജീവികളായിട്ടാണ്‌ കാണപ്പെടുന്നത്‌.

കുട്ടികളില്‍ അമിതമായ സന്തോഷം, ഭയം എന്നിവ കാണപ്പെടുന്നു.
മേല്‍ പറഞ്ഞ നാല്‌ സ്വഭാവ ഗുണങ്ങളും എല്ലാവരിലും അതായത്‌ മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും ഒരുപോലെ ഏറ്റക്കുറച്ചിലുകളോടെ കാണാവുന്നതാണ്‌.......

Tuesday, August 29, 2017

രാമായണം: പത്ത് ചോദ്യം,​ ഉത്തരവും - 36




1. പുരാണോതിഹാസങ്ങളില്‍ നിന്നും ധാരാളം താപസന്മാരെക്കുറിച്ചും ഋഷിമാരെക്കുറിച്ചും നാം കേള്‍ക്കുന്നുണ്ട് ആരാണ് ആദ്യ താപസന്‍?

2. വ്യാസഭഗവാന്റെ ശോകമകറ്റാന്‍ ശ്രീമത് ഭാഗവതം രചിക്കാന്‍ നാരദ മഹര്‍ഷി പ്രചോദനം കൊടുത്തു. അതുപോലെ വാത്മീകി മഹര്‍ഷിയുടെ ശോകമകറ്റാന്‍ നാരദമഹര്‍ഷി തന്നെ രാമായണം ഉപദേശിച്ചു. എന്തായിരുന്നു വാത്മീകിയുടെ ശോക കാരണം?

3. വാത്മീകി മഹര്‍ഷി തന്റെ അടുത്ത ജന്മത്തില്‍ മറ്റൊരു ഭാഷയിലും രാമായണം രചിച്ചു. ആരായിട്ടാണ് പുനര്‍ജനിച്ചത്.
ആ രാമായണത്തിന്റെ പേരെന്താണ് ?.

 4. ഭാഗവതത്തിലും മഹാഭാരതത്തിലും ഓരോ അദ്ധ്യായത്തിനും സ്‌കന്ദം എന്നും പര്‍വ്വം എന്നും പറയുന്നു.
രാമായണത്തിലെ ഓരോ അദ്ധ്യായത്തിനുമുള്ള പേരെന്താണ്?

5. ശ്രീമത് ഭാഗവതത്തില്‍ 12 സ്‌കന്ദങ്ങള്‍, മഹാഭാരതത്തില്‍ 18 പര്‍വ്വങ്ങള്‍. രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍?


6. ഒന്നാമത്തെ കാണ്ഡം ബാലകാണ്ഡം അഞ്ചാമത്തെ കാണ്ഡത്തിന്റെ പേരെന്ത്.?

7. ദശാവതാരം മൂന്നു രീതിയിലുള്ള ശരീരത്തെ സ്വീകരിച്ചു. അതായത് തിര്യയ്ക്ക് മനുഷ്യ ദേവ ശരീരങ്ങള്‍. ഇതില്‍ ദേവശരീരത്തെ സ്വീകരിച്ചുകൊണ്ടുള്ള ആദ്യ അവതാരം ഏത്?

 8. സ്വര്‍ഗ്ഗത്തിലെ നദിയുടെ പേര് ഗംഗ. നരകത്തിലെ നദിയുടെ പേര്?

9. അദ്ധ്യാത്മ രാമായണം എന്ന നാമധേയം എങ്ങനെ അന്വര്‍ത്ഥമാകുന്നു?

10. ദശരഥന്‍ ഏതു രാജ്യത്തെ രാജാവാണ്. ?





ഉത്തരം

1. ബ്രഹ്മാവ്

2.വേടന്‍ കൊന്ന ഇണയുടെ മരണത്തില്‍ പെണ്‍പക്ഷിക്കുണ്ടായ ദുഃഖവും താന്‍ വേടനെ ശപിച്ചുപോയല്ലോ എന്ന ദുഃഖവും വാത്മീകിക്ക് ശോക കാരണമായി.

3. തുളസിദാസന്‍, രാമചരിതമാനസം (ഹിന്ദി)

4. കാണ്ഡം
.
5. ഉത്തര കാണ്ഡം (ഉത്തരരാമായണം എന്നും പറയും) ഉള്‍പ്പെടെ 7 കാണ്ഡങ്ങള്‍.

6. സുന്ദര കാണ്ഡം.

7. വാമനാവതാരം.

8. വൈതരണി.

9. സകലതും യാതൊന്നില്‍ രമിക്കുന്നോ അവന്‍ രാമന്‍. ആ പരമാത്മാവിനെ പ്രാപിക്കുവാനുള്ള അയനത്തെ-ഉപായത്തെ ഉപദേശിക്കുന്നതുകൊണ്ട് അദ്ധ്യാത്മ രാമായണം.

10. കോസലം

കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം , ആലപ്പുഴ


Image result for kanichukulangara temple

കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ അതിപ്രധാനൃമര്‍ഹിക്കുന്ന ഒന്നാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം . ദുഷ്ടസംഹാരത്തിനും ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതിനും പ്രാര്‍ത് ഥിച്ചാല്‍ ഉടന്‍ അനുഭവം തരുന്ന മഹാ ശക്തിയാണ് കണിച്ചുകുളങ്ങരയില്‍ നിത്യസാന്നിദ്ധ്യം കൊള്ളൂന്ന മഹാമായ

അതിപ്രാചീനകാലം മുതല്‍ ജാതിമതഭേതം കൂടാതെ ഏവര്‍ക്കും ആരാധിക്കവുന്ന മാത്രകയിലാണ് ഈ ക്ഷേത്രത്തിലെ ആരാധനാവീധാനം . പുരാതന ക്ഷേത്രത്തിന് അല്പാല്പ്പം ജീര്‍ ണ്ണത സം ഭവിച്ചതിന്റെ പേരില്‍ ആസന്നഭുതകാലത്ത് കേരളത്തിലെ സുപ്രസിദ്ധ ജോത്സ്യന്മാരെ വരുത്തി തിരുനടയില്‍ വച്ച് അഷ്ടമംഗല പ്രശ്നം നടത്തി ഭഗവതിയുടെ അഭിഷ്ടമറിഞ്ഞ് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് 20-1-1987-ല്‍ ശാസ്ത്രോക്തവിധി അനുസരിച്ചു പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു.ഈശ്വരോപാസനക്കുവേണ്ടി ക്ഷേത്രനിര്‍മ്മാണം ചെയ്ത് ശ്രീകോവിലില്‍ വിഗ്രഹപ്രതിഷ്ഠ നടത്തുന്നതിന്‍ പല രൂപത്തില്‍ വിഗ്രഹനിര്‍മ്മാണം കാണുന്നുണ്ട്

ഐതീഹ്യങ്ങളില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ കഥ വിഭിന്നമല്ല. ഐതീഹ്യങ്ങളില്‍ അറവുകാട്ടമ്മ അറിഞ്ഞുവന്നു , കണ്ടാമംഗലത്തമ്മ കണ്ടുവന്നു, കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നു എന്നൊരു ചൊല്ലുണ്ട്. കളിച്ചുകുളങ്ങര എന്നത് കളിച്ചുകുളങ്ങര എന്നത് പിന്നിട് കണിച്ചുകുളങ്ങര ആയിത്തീര്‍ന്നു .കണിച്ചുകുളങ്ങര അമ്മ കളിച്ചുവന്നത് കപ്പലില്‍ അണെന്നാണ് പറയുന്നത്.അന്നു കടലുമായി ബന്ധപ്പെട്ട ഈ പ്രദേശത്ത് ദേവിയെത്തിയപ്പോള്‍ കപ്പലുടയുകയും ഒരു നമ്പൂതിരി ദേവിയെ ഇപ്പൊഴത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള വലിയ കുളത്തില്‍ കാണുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എവിടുത്തെ എപ്പൊഴത്തെ തകില്‍ ഈ കുളത്തില്‍ നിന്നു കിട്ടിയതാണ് എന്ന് പറയപ്പെറ്റുന്നു.കാലപ്പഴക്കം കൊണ്ട് മൂടിപ്പോയ കുളം അടുത്തകാലത്ത് വ്യത്തിയാക്കിയപ്പോള്‍ പഴക്കം ചെന്ന പലതും ലഭിക്കുകണ്ടായി. ഈ കുളവും ദേവിയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു എന്നതിനാല്‍ കുളത്തിന് ചുറ്റും മതില്‍ കെട്ടി സംരക്ഷിച്ചുപോരുന്നു. ഈ കുളത്തിലാണ് ആറാട്ട് നടക്കുന്നത്. ഇതൊക്കെയാണ് ഈ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഐതിഹ്യം .



ക്ഷേത്രത്തിലെ തെക്കെ തെരുവില്‍ ഏതാണ്ട് മദ്ധ്യഭാഗത്തായി കിഴക്കേ അരികില്‍ കൈതകളാലും ചൂരല്‍ കാടുകളാലും ചുറ്റപ്പെട്ട് കിണര്‍ എന്നുതൊന്നിക്കുന്ന ഒരു ചെറിയ കുളം ഉണ്ട് . ഇതു ദേവിയുടെ ആവാസസ്ഥാനമായി കരുതപ്പെടുന്നു .നൂറ്റാണ്ടാകള്‍ക്കു മുമ്പ് ഋതുമതിയായ യുവതി തൊട്ടപ്പോള്‍ നില്‍ക്കുന്ന കൈതയെല്ലാം നിരുപയോഗമായിത്തീരുവാന്‍  ദേവിയുടെ കല്പനയുണ്ടായതു പോലെ കൈതയ്ക്കു മൂന്നു വരി മുള്ളുകള്‍ക്കു പകരം ധാരാളം വരി മുള്ളുകള്‍ ഉണ്ടായിത്തീരുകയും ചെയ്തു. ഇപ്പോള്‍ കുളത്തിനുചുറ്റും മതിലുകെട്ടി സൂക്ഷിക്കുന്ന ഈ അപൂര്‍വ്വ വസ്തു കാണാന്‍ അനവധിയാളുകള്‍ വന്നു കൊണ്ടിരിക്കുന്നു.


കാലപ്പഴക്കം മൂലം പ്രധാന ക്ഷേത്രത്തി¨ന്റെ പലഭാഗങ്ങളും ജീര്‍ണ്ണിച്ച് പോയതിനാല്‍ പുതുക്കിപ്പണിയണമെന്നു അഷ്ടമാംഗല്യപ്രശ്നത്തില്‍ കാണുകയുണ്ടായി . മുന്‍പുണ്ടായിരുന്ന വിസ്ത്യതിയില്‍ മൂന്നുനിലയോടു കൂടിയ ക്ഷേത്രം പണിയണമെന്നു നിര്‍ദ്ദേശിക്കപ്പെട്ടു . പ്രസിദ്ധ തച്ചുശാസ്ത്രജ്നായ കൊടുങ്ങല്ലുര്‍ ശ്രീ ഉണിക്കണ്ടന്‍ ആചാരി രൂപകല്പന ചെയ്ത മാത്യകയാല്‍ മൂന്നുനിലയിലുള്ള ക്ഷേത്രം പണിയണമെന്നു തീരുമാനിച്ചു. ആയതിലേക്ക് ഒരു പുനര്‍നിര്‍മ്മാണകമ്മറ്റിയെ തിരഞ്ഞെടുത്തു. കമ്മറ്റിയുടെ നേത്യത്വത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതില്‍ തന്നെ പ്രതിഷ്ഠ നടക്കത്തക്ക വിധത്തില്‍ തേക്കും തടിയില്‍ പണിത് ചെമ്പ് മേഞ്ഞ ക്ഷേത്രം പൂര്‍ത്തിയാക്കി. 1997ജനുവരി 20-ം തീയതിയിലെ ശുഭമുഹൂര്‍ത്തതില്‍ ബ്രഹ്മശ്രീ .പരവൂര്‍ ശ്രീധരന്‍ തന്ത്രികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു.


ശുഭചിന്ത





ജീവതത്തില് പരാജയമെന്നൊന്നില്ല. എപ്പോഴും തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നവര്ക്കു മാത്രമേ പരാജയമുള്ളു.


Life knows no failure. Failure exists only for those who are always comparing themselves with others.


ഉണ്ണിക്കണ്ണൻ - ശ്രീകൃഷ്ണ കഥകൾ



ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.
ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം. 


പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”


ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.


കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.


അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.

“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”


“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.


കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.


രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”
അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: 

“നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”


ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.


ഓം നമോ ഭഗവതേ വാസുദേവായ:

ജീവിത ഐശ്വര്യത്തിന് മഹാവിഷ്‌ണു




പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും പരിപാലനത്തിന്‍റെ അധിപന്‍ മഹാവിഷ്‌ണു ആണെന്നാണ്‌ ഹിന്ദു സങ്കല്‌പം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ്‌ സൃഷ്ടിയുടേയും ശിവന്‍ സംഹാരത്തിന്‍റേയും അധിപന്മാരാണ്‌.
ഐശ്വര്യപ്രദമായ ഇഹലോക വാസത്തിന്‌ മഹാവിഷ്‌ണുവിനെ പ്രസാദിപ്പിക്കുന്നത്‌ ഉത്തമമാണ്‌. 

വിഷ്‌ണുവ്രതം പരമ്പരാഗതമായി അനുഷ്‌ഠിച്ചു വരുന്നത് ഐശ്വര്യ പ്രദമായ ജീവിതത്തിന്‌ വേണ്ടിയാണ്‌.

അഗ്നിപുരാണം അനുസരിച്ച്‌ പൗഷമാസത്തിലാണ്‌ വിഷ്ണുവ്രതം അനുഷ്ഠിക്കേണ്ടത്‌. നാലുദിവസത്തെ തുടര്‍ച്ചയായ പൂജയും പ്രാര്‍ത്ഥനയും വിഷ്ണുവ്രതത്തിന്‌ അത്യാവശ്യമാണ്‌. മഹാവിഷ്ണുവിനെ പൂജിക്കുന്നവര്‍ക്കും വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും അതിനാല്‍ ഫലസിദ്ധി ഉറപ്പാണ്‌.
ഓരോ ദിവസവും ചൊല്ലുന്ന നാമത്തിനും പൂജാദ്രവ്യങ്ങള്‍ ഏതെല്ലാം വേണമെന്നതിനും പ്രത്യേക വ്യവസ്ഥയുണ്ട്‌. കര്‍മ്മ മണ്ഡലം സ്വന്തം പ്രവൃത്തികള്‍ക്ക്‌ അനുയോജ്യമാക്കുന്നതില്‍ മഹാവിഷ്ണുവിന്‍റെ കടാഷം ഉണ്ടാകും.


സോമവാരവ്രതം ഇഹലോകത്തിലുള്ള ശ്രേയസിനും സുഖങ്ങള്‍ക്കും വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ്‌. വൃശ്ചികമാസത്തിലാണ്‌ സോമവാരവ്രതം അനുഷ്ഠിക്കാന്‍ ഏറ്റവും അനുയോജ്യം. ചാന്ദ്രമാസത്തിലെ ആദ്യ തിങ്കളാഴ്ച സോമവാര വ്രതം ആരംഭിക്കാം.


എല്ലാ വ്രതങ്ങളിലും ഉത്തമമായ വ്രതമാണ്‌ സോമവാര വ്രതം എന്നും പറയാറുണ്ട്‌

Monday, August 28, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 35




1. ദശരഥന് എത്ര മന്ത്രിമാര്‍ ? ആരെല്ലാം ?

2. ദശരഥന് എത്ര പുരോഹിതര്‍ ?

3. ദശരഥന്റെ അച്ഛനമ്മമാര്‍ ആരെല്ലാം. ?

 4. ദശരഥന് അച്ഛനമ്മമാര്‍ ഇട്ട പേര്. ?

 5. ദശരഥന്‍ എന്ന പേര് എങ്ങനെ കിട്ടി ?

6. കോസലത്തിന്റെ തലസ്ഥാനം. ?

7. ലങ്ക ഒരു വര്‍വ്വതത്തിന്റെ മുകളിലും അയോദ്ധ്യ ഒരു നദിതീരത്തുമാണ്. ഏതാണ് ഈ പര്‍വ്വതവും നദിയും.?

8. മക്കളില്ലാതിരുന്ന ദശരഥ മഹാരാജാവിനോട് പുത്രകാമേഷ്ടി യാഗം നടത്തുവാന്‍ ആരാണ് ഉപദേശിച്ചത്. ?

9. ആരുടെ നേതൃത്വത്തിലാണ് യാഗം നടത്തിയത്?

10. ആരായിരുന്നു ഋശ്യശൃംഗ മഹര്‍ഷിയുടെ ഭാര്യ ?





ഉത്തരങ്ങള്‍

1. എട്ട്. ധൃഷ്ടി, ജയന്‍, വിജയന്‍, സിദ്ധാര്‍ത്ഥന്‍, അര്‍ത്ഥസാധകന്‍, അശോകന്‍, മന്ത്രപാലന്‍, സുമന്ത്രന്‍.

2. രണ്ട്. വസിഷ്ഠന്‍, വാമദേവന്‍.

3. അജനും, ഇന്ദുമതിയും

4. നേമി

5. ദേവലോകത്തുവെച്ച് ശംബരന്‍ പത്തു ശംബരന്‍മാരായി രൂപം പ്രാപിച്ച് നേമിയോട് എതിരിട്ടപ്പോള്‍ പത്തുദിക്കിലേക്കും മിന്നല്‍ വേഗത്തില്‍ രഥം പായിച്ച് അവനെ വധിച്ചു. നേമി ദശരഥനായി.

6. അയോദ്ധ്യ

7. ത്രികൂട പര്‍വ്വതവും സരയൂ നദിയും.

8. കുലഗുരുവായ വസിഷ്ഠന്‍.

9. വിഭണ്ഡകന്റെ പുത്രന്‍ ഋശ്യശൃംഗ മഹര്‍ഷിയുടെ നേതൃത്വത്തില്‍.

10. അംഗ രാജ്യത്തെ രാജാവായ ലോമപാദന്റെ പുത്രി ശാന്ത.




ശ്രീ പരിയാനമ്പറ്റക്ഷേത്രം / Sree Pariyanambata Temple


Image result for ശ്രീ പരിയാനമ്പറ്റക്ഷേത്രം

കേരളത്തിലെ ഒറ്റപ്പാലത്തിനടുത്തുള്ള ഭഗവതി ക്ഷേത്രമാണ്‌ ശ്രീ പരിയാനമ്പറ്റക്ഷേത്രം.


ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനംപറ്റ മനയ്ക്കലെ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ ഭൃത്യനോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ പോയി ഭജന നടത്തുകയും ദേവിയുടെ അനുഗ്രഹം വാങ്ങുകയും, ശേക്ഷിച്ചകാലം നാട്ടിൽ വന്നു ഭജന നടത്താം എന്ന തീരുമാനത്തോടെ തിരിച്ചു പോരുകയുമാണുണ്ടായത്

യാത്രാമദ്ധ്യേ ഒരരുവിയുടെ തീരത്ത് ക്ഷീണം തീർക്കാനായി ഇരുന്ന ആ താപസ ശ്രേഷ്ടൻ സ്വന്തം സാധനങ്ങളടങ്ങിയ ഭാണ്ടം തുറന്നു നോക്കിയപ്പോൾ ഒരു തിടമ്പ് കാണുകയും തപ:ശക്തിയാൽ കാര്യം ഗ്രഹിച്ച് ആ താപസ്വി തിടമ്പ് അവിടെതന്നെ പ്രതിഷ്ഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
പഴയ വള്ളുവനാട്ടിലെ 14 ദേശക്കാരെയും വരുത്തി അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നല്ലൂർ, പൊറ്റക്കാട് മൂത്ത പണിക്കന്മാരുടെ നേത്രുത്യത്തിൽ പ്രസിദ്ധമായ ഈക്കാട്ടു മനയ്ക്കലെ തന്ത്രിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.  പരിയാനമ്പറ്റ മനയ്ക്കലെ തിരുമേനി കൊണ്ടുവന്ന തിടമ്പായതിനാൽ പരിയാനമ്പറ്റ ഭഗവതി എന്നു നാമകരണം ചെയ്തു.


ചതുർബാഹുവായ ഭദ്രകാളിയാണ് പ്രതിഷ്ഠ. ഭൈരവനാണ് പ്രധാന ഉപപ്രതിഷ്ഠ. കൂടാതെ ഗണപതിയും വാഴുന്നു. പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മുട്ടറുക്കൽ അഥവാ നാളികേരം മുട്ടൽ.


കേരളത്തിൽത്തന്നെ കാടാമ്പുഴ ഭഗവതി ക്ഷേത്രം കഴിഞ്ഞാൽ മുട്ടറുക്കൽ പ്രധാന ഒരു വഴിപാടായി നടത്തുന്നത് ഇവിടെയാണ്. പ്രധാനമായി ദേഹമുട്ട്, ശത്രുമുട്ട്, കർമ്മമുട്ട്, തൊഴിൽമുട്ട് എന്നിവ നടത്തിവരുന്നു. ക്ഷേത്രത്തിലെ ഉപദേവക്ഷേത്രമായ ഭൈരവൻ ക്ഷേത്രത്തിൽ എല്ലാ ചൊവാഴ്ചയും ഗുരുതി പൂജ നടക്കുന്നു. ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷത്തിനും ഈ പൂജകഴിക്കുന്നത് വളരെ നല്ലതാണ് എന്ന് ഭക്തർ പറയുന്നു.


53 വർക്ഷക്കാലം പരിയാനംമ്പറ്റ ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു പാറോല രാമൻ നായരുടെ മരുമകനായ രാമൻ നായർ. ഇദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രത്തിന്റെ സുവർണ്ണകാലമായി ഭക്തജനങ്ങൾ കരുതുന്നു. 15 മത്തെ വയസ്സിൽ വെളിച്ചപ്പാടായ രാമൻ നായർ , നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഈ കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെ കീഴേടമായ കല്ലുവഴി അയ്യപ്പൻ കാവിലെ വെളിച്ചപ്പാട് പത്മനാഭൻ നായരും നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഇരുവരും ഗുരുവിനെപ്പോലെത്തന്നെ പാന , പള്ളിപ്പാന , കളം പാട്ട് , ക്ഷേത്രാചാരങ്ങൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുള്ളവരായിരുന്നു. 1977 ൽ രാമൻ നായർ അന്തരിച്ചു.



പാറോല തറവാട്ടുകാരാണ് പാരമ്പര്യമായിവിടെ വെളിച്ചപ്പാടായിവരുന്നത്. പരിയാനമ്പറ്റ ദേവസം ആനയാണ് ശ്രീ പരമേശ്വരൻ. 2006 ലാണ് ശ്രീ പരമേശ്വരനെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്. മംഗലാംകുന്നിലെ ശകുന്ദള അമ്മാളും മക്കള്ളായ പരമേശ്വരനും സഹേദരങ്ങളുമാണ് ആനയെ നടയിരുത്തിയത്. മുമ്പും ക്ഷേത്രത്തില് ആനയുണ്ടായുരുന്നു. സിന്ദൂരച്ചെപ്പ് എന്ന മലയാളചലച്ചിത്രത്തിൽ ഗോപിയായി അഭിനയിച്ച
ആന ഈ ക്ഷേത്രത്തിലെ വിശ്വകുമാർ എന്ന ഗജവീരനായിരുന്നു.


പരിയാനമ്പറ്റ പൂരത്തിന്റെ വലിയാറാട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല് അത്താഴപൂജ വരെയുള്ള സമയം ഭുത പ്രേത പിശാച് ബാധയുള്ള സ്ത്രീകൾ ആർത്തട്ടഹസിച്ച് നെഞ്ച്ത്തും തലക്കുമടിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ വന്ന് ഉന്മാദ നത്തം ചെയ്യുന്നു. മൂർത്തിയാട്ടം എന്ന പേരിലാണിത് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും പിന്നീട് ഒരു വർക്ഷത്തേക്ക് അസുഖങ്ങൾ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനമ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.


ഉത്സവങ്ങളും വിശേഷദിവങ്ങളും

കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. ഒന്നാം തീയ്യതിയാണ് കൊടിയേറ്റം. തുടർന്ന് പതിനാലുദേശങ്ങളിൽ നിന്നും പറയെടുപ്പും ക്ഷേത്രത്തിൽ വിശേഷാൽ പരിപാടികളും ഉണ്ടായിരിക്കും.
പൂരം ദിവസം രാവിലെ കാഴ്ച ശീവേലിയും ഉണ്ട്. വെക്കീട്ട് വടക്കൻ പൂരം, കിഴക്കൻ പൂരം, പടിഞ്ഞാറൻ പൂരം എന്നിവ നാലുമണിയോടുക്കൂടി ക്ഷേത്രാങ്കണത്തിൽ അണിനിരക്കുന്നു. ഇണക്കാളയും തേരും ഇവിടുത്തെ പ്രത്യേകതകളാണ്. ഉത്സവകാലത്ത് തോൽപ്പാവക്കൂത്തും കളം പാട്ടും വിശേഷാൽ പരിപാടികളായി നടന്നുവരുന്നു. ഇതുക്കൂടാതെ തിറ, പൂതൻ, കരിവേല , വേഷങ്ങൾ എന്നിവയും ഉത്സവത്തിന് മാറ്റുക്കൂട്ടുന്നു.


വടക്കൻ പൂരം

 ഈശ്വരമംഗലം ശ്രീ അയ്യംകുളങ്ങര ശിവക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീ വടുകനാംകുർശി ദുർഗ്ഗാക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് പെരുമാങ്ങോട് ശ്രീ മുടവനംകുന്ന് അയ്യപ്പക്ഷേത്രത്തിൽ ഒത്തുചേർന്ന് അവിടെനിന്ന് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ മംഗലാംകുന്നു വഴി പരിയാനംമ്പറ്റ ക്ഷേത്രസന്നിധിയിലേക്ക് എത്തിചേരുന്നു.


കിഴക്കൻ പൂരം

കാട്ടുകുളം ശിവക്ഷേത്രം, താനായ്ക്കൽ ക്ഷേത്രം, എടമന വിഷ്ണുക്ഷേത്രം, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് അമ്മയുടെ കിഴക്കേ മുറ്റത്ത് പഞ്ചവാദ്യത്തിന്റെയും ഗജവീരൻ മാരുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കുന്നു.

ആലവട്ടവും വെൻചാമരവും കുടമാറ്റവും കിഴക്കൻ പൂരത്തിന് മാറ്റുകൂട്ടുന്നു. അടക്കാപുത്തൂർ ഹെസ്ക്കൂൾ, കുളക്കാട് ശിവക്ഷേത്രം , കല്ലുവഴി മേക്കാംകാവിൽ നിന്നും പുറപ്പെട്ട് കല്ലുവഴി വള്ളൂർമന ജംഗഷനിൽ സംഗമിച്ച് പടിഞ്ഞാറെ ആൽത്തറ വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. പഞ്ചവാദ്യവും ഗജവീരൻ മാരും പടിഞ്ഞാറൻ പൂരത്തിന് നിറപ്പൊലിമയേകുന്നു.


ശുഭചിന്ത,





നിങ്ങള് നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നതിനോ, മറ്റുള്ളവര് നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നതിനോ, അസ്തിത്വപരമായി പ്രസക്തിയൊന്നുമില്ല.


What you think about yourself, what others think about you is of no existential significance.


കൈകേയി എന്ന ബുദ്ധിമതി



ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!


ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.


രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

ആദിത്യഹൃദയം



കലികാലത്ത് ഭക്തിയും നാമസങ്കീര്‍ത്തനവും ആണ് മോക്ഷസാധനം. എഴുത്തച്ഛന്‍ വാല്മീകിരാമായണത്തിനുപകരം അധ്യാത്മരാമായണത്തെ അനുവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ മഹാഭാരതത്തില്‍ വെള്ളാങ്ങല്ലൂര്‍ ശങ്കരനെപ്പോലെ (ഭാരതമാല) ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കിയതും അതുകൊണ്ടാണ്. അദ്ദേഹം നിശ്ചയിച്ച മാര്‍ഗലക്ഷ്യങ്ങള്‍ സമര്‍ഥിക്കുന്നവയാണ് സ്‌തോത്രങ്ങള്‍. അവ എഴുത്തച്ഛന്‍ കൃതികളുടെ ഗുരുത്വ കേന്ദ്രങ്ങള്‍ ആണ്; കാവ്യ ഔചിത്യം വിട്ട് സങ്കീര്‍ത്തനം ചെയ്യുകയല്ല അദ്ദേഹം.



ആദിത്യഹൃദയം, ജടായുസ്തുതി, പാര്‍ഥസാരഥി വര്‍ണനം, പ്രഹ്ലാദസ്തുതി തുടങ്ങിയ മഹത്തായ സ്‌തോത്രസന്ദര്‍ഭങ്ങള്‍ മാന്ത്രികശക്തി ഉള്ളവയാണ്. ഇവയില്‍ ആദിത്യഹൃദയം ഊര്‍ജ സംഭൃതികൊണ്ടും ഫലദാന സിദ്ധികൊണ്ടും മുന്നില്‍ നില്‍ക്കുന്നു.


ബ്രാഹ്മണര്‍ വിശ്വാമിത്രന്റെ ഗായത്രി ചൊല്ലുന്നതിനു സമാനമായി അബ്രാഹ്മണമായ കേരളര്‍ ജപിക്കുന്നതാണ് 'സന്താപ നാശകരായ' എന്നുതുടങ്ങുന്ന ആദിത്യസ്തുതി. ദീര്‍ഘമായ ഒരു സ്തുതിയുടെ നിര്‍വഹണമന്ത്രം ആണ് ഇത്.


രാമന് രാവണനുമേല്‍ വിജയം ഉണ്ടാകാന്‍ അഗസ്ത്യന്‍ ശ്രീരാമന് നല്‍കുന്ന ഉപദേശം ആണ് ആദിത്യഹൃദയം. അത് ആദ്യവസാനം ഉരുവിടുന്നതാണ് നല്ലത്. ''അഭ്യുദയം നിനക്കാശുവരുത്താന്‍'' എന്നുതുടങ്ങി ''ശത്രുക്ഷയം വരുത്തീടുക സത്വരം'' എന്നതുവരെ.


ഈരടി സ്വരൂപത്തില്‍ ആണ് കിളിപ്പാട്ട്. ഛന്ദസ്സ് അനുസരിച്ച് നോക്കുകയാണെങ്കില്‍ ''സന്താപനാശകരായ'' എന്നത് ഈരടിയുടെ രണ്ടാമത്തെ പാദം ആണ്. ഛന്ദോദേവതയുടെ അപ്രീതി ഉണ്ടാകാതിരിക്കാന്‍ ആദ്യത്തെ വരിചേര്‍ത്ത്



''സന്തതം ഭക്ത്യാ നമസ്‌കരിച്ചീടുക
സന്താപ നാശകരായ നമോനമഃ''
എന്ന് ജപിക്കുന്നതായിരിക്കും ഉചിതം.


ആദിത്യന്റെ നൂറ്റിയെട്ട് പര്യായങ്ങളും ഉള്‍ക്കൊണ്ട വിശിഷ്ടസ്തുതിയാണ്. അതിന്റെ നിര്‍വഹണ ഭാഗത്തിനുള്ള പ്രാധാന്യം പ്രാരംഭത്തിനും ഉണ്ട്. ആദിത്യ ഹൃദയമന്ത്രത്തിന്റെ ഫലസിദ്ധി പ്രപഞ്ചനം ചെയ്തിട്ട് അഗസ്ത്യന്‍ സമസ്തവും സൂര്യന്‍ ആണെന്ന് പറയുന്നു. ആ ഭാഗം അത്യപൂര്‍വമായ ഒരു ഉഡ്ഢയനം ആണ്. ഇരുപത്തിയെട്ടുതരം പറക്കലുകളെപ്പറ്റി മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഇരുപത്തിയെട്ടാമത്തെ തലത്തിലേക്ക് മന്ത്രോച്ഛാരണം ഉയര്‍ന്നുപോകുന്നു. ചിറകൊതുക്കിയിരിക്കുന്ന പരുന്ത് പറന്നുപറന്ന് ആകാശത്തിന്റെ ഔന്നത്യവിഹാരം ആകുന്നതുപോലെ



''നിത്യമാദിസഹൃദയമാം മന്ത്രമി-
തുത്തമമെത്രയും ഭക്ത്യാജപിക്കടോ'' എന്ന വരി കഴിഞ്ഞാണ് ഈ അത്ഭുതകരമായ പറക്കല്‍.



''ദേവാസുരോരഗചാരണകിന്നര
താപസ ഗുഹ്യകയക്ഷേരക്ഷോഭൂത
കിം പുരാഷാപ്‌സരോ മാനുഷാദ്യന്മാരും
സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും
ദേവകളാകുന്നതാദിത്യനാകിയ
ദേവനത്രേ പതിന്നാലുലോകങ്ങളും
രക്ഷിപ്പതും നിജരശ്മികള്‍കൊണ്ടവന്‍
ഭക്ഷിപ്പതുമവന്‍ കല്പകാലാന്തരേ
ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും
ഷണ്മുഖന്‍താനും പ്രജാപതിവൃന്ദവും
ശുക്രനും വൈശ്വാനരനും കൃതാന്തനും
രക്ഷോവരനും വരുണനും വായുവും
യക്ഷാധിപനുമീശാനനും ചന്ദ്രനും
നക്ഷത്രജാലവും ദിക്കരിവൃന്ദവും
വാരണവക്ത്രനുമാര്യനും മാരനും
താരാഗണങ്ങളും നാനാഗ്രഹങ്ങളും
അശ്വിനീപുത്രരുമഷ്ടവസുക്കളും
വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും
നാനാപിതൃക്കളും പിന്നെ മനുക്കളും
ദാനവന്മാരുമുരഗസമൂഹവും
വാരമാസര്‍ത്തുസംവത്സരകല്പാദി
കാരകനായതും സൂര്യനിവന്‍ തന്നെ.''



അത്യുന്നത വിഹാരത്തിലാണ് ഇതിനെ തുടര്‍ന്ന സൂര്യപര്യായ മഞ്ജരി വരുന്നത്.


ഈ മന്ത്രം ഉഷ്ണപ്രദാനം നല്‍കുന്നു. ഇത് പകല്‍ മാത്രമേ ജപിക്കാവൂ എന്നു പാരമ്പര്യം ഉണ്ട്. ആദിത്യഹൃദയമന്ത്രം ആവര്‍ത്തിച്ചുപാസിച്ചാല്‍ ആത്മബലവും അഭയവും ഉണ്ടാകും. മാര്‍ഗവിഘ്‌നങ്ങള്‍ ഒഴിയും. കാകളിവൃത്തത്തിന്റെ സാധാരണ ചൊല്‍വഴക്കങ്ങള്‍ക്കപ്പുറം നാനാരീതിയില്‍ ''സന്താപനാശകരായ'' ആലപിക്കാം. ധ്യാനസ്ഥരായി ജപിക്കുന്നവര്‍ക്ക് കാവ്യപ്രക്രിയയുടെ ഗൂഢവഴികള്‍ പകര്‍ന്നുകിട്ടും.



രാവിലെ ആദിത്യഹൃദയവും വൈകുന്നേരം പ്രഹ്ലാദന്റെ നരസിംഹസ്തുതിയും പീഡകള്‍ വരുമ്പോള്‍ നാല്പത്തിയൊന്നുദിവസം ഗജേന്ദ്രമോക്ഷവും പണ്ടുകാലങ്ങളില്‍ വീടുകളില്‍ വായിച്ചിരുന്നു.


വിശ്വാസവും നിരഹങ്കാരമായ ഉപാസനയുമാണ് ഭക്തിമാര്‍ഗം. അവയ്ക്ക് നിമിത്തങ്ങള്‍ ആണ് സ്‌തോത്രങ്ങള്‍. ശാസ്ത്രഗര്‍ത്തങ്ങള്‍ തോറും ചാടിവീണു മോഹിക്കാതെ വിശ്വാസത്തിന്റെ വഴിയെ പുരോഗമിക്കാനാണ് എഴുത്തച്ഛന്‍ പ്രബോധനം ചെയ്യുന്നത്.


ഇത്തരം കാര്യങ്ങളില്‍ അവരവരുടേതായ അനുഭവജ്ഞാനത്തിന് പ്രാധാന്യം ഉണ്ട്. ആദിത്യഹൃദയം ഫലസിദ്ധിയുള്ള ഒരു സ്തുതിയായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.


സൗരയൂഥത്തില്‍ യൂഥനാഥനായ സൂര്യന്‍ ആണ് എല്ലാം. സൂരോന്മുഖമായ ഈ സ്‌തോത്രം അച്ഛനമ്മമാര്‍ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം ചേതനയെ പ്രപഞ്ചഗഹനതയുടെ പ്രതിസ്പന്ദമാക്കാന്‍ അതുസഹായിക്കും.

Sunday, August 27, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 34




1. ദശരഥന്റെ ഭാര്യമാര്‍ എത്ര ? ആരെല്ലാം ?

2. യാഗാഗ്നിയില്‍ പ്രത്യക്ഷപ്പെട്ടതും പ്രജാപതി അയച്ചിരുന്നതുമായ അഗ്നിപുരുഷന്‍ നല്‍കിയ പായസം ദശരഥന്‍ ആര്‍ക്കെല്ലാമാണ് കൊടുത്തത്?

 3. അവര്‍ ആ പായസം എന്തു ചെയ്തു.?

4. ശ്രീകൃഷ്ണന്റെ ജന്മദിനം ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ദിവസം. ശ്രീ രാമന്റെ ജന്മദിനം എന്നാണ്. ?

5. അവതരിച്ചമാത്രയില്‍ തന്നെ ഭഗവാന്റെ ദിവ്യരൂപത്തെ ദര്‍ശിച്ച കൗസല്യദേവിയ്ക്ക് മാറിടത്തില്‍ വനമാല മാത്രമല്ല മറുകും കാണുവാന്‍ സാധിച്ചു എന്താണ് ആ മറുകിന്റെ പേര്?

6. ദശരഥന്റെ നാലുമക്കള്‍ക്കിട്ട പേര് ?

7. രാവണനെ വധിക്കണമെന്ന ബ്രഹ്മാവിന്റെ പ്രാര്‍ത്ഥന അനുസരിച്ചാണ് താന്‍ അവതരിച്ചിരിക്കുന്നതെന്ന് ശ്രീരാമചന്ദ്രന്‍ ആരോടാണ് ആദ്യമായി പറഞ്ഞത്? 8. ഭഗവാന്റെ സ്വരൂപദര്‍ശനം എന്തുകൊണ്ടാണ് കൗസല്യാദേവിക്കു സാധിച്ചത് ?

9. ദശരഥന്റെ 4 മക്കള്‍ക്കും നാമകരണം ചെയ്തതാരായിരുന്നു ?

10. യദുവംശത്തിലായിരുന്നു ശ്രീകൃഷ്ണന്‍ അവതരിച്ചത്. ഏതു രാജവംശത്തിലാണ് ശ്രീരാമന്‍ അവതരിച്ചത് ?




ഉത്തരങ്ങള്‍

1. മൂന്ന്. കൗസല്യ, കൈകേകി, സുമിത്ര.

2. ഭാര്യമാരായ കൗസല്യക്കും, കൈകേകിക്കും പകുതി വീതം കൊടുത്തു.

3. തങ്ങള്‍ക്കു ലഭിച്ച പായസത്തിന്റെ പകുതി വീതം കൗസല്യയും, കൈകേകിയും സുമിത്രക്കു നല്‍കി. മൂവരും അതു ഭക്ഷിച്ചു.

4. മേടമാസത്തിലെ പുണര്‍തം നക്ഷത്രം. കുക്ലപക്ഷം, നവമി തിഥി, കര്‍ക്കിടക ലഗ്നം.

5. ശ്രീവത്സം.

6. ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍.

7. മാതാവായ കൗസല്യദേവിയോട്.

8. പൂര്‍വ്വ ജന്മത്തില്‍ ആചരിച്ച തപസിന്റെ ഫലമായിട്ട്. (പൂര്‍വ്വ ജന്മത്തില്‍ അദിതിയും കശ്യപനുമായിരുന്നു കൗസല്യയും ദശരഥനും).

9. കുലഗുരുവായ വസിഷ്ഠന്‍.

10. ഇക്ഷാകുവംശം. (സൂര്യവംശരാജാക്കന്മാര്‍)



ഗുരുവായൂര്‍ ഭജനം

Related image

ലോകവൈകുണ്ഠമെന്ന ഖ്യാതി നേടിയ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കുന്നവര്‍ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.
ഗുരുപവനപുരിയില്‍ ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം. ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തില്‍ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാല്‍ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.


അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയന്‍ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരില്‍ ഭജനമിരിയ്ക്കാന്‍ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.


പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീര്‍ത്ഥയാത്രയ്ക്കിടയില്‍ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലില്‍ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തില്‍ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനര്‍ നിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.



മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരില്‍ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.
മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോള്‍ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂര്‍.



കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങള്‍ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാര്‍ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രമാണ് ഗുരുവായൂര്‍. പുലര്‍ച്ചെ മൂന്നുമണിയ്ക്കാണ് നടതുറക്കുക. പന്ത്രണ്ട്ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. ഇതോരോന്നും ദര്‍ശിക്കുന്നത് മഹാപുണ്യദര്‍ശനം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.

ശുഭചിന്ത,


Mystic Quote - Sadhguru



മനുഷ്യരുടെ ഉള്ളില് ശരിക്കും താളലയമുണ്ടാകുമ്പോള് മാത്രമേ ലോകത്ത് ഐക്യമുണ്ടാകൂ.


Harmony in the world will happen only when human beings are truly harmonious within themselves.


ഭഗവാനും ഭക്തനും ഒന്ന്; ഭക്തിയുടെ പാര്യന്തികസാഫല്യം




യുദ്ധകാണ്ഡം രാമലക്ഷ്മണന്മാരുടെ രണസാമര്‍ഥ്യത്തിന്റെ സമ്പൂര്‍ണമായ ആവിഷ്‌കാരം മാത്രമായിരുന്നില്ല. ഗുഹന്‍ മഹാനദിക്കപ്പുറം കടത്തി വിടകൊണ്ട നിമിഷം മുതല്‍ രാമാവതാരത്തിന്റെ ലക്ഷ്യം നിര്‍വഹിക്കപ്പെട്ടുതുടങ്ങി. തപോവിഘ്‌നകാരണമായ നിശാചരന്മാരെ ഒന്നൊന്നായി വധിച്ചും ശാപം പേറി രാക്ഷസരൂപം എടുക്കേണ്ടിവന്ന ഗന്ധര്‍വാദികള്‍ക്ക് ശാപമോക്ഷമരുളിയും മുന്നോട്ടുനടന്ന രാമന്‍ അനേകം വസിഷ്ഠതാപന്മാരെ സന്ദര്‍ശിക്കുകയും ചെയ്തു. പുണ്യാശ്രമം തേടിയുള്ള തീര്‍ഥാടനം മാത്രമോ അത്? ഓരോ മുനിയെ സന്ദര്‍ശിക്കുമ്പോഴും രാമതത്ത്വം കൂടുതല്‍ കൂടുതല്‍ മിഴിവോടെ വെളിപ്പെടുകയും ആയിരുന്നു. ഒപ്പം അവതാരോദ്ദേശ്യമെന്തെന്ന് വികല്പലേശംപോലും ബാക്കിവെക്കാതെ വ്യക്തമായിക്കൊണ്ടിരിക്കുകയും ചെയ്തു. രാമകഥയിലെ ഓരോ സന്ധിയും ജീവിതത്തിന്റെ ആത്യന്തികമായ സാര്‍ഥകതയെന്ത് എന്ന തിരിച്ചറിവിനുള്ള സന്ദര്‍ഭമായി മാറുന്നു.



ലങ്കയിലെ അവസാന പോരാട്ടം അവതാരോദ്ദേശ്യത്തിന്റെ പാര്യന്തിക നിര്‍വഹണമായിരുന്നു. താമസശക്തികള്‍ എല്ലാ വീറും സംഭരിച്ച് ഏറ്റെതിര്‍ത്തുവരുന്നു. ചെറിയ ബലമല്ല അവരുടേത്. ത്രിലോകങ്ങളെയും വിറപ്പിച്ച് കാല്‍ക്കീഴമര്‍ത്തിയ ആ ശരക്കൊടുമയുടെ ഇരുള്‍രൂപങ്ങള്‍! നെടുനാളത്തെ കൃച്ഛ്‌റതപസ്സിന്റെ ഫലമായി നേടിയ അപൂര്‍വാനുഗ്രഹങ്ങള്‍ ധര്‍മത്തിനെതിരെ നിരത്തി പോരാടുന്ന വിചിത്രനിമിഷങ്ങള്‍.
ഈ യുദ്ധത്തില്‍ രാമലക്ഷ്മണന്മാര്‍ ഒറ്റ ശരീരവും ഒറ്റ ആത്മാവുമായപോലെ പ്രവര്‍ത്തിക്കുന്നതാണ്  വര്‍ണിക്കുന്നത്. ഭഗവാനും ഭക്തനും ഒന്നായിത്തീരുന്ന ഭക്തിയുടെ സാഫല്യമുഹൂര്‍ത്തമാണത്.
മനസ്സില്‍ വലിയ സങ്കടങ്ങള്‍ ഒതുക്കിക്കൊണ്ടാണ് രാമന്‍ രാവണനോട് യുദ്ധം ചെയ്യുന്നത്. യുദ്ധങ്ങളുടെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത യുദ്ധമാണ് നടക്കുന്നത്. എന്നാല്‍, ലക്ഷ്മണനില്ലാത്ത ലോകത്തില്‍ ജീവിക്കുക അസാധ്യം എന്നു കരുതുന്ന രാമന്റെ മനസ്സാണ് ഇവിടെ പ്രധാനം. രാമന്റെ നിഴലായിരുന്നു ലക്ഷ്മണന്‍; ഈ നിഴലിന്റെ നിഴലാണ് താന്‍ എന്ന് രാമന്‍ ചിന്തിക്കുന്ന അവസ്ഥയില്‍ എത്തിനില്ക്കുന്നു ഇവിടെ. ഭക്തന്റെയും ഭഗവാന്റെയും ഏകീഭാവം ഇവിടെ സംഭവിക്കുന്നു. ഭക്തിയുടെ പരമസാഫല്യമാണ് ഈ ഏകീഭാവം.

ഹയഗ്രീവാവതാരം - ദേവീഭാഗവതം



സൂതാസ്മകം മന: കാമം മാഗ്നം സംശയസാഗരേ
യഥോക്തം മഹദാശ്ചര്യം ജഗദ്‌ വിസ്മയ കാരകം
യന്മൂര്‍ദ്ധാ മാധവസ്യാപി ഗതോ ദേഹാത് പുന: പരം
ഹയഗ്രീവസ്തതോ ജാത: സര്‍വ്വകര്‍ത്താ ജനാര്‍ദ്ദന:


ഋഷിമാര്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഭഗവാന്‍ ഹരിയുടെ തല തെറിച്ചുപോയിട്ട് അതിനുപകരം ഒരു കുതിരയുടെ തല വെച്ച് പിടിപ്പിച്ചുവെന്നോ? വിണ്ണവര്‍ക്കും മുനിമാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുന്ന ശ്രീഹരിക്കും ഭാഗ്യക്കേടോ? ഞങ്ങളില്‍ സംശയങ്ങളുടെ സമുദ്രം തന്നെ ഉയരുകയാണ്. മഹാശയാ, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നാലും.


സൂതന്‍ തുടര്‍ന്നു:  ഭഗവാന്‍ ശ്രീഹരി പതിനായിരമാണ്ട് യുദ്ധം ചെയ്തു ക്ഷീണിതനായി തളര്‍ന്നു നില്‍ക്കുകയാണ്. ഞാണിട്ട വില്ലില്‍ തലയും താങ്ങി കാല്‍വിരല്‍ത്തുമ്പില്‍ തന്റെ ഭാരം വെച്ച് ഭഗവാന്‍ ഉറങ്ങിപ്പോയി. അങ്ങിനെ കാലം കുറേ കടന്നുപോയി. രുദ്രാദികള്‍ ഒരു യാഗം നടത്താന്‍ ഉത്സുകരായി ബ്രഹ്മാവുമൊത്ത് വൈകുണ്ഡത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. ഭഗവല്‍ സന്നിധി പൂകിയ ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമെല്ലാം കൂടി വിഷ്ണുവിനെ ഉണര്‍ത്തുവാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു. ഒരാളുടെ നിദ്രാഭംഗത്തിന് ഇടയാക്കിയാല്‍  അതില്‍ ദോഷമുണ്ട്. എന്നാല്‍ യാഗം നടക്കുകയും വേണം. അപ്പോള്‍ ബ്രഹ്മാവ്‌ ‘ചിതല്‍’ എന്ന് പേരായ ഒരു കൃമിയെ സൃഷ്ടിച്ചു.


വില്ലിന്റെ അറ്റം ചിതലരിച്ചാല്‍ വില്ലിന്റെ പാത്തി നിവര്‍ന്നു വരും, അപ്പോള്‍ ഭഗവാന്‍ ഉണരും എന്നതായിരുന്നു ബ്രഹ്മാവിന്റെ ബുദ്ധി. ബ്രഹ്മാവ്‌ ചിതലിനോടിങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിതല് പറഞ്ഞു: 'നിദ്രാഭംഗം, കഥാഭംഗം, ദമ്പതീപ്രീതിഭേദം, അമ്മയില്‍ നിന്നും കുട്ടിയെ അകറ്റല്‍ എന്നിവയൊക്കെ മഹാപാപമല്ലേ? പിന്നെ സ്വാര്‍ത്ഥത്തിനായി ഞാനിതെങ്ങിനെ ചെയ്യും?'


ബ്രഹ്മാവ്‌ പറഞ്ഞു: 'നിനക്കും യജ്ഞത്തില്‍ ഭാഗമാകാം. യജ്ഞാഹുതിയില്‍ വീഴുന്ന ഹവിസ്സിന്റെ പൊട്ടും പൊടിയുമെല്ലാം യജ്ഞകുണ്ഡത്തിന്റെ ചുറ്റും ചിതറി വീഴുമല്ലോ? അവയെല്ലാം നിനക്കെടുക്കാം. ഇപ്പോള്‍ കാര്യം നടത്തുക.'


ബ്രഹ്മാവ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ ചിതല്‍ ആ വില്ലിന്റെ ഞാണറ്റം കരളാന്‍ തുടങ്ങി. പെട്ടെന്ന് ഭീകരാരവത്തോടെ ഞാണ് മുറിഞ്ഞു. ഞാണിന്റെ താഴ്ഭാഗം മുറിഞ്ഞപ്പോള്‍ വില്ലിന്റെ മേല്‍ത്തല പെട്ടെന്ന്‍ തെറിച്ചുയര്‍ന്നു. അതില്‍ച്ചാരി വിശ്രമിച്ചിരുന്ന ശ്രീഹരിയുടെ തല കിരീടത്തോടെ ദൂരെ തെറിച്ചു വീണു. ബ്രഹ്മാണ്ഡം കുലുങ്ങി. എല്ലാവരും ഭയചകിതരായി. കൊടുങ്കാറ്റു വീശി. സമുദ്രം ഇളകി. ആകാശത്ത് കൊള്ളിമീന്‍ വീശി. സൂര്യന്‍ ഇരുളില്‍ ഒളിച്ചു. ദിക്കുകള്‍ കാണാതായി.
അന്ധകാരം ഒട്ടൊന്നു കുറഞ്ഞപ്പോള്‍ ഭഗവാന്‍ തലയറ്റു നിലത്തു പതിച്ചതായി പരമശിവന്‍ കണ്ടു. ഈ കബന്ധം കണ്ട് എല്ലാവരും ദുഖാകുലരായി. 'പരമ പുരുഷനായ അങ്ങയെ മുറിക്കാനോ ഉടയ്ക്കാനോ എരിക്കാനോ ആവില്ലയെന്നിരിക്കെ, തലമാത്രം എവിടെയാണ് തെറിച്ചു പോയത്? നിന്റെ ഗതി ഇതാണെങ്കില്‍ വിണ്ണവര്‍ക്കും യാതൊരു രക്ഷയുമില്ലല്ലോ! ഇതിലിപ്പോ രാക്ഷസന്മാരെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം ആകാശവാസികളായ ദേവന്മാരുടെ പണിയാണ്. അവര്‍ക്കുള്ള ഏകാശ്രയം അവര് തന്നെ ഇല്ലാതാക്കി. മായയെ നിയന്ത്രിക്കുന്ന നിനക്കീ ഗതിവന്നത് സത്വരജസ്തമോ മായകള്‍ ഒന്നിനാലുമല്ല.'


അപ്പോള്‍ സുരാചാര്യന്‍ പറഞ്ഞു: ഇനി വിലപിച്ചിട്ട് കാര്യമില്ല. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് നമുക്കാലോചിക്കാം. ഈശ്വരനും, ഉത്സാഹവും, രണ്ടും സമ്യക്കായി ചേര്‍ന്നാല്‍ ദൈവഹിതംപോലെ കാര്യങ്ങള്‍ നടക്കും. വിഷ്ണുശിരസ്സ് ദേവന്മാര്‍ നോക്കിനില്‍ക്കെയാണ് തെറിച്ചത്‌. എന്നാല്‍ എല്ലാറ്റിനും മീതെ ദൈവം തന്നെയാണ് എന്ന് തന്റെ അഭിപ്രായവും ഇന്ദ്രന്‍ പറഞ്ഞു.


ബ്രഹ്മാവ്‌ പറഞ്ഞു: 'അതാത് കാലത്തുണ്ടാവുന്ന നന്മയും തിന്മയുമെല്ലാം ദൈവഹിതമെന്നോര്‍ത്തു നേരിടുകയെന്നതാണ് കരണീയം. ദേഹമുണ്ടെങ്കില്‍ സുഖദുഖങ്ങളും നിശ്ചയം. പരമശിവന്‍ പണ്ടൊരിക്കല്‍ എന്റെ ശിരസ്സും അറുത്തെടുത്തുവല്ലോ! ശിവന്റെ ലിംഗം മഹര്‍ഷിമാരുടെ ശാപത്താല്‍ ഒരിക്കല്‍ താഴെ വീഴുകയും ചെയ്തിട്ടുണ്ട്. അതുപോലെയാണ് ഇന്ന് വിഷ്ണുവിന്റെ ശിരസ്സറ്റ് തെറിച്ചത്‌. ഇന്ദ്രനാണെങ്കില്‍ ആയിരം യോനികള്‍ തന്നില്‍ കൊണ്ടുനടക്കേണ്ടതായി വന്നു. സ്വര്‍ഗ്ഗഭ്രംശനായി താമരയ്ക്കുള്ളില്‍ ഒളിച്ചു താമസിക്കേണ്ട ഗതിയും അദ്ദേഹത്തിന് ഉണ്ടായി. ദുഃഖം അനുഭവിക്കാത്തതായി ആരുമില്ല ഈ ലോകത്തില്‍. അതിനാല്‍ ശോകം വെടിയുകയാണ് നല്ലത്. അതിനായി നമുക്ക് മഹാമായയായ പരാശക്തിയെ ധ്യാനിക്കാം. മൂന്നുലോകങ്ങളും സകലചരാചരങ്ങളും നിറഞ്ഞു വിളങ്ങുന്ന ബ്രഹ്മവിദ്യതന്നെയാണ് ജഗത്തിനെ നയിക്കുന്ന അമ്മ.'
സൂതന്‍ പറഞ്ഞു: ഉടലാര്‍ന്നു നില്‍ക്കുന്ന വേദങ്ങളോട് പത്മസംഭവനായ ബ്രഹ്മാവ്‌ പറഞ്ഞു: 'നിങ്ങള്‍ ബ്രഹ്മവിദ്യാസ്വരൂപിണിയായ മഹാമായയെ പ്രകീര്‍ത്തിക്കുക.'



സനാതനയും, ജ്ഞാനാഭിഗമ്യയും ശ്രേഷ്ഠയുമായ ദേവിയെ വേദങ്ങള്‍ ഇങ്ങിനെ സ്തുതിച്ചു: നിര്‍ഗ്ഗുണയും ഭുവനേശ്വരിയും ജഗദുത്പത്തിക്ക് നിദാനവുമായ ദേവീ, ഗായത്രീ, ഞങ്ങള്‍ അവിടുത്തെ കൈകൂപ്പി തൊഴുന്നു. സകലജീവികള്‍ക്കും ആധാരമായ, അവരുടെ ബുദ്ധി, ശ്രദ്ധ, സ്മൃതി എന്നുവേണ്ട എല്ലാറ്റിന്റെയും ശാന്തിയും കാന്തിയുമായ അമ്മേ, നമസ്കാരം. അവിടുന്നാണ് ഗീതകങ്ങളിലെ അര്‍ദ്ധമാത്ര. നീ ഗായത്രിയും വ്യാകരണവുമാണ്. ജയയും വിജയയുമാണ്. മൂന്നുലോകങ്ങളും ചമയ്ക്കുന്നതില്‍ നിപുണയായുള്ള സര്‍വ്വചരാചരമാതാവായ അവിടുത്തെ പദയുഗളങ്ങളില്‍ ഞങ്ങള്‍ പ്രണമിക്കുന്നു. സകലലോകത്തിനും ഹിതകാരിണിയും വിദ്യാ സ്വരൂപിണിയും മംഗളകാരിണിയും വാഗ്ബീജ സ്ഥിതയും ഭവരോഗത്തെ ഇല്ലാതാക്കുന്നവളുമായ അമ്മേ, നിനക്ക് നമസ്കാരം. വിഷ്ണു, രുദ്രന്‍, വിധി, അഗ്നി, സൂര്യന്‍ എന്നുവേണ്ട എല്ലാറ്റിനെയും നീയാണ് സൃഷ്ടിച്ചത്. അതിനാല്‍ത്തന്നെ അവരെക്കാളേറെ വൈശിഷ്ട്യം നിനക്കുണ്ട്‌. ഭുവനനിര്‍മ്മിതിയ്ക്കായി സംസാരലേശമില്ലാതെ അവിടുന്ന് ഇച്ഛിക്കുമ്പോള്‍ അക്കാര്യങ്ങളുടെ നടത്തിപ്പിനായി അവിടുന്നു തന്നെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ സൃഷ്ടിക്കുന്നു. അവരെക്കൊണ്ടു സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തിക്കുന്നു.


ലോകത്തിലെ ഒരാള്‍ക്കുപോലും അവിടുത്തെ മഹിമ പൂര്‍ണ്ണമായി അറിയാനാവില്ല. അവിടുത്തെ നാമങ്ങളെ എണ്ണാന്‍ ആര്‍ക്കാവും? ചെറിയൊരു തോടു കടക്കാന്‍ അറിയാത്ത മനുഷ്യന് കടല് താണ്ടാന്‍ എങ്ങിനെ കഴിയും? വേദവാക്യങ്ങളില്‍ പ്രകീര്‍ത്തിച്ചതുപോലെ ഈ മിഥ്യാപ്രപഞ്ചത്തെ ഒറ്റയ്ക്ക് നിര്‍മ്മിച്ചു സംരക്ഷിക്കുന്ന അമ്മയുടെ അനന്തശക്തിയെ വര്‍ണ്ണിക്കാന്‍ ആര്‍ക്കു കഴിയും? സകലജഗത്തിനും കാരണമായ അവിടുത്തെ ചരിതം എത്ര വിസ്മയകരം! അവിടുത്തെ പ്രഭാവത്തെ അറിയുക എന്നത് വേദങ്ങള്‍ക്ക് പോലും അപ്രാപ്യമാണ്. അവിടുത്തെ പരമപ്രഭയെക്കുറിച്ച് അവിടുത്തേയ്ക്ക് പോലും അറിയാമോ എന്ന് സംശയം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ എങ്ങിനെയാണത് സാധിക്കുക?
ഭഗവാന്‍ ശ്രീഹരിയുടെ ശിരസ്സറ്റ് പോയ കഥ അവിടുന്നറിഞ്ഞില്ല എന്ന് വരുമോ? അതോ അവിടുന്നു നമ്മെ പരീക്ഷിക്കുകയാണോ? ഹരിക്ക് ഇത്തരമൊരു ദുരിതമേര്‍പ്പെടാന്‍ കാരണമെന്താണ്? അവിടുത്തെ പാദങ്ങളുടെ പുകള്‍ പാടുന്നവര്‍ക്കെങ്ങിനെയാണ് ദുരിതസഞ്ചയം അനുഭവിക്കേണ്ടി വരുന്നത്? ദേവകാര്യം നടത്താന്‍ അമാന്തമരുതേ. വിഷ്ണുവിനായുള്ള തല എവിടെനിന്നും ലഭിക്കും എന്ന് അരുളിയാലും. ദേവന്മാര്‍ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവിടുന്നു ശ്രീഹരിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്തതാണോ, അതോ ശ്രീഹരിയുടെ കോപത്തെ ശമിപ്പിക്കാന്‍ അവിടുന്നു ചെയ്യുന്ന കളിയാണോ ഇത്? അതോ ദൈത്യന്മാര്‍ അവിടുത്തെ പ്രസാദിപ്പിച്ചു നേടിയ വരബലമാണോ ഞങ്ങള്‍ കാണുന്നത് ? ശിരസ്സില്ലാത്ത ഹരിയുടെ ഉടല്‍ കാണുന്നത് അവിടുത്തേയ്ക്ക് ഒരു നേരമ്പോക്കാണോ?

അല്ല, ലക്ഷമീദേവിയോട് കോപിച്ച് അവളെ നീ നാഥനില്ലാതെയാക്കിയതാണോ? അവിടുത്തെ അംശജയായ ലക്ഷ്മീ ദേവിയുടെ വൈധവ്യം അവസാനിപ്പിച്ചാലും. അവിടുത്തെ അടി പണിയുന്നവര്‍ക്കായി ഈ ദേവന്മാരുടെ ആഗ്രഹം നിവൃത്തിച്ചു നല്‍കിയാലും. ശ്രീഹരിക്ക് ഒരു ശിരസ്സ്‌ നല്‍കി മാലോകരുടെ ദുഖത്തെ ഇല്ലാതാക്കിയാലും. ഭഗവാന്റെ തല എവിടെയാണ് തെറിച്ചു വീണതെന്ന് ഞങ്ങള്‍ക്കറിയില്ല. ജീവന്‍ നല്‍കുന്ന അമൃതുപോലെ അവിടുന്നല്ലേ ലോകത്തിനുയിരു നല്‍കുന്നത്.



സൂതന്‍ തുടര്‍ന്നു: ഇങ്ങിനെ വേദപ്രകീര്‍ത്തനം കേട്ട് സംപ്രീതയായ ദേവി ആകാശത്തു നിന്നുകൊണ്ട് ഇങ്ങിനെ അരുളിച്ചെയ്തു. ‘ഞാന്‍ സംപ്രീതയായിരിക്കുന്നു, അതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ വേദസ്തുതികള്‍ ആര് ചൊല്ലിയാലും പഠിച്ചാലും അവന്റെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാകും. വേദതുല്യമാണീ സ്തുതി. ഇത് കേള്‍ക്കുന്നവന്‍ ദുഖങ്ങളെല്ലാം തീര്‍ന്നു സൌഖ്യത്തെ പ്രാപിക്കും.


ഇനി ശ്രീഹരിയുടെ തലയറ്റുപോകാനുള്ള കാരണം പറയാം. ലോകത്ത് കാരണമില്ലാതെ ഒരു കാര്യവും ഉണ്ടായിട്ടില്ലല്ലോ. ഒരിക്കല്‍ ഭഗവാന്‍ ഹരി തന്റെ അടുത്തിരിക്കുന്ന ലക്ഷ്മീദേവിയുടെ രമ്യമുഖം നോക്കി പുഞ്ചിരി തൂകി. 'എന്തിനാണിപ്പോള്‍ ഭഗവാന്‍ എന്നെ നോക്കി ചിരിച്ചത്? തന്‍റെ മുഖത്ത് വല്ല വൈരൂപ്യവും വന്നുപെട്ടിട്ടുണ്ടാവുമോ എന്ന് ദേവി ഭയപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു സുന്ദരിയെക്കൂടി ഭഗവാന്‍ സപത്നിയാക്കിക്കാണും!' ഇങ്ങിനെ ചിന്തിക്കേ, ദേവി പെട്ടെന്ന് തമോരൂപിണിയായി. ഏതോ ദേവകാര്യം സാധിക്കാനാവണം ഈ തമോഭാവം ദേവീമുഖത്തുണ്ടായത്. ‘നിന്റെ തല വീണു പോകട്ടെ’ എന്ന് ദേവിയുടെ വായില്‍നിന്നും ശാപവാക്കുകള്‍ പുറത്തുവന്നു.


അറിയാതെയാണെങ്കിലും സ്വന്തം സുഖത്തെത്തന്നെയാണ് ദേവി നശിപ്പിച്ചത്. അസത്യം, സാഹസം, കള്ളം, മൂഢത്വം, ലോഭം, അശുദ്ധി, നിര്‍ദ്ദയത്വം, എന്നിവ സ്ത്രീകളില്‍ സഹജമത്രേ. ലക്ഷ്മീദേവിയുടെ ശാപബലത്താല്‍ ഇപ്പോഴും ആ ശിരസ്സ് ഉപ്പുകടലില്‍ പൂണ്ടു കിടക്കുകയാണ്. സാരമില്ല, ഭഗവാന്റെ തല ഞാന്‍ വീണ്ടെടുക്കാം.


ദേവന്മാരേ, ഇതിന്റെ പിറകില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമാണ്! ഹയഗ്രീവന്‍ എന്നൊരു ദാനവന്‍ സരസ്വതീ തീരത്ത് ഉഗ്രതപസ്സനുഷ്ഠിച്ചിരുന്നു. എന്റെ ഏകാക്ഷരമന്ത്രം ജപിച്ച് ആഹാരംപോലും ഉപേക്ഷിച്ച് ആയിരം കൊല്ലമവന്‍ തപസ്സിരുന്നു. അപ്പോള്‍ അവനാഗ്രഹിച്ചവിധം തന്നെ താമസരൂപിയായ സിംഹവാഹനയായി ഞാനവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.
പ്രദക്ഷിണവും നമസ്കാരവും ചെയ്ത് വിടര്‍ന്ന കണ്ണുകളോടെ ദൈത്യന്‍ ഇങ്ങിനെ സ്തുതിച്ചു. ഹയഗ്രീവന്‍ പറഞ്ഞു: മംഗളകാരിണിയും സൃഷ്ടി സ്ഥിതി സംഹാര കാരിണിയുമായ അമ്മേ, അവിടുന്നാണ് പഞ്ചഭൂതോല്‍പ്പത്തിക്ക് പോലും കാരണം. പഞ്ചതന്മാത്രകളായ ഗന്ധ, രസ, രൂപ, സ്പര്‍ശ, ശബ്ദങ്ങള്‍ക്കും കാരണം മറ്റൊരാളല്ല. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മഹേശ്വരിയായ നിന്നില്‍ നിന്നുമാണ് ഉല്‍പ്പന്നമായത്. അങ്ങിനെ സര്‍വ്വപ്രാഭവങ്ങളും നിറഞ്ഞ അമ്മേ, മരണമില്ലാത്ത യോഗിയാകാന്‍ എനിക്ക് വരം നല്‍കണം. സുരാസുരന്മാരെ എനിക്കെപ്പോഴും വിജയിക്കുകയും വേണം.



ശ്രീദേവി പറഞ്ഞു: ജനിച്ചാല്‍ മരണം ഉറപ്പാണ്.  അതിനു മാറ്റമുണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ മറ്റു വരങ്ങള്‍ ആവശ്യപ്പെടുക. ഹയഗ്രീവന്‍ പറഞ്ഞു: അങ്ങിനെയെന്നാല്‍ ഹയഗ്രീവനില്‍ നിന്നല്ലാതെ മറ്റൊരുവനില്‍ നിന്നും എനിക്ക് മരണം ഉണ്ടാവരുത്. കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു സത്വവും തന്നെ കൊല്ലാന്‍ വരില്ല എന്നവന് ഉറപ്പായിരുന്നു.
ദേവി പറഞ്ഞു: തഥാസ്തു! ഹയഗ്രീവനല്ലാതെ ആരും നിന്നെ വധിക്കില്ല. പോയി രാജ്യഭാരം തുടര്‍ന്നാലും! .


“അവന്‍ സ്വരാജ്യത്തേയ്ക്ക് പോയി വേദങ്ങളെയും ഋഷിമാരെയും ദ്രോഹിച്ചു കഴിയുന്നു, അവനെ കൊല്ലാന്‍ ആരുമില്ല താനും. അതിനാല്‍ ഒരു ഹയത്തിന്റെ (കുതിരയുടെ) തലയറുത്ത് വിഷ്ണുശിരസ്സോടു ചേര്‍ത്താലും. അങ്ങിനെ ഹയഗ്രീവനായ വിഷ്ണുഭഗവാന്‍ ആ പാപിയെ കൊന്നുകളയട്ടെ.”
സൂതന്‍ തുടര്‍ന്നു: ജഗജ്ജനനിയുടെ ആകാശവാണി ഇങ്ങിനെ അവസാനിക്കെ, ദേവന്മാര്‍ സന്തുഷ്ടരായി ബ്രഹ്മാവിനോട് ഒരു കുതിരയുടെ തല വിഷ്ണുവിന്റെ ഉടലിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ വിരിഞ്ചന്‍ ദേവസവിധത്തില്‍ വച്ചു തന്നെ ഒരു കുതിരയുടെ ശിരസ്സറുത്ത് വിഷ്ണുവിന്റെ കബന്ധത്തില്‍ ഒട്ടിച്ചു ചേര്‍ത്തു. മഹാമായയുടെ പ്രസാദത്താല്‍ ഭഗവാന്‍ ഹരി അങ്ങിനെ ഹയഗ്രീവനായി. ഗര്‍വ്വിഷ്ടനായ ദാനവനെ ഭഗവാന്‍ രണത്തില്‍ തോല്‍പ്പിച്ചു വധിച്ചു.



ഈ ശുഭകഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദുഖനിവൃത്തിയുണ്ടാകും. പാപനിവാരകമായ ശ്രീദേവീചരിതം കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഐശ്വര്യസമ്പത്തുകള്‍ താനേ വന്നുചേരും.