ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
Showing posts with label മന്ത്രങ്ങൾ. Show all posts
Showing posts with label മന്ത്രങ്ങൾ. Show all posts

Friday, October 30, 2020

ബ്രഹ്മസൂത്രം ലളിതവ്യാഖ്യാനം ഭാഗം - 4



ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.




2. ജന്മാദ്യധികരണം
സൂത്രം 2:- ജന്മാദ്യസ്യ യതഃ


അസ്യ = ഇതിന്റെ, ജന്മാദി = ജന്മം മുതലായത്, യതഃ = യാതൊന്നിൽ നിന്നാകുന്നു

ഈ ജഗത്തിനു സൃഷ്ടി സ്ഥിതി സംഹാരങ്ങൾ അതിൽ നിന്നു സംഭവിക്കുന്നുവോ അതാണു ബ്രഹ്മം എന്നു സൂത്രതാല്പര്യം.

ഈയൊരു സൂത്രത്തിലാണ് ഭാഗവതം ആരംഭിക്കുന്നത് തന്നെ. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് ? ബ്രഹ്മം എന്താണ് എന്നത് നേരെയങ്ങ് പറഞ്ഞാൽ പോരെ പിന്നെ എന്താണ് പ്രശ്നം. മനസ്സിനും ഇന്ദ്രിയങ്ങൾക്കും വിഷയമല്ലാത്ത ഒന്നിനു ഇങ്ങനയെ ലക്ഷണം പറയുവാൻ സാധിക്കൂ. തൈത്തരീയോപനിഷത്തിൽ ബ്രഹ്മലക്ഷണം ഇപ്രകാരമാണ്, "യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി, തദ് ബ്രഹ്മ, തത് വിജിജ്ഞാസസ്വ ". യാതൊന്നിൽ നിന്ന് ഉണ്ടായി, യാതൊന്നുകൊണ്ട് നിലനിന്ന്, യാതൊന്നിലേക്ക് വിലയിക്കുന്നുവോ അതിനെ ബ്രഹ്മം എന്നറിഞ്ഞാലും.

എന്താണ് ജഗത് ? ഉണ്ടായി, നിലനിന്ന് , ഇല്ലാതെയാകുന്നത്. ഈ വിശ്വത്തിലെ ഏതു വസ്തു എടുത്താലും ഇതാണ് അവസ്ഥ. ഓരോ വസ്തുവും ഒരു നാമത്തോടുകൂടി കുറച്ചു കാലം നിലനിന്ന് ഇല്ലാതാകും. യഥാർത്ഥത്തിൽ ഇല്ലാതാകും എന്നല്ല, മറ്റൊരു രൂപത്തിലേക്ക് മാറുകയും, മറ്റൊരു നാമം സ്വീകരിക്കുകയും ചെയ്യും. ഒരു വസ്തുവും ഇവിടെ ഇല്ലാതാകുന്നില്ല എന്നുമാത്രമല്ല ഒന്നും പുതുതായി ഉണ്ടാകുന്നുമില്ല. ഉള്ളത് എന്നും ഉണ്ട് എന്നത് മാത്രമാണ് സത്യം.

ജഗത് എന്നാൽ സൃഷ്ടി, സ്ഥിതി, ലയം എന്നു പറഞ്ഞുവല്ലോ എന്നാൽ ഇതിന് ഒരു ദേവ സങ്കല്പം കൊടുത്താൽ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നു വരും. അതിനർത്ഥം ത്രിമൂർത്തികൾ ജഗത്തു തന്നെയാണ്. യാസ്ക്കന്റെ അഭിപ്രായ പ്രകാരം വസ്തുവിന് / പദാർത്ഥത്തിന് ആറുതരം വികാരങ്ങളുണ്ട്:- ജന്മം, നിലനിൽപ്, വളർച്ച, രൂപാന്തരപ്പെടൽ, ക്ഷയം, നാശം എന്നിവയാണത്. ഗീതയിൽ ഈ ആറുവികാരങ്ങളും ഇല്ലാത്തതാണ് ആത്മാവ് എന്നു പറഞ്ഞിരിക്കുന്നു (ഗീത : 2 - 20). ഗീത രണ്ടാം അദ്ധ്യായം ശ്ലോകം : 23, 24 ആത്മാവിന്റെ സ്ഥൂലഭാവത്തെ നിഷേധിക്കുന്നുമുണ്ട്. ഇത് അത്യന്തം സൂക്ഷ്മമാണെന്ന് പറയുന്നുമുണ്ട് (ഗീത: 2 - 25). എന്നാൽ യാസ്ക്കൻ പരാമർശിക്കുന്നത് ലോകത്തുള്ള പദാർത്ഥങ്ങൾക്കു കാണപ്പെടുന്ന വികാരങ്ങളെയാണ്. അതുകൊണ്ട് ഇത്തരം സൃഷ്ടി സ്ഥിതി ലയങ്ങൾ ബ്രഹ്മത്തിൽ ഇല്ല എന്നു മനസ്സിലാക്കണം. ഏതൊരു ബ്രഹ്മത്തിൽ നിന്നാണോ ജഗത്തിന്റെ ഉൽപത്തി, അവിടെ തന്നെയാണതിന്റെ സ്ഥിതിയും ലയവും എന്ന് വ്യക്തമായി ഗ്രഹിക്കേണ്ടതാണ്.

തുടരും...

വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി

Wednesday, October 28, 2020

കനകധാരാസ്തോത്രം





കാലാംബുദാളിലളിതോരസി കൈടഭാരേഃ
ധാരാധരേഃ സ്ഫുരതി യാ തടിദംഗനേവ
മാതുസ്സമസ്തജഗതാം മഹനീയമൂര്‍ത്തിഃ
ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവനന്ദനായാഃ


    ശ്രീമഹാവിഷ്ണുവിന്‍റെ നീലനിറത്തിലുള്ള വിരിമാറിടത്തില്‍ യാതൊരുവള്‍ മേഘക്കൂട്ടത്തില്‍ മിന്നല്‍പിണര്‍ പോലെ ശോഭിക്കുന്നുവോ, ആ ജഗന്മാതാവായ ലക്ഷ്മീ ദേവിയുടെ മഹനീയമായ കടാക്ഷം എനിക്ക് മംഗലങ്ങളെ തരട്ടെ

സ്‌കന്ദഷഷ്ഠി കവചം



ശ്രീ ഗുരുഭ്യോ നമ


ഷണ്‍മുഖ ശരണം


സ്കന്ദ ഷഷ്ടി കവചം എഴുതിയത് ബാലദേവരായന്‍ സ്വാമികള്‍.  മുരുക ഭഗവാന്റെ വല്യ ഭക്തന്‍.  ഒരിക്കല്‍ ഇദ്ദേഹം സഹിക്കാന്‍ പറ്റാത്ത വയറുവേദന അനുഭവിക്കുകയായിരുന്നു.  മരുന്നുകള്‍ ഒന്നും  തന്നെ സഹായിച്ചില്ല.  ഒടുവില്‍  ഇദ്ദേഹം ജീവിതം  തന്നെ  അവസാനിപിക്കാന്‍ തിരിചെന്ദൂര്‍ ലക്ഷ്യമാക്കി പോയി. ആ സമയം അവിടുത്തെ മുരുകന്റെ ക്ഷേത്രത്തില്‍ സ്കന്ദഷഷ്ടി തിരുവിഴാ നടക്കുന്നുണ്ടായിരുന്നു.  അവിടുത്തെ  ഉത്സവം കണ്ടുകൊണ്ടു  ഒരു മനം മാറ്റം അനുഭവപ്പെട്ടു.  പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങി വന്നു ഷഷ്ടി വ്രതം അനുഷ്ടിക്കുകയും ചെയ്തു.  അമ്പലത്തിലെ  മണ്ഡപത്തില്‍ ധ്യാനത്തില്‍ ഇരിക്കെ മുരുഗ ഭഗവാന്‍ ദര്‍ശനം കൊടുത്തു ഷഷ്ടി കവചം പാടാനുള്ള അനുഗ്രഹവും കൊടുത്തു.


 ഷഷ്ടി  കവചത്തിന്റെ  ആദ്യത്തില്‍ "ഷഷ്ടിയെ നോക്ക ശരവണ ഭവനാര്‍" തുടങ്ങിയാണ് കവചം എഴുതിയത്.  തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ കവചം പാടിയ ശേഷം അദ്ദേഹം അടുത്ത അഞ്ചു ദിവസങ്ങള്‍ മുരുക ഭഗവാന്റെ പ്രശസ്തിയാര്‍ജിച്ച  മറ്റു ക്ഷേത്രങ്ങള്‍   തിരുപരംകുണ്ട്രം, പഴനി, സ്വാമി മല , പഴമുതിര്‍ ചോലൈ എന്നിവടങ്ങളില്‍ ചെന്ന് കവചം പാടി.  തീവ്രമായ വയറുവേദന അതോടെ  നീങ്ങി.    അങ്ങിനെ ഒരു അസുഖം  വന്നത്  ഷഷ്ടി കവചം അദ്ധേഹത്തെ കൊണ്ട് എഴുതി പാടിക്കാനുള്ള മുരുക ഭഗവാന്റെ ഒരു കൃപയാണെന്ന് കരുതപെടുന്നു

Thursday, October 1, 2020

വന്ദേഹം ഗണനായകം




ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിപരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം


ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം
ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണചാമരഭൂഷിതം
പാശാങ്കുശ ധരം ദേവം വന്ദേഹം ഗണനായകം
മൂഷികോത്തമ മാരൂഹ്യ ദേവാസുര മഹാ ഹവേ
യോദ്ധൂ കാമം മഹാ വീര്യം വന്ദേഹം ഗണനായകം


യക്ഷ കിന്നര ഗന്ധർവ്വ
സർവ്വവിദ്യാധരോരഗൈ
സ്തൂയമാനം ച വരദം
വന്ദേഹം ഗണനായകം


സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗണാഷ്ടകമിദം പുണ്യം ഭക്തി തോ യ പ േന്നര
വിമുക്ത സർവ്വ പാപഭ്യോ സർവ്വാ ഭീഷ്ടം സ വിന്ദതി

Thursday, August 6, 2020

ശ്രീ മഹാഗണേശപഞ്ചരത്നം



ഈ കൃതി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് എന്ന് കരുതുന്നു. സര്‍വ്വ വിഘ്നങ്ങളേയും നീക്കുന്ന ഗണപതി ഭാഗവാനെയാണ് ഇതില്‍ സ്തുതിക്കുന്നത്.




മുദാകരാത്തമോദകം സദാവിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം.
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമിതം വിനായകം. 1


നതേതരാതിഭീകരം നവോധിതാര്‍ക്കഭാസ്വരം
നമത്സുരാരി നിര്‍ജ്ജരം നതാധികാപദുര്‍‌ദ്ധരം.
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം. 2


സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം
ദരേതരോദരംവരം വരേഭവക്ത്രമക്ഷരം.
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്കരം. 3


അകിഞ്ചനാര്‍തിമാര്‍ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വ്വനന്ദനം സുരാരി ഗര്‍വ്വചര്‍വണം.
പ്രപഞ്ചനാശ ഭീഷണം ധനഞ്ജയാദി ഭൂഷണം
കപോലദാനവാരണം ഭജേ പുരാണവാരണം. 4


നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം.
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം. 5


മഹാ ഗണേശ പഞ്ചരത്ന മാദരേണയോന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദിസ്മരന്‍ ഗണേശ്വരം.
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോചിരാത്


Wednesday, September 4, 2019

ശ്രീകൃഷ്ണസ്തുതികൾ,





"ചെഞ്ചൊടിയിതളിലെ പൊന്നോടക്കുഴലിൽ ,
നിന്നുതിരുമൊരു  സുന്ദരരാഗത്തിൽ ഹരേ !
ആർദ്രമാമൊരു  മനസിൻ  വിതുമ്പലുമായ് ,
പ്രിയസഖിയായ് ഞാനുമലിഞ്ഞിടാം കണ്ണാ !
തൃപാദപൂജയിലെ ഒരു കുഞ്ഞു ദളമായിടാം,
മൗനമായ്ജപിച്ചും, ഏകാന്തമായ്‌കാത്തിടാം,
നിത്യസത്യമാം പരംപൊരുളിൽ ലയിച്ചീടാൻ !
കൃപാകടാക്ഷം സുകൃതമായ്  ചൊരിയണെ"
 "കണ്ണനുണ്ണീ നമോസ്തുതേ"

Tuesday, September 3, 2019

ശിവസ്തുതികൾ




ശിവം ശാന്തം ഉമാനാഥം
കാലാതീതം ത്രികാലജ്ഞം
ദുഷ്ടനിഗ്രഹകാരകം
യോഗിമാനസപൂജ്യം ച
ഏകവില്വം ശിവാ൪പ്പണം

Tuesday, August 27, 2019

സുബ്രഹ്മണ്യ സ്തുതി




















നമസ്‌തേ സച്ചിദാനന്ദ
നമസ്‌തേ ഭക്തവത്സല
 നമസ്‌തേ ഗിരിവാസ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ പാര്‍വ്വതീപുത്ര
നമസ്‌തേ രുദ്രനന്ദന
നമസ്‌തേ സത്യമൂര്‍ത്തേ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

നമസ്‌തേ ദേവദേവേശ
 നമസ്‌തേ വിശ്വനായക
നമസ്‌തേ ശര്‍വ്വസൂനോ
 ശ്രീകാര്‍ത്തികേയ നമോസ്തുതേ

 നമസ്‌തേ സര്‍വ്വലോകേശ
നമസ്‌തേ പുരുഷോത്തമ
 നമസ്‌തേ ജ്യോതിരൂപ
 ശ്രീ കാര്‍ത്തികേയ നമോസ്തുതേ
 നമസ്‌തേ ഷണ്‍മുഖാ നിത്യം
നമസ്‌തേ മുക്തിദായക
നമസ്‌തേ പഴനീശ
ശ്രീ കാര്‍ത്തികേയ നമോസ്തുതേ


ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം
ഹര ഹര ഹര ഹര സുബ്രഹ്മണ്യം

 ശിവ ശരവണ ഭവ സുബ്രഹ്മണ്യം
 ഗുരു ശരവണ ഭവ സുബ്രഹ്മണ്യം

 ശിവ ശിവ ഹര ഹര സുബ്രഹ്മണ്യം
 ഹര ഹര ശിവ ശിവ സുബ്രഹ്മണ്യം

സുബ്രഹ്മണ്യം സുബ്രഹ്മണ്യം
ഷണ്‍മുഖനാഥാ സുബ്രഹ്മണ്യം

Saturday, August 24, 2019

ശ്രീകൃഷ്ണസ്തുതികൾ,



കണ്ണാ കാർമുകിൽവർണ്ണാ കടൽവർണ്ണാ
കർണ്ണപീയൂഷസൽക്കഥാനാമങ്ങൾ
വർണ്ണിച്ചീടുവാൻതോന്നണമെപ്പോഴും
ഉണ്ണികൃഷ്ണാ മുകുന്ദാഹരേജയ!

കാത്തുകൊള്ളേണമെന്നെക്കൃപാനിധേ!
കാൽത്തളിരിണനിത്യം വണങ്ങുന്നേൻ
പൊൽത്തളിരടിമാനസേ ചേർക്കണം
ഭക്തവത്സലാ കൃഷ്ണാഹരേജയ!

കിങ്ങിണിയും തളവളമോതിരം
ഭംഗിയേറും തിരുമേനിശോഭയും
തൊങ്ങലും ചിലവാലിട്ടുടുത്തതും
മംഗലാക്രുതേ കൃഷ്ണാഹരേജയ!

കീർത്തിയേറുന്ന പാർത്ഥന്റെതേർത്തടേ
ആർത്തിതീർപ്പാനിരുന്നരുളീടുന്ന
ഉത്തമമായ ചമ്മട്ടിയുംധരി-
ച്ചുത്തമാകൃതേ കൃഷ്ണാഹരേജയ!

കുണ്ഡലംമകരമണിശോഭിത-
ശംഖദേഹമുഖ്യാദ്യവിലാസവും
കണ്ണെഴുത്തും കുറിയും ചമയവും
കണ്ണിൽക്കാണേണം കൃഷ്ണാഹരേജയ!

കൂട്ടരായുള്ളപിള്ളരും താനുമായ്
കാട്ടിൽ കാളിന്ദീതീരെക്കളിപ്പതും
ഒട്ടൊഴിയാതെ വീടുകളിൽപുക്കു
കട്ടൊളിപ്പതും കൃഷ്ണാഹരേജയ!

കെട്ടിനാളുരലോടു ചേർത്തിട്ടമ്മ
സ്പഷ്ടമാക്കുവാൻ മാമുനിവാക്കിനെ
പുഷ്ടമോദം ധനേശാത്മജന്മാർക്ക-
ങ്ങിഷ്ടമാം ഗതി നൽകിഹരേജയ!

കേശവ തവ പാദത്തോടേശുവാൻ
ആശപാരം നമുക്കു മനക്കാമ്പിൽ
ക്ലേശപാശത്തെഛേദിച്ചു ത്വൽഭക്തി
പാശംബന്ധിക്ക കൃഷ്ണാഹരേജയ!

കൈതോഴുന്നേനടിയൻതവപാദേ
ചെയ്തപാപങ്ങളൊക്കെക്കളഞ്ഞെന്നെ
വൈകാതേതവപാദത്തോടേശുവാൻ
കൈവരേണമേ കൃഷ്ണാഹരേജയ!

കൊണ്ടുപോകേണമെന്നെത്തവപാദേ
ഇണ്ടൽതീർത്തങ്ങനുഗ്രഹിച്ചീടണം
കണ്ടുകണ്ടു ഭഗവൽസ്വരൂപത്തെ
കൊണ്ടൽവർണ്ണ മുകുന്ദഹരേജയ!

കോലുംകൊമ്പുംകുഴലുംവിളിച്ചതും
ബാലഗോപാലവേഷംധരിച്ചതും
പാലും നെയ്യും തയിരും കവർന്നതും
ചാലേതോന്നണം കൃഷ്ണാഹരേജയ!

കൌതുകേന തിരുനാമവും ചൊല്ലി
ചേതസി തവരൂപവുംധ്യാനിച്ചു
പാതകങ്ങളകറ്റുമാറാകണം
മാതുലാന്തക കൃഷ്ണാഹരേജയ!

കംസാരേകരുണാമയവാരിധേ
സംസാരാർണ്ണവതീരം കടത്തുവാൻ
ആശുതൃക്കണ്‍പാർക്കേണമടിയനെ
കേശിസൂദന കൃഷ്ണാഹരേജയ!

കാലകാലനേ നാലുവേദങ്ങൾക്കും
മൂലമായുള്ള ത്വല്പാദപങ്കജം
മാലകുറ്റുവാൻ മാനസേ തോന്നണം
നീലലോചന കൃഷ്ണാഹരേജയ!

പാരിതിന്നുതൊടുകുറിയായൊരു
ചാരുവാം ഗുരുവായൂർപുരാധിപ!
തീരണം ദുരിതങ്ങളശേഷവും
ചേരണംപാദേ കൃഷ്ണാഹരേജയ!

Thursday, August 22, 2019

കേതുദോഷം പരിഹരിക്കാന്‍



ഗണാഷ്‌ടകം പഠിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരും. ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്‌തി കാലത്തും ഇത്‌ ജപിക്കുന്നത്‌ വിശേഷഫലം നല്‍കുന്നു. കേതുദോഷം തീര്‍ക്കുന്നു എന്നര്‍ത്ഥം.


1. ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേ ഹം ഗണനായകം


സാരം

ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന്‌ സമാനമായ (വര്‍ണ്ണത്തോടെ) പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



2. മൗഞ്‌ജീ കൃഷ്‌ണാ ജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേ ഹം ഗണനായകം


സാരം

മുഞ്ഞപ്പുല്ല്‌, കൃഷ്‌ണാജിനം എന്നിവ ധരിച്ചവനും സര്‍പ്പത്തെ പൂണുലായി ധരിച്ചവനും ശിരസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




3. അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം



സാരം

അമ്മയായ പാര്‍വ്വതീ ദേവിയുടെ ഹൃദയത്തിനാനന്ദമരുളുന്നവനും, സപ്‌ത മാതൃഗണങ്ങളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്‌തന്മാരോട്‌ വാത്സല്യമുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.





4. ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം


സാരം
പലവിധം രത്നങ്ങളാല്‍ അലംകൃതമായ ശരീരത്തോടും നാനാതരം ഹാരങ്ങളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപങ്ങളെ ധരിച്ചിരിക്കുന്നവനും ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




5. ഗജവക്‌്രതം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം


സാരം

ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാല്‍ അലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



6. മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം


സാരം

ദേവാസുര യുദ്ധത്തില്‍ മൂഷികോത്തമനെ വാഹനമാക്കിക്കൊണ്ട്‌ യുദ്ധം ചെയ്‌തവനും മഹാ പരാക്രമിയും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.



7. യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം



സാരം

യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരാദികളാല്‍ സദാ സ്‌തുതിക്കപ്പെടുന്നവനും മഹാത്മാവും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.




8. സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം



സാരം

സര്‍വ്വ വിഘ്‌നങ്ങളേയും ഉണ്ടാക്കുന്നവനും, ദേവനും, സര്‍വ്വ വിഘ്‌നങ്ങളേയും ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.


ഫലശ്രുതി

ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സ ഗഛതി


സാരം

പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്‌, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും.

Monday, August 19, 2019

ഗായത്രി മന്ത്രം പഠിക്കുക



ഗായത്രി മന്ത്രം പഠിക്കുക, പരിശീലിക്കുക,പ്രചരിപ്പിക്കുക
മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം.


എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയായാണിത് കരുതപ്പെടുന്നത് എങ്കിലും മഹത്തായ പ്രചോദിത സ്വരങ്ങൾ ഈ മന്ത്രത്തെ വ്യതിരിക്തമാക്കുന്നു.


ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി,
ധിയോ യോ നഃ പ്രചോദയാത്


സാരം:"ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ."

വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സൃഷ്ടാവ്. ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്.


"ഗാനം ചെയ്യുന്നവനെ ത്രാണനം" ചെയ്യുന്നത് എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം .


ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നു വേദങ്ങളിലും പൊതുവായി കാണുന്ന മന്ത്രമെന്ന പ്രത്യേകതയും ഗായത്രീമന്ത്രത്തിനുണ്ട്.


മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി.


ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ  ബുദ്ധിശക്തി വർധിപ്പിക്കും.


ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.
ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.


ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ  അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ  ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.
ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.


ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു.


മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.



ജപരീതി:

സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്.


രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല. 


നിന്നുകൊണ്ടോ അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടോ വേണം ജപിക്കാൻ.


സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. 

നല്ലൊരു യോഗ മുറയായും ഗായത്രീജപത്തെ കാണാം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ചില സിദ്ധികൾ‌ ഉണ്ടാകുമെന്നാണു വിശ്വാസം.
ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും.
ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും


ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം,

ഭൂഃ - ഭൂമി

ഭുവസ്സ്‌ - അന്തരീക്ഷം

സ്വർ - സ്വർഗം

തത് - ആ

സവിതുർ - സവിതാവിന്റെ (സൂര്യന്റെ)

വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു

യഃ - യാതൊന്ന്

നഃ - ഞങ്ങളുടെ (നമ്മളുടെ)

ധിയഃ - ബുദ്ധികളെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

(സർവ്വവ്യാപിയും സർവ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.)


വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. പ്രാർത്ഥിച്ച് ഏതെങ്കിലും ദേവത എന്തെങ്കിലും വരം അരുളുമെന്നല്ല കരുതേണ്ടത്, പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.


ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും.


അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി   ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.


ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.


തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )

ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )

ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .


1. ആദിപരാശക്തി 
2. ബ്രാഹ്മി 
3. വൈഷ്ണവി
4.
ശാംഭവി
5. വേദമാതാ
6. ദേവ മാതാ
7.
വിശ്രമാതാ
8. മതംഭര 
9. മന്ദാകിനി
10.
അപജ 
11. ഋഷി
12. സിദ്ധി
13.
സാവിത്രി
14. സരസ്വതി 
15. ലക്ഷ്മി
16.
ദുര്‍ഗ്ഗ 
17. കുണ്ടലിനി
18. പ്രജാനി
19.
ഭവാനി 
20. ഭുവനേശ്വരി
21. അന്നപൂര്‍ണ്ണ
22.
മഹാമായ
23. പയസ്വിനി
24. ത്രിപുര.


ആദ്യം നമ്മളിൽ നിന്നു തുടങ്ങി,തുടർന്ന് നമ്മുടെ കുട്ടികളെ എല്ലാ ദിവസവും ഗായത്രി ചൊല്ലുവാൻ പ്രേരിപ്പിക്കുക, മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയുക



#ഭാരതീയചിന്തകൾ