ശ്രീലളിതാത്രിശതീ വ്യാഖ്യാനം
8. കല്മഷഘ്നീ
കല്മഷത്തെ നശിപ്പിക്കുന്നവൾ. കല്മഷം എന്നതിന് പാപം, അജ്ഞാനം, ഇരുട്ട് എന്നിങ്ങനെ ബന്ധപ്പെട്ട അർത്ഥങ്ങൾ. അഞ്ജാനം അകറ്റി ജ്ഞാനം പ്രദാനം ചെയ്യുന്നവൾ, പ്രകാശരൂപത്തിൽ അന്ധകാരത്തെ നശിപ്പിക്കുന്നവൾ, പാപങ്ങളെ നശിപ്പിക്കുന്നവൾ എന്നു വ്യാഖ്യാനം. ഈ വ്യാഖ്യാനങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. അജ്ഞാനമാണ് പാപത്തിനു കാരണം. കർമ്മവശരായ ജീവികൾ ജ്ഞാനികളാണെങ്കിൽക്കൂടി മായയ്ക്കു വഴങ്ങി പാപം ചെയ്തു പോകും. പാപഫലമായി ദുരിതങ്ങളുണ്ടാകും. നിയതിയുടെ നീക്കുപോക്കില്ലാത്ത വ്യവസ്ഥയാണിത്. ലളിതാംബികയെ ആരാധിക്കുന്നവരുടെ പാപങ്ങൾ പ്രകാശത്താൽ ഇരുട്ടെന്ന പോലെ സ്വാഭാവികമായി നശിക്കും. പാപം നശിക്കുമ്പോൾ പാപഫലമായ ദുരിതാനുഭവങ്ങൾ ഇല്ലാതാകും.
ഉപാസകന്റെ പാപങ്ങളെയും പാപജന്യമായ ദുരിതത്തെയും നശിപ്പിക്കുന്നവൾ
ഓം കല്മഷഘ്ന്യൈ നമഃ
കടപ്പാട് ശ്രീവത്സം
No comments:
Post a Comment